അനുപല്ലവി – 7

35 views

Related Posts

(അനുപല്ലവി എന്ന എന്റെ ഈ കുഞ്ഞ് കഥക് നിങ്ങൾ ഓരോരുത്തരും തരുന്ന സപ്പോർട്ട് അതു വളരെ വലുതാണ്… അതും അധികമൊന്നും എഴുതി പരിജയം ഇല്ലാത്ത എനിക്ക്… പ്രോത്സാഹനം തരുന്ന ഓരോരുത്തരുടെയും പേര് എടുത്തു പറഞ്ഞാൽ ആരെങ്കിലുമൊക്കെ മിസ്സായി പോകും… അതു കൊണ്ട് ആ ഉദ്യമത്തിന് മുതിരുന്നില്ല.. തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്… ഈ ഒരു കുഞ്ഞ് അധ്യായം നിങ്ങൾക്കു മുന്നിലേക്ക് തരികയാണ്… സ്വീകരിക്കും എന്ന വിശ്വാസത്തോടെ…
സ്വന്തം ♥️നന്ദൻ ♥️)
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

മുകളിലേക്കു കയറുന്നതിലും ബുദ്ധിമുട്ട് ആയിരുന്നു മലയുടെ താഴോട്ട് ഇറങ്ങാൻ.. മെല്ലെ നടന്നും ഇടക് കഴുത്തിനു ചുറ്റി പിടിച്ചു മുതുകിൽ ഏറിയും… കൈകൾ കൊരുത്തു പിടിച്ചു.. നെഞ്ചോടു ചേർത്തും.. ഞങ്ങൾ താഴ്‌വാരതേക് ഇറങ്ങി…

തിരിച്ചു റിസോർട്ടിൽ എത്തുമ്പോളേക്കും എല്ലാവരും ഷീണിച്ചിരുന്നു… തിരിച്ചുള്ള യാത്രയിലും ഞങ്ങൾ ഒരുമിച്ചാണ് ഇരുന്നത്…പല്ലവിയെ ചുറ്റി പിടിച്ച കൈകളിലേക് ഒതുങ്ങി എന്റെ നെഞ്ചിലേക് തലവെച്ചു മിഴികൾ പൂട്ടി കിടക്കുന്ന അവളുടെ മുഖത്തു പഴയ കുറുമ്പ് മാറി നിഷ്കളങ്കത കളിയാടിയിരുന്നു…ചേർത്തു പിടിച്ചു നെറ്റിയിലായി നൽകിയ ചുംബനം അറിഞ്ഞെന്നോണം അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറു ചിരി വിടർന്നു… ഒറ്റക്കണ്ണ് തുറന്നു മുഖത്തേക് നോക്കിയപ്പോൾ ആണ്‌ വിളിച്ചത്..

“കള്ളീ.. “

“കള്ളിയല്ല കള്ളൻ “

അവളുടെ വിരലുകൾ എന്റെ വയറിൽ പീച്ചിയിട്ടു അവൾ പറഞ്ഞു…

“എന്തെ ഇഷ്ടായില്ലെ… ” ഞാൻ ചോദിച്ചു

“ഇല്ല.. എന്തെ ”
അവൾ ചുണ്ടുകൾ വക്രിച്ചു കാട്ടി എന്നിലേക്കു തന്നെ വീണ്ടും ചുരുണ്ടു…

” ഓഹ്.. ”
എന്റെ മുഖത്തു ഞാനും പരിഭവം വരുത്തി…

“ഒന്ന് മാത്രം ആയതു ഇഷ്ട്ട പെട്ടില്ല “

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

കള്ള ചിരിയോടെ മുഖത്തേക് നോക്കി അവൾ മെല്ലെ.. പറഞ്ഞു…

എന്റെ മുഖം അവളുടെ മുഖത്തേക് അടുക്കും തോറും അവളുടെ മിഴികൾ ഇറുകി അടച്ചു തുടങ്ങിയിരുന്നു… ചുണ്ടിനു മുകളിലായി പൊടിഞ്ഞു വന്ന വിയർപ്പു കണങ്ങൾ….എന്റെ ശ്വസോച്ഛാസത്തിന്റെ ചൂടേറ്റിട്ടെന്ന വണ്ണം ചുവന്നു തുടുത്ത കവിൾത്തടങ്ങൾ… വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു പെണ്ണിന്… മുഖം ഒന്ന് മാറ്റി അവളുടെ ആ ഭാവം ഒന്ന് വീക്ഷിച്ചു…

അവളുടെ മുഖത്തേക് നോക്കിയ എനിക്കും ചിരി വന്നു…ഇടം കൈ അവളുടെ പുറത്തൂടെ വരിഞ്ഞു.. എന്നിലേക്കു കൂടുതൽ ചേർത്തു…
ആ കൈകൾ കുള്ളിലായിരുന്നു പല്ലവി വര്ഷങ്ങളായി കാത്തിരുന്ന ചൂടും സന്തോഷവും എല്ലാം…
“ഉണ്ണിയേട്ടാ… നന്ദി… ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം സമ്മാനിച്ചതിന്…. “

പല്ലവിയുടെ മിഴികളിൽ നീർകണങ്ങളുടെ തിളക്കം ഉണ്ടായിരുന്നു അതു പറയുമ്പോൾ…

“നന്ദി ഞാനല്ലേ ചിന്നു പറയേണ്ടത്… എനിക്ക് വേണ്ടി കാത്തിരുന്നതിനു…ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാതെ ആകിയതിനും… “

ആ വാക്കുകൾ പല്ലവിയുടെ മനസ്സിൽ തീയാണ് കോരിയിട്ടത്… അവളുടെ മിഴികൾ ഒന്ന് പിടച്ചു… ഇത് വരെയും ഉണ്ണിയേട്ടനോട് പറഞ്ഞിട്ടില്ല… ദത്തന്റെ കാര്യം.. അവനു തീറെഴുതി കൊടുത്തതാണ് പല്ലവിയെ എന്നു… എങ്ങനെ പറയും എന്നായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്.. ഇന്നത്തെ ദിവസത്തിന്റെ സന്തോഷം തല്ലി കെടുത്താൻ അവൾ ആഗ്രഹിച്ചില്ല നാളെ സമാധാനത്തോടെ പറയണം അവൾ മനസ്സിൽ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു…

“ഉണ്ണിയേട്ടാ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്… നാളെ കാണണം..”

“എന്താ എന്റെ ചിന്നൂട്ടിക് പറയാൻ ഉള്ളത്.. “

“അതു പറയാം.. ഒറ്റ വക്കിൽ പറയാൻ ഉള്ളതല്ല… എന്തായാലും ഇന്ന് വേണ്ട… “

അവളുടെ മുഖം ഗൗരവം ആകുന്നതു അനു കണ്ടു… എന്തോ കാര്യമായി അവൾക് തന്നോട് പറയാൻ ഉണ്ടെന്നു അവനു മനസ്സിലായി…

“എന്നാൽ ശെരി നാളെ കാണാം… പക്ഷെ എനിക്കിപ്പോ ഒരു കാര്യം പറയാനുണ്ട്… ഇങ്ങു വാ.. രഹസ്യം ആണ്‌… “

“എന്താ”

പല്ലവി ആകാംഷയോടെ തിരക്കി..

“ഇതാ ഇതാണ്… “അനു പല്ലവിയുടെ അരികിലേക്കു മുഖം അടുപ്പിച്ചു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു… അവളുടെ മിഴികൾ.. നാണം കൊണ്ട് കൂമ്പി അടഞ്ഞു…
” ഡോക്ടർ ആണത്രേ… ഒരു നാണവും ഇല്ല… “

“ഞാനെ ഗൈനക്കോളജിസ്റ് ആണ്‌… നാണം എന്നു പറഞ്ഞ വാക്ക് എന്റെ നിഘണ്ടുവിലെ ഇല്ല…”
അനു ചിരിച്ചു കൊണ്ട് പറഞ്ഞു….

അവൾ ഗേറ്റ് തുറന്നു ഉള്ളിലേക്കു പോയതിനു ശേഷം ആണ്‌.. അനു വണ്ടി തിരിച്ചത്… അപ്പോളേക്കും ആകാശം ചെഞ്ചായം പൂശി തുടങ്ങിയിരുന്നു…

****** ***** ***** ****** ****** ******* *****
“മതി ദത്താ ഇനി നീ കഴിക്കണ്ട… “

“പോടാ.. എനിക്കിനിയും കഴിക്കണം… മതി വരുവോളം കുടിക്കണം… എല്ലാം മറക്കാനല്ല എല്ലാം ഓർമിച്ചു കൊണ്ടേ ഇരിക്കാൻ…. ”
“കണ്മുന്നിൽ കാണുന്നത് കത്തി കരിഞ്ഞു കിടക്കുന്ന മൂന്നു ജഡങ്ങൾ ആണ്‌…. സ്നേഹിച്ചു കൊതി തീരും മുന്നേ എന്റെ അമ്മു….. അവളെവിടെ… കണ്ടു പിടിച്ചു തരാൻ പറ്റുവോ നിനക്കു..”
ജീവന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു ദത്തന്റെ ചോദ്യം…

“എടാ അതു ചെയ്തത് ആരെന്നു ബാംഗ്ലൂർ പോലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല…അവർ പറയുന്നത് ഗ്യാസ് ലീക് ആയിട്ട് ഒരു ആക്‌സിഡന്റ് ആണെന്നാണ്…”

“ആക്സിഡന്റ്.. ത്ഭൂ… നക്കാപ്പിച്ച കൊടുത്താൽ.. ഏതു കൊലപാതകവും ആത്മഹത്യ ആകുന്ന പൊലയാടി മോൻ മാര്… ” ദത്തന്റെ ശബ്ദത്തിൽ പക നിറഞ്ഞിരുന്നു

“എനിക്കറിയാം ആരാ ചെയ്‌തെന്നും ചെയ്യിച്ചെന്നും… “

“എന്നാ അതു നിനക്ക് ഞങ്ങളോട് പറഞ്ഞൂടെ… “

“വേണ്ട എന്നെ ഒണ്ടാക്കിയവന് കൂടി ഉണ്ട്‌ അതിൽ പങ്ക്.. അതു കൊണ്ട് അതിന്റെ പ്രതികാരം ഞാൻ ഇഞ്ചിഞ്ചായി തീർത്തോളം…. എന്തായാലും എന്റെ തന്തക് എന്നെ വേദനിപ്പിക്കുന്നതാണിഷ്ടം.. അതിനുള്ള കൂലി ഞാൻ പിന്നെ കൊടുത്തോളം… “

“എല്ലാ തന്തക്കു പിറക്കാഴികയ്ക്കും എന്റെ തന്തേടെ കൂടെ നിക്കുന്ന വേറൊരുത്തൻ ഉണ്ട്‌ അവനിട്ടു ആണ്‌ ആദ്യതെ പണി.. “

“മക്കൾക്കു നൊന്താൽ അവനു നോവുമൊന്നു നോക്കട്ടെ…അതോ ഇനി എന്റെ തന്തയെ പോലെയാണോ?.. “

അവൻ അടുത്ത പെഗ്ഗു എടുത്തു വെള്ളം പോലും ഒഴിക്ക്കാതെ വായിലേക്ക് കമിഴ്ത്തി……
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

“ഇതെന്താ ഈ ഫോണിൽ കുത്തി കളിചോണ്ടിരിക്കുന്നതു.. “

നിധി അജുവിനോട് ചോദിച്ചു

കോളേജിന് പുറത്തു അവർ പതിവായി ഇരിക്കാറുള്ള റെസ്റ്റോറന്റിൽ ആയിരുന്നു രണ്ടു പേരും..

“അതോ ഉണ്ണി ഏട്ടൻ അയച്ച കുറച്ചു ഫോട്ടോസ് നോക്കുവാരുന്നു… ഏതോ മല.. എന്ത് രസാല്ലേ കാണാൻ… നമ്മക്കും പോണം… ആ ഫോട്ടോ നിധിയെ കാണിച്ചു കൊണ്ട് അജു പറഞ്ഞു… “

“ഈ പ്രാവശ്യം നമ്മൾ ഒരുമിച്ചാണ് കണ്ണൂർക് പോകുന്നത് കേട്ടോ… “

“റിയലി…” നിധി അത്ഭുതത്തോടെ തിരക്കി..

“മറ്റൊരു സർപ്രൈസ് കൂടെ ഉണ്ട്‌… അതു അവിടെ എത്തീട്ട്… ഓക്കേ… ” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു

അതെന്താ..?

നേരത്തെ പറഞ്ഞാൽ പിന്നെ സർപ്രൈസ് ആകുവോടി മണ്ടി… അതും പറഞ്ഞു അജു നിധിയുടെ തലക് ഒരു കൊട്ട് കൊടുത്തു…

ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് അജു രണ്ടു മുസംബി ജ്യൂസ്‌ ഓർഡർ ചെയ്തു…

അജുവേട്ടന്റെ ചേട്ടനു എന്താ ജോബ്.. നിധി ചോദിച്ചു..
കുടുംബ കാര്യങ്ങൾ ഒന്നും രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നില്ല.. മിക്കവാറും ഫ്രണ്ട്സും കൂടെ ഉണ്ടാകും നിധിയെ തനിയെ കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണു.. അജു ഓർത്തു

“ചേട്ടൻ ഡോക്ടർ ആണ്‌…..ഫേമസ് ഗൈനക്കോളജിസ്റ് അനുരാഗ് നമ്പ്യാർ…” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അയ്യേ വയറ്റാട്ടിയാ… “

നിധി ചിരിച്ചു കൊണ്ട് തിരക്കി…

‘വയറ്റാട്ടി.. നിന്റെ തന്ത… ഏട്ടനെ കളിയാക്കിയാൽ ഉണ്ടല്ലോ… നല്ല കിഴുക് വെച്ച് തരും… ”
“ഓഹ് ഒരു ഏട്ടനും അനിയനും ”
“അപ്പോ എന്റെ തന്തക് വിളിക്കുന്നതൊ “

അതു ഞാനല്ലേ… ഞാൻ നിന്റെ കെട്ടിയോൻ അല്ലേ..

“ഹ്മ്മ് കെട്ടണം പറഞ്ഞു വാ… എന്റെ അച്ഛനെ ഭയങ്കര ഗുണ്ടയാ അറിയ്യോ.. “

“ഹ്മ്മ് … അതിലും വലിയ ഗുണ്ടയാ എന്റെ ഉണ്ണി ബ്രോ.. “

“”എല്ലാം ഉണ്ണി ഏട്ടൻ ആണല്ലോ അജുവേട്ടന്… നിങ്ങൾ അത്രക് ചങ്ക്‌സ് ആണൊ… “

“എനിക്ക് ഏട്ടനും… അച്ഛനും എല്ലാം എന്റെ ഉണ്ണിയേട്ടനാ… അജുവിന്റെ ശബ്ദം ഇടറിയിരുന്നു അതു പറയുമ്പോൾ.. “

“ഹ്മ്മ് ധീരന്റെ കണ്ണീന്നു വെള്ളം വരുന്നു…” നിധി കളിയാക്കി പറഞ്ഞു

“എനിക്ക് ചേച്ചിയുടെ സ്ഥാനത്തു അജുവേട്ടന് ചേട്ടൻ “…
“നമുക്ക് അവരെ പിടിച്ചു കെട്ടിച്ചാലോ അപ്പോ നമ്മുടെ കാര്യം സേഫ് ആയേനെ… ചേച്ചി ആണേൽ നഴ്സും ആണ്‌.. ഡോക്ടറും നഴ്സും… നിധി ചിരിച്ചു കൊണ്ട് പറഞ്ഞു.. “

“തന്റെ ചേച്ചിയുടെ മാരിയേജ് ഫിക്സ് ചെയ്‌തെന്നല്ലേ പറഞ്ഞെ… പിന്നെ ഉണ്ണിയേട്ടൻ ആണേൽ ഏതോ ബാല്യകാല സഖിയുടെ പുറകേയാ… “

“ബാല്യകാല സഖിയോ?. ” നിധി അത്ഭുതത്തോടെ തിരക്കി…

“ഹ്മ്മ്.. ഏട്ടന്റെ ഫ്രണ്ട്‌സ് ഒക്കെ കളിയാക്കുന്നത് കേട്ടതാ പണ്ട്…”
” ഞങ്ങൾ അതു സംസാരിച്ചിട്ടൊന്നും ഇല്ല.. ആള് എപ്പോളും ബിസി ആയിരിക്കും… ഞങ്ങൾ ഒരുമിച്ചുള്ളപ്പോ വീട്ടിൽ അമ്മയുടെ കൂടെ ഓരോന്ന് പറഞ്ഞു അടി കൂടി കൊണ്ടിരിക്കും…. അമ്മയുടെ അടുത്ത് വില്ലൻ ഞാൻ ആണ്‌.. ഏട്ടൻ അമ്മയുടെ ചെല്ല കുട്ടിയാണ്… “

Kambikathakal:  അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും - 9

“അപ്പോ പുറത്തോ… ” നിധി വീണ്ടും തിരക്കി

“പുറത്തു… അജു ഒന്ന് ആലോചിച്ചു..
“ഏട്ടൻ രണ്ടും കൈകാര്യം ചെയ്യും.. ആള് എപ്പോളും നായകൻ ആണെങ്കിലും വില്ലൻ റോളും ഭംഗി ആയി ചെയ്യും… ചിരിച്ചു കൊണ്ട് അജു പറഞ്ഞു… “

“അജുവേട്ടാ അടുത്ത ടേബിളിൽ ഇരിക്കുന്നവർ കുറെ നേരമായി നമ്മളെ തന്നെ ശ്രദ്ധിക്കുന്നു… “

സൈഡിലെ ടേബിളിലേക് ശ്രദ്ധിച്ചു കൊണ്ട് ടേബിളിന്റെ മറുവശത്തു ഇരുന്ന അജുവിനോട്… പതുകെ ആണ്‌ നിധി പറഞ്ഞത്…

സംസാരിച്ചോണ്ടിരിക്കുമ്പോൾ നിധി ഇടക്കിടക്കു അടുത്ത ടേബിളിലേക് നോക്കുന്നത് അജു ശ്രദ്ധിച്ചിരുന്നു…

അജു മെല്ലെ സൈഡിലേക് നോക്കി…

ടേബിളിനു ചുറ്റും മൂന്നു പേരെ അവൻ കണ്ടു…

“നീ അതു മൈൻഡ് ചെയ്യണ്ട… ജ്യൂസ്‌ എടുത്തു കുടിക്കു നമുക്ക് പോകാം.. ”
“ഹോസ്റ്റലിൽ ഞാൻ ഡ്രോപ്പ് ചെയ്യാം നീ വാ.. “

രണ്ടു പേരും ജ്യൂസ് എടുത്തു കുടിച്ചു….അതിനു ശേഷം ബില്ലും കൊടുത്തു പുറത്തേക് നടന്നു…

“നിധീ നീ കേറൂ…”
തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അജു പറഞ്ഞു…. നിധി പെട്ടെന്ന് വന്നു വണ്ടിയിൽ കയറി… അവൻ വണ്ടി മുന്നോട്ട് എടുത്തു ഹോസ്റ്റൽ ലക്ഷ്യമാക്കി വിട്ടു…

അവരുടെ കൂടെ ക്യാന്റീനിൽ ഉണ്ടായിരുന്ന മൂന്ന് പേരും പുറത്തേക് വന്നു സ്റ്റാർട്ട്‌ ചെയ്തു നിർത്തിയിരുന്ന വണ്ടിയിലേക് കയറി..

പുറകിൽ തങ്ങളെ ലക്ഷ്യമാക്കി എന്ന പോലെ വരുന്ന ബ്ലാക്ക് കളർ ജീപ്പ് അജു കണ്ടു… അവൻ കൈകൾ ആക്സിലേറ്ററിൽ ശക്തിയായി.. തിരിഞ്ഞു..

മുന്നിലേ വളവു തിരിയാൻ വണ്ടി സ്ലോ ചെയ്ത ഒരു നിമിഷം… പിന്നിൽ നിന്നും വന്ന ജീപ്പ് ഓവർ ടേക്ക് ചെയ്തു മുന്നിൽ കയറി… ബുള്ളെറ്റിനു വട്ടം വെച്ചു നിന്നു..

“അജുവേട്ടാ.. ”
നിധിയുടെ കൈകൾ അവൻറെ തോളത്തു അമർന്നു… നീ പേടിക്കണ്ട നോക്കാം… അജു ജീപ്പിനു ഫ്രണ്ടിൽ കൂടെ വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിച്ചു.. ജീപ്പും മുന്നോട്ടേക് കുതിക്കാൻ എന്ന പോലെ റേസ് ചെയ്തു.. അജു വണ്ടി പിന്നിലൂടെ എടുക്കാൻ ശ്രമിച്ചപ്പോൾ.. ജീപ്പ് റിവേഴ്‌സ് എടുത്തു പിന്നോട്ട് ഇരപ്പിച്ചു നിർത്തി..

ജീപ്പിലുള്ളവർ രണ്ടും കല്പിച്ചു തന്നെ എന്നു അജുവിന്‌ മനസിലായി… അജു തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നിധിക് നേരേ നീട്ടി…

നിധി ലാസ്റ്റ് ഡയല് ചെയ്ത രണ്ടു നമ്പറുകൾ… നോട്ട് ചെയ്തോ…. ഒന്ന് ആനന്ദിന്റെയും ഒന്ന് ഉണ്ണിയേട്ടന്റെയും ആണ്‌… ഈ കേസ് കെട്ടു ഒരു നടക് പോകും എന്നു തോന്നുന്നില്ല… നീ എന്തായാലും ആനന്ദിനെ വിളിക്കു..
ഫോൺ കയ്യിൽ വാങ്ങിയ നിധി ആനന്ദിന്റെ നമ്പറിലേക് ഡയല് ചെയ്തു..
ജീപ്പിൽ നിന്നും ഇറങ്ങുന്ന തടിച്ചു സുമുഖനായ ആളെ കണ്ടു പേടിച്ചിരുന്ന നിധി അവൻറെ പുറത്തു കൈകൾ അമർത്തി…

വണ്ടി സ്റാൻഡിലിട്ടു… ഹാൻഡിൽ ബാറിന് മുകളിലൂടെ കാലെടുത്തു കറക്കി റോഡിലേക്കിറങ്ങി നിന്നു…

അജുവിന്റെ 100 മീറ്റർ പിന്നിലായി മുഖം മറച്ചൊരാൾ ബുള്ളറ്റിൽ വന്നു നിന്നു മുൻപിൽ നടക്കുന്ന രംഗങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.. അയാളുടെ കണ്ണുകളിൽ ആരോടോ ഉള്ള പക എരിയുന്നുണ്ടായിരുന്നു….

ജീപ്പിൽ നിന്നും ഇറങ്ങിയ സുമുഖനായ അയാൾ.. അജുവിന്റെ അടുത്തേക് നടന്നു വന്നു…

“ഈ ചിക്കിനു എത്രയാ മോനെ റേറ്റ്…”

“മോൻ ഒറ്റക് അങ്ങ് സുഖിച്ചാൽ മതിയോ.. ചേട്ടൻ മാരൂടെ ഒന്നറിയട്ടെടാ…”

നിധിയുടെ മാറികിടക്കുന്ന ഷാളിനു വെളിയിലേക്ക് തുടിച്ചു നിൽക്കുന്ന മാറിടങ്ങളിലേക് നോക്കി വെള്ളമിറക്കികൊണ്ട് അയാൾ പറഞ്ഞു…

നിധി പേടിച്ചു വിറച്ചു.. അവൾ പെട്ടെന്ന് തന്റെ ഷാൾ വലിച്ചു നേരെയിട്ടു.. എന്നിട്ടു അജുവിന്റെ പിന്നിലോട്ടു ഒളിച്ചു..

“ആഹാ മോളിങ്‌ വന്നേ ചേട്ടൻ ചോദിക്കട്ടേന്ന്.. ”
അവൻ നിധിയെ പിടിക്കാൻ നീട്ടിയ കൈകളിൽ അജുവിന്റെ കൈ അമർന്നു….അവൻറെ മുഖതേക് ദേഷ്യം ഇരച്ചെത്തിയിരുന്നു….

“ചേട്ടന് ആളുമാറി പോയി… ഈ നിക്കുന്നത് അജുവിന്റെ പെണ്ണാ… തടി കേട് ആവണ്ടേങ്കിൽ ചേട്ടന്മാരു വന്ന വഴിയേ വിട്ടോ… “

“ഹ ഹ… മോൻ കോമെടി പറയുവാണോ…”

“ഇവളെ കൊണ്ട് പോകാൻ വന്നതാണേൽ ഞങ്ങൾ കൊണ്ട് പോയിരിക്കും… “

അജുവിന്റെ കൈ അയഞ്ഞ ഒരു നിമിഷം അയാൾ ചാടി നിധിയുടെ കയ്യിൽ പിടിത്തം ഇട്ടു…

അജുവിന്റെ കൈകൾ ഞൊടിയിടയിൽ ആണ്‌ പ്രവർത്തിച്ചത്.. നിധി യുടെ കയ്യിൽ പിടിച്ചിരുന്ന അയാളുടെ കൈ തണ്ടയിൽ അവൻറെ കൈ മുറുകി..
നിധിയുടെ കയ്യിലെ പിടി വിടുവിച്ചു..

തല്ലാൻ ഓങ്ങിയ അയാളുടെ അടുത്ത കയ്യിലും അജുവിന്റെ പിടിത്തം വീണു.. അയാളുടെ വലം കൈ ഇടത്തേക്കും ഇടം കൈ വലത്തേക്കും തിരിച്ചു അജുവിന്‌ അഭിമുഖമായി അയാളെ നിർത്തി…

ശക്തിയായി രണ്ടു ഭാഗത്തേക്കും തിരിച്ചപ്പോൾ അയാൾ വേദന കൊണ്ട് പുറകോട്ട് ആഞ്ഞു.. ആ നിമിഷം അയാളെ ഫ്രണ്ടിലൊട് വലിച്ചടുപ്പിച്ചു തല കൊണ്ട് മൂക്കിന്റെ പാലത്തിനു ശക്തമായ പ്രഹരം ഏല്പിച്ചു.. അയാൾ ഉറക്കെ അലറി താഴേക്കു ഇരിക്കാൻ പോയപ്പോൾ അവൻറെ ശക്തിയായ പ്രഹരം അയാളുടെ കാലുകൾക്കിടയിൽ ആയി കിട്ടി..ഉടഞ്ഞു പോയ വൃഷണം പൊത്തി പിടിച്ചു അയാൾ റോഡിലേക്ക് പിടച്ചു വീണു…ഒന്നാമൻ അടി ഏറ്റു വീഴുന്നത് ജീപ്പിൽ ഇരുന്ന മറ്റു 3പേരും കണ്ടു…അവർ ചാടി ഇറങ്ങി അജു വിന്റെ നേരേ പാഞ്ഞടുത്തു..
ആദ്യം ഓടി വന്ന രണ്ടാമൻ അജുവിന്റെ മുഖത്തിനു നേരേ മുഷ്ടി ചുരുട്ടി ഇടിച്ചു..പക്ഷെ അജുവിന്റെ മുഖത്തെത്തുന്നതിന്റെ ഇഞ്ചു കൾക്ക് മുമ്പ് ആ മുഷ്ടി അവൻറെ കൈപ്പത്തിക്കുളിൽ ഞെരിഞ്ഞു…ആ കയ്യിൽ പിടിച്ചു വലിച്ച ശക്തിയിൽ അയാൾ അജുവിന്റെ പിന്നിലേക്ക് തെറിച്ചു
..കൈ മുട്ടുകൊണ്ടു അയാളുടെ കഴുത്തിനു പിന്നിൽ പ്രഹരം ഏല്പിക്കുകയും പിന്നിലേക്ക് കയ്യിട്ട് അയാളുടെ കഴുത്തു തന്റെ തോളത്തേക് വലിച്ചമർത്തുകയും ചെയ്തു പിന്നോട്ട് കഴുത്തു ഒടിഞ്ഞു തൂങ്ങിയ വേദനയിൽ അയാൾ നിലവിളിക്കുമ്പോൾ.. മുന്നിലെത്തിയ മൂന്നാമൻന്റെ അടി വയറു അജുവിന്റെ തൊഴിയേറ്റു കലങ്ങിയിരുന്നു…

ഇതെല്ലാം കണ്ട നാലാമൻ പതിയെ പിന്നിലോട്ടു നടന്നു….

പെട്ടെന്നായിരുന്നു ഒരു കരുത്തുറ്റ കരം അജുവിന്റെ പിന്നിലൂടെ അവൻറെ കഴുത്തിൽ പിടി മുറുക്കിയത്….
ഇത് കണ്ട നാലാമന്റെ മുഖത്തു ഒരു ക്രൂരമായ ചിരി വിടർന്നു.. ഓടി വന്ന അവന്റെ ചുരുട്ടിയ മുഷ്ടി ഒരു ഇരുമ്പ് കൂടം പോലെ അജുവിന്റെ നെഞ്ചിലേക് പതിച്ചു…

അജുവിന്റെ നിലവിളിയുടെ കൂടെ വായിൽ നിന്നും രക്തവും വന്നു അത്ര ശക്തമായിരുന്നു ആ ഇടി…

അവൻറെ വാരിയെല്ലുകൾ ഒടിയുന്ന വേദന അവൻ അറിഞ്ഞു…. ഇതെല്ലാം കണ്ട നിധി അലറി കരഞ്ഞു… ദത്തെട്ടാ വേണ്ടാ… അജുവിന്റെ മുടിയിൽ പിടിച്ചു ദത്തൻ അവൻറെ മുഖം ബുള്ളറ്റിന്റെ ടാങ്കിലേക് ഇടിച്ചു.. അവൻറെ മൂക്കിൽ നിന്നും വായിൽ നിന്നും കട്ട ചോര ഒലിച്ചിറങ്ങി… അതു കണ്ട ദത്തന് യാതൊരു ഭാവ ഭേദവും ഉണ്ടായിരുന്നില്ല.അവൻ വീണ്ടും അജുവിന്റെ മുടിയിൽ കുത്തി പിടിച്ചു ബുള്ളറ്റിന്റെ ടാങ്കിലേക് മുഖം ഇടിപ്പിച്ചു അജു പിടഞ്ഞെങ്കിലും ദത്തന്റെ കരുത്തിനു മുന്നിൽ അവന്റെ വീര്യം ചോർന്നു പോയി….

ദത്തെട്ടാ വേണ്ടാ…നിധി ദത്തന്റെ കൽക്കലേക്…വീണു…. അലച്ചു കരഞ്ഞു കൊണ്ടിരുന്നു…

“പോടീ.. കൂത്തിച്ചി… “

തന്റെ കാലിൽ പിടിച്ചിരുന്ന അവളെ ദത്തൻ തൊഴിച്ചെറിഞ്ഞു… റോഡിലേക്കു തലയിടിച്ചു അവൾ വീണെങ്കിലും അവൾ അലറി കരഞ്ഞു…
“അജുവേട്ടാ …” ആ വിളി അവ്യക്തമെന്നോണം കേള്കുമ്പോളേക്കും അവൻറെ ബോധം മറഞ്ഞിരുന്നു….
അജുവിനെ ബുള്ളറ്റോടു കൂടി.. റോഡിന്റെ സൈഡിലെ ചെരിവിലേക് ദത്തൻ മറിച്ചിട്ടു…

“അവൻ തീർന്നോ.. ദത്താ.. “

“തീർന്നാൽ തീരട്ടെ.. ആക്‌സിഡന്റ് വന്നാൽ ചാവുന്നതു ആദ്യായിട്ടല്ലലോ…”

നിധിയുടെ മുന്നിൽ അവൻ ക്രൂരമായ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു….

താഴെ വീണു കിടന്നു അലറി കരഞ്ഞു കൊണ്ടിരുന്ന നിധിയുടെ മുടി കൂട്ടി പിടിച്ചു..അവൻ പൊക്കിയെടുത്തു…
“നിന്റെ മറ്റവൻ ചത്തെന് ആണോടി
കാറുന്നെ… മിണ്ടി പോകരുത്.. “

അവൻറെ കൈ ശക്തിയായി അവളുടെ കവിളത്തു പതിഞ്ഞു… “അജുവേട്ടാ “…. ദത്തൻ അവളെ വലിച്ചിഴച്ചു ജീപ്പിലേക് കൊണ്ടിടുമ്പോളും…അവൾ അലറി കരഞ്ഞു കൊണ്ടിരുന്നു…..

ദത്തന് അവളുടെ കരച്ചിൽ കൊടുത്തത് വല്ലാതൊരു നിർവൃതി ആണ്‌.. അവൻ അവളുടെ രണ്ടു കവിളിലും മാറി മാറി അടിച്ചു…അവളുടെ ബോധം മറഞ്ഞതും അവളെ എടുത്തു ജീപ്പിന്റെ പുറകിലെ പ്ലാറ്റഫോമിലേക് എടുത്തിട്ടു… വീണു കിടന്ന മൂന്ന് പേരെയും നാലാമൻ അപ്പോളേക്കും എങ്ങനെയൊക്കെയോ ജീപ്പിലേക് കയറ്റി ഇരുത്തിയിരുന്നു..

“നീ എന്റെ വണ്ടി എടുത്തു പുറകെ വാ… ”
തന്റെ ബുള്ളറ്റിന്റെ കീ നാലാമന്റെ നേരേ എറിഞ്ഞു കൊടുത്തു.. ദത്തൻ ജീപ്പിനു നേരേ നടന്നു…ജീപ്പ് ചെന്നു നിന്നത് പഴയൊരു വീടിനു മുന്നിലാണ് അവിടെ ദത്തന്റെ കാർ പാർക്ക്‌ ചെയ്തിരുന്നു… പിന്നിൽ കിടക്കുന്ന നിധിയെ എടുത്തു അവൻ കാറിലേക് കിടത്തി..

“ഞാൻ പോകുന്നു ഇവന്മാരെ ഏതേലും ഹോസ്പിറ്റലിൽ ആക്കിയേക്… “

കാറിൽ കയറിയ ദത്തൻ.. അവിടേക്കു ബുള്ളറ്റിൽ വന്ന ആളോട് പറഞ്ഞു…

അതിനു ശേഷം അവൻറെ കാർ ശ്രീലകം ലക്ഷ്യമാക്കി പാഞ്ഞു….സ്റ്റിയറിംഗ് വീലിൽ താളം പിടിച്ചിരുന്ന അവൻറെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിടർന്നു… കാറിന്റെ പിൻ സീറ്റിൽ അപ്പോളും ബോധം വരാതെ.. നിധി ഉണ്ടായിരുന്നു…..

Kambikathakal:  ഇന്തു എന്‍റെ കാമുകി - 1

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

ദത്തന്റെ കാർ ശ്രീലകത്തിന്റെ മുറ്റത്തേക്കു പൊടി പറത്തി കൊണ്ടാണ് വന്നു നിന്നത്…. വണ്ടി മുറ്റത്തു ബ്രേക്കിടുന്ന ശബ്ദം കേട്ടു.. വിശ്വ നാഥൻ പുറത്തേക് ഇറങ്ങി വന്നു…

ഇറങ്ങി വന്ന വിശ്വനാഥന്റെ കൽക്കലേക്കാണ് കാറിൽ നിന്നും ഇറക്കിയ.. നിധിയെ ദത്തൻ മുടിക്ക് പിടിച്ചു ഉന്തിയിട്ടത്…പാറി പറന്ന മുടിയും ദത്തന്റെ അടിയേറ്റു തിണർത്ത കവിളുകളും കരഞ്ഞു കണ്ണീർ വറ്റിയ മിഴികളുമായി നിധി വിശ്വനാഥന്റെ കൽക്കലേക്.. തല്ലി അലച്ചു ആണ്‌ വീണത്….

“എടാ… “വിശ്വനാഥൻ കോപത്തിൽ ദത്തനെ തല്ലാനായി പാഞ്ഞടുത്തു..

“എന്റെ മോളെ തല്ലാൻ നിനക്ക് ആരാടാ അധികാരം തന്നത്…”!

“അധികാരമോ.. അതു അറിയില്ലേ.. അവളുടെ ചേച്ചിയെ കെട്ടാൻ പോകുന്ന ഞാൻ അവൾക്കു ചേട്ടനല്ലേ.. “

“അനിയത്തി തെറ്റ് കാണിച്ചാൽ ശിക്ഷിക്കാൻ ആ അധികാരം പോരെ….”

“അതിനു അവൾ എന്ത് തെറ്റാണോ ചെയ്തത്… ” വിശ്വനാഥൻ സംശയത്തോടെ ചോദിച്ചു
“അവൾക്കു ഏതോ തെണ്ടി ചെറുക്കനും ആയിട്ട് പ്രേമം.. കോളേജിൽ പഠിക്കാൻ വിട്ട അവൾ അവനുമായി ചുറ്റി തിരിഞ്ഞു നടത്തം…”

“ചോദിക്കാൻ ചെന്നപ്പോൾ അവളുടെ മറ്റവന് എന്നെ തല്ലണം.. അതു കൊണ്ട് രണ്ടു പേർക്കിട്ടും കൊടുത്തിട്ടു തന്നെയാണ് ഇവളെ കൂട്ടി കൊണ്ട് വന്നതു… “

“മോശമായ രീതിയിൽ അവരെ കണ്ടപ്പോൾ ചിറ്റപ്പൻ ആണേ എന്ത് ചെയ്തേനെ അതെ ഞാനും ചെയ്തുള്ളു… രണ്ടെണ്ണം അവൾക്കിട്ടും കൊടുക്കേണ്ടി വന്നു…”

എന്റെ അച്ഛനും ചിറ്റപ്പനും ഒക്കെ എനിക്ക് പറഞ്ഞും കാണിച്ചും തന്ന പാഠം ആണ്‌.. പഠിച്ചതൊക്കെ പരീക്ഷിച്ചറിയാൻ ഒരവസരം കിട്ടുമ്പോൾ നമ്മളായിട്ടെന്തിനാ വേണ്ടാന്ന് വെക്കുന്നെ …

അവൻറെ സ്വരത്തിൽ നിറഞ്ഞ പകയും പരിഹാസവും .. വിശ്വനാഥൻ ശ്രദ്ധിച്ചില്ല…ദത്തൻ പറഞ്ഞതൊക്കെ പെട്ടെന്നു അയാൾ വിശ്വസിച്ചു..

“അയാൾ നിധിയെ പിടിച്ചെഴുന്നേല്പിച്ചു..
ദത്തൻ പറഞ്ഞതൊക്കെ സത്യമാണോടീ… “

നിധിക് ഉത്തരം പറയാനുള്ള… കെൽപ് ഉണ്ടായിരുന്നില്ല…

അവൾ മുഖം ഉയർത്തി നോക്കാതെ തറയിലേക് തന്നെ നോക്കി നിന്നതിൽ നിന്നും ദത്തൻ പറഞ്ഞതൊക്കെ സത്യം ആണെന്ന് അയാൾക് തോന്നി …

“അസ്സത്… കേറി പോടീ ഉള്ളിൽ… ഇതോടെ നിർത്തിക്കോണം പഠനവും മാങ്ങാ തൊലിയും… “

ദേഷ്യത്തോടെ നിധിയെ പിടിച്ചു ഉള്ളിലേക്കു ഉന്തി.. ബഹളം കേട്ടു പുറത്തേക്കിറങ്ങി വന്ന പല്ലവിയുടെ നേരേ വേച്ചു തെറിച്ചു വീണ നിധിയെ പല്ലവി ചേർത്തു പിടിച്ചു….

മുഖത്തേക് വീണു കിടക്കുന്ന മുടിയിഴകൾ അവൾ പിന്നിലേക്ക് ഒതുക്കി… അവളുടെ വെളുത്തു സുന്ദരമായ മുഖത്തു തിണർത്തു കിടക്കുന്ന ദത്തന്റെ വിരൽ പാടുകൾ… പല്ലവിയുടെ കണ്ണുകളിൽ കനലെരിഞ്ഞു… അവൾ നിധിയെ അമ്മയെ ഏല്പിച്ചു… പുറത്തേക് നടന്നു….

വണ്ടിയിൽ ചാരി ദത്തൻ അപ്പോളും ഉണ്ടായിരുന്നു…. അവൻറെ അടുത്തേക് അവൾ നടന്നു…

അവൾ വരുന്നത് അവൻ ഒരു പുച്ഛ ഭാവത്തോടെ നോക്കി നിന്നു…

“ദത്താ…അവളുടെ വിളി ഉറച്ചതു ആയിരുന്നു…നിനക്ക് നിന്റെ കൈ കരുത് ഞങ്ങൾ രണ്ടു പെണ്ണുങ്ങളോടല്ലേ കാണിക്കാനറിയു….”

“എന്താ നീ ഇനി ആണുങ്ങളെ ഇറക്കാൻ പോകുന്നുണ്ടോ എന്നെ തല്ലാൻ… “പരിഹാസത്തോടെ അവൻ തിരക്കി.

“മോളു പോയി ദത്തേട്ടന്റെ ഭാര്യ ആവാനുള്ള തയ്യാറെടുപ്പുകൾ നടത്തു… അതു കഴിഞ്ഞു മോൾക്ക്‌ ഞാൻ ആണിനെ കാണിച്ചു തരാം….പരിഹാസ ചിരിയോടെ ദത്തൻ പറഞ്ഞു… “
“തഭൂ…” പല്ലവി ദത്തന്റെ മുഖത്തേക് ആഞ്ഞു തുപ്പി…..

“ഡീ… ”
ദത്തൻ പല്ലവിയുടെ നേരേ കൈ വീശി… അവൾ പെട്ടെന്ന് ഒഴിഞ്ഞു മാറി
ദത്തൻ അവളുടെ അടുത്തേക് നടന്നടുക്കുമ്പോളേക്കും അവൾ പിന്നോട്ട് നടന്നു പടിയിലേക് കയറി

“പിന്നെ നീ ഇത് കൂടെ കേട്ടോ….ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നവരുടെ കൂട്ടത്തിലാ… നീ.. എന്നെ കെട്ടി എന്റെ ശരീരം നിനക്ക് നിന്റെ കൈ കരുത്തിൽ കീഴടക്കാൻ കഴിഞ്ഞേക്കും… പക്ഷെ എന്റെ മനസ്സ് അതു നിന്നെക്കാളും മുൻപേ ഒരാളുടെ സ്വന്തം ആയതാണ്… ഞാൻ സ്വയം സമർപ്പിച്ചവൾ ആണ്‌… മനസ്സ് കൊണ്ട്….
നിന്റെ ഭാഷയിൽ പറഞ്ഞാൽ എച്ചിൽ…
നീ വന്നു എന്നെ കെട്ടിക്കോ… നീ എന്ന ചാവാലി പട്ടിക് എച്ചില് തിന്നാനെ വിധിയൊള്ളു..”

“നിനക്ക് ഒരു പെണ്ണിന്റെയും മനസ്സു കീഴടക്കാൻ ആവില്ല ദത്താ… അതിനു മിനിമം നീ ഒരു ആണായിരിക്കണം… പെണ്ണിന് നേരേ കൈ കരുത്തു കാണിക്കുന്ന നീയടക്കമുള്ള മൂക്കിന് താഴെ രോമം വെച്ച ആണെന്ന് അഹങ്കരിക്കുന്നവർ വെറും ഷണ്ഡൻ മാരാണ്… വെറും ഷണ്ഡൻ മാർ… “

ദത്തന്റെ മുഖത്തടിക്കും പോലെ പറഞ്ഞിട്ട് അവൾ ഉള്ളിലേക്കു കയറി പോയി…

ദത്തന്റെ ചുരുട്ടിയ കൈ തലം ഊക്കോടെ കാറിന്റെ ബോണറ്റിലേക് ഇടിച്ചു.. പല്ലവിയോടുള്ള ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു അതിൽ….

ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന തരത്തിൽ കയ്യും കെട്ടി വിശ്വനാഥൻ തൂണും ചാരി നിന്നിരുന്നു അപ്പോളും…

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
‘ഡോണ… ”
ഹ്മ്മ്… നമുക്ക് അനുവിനോട് പറഞ്ഞാലോ നമ്മുടെ കാര്യം..
“എന്ത്.. ”
“നമുക്കും വേണ്ടേ.. ദേവൂട്ടിയെ പോലെ…”

ഡോണയുടെ മടിയിൽ തല വെച്ച് കിടക്കുക ആയിരുന്നു പൃഥ്‌വി… ഡോണ അവൻറെ മുടിയിഴകൾ തഴുകി കൊണ്ടും ഇരുന്നു…

“വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ടല്ലേ…എന്റെ പൃഥ്‌വി.. “

“പ്രിത്വിക് നല്ലൊരു പെണ്ണിനെ കിട്ടിയേനെ.. ഇത് അമ്മയാവാൻ കഴുവില്ലാത്ത എന്നെ..”
അവളുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു

“ഡോണ വേണ്ടാത്തതൊന്നും പറയല്ലേ…” പൃഥ്‌വി ഡോണയുടെ വാ പൊത്തി കൊണ്ട് പറഞ്ഞു…

“ഒന്നും വേണ്ട എനിക്ക് നീ മതി ഈ ജന്മം മുഴുവൻ സ്നേഹിക്കാൻ.. നമ്മൾക്ക് ഇടയിൽ ആരും വേണ്ട അല്ലേ ഡോണ… “
നിറഞ്ഞു വന്ന കണ്ണുകൾ തുളുമ്പാതിരിക്കാൻ അവൻ അവളുടെ മുഖത്തു നിന്നും ശ്രദ്ധ മാറ്റി…

പക്ഷെ അവൻറെ വിങ്ങുന്ന മനസ്സ് അവൾക് അറിയാമായിരുന്നു..

“നമ്മൾ ഒരുപാടു ഡോക്ടർസിനെ കണ്ടതല്ലേ… അനുവേട്ടനോട് കൂടി പറഞ്ഞു നോക്കാം… നാളെ തന്നെ… പോരെ…”
പ്രിത്വിയുടെ കവിളിൽ തഴുകി കൊണ്ട് അവൾ പറഞ്ഞു…

“അവനെ പറ്റു.. പണ്ടും ഞങ്ങള്ക്ക് ആർക്കു ഒരു പ്രശ്നം ഉണ്ടായാലും സൊല്യൂഷൻ കാണുന്നത് അവനായിരുന്നു… “

പൃഥ്‌വി എന്തോ ഓർത്തു ചിരിച്ചു…

“എന്താ ചിരിക്കുന്നത്… “ഡോണ ചോദിച്ചു

“എല്ലാവരും അനുവിന്റെ ദേവ ഭാവം അല്ലേ കണ്ടിട്ടുള്ളു.. ആസുര ഭാവം കണ്ടിട്ടുള്ളത് നമ്മളല്ലേ…. “ഡോണയുടെ മുഖത്തു നോക്കി പൃഥ്‌വി ചോദിച്ചു. അവൻറെ മനസ്സ് പഴയ ഓർമകളിലേക്ക് പോയെന്നു ഡോണക് മനസ്സിലായി

“ഹ്മ്മ് പാവം അമ്മായിയപ്പൻ വിചാരിച്ചേക്കുന്നതു മരുമോൻ ആണ്‌ അമ്മായി അപ്പന്റെ ഗുണ്ടകളെ അടിച്ചൊതുക്കിയേക്കുന്നതു എന്നാ…. “

“അന്നത്തെ ഹോസ്പിറ്റൽ ബില്ല് കണ്ടിട്ടാ പപ്പാ പുതിയ ഹോസ്പിറ്റൽ കെട്ടാൻ തന്നെ തീരുമാനിച്ചത് എന്നാ എനിക്ക് തോന്നുന്നത് “…
“പക്ഷെ ഈ പേടിച്ചു തൂറൻ അന്ന് ഓടിയ വഴിക്കു പുല്ലു കിലിത്തിട്ടുണ്ടാവില്ല…..”

പ്രിത്വിയുടെ മൂക്കിന് പിടിച്ചു ഡോണ ചിരിച്ചു കൊണ്ട് പറഞ്ഞു….

“പിന്നല്ലാതെ അവനാണേൽ ഒറ്റ തടി.. ഞാൻ ആണേൽ പെണ്ണ് കെട്ടി ആദ്യരാത്രി പോലും കഴിഞ്ഞില്ല… അപ്പോളാണ് അവടെ അപ്പന്റെ എട്ടോ പത്തോ ഗുണ്ടകൾ… ”
” അവൻ അതു നല്ല വെടിപ്പായിട്ടു കൈകാര്യം ചെയ്തു… എല്ലാരേം എടുത്തു ഹോസ്പിറ്റലിൽ ആക്കീട്ടു എന്താ പറഞ്ഞത്… ങ്ങാ.. കാറിൽ ടിപ്പർ ഇടിച്ചതാണെന്നു… എന്നിട്ട് നിന്റെ അപ്പന്റെ പേരും പറഞ്ഞിട്ടു അവിടുന്ന് മുങ്ങി…”

“പപ്പാ വിചാരിച്ചിട്ടുണ്ടാവണം… ഇത്രേം ഘടാ ഘടിയനായ മരുമോൻ ആണേൽ പിന്നെന്തിനാ എതിർപ്പെന്ന്….. “

“ഇനിയെങ്ങാനും അന്ന് അനുവേട്ടനാ അതൊക്കെ ചെയ്തെന്നറിഞ്ഞാൽ എന്നെ പിടിച്ചു അനുവേട്ടനെ കൊണ്ട് കെട്ടിക്കുവോ ആവോ… ” പൃത്വിയെ ചൂട് പിടിപ്പിക്കാൻ എന്ന വണ്ണം ഡോണ സന്ദേഹത്തോടെ പറഞ്ഞു
“അതേടീ കെട്ടാൻ കാത്തിരുന്നോ… ” ഇനി ഞാൻ സമ്മതിച്ചാലും ആ ഭദ്രകാളി പല്ലവി സമ്മതിക്കും എന്നു തോന്നുന്നില്ല… “

“അവളു കേക്കണ്ട അവളെ ഭദ്രകാളി എന്നു വിളിച്ചത് “

‘ഹേയ് അതൊരു പാവം.. ” ഞാൻ ചുമ്മാ പറഞ്ഞതല്ലേ..
“എന്റെ ഈ ഭദ്രകാളീടെ അത്രേം വരില്ല അതു.. ”
അതും പറഞ്ഞു…അവൻ ഡോണയുടെ വയറിൽ ഒരു കടി കൊടുത്തു…
“എടാ വൃത്തി കെട്ടവനെ എവിടെയാ കടിക്കുന്നെ…”

അവൾ അടി വയറ്റിൽ തിരുമ്മി കൊണ്ട് അവൻറെ തലക് ഒരു കൊട്ട് കൊടുത്തു…

രണ്ടു പേരും ബെഡിൽ കിടന്നു മറിഞ്ഞു… മുറിയിലെ വെളിച്ചം ചുരുങ്ങി സീറോ വാട്ടിന്റെ നേരിയ നീല നിറം വ്യാപിച്ചപ്പോളേക്കും രണ്ടു പേരും ഒരു പുതപ്പിനടിയിലേക് നൂണ്ടു കയറി… അവൻറെ നെഞ്ചിലെ നീണ്ട രോമങ്ങളിലേക് അവളുടെ നഗ്നമായ മാറിടങ്ങൾ പറ്റി ചേർന്നു. അവളുടെ മേൽചുണ്ടിലൂറിയ വിയർപ്പു കണങ്ങൾ അവന്റ ചുണ്ടുകൾ ആവാഹിച്ചു കഴിഞ്ഞിരുന്നു അപ്പോളേക്കും …

പുറത്തു പൂനിലാവ് പൊഴിച്ച് കൊണ്ടിരുന്ന പൂന്തിങ്കൾ എന്തിനോ ജനലഴികളിലൂടെ എത്തി നോക്കി… ഒടുവിൽ നാണത്തോടെ..മുഖം വെൺ കുടകൾ കൊണ്ട് മറച്ചു.. അവിടെ നിന്നും തെന്നി മാറി…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
രണ്ടു ദിവസങ്ങൾ സമ്മാനിച്ച സുഖമുള്ള ഓര്മകലുമായാണ് വീട്ടിലേക്കു ചെന്നു കയറിയത്.. എന്നെയും കാത്തു അമ്മ ഉണ്ടായിരുന്നു വാതിൽക്കൽ തന്നെ…

Kambikathakal:  അനിയത്തി പ്രാവുകൾ- 1

“എന്താടാ ലേറ്റ് ആയെ… “

“തിരിച്ചു വരുന്ന വഴി പൊതുവാൾ അങ്കിളിനെ കണ്ടു പിന്നെ ഇവിടുത്തെ ക്ലബ്ബിലെ കുറച്ചു പിള്ളേരെയും.. വന്നിട്ട് ആരെയും പരിചയപ്പെടാൻ പറ്റീല്ലല്ലോ… എല്ലാർക്കും അച്ഛൻ എന്നു വെച്ചാൽ നൂറു നാവ്…അവരുടെ ഒക്കെ മനസ്സിൽ ധീരനായ നേതാവായി ഇപ്പോളും അച്ഛൻ ആണത്രേ ഉള്ളത്.. പിന്നെ അച്ഛനെ അറിയുന്ന അച്ഛന്റെ കൂടെ പ്രവർത്തിച്ച കുറേപേർ.. അന്നത്തെ കഥകൾ… അതു കൊണ്ട് പെട്ടെന്ന് വരാൻ പറ്റിയില്ല.. എല്ലാരേയും പരിചയ പെട്ടു.. എന്താവശ്യമുണ്ടേലും വരാം എന്നു പറഞ്ഞാ പിരിഞ്ഞേ… “

“ഹ്മ്മ് അതങ്ങനാ സ്‌നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്നോരുടെ നാടാ ഇത്…”

“എന്നിട്ടും അച്ഛൻ.. “ഞാൻ അറിയാതെ പറഞ്ഞു പോയി..

“പിന്നിൽ നിന്നു കുത്തുന്നത് ധീരതയല്ല മോനെ… ആരൊക്കെ കൂടെ ഉണ്ടെന്നു പറഞ്ഞാലും വീണു പോകും…തോറ്റു പോകും… “

“കർണ്ണനും..അഭിമന്യുവും…ഭഗത്സിങ്ങും നെപ്പോളിയനും… എന്തിനു ഗാന്ധിജിയും…വരെ തോറ്റു പോയവരാണ്.. തോറ്റു പോയന്നു വെച്ച് അവർ ധീരൻ മാർ ആകാതിരിക്കുന്നില്ല…”
“എനിക്കറിയാം അതാരാണ് ചെയ്തതെന്ന് അമ്മയ്ക്ക് അറിയാം എന്നു… എന്തിനാണമ്മേ അതു പറയാതിരിക്കുന്നത്… ഇത്രയും ആൾകാർ നമ്മുടെ കൂടെ ഇല്ലായിരുന്നോ… “

“എന്റെ നിശബ്ദതയാണ് മോനെ ഈ നാടിന്റെ സമാധാനം….. നിന്റെ അച്ഛനോടുള്ള സ്നേഹത്തിനു പുറത്തു ഇവിടെ അനേകം കുടുംബങ്ങൾ അനാധം ആകപ്പെട്ടിരുന്നെങ്കിൽ നിന്റെ അച്ഛന്റെ ആത്മാവ് എന്നോട് പൊറുക്കില്ലായിരുന്നു…”

“അതൊക്കെ പോട്ടെ… ” വിഷയം മാറ്റാൻ എന്നോണം അമ്മ പറഞ്ഞു..

“എങ്ങനുണ്ടാരുന്നു ക്യാമ്പ് അതു പറ.. “

“ക്യാമ്പ് നടന്നില്ല അമ്മേ മഴ കാരണം.. പിന്നെ പൈതൽ മലയിലൊക്കെ പോയി തിരിച്ചിങ് പോന്നു… “

“പല്ലവി ഉണ്ടായിരുന്നു അല്ലേ കൂടെ… “

“ഹ്മ്മ്… എങ്ങനെ മനസ്സിലായി…”

“ഞാൻ നിന്റെ അമ്മ ആയ കൊണ്ട് മനസ്സിലായി… “

“പല്ലവി മോളോട് നല്ല എണ്ണ തേക്കാൻ പറയണം.. “

“അതെന്താ അമ്മേ ” ഒന്നും മനസ്സിലാകാതെ ഞാൻ ചോദിച്ചു

“ആ കുട്ടീടെ മുടി പൊഴിയുന്നുണ്ട്.. “

എന്റെ ടീഷർട്ടിന്റെ കോളറിൽ നിന്നും നീണ്ട ഒരു മുടി വലിച്ചെടുത്തു കൊണ്ടാണ് അമ്മ പറഞ്ഞത്….
എന്റെ ചിരിക് മുഖത്തെ ചമ്മൽ മറയ്കാൻ കഴിഞ്ഞിരുന്നില്ല..

“ഹ്മ്മ് മോൻ പോയി കുളിച്ചിട്ടു… വാ… ”
“അതോ ഇനി കുളിയില്ലേ…” അമ്മ എന്നെ ആക്കി ചോദിക്കുന്നത് പോലെ ചോദിച്ചു…

“അനുഭവം ഗുരു ആയിരിക്കും അല്ലേ… ”
ഞാനും വിട്ടു കൊടുത്തില്ല…

“പോടാ… “

അമ്മ എന്നെ തല്ലാൻ വന്നപ്പോളേക്കും ഓടി റൂമിൽ കയറി..

ഫോൺ എടുത്തു നോക്കി… അജുവിന്റെ കാൾ വന്നിട്ടുണ്ട്… ഓഹ് സൈലന്റ് ആയ കൊണ്ട് അറിഞ്ഞില്ല… തിരിച്ചു ഡയല് ചെയ്തു നോക്കി… നോട് റീച്ചബിൾ എന്നു ഓട്ടോ റിപ്ലൈ കേട്ടു..

“അമ്മേ അജു വിളിച്ചിരുന്നോ.. “

“ഇല്ല മോനെ എന്നും വിളിക്കുന്ന സമയം ആയില്ലലോ… “

ഞാനും ഓർത്തു അവൻ രാത്രിയിൽ ആണ്‌ വിളിക്കാറ്…

“രാവിലെ എന്നെ വിളിച്ചിരുന്നു.. ഈ ആഴ്ച വരൂവെന്നാ പറഞ്ഞെ..”
ഞാൻ റൂമിൽ നിന്നു തന്നെ വിളിച്ചു പറഞ്ഞു…

കുളിച്ചു കഴിഞ്ഞു ഒന്നൂടെ വിളിച്ചു നോകാം എന്നു വിചാരിച്ചു… കുളിക്കാനായി ബാത്റൂമിലേക് കയറി….

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

പല്ലവി മുറിയിലേക്കു ചെല്ലുമ്പോൾ… അമ്മയും മുത്തശ്ശിയും നിധിയും റൂമിൽ ഉണ്ടായിരുന്നു… നിധി വന്ന വേഷത്തിൽ തന്നെ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു…
അമ്മയോടും മുത്തശ്ശിയോടും താഴോട്ട് പൊയ്ക്കൊള്ളാൻ പല്ലവി ആംഗ്യം കാണിച്ചു..

അവർ പുറത്തു പോയതും പല്ലവി ഡോർ അടച്ചു… നിധിയുടെ അടുത്തേക് നടന്നു..

അവളുടെ അരികിലായി ബെഡിൽ ഇരുന്നു…

“മോളെ നിധി…. “അവളുടെ തോളിൽ തട്ടി മെല്ലെ വിളിച്ചു..

ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി… തലയിണ എടുത്തു വായിൽ കടിച്ചു പിടിച്ചു അവൾ കരഞ്ഞു… വിഷമം കരഞ്ഞു തീർക്കട്ടെ എന്നവൾക്കു തോന്നി…

പെട്ടെന്നവൾ ചാടി എണീറ്റു… “ചേച്ചി എന്റെ ഫോൺ… “

“നിന്റെ ബാഗും ഫോണും ഒന്നും നീ കൊണ്ട് വന്നില്ല മോളെ…”

അവൾ തലക് കൈ കൊടുത്തു ഭ്രാന്തിയെ പോലെ കരഞ്ഞു കൊണ്ട് മുടിയിഴകളിൽ വലിച്ചു…

“എന്താ മോളെ നിനക്ക് എന്താ പറ്റിയെ… ദത്തൻ എന്താ ചെയ്തേ.. “

നിധി.. പല്ലവിയുടെ തോളിലേക് ചാഞ്ഞു…
നിധിക് എന്തോ പല്ലവിയോട് പറയാൻ ഉണ്ടെന്നു അവൾക് മനസ്സിലായി..

അവളുടെ താടി പിടിച്ചു മുഖം ഉയർത്തി അവളോട്‌ ചോതിച്ചു.. ” എന്താ മോളെ എന്താ മോൾക് ചേച്ചിയോട് പറയാൻ ഉള്ളത്… “

“എനിക്കിഷ്ട്ടായിരുന്നു ചേച്ചി… അജുവേട്ടന് എന്നെയും… “

നിധി പറയാൻ തുടങ്ങി…

“ആരാ മോളെ അജു…” പല്ലവി ചോദിച്ചു…

“ഞങ്ങൾ ഒരെ കോളേജിൽ ആണ്‌ പഠിക്കുന്നത് അർജുൻ എന്ന അജുവേട്ടൻ MCA യ്ക്ക്.. എന്റെ സീനിയർ ആണ് “

‘ഞങ്ങൾ എന്നും കാണാറുണ്ട് വൈകുന്നേരം ക്യാന്റീനിലോ അല്ലേൽ പുറത്തു റെസ്റ്റാറ്ന്റിലോ ഇരുന്നാണ് സംസാരികാറു…..ഞാൻ ഒറ്റയ്ക്കു ആണേൽ ഹോസ്റ്റലിൽ കൊണ്ട് വിടും ”
“ഇന്ന് സംസാരിച്ചിട്ട് അജുവേട്ടൻ എന്നെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യാൻ വേണ്ടി പോകുമ്പോളാണ് ദത്തനും വേറെ നാലു പേരും വന്നു ഞങ്ങടെ വഴി തടഞ്ഞത്…”

പിന്നീട് നടന്നത് മുഴുവൻ നിധി കരഞ്ഞു കൊണ്ട് പല്ലവിയോട് പറഞ്ഞു…
പറയുന്നതിനിടയിൽ പെട്ടെന്ന് വേവലാതിയോടെ പല്ലവി ചോദിച്ചു
“എന്നിട്ട് ആ കുട്ടി അജു… “

“കൊന്നു ചേച്ചി… എന്റെ അജുവേട്ടനെ അവൻ കൊന്നു….”പല്ലവിയുടെ തോളിലേക് വീണു നിധി പൊട്ടി കരഞ്ഞു..

“ആര്… “ഞെട്ടലോടെ പല്ലവി തിരക്കി…

“ദത്തേട്ടൻ… അല്ല ദത്തൻ…. “

“മോളെ നിധി…. ” നീയെന്തൊക്കെയാ ഈ പറയുന്നേ….
പല്ലവിയുടെ മനസ്സിൽ അവളിലെ നേഴ്സ് ഉണർന്നു
“അജുവിന്റെ ഫ്രണ്ടിന്റെ ആരുടെ എങ്കിലും നമ്പർ നിനക്ക് ഓർമ്മയുണ്ടോ… “

“ഉണ്ട്‌ ചേച്ചി.. അജുവേട്ടൻ തന്നെ പറഞ്ഞിരുന്നു.. ഫ്രണ്ടിനെ വിളിക്കണം എന്നും പിന്നെ അജുവേട്ടന്റെ ഏട്ടൻ ഉണ്ണിയേട്ടന്റെ നമ്പറും തന്നു.. “

“നീ നമ്പർ പറ… “

പല്ലവി ഫോൺ എടുത്തു… നിധി പറഞ്ഞു കൊടുത്ത നമ്പർ ഡയല് ചെയ്തു…

അതിൽ തെളിഞ്ഞു വന്ന പേര് കണ്ടു നിധി അത്ഭുതത്തോടെ പല്ലവിയെ നോക്കി..

പല്ലവി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…

“അജു…. ഉണ്ണിയേട്ടന്റെ അനിയൻ…. “

അവളിൽ നിന്നും കരച്ചിൽ പോലെ ശബ്ദം പുറത്തേക് വന്നു… അവൾ ഫോൺ ബെല്ലടിക്കുന്നതിനു മുൻപ് കട്ട്‌ ചെയ്തു

“ചേച്ചി… ചേച്ചിക് എങ്ങനെ.. “

പല്ലവിയുടെ തല പൊട്ടി പിളരുന്നത് പോലെ തോന്നി…

“നിധി… മോളെ.. ഈ ഉണ്ണിയേട്ടൻ സാവിത്രി അപ്പച്ചിയുടെ മകൻ ആണ്‌….അജുവും.. “

നിധി ഞെട്ടലോടെ പല്ലവിയെ നോക്കി…

പല്ലവി.. വീണ്ടും ആ നമ്പറിലേക് ഡയല് ചെയ്തു… മറു സൈഡിൽ ഫോൺ അറ്റൻഡ് ചെയ്തില്ല.. പൂർണമായും ബെല്ലടിച്ചു നിക്കുന്നത് വരെ പല്ലവി ഫോൺ ചെവിയോട് ചേർത്തു പിടിച്ചിരുന്നു… അവളുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു..

ഉണ്ണിയേട്ടനെ വിളിച്ചു കിട്ടാത്തത് കൊണ്ട്.. പെട്ടെന്ന് നിധി പറഞ്ഞ അജുവിന്റെ കൂട്ടുകാരന്റെ നമ്പർ പല്ലവി ഡയല് ചെയ്തു… മറു സൈഡിൽ ഫോൺ അറ്റൻഡ് ചെയ്തു…

നിധി പെട്ടെന്ന് ഫോൺ വാങ്ങി…

“ആനന്ദ് ഏട്ടാ ഞാൻ നിധിയാണ്… “അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു

“മോളെ ഞാൻ സംസാരിക്കാം… ”
അവൾ കരയുന്നത് കണ്ടു കൊണ്ട് നിധിയുടെ കയ്യിൽ നിന്നും അപ്പോളേക്കും പല്ലവി ഫോൺ വാങ്ങി….

“ആനന്ദ്… ഞാൻ പല്ലവി… നിധിയുടെ ചേച്ചി ആണ്‌… “

“അജു…അജുവി… “

പല്ലവി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറു വശത്തു നിന്നും പല്ലവി പറയാൻ വന്നതിന്റെ തുടർച്ച എന്നോണം കേട്ട വാർത്ത…. അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു…അവൾ നിധിയെ തന്നോട് ചേർത്തു പിടിച്ചു.. രണ്ടു പേരുടെ കണ്ണിൽ നിന്നും മിഴിനീർ ധാരയായി പെയ്തിറങ്ങി…
ജനലഴികൾക്കു പുറത്തു കറുത്ത കരിമ്പടം പുതച്ചു നിന്ന ആകാശം.. ആരുടെയോ ഹൃദയം പൊട്ടി തകർന്ന വണ്ണം…. അലറി വിളിച്ചു…വേദന മുഴുവൻ തട കെട്ടി നിർത്താൻ ആവാത്ത വിധം കണ്ണീർ തുള്ളികളായി പെയ്തു കൊണ്ടിരുന്നു…

( തുടരും )

[ സ്നേഹം നിറഞ്ഞ ബ്രോസ് &സിസ്…. പേജുകൾ കുറഞ്ഞു പോയി എന്നറിയാം ഈ പ്രാവശ്യം ക്ഷമിക്കണം… അധികം കാത്തിരിപ്പിക്കാൻ വയ്യ അതു കൊണ്ടാണ്….പ്രോത്സാഹനം തരുന്ന എല്ലാവരോടും ഒരുപാടു നന്ദിയും സ്നേഹവും… ഈ ഭാഗം ആരെയെങ്കിലും വിഷമിപ്പിച്ച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.. എല്ലാ കഥയും ജീവിതം പോലെ അല്ല ചില ജീവിതങ്ങൾ കഥകൾക് അപ്പുറവും ആണ്‌ അനുവിന്റെയും പല്ലവിയുടെയും പ്രണയം മാത്രം പറഞ്ഞു പോയാൽ പോര എന്നു തോന്നി.. അതു കൊണ്ടാണ്…ചില കാര്യങ്ങൾ കൂടെ പറയുന്നത്…
ഹൃദയം മുറിഞ്ഞാലും മുകളിലെ ഹൃദയം മറക്കണ്ട ♥️..അഭിപ്രായങ്ങൾ അറിയിക്കുമല്ലോ… എന്താണെങ്കിലും ഞാൻ കാത്തിരിക്കും
ഒരുപാട് സ്നേഹത്തോടെ
♥️ നന്ദൻ ♥️]

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF