അനുപല്ലവി – 3

71 views

Related Posts

അവരെ പടിയിലേക് ഇരുത്തുമ്പോളേക്കും ഒരു ബുള്ളറ്റ് ശ്രീലകത്തിന്റെ പടി കടന്നു പോർച്ചിലേക് വന്നു നിന്നു.. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു പല്ലവി ഞെട്ടി…

?????

“ദത്തൻ”

ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു…

അച്ഛൻ തനിക്കു വേണ്ടി കണ്ടെത്തിയ “സത് ഗുണ സമ്പന്നൻ”… പ്രഭാകരൻ അമ്മാവന്റെ മകൻ…

അമ്മയുടെ ഒരേയൊരു ആങ്ങള ആയ പ്രഭാകരൻ അമ്മാവന്റെ.. അല്ലെങ്കിൽ മേലെടുത്തു തറവാടിന്റെ ഒരെ ഒരു അനന്തരാവകാശി.. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് നാട്ടിലെ പ്രതാപം ഉള്ള കുടുംബം പക്ഷെ തല തിരിഞ്ഞ മകൻ എല്ലാം നശിപ്പിക്കാതിരിക്കാൻ അമ്മാവൻ കണ്ട മാർഗം പെങ്ങളുടെ മകളെ കൊണ്ട് അവനെ കല്യാണം കഴിപ്പിക്കുക….സ്വത്തും പ്രതാപവും മാത്രം നോക്കുന്ന അച്ചന് ഇതിനു മുകളിൽ ഇനി ഒരു ബന്ധം വരില്ല എന്നുള്ള തോന്നലിൽ അളിയന് വാക്കും കൊടുത്തു…

ഒരിക്കൽ എങ്കിലും തന്റെ സമ്മതം ചോദിച്ചിരുന്നെങ്കിൽ… അല്ലെങ്കിൽ തന്നെ ശ്രീലകത്തും മേലേടത്തും പെണ്ണിന്റെ വാക്കിനെന്തു വില… ആരും അഭിപ്രായങ്ങൾ ചോദിക്കാറില്ല.. പറഞ്ഞാലും കണക്കിൽ എടുക്കാറും ഇല്ല..

നിലത്തുറക്കാത്ത കാലുകളും ആയി.. ദത്തൻ വണ്ടിയിൽ നിന്നും ഇറങ്ങി…

വീടിന്റെ വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങുന്ന പടിയിൽ ഒരു മൂലയിൽ ഇരിക്കുന്ന പല്ലവിയുടെയും അമ്മയുടെയും അരികിലേക്കു വന്നു

സ്വതവേ ചുവന്ന കണ്ണുകൾ… ശരീരതിൽ ആകമാനം ഇഴഞ്ഞു സ്ഥാനം തെറ്റി കിടക്കുന്ന ഷാളിന്റെ ഇടയിലൂടെ തുറിച്ചു കയറുന്നു എന്നു തോന്നിയ പല്ലവി.. ചുരിദാറിന്റെ ഷാൾ വലിച്ചു നേരെയിട്ടു….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“എവിടെ പോകാൻ ഉടുത്തൊരുങ്ങി ഇറങ്ങിയതാടീ രാവിലെ…” നാവ് കുഴയുന്ന ശബ്ദത്തിൽ ആണ്‌ ദത്തൻ ചോദിച്ചത്…
“എനിക്ക് തോന്നുന്നിടത്തു ഞാൻ പോകും ഇയാൾ ആരാ ചോദിക്കാൻ…”

“നിന്നെ കെട്ടാൻ പോകുന്ന എനിക്കറിയണ്ടേ നീ എവിടാ പോകുന്നെന്ന്….”

“ഒരാൾ മാത്രം വിചാരിച്ച മതിയോ… കെട്ടാൻ “

“അതെന്നാ ചിറ്റപ്പ ഇവൾ ഇങ്ങനെ പറയുന്നേ…” ദത്തൻ ആടി ആടി… പല്ലവിയുടെ അച്ഛന്റെ അടുത്തേക് പോയി..

“നീ രാവിലെ കുടിച്ചിട്ടുണ്ടല്ലേ…” അയാളുടെ സ്വരത്തിലെ നീരസം ദത്തനു മനസ്സിലായി..

“ചിറ്റപ്പ… ലേശം.. കൈ വിറ മാറാൻ മാത്രം… ” അവൻ ആംഗ്യം കാണിച്ചു പറഞ്ഞു

“പല്ലവിയെ കെട്ടിച്ചു തന്നാൽ… അല്ല പല്ലവിയെ ഞാൻ കെട്ടിയാൽ പിന്നെ ഞാൻ കുടിക്കില്ല സത്യം… ചിറ്റപ്പന് ആണേ സത്യം… “

പല്ലവി അമ്മയെ നോക്കി… കവിളിന്റെ ഉൾവശം പല്ല് കൊണ്ട് പൊട്ടിയിരുന്നു അതാണ് ചോര വന്നതു…

“മോളെ നീ എന്നാ ഇന്ന് പോകണ്ട.. അച്ഛനെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട..”

“അതാ ദത്തനും വന്നിട്ടുണ്ട്.. അവൻറെ മുൻപിൽ വെച്ചു വെറുതെ ഒരു പ്രശ്നം ആക്കണ്ട…”

“നീ അവനെ കല്യാണം കഴിച്ചാൽ പിന്നെ ഈ നഴ്സിംഗ് ജോലി വേണോ മോളെ….അമ്മാവന്റെ ബിസിനെസ്സ് മാത്രം നോക്കിയാൽ പോരെ.. ഇവൻ എല്ലാം നശിപ്പിച്ചു കൊണ്ടിരിക്കുവല്ലേ “

“അപ്പോ എന്റെ സ്വപ്നങ്ങൾക്കു ഒരു വിലയും ഇല്ലേ അമ്മേ…” അവളുടെ സ്വരം ഇടറിയിരുന്നു

“ചില സ്വപ്‌നങ്ങൾ അങ്ങനെയാണ് പല്ലവി കണ്ണടച്ച് തന്നെ ഇരിക്കാൻ കഴിഞ്ഞാൽ അവ നഷ്ടപ്പെടില്ല.. കല്യാണം കഴിഞ്ഞാൽ ഒരു പക്ഷെ ദത്തൻ നല്ലത് ആവുമെങ്കിൽ നിനക്ക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ബന്ധം ആവില്ലേ ഇത്… “
“കണ്ണടച്ച് ഇരുന്നാൽ നഷ്ടമാകുന്ന സ്വപ്‌നങ്ങൾ ആണമ്മേ എന്റേത് “അവൾ വിദൂരതയിലേക് നോക്കി പറഞ്ഞു

“നല്ലതാവുമെങ്കിൽ ! അമ്മക് തന്നെ ഉറപ്പില്ലാത്ത കാര്യം അങ്ങനെ ഒരു പരീക്ഷണത്തിന് ഞാൻ നിന്നു കൊടുക്കണം എന്നാണോ അമ്മ പറയുന്നത്…”

“മോളെ ഇതാവുമ്പോ ഞങ്ങൾക്ക് കണ്ണെത്തുന്ന ദൂരത്തു തന്നെ നീയുണ്ടാവുമല്ലോ….”

“നിങ്ങളുടെ എല്ലാം കണ്ണെത്തുന്ന ദൂരത്തിൽ തന്നെ വളർന്ന ആളാ ആ പോകുന്നത് അമ്മ കണ്ടോ… “അച്ഛനടുത്തേക് നടന്നു നീങ്ങുന്ന ദത്തനെ ചൂണ്ടി പല്ലവി പറഞ്ഞു..

“അമ്മ എന്നും അച്ഛനെ സപ്പോർട് ചെയ്തിട്ടേ സംസാരിക്കാറുള്ളു.. ഇപ്പോ അച്ഛൻ അടിച്ചിട്ട് പോലും…എങ്ങിനാണമ്മേ ” അവളുടെ ചോദ്യത്തിൽ നിരാശയും സങ്കടവും എല്ലാം ഉണ്ടായിരുന്നു.

“കഴുത്തിൽ വീഴുന്ന താലി ചരട് അത് വെറുമൊരു മഞ്ഞ ചരടും അതിൽ കോർത്ത ആലില താലിയും അല്ല മോളെ.. പലപ്പോളും അത് സഹനത്തിന്റേതും വിശ്വാസത്തിന്റെയും ഒരു ബന്ധനം കൂടി ആണ്‌ അത് മനസ്സിലാവണമെങ്കിൽ ആ ചരട് കഴുത്തിൽ വീഴണം മോളെ “

“അമ്മേ താലിയെന്ന ചരടിൽ കോർത്തു ബന്ധിക്കുന്ന.. തടവറയിലാക്കുന്ന.. ജീവിതത്തെകാൾ എനിക്കിഷ്ടം സ്നേഹത്തിന്റെ തടവറയാണ് അതിനു വേണ്ടി കാത്തിരിക്കാനാണ് എനിക്കിഷ്ടം… “അവളുടെ ശബ്ദം ഇടറിയിരുന്നു

തൊണ്ടയുടെ ഇടർച്ചയെ മറച്ചു ഉറച്ച തീരുമാനത്തോടെ ആണ്‌ അവൾ തുടർന്നത്..

“എനിക്ക് പോകണം അമ്മേ.. എനിക്ക് ഇഷ്ട പെട്ട തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനാണ് ഇഷ്ടം അതിനു വേണ്ടി ഞാൻ പോകും അമ്മേ… ഇന്ന് ഞാൻ തോറ്റു കൊടുത്താൽ… ജീവിതത്തിൽ എന്നും തോറ്റു കൊടുക്കേണ്ടി വരും അങ്ങനെ തോൽക്കാൻ പല്ലവിക്ക് മനസ്സില്ല… ശ്രീലകത്തിന്റെ എന്നല്ല ഒന്നിന്റെയും നാലു ചുവരുകൾക്കുള്ളിൽ സഹനവും കണ്ണീരും ആയി കഴിയാനും ഞാനില്ല… “

“എന്റെ മോളെ… ഞാൻ എന്താ ചെയ്യാ…”അവരുടെ നിറഞ്ഞു വന്ന കണ്ണുകൾ പല്ലവി കാണാതെ ഉടുത്തിരുന്ന സാരിയുടെ മുന്താണിയിൽ തുടച്ചു…

“അമ്മ പേടിക്കേണ്ട… ഉള്ളിൽ കയറി പൊയ്ക്കോ… “
“എനിക്ക് മുന്നിൽ ഉള്ള ഉദാഹരണം അമ്മ തന്നെയാണമ്മേ.. അമ്മയെ കല്യാണം കഴിച്ചിട്ട് അച്ചന് എന്ത് മാറ്റമാ ഉണ്ടായേ…നിങ്ങൾ സന്തോഷം ആയി കഴിയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒരിക്കലെങ്കിലും കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ… “

അവൾ മുഴുവിപ്പിക്കാതെ നിർത്തി…

അവരുടെ അടുത്തേക് നടന്നു വന്ന വിശ്വനാഥൻ അവളുടെ അച്ഛൻ അത് കേട്ടെന്നു പല്ലവിക് തോന്നി.. അയാൾ പല്ലുകൾ കടിച്ചമർത്തുന്നത് കണ്ടെങ്കിലും അവളുടെ മുഖത്തു ഭാവ ഭേദം ഒന്നുമുണ്ടായില്ല..

അയാൾ ദത്തനോട് എന്തോ പറയാനായി തിരിച്ചു നടന്നു.

അവൾ അമ്മയെ പിടിച്ചു എണീപ്പിച്ചു..

അമ്മ ഉള്ളിലേക്കു നടന്നപ്പോൾ ഹാൻഡ് ബാഗും എടുത്തു… അവൾ അച്ഛനും ദത്തനും നിക്കുന്നിടത്തേക് നടന്നു

അവളുടെ മുന്നിൽ തെളിഞ്ഞ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..

“ദത്തെട്ടാ “…വിളി കേട്ടു.. ദത്തനും പല്ലവിയുടെ അച്ഛനും ഒരുമിച്ചു വിളി കെട്ടിടത്തേക്കു അത്ഭുതത്തോടെ നോക്കി..

“പല്ലവി അവരുടെ അടുത്തേക് നടന്നു ചെന്നു… ദത്തേട്ടൻ എന്നെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യുവോ…? “

ദത്തനോടായി ചോദിച്ചു…

ദത്തന് അത്ഭുതം ആയിരുന്നു… കണ്ടാൽ കാർക്കിച്ചു തുപ്പിയിട്ടു പോകുന്ന പല്ലവി തന്നെ ദത്തെട്ടാ എന്നു വിളിച്ചിരിക്കുന്നു…

“ദത്താ വേണ്ട…” അച്ഛൻ എതിർക്കാൻ ശ്രമിച്ചെങ്കിലും ദത്തൻ അത് കേൾക്കാതെ തന്റെ വണ്ടിയുടെ അടുത്തേക് നീങ്ങി..

പല്ലവിയും അവൻറെ പുറകെ നീങ്ങി.. പിന്നിലോട്ടു തിരിഞ്ഞു അച്ഛനെ പകയോടെ നോക്കാൻ അവൾ മറന്നില്ല..

അവൾ എന്താണ് മനസ്സിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാവാതെ വിശ്വനാഥനും മിഴിച്ചു നോക്കി നിന്നു….
സ്റ്റാർട്ട്‌ ചെയ്ത ബുള്ളെറ്റിനു പുറകിലേക്ക് അവൾ കയറി ഇരുന്നു..രണ്ടു പേരുടെയും ഇടയിലേക്ക് അവളുടെ ഹാൻഡ് ബാഗ് എടുത്തു വെച്ചു… പരമാവധി അവൻറെ ശരീരത്തിൽ എവിടെയും സ്പർശിക്കാതെ ഇരിക്കാൻ അവൾ ശ്രദ്ധിച്ചു…

റോഡിലുള്ള ഗട്ടറുകളിൽ ദത്തൻ വണ്ടി മനഃപൂർവം ചാടിക്കുന്നതാണെന്നു പല്ലവിക്ക് തോന്നി.. ഒരോ ചാട്ടത്തിനും അവൾ അവൻറെ പുറത്തേക്കു അമരുമൊ എന്നു ഭയപ്പെട്ടു…

ഹോസ്പിറ്റലിന്റെ ഗേറ്റിനു പുറത്താണ് ബുള്ളറ്റ് നിർത്തിയതു… ബുള്ളറ്റിൽ നിന്നും ഇറങ്ങി ഒരക്ഷരം പോലും പറയാതെ ഉള്ളിലേക്കു നീങ്ങിയ പല്ലവിയെ ദത്തൻ പുറകിൽ നിന്നും വിളിച്ചു..

“എടീ പല്ലവി “…

അവൾ തിരിഞ്ഞു നോക്കി..

നീ നേരത്തെ വീട്ടിന്നു ചോദിച്ചില്ലേ ഒരാൾ മാത്രം വിചാരിച്ചാൽ കെട്ടാൻ പറ്റുമോ എന്നു…. അടുത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി മെല്ലെയാണ് ദത്തൻ അത് ചോദിച്ചത്….അവൻറെ കെട്ടൊക്കെ വിട്ടു സ്വബോധത്തിലേക് വന്നിരുന്നു..

അതിന്റെ ബാക്കി എന്നോണം അവൻ തന്നെ തുടർന്നു

“പറ്റും .. നിന്നെ കെട്ടാൻ ഈ ദത്തൻ മാത്രം വിചാരിച്ചാൽ മതി.. ” വെല്ലുവിളിയെന്നോണം ആണ്‌ അവൻ അത് പറഞ്ഞത്

ഒരു കാൽ കൊണ്ട് ബുള്ളറ്റിന്റെ സ്റ്റാൻഡ് തട്ടിയിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി പല്ലവിയുടെ അടുത്തേക് അവൻ എത്തിയിരുന്നു

“എന്റെ ശവത്തിൽ ആയിരിക്കും നീ താലി കെട്ടുന്നത്…” കലിയോടെ പല്ലവി പറഞ്ഞു

അത് കേട്ടിട്ടും ദത്തന് കൂസലൊന്നും ഉണ്ടായിരുന്നില്ല

“ഹ ഹ… നീ എന്തൊക്കെ പറഞ്ഞാലും നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയിരിക്കും…. നീ തന്നെ സമ്മതിക്കും പല്ലവി… നിന്നെകൊണ്ട് സമ്മതിക്കാതിരിക്കാൻ പറ്റില്ല “

“എനിക്ക് ജീവനുണ്ടെങ്കിൽ നിന്റെ ആഗ്രഹം നടക്കില്ല.. ദത്താ…”

അവൾ അവൻറെ അടുത്തേക് നീങ്ങി നിന്നു പിന്നെയും തുടർന്നു
“നീയെന്താ വിചാരിച്ചേ… നിന്നെ ദത്തെട്ടാ എന്നു വിളിച്ചപ്പോ.. നിന്നെ ഇഷ്ടായിട്ടു വിളിച്ചതാണെന്നോ…അല്ലേൽ എന്റെ മനസ്സു മാറിയെന്നോ… എനിക്ക് ശ്രീലകത്തിനു പുറത്തേക് വരാൻ ഒരു വഴി… കാര്യം കാണാൻ പിടിച്ച ഒരു കഴുതയുടെ കാൽ… അത്രേ ഉള്ളു..”

ദത്തൻ പല്ല് ഞെരിക്കുന്ന ഒച്ച പല്ലവി കേട്ടു…

“കഴുവേർട മോളെ… ഇത് റോഡ് ആയി പോയി… അല്ലേൽ കാണിച്ചു താരമായിരുന്നു… “

അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു.. ഇത്രയും കൂടെ പറഞ്ഞു…

“പിന്നെ നീ ഇതും കൂടെ മനസ്സിൽ വെച്ചോ.. നിന്നെ കെട്ടാൻ പറ്റിയില്ലേൽ ഞാൻ കെട്ടാൻ പോകുന്നത് നിന്റെ അനിയത്തി നിധിയെ ആയിരിക്കും….അവൾ ഈ കയ്യിൽ പിടയുന്നത് നിന്റെ കണ്ണ് കൊണ്ട് നീ കാണേണ്ടി വരും….”

അവന്റെ കണ്ണുകളിലെ ക്രൗര്യം കൂടിയതായി അവൾക്കു തോന്നി….

അതും പറഞ്ഞു ദത്തൻ തിരിച്ചു ബുള്ളറ്റ് കറക്കി എടുത്തു വന്ന വഴിക് തന്നെ ഓടിച്ചു പോവുന്നത് അവൾ നിർന്നിമേഷ യായി നോക്കി നിന്നു…

ദത്തൻ പല്ലവിയുടെ മനസ്സിൽ കോരിയിട്ടത് ഒരു തീ തന്നെ ആയിരുന്നു…

അമ്മയുടെ തറവാട്ടിൽ നിൽക്കുമ്പോൾ ദത്തന്റെ പെരുമാറ്റം പലപ്പോളും പല്ലവിക് ഇഷ്ടം അല്ലായിരുന്നു ആവശ്യമില്ലാതെയുള്ള തട്ടലും മുട്ടലും.. പലപ്പോളും നിധിയെ അവൻറെ മുന്നിൽ പെടാതെ പൊതിഞ്ഞു കൊണ്ട് നടന്നിട്ടുണ്ട്… നിധിയോടും അവൻറെ പെരുമാറ്റം അങ്ങനെ ആയിരുന്നു… ദത്തൻ എൻജിനീറിങ് പഠിച്ചത് ബാംഗ്ലൂർ നിന്നാണ്.. അതുകൊണ്ട് വീട്ടിൽ വരുമ്പോൾ മാത്രം ശല്യം സഹിച്ചാൽ മതിയാരുന്നു… വന്നാൽ അധികം നിക്കില്ല ഒന്നോ രണ്ടോ ദിവസം മാത്രം…ബാംഗ്ലൂർ കൂട്ട് കെട്ടുകൾ ആണ് ദത്തനെ മാറ്റിയത് എന്നു എല്ലാർക്കും അറിയുന്ന കാര്യം ആണ്‌..

മനസ്സിനുള്ളിലെ പ്രകാശത്തെ കറുത്ത കാർമേഘങ്ങൾ വന്നു മൂടുന്നതും….തന്റെ ശരീരമാകെ കറുത്ത കരിമ്പടം കൊണ്ട് മൂടി അതിനു മുകളിൽ കരി നാഗങ്ങൾ ഇഴയുന്നത് പോലെയും അവൾക്കു തോന്നി…

ശ്രുതി വന്നു തട്ടി വിളിച്ചപ്പോൾ ആണ്‌.. താൻ ഹോസ്പിറ്റലിന്റെ ഗേറ്റിൽ തന്നെ നിക്കുവായിരുന്നു എന്നവൾക് മനസ്സിലായത്… ദത്തൻ പോയ വഴിയിലേക്കു നോക്കി അവൻ പറഞ്ഞ വാക്കിന്റെ ഷോക്കിൽ…

ആരാടീ ആ പോയെ… ബുള്ളറ്റിൽ…
ഓഹ് അതോ എന്റെ ഭാവി വരൻ.. അവൾ പുച്ഛത്തോടെ പറഞ്ഞു

ഡീ ശെരിക്കും..?

അവൾ മറുപടി പറഞ്ഞില്ല അവളുടെ മുഖം കണ്ടപ്പോൾ ശ്രുതിക്കും എന്തോ പന്തി കേടു തോന്നി… അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… അങ്ങനെ അവളെ കാണാറില്ല

ശ്രുതി ഓർത്തു ഈ ഹോസ്പിറ്റൽ മുഴുവൻ പാറി പറന്നു നടക്കുന്ന ചിത്ര ശലഭം ആണവൾ.. ചിലപ്പോളൊക്കെ കുട്ടികളുടേതു പോലുള്ള കുറുമ്പും കുസൃതിയും….. ഒരിക്കൽ അവളോട്‌ സംസാരിക്കുന്ന രോഗികൾ വരെ രണ്ടാമത് വരുമ്പോൾ അവളെ അന്വേഷിക്കാതെ പോകാറില്ല… എത്രയോ പേര് വീട്ടിൽ നിന്നും പലഹാരം ഒക്കെ ഉണ്ടാക്കി അവൾക്കു കൊണ്ട് കൊടുത്തിരിക്കുന്നു… ശ്രുതി തന്നെ പലപ്പോളും അവളോട്‌ ചോദിച്ചിട്ടുണ്ട് ഇങ്ങനെ ആൾക്കാരെ എങ്ങനാ കയ്യിലെടുക്കുന്നെന്നു…

അതിനവൾ പറഞ്ഞ മറുപടി ശ്രുതി ഓർത്തു…

“തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ മതീന്ന്… തിരിച്ചു എന്തെങ്കിലും പ്രതീഷിക്കുമ്പോൾ ആണ്‌ സ്നേഹം നഷ്ടപെടുന്നതെന്നു”

പല്ലവിയുടെ കൈ പിടിച്ചു ശ്രുതി മുന്നോട്ട് നടന്നു

പല്ലവിയുടെ മുന്നിൽ തെളിഞ്ഞത് രണ്ടു മുഖങ്ങൾ ആണ്‌ അനിയത്തി നിധിയുടെയും അമ്മയുടെയും… അവരുടെ കണ്ണ് നിറയുന്നത് കാണാൻ അവൾ ഒരുക്കമല്ലായിരുന്നു…അവളുടെ മുന്നിൽ മറ്റൊരു വഴിയും തെളിയുന്നുമുണ്ടായിരുന്നില്ല..

Kambikathakal:  മത്സരം - 1

ഹോസ്പിറ്റലിന്റെ ഗേറ്റിൽ നിന്നും എന്ട്രന്സിലേക്കുള്ള പാതയുടെ ഒരു വശത്തു ചുറ്റും തറ കെട്ടിയ ഒരു പൂമരം ഉണ്ടായിരുന്നു.. ഒരു ഗുൽമോഹർ..

ശ്രുതിയുടെ കൂടെ എൻട്രൻസിലേക് നടക്കുമ്പോൾ… താഴെ വീണു കിടന്ന ഒരു പൂ എടുത്തു അവൾ ശ്രുതി യോടായി ചോദിച്ചു

“ശ്രുതി.. ഒരോ ഗുൽമോഹർ പൂവിനും ഒരോ പ്രണയം പറയാൻ ഉണ്ടാവും എന്നു വായിച്ചിട്ടുണ്ട്…..സത്യം ആയിരിക്കുമോ..?”

അതേതെങ്കിലും ക്യാമ്പസിലെ ഗുൽമോഹറി നാവും പല്ലവി… ഇവിടുത്തു പൂക്കൾക്ക് പറയാനുള്ള കഥ ചോരയുടെയും മരുന്നിന്റെതും ആവും…

ശ്രുതിയുടെ ഉത്തരം പെട്ടെന്നായിരുന്നു..
പല്ലവി ഒന്നാലോചിച്ചിട്ടു തുടർന്നു

“അല്ല ശ്രുതി… ഈ പൂക്കൾക്കും പറയാനുള്ളത് പ്രണയം തന്നെയാണ്… ഇവിടെ വരുന്ന ഓരോരുത്തരുടെയും ജീവിതത്തോടുള്ള പ്രണയം….”

ശ്രുതി അത് കേട്ടു ഒന്ന് ചിരിച്ചു… നിന്നോട് ഞാനില്ലേ… സാഹിത്യം പറഞ്ഞു നിന്നാൽ മീര ഡോക്ടറിന്റെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരും..

അതോണ്ട് പെട്ടെന്ന് വാ…. ശ്രുതി പല്ലവിയുടെ കൈ വിട്ടു മുന്നോട്ട് നടന്നു..

തന്റെ എല്ലാ സങ്കടങ്ങൾക്കും മീതെ ആരോ തന്നെ നോക്കി ചിരിക്കുന്നതായും തന്റെ മുടിയിൽ തഴുകി ആശ്വസിപ്പിക്കുന്നതായും അവൾക്കു തോന്നി… അവളുടെ ചുണ്ടിലും ചെറു ചിരി വിടർന്നു

പല്ലവി… ഹലോ… വട്ടായോ… ഈ കോറിഡോറിൽ നിന്നു വെറുതെ ചിരിക്കൂന്നേ…

അതാ MD മുൻപിൽ…

പുറകെ ഡോണ മേഡവും ഉണ്ട്‌…

പല്ലവി… പൃഥ്‌വി പേഷ്യന്റിനെ തപ്പി നടക്കുവാ.. കാണുന്നോർ ഒക്കെ വട്ടന്മാരാണോന്നു ചോദിച്ചോണ്ടിരിക്കും… കാര്യാക്കണ്ട.. പോയി പഞ്ചു ചെയ്തോളു..

അവളുടെ പഞ്ചിങ് എന്റെ നെഞ്ചത്ത് ചെയ്തിട്ട് പോകുന്ന കണ്ടില്ലേ…. പല്ലവി..

മുൻപോട്ടു നടന്നു പോകുന്ന ഡോണയെ നോക്കി പൃഥ്‌വി പറഞ്ഞു..

ഇന്നെവിടാ പല്ലവിക് ഡ്യൂട്ടി….

ഇന്ന് ഗൈനകിൽ ആണ്‌ സാർ..

ഓക്കേ..

പുതിയ ഡോക്ടർ ഇന്ന് ജോയിൻ ചെയ്യും…

ബുക്കിങ് ലിസ്റ്റ് ഒക്കെ എടുത്തു വെച്ചോളൂ… ടോക്കൺ പുതിയതുണ്ടേൽ ഫയൽ ചെയ്തോളു.. ആള്.. 10മണിക്ക് സീറ്റിൽ എത്തും…

സാറിന്റെ ഫ്രണ്ട് ആണൊ പുതിയ ഡോക്ടർ…

യാ… എന്റെ ക്ലാസ്സ്‌മേറ്റ് ആണ്‌…
എന്നാൽ പല്ലവി പൊക്കൊളു..

MD സ്റ്റാഫ് ബന്ധം ഒന്നുമല്ല എല്ലാരോടും നന്നായി ഇടപെടുന്ന ആള്കരാണ് പ്രിത്വിയും ഡോണയും അവളോർത്തു… അവരുടെ സ്നേഹം കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നാറുമുണ്ട്…

**** **** **** ***** ***** ***** ***** ******

മനസ്സിൽ ഇന്നലെ കണ്ട അവളുടെ രൂപം ആയിരുന്നു… ആളുകൾ നടന്നു പോവുന്നതിനനുസരിച്ചു ഓളം തല്ലുന്ന വെള്ളത്തിൽ തൊഴുതു നിൽക്കുന്ന തന്റെ ദേവി… പല്ലവി…തന്റെ ചിന്നു എന്തൊരു തേജസ്സ് ആയിരുന്നു ആ മുഖത്തു… ആ മുഖത്തു നിന്നും കണ്ണുകൾ എടുക്കാനെ തോന്നിയിരുന്നില്ല… പരമശിവന് വേണ്ടി തപസ്സു ചെയ്ത സതി ദേവിയായിരുന്നു മനസ്സിൽ… സ്വപ്നത്തിൽ എന്ന വണ്ണം ആണ്‌ അവിടെ നിന്നും പോന്നത്… അതും അവൾ അവിടെ നിന്നും പോന്ന കഴിഞ്ഞു… ഇടയ്ക്കിടയ്ക്ക് തിക്കും പൊക്കും നോക്കി കൊണ്ടിരുന്നത് ആരെ ആയിരിക്കും… എന്നെ ആയിരിക്കുമോ എന്നെ കണ്ടിരുന്നു എന്നുള്ള കാര്യം ഉറപ്പാണ്… എന്നെ ആയിരിക്കില്ല.. ഞാൻ അവളുടെ ഇടുപ്പിൽ കയറി പിടിച്ച വഷളൻ ആണ്‌… അവളുടെ മനസ്സിലെ എന്റെ സ്ഥാനം ഒരു വൃത്തി കെട്ടവന്റെ ആയിരിക്കുമോ..?

എന്താണെങ്കിലും കുറുമ്പി.. അസ്ഥികൾ ഇഴയിട്ട ഹൃദയത്തിന്റെ തടവറയിൽ നിന്നെ ഞാൻ എന്നോ പൂട്ടിയിരിക്കുന്നു….നീ ചിറകിട്ടടിച്ചാൽ പോലും തുറന്നു വിടാൻ ആവാത്ത വിധം അതിന്റെ വാതായനങ്ങൾ ബന്ധിച്ചിരിക്കുന്നു….

ചിന്തകൾ ഒരുപാട് കാടു കയറിയപ്പോളേക്കും അമ്മയുടെ വിളി എത്തി…

ഡോക്ടർ അനുരാഗ് ചക്രവർത്തി എണീക്കുന്നില്ലേ… ഇന്ന് ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണ്ട ദിവസം അല്ലേ…

ചാടി എണീറ്റു സമയം നോക്കിയപ്പോൾ 6മണി ആയതേ ഉള്ളു…

സമയം അധികം ഒന്നും ആയില്ലലോ അമ്മ…

പോയി പല്ലുതേച്ചിട്ടു വാ ചായ തരാം…

അപ്പോ ബെഡ് കോഫി…
എല്ലാം കൂടെയാ… നിനക്ക് ഇഷ്ടമുള്ള പേരിട്ടോ… അതെ എപ്പോളും എപ്പോളും ചായ വെക്കണേൽ മോൻ ഒരു പെണ്ണ് കെട്ടിക്കൊണ്ടു വാ…

അങ്ങനെ നല്ല കാര്യം വല്ലതും പറ… അമ്മ പേടിക്കണ്ട നല്ലൊരു ദേവി കുട്ടി തന്നെ വരും..

ഇന്ന് ചക്രവർത്തി ആകുന്ന സ്വപ്നം ഒന്നും കണ്ടില്ലേ…

ഇല്ല പകരം ഒരു ഭദ്ര കാളിയെ കണി കണ്ടു….

ഡാ.. ഭദ്ര കാളി നിന്റെ തള്ള…

ഹി ഹി… താത്രി കുട്ടി എന്നെ ചീത്ത വിളിച്ചതാണോ അതോ.. സ്വയം പൊക്കിയതാണോ… അമ്മയുടെ കവിളിൽ പിടിച്ചാണ് ചോദിച്ചത്…

തൂക്കു ചന്തിക്ക്… തീറ് കൈ കിട്ടി… നല്ല വേദന എടുത്തു…

മര്യാദക് പോയി പല്ല് തേക്ക്… അല്ലേൽ.. പേഷ്യന്റിനോട് വാ തുറക്കാൻ പറഞ്ഞു നീ വാ തുറന്നാൽ അവരെ ICU വിലെക് എടുക്കേണ്ടി വരും…

ഞങ്ങൾ ഇങ്ങനാണ്.. ദിവസോം രാവിലെ ഒന്നും രണ്ടും പറഞ്ഞു അടി കൂടില്ലേൽ ഒരു സമാദാന കേടാണ്….

എണീറ്റു പോയി പല്ല് തേച്ചു വന്നു വണ്ടി ഒന്ന് കഴുകി ഇട്ടു… വണ്ടി കഴുകി കൊണ്ട് നിക്കുമ്പോൾ അടുത്ത വീട്ടിലെ രണ്ടു കണ്ണുകൾ വീഷിക്കുന്നതായായി കണ്ടെങ്കിലും അങ്ങോട്ട്‌ കൂടുതൽ ശ്രദ്ധ കൊടുത്തില്ല… പല്ലവിയുടെ കൂട്ടുകാരി ആവണം.. ഇത് വരെയും പരിചയ പെട്ടിട്ടില്ല… സമയം ഉണ്ടല്ലോ..

9മണിക്ക് തന്നെ റെഡിയായി ബ്ലാക്ക് പാന്റും ലൈറ്റ് ബ്ലൂ കളർ ഫുൾ സ്ലീവ് ഷർട്ടും ആണിട്ടത്.. ഗോൾഡൻ ഫ്രെയിം ഉള്ള കണ്ണട എടുത്തു വെച്ചു.. കഴുത്തിലെ സ്വർണ ചെയിനിൽ സ്വർണം കെട്ടിയ രുദ്രാഷം അത് കുറച്ചു താഴ്ത്തി ഇട്ടു … കയ്യിൽ ബ്ലാക്ക് കളർ ചെയിൻ ഉള്ള patek philippe വാച്ചും ധരിച്ചു കണ്ണാടിക് മുന്നിൽ വന്നു നിന്നു ഒന്ന് നോക്കി ക്ലീൻ ഷേവ് ചെയ്ത വെളുത്ത മുഖത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു … ഹ്മം കൊള്ളാം.. ഒരു തൃപ്തി വന്നു..എനിക്ക് അച്ഛന്റെ ശരീരവും അമ്മയുടെ നിറവും ആണെന്നാണ് അമ്മ പറയാറ്..

അതിനു ശേഷം അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ ഒരു നിമിഷം പ്രാർത്ഥിച്ചു..

പുറത്തെ തൊടിയിൽ നിന്നും പറിച്ച കുറച്ചു ചുവന്ന പൂക്കൾ കൊണ്ട് ഉണ്ടാക്കിയ മാല ഫോട്ടോയുടെ ചുറ്റിനും ഇട്ടിരുന്നു… ബാക്കിയുണ്ടായിരുന്ന പൂക്കൾ.. ഒരു കടലാസ്സിൽ പൊതിഞ്ഞെടുത്തു….
വണ്ടിയെടുത്തു… അമ്മ ഡ്രൈവിംഗ് സീറ്റിനടുത്തേക് വന്നു…

ഉണ്ണീ.. നീ ആദ്യായിട്ടല്ല ജോലിക് പോകുന്നത്… നിന്നെ ഒരു കാര്യത്തിലും ഉപദേശിക്കേണ്ടിയും വന്നിട്ടില്ല… പക്ഷെ ഇത് നിന്റെ അച്ഛന്റെ നാടാണ്… അച്ഛൻ സ്നേഹിച്ചിരുന്ന നാട് അച്ഛനെ സ്നേഹിച്ചിരുന്ന നാട്…നിന്റെ അച്ഛനെ ഈ നാട് സ്നേഹിച്ച പോലെ എന്റെ മകനെയും ഈ നാട് സ്നേഹിക്കുന്നത് അമ്മക് കാണണം… അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു… അനുഗ്രഹം എന്നോണം അമ്മ നെറുകയിൽ ആണ്‌ ഉമ്മ വെച്ചത്..

അമ്മയുടെ കവിളിൽ തട്ടി…

അമ്മേ അച്ചന് ഈ നാട്ടിൽ ഉണ്ടായിരുന്ന സ്നേഹവും പേരും ഒന്നും ഈ മകൻ കളയില്ല..അത് പോരെ…

അമ്മയുടെ മുഖത്തു സംതൃപ്തിയുടെ ഭാവങ്ങൾ കളിയാടുന്നത് കണ്ടു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു….

രണ്ടു മിനിറ്റു അച്ഛന്റെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി..

അച്ഛന്റെ അനുഗ്രഹം പോലെ ഒരു മന്ദ മാരുതൻ എന്നെ തഴുകി കടന്നു പോയ പോലെ തോന്നി…

വണ്ടിയിലേക് കയറി

സ്റ്റീരിയോയിൽ നിന്നും ഒരു ഗാനം ഒഴുകി വന്നു

“ഹരിരാമരാജകഥ പാടി വന്നൊരു

പൊന്നു പൈങ്കിളിപ്പെണ്ണല്ലേ

കാത്തിരുന്ന പെണ്ണല്ലേ

കാലമേറെയായില്ലേ

മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം… ഉം… ഉം..

വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ

ഉള്ളിലുള്ള പ്രണയം തീയല്ലേ ..

പിണക്കം മറന്നിടാൻ ഇണക്കത്തിലാകുവാൻ

കൊതിക്കുമ്പിളും നിറച്ചെപ്പോഴും വലം വെച്ചു നിന്നെ ഞാൻ

അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ

അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ

മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ
ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ”

പാട്ടിൽ ലയിച്ചിരിക്കുമ്പോൾ പല്ലവിയുടെ മുഖം ആയിരുന്നു മനസ്സിൽ …

മനസ്സിലേക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം വന്നു നിറയുന്നു…

പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ ആണ്‌ ഒരു ബുള്ളറ്റ് കാറിനെ ഓവർ ടേക്ക് ചെയ്തു പോയതു.. അതിൽ പിന്നിൽ പല്ലവി ഇരിക്കുന്നത് കണ്ടു …

അവൾ ഗേറ്റിൽ വന്നിറങ്ങുന്നതു കണ്ടതും ഞാൻ വണ്ടി സ്ലോ ചെയ്തു .. അയാൾ ബുള്ളറ്റിൽ നിന്നിറങ്ങി അവളോട്‌ എന്തോ സംസാരിച്ചോണ്ടു നിൽക്കുന്നതു കണ്ടു … അവളുടെ കൂടെ ഉണ്ടായിരുന്നത് ആരാണ് എന്നറിയില്ലായിരുന്നെങ്കിലും ഉള്ളിൽ കുശുമ്പോ വേദനയോ എന്നറിയാത്തൊരു വികാരം ഉടലെടുത്തത് ഞാൻ അറിഞ്ഞു…

ഒടുവിൽ അയാൾ ബുള്ളറ്റ് എടുത്തു തിരിച്ചു പോകുന്നതും നോക്കി അവൾ നിക്കുന്നത് കണ്ടു..

അവൾക് വേണ്ടപ്പെട്ട ആരോ ആണെന്ന് മനസ്സു പറയുന്നു… ഇനി ഒരു പക്ഷെ…? ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ ഒരു നോവിന്റെ സ്പർശം….

ശ്രുതി വന്നു അവളെയും കൂട്ടി ഉള്ളിലേക്കു നടന്നപ്പോൾ ആണ്‌ കുറച്ചു പുറകിലായി മാറ്റിയിട്ടിരുന്ന വണ്ടി എടുത്തു ഞാൻ പാർക്കിങ്ങിലേക് പോയത്…

വണ്ടി പാർക്ക്‌ ചെയ്തു പുറത്തിറങ്ങുമ്പോ വാച്ചിലേക് നോക്കി.. 9.30 കഴിഞ്ഞിരിക്കുന്നു… 10മണിക്ക് ആണ്‌ OP സ്റ്റാർട്ട്‌ ചെയ്യുന്നത്.. അതിനു മുൻപ് ഡ്യൂട്ടി ജോയ്‌നിങ് ലെറ്റർ കൊടുക്കണം.. IT ഡിപ്പാർട്മെന്റിൽ പോയി പഞ്ച് ചെയ്യാനുള്ള ബയോ മെട്രിക് ഫിംഗർ മെഷീനിൽ രജിസ്റ്റർ ചെയ്യണം…ഇതൊക്കെ ചിന്തിച്ചു ഞാൻ ആദ്യം മാനേജിങ് ഡിറ്ക്ടറുടെ റൂമിലേക്കു നടന്നു….

പ്രിത്വിയുടെ റൂമിലേക്കു സൂക്ഷിച്ചാണ് കാലെടുത്തു വെച്ചത്… ഫസ്റ്റ് ഡേ ആണ്‌ അവൻറെ സ്വഭാവം വെച്ചു എന്തെങ്കിലും ഗുലുമാൽ ഒപ്പിച്ചു വെക്കാൻ എല്ലാ സാധ്യതയും ഉണ്ട്‌ എന്നു മനസ്സ് പറഞ്ഞു..

“വെൽക്കം ഡിയർ… ഗൈനോക്കോളജിസ്റ് മിസ്റ്റർ അനുരാഗ് നമ്പ്യാർ “

“എടീ തിരിക്കെടീ… പൊട്ടിക്ക്… “എന്നെ വെൽക്കം ചെയ്യുമ്പോളും അവൻറെ കണ്ണ് ഡോറിനടുത്തേക് പോകുന്നത് ഞാൻ കണ്ടിരുന്നു അങ്ങോട്ട്‌ നോക്കിയാണ് അവൻറെ ഈ വെപ്രാളം…
എനിക്കൊന്നും മനസ്സിലായില്ല… ഞാൻ നോക്കുമ്പോൾ ഉണ്ട്‌ ഡോറിന്റെ സൈഡിൽ ഡോണ ബര്ത്ഡേ സിലിണ്ടര് ക്രക്കർസും പിടിച്ചു തിരിച്ചോണ്ടിരിക്കുന്നു.. ഭാഗ്യത്തിന് പൊട്ടിയില്ല…. ഡോണയുടെ മുഖം കണ്ടു എനിക്ക് ചിരി വന്നു…

“ഇങ്ങേരു വാങ്ങാൻ പോയപ്പോള് ഞാൻ വിചാരിച്ചതാ ഈ ഐഡിയ ചീറ്റി പോകും എന്നു… ” ഡോണ അതും പറഞ്ഞു ആ സാധനം എടുത്തു അവൻറെ നേരേ എറിഞ്ഞു… ഇപ്പൊ കൃത്യമായിട് അവൻറെ തലകിട്ടാന് കൊണ്ടത്… അത്ര വേദന ഒന്നും എടുത്തില്ലന്ന് മുഖ ഭാവത്തിന് മനസ്സിലായി.. അവനു അത് പൊട്ടാത്തതിന്റെ വിഷമം ആയിരുന്നു

“എടാ മോനെ ഈ പ്രാവശ്യം നീ രക്ഷ പെട്ടു ഇനിയും ദിവസം ഉണ്ടല്ലോ… ഞാനിതു പൊട്ടുമോ എന്നു നോക്കീട്ടെ വാങ്ങു “

“ഏതു… ഈ സിലിണ്ടര് ക്രക്കറോ… “

ഞാൻ ചോദിച്ചോണ്ടു ഡോണയെ നോക്കി…

അവൾ തലക് കയ്യും കൊടുത്തിരുന്നു ചിരിക്കുന്നു…

അപ്പോളാണ് പൊറിഞ്ചുവിന് അബദ്ധം മനസ്സിലായത്… അവൻ ഒരു വിഡ്ഢി ചിരി പാസ്സാക്കി…

“മേയ് ഐ കമിങ് സാർ ” ഹാഫ് ഡോറിനു പുറത്തു നിന്നും ചോദിക്കുന്നത് കേട്ടു മെയിൻ ഡോർ പൂർണമായും തുറന്നിട്ടിരുന്നു.. അത് കൊണ്ട് തന്നെ ഹാഫ് ഡോറിനപ്പുറത്തു നിന്നിരുന്നത് പല്ലവി ആണെന്നെനിക് മനസ്സിലായി…

ഞാൻ ഇരുന്ന സീറ്റിൽ നിന്നും തിരിഞ്ഞു നോക്കിയില്ല…

അവൾ ഉള്ളിലേക്കു വന്നു..

എന്താ പല്ലവി..? പൃഥ്‌വി ചോദിച്ചു..

സാർ… 9.50ആയി

സോ വാട്…? പൃഥ്വി വീണ്ടും ചോദിച്ചു..

സാർ അത്… അവൾ പറയാൻ മടി ഉള്ള പോലെ നിന്നു…

എന്താ പല്ലവി കാര്യം പറയു.. പൃഥ്‌വി വീണ്ടും ചോദിച്ചു
എംഡിയുടെ റൂമിൽ മറ്റൊരാൾ കൂടി ഇരിക്കുന്നത് കണ്ടത് കൊണ്ടാവണം അവൾ പറയാൻ വന്നതു പറയാൻ മടിക്കുന്നതാണെന്നു മനസ്സിലായി… എങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല…

സാർ.. പേഷ്യന്റ്സ് വന്നു തുടങ്ങി കുറച്ചു പുതിയ ടോക്കൻസും കൊടുത്തു.. ഇതുവരെ ഡോക്ടർ എത്തിയില്ല…

ഓഹ്… ഒക്കെ… ഓക്കെ.. അതാണോ കാര്യം.. ഞാൻ ഡോക്ടറെ വിളിച്ചു നോക്കട്ടെ…

Kambikathakal:  പുതു ജീവിതം - 1

പല്ലവി പൊക്കൊളു… അല്ലെങ്കിൽ പല്ലവി.. ഒപിയിൽ പോയി മീര ഡോക്ടറെ അസ്സിസ്റ്റ്‌ ചെയ്തോളു.. ഡോക്ടർ വരുമ്പോൾ ഞാൻ വിളികാം ഒക്കെ..

ഗൈനക്കിലെ കാത്തിരിക്കുന്ന പേഷ്യന്റ്‌സിനോട് പറഞ്ഞോളൂ ഡോക്ടർ വരും എന്നു..

ഓക്കെ…

പല്ലവി സംശയത്തോടെ ഇറങ്ങി പോകുന്നത് അവിടെ സ്ഥാപിച്ചിരുന്ന cctv സെർവർ കണക്ട് ചെയ്തിരുന്ന Led ഡിസ്‌പ്ലേയിൽ കണ്ടു..

ഓരോ ക്യാമറ വ്യൂ മാറി വരുന്നതും ഞാൻ നോക്കി.. അവൾ ഗൈനക് OP യുടെ മുൻപിൽ ഇരുന്ന പേഷ്യന്റ്‌സിനോട് എന്തോ പറഞ്ഞിട്ട്.. മുൻപോട്ടു നടന്നു.. മെയിൻ OP യിലേക്ക് കയറി പോകുന്നത് കണ്ടു…

“എന്നാൽ മോനെ അനു ഓൾ ദി വെരി ബെസ്റ്റ് പഴശ്ശിയുടെ യുദ്ധങ്ങൾ തുടങ്ങട്ടെ… നിന്റെ പേരിനാൽ ഈ ഹോസ്പിറ്റലിന്റെ നാമം വാഴ്ത്തപ്പെടട്ടെ “

ഡോണയെ കെട്ടിയ കൊണ്ടാണോ ഈ ബൈബിൾ ടോൺ… ഞാൻ അവൻറെ ചെവിയിൽ ചോദിച്ചു..

അവൻ കണ്ണിറുക്കി കാണിച്ചു..

എന്താ രണ്ടും കൂടെ രഹസ്യം പറച്ചിൽ…

ഒന്നുമില്ലേ…ഞാൻ പറഞ്ഞു
ഞങ്ങൾ ആണുങ്ങൾ അങ്ങനെ പലതും പറയും….പൃഥ്‌വി ചാടി കേറി പറഞ്ഞു

ഓഹ്.. ഡോണ അവനെ ചിറി ഒരു സൈഡിലേക് കോട്ടി കാണിച്ചു

പിന്നെ ചിരിച്ചിട്ട് എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു…

” അനുവേട്ടാ ആൾ ദി വെരി ബെസ്റ്റ് .. “

ഞാനും ഒന്ന് ചിരിച്ചു രണ്ടാളും എന്റെ കൂടെ ആ റൂമിൽ നിന്നും പുറത്തേക്കു നടന്നു..

ഡോറിനടുത് എത്തിയപ്പോൾ ആണ്‌.. റൂമിനുള്ളിൽ ഫോൺ ബെൽ മുഴങ്ങിയത്..

പൃഥ്വി ഫോൺ അറ്റൻഡ് ചെയ്യാൻ ഉള്ളിലേക്കു തിരിച്ചു പോയി..

ഞാനും ഡോണയും അവൻ വരാൻ വേണ്ടി വെയിറ്റ് ചെയ്തു….

ഹലോ.. ലെന പറയു..

ഒക്കെ..

ഞാൻ ഡോക്ടറെ വിടാം…

അവൻ ഫോൺ വെച്ചിട്ട് തിരികെ വന്നു…

അനു നീ ഗൈനക് ഒപിയിൽ അല്ല.. ഗൈനക്ക് OT യിൽ ഒന്ന് പോകേണ്ടി വരും.. അവിടൊരു ഡെലിവറി കേസ് പെട്ടെന്ന് വന്നതാണ് ഒന്ന് അറ്റൻഡ് ചെയ്…

അപ്പോൾ അത് വഴി വന്ന ഒരു നഴ്സിനെ.. ഡോണ വിളിച്ചു..

ശ്രുതി ഇവിടെ വരൂ… ശ്രുതി ഇന്ന് എവിടെയാ ഡ്യൂട്ടി മെയിൻ ഒപിയിലാ മേഡം.. അവിടെ പല്ലവി ഇല്ലേ…

അവൾ ഗൈനക് ഒപിയിലാ മേഡം..

പല്ലവി മോർണിംഗ് സെക്ഷൻ മെയിൻ OP യിൽ നിക്കട്ടെ.. ഞാൻ വിളിച്ചു പറഞ്ഞോളാം..

ശ്രുതി മോർണിംഗ് സെക്ഷൻ അല്ലേ ഉള്ളു…ഇപ്പൊ ഗൈനക് OT യിൽ അസ്സിസ്റ്റ്‌ ചെയ് ഒക്കെ

ആഫ്റ്റർ നൂൺ സെക്ഷനിൽ പല്ലവി ഗൈനകിൽ അസ്സിസ്റ്റ്‌ ചെയ്തോളും..
ഞാൻ അവളോട്‌ പറഞ്ഞിട്ടു വരട്ടെ ഡോണ OP സെക്ഷനിലേക് നടന്നു …

ശ്രുതി വായും പൊളിച്ചു നിക്കുന്നത് കണ്ടു പൃഥ്‌വി പറഞ്ഞു..

ശ്രുതി…. ഡോക്റ്റർക്കു.. ഗൈനക് OT കാണിച്ചു കൊടുക്ക്‌…

സാർ ഏതു ഡോക്ടർ… അവൾ സംശയത്തോടെ ചോദിച്ചു.

പൃഥ്‌വി അവളുടെ മുന്നിൽ ചെന്നു…ഉള്ളം കൈ നിവർത്തി അവളുടെ മുഖത്തിനു നേരേ പിടിച്ചു… ശ്രുതി എന്തേലും കാണുന്നുണ്ടോ

“ഉണ്ട്‌ സാർ സാറിന്റെ കൈ…”

“ആഹാ അപ്പോ കാഴ്ച ശക്തി ഉണ്ട്‌… “

“പിന്നെ പോത്തു പോലെ ഈ നിൽക്കുന്ന ഇവനെ നീ കാണുന്നില്ല… “

“MD സാർ ഇങ്ങു വന്നേ ഞാൻ അവനെ വിളിച്ചു… “

“എന്തെ ടാ.”.

“പോത്തു നിന്റപ്പൻ മാധവൻ അവൻറെ ചെവിയിൽ പറഞ്ഞു…”

MD യുടെ തന്തക് ഒരു നേഴ്സ് കേൾക്കെ വിളിക്കണ്ട എന്നു വിചാരിച്ചാണ് അവൻറെ ചെവിയിൽ പറഞ്ഞത്…

പൊറിഞ്ചു ഒരു ഇളിഭ്യ ചിരി ചിരിച്ചു…

ശ്രുതി അത്ഭുത പെട്ടു നോക്കി നികുക ആയിരുന്നു…

ഇന്നലെ OP യിൽ കണ്ട സിസ്റ്റർ ഞാനും ഓർത്തു.

ഞാൻ എന്റെ ബാഗിൽ നിന്നും സ്റ്റെത് എടുത്തു…

വാ പോകാം… അവൾ ഒന്ന് ചിരിച്ചു.. ഞാൻ അത് ശ്രദ്ധിച്ചില്ല..

സാർ ഇന്നലെ ഇവിടെ വന്നിരുന്നതല്ലേ..

അതെ അതിനെന്തേലും കുഴപ്പം ഉണ്ടോ..

അല്ല… സാർ അപ്പോ ഡോക്ടർ ആണെന്ന് പറഞ്ഞില്ല…

ഇയാളുടെ ഡ്യൂട്ടി എന്താ..

സാർ ഡ്യൂട്ടി നേഴ്സ് ആണ്‌

ഓക്കേ.. എങ്കിൽ അത് ചെയ്….
അവളുടെ കൂടെ ഞാൻ നടന്നു ലേബർ റൂം & ഗൈനക് OT എന്നെഴുതിയ ഡോർ കണ്ടു.

എന്നെ കണ്ടു കൊണ്ട് പുറത്തു നിന്നിരുന്ന ഒരു പ്രായമുള്ള സ്ത്രീയും.. ഒരു പുരുഷനും.. അടുത്തേക് വന്നു..

ഇവിടെ ഡോക്ടറില്ലെ സാർ

ആര് പറഞ്ഞു…

താഴെ റിസപ്ഷനിൽ ചോദിച്ചപ്പോ അവര് പറഞ്ഞു..

ഡോക്ടർ ഇല്ലന്ന് പറഞ്ഞോ..?

അല്ല ഇന്നേ ജോയിൻ ചെയ്യൂ ഇതുവരെ വന്നില്ലാന്നു.. ഞങ്ങൾ ഇപ്പൊ എവിടെ പോകാനാ സാർ.. അവൾക്കു നല്ല പോലെ പെയിൻ തുടങ്ങി…

ഓക്കേ എന്നാൽ പേടിക്കണ്ട കേട്ടോ.. ഞാനാ പുതിയ ഡോക്ടർ… നിങ്ങൾ അവിടെ പോയിരിക്കൂ ഞാൻ നോക്കിക്കോളാം കേട്ടോ… അവരെ സീറ്റിലേക് അയക്കുമ്പോൾ അവരുടെ മുഖത്തു ഒരു ആശ്വാസ ഭാവം വിരിഞ്ഞിരുന്നു.

മുന്നിൽ കണ്ട റൂമിന്റെ വാതിൽ

തുറന്നു ശ്രുതി മുന്നോട്ടു നടന്നു…

രണ്ടു ഗർഭിണികൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു…

നഴ്സിംഗ് റൂമിലേക്കു നോക്കി അവിടെ രണ്ടു പേർ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു…ഒരാൾ ഫോണിൽ എന്തോ തോണ്ടി കൊണ്ടിരിക്കുന്നു.. ഡോർ തുറന്നു ചെന്ന ഒരു പുരുഷനെ അവർ അത്ഭുതത്തോടെ നോക്കി…

ആരാ ഹെഡ് നേഴ്സ്… ഞാൻ അവരോട് ചോദിച്ചു.. എന്റെ കഴുത്തിൽ സ്റ്റെത് കണ്ട കൊണ്ട് ഡോക്ടർ ആണെന്ന് മനസ്സിലായിട്ടുണ്ടാവണം

മൂന്നു പേരും ചാടി എണീറ്റു.. സാർ ലെന ചേച്ചി ആണ്‌…

വെയർ ഈസ്‌ ഷീ?

ലേബർ റൂമിൽ ഉണ്ട് സാർ…

ഞാൻ ലേബർ റൂം തള്ളി തുറന്നു..

ശ്രുതി കം.. എന്റെ കൂടെ വന്ന നഴ്സിനെയും വിളിച്ചു..

ഡെലിവറി ടേബിളിൽ ഒരു സ്ത്രീ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു…
ലേബർ റൂം തുറന്നു ചെന്ന പുരുഷനെ അവരും കണ്ണ് മിഴിച്ചു നോക്കി… അവരുടെ മുഖത്തു അത്ഭുതം ആയിരുന്നു…

സിസ്റ്റർ.. ഐ ആം അനുരാഗ്.. പുതിയ ഗൈനക്കോളജിസ്റ് ആണ്‌ ഞൻ തന്നെ പരിചയ പെടുത്തി

എവിടെ ഇവരുടെ റിപ്പോർട്ടും ഫയലും…

ഞാൻ അവരോടു ചോദിച്ചു…

ലെന.. കുറച്ചു പ്രായമുള്ള സ്ത്രീ ആയിരുന്നു…

അവർ എടുത്തു തന്ന റിപോർട്ടുകൾ ഞാൻ ഒന്ന് ഓടിച്ചു നോക്കി കോപ്ലിക്കേഷനുകൾ ഒന്നും കാണുന്നില്ല..

ലെന സിസ്റ്റർ … കോൺട്രക്ഷനും ഹാർട്ട്‌ ബീറ്റും ചെക് ചെയ്തതല്ലേ..

ചെയ്തു സാർ…

സെർവിക്‌സ് ഫുള്ളി ഡയലെറ്റ് ചെയ്തോ…

യെസ് സാർ..

ഓക്കേ..

സാർ..സെർവിക് ഫുള്ളി ഡയലൈറ് ചെയ്തിട്ടും കുട്ടി പുറത്തേക് വരാൻ ഒരു ബുദ്ധിമുട്ട് പോലെ…അവർ പറഞ്ഞു

അത് കുഴപ്പമില്ല.. ചിലർക്കു അങ്ങനെ ഉണ്ടാകും..

നീതു നന്നായി പുഷ് ചെയ്യൂ… അവളുടെ വയറിൽ തോട്ടു കൊണ്ട് ഞാൻ പറഞ്ഞു..

ആദ്യത്തെ ഡെലിവറി ആണല്ലേ..അവളോട്‌ സ്നേഹത്തിൽ ആണ്‌ ചോദിച്ചത്

പേടിക്കണ്ടാട്ടൊ….. നന്നായി പുഷ് ചെയ്..

റിലാക്സ്….. നമുക്ക് വാവേ കാണണ്ടേ…

ശെരിക്കും പുഷ് ചെയ്തേ…

വേദന കൊണ്ട് നീതുവിന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു..

ശ്രുതി നീതു വിന്റെ കയ്യിൽ ഒന്ന് പിടിച്ചേ….അവിടെ നോക്കി കൊണ്ട് നിന്ന ശ്രുതിയോടായി ഞാൻ പറഞ്ഞു…
നീതു ശ്രുതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ശക്തമായി തന്നെ പുഷ് ചെയ്തു..

അയ്യോ ഡോക്ടറെ എനിക്ക് സ്സിസേറിയൻ മതിയേ.. ഞാനിപ്പോ ചാകുവേ…

നീതു റിലാക്സ്… ഒന്ന് കണ്ണടച്ച് ആഞ്ഞു പുഷ് ചെയ്… വേദനയൊക്കെ ഇപ്പൊ പോകും…കുഞ്ഞാവയെ കാണണ്ടേ…

സിസ്റ്റർ പെരിനിയം കട്ട്‌ ചെയ്തു കൊടുക്കാം.. ഞാൻ അവളുടെ വജൈന യിൽ പെരിനിയം മസിൽസ് ഉൾപ്പെടെ ചെറുതായി കട്ട്‌ ആക്കി ;എപിസിയോടോമി ചെയ്തു..

അവൾ ആഞ്ഞു പുഷ് ചെയ്തു…

ഒരു കുഞ്ഞി കരച്ചിൽ അവിടെ മാറ്റൊലി കൊണ്ടു…

ലെന സിസ്റ്ററും… ശ്രുതിയും ഒരു ദീർഘ നിശ്വാസം വിട്ടു…

ഞാൻ കുഞ്ഞിനെ എടുത്തു തുടച്ചു.. സക്ഷൻ ബൾബ് വെച്ചു കുഞ്ഞിന്റെ മൂക്കും വായും എല്ലാം വൃത്തിയാക്കി..

കുഞ്ഞു നിർത്താതെ വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു…

നീതു ആൺ കുട്ടിയാ കേട്ടോ അവളോടായി പറഞ്ഞു..

കുഞ്ഞിനെ കയ്യിൽ എടുത്തു മെല്ലെ പൊക്കിൾ കൊടി മുറിച്ചു മാറ്റി….

അയ്യോ.. അതുകണ്ട നീതു നില വിളിച്ചു..

കുഞ്ഞിന് വേദന എടുത്തിട്ടാണോ കരയുന്നെ.. അവൾ ആധിയോടെ ചോദിച്ചു…

ഇല്ല നീതു.. നല്ല ആരോഗ്യം ഉള്ള മോനാ…

കുഞ്ഞു കരയുമ്പോള ആദ്യ ശ്വാസം എടുക്കുക… കരഞ്ഞില്ലേലെ പേടിക്കണ്ടു… ഞാൻ അവളുടെ കവിളിൽ തട്ടി പറഞ്ഞു..

അപ്പോളേക്കും ലെന സിസ്റ്റർ കുഞ്ഞിനെ വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞു.. നീതുവിന്റെ നെഞ്ചോടു ചേർത്തു കിടത്തിയിരുന്നു…

നീതു ഒന്ന് സ്റ്റിച് ചെയ്യുന്നുണ്ടെ..അപ്പോളേക്കും ശ്രുതി അപ്പാരറ്റസ് ട്രേ റെഡി ചെയ്തു കയ്യിലേക് തന്നു… സ്റ്റിച് ചെയ്യുന്ന വേദന അവൾ അറിയുന്നില്ല എന്നു തോന്നി.. അവളുടെ ശ്രദ്ധ മുഴുവൻ കുഞ്ഞിൽ ആയിരുന്നു…

ഇനി പീഡിയാട്രീഷ്യനെ വിളിച്ചോളൂ….സിസ്റ്റർ, കുട്ടിയെ നോക്കാൻ..
നീതു നന്ദിയോടെ എന്നെ നോക്കി.. ഞാൻ അവളെ നോക്കി ചിരിച്ചു… മോനെ അച്ഛനെ കാണിക്കണ്ടെ…. ഇയാൾ ഒരു അമ്മയായി കേട്ടോ… കുഞ്ഞിന്റെ ശിരസ്സിൽ മെല്ലെയൊന്നു തഴുകി കൊണ്ട് ഞാൻ പറഞ്ഞു….

ലെന സിസ്റ്റർ …പീഡിയാട്രീഷ്യൻ ചെക് ചെയ്തു കഴിഞ്ഞു കുഞ്ഞിനെ ഒന്ന് കൊണ്ടു പോയി പുറത്തു കാത്തു നിക്കുന്നവർക് കാണിച്ചോളൂട്ടോ…

ശ്രുതി.. വരൂ.. നമുക്ക് ഒപിയിൽ പോകാം.

ഞാൻ ഡോർ തുറന്നു പുറത്തേക് നടന്നു…

നല്ല ഡോക്ടർ അല്ലേ ശ്രുതി… ലേഡി ഡോക്ടർസ് പോലും ഇത്ര സ്നേഹത്തോടെ പെരുമാറുന്ന കണ്ടിട്ടില്ല…

അതെ ലെന ചേച്ചി… പക്ഷെ ആള് ഭയങ്കര ചൂടനും ആണെന്ന തോന്നുന്നേ…

ഹലോ.. നീ എന്തെടുക്കുവാ അവിടെ വരാൻ പറഞ്ഞ കേട്ടില്ലേ… ലേബർ റൂമിന്റെ പുറത്തു വന്നിട്ടും ശ്രുതി പുറകിൽ വരാത്തത് കൊണ്ടാണ് തിരിച്ചു പോയത്… അപ്പോളുണ്ട് അവൾ ലെന സിസ്റ്ററുമായി കത്തി അടിച്ചു നിക്കുന്നു…

സാർ ഇതാ വരുന്നു… ചേച്ചി ഞാൻ ഒപിയിൽ ഉണ്ടാകും… ലെന സിസ്റ്ററിനോട് വേഗത്തിൽ പറഞ്ഞിട്ട് ശ്രുതി അവിടെ നിന്നും പുറത്തേക് വന്നു…

ഗൈനക് OT യുടെ ഡോർ തുറന്നു ഞാൻ ചെന്നത് പുറത്തു ആകാംഷയോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുക ആയിരുന്ന ചെറുപ്പകാരന്റെ അടുത്തേക്കാണ് അയാളുടെ ടെൻഷൻ മുഴുവൻ ആ കണ്ണുകളിൽ കാണാമായിരുന്നു…

… നീതുവിന്റെ ഡെലിവറി കഴിഞ്ഞു ട്ടോ.. ആൺ കുട്ടിയാണ്.. കുറച്ചു കഴിയുമ്പോ നിങ്ങളെ കാണിക്കും.. അവരുടെ മുഖത്തെ സന്തോഷം എന്റെ മുഖത്തേക്കും പടർന്നു… താങ്ക്യു ഡോക്ടർ.. ചെറുപ്പക്കാരൻ എന്റെ നേർക്കു കൈ കൂപ്പി നീതുവിന്റെ ഭർത്താവ് ആയിരിക്കണം… ഒകെ ഡോ.. അയാളുടെ പുറത്തൊന്നു തട്ടി ഞാൻ മുന്നോട്ട് നടന്നു

അമ്മ തന്നെ പ്രസവിച്ച സമയത്തെ അച്ഛന്റെ വെപ്രാളം അമ്മ പറഞ്ഞതാണ് എന്റെ മനസ്സിലേക്ക് ഓടി എത്തിയത്…ലേബർ റൂമിൽ കയറ്റിയത് തൊട്ടു പുറത്തെത്തിച്ചു എന്നെ കാണിക്കുന്നത് വരെ വലിച്ചു കൂട്ടിയത് അച്ഛൻ ഒരു മാസം വലിക്കുന്ന ബീഡി ആയിരുന്നത്രേ…

ഗൈനക് OP യുടെ പുറത്ത് ഒരുപാട് പേരുണ്ടായിരുന്നു..

ഞാൻ ഡോർ തുറന്നു ഉള്ളിലേക്കു കയറി..
ആ റൂം ആകമാനം ഒന്ന് നോക്കി… വലിയ റൂം..സെന്ററിലായി എനിക്ക് വേണ്ടിയുള്ള ടേബിൾ ഇട്ടിരുന്നു മരത്തിന്റെ വീതിയുള്ള ടേബിളിന്റെ പുറത്തു ഗ്ലാസ്‌ ഇട്ടിരിക്കുന്നു.. ഒരു സൈഡിൽ ആപ്പിൾ ന്റെ പുതിയ ലാപ്ടോപ് വെച്ചിട്ടുണ്ടായിരുന്നു ഹെർട്ടിന്റെ ആകൃതിയുള്ള പെൻ ഹോൾഡർ മറു സൈഡിൽ ഒരു പേപ്പർ ട്രേ.. ഒരു ചെറിയ ഫ്‌ലോർവേഴ്സ്…

ട്രാന്സ്പരെന്റ് അല്ലാത്ത ഗ്ലാസ്‌ കൊണ്ട് സെപ്പറേറ്റ് ചെയ്ത ഭാഗത്തു മെഡിക്കൽ എക്‌സാമിന്‌ ഉള്ള രണ്ടു ടേബിൾ ഇട്ടിരുന്നു.

ഒന്ന് ഒരു നോർമൽ പേഷ്യന്റ് ടേബിൾ മറ്റൊന്ന് ആധുനിക രീതിയിൽ ഉള്ള ഗൈനക്കോളജിക്കൽ എക്‌സാമിൻ ടേബിൾ അത് മൂന്നു ഫോൾഡിങ്ങും സ്റ്റാൻഡും ഹാൻഡ് റെസ്റ്റും ഉള്ള ടൈപ്പ് ആയിരുന്നു ഫൂട് സ്റ്റാൻഡ് മുകളിലോട്ടും താഴോട്ടും അഡ്ജസ്റ്റ് ചെയ്തു വെക്കാൻ സാധിക്കുന്നത്..

Kambikathakal:  ഭാര്യയുടെ കൂട്ടുകാരി

ഭിത്തിയിൽ.. ചെറിയ കുട്ടികളുടെ ചിത്രം.. ഒരു സൈഡിൽ ഒരു അമ്മയും കുഞ്ഞും… ഒരു സൈഡിൽ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം….

എനിക്ക് വേണ്ടി ഇട്ടിരുന്ന വലിയ ചെയറിലേക്ക് ഇരുന്നു കൊണ്ട് ശ്രുതിയോഡായി പറഞ്ഞു..

സിസ്റ്റർ ഓരോരുത്തരെ ആയി വിളിച്ചോളൂ..

ശ്രുതി… പല്ലവി റെഡി ചെയ്തിരുന്ന പേഷ്യന്റ്സ് ലിസ്റ്റ് എടുത്തു.. അവൾക് എങ്ങനെയെങ്കിലും പല്ലവിയെ കാണണം എന്നും ഈ ന്യൂസ്‌ എത്തിക്കണം എന്നും ഉണ്ടായിരുന്നു പക്ഷെ അവിടെ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതി ആയിരുന്നു..

ടോക്കൺ നമ്പർ അനുസരിച്ചു ശ്രുതി ഓരോരുത്തരെ ആയി വിളിച്ചു കൊണ്ടിരുന്നു…

സ്ഥിരമായി ധന്യ ഡോക്ടറെ കാണിച്ചു കൊണ്ടിരുന്നവർ… ഉള്ളിൽ എന്നെ കണ്ടാവണം വരാൻ മടിച്ചു…

വാതിലിനടുത്തു അറച്ചു നിന്നവരെ ഞാൻ വളരെ ഫ്രണ്ട്‌ലി ആയി തന്നെ സ്വീകരിച്ചു..

ശ്രുതി അത്ഭുതത്തോടെ നോക്കി കാണുക ആയിരുന്നു അനു ഡോക്ടറിന്റെ പെരുമാറ്റം..

ഉള്ളിലേക്കു വരുമ്പോൾ എല്ലാവർക്കും ഡോക്ടറെ കാണുമ്പോൾ ഒരു ചമ്മലും വെപ്രാളവും ഒക്കെ ആയിരുന്നു.. പക്ഷെ ഡോക്ടറിന്റെ ഹൃദ്യമായ പെരുമാറ്റത്തിൽ അവരുടെ ചമ്മലും വെപ്രാളവും ഒക്കെ മാറി..

ഓരോരുത്തരുടെയും വിഷമതകളും.. കാര്യങ്ങളും അനു ഡോക്ടർ വിശദമായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു..

ഇത്ര ക്ഷമയും മര്യാദയും ഉള്ള ഡോക്ടറോ… അതും ഒരു പുരുഷൻ.. ആ ധന്യ ഡോക്ടർ പോലും ഇങ്ങനാരുന്നില്ല… എല്ലാവരും ശെരിക്കും അത്ഭുതപ്പെട്ടു..

ശ്രുതി ഇതൊക്കെ കണ്ടു അമ്പരന്നു നിൽക്കുക ആയിരുന്നു…
സിസ്റ്റർ അടുത്ത ആളെ വിളിക്കൂ…

എന്തോ ശ്രദ്ധിച്ചു നിൽക്കുക ആയിരുന്ന ശ്രുതിയോടു ഞാൻ പറഞ്ഞു…

എന്താ…ഇവിടൊന്നുമല്ലേ… ഉറങ്ങുവാണോ…

അല്ല ഡോക്ടർ ഞാൻ ഇപ്പൊ വിളികാം..

അവൾ പുറത്തേക് പോയി….

ഒരുമ്മയും പെൺ കുട്ടിയും…ശ്രുതിയുടെ കൂടെ വരുന്ന കണ്ടു…

വയറു കാരണം പെൺകുട്ടി നടക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടു…

ഉള്ളിൽ എന്നെ കണ്ടത് കൊണ്ട് ചെറിയൊരു ചമ്മൽ പെൺകുട്ടിയുടെ മുഖത്തു കണ്ടു…

കൂടെയുള്ള ഉമ്മയ്ക്കും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ..

ഞാൻ സീറ്റിൽ നിന്നെണീറ്റ് ഡോറിനടുത്തേക് പോയി.. ആ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ വന്നു സീറ്റിൽ ഇരുത്തി… അത് കണ്ടു കൊണ്ട് ശ്രുതി ഓടി വന്നു..

സാർ ഞാൻ പിടിക്കാം

ഞാൻ അവളെ നോക്കി… ഞാൻ ചെയ്തു കഴിഞ്ഞിട്ടല്ല ചെയ്യേണ്ടത്…അവർ നടക്കാൻ ബുദ്ധി മുട്ടുന്നത് കണ്ടതല്ലേ… എന്നിട്ടെന്തേ സഹായിക്കാഞ്ഞേ…

സോറി ഡോക്ടർ… ശ്രുതി യുടെ മുഖം കടന്നല് കുത്തിയ പോലെ വീർക്കുന്നത് കണ്ടു… ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല

അവരുടെ ഫയൽ ഞാൻ നോക്കി..

മിസിസ് റസിയ മുഹമ്മദ്‌ അല്ലേ…

അതെ ഡോക്ടർ.. ആ പെൺകുട്ടിയുടെ കണ്ണുകളിൽ വല്ലാത്തൊരു വിഷാദ ഭാവം ഞാൻ കണ്ടു..

ഇത് അഞ്ചാം മാസം ആണല്ലേ…

അതെ സാർ…

ഇത്? റസിയ യുടെ ഉമ്മ ആണൊ.. കൂടെ വന്ന ഉമ്മ യെ ചൂണ്ടി ഞാൻ ചോദിച്ചു..

അല്ല സാർ.. ഇതെന്റെ മോന്റെ ബീവി ആണ്‌..

ഓക്കേ…

അയ്യോ ഉമ്മ സാറെ എന്നൊന്നും വിളിക്കണ്ട… അനു എന്നു വിളിച്ചാൽ മതി… ഉമ്മെടെ മോനെ പോലെ കണക്കാക്കിയാൽ മതി…
അവരുടെ കണ്ണുകൾ നിറയുന്നതും അത് തുള്ളിയായി ആ കവിളുകളിലൂടെ ഒഴുകി വീഴുന്നതും ഞാൻ കണ്ടു…

അയ്യോ എന്താ ഉമ്മ കരയുന്നത്…

എന്താ റസിയ…? ഞാൻ ആ പെണ്കുട്ടിയോടും ചോദിച്ചു…

ഉമ്മയുടെ മോൻ എന്റെ ഇക്ക ജീവിച്ചിരിപ്പില്ല സാർ… കഴിഞ്ഞ മാസം ഒരു ആക്‌സിഡന്റിൽ…..… പറഞ്ഞു തീരുന്നതിനു മുന്നേ റസിയ.. അവളുടെ ഷാൾ എടുത്തു മുഖം പൊത്തി..

അവന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുന്നേ.. പടച്ചോൻ എന്റെ കുഞ്ഞിനെ തിരിച്ചു വിളിച്ചു മോനെ…ആ ഉമ്മ കവിളിലേക് ഒഴുകിയ കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു…

അവരെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നെനിക് അറിയില്ലായിരുന്നു….

ഞാൻ ആ ഉമ്മയുടെ കൈകൾ പിടിച്ചു പറഞ്ഞു..

ഉമ്മാ.. ഇഷ്ടമുള്ളവരെ പടച്ചോൻ ആദ്യം വിളിക്കും.. ജനിച്ചാൽ ഒരിക്കൽ മരിക്കണം….നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒരുക്കലും നടക്കുന്നും ഇല്ല.. ഇതിപ്പോ ഉമ്മയുടെ മോൻ ഒരു കുഞ്ഞ് ജീവൻ ബാക്കി ആക്കിയല്ലേ പോയെ… അതിനെ നല്ല ആരോഗ്യത്തോടെ നമുക്ക് കിട്ടണ്ടേ…

റസിയ എപ്പോളും സങ്കടപ്പെട്ടു ഇരിക്കരുത്… അമ്മയുടെ വികാര വിചാരങ്ങൾ കുഞ്ഞിനേയും സ്വാധീനിക്കും… അവനെ ഉഷാറായി നമുക്ക് പുറത്തു കൊണ്ട് വരണ്ടേ..

റസിയ ഇങ്ങനെ ഇരിക്കാതെ ഒന്ന് ചിരിച്ചേ… അവളുടെ മുഖത്തു വന്ന ചിരി വിളറിയാതാരുന്നു..

പെട്ടെന്ന് അവൾ വയറിനു കൈ വെക്കുന്നത് കണ്ടു…

എന്താ റസിയ..

സാർ ഉള്ളിൽ ഒരു അനക്കം…

ഹ പേടിക്കണ്ടാട്ടൊ… അത് ഒരു ടംബ്ലങ് മൂവേമെന്റാണ്.. കുട്ടിയുടെ..കണ്ടോ ഞാൻ പറഞ്ഞത് ഉള്ളിലുള്ള ആൾക്ക് മനസ്സിലായി…അതാ കുഞ്ഞ് അനങ്ങിയത്..

റസിയയുടെ മുഖത്തു വിളറിയ ഒരു ചിരി വന്നു

സിസ്റ്റർ, റസിയയെ അവിടെ കൊണ്ട് കിടത്തു…

ശ്രുതി വന്നു റസിയയെ പിടിച്ചെഴുന്നേല്പിച്ചു എക്‌സാമിൻ റൂമിലേക്കു നടത്തി…

ഉമ്മാ ഇവിടിരിക് കേട്ടോ ഞാനിപ്പോ വരാം..
അതും പറഞ്ഞു ഞാനും ഗ്ലാസ്സിട്ടു മറച്ചിടത്തേക് നടന്നു

കൈകളിൽ ഗ്ലൗസ് ഇട്ടു…

അപ്പോളേക്കും ശ്രുതി റസിയയുടെ ബോട്ടം വെയർ എല്ലാം റിമൂവ് ചെയ്തു മാറ്റി വെച്ചിരുന്നു…

ഞാൻ അടുത്തേക് ചെന്നപ്പോൾ റസിയ കണ്ണടച്ച് കിടക്കുന്നതാണു കണ്ടത്…

റസിയ പേടിയുണ്ടോ… ഞാൻ ചോദിച്ചു..

പേടിക്കണ്ടാട്ടൊ.. താൻ ഒരു അമ്മയും.. ഞാൻ ഒരു ഡോക്ടറും അത്രയും വിചാരിച്ചാൽ മതി.. അല്ലാതെ ഞാൻ ഒരു പുരുഷനും താൻ ഒരു സ്ത്രീ ആണെന്നൊന്നും വിചാരിക്കണ്ടാട്ടൊ…

ജസ്റ്റ്‌ ചാരി കിടന്നോളു..

ഓക്കേ ജസ്റ്റ്‌ റിലാക്സ്…

ഇനി മുട്ട് മടക്കി ഈ സ്റ്റിറപ്സിലേക് കാലെടുത്തു വെച്ചോളൂ..

സിസ്റ്റർ ആ സ്പെകുലം എടുത്തു തരു..

ശ്രുതി എടുത്തു തന്ന സ്പെകുലം ഉപയോഗിച്ച് പെൽവിക് എക്സമിനു നടത്തി…

റസിയ കഴിഞ്ഞുട്ടോ… എവെരി തിങ് ഈസ്‌ പെർഫെക്ട്….

റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേക്കണോ…

ഹ്മ്മ്.. അവൾ മൂളി…

സൈഡിൽ പോർട്ടബിൾ ഫീറ്റൽ ഡോപ്ലർ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു..

സിസ്റ്റർ അത് കണക്ട് ചെയ്യൂ….

സാർ… എനിക്ക്…. ശ്രുതി നിന്നു പരുങ്ങുന്നതു കണ്ടു…

എന്താ അറിയില്ലേ… സാർ ഞാൻ ഗൈനകിൽ ആദ്യായിട്ട…

എനിക്ക് നല്ല ദേഷ്യം വന്നു… റസിയ ഉണ്ടായിരുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല… അവളെ നോക്കിയപ്പോളേക്കും അവൾ തല കുനിച്ചിരുന്നു…

ഞാൻ തന്നെ ജെൽ ഇട്ടു ഡോപ്ലർ കണക്ട് ചെയ്ത് റസിയക് കുഞ്ഞിന്റെ ഹാർട്ട്‌ ബീറ്റ് കേൾപ്പിച്ചു കൊടുത്തു… അവൾ കുറച്ചു നേരം അത് കേട്ടിരുന്നു… അമ്മക് കുഞ്ഞിന്റെ ഹൃദയ താളം ഏതൊരു സംഗീതത്തേക്കാളും മധുരമുള്ളതാണെന്നു എനിക്ക് അറിയരുന്നു… കണ്ണുകൾ അടച്ചു അവൾക് എല്ലാമായിരുന്നവൻ സമ്മാനിച്ച ജീവന്റെ ഹൃദയ താളം.. അതിന്റെ പല്ലവിയും… അനുപല്ലവിയും.. ചരണവും എല്ലാം ഒരു നിർവൃതിയോടെ അറിയുന്നത് ഞാൻ നോക്കി നിന്നു…
അവിടെ നിന്നു പുറത്തേക് ഉമ്മയുടെ അടുത്തേക് വരുമ്പോളേക്കും റസിയയുടെ മുഖം മാറി അവിടെ ഒരു പ്രസന്നത കളിയാടിയിരുന്നു… അവളുടെ മുഖം കണ്ട ഉമ്മയുടെ മുഖത്തും അത് പ്രതിഫലിക്കുന്നത് ഞാൻ അറിഞ്ഞു…

കുറച്ചു വൈറ്റമിൻ സപ്ലിമെൻറ്സ് മാത്രം കുറിച്ച് കൊടുത്തു… സ്കാൻ ചെയ്തു റിസൾട്ട്‌ നോക്കീട്ടു ബാക്കി മെഡിസിൻ പ്രീസ്‌ക്രൈബ് ചെയ്യാം എന്നു പറഞ്ഞു അവരെ പറഞ്ഞയച്ചു..

അപ്പോളേക്കും സമയം ഒരുമണി കഴിഞ്ഞിരുന്നു… 10 മണി തൊട്ടു 1മണി വരെയുള്ള മോർണിംഗ് സെക്ഷൻ അവസാനിപ്പിച്ചു ഞാൻ പുറത്തേക് നടന്നു…

ശ്രുതി… ജീവ പര്യന്തം ശിക്ഷ കഴിഞ്ഞു മോചിതയായ പ്രതിയുടെ മുഖ ഭാവവുമായി.. പുറത്തേക് പോയി..

അടുത്ത സെക്ഷൻ രണ്ടു മണിക്കാണ്.. പുറത്തിറങ്ങിയപ്പോൾ ഡോണ വരുന്നത് കണ്ടു…

ഡോണ.. ആ കുട്ടിയെ പോയി നോക്കിയിരുന്നോ.. ഡോണ പീഡിയാട്രീഷ്യൻ ആണ്…കേട്ടോ..

നോക്കിയിരുന്നു അനുവേട്ടാ അവരെ പോസ്റ്റ്‌ ഓപ്പറേറ്റ് വാർഡിലേക് മാറ്റി.. കുഞ്ഞ് സുഗായിരിക്കുന്നു.. 3kg വെയ്റ്റ് ഉണ്ട്.. ലെന സിസ്റ്ററിനൊക്കെ പുതിയ ഡോക്ടറെ നന്നായി പിടിച്ചല്ലോ… നേരത്തെ ധന്യ ഡോക്ടറെ നൂറു കുറ്റം പറഞ്ഞോണ്ടിരുന്നവരാ… അനുവേട്ടനെ കുറിച്ച് പറയാൻ നൂറു നാവ്… ഇപ്പൊ..

ഞാൻ ഒന്നും മിണ്ടിയില്ല..

അപ്പോളേക്കും പൃഥ്‌വി വന്നിരുന്നു എടാ.. ഫുഡ്‌ നമുക്ക് വീട്ടിൽ പോയ്‌ കഴിച്ചിട്ടു വരാം നീ വാ.. ഞാൻ അവരുടെ കൂടെ പുറത്തേക് നടന്നു…

മെയിൻ OP യുടെ അടുത്ത് എത്തിയപ്പോ പല്ലവി അവിടെ എവിടെയെങ്കിലും ഉണ്ടോന്നു നോക്കി… പക്ഷെ അവിടെങ്ങും കണ്ടില്ല…

**** ***** ***** ***** ***** ***** ***** ****

ശ്രുതി പല്ലവിയെ കാണാൻ ഒപിയിലേക് ചെന്നെങ്കിലും…കാണാൻ സാധിച്ചില്ല…

ഒരു ആക്സിഡന്റ് കേസ് വന്നതു കൊണ്ട് പേഷ്യന്റിനേം കൊണ്ട് ICU വിലെക് പോയി എന്നു മീര ഡോക്ടർ പറഞ്ഞു …
ശ്രുതി പുതിയ ഡോക്ടർ എങ്ങനുണ്ട്…

OP യിൽ ഉണ്ടായിരുന്ന മീര ഡോക്ടർ അന്വേഷിച്ചു… ആളെങ്ങനാ സുന്ദരി ആണൊ…

സുന്ദരിയോ… അതിനു ഡോക്ടറോട് ആരാ പറഞ്ഞെ ലേഡി ഡോക്ടർ ആണെന്ന്…

ഇന്നലെ MD അല്ലേ പറഞ്ഞത് ഒരു അനു ആണ്‌ ഡോക്ടർ എന്നു… വല്യ ജാഡ കാരി ആവും.. പല്ലവിയും അതാ പറഞ്ഞെ.. ഇല്ലേൽ ജോയിൻ ചെയ്താൽ എല്ലാരേയും പരിചയ പെടാൻ വരുന്നതല്ലേ ആരായാലും.. ഇത് ഈ പരിസരത്തേക്കേ വന്നില്ലാലോ..

എന്റെ മീര ഡോക്ടറെ അനു ഒരു ലേഡി ഡോക്ടർ അല്ല…

പിന്നെ

ഡോക്ടർക് അറിയുന്ന ആളാണ് …

എനിക്കറിയുന്ന ആളോ… അതാരാ

മീര ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു…

ഇന്നലെ കാലിനു കുപ്പിച്ചില്ലു കേറി.. എന്നു പറഞ്ഞു വന്നില്ലേ.. വെളുത്തു സുന്ദരനായ ഒരാൾ… ഹാ… അതാണ് കക്ഷി…

ആര് “അനുരാഗ് “ആണൊ… മീരയുടെ ചോദ്യത്തിൽ ഉദ്വെഗം നിറഞ്ഞിരുന്നു

ഡോക്ടർ പേരൊക്കെ ഓർത്തു വെച്ചിട്ടുണ്ടല്ലേ കള്ള ചിരിയോടെ… ശ്രുതി പറഞ്ഞു…

അത്…. മറുപടി പറയാൻ മീര വിഷമിക്കുന്നത് കണ്ട ശ്രുതി മീരയെ

നോക്കി അർത്ഥം വെച്ചൊന്നു മൂളി… ഉം

ആള് ഭയങ്കര സ്ട്രിക്റ്റാണ്….

രാവിലെ തന്നെ ഒരു ഡെലിവറി അറ്റൻഡ് ചെയ്തു..ഒപിയിലും നല്ല തിരക്കുണ്ടായിരുന്നു… അതാവും ആരെയും പരിചയപ്പെടാൻ വരാതിരുന്നത്..

പേഷ്യന്റ്‌സിനോടൊക്കെ നല്ല സ്നേഹത്തോടെയാ പെരുമാറുന്നെ….

പക്ഷെ എന്നോട് വല്ലാത്തൊരു മുരടൻ സ്വഭാവം ആയിരുന്നു ഞാൻ ഇനി ഗൈനകിലേക്കില്ല… എനിക്ക് മതിയായി..
പല്ലവി തന്നെ പോയ മതി…

പുതിയ ഡോക്ടർ താൻ തലേ ദിവസം കണ്ട അനുരാഗ് ആണെന്നറിഞ്ഞ…അവനും ഡോക്ടർ ആണെന്നറിഞ്ഞ മീരയുടെ മനസ്സിൽ ചില മോഹ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങിയിരുന്നു….

എന്തോ ഓർത്തു മീര ഡോക്ടറുടെ കവിളുകൾ ചുവന്നു തുടുക്കുന്നതും.. ചുണ്ടുകളിൽ ഒരു മന്ദഹാസം വിരിയുന്നതും കണ്ടുകൊണ്ടു..

അവളെ നോക്കി അർത്ഥം വെച്ച ഒരു ചിരിയും ചിരിച്ചു… ശ്രുതി വെളിയിലേക്കു ഇറങ്ങി…..

(തുടരും)

[ അനുപല്ലവി… രണ്ടാമത് ഒന്ന് വായിക്കുക കൂടി ചെയ്യാതെ ഈ ഭാഗം ഞാൻ അയക്കുകയാണ്…കഥ കുറച്ചു ലാഗ് ചെയ്യുന്നു എന്നൊരു പരാതി ഉണ്ടാവാം… ക്ഷമിക്കുക… ഇവിടെ അനുവിനെയും പല്ലവിയെയും സ്വീകരിച്ച എല്ലാരോടും നന്ദി… പേരെടുത്തു പറഞ്ഞാൽ ഒരുപാട് പേരുണ്ട്.. . ഹർഷൻ ബ്രോയും.. ആൽബിച്ചായനും അടക്കമുള്ള പ്രമുഖ എഴുത്തുകാർ… എല്ലാ കഥകൾക്കും അകമഴിഞ്ഞ് പ്രോത്സാഹനം തന്ന റഷീദ് ഭായിയും.. പൊന്നുവും. പൊതുവാളും, അടക്കമുള്ള വായനക്കാർ.. എല്ലാവരോടും ഉള്ള നന്ദി ഒറ്റ വാക്കിൽ ഒതുക്കാവുന്നതല്ല….

മുഖമില്ലാത്തവരുടെ കൂട്ടത്തിൽ ഇരുന്നു കുത്തി കുറിക്കുമ്പോൾ… പ്രതീക്ഷിക്കുന്നത് മുകളിലെ ആ ഹൃദയവും… പിന്നെ നല്ലതായാലും മോശം ആയാലും.. നിങ്ങളുടെ അഭിപ്രായങ്ങളും ആണ്‌… പിശുക് കാട്ടണ്ട അഭിപ്രായങ്ങൾ പോന്നോട്ടെ… ]

സ്നേഹത്തോടെ

♥️നന്ദൻ ♥️

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF