അനാഥനെന്ന അനശ്വരമായ ആനന്ദം – 3 Like

Related Posts


ഇത് മൂന്ന് ഭാഗമാണ്.. അനാഥൻ ..അനശ്വരം ആനന്ദം..

എന്ത് കൊണ്ടന്നറിയല്ല ആനന്ദം ഇങ്ങനെ മാത്രമേ സാധിക്കൂ..

എൻ്റെ ചിന്തകളും പ്രവർത്തികളും വിത്യസ്തമാണ്..

ചിലപ്പോൾ ഞാനെഴുതുന്ന കഥകൾ വളരെ മോശമായിരിക്കാം .. അല്ലായിരിക്കാം … എൻ്റെ മനസ്സിൽ എന്താണോ തോന്നുന്നത് അതാണിവിടെ കുത്തിക്കുറിക്കുന്നത് …

വായിക്കുമ്പോൾ കാറ്റഗറി ശ്രന്ദിക്കുക…. പ്രണയം

ഇഷ്ടപ്പെട്ടാൽ മാത്രം പ്രോത്സാഹിപ്പിക്കുക ഇല്ലേൽ നിരുത്സാഹിപ്പിക്കുക… തീർച്ചയായും യാതൊരു മടിയും കൂടാതെ നിങ്ങളുടെ വാക്കുകൾ സ്വീകരിക്കുന്നതായിരിക്കും ..പകയുടെയും പ്രണയവും ജീവിതവും കോർത്തിണക്കിയുള്ള ചെറിയൊരു സ്റ്റോറിയാണ്. ആദ്യം ഈ കഥയിൽ കമ്പി വേണ്ടെന്ന ചിന്താഗതിക്കാരനായിരുന്നു ഞാൻ ഇനി അതില്ല… വിമർശനാഭിപ്രായങ്ങൾ തീർച്ചയായും സ്വീകരിക്കുന്നതായിരിക്കും..

.അനാഥനെന്ന അനശ്വരമായ ആനന്ദം….കുറച്ച് മാറ്റങ്ങളോട് കൂടി നിങ്ങളിലേക്ക്….. തെളിക്കുന്ന വഴി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ട് പുതിയൊരു വഴി ഞാൻ തെരഞ്ഞെടുത്തു

അൽപ്പം ലാഗ് കൂടുതലായിരിക്കുമെന്ന് തോന്നുന്നു……. മുഴുവനും വായിക്കണം..

# * നിങ്ങളോട് പറയണമെന്ന് തോന്നി… എന്നോട് ദേഷ്യമുണ്ടായാലും സാരമില്ല …
പുതുമുഖ എഴുത്തുകാരെ നിങ്ങളിലുള്ള ചിലരോടൊരു വാക്ക് … നിങ്ങളിൽ ചിലർ ഇവിടെ പുതിയ കഥകളും മറ്റും പോസ്റ്റ് ചെയ്തു മുങ്ങി ക്കളയും. എന്നിട്ടവസാനം പ്രോത്സാഹനമില്ല ലൈക്കില്ലാന്നും പറഞ്ഞ് പകുതിയിൽ വെച്ച് നിർത്തുകയും ചെയ്യും. ഇപ്പോളധികമായി കാണുന്ന പ്രവണതയാണത്. ഒരു കഥ എഴുതിയെന്ന് വിജാരിച്ച് മറ്റുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഒരു കമൻ്റ് ഇട്ടത് കൊണ്ട് കൈയ്യിലുള്ള നഖമെന്നും പറിഞ്ഞു പോകില്ല.. ഇതെനിക്ക് ലൈക്ക് കിട്ടാനോ കമൻ്റ് കിട്ടാനോ വേണ്ടി പറയുന്നതല്ല.എന്നോടും കൂടിയാണ് .തെറി വിളിക്കാനായ് കമൻറ് ചെയ്യേണ്ടതില്ല… തെറ്റാണ് പറഞ്ഞതെന്ന ചിന്തയുമില്ല… !* #

❤️അനാഥനെന്ന അനശ്വരമായ ആനന്ദം ❤️ReLoading….ᕙ( • ‿ • )ᕗ MJ

ലക്ഷ്മിയുടെയും ഭാസ്ക്കര കൈമിളിൻ്റെയും ഒരേ മകൻ ആനന്ദ് .. അപ്രതീക്ഷമായുള്ള ലക്ഷ്മിയുടെ മരണം ആനന്ദിനെ വല്ലാതെ തളർത്തിക്കളഞ്ഞു. കാലങ്ങൾ ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല…

അമ്മ മരിച്ചതിന് ശേഷം അച്ഛൻ രണ്ടാമതൊന്ന് കൂടി കല്ല്യാണം കഴിച്ചു .ഭാര്യ സരോജിനി അതിലുണ്ടായ മകൾ അശ്വതി..
”കുറച്ച് വർഷങ്ങൾക്ക് ശേഷം… ഇടവപ്പാതിയുടെ മഴവില്ലഴകിലെ പ്രഭാതം…..

മുറ്റത്ത് നിന്നും ഷട്ടിൽ ബാറ്റ് കളിക്കുന്ന ഞാനും അപ്പുറത്തെ വീട്ടിലെ രുഗ്മിണിയും അതിനിടയിൽ വീട്ടിൽ നിന്നും ഉച്ചത്തിലുള്ള അശ്വതിയുടെ കരച്ചിൽ കേൾക്കാൻ തുടങ്ങി .സാധാരണ രീതിയിൽ അധികമൊന്നും കേൾക്കാത്തതാണ്.. അതോട് കൂടി ഞങ്ങള് കളി മതിയാക്കി .രുക്കു അവളുടെ വീട്ടിലും ഞാനെൻ്റെ വീട്ടിലേക്കും പോന്നു .. അകത്തു കാല് വെച്ചതും കാണുന്നത് പിന്നെയും കൈ വീശി അടിക്കുന്ന സരോമ്മയാണ് . ഇതെന്തിനാ സരോമ്മേ അവളയിങ്ങനെ അടിക്കുന്നതെന്നും ചോദിച്ച് അവരിൽ നിന്നും അശ്വതിയെ പിടിച്ചു വലിച്ചു മെല്ലെ ഞാൻ പുറത്തിറങ്ങി.. സ്റ്റപ് സിസ്റ്റർ ആണെങ്കിലും അവളൻ്റെ കുഞ്ഞിപ്പെങ്ങളാണ്..

ഞാൻ ചെയ്ത കാര്യം അവർക്ക് തീരെ ഇഷ്ടപ്പെട്ടില്ലന്ന് അവരുടെ തുറിച്ച് നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു..

അതൊന്നും ഞാൻ മൈൻ്റ് ചെയ്യാനേ പോയില്ല… ഞാനപ്പോൾ കരയുന്ന അശ്വതിയെ മാത്രമായിരുന്നു ശ്രദ്ദിച്ചത്. ശേഷം അവളെയും കൂടെ കൂട്ടി രുക്കുവിൽ വീട്ടിലേക്ക് പോയിട്ട് ഞങ്ങൾ കളിയും ചിരിയുമായ് ഞങ്ങളുടെ ലോകത്തേക്കായി സഞ്ചരിച്ചു…

അതേ സമയം തന്നെ സരോമ്മ വളരെ വിദഗ്ദമായി അവരുടെ അടിസ്ത്രങ്ങൾ എൻ്റെ റൂമിലേക്ക് കൊണ്ടു വെയ്ക്കുകയും തൻ്റെ അച്ഛനായ ,ഭാസ്കര കൈമളി നെ വിളിച്ചറിയിക്കുകയും ചെയ്തു.കേട്ടപാതി കേൾക്കാത്ത പാതി പ്രിയതമയുടെ അടുക്കലേക്ക് തൻ്റെ ഭാര്യയുടെ പ്രിയതമനായ അച്ചനിങ്ങോടി വരികയും ചെയ്തു…

ഞങ്ങളപ്പോൾ വീടിൻ്റെ തൊടിയിലെ പൂവിൻ്റെയും പൂമ്പാറ്റകളുടെയും എണ്ണമെടുത്ത് അശ്വതിക്ക് പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു… അതിനോടൊപ്പം തന്നെ രുക്കുവിൻ്റെ അച്ചൻ്റെ പട്ടാള കഥകൾ പറയുന്ന തിരക്കിലും…

പെട്ടന്ന് തന്നെ ടാ… ന്നും അലറിക്കൊണ്ട് ബെൽറ്റും അഴിച്ചെടുത്ത് ഓടി വരുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.അതിന് പിറകെ സരോജമ്മ ഒരു പുച്ഛ ചിരിയോടെ നടന്നു വരികയും ചെയ്യുന്നു….

അച്ചനെപ്പോളാണ് വീട്ടീൽ വന്നതെന്നോ ,എന്തിനാണ് എന്നെ ലക്ഷ്യം വെച്ച് വരുന്നതെന്ന ചിന്ത ബോധമണ്ഡലത്തിലേക്ക് എത്തുന്നതിന് മുമ്പേ എനിക്ക് അടി വീണിരുന്നു… അങ്ങോട്ട് ഒന്നും തന്നെ ചോദിക്കാനുള്ള ഒരവസരവും എനിക്ക് തന്നില്ല…. ചറപറാ വീശലായിരുന്നു.. അതിനിടയിൽ എന്നെ അച്ചനിൽ നിന്നും പിടിച്ചു വെക്കാനോ തടഞ്ഞു നിർത്താനോ ..സരോജാമ്മ ശ്രമിക്കുകയും ചെയ്തില്ല .. പക്ഷെ രുക്കു അവളുടെ പരമാവധി എന്നെ അടിക്കുന്നതിൽ നിന്നും അച്ചനെ വിലക്കുകയും ചെയ്യുന്നുണ്ട്.. ഇതിനിടയിൽ അശ്വതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിട്ട് കമലാക്ഷി അമ്മയടക്കം
അയൽ വീട്ട്കളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഒന്ന് രണ്ട് പുരുഷന്മാരും ആ കൂട്ടത്തിൽ ഓടി വന്നിട്ടുണ്ടായിരുന്നു..

അച്ഛനിൽ നിന്നും അപ്പോഴേക്കും അവരെന്നെ വലിച്ചു മാറ്റി.. എന്തിനാണിവനെ അടിക്കുന്നതെന്നും ചോദിച്ചു..

അപ്പോഴാണ് അച്ഛൻ അടിച്ചതിൻ്റെയും രണ്ടാനമ്മ ചിരിച്ചതിൻ്റെയും ഗുട്ടൻസ് പിടി കിട്ടിയത്…
സത്യം പറയുവാനുള്ള എൻ്റെ ശ്രമത്തെ സരോജനാമ്മ എന്ന് പറയുന്ന തള്ള ഇടയിൽ കയറി കള്ളക്കണീരാൽ ഇല്ലാത്ത കാര്യങ്ങൾ പൊലിപ്പിച്ച് പറയാൻ തുടങ്ങി…

പെണ്ണൊരുമ്പെട്ടാൽന്ന് കേട്ടതേ ഉണ്ടായിരിന്നു ഇത്രയും കാലം .ഇപ്പോൾ കൺകുളിർക്കെ കണ്ടു..
എല്ലാം കഴിഞ്ഞപ്പോൾ അയൽവാസികളും അച്ഛനു മടങ്ങുന്ന കൂട്ടം ഒരു തരം അവജ്ഞയോടെ നോക്കിയ നോട്ടം.. സ്വന്തം മകനെ ഇത്രയധികം മനസ്സിലാക്കിയതിന് എനിക്ക് അച്ഛനോട് സന്തോഷമാണോ സങ്കടമാണോന്നറിയാതെയുള്ള ഒരു തരം നിർവികാരത മാത്രമാണപ്പോൾ എനിക്കുണ്ടായത് …

അതിനേക്കാളുപരി രുക്കുവിൻ്റെയും അവൾട അമ്മയായ കമലാക്ഷി അമ്മയും കൂടി നോക്കിയൊരു നോട്ടമുണ്ട് എൻ്റെ ജീവിതത്തിൽ സ്വന്തം അമ്മ കഴിഞ്ഞാൽ ഞാനൊരാളെ മാത്രമേ അമ്മേ എന്ന് ഞാൻ വിളിച്ചിട്ടുള്ളൂ .. ആ ഒരു നോട്ടത്തിൽ കൂടി ഞാൻ ഉരുകി ഇല്ലാതായി എന്ന് തന്നെ വേണം പറയാൻ ….അതോടൊപ്പം തന്നെ ഇടവപ്പാതിയിൽ പെയ്യുന്ന മഴയും ഭൂമിയിലിറങ്ങിവന്നു..

Leave a Reply

Your email address will not be published. Required fields are marked *