മൃഗം – 2

മലയാളം കമ്പികഥ – മൃഗം – 2

പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് അറിയാന്‍ സാധിച്ചു. എന്താണ് അതെന്നു മനസിലാക്കാന്‍ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് മനസിന്റെ ചാഞ്ചല്യത്ത്ന്റെ ഹേതു തിരിച്ചറിയാനായില്ല. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു എങ്കിലും ഇന്നത്തെ സംഭവം പോലെ ഒന്ന് മുന്‍പൊരിക്കലും അവന്റെ ജീവിതത്തില്‍ സംഭവിച്ചിരുന്നില്ല. പലരുമായും അടിപിടിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അനീതി എന്ന് അവനു തോന്നിയ എല്ലായിടങ്ങളിലും അവന്‍ പ്രതികരിച്ചിട്ടുണ്ട്. മറ്റു മനുഷ്യരെ ആദരിക്കാത്തവരെ ആദരിക്കാതെ ഇരിക്കുകയും പ്രശ്നകാരികളെ ഒരു ദയയും കൂടാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അവന്റെ മനസ് അത്തരം ഘട്ടങ്ങളില്‍ ഒന്നും പതറിയിരുന്നില്ല. പക്ഷെ ഇന്ന് സംഭവിച്ചത് അവന്റെ മനസിനെ മറ്റേതോ തരത്തില്‍ പിടിച്ചുലച്ചിരുന്നു.

മലയാളം കമ്പികഥ – മൃഗം – 1

ദിവ്യയോടുള്ള അവന്റെ ബന്ധം വളരെ മോശമായ ഒന്നായിരുന്നു. അവളുടെ അഹങ്കാരവും അവനോടുള്ള പുച്ഛവും ഒപ്പം താന്‍ വലിഞ്ഞു കയറി വന്നവനാണ് എന്നുള്ള കൂടെക്കൂടെയുള്ള പരാമര്‍ശവും അവന്റെ മനസ്സില്‍ അവളോട്‌ അവജ്ഞയും വെറുപ്പും വളര്‍ത്തിയിരുന്നു. പക്ഷെ അതൊന്നും അവനെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നില്ല. മറ്റുള്ളവരുടെ മോശം പെരുമാറ്റം തന്നെ ബാധിക്കാതിരിക്കാന്‍ അവന്‍ ശീലിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ മനസിനെ വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവന്‍ പരിശീലിച്ചതിനാല്‍ കരച്ചിലോ ദുഖമോ മനസ്സലിവോ സ്നേഹമോ ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ആകെക്കൂടി അവന്‍ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്നത് രുക്മിണിയെ മാത്രമാണ്. പിന്നെ, ഈ അടുത്തിടെ മറ്റൊരാളുമായും അവന്‍ സൌഹൃദത്തില്‍ ആയിരുന്നു; അവന്റെ വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അപ്പുറത്ത് ഒരു ആശ്രമത്തിലെ അന്തേവാസി ആയിരുന്ന ഫാദര്‍ ഗീവര്‍ഗീസ് എന്ന സന്യാസിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ ആയിരുന്നു അത്.

അച്ചന്‍ തനിച്ചാണ് ആശ്രമത്തില്‍ താമസം. ആശ്രമത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ മുതല്‍ ഉച്ച വരെ ധ്യാനവും പ്രസംഗവും ഉണ്ട്. ഒരിക്കല്‍ ജോലി ഇല്ലാതിരുന്ന ഒരു ദിവം വാസു ആശ്രമത്തിന്റെ അടുത്തുള്ള ഷാപ്പില്‍ ഒന്ന് മിനുങ്ങനായി പോയി. അവിടെ മദ്യം രഹസ്യമായി വില്‍ക്കുന്നുണ്ടായിരുന്നു. അവിടെ കയറി കപ്പയും മീന്‍ കറിയും കള്ളും കഴിച്ച ശേഷം പന്ത്രണ്ടു മണിയോടെ അവന്‍ പുറത്തിറങ്ങി. വരുന്ന വഴിക്കാണ് ആശ്രമം. അവിടെ എത്തിയപ്പോള്‍ അച്ചന്‍ പ്രസംഗിക്കുന്നത് അവന്‍ കേട്ടു. വേറെ പ്രത്യേകിച്ച് പണി ഒന്നും ചെയ്യാന്‍ ഇല്ലാതിരുന്നതിനാല്‍ അല്‍പനേരം അങ്ങേരു പറയുന്നത് കേള്‍ക്കാം എന്ന് കരുതി വാസു റോഡിന്റെ അരികില്‍ ഇരുന്നു.

