നേർവഴി – 2

മലയാളം കമ്പികഥ – നേർവഴി – 2

നിറകണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി…

അവൾ:എന്റെ വാപ്പച്ചി സുഹൃത്തിന്റെ കൂടെ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചിട്ടി കമ്പനി തുടങ്ങിയിരുന്നു,രണ്ടു പേരും നന്നായി കഷ്ടപ്പെട്ടു കമ്പനി നല്ല നിലയിൽ പൊക്കോണ്ടിരുന്നു, ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം വാപ്പയുടെ സുഹൃത്ത് നാട്ടുകാരുടെ പണവുമായി നാട് വിട്ടു,വാപ്പ നാട്ടുകാരുടെ മുമ്പിൽ കള്ളൻ ആയി,അവർ വാപ്പയെ മർദ്ദിക്കുകയും എന്നും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും

മലയാളം കമ്പികഥ – നേർവഴി – 1

ചെയ്തു.ഞങ്ങളോട് ഒന്നും പറയാതെ വാപ്പ ട്രെയിനിനു മുൻപിൽ ചാടി ജീവൻ ഒടുക്കി,ഉമ്മയും ഞാനും ജീവൻ അവസാനിപ്പിക്കാൻ മുതിർന്നതാണ് പക്ഷെ എന്റെ കുഞ്ഞിപെങ്ങൾ അനാഥ ആകും എന്നോർത്ത് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു.ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി.വീടും സ്ഥലവും വിറ്റ കാശ് മുഴുവൻ കടക്കാർക്ക് കൊടുത്തു.ബാക്കി തരാനുള്ള പണം കുറേശെ എന്തെങ്കിലും ജോലി ചെയ്തു വീട്ടാം എന്ന് ഉമ്മ അവരോട് പറഞ്ഞു.കുറെ നാൾ ഉമ്മ ജോലി ചെയ്തു ഉണ്ടാക്കുന്ന കാശെല്ലാം തന്നെ അവരുടെ കടം വീട്ടാനായി തന്നെ പോയി.ഈ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഉമ്മാക്ക് കാൻസർ ആണ് എന്ന വിവരം ഞങ്ങൾ അറിയുന്നത്.അതിനെ പറ്റി നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനെ കള്ളന്റെ കുടുംബത്തിന്റെ പുതിയ അടവാണ് എന്ന് പറഞ്ഞു തള്ളികളഞ്ഞതല്ലാതെ ആരും ഒരു ആശ്വസിപമപിക്കുന്ന വാക്ക് പോലും പറഞ്ഞില്ല.

ഡോക്ടറെ പോയി കണ്ടപ്പോൾ കാൻസറിന്റെ ആദ്യ ഘട്ടം ആണ് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് പറഞ്ഞത്, പക്ഷെ അതിന് വലിയ ഒരു തുക ചിലവാകും.കള്ളന്റെ കുടുബത്തെ ആര് സഹായിക്കാൻ,സഹായിക്കാം എന്ന് പറഞ്ഞു വന്നവരോ തെറ്റായ ഉദ്ദേശത്തോടെ ആണ് എന്നെയും ഉമ്മയെയും സമീപിച്ചത്.ജീവൻ പോയാലും മാനം വിറ്റു ജീവിക്കണ്ട ആവിശ്യം ഇല്ല എന്ന് ഉമ്മ അവരുടെ മുഖത്ത് നോക്കി പറഞ്ഞു.അങ്ങനെ ഇരിക്കുമ്പോഴാണ് ഇപ്പം ഇവിടുന്നു പോയ ആൾ ഇക്കയെ വന്നു കണ്ടു കാര്യം പറഞ്ഞാൽ എന്തെങ്കിലും സഹായം ചെയ്തു തരും എന്ന് പറഞ്ഞത്.

ഇത്രയും പറഞ്ഞു ഒരു ദീർഘ നിശ്വസം എടുത്ത് കണ്ണുനീർ തുടച്ചു എന്നെ നോക്കി നിന്നു.അവൾ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു. ഇത് വരെ ഒരു പെണ്ണിനോടും തോന്നാത്ത അനിർവചനീയമായ ഒരു വികാരം അതാണ് ഇവളെ കണ്ടതു മുതൽ എന്റെ മനസ്സിൽ ഉടലെടുത്തിരുന്നത്.എന്ത് കഷ്ടതകളിലൂടെ ആയിരിക്കണം ഇവൾ ഇത്രയും കാലം ജീവിച്ചിരുന്നത് എന്ന് ഞാൻ ആലോചിച്ചു.മാനത്തിന് സ്വന്തം അമ്മയുടെ ജീവനെക്കാൾ മൂല്യം കല്പിച്ച ഒരു പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു.എനിക്ക് അവളോട് ഒരു സ്ത്രീയോടും തോന്നാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി.മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ അവളോട് ചോദിച്ചു.

ഞാൻ:എന്താ എന്നെ വിളിച്ചത് ഇക്ക എന്നോ?

അവൾ:ക്ഷമിക്കണം സാര്‍ ,അറിയാതെ പറഞ്ഞു പോയതാ…

ഞാൻ:കുഴപ്പമില്ല എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി,എനിക്ക് ആ വിളി ഇഷ്ടമായി.

അവൾ എന്നെ തന്നെ ദയനീയ ഭാവത്തൽ നോക്കി നിന്നു.

ഞാൻ:അപ്പോൾ ഇവിടെ നിന്നെ കൊണ്ട് വന്ന ആൾ ഞാൻ നിന്നെ സഹായിക്കും എന്ന് പറഞ്ഞാണോ കൊണ്ട് വന്നത്?

അവൾ:അതെ

ആ പന്നപുലയാടിമോനെ അപ്പോൾ എന്റെ കയ്യിൽ കിട്ടിയാരുന്നെങ്കിൽ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു,കള്ളത്തരം പറഞ്ഞ് ഒരു പാവം പെണ്ണിനെ ചതിക്കാൻ നോക്കിയ ചെറ്റ…

ഞാൻ:നീ പേടിക്കണ്ട നിന്റെ അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല,അസുഖം ചികിത്സിച്ച് മാറ്റാം എന്നല്ലേ ഡോക്ടർ പറഞ്ഞത്,ആ കാര്യം ഞാൻ നോക്കിക്കോളാം…

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൈകൾ കൂപ്പി നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.അവൾ കരയുമ്പോൾ എന്റെ മനസ്സ് പതറുന്നത് ഞാൻ മനസ്സിലാക്കി,ഇത് വരെ ഇല്ലാത്ത ഒരു പുതിയ അനുഭവം ആയിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം.

ഞാൻ:അയ്യേ ഇനി എന്തിനാണ് താൻ കരയുന്നത്?കണ്ണുനീർ തുടക്ക്…

അവൾ:സന്തോഷം കൊണ്ടാണ് ഇക്ക.ആരും ചെയ്യാത്ത ഉപകാരം ആണ് ഇങ്ങൾ ഇപ്പോൾ ചെയ്തത്,സ്വന്തം കുടുംബക്കാർക്ക് പോലും വേണ്ടാത്തവരാ ഞങ്ങൾ.

ഞാൻ:ഇത് ഉപകാരം ഒന്നും അല്ല,ഒരു നല്ല മനുഷ്യജീവി എന്നുള്ള നിലയിൽ എന്റെ കടമ മാത്രം ആണ്…

അവൾ:വളരെ നന്ദി ഉണ്ട് ഇക്ക,ഇങ്ങളെ പടച്ചോൻ കാത്തുരക്ഷിക്കും.

ഞാൻ:തനിക്ക് ഒരു കാര്യം അറിയാമോ തന്നെ അയാൾ ഇവിടെ എനിക്ക് കൂട്ടികൊടുക്കാൻ കൊണ്ടുവന്നതാണ്.

അവൾ:എനിക്ക് മനസ്സിലായി.

ഞാൻ:എങ്ങനെ?

അവൾ:നിങ്ങൾ സംസാരിക്കുന്നത് പുറത്ത് വരെ കേൾക്കാമായിരുന്നു.

ഞാൻ:അതാണോ നീ എന്നെ ആദ്യം കണ്ടപ്പോൾ പേടിച്ച് വിറച്ച് നിന്നത്?

അവൾ:അതെ

ഞാൻ:ഉം എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു,നീ വിചാരിച്ച അത്ര ചെറ്റ അല്ല ഞാൻ എന്നോ?

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവൾ:ഇങ്ങളോട് സംസാരിച്ചപ്പോൾ മനസ്സിലായി നല്ല മനുഷ്യൻ ആണെന്ന്.

ഞാൻ:ഉം അത്രക്ക് നല്ല മനുഷ്യൻ ഒന്നും അല്ല,പിന്നെ ഒരു പെണ്ണിന്റയും സമ്മതം ഇല്ലാതെ അവൾടെ ദേഹത്ത് തൊടില്ലെന്നേ ഉള്ളൂ…

അവൾ:അതും ഒരു നല്ല സ്വഭാവം അല്ലേ?

ഞാൻ:ആ അതൊന്നും എനിക്കറിയില്ല,ചിലപ്പോൾ ആയിരിക്കാം,നീ രാത്രിയിൽ എന്ത് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്?വീട്ടിൽ തിരക്കില്ലെ നിന്നെ?ഇപ്പോൾ തന്നെ 9മണി ആകുന്നു…

ഇപ്പോൾ അവളുടെ മുഖത്ത് നിന്ന് ആ ഭയവും, സങ്കടം നിഴലിച്ച ഭാവം മാറിയിരുന്നു.പകരം അവൾ എന്നോട് സാധാരണ രീതിയിൽ സംസാരിച്ചു തുടങ്ങി.ആ മുഖത്ത് വരുന്ന ഒരു ചെറുപുഞ്ചിരി പോലും അതിനെ എത്ര മാത്രം ആകർഷണം ഉള്ളതാക്കുന്നു എന്നാണ് ഞാൻ അപ്പോൾ ആലോചിച്ചത്…

അവൾ:അടുത്തുള്ള കൂട്ടുകാരിയുടെ അച്ഛൻ കുറച്ചു പണം കടമായി തരാം അത് വാങ്ങാൻ പോകുവാണെന്ന് പറഞ്ഞു,വീട്ടിൽ തിരക്കും…
ഞാൻ:ഇവിടുന്ന് ബസ്സ് സ്റ്റോപ്പിലോട്ട് പോകാൻ 2km ഉണ്ട്,ഇത് ഒരു വന പ്രദേശവും കൂടി ആണ്,എപ്പോഴും ബസ്സും കാണില്ല.റോഡിൽ വെളിച്ചം പോലും ഇല്ല.ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം…

അവൾ:അയ്യോ വേണ്ട ഇക്കാക്ക് അത് ബുദ്ധിമുട്ടാകില്ലേ?ഞാൻ എങ്ങനെ എങ്കിലും പൊക്കോളാം…

ഞാൻ:ഇപ്പോൾ നിന്നെ ഒറ്റയ്ക്ക് വിട്ടാൽ നാളത്തെ പത്രത്തിൽ 19 വയസ്സുള്ള യുവതി ബലാൽസംഗത്തിന് ഇരയായി എന്ന വാർത്ത ഞാൻ വായിക്കേണ്ടി വരും,അത് കൊണ്ട് ഞാൻ തന്നെ നിന്നെ കൊണ്ട് വിട്ടോളാം…

ഞാൻ ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ കൊച്ചുകുട്ടിയെ പോലെ രത്നകല്ലിന്റെ തിളക്കമുള്ള പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു,അത് കണ്ട് എനിക്കും ചെറുതായി ചിരി വന്നു,അവളുടെ സന്തോഷവും ദുഃഖവുംമെല്ലാം എന്നെ എന്നെ എന്ത് കൊണ്ടാണ് ബാധിക്കുന്നത് എന്ന് ആ പുഞ്ചിരിയിൽ നിന്നാണ് എനിക്ക് മനസ്സിലായത്,എന്റെ മനസ്സിൽ മുളച്ച ആ വികാരം പ്രണയം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *