അഞ്ചന ചേച്ചി – 3 Likeഅടിപൊളി  

അഞ്ചന ചേച്ചി 3

Anjana Chechi Part 3 | Author : Cyril

[ Previous Part ] [ www.kambi.pw ]


 

“പിന്നേ വിക്രം?” ഞാൻ എന്റെ ഫ്ലാറ്റിനുള്ളിൽ കേറാന്‍ തുടങ്ങിയതും ചേച്ചി വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കി.

 

വേഗം എന്റെ അടുത്തേക്ക് നടന്നു വന്ന ചേച്ചി എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറഞ്ഞു, “തേങ്സ് വിക്രം. ഇന്നത്തെ ഈ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ രാത്രി കഴിക്കാൻ നി പുറത്ത്‌ പോകരുത്, നിന്റെ വീട്ടില്‍ ഉണ്ടാക്കുകയും വേണ്ട, കേട്ടല്ലോ?” അത്രയും പറഞ്ഞിട്ട് ചേച്ചി വേഗം നടന്നു പോയി.

 

ചേച്ചി ഉമ്മ വച്ച കവിളിൽ തടവി കൊണ്ട്‌ മുകളില്‍ സിസിടിവി ക്യാമറയെ നോക്കി ഞാൻ സ്വപ്ന ലോകത്തിൽ മുങ്ങി താഴ്ന്നു.

************

 

സാധാരണയായി എന്നും എനിക്ക് ഓഫീസില്‍ പോകേണ്ട കാര്യമൊന്നുമില്ല. എന്റെ ആവശ്യം ഉണ്ടെങ്കിൽ മാത്രം, ചിലത് മറിയയുടെ യുക്തി പ്രകാരവും മറ്റ് ചിലത് എന്നോട് ആലോചിച്ച ശേഷവും മറിയയാണ് സ്കെജൂൽ ചെയ്യാറുള്ളത്.

 

തിങ്കളാഴ്ച ഓഫീസിലേക്ക് നല്ല മൂഡിലാണ് ഞാൻ പോയത്. ഇന്ന്‌ അല്ലറചില്ലറ ജോലികള്‍ മാത്രമേയുള്ളു. അത് കഴിഞ്ഞ് എന്റെ ഫ്ലാറ്റിൽ തിരികെ പോകാനായിരുന്നു പ്ലാൻ.

 

12 നിലകളുള്ള ഒരു ഓഫീസ് ബിൽഡിംഗ് ആയിരുന്നു അത്. അതിൽ ഒന്‍പതാമത്തെ ഫ്ലോറിലായിരുന്നു എന്റെ കോൻട്രാക്റ്റിംഗ് കമ്പനിയുടെ ബിസിനസ്സ് ഓഫീസ്.

 

ഓഫീസിന്‍റെ ഡോർ തുറന്ന് കേറുന്നത് റിസപ്ഷനിലേക്കാണ്. അവിടെയുള്ള ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കേറി വേണം ബിസിനസ്സിന്‍റെ വിവിധ സെക്ഷനിൽ പോകാൻ. എന്റെ കമ്പനിയിൽ 1020 പേരുണ്ട്, ഓഫീസ് സ്റ്റാഫ്സ് 30 പേരടക്കം.

 

എന്റെ ഓഫീസ് റിസപ്ഷനിസ്റ്റായ അറബി പെണ്ണ്, യാസ്മിൻ എന്നെ കണ്ടതും എഴുനേറ്റ് പുഞ്ചിരിയോടെ വിഷ് ചെയ്തു.

 

ഞാനും തിരികെ വിഷ് ചെയ്തിട്ട് എന്റെ ഓഫീസ് റൂമിലേക്ക് വന്നു.

 

രണ്ട് മിനിറ്റ് കഴിഞ്ഞതും നേപ്പാള്‍ രാജ്യക്കാരനായ ഓഫീസ് ബോയ്, റാം ബഹദുര്‍, ഒരു ചെറിയ ട്രേയിൽ ബ്ലാക്ക് കോഫീ കൊണ്ട്‌ എന്റെ ടേബിള്‍ പുറത്ത്‌ വച്ചതും ഞാൻ നന്ദി പറഞ്ഞു.

 

ബ്ലാക്ക് കോഫീ എടുത്ത് ഒരുറുമ്പ് കുടിച്ച ശേഷം ഹിന്ദിയിൽ ഞാൻ ചോദിച്ചു, “മറിയ മേഡം എവിടെ റാം?”

 

“ഇന്ന്‌ വന്നില്ല സർ.” അവന്‍ മറുപടി പറഞ്ഞു.

 

“ശരി, റാം ഒരു കാര്യം ചെയ്യു, പ്രോക്യർമെന്റ് മാനേജര്‍ ഹരിദാസ് സാറിനോട് ഇങ്ങോട്ട് വരാൻ പറയണം.”

 

“ശരി സർ, ഞാൻ ഉടനെ ചെന്ന് പറയാം.” അതും പറഞ്ഞ്‌ റാം വേഗം പോയി.

 

അവന്‍ പോയതും മറിയയെ എന്റെ മൊബൈലില്‍ നിന്ന് ഒരുപാട് തവണ വിളിച്ചെങ്കിലും അവള്‍  എടുത്തില്ല. വിഷമം തോന്നിയെങ്കിലും അതിലേറെ ദേഷ്യവും വന്നു.

 

എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് നേരിട്ട് തീര്‍ക്കണം, അല്ലാതെ ലീവെടുത്ത് വീട്ടില്‍ കിടക്കുകയല്ല വേണ്ടത്.

 

മറിയയെ ഓഫീസ് ലാന്‍ഡ് ഫോണിൽ നിന്ന് വിളിച്ചതും അവള്‍ ഉടനെ എടുത്തു. പേഴ്സണല്‍ കാര്യങ്ങൾ ഒന്നും ലാന്‍ഡ് ഫോൺ വഴി ചർച്ച ചെയ്യാത്ത വ്യക്തിയാണ് ഞാനെന്ന് മറിയയ്ക്ക് അറിയാമായിരുന്നു. ഇത് ഔദ്യോഗിക കോൾ ആണെന്ന് അറിയാവുന്നത് കൊണ്ടാണ് മറിയ എടുത്തത്.

 

“ഹലോ സർ?” മറിയയുടെ ശബ്ദം എന്റെ കാതില്‍ പതിച്ചു.

 

“മറിയ ലീവ് എടുത്തതിന്‍റെ കാരണം ജസ്റ്റിഫൈ ചെയ്ത് ഉച്ചയ്ക്ക് മുന്‍പ് എനിക്ക് മെയിൽ ചെയ്യണം. എനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയാത്ത കാരണം ആണെങ്കിൽ ഇന്നത്തെ സാലറി, ഒരു ദിവസത്തെ റൂം വാടക, ഒരു ദിവസത്തെ ഫുഡ് അലവൻസ്, ഞാൻ കട്ട് ചെയ്യും. അത് കൂടാതെ നാളെ മുതൽ ഒരു മാസത്തേക്ക് മറിയയ്ക്ക് അഡിഷണൽ അലവൻസും ലഭിക്കില്ല.” വളരെ ഗൗരവമായി ഞാൻ പറഞ്ഞു.

 

“സർ.. അത്—” മറിയ വെപ്രാളപ്പെട്ട് എന്തോ പറയാൻ തുടങ്ങി, പക്ഷേ അത് കേള്‍ക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.

 

ഇനിയെങ്കിലും വ്യക്തിപരമായ കാര്യങ്ങളെ ശമ്പളം വാങ്ങിച്ച് ചെയ്യുന്ന ജോലിയുമായി അവള്‍ ബന്ധിപ്പിക്കരുത്.

 

അപ്പോഴാണ് ഹരിദാസ് ചേട്ടൻ എന്റെ ഓഫീസ് വാതിലിൽ മിഴിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടത്. മറിയയോട് ഞാൻ പറഞ്ഞത് കേട്ടു എന്നതിൽ സംശയമില്ല. അതുകൂടാതെ, എന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീവെടുത്ത  ഒരു ഓഫീസ് സ്റ്റാഫിനോട് ഇത്ര കര്‍ശനമായി ഞാൻ സംസാരിച്ചത് എന്നതും അയാളെ ഞെട്ടിച്ച് കാണും.

 

“സർ, എന്നെ വരാൻ പറഞ്ഞതായി റാം പറഞ്ഞു!” മുഖത്തുള്ള ടെൻഷൻ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ ഹരി ചേട്ടൻ എന്നെ നോക്കി നിന്നു.

 

ഹരി ചേട്ടന്‍ മലയാളിയാണ്. 53 വയസ്സുണ്ട്. അച്ഛന്‍റെ വിശ്വസ്തനായ സ്റ്റാഫ് ആയിരുന്നു. ഞാൻ പുതിയതായി വന്ന സമയത്ത്‌ കമ്പനിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ പറഞ്ഞു തന്ന്‌ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.

 

“അകത്തേക്ക് വരൂ.”

 

അയാൾ അകത്ത് വന്നതും ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തുടങ്ങി,

“നമ്മുടെ യാര്‍ഡിലേക്ക് ചില ഇലക്ട്രിക് ടൂള്‍സ് വാങ്ങണം, വേണ്ട സാധനങ്ങളുടെ ലിസ്റ്റ് റിസ്വാനോട് ചോദിച്ചാൽ മതി. പല സപ്ലയേസിൽ നിന്നും പ്രൈസ് കമ്പയർ ചെയ്ത് നിങ്ങൾ ഫൈനലൈസ് ചെയ്തതിന്‍റെ കോസ്റ്റ് എസ്റ്റിമേറ്റ് അക്കൌണ്ട്സിൽ സമ്മിറ്റ് ചെയ്താൽ മതി, ഉടനെ ഫൺഡ് ഞാൻ റിലീസ് ചെയ്യാം.”

 

“ശരി സർ, അതൊക്കെ ഞാന്‍ ചെയ്യാം.” അത്രയും പറഞ്ഞിട്ട് എന്തോ ചോദിക്കാൻ മടിക്കുന്നത് പോലെ ഹരി ചേട്ടൻ ഇരുന്നു.

 

അത് എന്തിനെ കുറിച്ച് ആണെന്നും ഞാൻ ഊഹിച്ചു.

 

“വേറെ എന്തെങ്കിലും നിങ്ങള്‍ക്ക് പറയാനുണ്ടോ?” കാലിയായ കോഫീ ഗ്ലാസ്സിൽ നോക്കിയാണ് ഞാൻ ചോദിച്ചത്‌.

 

ഉടനെ അയാളും ഞാൻ കൈയിൽ വച്ച് ഉരുട്ടി കളിക്കുന്ന കോഫീ ഗ്ലാസ്സിലേക്ക് നോക്കി. “കുറച്ച് മുന്‍പ് സർ മറിയയോട് പറഞ്ഞത് ഞാൻ കേട്ടു. ഇതിന്‌ മുന്‍പ്‌ ഞാനടക്കം എല്ലാവരും എന്തെങ്കിലും ആവശ്യത്തിന് അല്ലെങ്കിൽ മെഡിക്കല്‍ ലീവെടുത്തിട്ടുണ്ട്, മറിയ പോലും തുടർച്ചയായി ഒരാഴ്ച വരെ ലീവെടുത്തിട്ടുണ്ട്. അപ്പോഴൊന്നും നിങ്ങൾ ആരോടും ഇത്ര കര്‍ശനമായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പോൾ ആ കുട്ടിയോട് പറഞ്ഞത് കടുത്തുപ്പോയി, വളരെ ക്രൂരമായി പോയി.” അത്രയും പറഞ്ഞിട്ട് ഹരി ചേട്ടൻ എന്റെ മനസ്സ് വായിക്കാൻ എന്നപോലെ എന്റെ കണ്ണിലേക്ക് നോക്കി.

 

അയാള്‍ പറഞ്ഞ അവസാനത്തെ വാക്കുകള്‍ എന്റെ മനസ്സിൽ ശെരിക്കും കൊണ്ടു. പക്ഷേ ഹരി ചേട്ടൻ പറഞ്ഞതും ശരിയാണ് — ഞാൻ ക്രൂരനാണ്.

 

“സർ, നാട്ടില്‍ മറിയയുടെ വീട് പണി നടക്കുന്നത് നിങ്ങള്‍ക്കും അറിയാം. അവള്‍ക്കും ഭർത്താവിനും ലഭിക്കുന്ന സാലറിയെല്ലാം അതിലേക്ക് ചിലവാകുന്നു എന്ന പറഞ്ഞത്. അതുകൊണ്ട്‌ ആ പാവത്തിന്‍റെ സാലറിൽ ഒന്നും കുറയ്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.” അതും പറഞ്ഞ്‌ ഹരി ചേട്ടൻ മെല്ലെ എഴുനേറ്റ് ഇറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *