അനുപല്ലവി – 8

Related Posts

പല്ലവി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറു വശത്തു നിന്നും പല്ലവി പറയാൻ വന്നതിന്റെ തുടർച്ച എന്നോണം കേട്ട വാർത്ത…. അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു…അവൾ നിധിയെ തന്നോട് ചേർത്തു പിടിച്ചു.. രണ്ടു പേരുടെ കണ്ണിൽ നിന്നും മിഴിനീർ ധാരയായി പെയ്തിറങ്ങി…

ജനലഴികൾക്കു പുറത്തു കറുത്ത കരിമ്പടം പുതച്ചു നിന്ന ആകാശം.. ആരുടെയോ ഹൃദയം പൊട്ടി തകർന്ന വണ്ണം…. അലറി വിളിച്ചു…വേദന മുഴുവൻ തട കെട്ടി നിർത്താൻ ആവാത്ത വിധം കണ്ണീർ തുള്ളികളായി പെയ്തു കൊണ്ടിരുന്നു…

(തുടർന്നു വായിക്കുക )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

കുളിച്ചിറങ്ങിയപ്പോൾ ആണ്‌ ശ്രദ്ധിച്ചത്.. ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.. മൊബൈൽ വൈബ്രേഷൻ മോഡിലാണ് കിടന്നിരുന്നത് എന്നു അപ്പോളാണ് ഓർത്തത്‌….

അറ്റൻഡ് ചെയ്യാൻ വേണ്ടി ഫോൺ എടുക്കുമ്പോളേക്കും ഫോൺ കട്ട്‌ ആയിരുന്നു… ഞാൻ സ്‌ക്രീനിൽ സ്ലൈഡ് ചെയ്തു ലോക്ക് മാറ്റി നോക്കി….അറിയാത്ത നമ്പറിൽ നിന്നും ഒരുപാട് മിസ്കാൾ കണ്ടു…കൂടാതെ പല്ലവിയുടെ ഒരു മിസ്സ്‌ കോളും പിന്നെ ഒരു കൂട്ടുകാരന്റെ നമ്പറിൽ നിന്നും ഒരു കോളും ….

പല്ലവിയെ പിന്നീട് തിരിച്ചു വിളിക്കാം..ഞാൻ ഓർത്തു

മറ്റേ നമ്പറിൽ നിന്നും ഒരുപാട് കോളുകൾ വന്നതു കൊണ്ട് അതിലേക് വിളികാം എന്നു വെച്ച് ആ നമ്പർ ഡയല് ചെയ്യാൻ ഒരുങ്ങുമ്പോലേക്കും അതെ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നിരുന്നു….

ഞാൻ അറ്റൻഡ് ചെയ്തു..

“..ഹലോ ഡോക്ടർ അനു ഹിയർ… “

“ഏട്ടാ ഞാൻ അനന്തു ആണ്‌.. അജു വിന്റെ കൂടെ പഠിക്കുന്ന..”

“ഹാ അനന്തു പറയ്യു…”

“ഏട്ടാ അജുവിന്‌ ഒരു ആക്‌സിഡന്റ് പറ്റി..
കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു ഡോക്ടർസ് ഇതുവരെ ഒന്നും പറഞ്ഞില്ല എമർജൻസി കെയറിൽ ആണ്‌ ഉള്ളത് ICU വിലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പോകുന്നു…”

എന്റെ ഹൃദയം നില്ക്കുന്നത് പോലെ തോന്നി..
അതു കേട്ട ഷോക്കിൽ.. എന്റെ കൈകളിലേക് വിറ പടർന്നു….കണ്ണുകളിൽ ആകെ ഇരുട്ട് മൂടുന്നത് പോലെ തോന്നി…

അമ്മ പെട്ടെന്നാണ് ഉള്ളിലേക്കു വന്നതു…

“ആരാ മോനെ അജുവാണോ..? “

“അല്ല അമ്മേ… ഇത് ഹോസ്പിറ്റലിൽ നിന്നാണ്.. “കള്ളം പറയാനാണ് തോന്നിയത്.. എന്റെ മുഖത്തെ മാറ്റം അമ്മ അറിയാതിരിക്കാൻ ഞാൻ ഫോണും എടുത്തു പുറത്തേക് നടന്നു..

അമ്മ കേൾക്കുന്നില്ല എന്നുറപ്പു വരുത്തിയാണ് ഞാൻ അനന്തുവിനോട് സംസാരിച്ചത്…

“എന്താ അനന്തു എന്താ പറ്റിയത്… “

“ചേട്ടാ അജുവിന്‌ ആക്‌സിഡന്റ് പറ്റി റോഡിൽ കിടക്കുക ആയിരുന്നു.. അതു വഴി പോയ ആരോ ആണ്‌ ഹോസ്പിറ്റലിൽ കൊണ്ട് വന്നതു… അജുവിനെയും കൊണ്ട് വന്ന ആൾ അവൻറെ ഫോണിൽ നിന്നും എന്നെ വിളിച്ചിരുന്നു.. ഞാൻ ഇപ്പോൾ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ഉണ്ട്‌.. “

“അനന്തു…അവിടെ തന്നെ നിക്ക് ഞാൻ വരാം.. ഉടനെ.. ”
മനസ്സിൽ താൻ ഒരു ഡോക്ടർ ആണെന്നത് മറന്നു പോയിരുന്നു… എന്റെ കയ്യിൽ തൂങ്ങി.. ഏട്ടാ എന്നു ചിണുങ്ങുന്ന.. രാത്രികളിൽ നെഞ്ചിൽ കിടന്നുറങ്ങുന്ന… ഈ പ്രായത്തിലും ഒരുമിച്ചു ചേരുമ്പോൾ ഉണ്ണിയേട്ടാ എന്നു വിളിച്ചു എന്റെ പുതപ്പിനുള്ളിലേക് നൂണ്ടു കയറുന്ന… കുഞ്ഞു അജുവായിരുന്നു മനസ്സിൽ…

ഉടൻ തന്നെ പ്രിത്വിയെ വിളിക്കാൻ ആണ് തോന്നിയത്… അവൻറെ നമ്പർ എടുത്തു ഡയൽ ചെയ്തു…

ബെല്ലടിച്ചു തീരാൻ ആയപ്പോൾ ആണ്‌ അവൻ അറ്റൻഡ് ചെയ്തത്…

“എന്താടാ അളിയാ ഈ രാത്രിയില്… “

“പൃഥ്‌വി അജുവിന്‌ ഒരു ആക്‌സിഡന്റ് പറ്റി.. ”
എന്റെ ശബ്ദം വിറച്ചിരുന്നു അതു പറയുമ്പോൾ..

“ങേ.. ” പ്രിത്വിയും ഞെട്ടലോടെ ചാടി എണീറ്റു..
“എന്താ പൃഥ്‌വി…” പൃഥ്‌വി പെട്ടെന്ന് ചാടി എണീക്കുന്നതു കണ്ട ഡോണയും എഴുന്നേറ്റു…

“അനു .. എന്നിട്ടോ.. നിന്നെ ആരാ വിളിച്ചു പറഞ്ഞത്… ഏതു ഹോസ്പിറ്റലിൽ ആണ്‌. “

“അജുവിന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയാ പറഞ്ഞതു… ICU വിൽ ആണുള്ളതെന്ന പറഞ്ഞത്.. മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ആണ്‌.. “

“ഓഹ്.. ഒക്കെ.. “
“എന്താ പൃഥ്‌വി എന്താ സംഭവം… “

ഡോണ എണീറ്റു ലൈറ്റ് ഓൺ ചെയ്തു കൊണ്ട് ചോദിച്ചു… പ്രിത്വിയുടെ മുഖത്തെ ടെൻഷൻ കണ്ടു എന്തോ സീരിയസ് ആയ പ്രശ്നം ഉണ്ടെന്നു അവൾക്കു തോന്നിയിരുന്നു…

“ഡോണ മംഗലാപുരത്തു പഠിക്കുന്ന അനുവിന്റെ ബ്രദറിനു ഒരു ആക്‌സിഡന്റ്….”

“അയ്യോ.. എന്നിട്ട്.. ഇപ്പോൾ മുള്ളേഴ്‌സിൽ ICU വിൽ ആണെന്ന പറഞ്ഞത്…”

, മുള്ളേഴ്‌സിലോ… ഡോണ ഒന്ന് ആലോചിച്ചു.. പൃഥ്‌വി നിങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന മെർവിൻ അവിടെയല്ലേ ഇപ്പോൾ…, “

ഡോണ ഫോണിൽ പറയുന്നത് ഞാനും കേട്ടിരുന്നു.. ഞാനും അപ്പോളാണ് ഓർത്തത്‌.. മെർവിൻ ന്യൂറോ സര്ജന് ആണ്‌ മുള്ളേഴ്‌സിൽ..

“എടാ.. നമ്മുടെ മെർവിൻ അവിടുണ്ട്.. എന്റെ കയ്യിൽ നമ്പർ ഉണ്ട്‌.. ഞാനിപ്പോൾ അവനെ വിളിച്ചിട്ട് നിന്നെ വിളിക്കാം…”

“ഓക്കേ…ഡാ.. “

പൃഥ്‌വി ഫോൺ കട്ട്‌ ചെയ്തു മെർവിന്റെ നമ്പർ എടുത്തു അവനെ വിളിക്കാൻ വേണ്ടി ഡയൽ ചെയ്തു.. പക്ഷെ ബിസി ടോൺ ആണ്‌ കേട്ടത്..

പ്രിത്വിയെ വിളിച്ചു വെച്ചതിനു പുറകെ….തന്നെ എന്റെ ഫോണിലേക്കു അടുത്ത കാൾ വന്നു..

“അനു ഇത് ഞാൻ ആണ്‌ മെർവിൻ.. “

“ഹാ മെർവിൻ നിന്നെ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുക ആയിരുന്നു… എന്റെ അനിയൻ.,

അതു പറയാനാ ഞാൻ നിന്നെ വിളിച്ചത്..

നീ ടെൻഷൻ അടിക്കുവൊന്നും വേണ്ട..

“ഇവിടെ കൊണ്ട് വന്നപ്പോളെ അർജുനെ എനിക്ക് മനസ്സിലായി..”

ഞാനും ഓർത്തു.. തൃശൂർ വീട്ടിൽ മെർവിൻ വരുമ്പോൾ ഒക്കെ അജുവും മെർവിനും ഭയങ്കര കൂട്ട് ആയിരുന്നു.. മെർവിനും അജുവും പ്രിത്വിയും കൂടിയാൽ പിന്നെ.. വീടെടുത്തു തിരിച്ചു വെക്കും എന്നു അമ്മ എപ്പോളും പറയും…
ഞാൻ പരിശോധിച്ച ഉടനെ നിന്നെ വിളിച്ചിരുന്നു… നീ എടുത്തില്ല..

തലക് ഒരു ഇഞ്ചുറി ഉണ്ട്‌… skull ഒന്നും കുഴപ്പമില്ല..പിന്നെ വീണ ഷോക്കിൽ ആവണം ബോധം ഉണ്ടായിരുന്നില്ല.. കുറച്ചു ബ്ലഡ്‌ പോയി എന്നതൊഴിച്ചാൽ വേറെ പ്രോബ്ലം ഒന്നുമില്ല..

മെർവിൻ.. ഇപ്പോൾ അവനോടു സംസാരിക്കാൻ പറ്റുവോ..

ഇല്ലെടാ സെഡേഷനിൽ ആണ്‌.. ഞാൻ സർജറി വാർഡിൽ ഉള്ളത് കൊണ്ട്.. അർജുനെ ഇവിടെ എമർജൻസി കെയറിൽ തന്നെ അഡ്മിറ്റ്‌ ചെയ്തു…

നീ ടെൻഷൻ അടിക്കേണ്ട എന്നു പറയാനാ ഞാൻ വിളിച്ചത്…

എടാ ഞാൻ ഇപ്പോൾ വരാം.. അങ്ങോട്ട്‌..

നീ ഓടി പാഞ്ഞു വന്നു അമ്മയ്ക്കു ടെൻഷൻ ഉണ്ടാക്കേണ്ട…. നാളെ രാവിലെ വന്നാലും മതി.. ഇവിടുത്തെ കാര്യം ഞാൻ നോക്കി കൊള്ളാം… അമ്മയേയും കൂട്ടിക്കോ വരുമ്പോ ഞാനും കുറെ നാളായില്ലേ കണ്ടിട്ട്.. മൂടി കെട്ടി നിന്ന ടെൻഷനെ ലഘൂകരിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു… എന്നാൽ ശെരി നാളെ കാണാം.. അവൻ ഫോൺ കട്ട്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *