അക്ഷയം – 1 Like

Mega Lodon:

ഇന്ന് +2 റിസൾട്ട്‌ വരും എന്നറിഞ്ഞതുകൊണ്ട് കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ഒരു മടി

ഇത്രേം നാളും ഉണ്ടായിരുന്ന ആ കോൺഫിഡൻസ് പോയി ഇപ്പൊ ആകെ മൊത്തം ഒരു പേടി….

ഞാൻ എഴുന്നേറ്റവഴി മോന്തല് പറ്റിപ്പിടിച്ചിരുന്നതും തൂത്തുകളഞ്ഞു ഫോണെടുത്ത് സമയം നോക്കി

1.48 PM

റിസൾട്ട്‌ വരുന്നതും പേടിച് രാത്രി മൊത്തം ഉറങ്ങാണ്ടിരുന്നപ്പോഴേ തോന്നി എണീക്കുമ്പോ ഉച്ചയാവും എന്ന്

ഞാൻ കുളിയും ബാക്കി പരുപാടികളും കഴിഞ്ഞ് ഭക്ഷണം കഴിക്കാനായിട്ട് അടുക്കളയിലേക് നടന്നു

ഞാൻ അടുക്കളയിൽ ചെന്നതും അമ്മ പരിപ്പുവട ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

“അമ്മായിന്ന് അച്ഛന്റെ കൂടെ പോയില്ലേ????”

പരിപ്പുവട ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മ എന്നെ തിരിഞ്ഞോന്നു നോക്കി

“”ഇല്ലടാ അച്ഛന് എവിടെയോ പോണം എന്ന് പറഞ്ഞു….

അല്ല ഇപ്പോഴാണോ അച്ചു നീ എണിറ്റു വരണത്
രാവിലത്തെ ചായയും ഉച്ചത്തെ ചോറും വൈകുന്നേരത്തെ ചായേം ഒരുമിച്ച് കഴിക്കാനുള്ള പരുപാടിയാണോ മോനെ????””

അമ്മ ചിരിച്ചോണ്ട് ചോദിച്ചു

“ഏയ്യ് എന്നന്നറിയാൻ മേലമ്മേ ഇന്ന് കൊറേ നേരം കിടന്നുറങ്ങി

എനിക്ക് വിശക്കുന്നുണ്ട് എന്തെങ്കിലും കഴിക്കാൻ താ…”

ഞാൻ ടേബിളിൽ പോയിരുന്നു

കുറച്ചു കഴിഞ്ഞതും ചോറും കറിയുമായി അമ്മ വന്നു

അമ്മ ചോറും കറിയും കൊണ്ടേ വെച്ചതും ഒരു യുദ്ധമായിരുന്നു അഞ്ച് മിനിറ്റ് കൊണ്ട് തീറ്റയും കഴിഞ്ഞ്

പാത്രവും കഴുകി വെച്ച് ഞാൻ എന്റെ റൂമിൽ പോയിരുന്നു

കുറച്ചുനേരം ഫോണിൽ കളിച്ചിരുന്നപ്പോഴാരുന്നു റിസൾട്ടിന്റെ കാര്യം ഓർത്തത്

സമയം നോക്കിയപ്പോ വൈകുന്നേരം 3 മണി

ഞാൻ റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്ന സൈറ്റിൽ കേറി

ഡേറ്റ് ഓഫ് ബര്ത്തും രജിസ്റ്റർ നമ്പറും കൊടുത്തു

റിസൾട്ടും നോക്കിയിരിക്കാൻ തൊടങ്ങിയിട്ട് ഇപ്പൊ അരമണിക്കൂർ

ആയി ടെൻഷൻ അടിച്ചു ഇപ്പൊ ബോധം പോകും എന്നാ അവസ്ഥയിൽ ആയി

തൈര് നെറ്റ്

Wi-Fi നെ പ്രാകികൊണ്ടിരുന്നപ്പോ തന്നെ നെറ്റ് വന്നു

അങ്ങനെ നോക്കിയിരുന്ന് റിസൾട്ട്‌ ലോഡ് ആയി
1A+, 3A,2B+

എനിക്കാ റിസൾട്ട്‌ കണ്ടിട്ട് വല്യ സന്തോഷമോ സങ്കടമോ തോന്നിയില്ല ആ ഇതെങ്കിലും കിട്ടിയല്ലോ

എന്നൊരു സമാധാനമായിരുന്നു എനിക്കപ്പോ

“നിന്റെ റിസൾട്ട്‌ വന്നോടാ???”

ഫോണിൽ നോക്കികൊണ്ടിരുന്ന എന്നോട് അമ്മ ചോദിച്ചു

“അമ്മേ ഇന്നാ എന്റെ റിസൾട്ട്‌ നോക്ക്”

ഞാൻ കൈയ്യിൽ ഇരുന്ന ഫോൺ അമ്മക് കൊടുത്തു

എന്റെ റിസൾട്ട്‌ കണ്ടതും അമ്മയുടെ മുഖത്തൊരു നിരാശ നിഴലിച്ചു അമ്മ പ്രതിക്ഷിച്ചതിലും കുറവായിരുന്നു മാർക്ക്‌

“അച്ചുട്ടാ ഇതെന്താടാ ഇത്രേം മാർക്ക്‌ കുറവ്…..

ഇതെന്നാടാ ആകെ കൂടി ഒരു A+ മാത്രേ ഒള്ളു നിനക്ക്

രണ്ടുമൂന്ന് A+ കിട്ടുന്നോർത്തിരുന്ന ഞാൻ ആരായി

ആ എന്തായാലും ഈ റിസൾട്ടും കൊണ്ട് നിന്റപ്പന്റെ മുമ്പിൽ ചെല്ലണ്ട നിന്നെ

അങ്ങേര് പിടിച്ചു കടിക്കും

എന്നാലും എങ്ങനാടാ അച്ചുട്ടാ ഇത്രേം മാർക്ക്‌ കുറഞ്ഞുപോയത്…

നിന്റെ ചേട്ടനും പൊന്നൂനും 6A+ ഉണ്ടായിരുന്നു…”
സാധാരണ അമ്മ എന്തെങ്കിലും പറഞ്ഞ് എന്നെ പേടിപ്പിക്കുന്നത് അച്ഛന്റെ പേരും പറഞ്ഞാണ്

അപ്പൊ ഞാൻ ചോദിക്കുന്ന ചോദ്യമാണ് അച്ഛൻ എന്നെ പിടിച്ചു കടിക്കുവോന്ന്

അതിപ്പോ അമ്മ എനിക്കിട്ട് തിരിച്ച് വെച്ച്

“അച്ഛൻ കണ്ടാൽ എന്ന ഞാൻ plus 2 ജയിച്ചില്ലേ!!

പിന്നെ എനിക്കിഷ്ടപ്പെട്ട കോഴ്സ് ഒന്നും അല്ലല്ലോ പഠിച്ചത് അച്ഛന്റേം അമ്മേടേം നിർബന്ധം കാരണം അല്ലെ ഞാൻ കോമേഴ്‌സ് എടുത്തത് അപ്പൊ ഈ ജയം ഒക്കെ വല്യകാര്യം ആണ്…

ഇത് അത്ര മോശം മാർക്കൊന്നും അല്ലല്ലോ..”

“അല്ലേലും ശ്യാമള എന്നോട് പറഞ്ഞതാ നിന്നിൽ നിന്റെ കാര്യത്തിൽ ഒരുപാട് ആശവെക്കേണ്ടെന്ന്

അവള് പറഞ്ഞപോലെതന്നെ പാസ്സ് മാർക്കും മേടിച്ചോണ്ട് വന്നേക്കുന്നു……

“അമ്മായി എന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞോ

അമ്മായിനെ ഒന്ന് കാണണം

എന്നെ നേരിൽ കാണുമ്പോ എന്ന പുന്നാരിക്കലാണ്

എന്നിട്ട് എന്റമ്മേടെടുത്ത് എന്നെ പറ്റി കുറ്റം പറഞ്ഞുകൊടുക്കുന്നോ ”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

“നീ എന്നാ തറവാട്ടിലേക്ക് പോണത്??”

“അടുത്താഴ്ച പോകാം ”

“ഇത് തന്നെയല്ലേ നീ കഴിഞ്ഞാഴ്ച പറഞ്ഞത് ”

“ആ അടുത്താഴ്ച പോകമ്മേ
ഞാനിപ്പോ അഖിലിന്റെ വീട്ടിൽ പോകുവാ

ഇന്ന് +2 ജയിച്ചതിന്റെ സെലിബ്രേഷൻ ഉണ്ട് അതുകൊണ്ട് ഞാൻ നാളെ വരൂ”

“എങ്ങോട്ട് പോകുവാണേലും എന്നോട് പറയണ്ട നീ അച്ഛനോട് നേരിട്ട് വിളിച്ചു പറഞ്ഞോ

അല്ലേലും മോൻ അച്ഛനെ പേടിച്ചോളിചിരിക്കാൻ പോകുവാണെന്ന് അമ്മക്കറിയാം

അതുകൊണ്ട് മോൻ ഇന്നെങ്ങും പോകണ്ട …..”

അമ്മ ഇത്തിരി ദേഷ്യത്തിലാണ് പറഞ്ഞത്

“അമ്മേ ഇന്ന് ചെന്നില്ലങ്കിൽ ശെരിയാവൂല ഞാൻ വൈകുന്നേരം വരാമെന്ന് ഒറപ്പ് പറഞ്ഞതാ

പിന്നെ ഞാൻ ഒളിച്ചിരിക്കാൻ പോകുവൊന്നും അല്ല പ്ലസ് 2 ജയിച്ചതിന്റെ ചെലവ് കൊടുക്കണം ഞാൻ നാളെ വരുള്ളൂ അച്ഛനോട് പറഞ്ഞേക്….”

“ആരൊക്കെ ഉണ്ടെടാ അച്ചുട്ടാ……..”

അമ്മ ഫോണും കൈയിൽ തന്നിട്ട് ചോദിച്ചു

“ഞാനുണ്ട് അഖിലുണ്ട് അതുലുണ്ട് പിന്നെ കുറച്ച് ക്ലാസ്സിലെ കൂട്ടുകാരും ഉണ്ട് ”

“എവിടെവെച്ചാ ആഘോഷം???? ”

“കൂട്ടുകാരന്റെ വീട്ടിൽ വെച്ച് ”

അതും പറഞ്ഞ്

ഞാൻ നേരെ മുറിയിൽ കയറി ഒരു ടീഷർട്ടും ജീൻസും എടുത്തിട്ടു റൂമിന്റെ പുറത്തിറങ്ങി നേരെ ഹാളിലേക്കു നടന്നു

ഹാളിലെ ടേബിളിൽ തപ്പിനോക്കിയിട്ടും വണ്ടിയുടെ കീ കാണാണ്ടിരുന്നപ്പോ ഞാൻ നേരെ ചേട്ടന്റെ റൂമിലേക്ക്‌ നടന്നു
“ഡാ നീ ഇന്നെവിടെങ്കിലും പോണുണ്ടോ….”

ഞാൻ ചേട്ടനോട് ചോദിച്ചു

“മ്മ് കടേൽ പോണം …… എന്ന കാര്യം???”

“എനിക്ക് വണ്ടിയെടുക്കനാരുന്നു…”

“ആ നീ വണ്ടിയെടുത്തോ കൊഴപ്പമില്ല…..”

“ഇപ്പൊ പോയാൽ ഞാൻ നാളെ വീട്ടിലോട്ട് വരൂ നിനക്ക് എവിടേലും പോകാനുണ്ടോ???”

“അത് കൊഴപ്പം ഇല്ല നീ വണ്ടിയെടുത്തോ ഞാൻ കാർ എടുത്തോളാം…..”

“അല്ല നീ എന്ന ഇന്ന് കടേൽ പോകേണ്ടിവിടെ കെടക്കണത്?????”

“ഞാൻ ഫുഡ്‌ കഴിക്കാൻ വന്നതാടാ പിന്നെ വൈകുന്നേരം എന്തായാലും സ്റ്റോക്കെടുക്കാൻ

തിരുപ്പൂർ പോണം അതുകൊണ്ടിനി കടേലോട്ട് പോണില്ല”

“ഓഹോ എന്നാ ഞാൻ പോകുവാ നാളെ കാണാം ”

ഞാൻ RXന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി

“ഡാ വണ്ടിയിൽ എണ്ണ അടിക്കണേ പെട്രോൾ കൊറവാണ്”

ചേട്ടൻ അകത്തുനിന്ന് പറഞ്ഞതിന് ഒരു ഒക്കെയും പറഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്കിറക്കി

എന്നെ പറ്റി പറഞ്ഞില്ല അല്ലെ

എന്റെ പേര് അക്ഷയ് ശങ്കർ

അമ്മയും അച്ഛനും വളരെ അടുത്ത ബന്ധുക്കളും
ഫ്രണ്ട്സും മാത്രം അച്ചുവെന്ന് വിളിക്കും

ആദർശ് നിവാസിലെ ശങ്കർ ശിവന്റെയും രശ്മി ശങ്കരിന്റെയും ഇളയപുത്രൻ വെറും 18 വയസ് മാത്രമുള്ള ഒരു പാവം പാൽക്കാരൻ പയ്യൻ

ഒട്ടും വണ്ണം ഇല്ലാത്ത എന്നാൽ ആവിശ്യത്തിന് പൊക്കം ഉള്ള വെളുത്തിട്ട് ഒരു ശരാശരി മലയാളി പയ്യൻ

Leave a Reply

Your email address will not be published. Required fields are marked *