“..അതുകൊണ്ട് നിങ്ങള്‍ക്ക് ആരുമില്ല എന്ന് ഒരിക്കലും ധരിക്കരുത്. ദൈവപുത്രന്‍ ഈ ഭൂമിയില്‍ അവതരിച്ചത് കിടപ്പാടം പോലും ഇല്ലാത്തവനായിട്ടാണ്. പ്രപഞ്ചം സ്വന്തമായിട്ടുള്ള ദൈവം ഒരു പശുത്തൊഴുത്തില്‍ ഒന്നുമില്ലാത്തവനെപ്പോലെ ജനിച്ചത് നമുക്കൊരു ചൂണ്ടുപലകയാണ്. പക്ഷെ അങ്ങനെ ഒന്നുമില്ലാത്തവനായി ജനിച്ച അവന്‍ ഇന്ന് ലോകം കണ്ട ഏറ്റവും വലിയ മഹാനായി മാറിയിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് സഹോദരന്മാരെ നിങ്ങള്‍ അവനെ നോക്കുക..നിങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ ഇവിടെ ജനിച്ചത്..ആരും ഇല്ലാത്തവര്‍ക്ക് താങ്ങായും, രോഗികള്‍ക്ക് വൈദ്യനായും..അനാഥര്‍ക്ക് നാഥനായും അവന്‍ നിങ്ങളുടെ കൂടെയുണ്ട്..നിങ്ങള്‍ അവന്റെ മക്കളാണ്..ഭൂമിയിലെ നമ്മുടെ മാതാപിതാക്കള്‍ നമ്മെ ഉപേക്ഷിച്ചു കളഞ്ഞാലും അവന്‍ നിങ്ങളെ സ്നേഹത്തോടെ മാറോട് ചേര്‍ക്കാന്‍ കൊതിക്കുന്നവന്‍ ആണ്..അവന്റെ സന്നിധിയില്‍ വന്നു നിങ്ങളുടെ കണ്ണീര്‍ അര്‍പ്പിക്കുക..നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും….”

വാസു ഇടയ്ക്കിടെ അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് അമ്പലത്തില്‍ പോകാറുണ്ട്. അവനു പ്രത്യേകിച്ച് ദൈവവിശ്വാസം ഒന്നുമില്ല; അവന് അതെപ്പറ്റി അറിയില്ല എന്നതാണ് കൂടുതല്‍ ശരി. എന്തിനാണ് അമ്പലത്തില്‍ പോകുന്നത് എന്ന് വാസുവിന് അറിഞ്ഞുകൂടായിരുന്നു. പക്ഷെ അമ്മ പറയുന്നതിനാല്‍ അവന്‍ ഇടയ്ക്കൊക്കെ അവിടെ പോകും. അവിടെ തൊഴുതു മടങ്ങുമ്പോള്‍ എന്തോ ഒരു സുഖം അവനു തോന്നുമായിരുന്നു. അതേപോലെ തന്നെ ഇപ്പോള്‍ പ്രസംഗത്തില്‍ കേട്ട വാക്കുകള്‍ അവന്റെ മനസിനെ സ്പര്‍ശിച്ചു. തനിക്ക് ഈ ഭൂമിയില്‍ ആരുമില്ല എന്ന ചിന്ത അവന്റെ മനസിനെ സദാ ഭരിച്ചിരുന്നതാകാം അതിന്റെ കാരണം. തന്നെ തന്റെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. ഇന്ന് തനിക്ക് അമ്മയും അച്ഛനും എല്ലാം തന്റെ രുക്മിണി അമ്മ മാത്രമാണ്. അതിന്റെ പേരില്‍ ആ പാവം കുറെ അനുഭവിക്കുന്നുമുണ്ട്. വാസുവിന് ആ പ്രസംഗം നടത്തിയ ആളെ ഒന്ന് കാണണം എന്ന് ആഗ്രഹം തോന്നി. മദ്യപിച്ചിരുന്നതിനാല്‍ ആഗ്രഹം സാധിച്ചിട്ടു തന്നെ പോകാം എന്നവന്‍ തീരുമാനിക്കുകയും ചെയ്തു. അവന്‍ നേരെ ആശ്രമത്തിലേക്ക് നടന്നു. അവിടെ ഹാളില്‍ പ്രസംഗം ഏതാണ്ട് തീരാറായിരുന്നു. അവന്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു. പ്രസംഗം തീര്‍ന്ന് ചെറിയ ഒരു പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞുപോയി; അച്ചന്‍ മാത്രം അവശേഷിച്ചു.

ഹാളില്‍ നിന്നും പുറത്തേക്ക് വന്ന അച്ചനെ വാസു കണ്ടു. മെല്ലിച്ച് ഏതാണ്ട് അറുപതു വയസിനോട് അടുത്തു പ്രായമുള്ള നീണ്ട താടിയുള്ള ആളായിരുന്നു ഫാദര്‍ ഗീവര്‍ഗീസ്. അദ്ദേഹം പുറത്തേക്ക് വന്നപ്പോള്‍ വാസു അറിയാതെ എഴുന്നേറ്റു. അച്ചന്‍ അവനെ അടിമുടി ഒന്ന്‍ നോക്കി.

“ആരാ..” ലുങ്കിയും ഷര്‍ട്ടും ധരിച്ചിരുന്ന അവന്‍ ധ്യാനം കൂടാന്‍ വന്നതല്ല എന്ന് വേഷത്തില്‍ നിന്നുതന്നെ അച്ചനു മനസിലായിരുന്നു.

“വാസു..” അവന്‍ പറഞ്ഞു.

അച്ചന്‍ അവനെ കൌതുകത്തോടെ നോക്കി. എന്തോ ഒരു പ്രത്യേകത അവനില്‍ അദ്ദേഹം കണ്ടു.

“ഞാന്‍ കഞ്ഞി കുടിക്കാന്‍ പോവ്വാ..വാസു വരുന്നോ…” അച്ചന്‍ ചോദിച്ചു.

“ഓ..വരാം” അവന്‍ ഉടന്‍ തന്നെ അച്ചന്റെ അരികിലേക്ക് ചെന്നു. കുശിനിക്കാരന്‍ ഇരുവര്‍ക്കും കഞ്ഞിയും പയറും പപ്പടവും അച്ചാറും വിളമ്പി. അച്ചന്‍ അവനോട് ഒപ്പം ഇരിക്കാന്‍ പറഞ്ഞെങ്കിലും താഴെയാണ് അവന്‍ ഇരുന്നത്. കപ്പയും മീനും കഴിച്ചിരുന്നെങ്കിലും രണ്ടു പ്ലേറ്റ് കഞ്ഞി നിസ്സാരമായി അവന്‍ അച്ചന്റെ ഒപ്പമിരുന്നു കുടിച്ചു. കഞ്ഞി കുടിച്ചു കഴിഞ്ഞ് അച്ചന്‍ അവനെയും കൂട്ടി ആശ്രമത്തിന്റെ വരാന്തയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *