അനന്തപുരിയിൽ ആനന്ദം – 2 Like

Related Posts


എൻറെ ആദ്യ കഥക്ക് തന്നെ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷം അറിയിക്കുന്നു…
ഞാൻ ഒരിക്കലും കരുതിയതല്ല എനിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന്… എന്നാൽ കഴിയുന്ന രീതിയിൽ ഈ കഥ മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും… തുടർന്നും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു… ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക….

എൻറെ മുഖത്തെ സന്തോഷം കണ്ടതിനാൽ ആകണം ഉടൻ തന്നെ മാമിയുടെ ചോദ്യം എത്തി…
“ഫോണിൽ എന്താ മോനേ വന്നത്…. മോൻറെ മുഖം ഇത്രയ്ക്ക് തെളിഞ്ഞിരിക്കുന്നു…”
ഞാൻ: ഒന്നുമില്ല മാമി… ചെന്നൈയിലെ എൻറെ ഒരു ഫ്രണ്ട് മെസ്സേജ് അയച്ചതാ…
ഞാൻ ഒന്ന് പറഞ്ഞ് ഒപ്പിച്ചു…
മാമി: എന്നാ ശരി മോനേ നടക്കട്ടെ…
ഇപ്പോൾ സംസാരിച്ചിട്ട് വരാം എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും മുകളിലേക്ക് റൂമിലേക്ക് പോയി…
മുകളിലേക്ക് കയറിയപ്പോൾ ഷാനി ഇവിടെ ഇരിപ്പുണ്ട്. എന്നെ കണ്ടതും ചവിട്ടി തുള്ളിക്കൊണ്ട് റൂമിലേക്ക് പോയി…
“ഇവളെ എന്തോ ഞാൻ കേറി പിടിച്ച കണക്കാണല്ലോ ഇവള്ടെ മട്ടും ഭാവവും ഒക്കെ…” ഞാൻ എന്നോട് തന്നെ പറഞ്ഞു… എന്നിട്ട് റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്നു… ഞാൻ ഫോൺ ഓൺ ആക്കി മെസഞ്ചർ എടുത്തു… ആ പേരിലേക്ക് ഒന്നൂടെ നോക്കി…
“ഫെമിന ഫെമി”
ഞാൻ കുറച്ചു കാലം പിറകോട്ട് പോയി…
ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പേ ഒരു ദിവസം….
ക്രിസ്മസ് ആഘോഷം ഒക്കെ കഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിൽ വന്ന് ഫ്രഷ് ആയി കിടക്കുമ്പോൾ ആണ് ഫോണിൽ ഒരു ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ കണ്ടത്. ഫെമിന ഫെമി സെൻറ് യൂ എ ഫ്രണ്ട് റിക്വസ്റ്റ് എന്ന്… ഞാൻ നോക്കുമ്പോൾ അത് എൻറെ ഫെയിക് അക്കൗണ്ടിൽ ആണ് വന്നത്… ഞാൻ എൻറെ കമ്പി പരിപാടികൾക്ക് വേണ്ടി തുടങ്ങിയ അക്കൗണ്ട് ആണ് അത്.. “ഏകാകി” എന്ന അക്കൗണ്ട്….
ഞാൻ ആ പ്രൊഫൈൽ ഫൈയ്ക് ആണോ എന്ന് അറിയാൻ എടുത്ത് നോക്കി… ഒരു ഏകാന്തതയെ സൂചിപ്പിക്കുന്ന വരികൾ എഴുതിയ ഒരു ഫോട്ടോ ആണ് പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്… ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോൾ പെണ്ണിൻറെ അക്കൗണ്ട് ആണെന്ന് അതിലെ ചിത്രങ്ങളിലൂടെയും എഴുത്തുകളിലൂടെയും മനസിലായി… പിന്നെ ഞാൻ ഒന്നും നോക്കാൻ നിന്നില്ല അങ് അക്സെപ്റ്റ് ചെയ്തു… കൂടെ ഒരു ഹൈ അയച്ചു….
പിന്നെ ഞാൻ യൂട്യൂബ് ഒക്കെ നോക്കി ഇരുന്നു… അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു… നോക്കുമ്പോൾ ഫെമിന തന്നെ…
ഫെമിന: ഹൈ
ഞാൻ: ഡൂ യു ക്‌നോ മീ?
ഫെമിന: നോ
ഞാൻ: ഫ്രം?
ഫെമിന: കേരള… യു?
ഞാൻ: മലയാളി തന്നെയാ…
ഫെമിന: ഒഹ് നൈസ്…
ഞാൻ: താങ്ക്സ്… ഇയാള് എന്ത് ചെയ്യുന്നു?
ഫെമിന: +2.. താനോ?
ഞാൻ: ഞാനും +2😍
ഫെമിന: ഓഹ് ഐ സീ… ഏത് ഗ്രൂപ്പ് ആണ്?
ഞാൻ: കോമേഴ്സ്… യു?
ഫെമിന: ഞാനും😊
ഞാൻ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഫെമിന: സോറി… നോ ഇൻറെരസ്റ് ടു സേ അബൗട്ട് പേഴ്സണൽ തിങ്ങ്സ്…
ഞാൻ: ഓഹ് സോറി……
ഫെമിന: ഏകാകി എന്നാണോ പേര്…
ഞാൻ: സോറി… നോ ഇൻറെരസ്റ് ടു സേ അബൗട്ട് പേഴ്സണൽ തിങ്ങ്സ്…😝😂
ഫെമിന: ഓ… ഐഎം സോറി…
ഞാൻ: ഹെയ്… ജസ്റ്റ് കിഡ്ഡിങ്… യു കാൻ കോൾ മീ അജു…
ഫെമിന: ഐ അം ഫെമി… ഓക്കേ ഞാൻ പോകുവാ.. പിന്നെ കാണാം…
ഞാൻ: ഓക്കേ… ഫ്രീ ആവുമ്പോൾ മെസ്സേജ് അയക്കു…
ഫെമിന: ഓക്കേ.. ബൈ….
ഈ ചാറ്റ് പിന്നെ സ്ഥിരം പല്ലവി ആയി… ഞങ്ങളും അതോടൊപ്പം അടുത്ത് തുടങ്ങി.. ആദ്യം അവളിൽ കണ്ട ജാട ഒക്കെ മാറി തുടങ്ങി… പിന്നെ അവള് അൽപ്പം കൂടി കയറിങും സ്നേഹവും കാട്ടി തുടങ്ങി… അവൾടെ സംസാരത്തിൽ നിന്നും തന്നെ അവൾക്ക് കുറേ വിഷമങ്ങൾ ഉള്ളതായി മനസിലായി… അവൾടെ പേഴ്സൺ കാര്യങ്ങൽ ഒന്നും തന്നെ ഞാൻ പിന്നെ ചോദിക്കാൻ നിന്നിട്ടില്ല… പക്ഷേ അവൾടെ ചെറിയ സന്തോഷങ്ങൾ പോലും അവളെന്നോട് ഷയർ ചെയ്യാൻ തുടങ്ങി… ഒരു ദിവസം ചാറ്റ് ചെയ്തില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി രണ്ടു പേരും… ഇതിനിടയിൽ ആണ് വപ്പച്ചിടെ മരണം നടന്നത്… അതൊന്നും ഞാനവളെ അറിച്ചില്ല… എനിക്ക് എൻറെ സങ്കടങ്ങൾ മറ്റുള്ളവരോട് പറയുന്നത് താൽപ്പര്യം ഇല്ലാത്ത ഒന്നാണ്… അതിൻറെ പ്രധാന കാരണം സിമ്പതി കാണിക്കും എല്ലാരും…
പിന്നെയും ഞങൾ തമ്മിൽ സ്ഥിരം ചാറ്റ് പതിവായി… ഞാനും അവളും ഒരുപാട് അടുത്തു… എന്നിരുന്നാലും ഞങൾ ഞങ്ങടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിച്ചു…
തുടരെ തുടരെ ഉള്ള നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ കേട്ടാണ് ഞാൻ എൻറെ ഓർമകളിൽ നിന്നും പുറത്തേക്ക് വന്നത്… സ്ക്രീനിൽ നോക്കുമ്പോൾ ഫെമിനയുടെ മെസ്സേജ് തന്നെ..
ഫെമിന: ഹലോ മിസ്റ്റർ എന്താ ഒരു മൈൻഡ് ഇല്ലാത്തെ… നമ്മളെ ഒക്കെ മറന്നോ… എവിടെയാണ് രണ്ട് ദിവസം ആയി കാണാൻ ഇല്ലല്ലോ….😠😠
ഞാൻ: മാഡം കലിപ്പിൽ ആണെന്ന് തോന്നുന്നു…
ഫെമിന: ആണെങ്കിൽ…
ഞാൻ: ഒന്ന് ക്ഷമിക്കൂ മാഡം…
ഫെമിന: എവിടെ ആയിരുന്നു സർ…
ഞാൻ: കുറച്ചു ഫാമിലി തിരക്കുകൾ…
ഫെമിന: ഓക്കേ ഓക്കേ…
ഞാൻ: എന്താണ് മാഡം പരുപാടി..
ഫെമിന: പ്രത്യേകിച്ച് ഒന്നുമില്ല… പോസ്റ്റ് ആയി ഇരിക്കുന്നു…
ഞാൻ: ഫുഡ് ഒക്കെ കഴിച്ചോ?
ഫെമിന: ആഹ്… നിങ്ങളോ?
ഞാൻ: യാ…
പതിവ് പോലെ ചാറ്റിംഗ് നടത്തിയിട്ട് അവൾ കുറച്ച് പണി ഉണ്ടെന്ന് പറഞ്ഞു പോയി… ഞാൻ എണീറ്റ് ഒന്ന് റൂമിന് പുറത്തിറങ്ങി…
“അയ്യോ… നീ മുറിക്ക് പുറത്തൊക്കെ ഇറങ്ങും അല്ലേ… ഞാൻ കരുതിയത് നീ അവിടെ തന്നെ പെറ്റ് കിടക്കും എന്ന…” അപ്പുറത്തെ റൂമിൽ നിന്നും പുറത്തു വന്ന അൻസിയുടെ ചോദ്യം ആയിരുന്നു അത്…
“അങ്ങനെ ഒന്നുമില്ല…” ഞാൻ ഒരു ചമ്മിയ ചിരിയോടെ മറുപടി പറഞ്ഞു…
അൻസി: നീ എന്തേലും തിരക്കിൽ ആണോ?
ഞാൻ: അല്ല… എന്താ ഇത്ത…
അൻസി: എന്നാ മോൻ ഒന്ന് എൻറെ കൂടെ വാ…
എന്നും പറഞ്ഞു അൻസി നേരെ എതിർ വശത്തുള്ള റൂമിലേക്ക് നടന്നു… ഞാനും ഒപ്പം പോയി… ഞാൻ റൂമിലേക്ക് കേറുമ്പോൾ അവിടെ ഷംനയും ഷസ്‌നയും ബെഡിൽ ഇരിക്കുന്നു… എന്നെ കണ്ടതും “വാ അജു ഇരിക്ക്” എന്ന് ഷംന പറഞു… ഞാൻ അവിടെ ഇരുന്നു റൂം ഒക്കെ ഒന്ന് നോക്കി… ചുമരിൽ ഷംനയുടെയും അവൾടെ കെട്ടിയോൻ ഷാഹിറിൻറെയും ഫോട്ടോ കണ്ടപ്പോൾ ഇത് ഷംനയുടെ മുറി ആണെന്ന് മനസ്സിലായി….
ഷംന: എന്താ അജു ഇങ്ങനെ പേടിച്ച് ഇരിക്കണെ… ഞങ്ങൾ നിന്നെ പിടിച്ച് തിന്നില്ല… ഒന്ന് അടങ്ങി ഇരിക്ക്..
ഷസ്ന: നീ ഇൻററോവേർട് ആണോ?
ഞാൻ: അയ്യേ… ഞാൻ അങ്ങനെ മിണ്ടാപൂച്ച ഒന്നുമല്ല.. വന്നതല്ലേ ഉള്ളു… ഒന്ന് തുടക്കം പിടിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട്…. സംസാരിച്ച് തുടങ്ങിയാൽ പിന്നെ ഞാൻ കട്ട കമ്പനി ആണ്…
അൻസി: അതാ ഞങ്ങൾക്കും പറയാനുള്ളത്… ഇങ്ങനെ ചത്തത് പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആവെന്ന്…
ഷംന: ഞങ്ങടെ ആകെ ഉള്ള ഒരു ആങ്ങള നീ അല്ലേ…
“ആങ്ങള അല്ലടീ… മുറച്ചെക്കൻ ആണ് നിങ്ങടെ…” അതും പറഞ്ഞ് സുമി മാമി അവിടേക്ക് കേറി വന്നു…”
ഷംന: ആ അത് ശരിയാ… പക്ഷേ ഇനി എനിക്ക് ചാൻസ് ഇല്ലല്ലോ… ഇവളുമാർക്കല്ലെ ഉള്ളു…
സുമി: എന്താടെ എല്ലാരും കൂടെ ഈ ചെക്കനെ റാഗിംഗ് ആണോ?
ആൻസി: ശേ… ആല്ലാന്നെ… അവൻറെ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാൻ കൊണ്ട് വന്നു ഇരുത്തിയതാണ്…
സുമി: എന്നിട്ട് നിനക്ക് മാറിയോടാ??
ഞാൻ: മാറി വരുന്നുണ്ട്…
ഷസ്‌ന: മാറിയാൽ നിനക്ക് കൊള്ളാം…
സുമി: മോനെ അജു.. നീ ഇവളുമാരെ സൂക്ഷിച്ചോ എല്ലാം നല്ല മക്കളാ….
ആൻസി: നിങൾ ഒന്ന് ചുമ്മാ ഇരിക്ക് കൊച്ചു(കുഞ്ഞമ്മയെ തിരുവനന്തപുരം ജില്ലയിലെ ആൾക്കാർ കൊച്ചുമ്മ എന്നാ വിളിക്കാർ.. കുറച്ച് ഷോർട്ട് ആക്കി കൊച്ചു എന്ന് വിളിക്കും).. അവൻ ഒന്നിപ്പോഴ സംസാരിച്ച് തുടങ്ങിയ… അതും കൂടെ ഇല്ലാതെ ആക്കോ….
ഞാൻ: ഞാനും വെറും അമുൽ ബേബി അല്ല… അത്യാവശ്യം തല്ലിപ്പൊളി ഒക്കെ എൻറെലും ഉണ്ട്…
ഷംന: ആഹ്… അത് ഞങ്ങൾക്ക് നേരത്തേ നിൻറെ ഓട്ടം കണ്ടപ്പോഴേ മനസിലായി… ആരായിരുന്നു അത്?
ഞാൻ ഒന്ന് ഞെട്ടിയെങ്കിലും പതിയെ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു എൻറെ ഒരു ഫ്രണ്ട് ആണെന്ന്…
സുമി: വിശ്വസിച്ചു… വിശ്വസിച്ചു…
അത് കേട്ട് എല്ലാരും ചിരിച്ചു…
“സുമി….”
പെട്ടന്ന് താഴെ നിന്നും ശിഹാബ് മാമാടെ വിളി വന്നു…
സുമി: ഓഫ്…. ഈ മനുഷ്യൻറെ ഒരു കാര്യം.. ഒരിടത്ത് ഇരിക്കാൻ സമ്മതിക്കില്ല… സുമി കുമി എന്ന് തുടങ്ങും…. എന്നാ.. നിങൾ സംസാരിക്കു പിള്ളാരെ… ഞാൻ പിന്നെ വരാം…
എന്നും പറഞ്ഞു സുമി മാമി അവിടെ നിന്നും പോയി…
“ഡാ… നിനക്ക് ലൗ ഒന്നും ഇല്ലേ?” ഷംന ആണ് ചോദിച്ചത്…
ഞാൻ: അവിടെ വച്ച് പത്തിൽ പഠിക്കുമ്പോൾ ഒരു അഫയർ ഉണ്ടായിരുന്നു… പക്ഷേ അതൊക്കെ പോയി… ഇപ്പൊ സിംഗിൾ( ഫെമിനയുടെ കാര്യം ഞാൻ പറയാൻ നിന്നില്ല)…
ഷസ്‌ന: തേപ്പ് കഥ ആണോ?
ആൻസി: വല്ല തമിഴത്തിയും ആണോടാ??
ഞാൻ: തേപ്പൊന്നും അല്ല… രണ്ടുപേരും ചേർന്ന് തീരുമാനിച്ചത്… ഹാഫ് മല്ലു ആണ്…
ഷസ്‌ന: കാണാൻ എങ്ങനെയാ… എന്തായാലും നീ ഇത്ര പോളി ലുക്ക് ആയ സ്ഥിതിക്ക് നല്ല പോളി പെണ്ണിനെ നീ നോക്കുള്ളു എന്ന് അറിയാം…
ഞാൻ: അയ്യേ… ഞാൻ വലിയ സംഭവം ഒന്നുമല്ല…
ഷംന: അയ്യോ… കുട്ടിക്ക് എന്താ ഒരു എളിമ…. കൂടുതൽ താഴല്ലെ… പെണ്ണ് കാണാൻ എങ്ങനെയാ… കിടിലൻ ആണോ?
ഞാൻ: ഏറെ കുറെ… (ഞാൻ ഒന്ന് ഇളിച്ച് കാണിച്ചു)
ആൻസി: കൂടുതൽ ഇളിക്കല്ലെ…
ഷസ്‌ന: ഫോട്ടോ ഉണ്ടോ?
ഞാൻ ഫോൺ എടുത്ത് അവൾടെ ഫോട്ടോ അവർക്ക് കാണിച്ച് കൊടുത്തു… എൻറെ കഷ്ടകാലത്തിന് ഞാൻ കാണിച്ച ഫോട്ടോയിൽ അവളെനിക്ക് കിസ്സ് തരുന്ന പിക്ക് കൂടെ ഉണ്ടായിരുന്നു…
“എടാ കള്ളാ… നീ ആള് മോശം ഒന്നുമല്ലല്ലോ…” അതും പറഞ്ഞു ഷംന എൻറെ തുടയിൽ അടിച്ചു… ഞാൻ പെട്ടന്ന് തന്നെ ഫോൺ മാറ്റി ലോക്ക് ചെയ്തു…
ആൻസി: അപ്പോ മോൻ ഇള്ളപ്പുള്ള ഒന്നുമല്ല…
ഞാൻ: ഏറെ കുറെ…
ഷംന: ഇതൊന്നു മാത്രം തന്നെ അതോ വേറെയും ഉണ്ടോ??
ഞാൻ: സത്യം… ഇത് മാത്രം തന്നെയാ…
മം… മ്…
എന്ന് എല്ലാരും കൂടി മൂളി.. ഞാൻ ആകെ ചമ്മി ഇരിക്കുവായിരുന്ന്… അപ്പോഴേക്കും എൻറെ രക്ഷകയായി എൻറെ പൊന്നുമ്മച്ചി അവിടേക്ക് വന്നു…
ഉമ്മ: ആ ഇത്തമാരും അനിയനും കമ്പനി ഒക്കെ ആയോ???
ആഹ്… മൂന്ന് പേരും മൂളി…
ഉമ്മ: ഇവനെ ഒന്ന് സൂക്ഷിച്ചോ..( എൻറെ തലയിൽ തടവി)
ആൻസി: അതെന്താ മാമി?
ശസ്‌ന: ഇവൻ കുഴപ്പക്കാരനാണോ??
“ഓ… അവൻ കുഴപ്പക്കാരനാണെങ്കിൽ നിൻറെ ഒക്കെ കൊണം കണ്ടാൽ എന്ത് പറയും…” അതും പറഞ്ഞ് റസിയ മാമിയും കൂടെ സുമി മാമിയും അവിടെക്ക് വന്നു…
ഷംന: അയ്യോ… ഈ ഉമ്മച്ചി ഞങ്ങളെ നാണം കെടുത്തുമല്ലോ…. സുമികൊച്ചു ഈ തള്ളയെ വിളിച്ചോണ്ട് പോ…”
അത് പറയുമ്പോൾ അവള് ചമ്മി ഇരിക്കുവായിരുന്നു… ബാക്കി രണ്ട് പേരും ഇതേ അവസ്ഥ തന്നെ… ബാക്കി എല്ലാരും ചിരിയോടെ ചിരി… അൽപ്പം കഴിഞ്ഞ് എല്ലാരും കൂടെ പോയി ഫുഡ് ഒക്കെ കഴിച്ച് വന്നു കിടന്നു….
അങ്ങനെ കളിയും ചിരിയും സന്തോഷവും നിറഞ്ഞ രണ്ട് ദിവസങ്ങൾ കടന്നു പോയി… ഞാനും ഷംനയും അൻസിയും ഷസ്നയും നല്ല കൂട്ടായി… എല്ലാവരും ഉമ്മ പറഞ്ഞ പോലെ നല്ല രീതിയിൽ ആണ് ഞങ്ങളോട് പെരുമാറുന്നത്… പക്ഷേ ഇത് വരെയും ഷാനിയും അമീന മാമിയും എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല…. റസിയ മാമി എന്നെ സ്വന്തം മോനെ പോലെ ആണ് നോക്കുന്നത്… സജിത മാമി നല്ല തമാശക്കാരി ആണ്… അവരോട് സംസാരിക്കുമ്പോൾ എനിക്ക് ശെരിക്കും തോന്നും ഷാനി ഇവർടെ മകൾ ആണോ എന്ന്… അത്രക്ക് കൂൾ ആണ് പുള്ളിക്കാരി…. സുമി മാമി പിന്നെ ചങ്ക് മാമി ആയി മാറിയിരുന്നു…
രണ്ട് ദിവസം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ….
“അജു… അജു…” ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്… എണീറ്റ് പോയി തുറന്ന് നോക്കുമ്പോൾ സുമി മാമി ആണ്…
” എന്താ മാമി…”
സുമി: എഴുനേൽക്കാൻ നേരമായില്ലെ… ഇന്ന് മുതൽ അല്ലേ നീ കോളേജിൽ പോകുന്നെ…
ഞാൻ: അയ്യോ… ഞാൻ അത് മറന്നു… അവരൊക്കെ ഇറങ്ങിയ??
സുമി: ആഹ… നല്ല ആളാ… അവരൊക്കെ റെഡി ആകുവാണ്… നീ പെട്ടന്ന് റെഡി ആയി വാ…
“ശരി മാമി… ഞാൻ വേഗം വരാം…” എന്ന് പറഞ്ഞു ഞാൻ ബാത്ത്റൂമിൽ കേറി എൻറെ പ്രഭാത കർമ്മങ്ങൾ ചെയ്ത് പുറത്ത് വന്നു…
എൻറെ അലമാരയിൽ നിന്നും എൻറെ ഫേവറിറ്റ് ആയ റെഡിൽ ബ്ലാക്ക് ചെക്ക് വരുന്ന ഷർട്ടും അഷ് ബ്ലാക്ക് ജീൻസും ഇട്ട് ബാഗ് എടുത്ത് പുറത്തേക്ക് വരുമ്പോൾ ദാ നിക്കുന്ന് എൻറെ കണ്ണ് തളിച്ച് കൊണ്ട് ഷാനി മുന്നിൽ… ഒരു നിമിഷം ഞാനവളെ ഒന്ന് നോക്കി നിന്നു… റെഡ് ടോപ്പും ബ്രൗൺ ലെഗ്ഗിൻസ് അതേ കളർ
ഷാൾ തലയിൽ ഇട്ട് നിക്കുന്നു… അവൾടെ നേരിയ ചുരുണ്ട മുടി ഒരുപറ്റം അവൾടെ മുഖത്തിലേക്ക് വീണ് കിടക്കുന്ന കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു… കണ്ണിൽ ഐ ലൈനർ കൊണ്ട് നല്ല പോലെ കണ്ണെഴുതിയുട്ടുണ്ട്… കുറച്ചു നേരം ഞാൻ ആ കണ്ണിൽ തന്നെ നോക്കി നിന്നു… എൻറെ നോട്ടം അവൾടെ ശ്രദ്ധയിൽ പെടുന്നതിന് മുന്നേ തന്നെ ഞാൻ മാറ്റി… ഞാൻ നേരെ താഴേക്ക് വന്നപ്പോൾ മാമി എന്നെ ഫുഡ് കഴിക്കാൻ വിളിച്ചു… അവിടെ പോയി ഇരുന്നപ്പോൾ തന്നെ എല്ലാ തരുണീമണികളും അവിടെ എത്തി…
“ ചെക്കൻ പൊളിയിൽ ആണല്ലോ…. ഈ പോക്കാണെങ്കിൽ കോളേജിലെ പെണ്ണുങ്ങൾ ഒക്കെ ഇവൻറെ പുറകെ ആയിരിക്കും ഉറപ്പാ…” ഷംന അതും പറഞ്ഞു ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *