അമലൂട്ടനും അനുക്കുട്ടിയും – 1 Like

മച്ചാന്മാരെ ” ദേവൂട്ടി എൻ്റെ സ്വന്തം ദേവയാനി ” എന്ന എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സപ്പോർട്ടിന് നന്ദി പറയുന്നു. കമ്പിക്കഥ സൈറ്റിൽ പ്രണയകഥകളെ സ്നേഹിക്കുന്നവർ കൂടി ഉണ്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.

ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്
ഈ കഥയ്ക്കും നിങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

ആദ്യമെ ഞാൻ കഥയെ പറ്റി പറയാം ഇത് അമലൂട്ടൻ്റെയും അനുക്കുട്ടിയുടെയും പ്രണയ കഥയാണ്, കടുത്ത സ്ത്രീ വിരോധിയായിരുന്ന അമലൂട്ടൻ അനുക്കുട്ടിയെ കണ്ട് ഫ്ളാറ്റായ് പോവുന്നു പിന്നീട് കഷ്ടപ്പെട്ട് അനുക്കുട്ടിയെ വളച്ചെടുക്കുന്ന കഥ.
അത്കൊണ്ട് ഈ കഥയിൽ അവിഹിതത്തിന് സ്ഥാനമില്ല അവിഹിതം പ്രതീക്ഷിക്കുന്നവർ കഥ തുടർന്ന് വായിക്കാതിരിക്കുക.
പ്രണയമെന്ന സത്യസന്ധമായ വികാരത്തെ മാനിക്കുന്നവർ മാത്രം കഥ വായിക്കുക.

കഥയിലെ സാഹചര്യങ്ങളും കഥാപാത്രങ്ങളും സ്ഥാപനങ്ങളുമെല്ലാം സാങ്കൽപ്പികമാണ്.

അമലൂട്ടനും അനുക്കുട്ടിയും എന്ന കഥ ആരംഭിക്കുകയായ്……
————————————-

📢📢📢 യാത്രക്കാരുടെ ശ്രദ്ധ്രക്ക്

തൃപ്പൂണിത്തുറ, നടക്കാവ്, മുളന്തുരുത്തി, പിറവം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി മൂന്നാർക്ക് പോകുന്ന ATC ഇരുന്നൂറ്റി മുപ്പത്തഞ്ചാം നമ്പർ ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻ്റിൻ്റെ തെക്ക് ഭാഗത്തായ് പാർക്ക് ചെയ്തിരിക്കുന്നു……..

അതേ…..

സർ ഇനി “കോഴിക്കോട്ടേക്ക് എപ്പഴാ അടുത്ത ബസ്സ് ”

കോഴിക്കോട്ടേക്ക് അരമണിക്കൂർ കൂടി കഴിയുമ്പോൾ ഒരു സൂപ്പർഫാസ്റ്റ് ഉണ്ട്
അത് ഇവിടുന്ന് ആരംഭിക്കുന്നതാ
7 മണിക്ക് എടുക്കും വണ്ടി ഇപ്പോൾ തന്നെ സ്റ്റാൻ്റിനു മുന്നിലേക്ക് വരും അങ്ങോട്ട് നിന്നോളൂ…..

ഓക്കെ….
സർ താങ്ക്സ്….
ഞാൻ പതിയെ തിരിഞ്ഞു നടന്നു .

ഇനിയുള്ള എൻ്റെ ജീവിതം എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു നാട്ടിൽ
അതും ഒറ്റയ്ക്ക് അങ്ങനെ എന്തൊക്കെയോ ആലോചിച്ച് നടന്ന് നടന്ന് ഞാൻ ചെന്ന് നിന്നത് എറണാകുളം KSRTC സ്റ്റാൻ്റിനുള്ളിലുള്ള ഒരു കടയുടെ മുന്നിലാണ്..

” ചേട്ടാ ഒരു ചായ പിന്നെ ഒരു കൂട് 50:50 ബിസ്ക്കറ്റും കൂടെ ഒരു കുപ്പി വെള്ളവും ”

ദാ മോനെ ചായ….

ഞാൻ ചായ വാങ്ങിക്കുടിച്ചിട്ട് വെള്ളവും ബിസ്ക്കറ്റും കൂടി വാങ്ങി

എത്രയായ് ചേട്ടാ???

ചായ ബിസ്ക്കറ്റ് വെള്ളം അപ്പോൾ 45 രൂപ…..

പൈസയും കൊടുത്ത് വെള്ളം കുപ്പി ട്രാവൽ ബാഗിൻ്റെ സൈഡിൽ വെച്ച് ബിസ്ക്കറ്റ് കുറിച്ചുകൊണ്ട് ഞാൻ സ്റ്റാൻ്റിന് മുന്നിലേക്കെത്തിയപ്പോൾ കോഴിക്കോട് സൂപ്പർഫാസ്റ്റ് ദാ മുന്നിൽ കിടക്കുന്നു …..
ഓടിച്ചെന്ന് മുൻവാതിൽ വഴി അകത്ത് കയറി നോക്കി
ഛെ ഡാർക്ക് ഒറ്റ വിൻഡോസീറ്റും ഒഴിവില്ല….
പതിയെ നടന്ന് നടന്ന് പുറകോട്ട് ചെന്നപ്പോൾ ദാണ്ട എനിക്കായ് കരുതിവെച്ച പോലൊരു സിറ്റ് പിൻവാതിലിനു തൊട്ട് പുറകിലായ്
ഞാൻ വേഗം നടന്ന് സീറ്റിനടുത്തെത്തി ജാലയിലെ എഴുത്തിലേക്ക് നോക്കി ” കണ്ടക്ടർ ”
മൈര് മൂഞ്ചിയോ????

ആ. ഏതായാലും കയറി ഇരിക്കാം കണ്ടക്ടർ വരുമ്പോൾ മാറിക്കൊടുക്കാം എന്ന് പറഞ്ഞ് ഞാൻ ബാഗിൽ നിന്നും ഇയർഫോണും എടുത്ത് പാട്ടും കേട്ട് കണ്ണടച്ചു കിടന്നു….

ഹെഡ്സെറ്റിൽ SPB തകർക്കുവാണ്….

” അഞ്ജലി അഞ്ജലി പുഷ്പാഞ്ജലീ അഞ്ജലി അഞ്ജലി പുഷ്‌പാഞ്ജലി”……..

ഹലോ …..
ആരോ ഇടക്ക് വന്നെന്നെ തട്ടി വിളിച്ചു

ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടക്ടറാണ് മുന്നിൽ നിൽക്കുന്നത് ഞാൻ വേഗം ഇയർഫോൺ മാറ്റി……

സോറി സർ അൽപ്പം മയങ്ങിപ്പോയ് ഇങ്ങോട്ടിരുന്നോളൂന്ന് പറഞ്ഞ് ഞാൻ എഴുന്നേൽക്കാൻ പോയതും
വേണ്ട മോനെ നീ അവിടെ ഇരുന്നോ ഞാനിപ്പുറത്തിരുന്നോളാം ഞാൻ വിളിച്ചത് ടിക്കറ്റ് തരാനാണ്

അതിപ്പോ ലാഭായല്ലോ
അങ്ങനെ വിൻഡോസീറ്റ് കിട്ടി
ഞാൻ മനസ്സിൽ പറഞ്ഞു…..

എവിടേക്കാ മോനെ???

ഒരു കോഴിക്കോട് …….

272 രൂപ എന്ന് പറഞ്ഞ് കണ്ടക്ടർ ടിക്കറ്റ് എനിക്ക് നൽകി
ഞാൻ പൈസയും നൽകി .
കണ്ടക്ടർ അദ്ദേഹത്തിൻ്റെ ജോലി തുടർന്നു….

അങ്ങനെ സമയം 7 മണിയായ് എറണാകുളം സ്റ്റാൻ്റിൽ നിന്നും വണ്ടി എടുത്തു
18 വയസ്സുവരെ ഞാൻ ജീവിച്ച എറണാകുളത്തോട് ഇന്ന് ഞാൻ വിട പറയുന്നു…..
ഈ നാടിനെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് വരുന്നത് രണ്ടേ രണ്ട് മുഖമാണ് ഒന്ന് ജിതിൻ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ എന്നോടൊപ്പം പഠിച്ച എൻ്റെ ചങ്ക് ജീവിതത്തിൽ അവനോളം എന്നെ മനസ്സിലാക്കിയിട്ടുള്ള മറ്റാരുമില്ല.

പിന്നൊന്ന് എൻ്റെ കല്യാണിയമ്മ, അമ്മയെ ഞാൻ ഈ നാട്ടിൽ വിട്ടിട്ട് പോവുകയല്ല “അമ്മ എൻ്റെ ബാഗിലുണ്ട്”
അതെ “അമ്മയുടെ മൃതശരീരം ദഹിപ്പിച്ച സ്ഥലത്ത് നിന്നും വാരിയെടുത്ത ഒരുപിടി മണ്ണ്” അതാണ് എൻ്റെ കല്യാണിയമ്മ. ജീവിതത്തിൽ ഞാൻ ഒത്തിരി സ്നേഹിച്ച എൻ്റെ കല്യാണിയമ്മ….

ഇനിയൊരു പുതു ജീവിതം

അതും ജീവിതത്തിൽ ഞാൻ ഇന്ന് വരെ കാണാത്തൊരു നാടും ജനങ്ങളും…..

ഹലോ മോനെ എന്താ ഇത്ര ആലോചിക്കുന്നത് ????

എൻ്റെ അടുത്ത് വന്നിരുന്ന് കണ്ടക്ടർ ചോദിച്ചു….

ഹേയ് ഒന്നുമില്ല സർ..

അതേ മോനെ എൻ്റെ പേര് പ്രദീപ് എന്നാണ് ദയവായ് മോനീ സർ വിളി ഒന്ന് നിർത്തുമോ??? നിഷ്ക്കളങ്കമായ എൻ്റെ മുഖത്തേക്ക് നോക്കി കണ്ടക്ടർ ചോദിച്ചു…

ശരി എന്നാൽ ഏട്ടാന്ന് വിളിക്കാം….
ഞാൻ പറഞ്ഞു

ഹൊ ദത് മതി ഇപ്പോളാ മനസിനൊരു സുഖം കിട്ടിയത്.
അല്ല മോൻ്റെ പേരെന്താ???

അമൽ……

മോൻ ഹോസ്റ്റലിൽ നിന്നാണോ പഠിക്കുന്നത്???

അല്ല ഏട്ടാ
ഞാനിന്ന് മുതൽ ഒരു കോഴിക്കോട്ടുകാരനാണ്….

അതെന്താ അപ്പോൾ മോൻ്റെ അച്ഛനും അമ്മയുമൊക്കെ????

മരിച്ചു പോയ് ഏട്ടാ ഞാനിപ്പോൾ പോകുന്നത് എൻ്റെ അമ്മയുടെ വീട്ടിലേക്കാണ് …..

അയ്യോ സോറി മോനെ…

ഹേയ് അത് സാരമില്ല…

അമ്മയുടെ വീട്ടിൽ ആരെല്ലാമുണ്ട് ????

ആരുമില്ല ഏട്ടാ അവിടെയും ഞാൻ തനിച്ചായിരിക്കും…..

ആണോ …..
മോനെന്ത് വരെ പഠിച്ചു???

പ്ലസ്ടു.

ഇപ്പോൾ കോഴിക്കോട് സെൻ്റ് മേരീസ് കോളേജിൽ BSC സുവോളജി പഠിക്കുവാൻ അവസരംകിട്ടി
നാളെ അഡ്മിഷൻ എടുക്കണം ഇനിമുതൽ ഞാനവിടെയാണ്..

ആണോ…..
അമ്മയുടെ വീട് കോയിക്കോടെവിടാണ് ???

കൊയിലാണ്ടി …..

മ്മ്…. ഞാനും കോയ്ക്കോട്ട്കാരനാണ് മോനെ…

ആണോ അപ്പോൾ ഏട്ടനെവിടാ താമസിക്കുന്നത്???

കാപ്പാട് …
കേട്ടിട്ടുണ്ടോ???

പിന്നെ നമ്മുടെ വാസ്കോഡ ഗാമ വന്ന സ്ഥലമല്ലെ???

അതെ…..

കോഴിക്കോടും കോഴിക്കോട്ടുകാരും എങ്ങനാണ് ഏട്ടാ…?

അതിന് അദ്ദേഹം മറുപടി പറഞ്ഞത് ഒരു പാട്ടിലൂടെയാണ്

” ഖൽബില് തേനൊഴുകണ കോയ്ക്കോട്
കടലമ്മ മുത്തണ കര കോയ്ക്കോട്‌
അലുവാ മനസുള്ളൊരീ കോയ്ക്കോട്
വേണേ കണ്ടോളീ ചങ്ങായീ ഞമ്മട കോയ്ക്കോട്
കായ വറുത്ത് തരാടോ കറുമുറെ വയറ് നിറച്ച് കയിച്ചോ
ദം ബിരിയാണി കയിച്ചാ പിന്നെ സങ്ങതി നല്ല ഉസാറ്
ഖൽബില് തേനൊഴുകണ കോയ്ക്കോട്

Leave a Reply

Your email address will not be published. Required fields are marked *