അമലൂട്ടനും അനുക്കുട്ടിയും – 5

Related Posts


അമലൂട്ടനെ സ്നേഹിക്കുന്ന എല്ലാരോടും ഞാനാദ്യമേ ക്ഷമ ചോദിക്കുകയാണ് …..
എൻ്റെ സാഹചര്യങ്ങളാണ് ഈ പാർട്ട് ഇത്രയും വൈകുവാൻ കാരണം….. ഞാൻ പറഞ്ഞിരുന്നല്ലോ CPO ടെസ്റ്റ് ഇത് ലാസ്റ്റ് ചാൻസാണ് അതുകൊണ്ട് മാത്രമാണ് കഥ ഇത്രയും വൈകിയത്…… കൂടുതൽ സമയം പഠനത്തിനായ് മാറ്റിവെച്ചു….. ഫ്രീയായ് വരുമ്പോൾ ചെറുതായ് എഴുതിയാണ് ഈ പാർട്ട് പൂർത്തിയാക്കിയത്…. സാഹചര്യം എല്ലാരും മനസ്സിലാക്കും എന്ന് കരുതുന്നു……….

ആദ്യമെതന്നെ കഥയിലുടനീളം ഞാനാവർത്തിച്ച് വരുന്നൊരു മിസ്റ്റേക്ക് ഉണ്ട് അത് തിരുത്തുവാനാഗ്രഹിക്കുന്നു…..
അതായത് നമ്മുടെ “അമലിന് ഇപ്പോൾ പ്രായം 20” വയസ്സാണ് . ഞാൻ കഴിഞ്ഞ പാർട്ടിൽ 19 എന്നാണ് പറഞ്ഞത് ….
വളരെ വലിയൊരു മിസ്റ്റേക്കാണ് ഞാൻ വരുത്തിയത് ഏതോ ഒരോർമ്മയിൽ സാധാരണ ഡിഗ്രിക്കാരൻ്റെ പ്രായം വെച്ച് എഴുതിപ്പോയതാണ്…. എന്നാൽ അമലിന് ‘ബ്രീത്തിംഗിൻ്റെ പ്രശ്നമുണ്ടായിരുന്നതിനാൽ 1 വർഷം വൈകിയാണ് അവനെ സ്കൂളിൽ ചേർത്തത് കൂടാതവൻ 8 ആം ക്ലാസ്സിൽ തോക്കുകയും ചെയ്തു’…… നിലവിൽ അമലിന് പ്രായം 20 ആണ്…… ആദ്യ പാർട്ടിലും ഇതേ മിസ്റ്റേക്ക് പറ്റിയിരുന്നു. എല്ലാരും സദയം ക്ഷമിക്കുക .
അപ്ഡേറ്റ് ചെയ്ത കഥകളിലെ മിസ്റ്റേക്ക് എഡിറ്റ് ചെയ്യുവാൻ സാധിക്കുമോ???
പറ്റുമെങ്കിൽ എങ്ങനാന്ന് ആരേലും പറയുകയായിരുന്നേൽ ഈ കഥയിലെ എല്ലാ മിസ്റ്റേക്കുകളും തിരുത്താമായിരുന്നു….

“തെറ്റ് പറ്റാത്തവരായ് (ചെയ്യാത്തവരായ്) ആരുമില്ല ഗോപൂ “…… എന്നല്ലെ “ഷക്കീല ചരിതം ഒമ്പതാം അദ്യായം മൂന്നാം വാക്യം ‘9:3’ നമ്മെ പഠിപ്പിക്കുന്നത്”……
അപ്പോ എല്ലാരും ക്ഷമിക്കുമെന്ന് കരുതുന്നു…..

“പിന്നെ എല്ലാരോടും പറയാനുള്ളതെന്താന്ന് വെച്ചാൽ ഇത് വെറുമൊരു കഥയാണ്, സമയം പോകുവാൻ വേണ്ടി മാത്രമുള്ള ഒന്ന്.
അങ്ങനെ കണ്ട് വായിക്കുക”…
———–*———- *———- *

ആദ്യമായ് ഈ കഥ വായിക്കുന്നവർ ആദ്യത്തെ 4 പാർട്ടുകളും വായിച്ചശേഷം മാത്രം തുടർന്ന് വായിക്കുക അല്ലെങ്കിൽ അമൽ ആരാണെന്നും അവൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും നിങ്ങൾക്ക് മനസ്സിലാവാതെ വരും .മുൻപത്തെ പാർട്ടുകൾ വായിക്കുവാൻ “പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്യുകയോ ,അമലൂട്ടനും അനുക്കുട്ടിയും എന്ന് സെർച്ച് ചെയ്യുകയോ, താഴെ കാണുന്ന ‘Black Panther’ എന്ന പേരിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ മതിയാവും”……..

അപ്പോ ഇനി കൂടുതൽ പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ല…..
“എൻ്റെ ഈ ചെറിയ കഥയ്ക്ക് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഓരോരുത്തരോടും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു” അതോടൊപ്പം ഏവർക്കും ഒരിക്കൽ കൂടി പുതുവത്സരാശംസകൾ നേരുന്നു…………
തുടർന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും പ്രതീക്ഷിച്ചുകൊണ്ട് “അനുപമമിസ്സ്” തുടരുന്നു……..

“എൻ്റെ അനുക്കുട്ടി അമൽ പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ കാണായിരുന്നു”…………. എന്തരോട്ടമാ നീ ഓടിയത്?????

“ജീവിതത്തിലാദ്യമായ് അനുഭവിച്ച സുഖലാസ്യത്തിൽ മതിമറന്നു നിന്നിരുന്ന ഞാൻ ധന്യാ മിസ്സിൻ്റെ ചോദ്യത്തിലൂടെയാണ് സ്വപ്നത്തിൽ നിന്നുമുണർന്നത്”…….
അനുമിസ്സിപ്പോഴും എന്നോട് ചേർന്ന് തന്നെ നിൽക്കുകയാണ് ആ മുഖത്ത് വിരിയുന്ന ഓരോഭാവങ്ങളും എന്നെ ഏതോ ഒരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പോലെ…..
സ്റ്റെയറിലൂടെ കടന്നുപോകുന്ന മറ്റു കുട്ടികളെല്ലാം ഞങ്ങടെ നിൽപ്പ് കണ്ട് ആശ്ചര്യത്തോടെ നോക്കുകയാണ്…. അനുമിസ്സാവട്ടെ ധന്യാ മിസ്സിൻ്റെ ചോദ്യത്തിന് മറുപടി നൽകാതെ മിസ്സിനെ തന്നെ നോക്കി നിൽക്കുന്നു…..
പതിയെ അനുമിസ്സിൻ്റെ ഇടുപ്പിൽ നിന്നും ഞാനെൻ്റെ കൈകൾ പിൻവലിച്ചു ഇരു കൈകളും ചേർത്ത് മിസ്സിൻ്റെ ഇടത് കാതിൻ ചോട്ടിൽ പതിയെ ഞാൻ ക്ലാപ്പ് ചെയ്തതും ചിന്തകളിൽ നിന്നുണർന്നത്പോലെ അനുമിസ്സ് വേഗന്നെന്നിൽ നിന്നും വിട്ടകന്ന് ,അൽപ്പം മാറി നിന്നശേഷം ജാള്യതയോടെ എന്നെ നോക്കി പുഞ്ചിരി തൂകി……

ഹലോ…. ഇതെന്തൊരോട്ടമാ???….. ഇങ്ങനെ നോക്കാതെ ഓടി വല്ലടത്തും മുഖമിടിച്ചു വീണാലുണ്ടല്ലോ ഈ ”സുന്ദരിക്കുട്ടിയുടെ രൂപം തന്നെ മാറുവേ “…. പിന്നെ കാണുവാൻ ഒരു ഭംഗിയുമുണ്ടാവില്ല …..”മിസ്സിൻ്റെ മുഖം എന്നും ഇങ്ങനെ കാണുന്നതാ ഭംഗി”….. ‘അതാണ് എനിക്കിഷിഷ്ടം’…..
_മനസ്സെനോടായ് മന്ത്രിച്ചവാക്കുകൾ അൽപ്പംപോലും വെള്ളം ചേർക്കാതെ ഒരു പുഞ്ചിരിയിൽ ചാലിച്ച് ഞാൻ മിസ്സിൻ്റെ കാതുകൾക്കായ് സമ്മാനിച്ചു…..
_” എൻ്റെ വാക്കുകൾ ശബ്ദതരംഗങ്ങളായ് അലയടിച്ച് മന്ദം മന്ദമൊഴുകി മിസ്സിൻ്റെ കാതുകളിൽ എത്തിയതും ആ മിഴികൾ വിടരുവാൻ തുടങ്ങി മാനം ചുവന്ന് തുടുക്കുന്നപോലെ അനുമിസ്സിൻ്റെ മുഖവും ചുവന്നു തുടുത്തു”….
‘കുഞ്ഞിളം ചുണ്ടുകളിൽ എൻ്റെ ഹൃദയത്തിൽ പതിഞ്ഞയാ പുഞ്ചിരി വിരിഞ്ഞതും ചിരിയുടെ ഭംഗി കൂട്ടുവാനെന്നോണം കവിളുകളിൽ നുണക്കുഴി മിന്നിമായുവാൻ തുടങ്ങി’……._

“എൻ്റനുക്കുട്ടി”…. അമൽ പറഞ്ഞത് ശരിയാ…..
എങ്ങാനും വീണിരുന്നേലുണ്ടല്ലോ…. ഹോ!!! ഓർക്കാൻ കൂടി വയ്യ……
എൻ്റെ അഭിപ്രായത്തിന് അടിവരയിട്ടുകൊണ്ട് ധന്യാ മിസ്സിൻ്റെ വാക്കുകളും വന്നണഞ്ഞു……

“Thanks അമലേ”….. പുഞ്ചിരിയാൽ ചുവന്ന മുഖത്തോടെ അനുമിസ്സിൻ്റെ മിഴികൾ എന്നിലേക്ക് പതിച്ചു……

“താങ്ക്സോ ” ! എന്തിന്??? ചോദ്യഭാവത്തിൽ ഞാൻ മിസ്സിൻ്റെ കണ്ണുകളിൽ നോക്കി…..

ഞാൻ വീഴാതെ പിടിച്ചതിന്…… നിർന്നിമേഷവതിയായ് ചിരിച്ചുകൊണ്ട് അനുമിസ്സ് തൻ്റെ മിഴികൾ എന്നിൽ നിന്നും പിൻവലിച്ചു…

ഓ…. അങ്ങനെ…. അതിന് താങ്ക്സൊന്നും പറയണ്ട….. ഞാനൊരു ചിരിയോടെ പറഞ്ഞതും മിസ്സ് വീണ്ടും പുഞ്ചിരിച്ചുകൊണ്ടെന്നെ നോക്കി…….

എന്നാൽ വാ അനുക്കുട്ടി നമുക്ക് കാൻ്റീനിൽ പോയ് വരാം.. സുന്ദരമായ ആ നിമിഷങ്ങൾക്ക് തിരശ്ശീലയിട്ടുകൊണ്ട് ധന്യമിസ്സ്, അനുമിസ്സിൻ്റെ കയ്യും പിടിച്ച് താഴേക്കിറങ്ങുവാൻ തുടങ്ങി….

അതേ… “ഇനി ഇതേപോലോടി നടക്കണ്ടാട്ടോ”…. എങ്ങാനും കാൽവഴുതിയാൽ എപ്പോഴും ഇതേപോലെ വന്ന് കോരിയെടുക്കാൻ ഞാനുണ്ടായെന്ന് വരില്ല…. സ്റ്റെയർ ഇറങ്ങിക്കൊണ്ടിരുന്ന അനുമിസ്സിന് പിന്നിൽ നിന്നും പരിഹാസരൂപേണ ഞാൻ വിളിച്ചു പറഞ്ഞു, എൻ്റെ വാക്കുകൾ കേട്ടതും ഒരുനിമിഷം പതിയെ തിരിഞ്ഞ മിസ്സ് വശ്യമായൊരു പുഞ്ചിരി കൂടി എനിക്ക് സമ്മാനിച്ചശേഷം ധന്യാമിസ്സിനോടൊപ്പം നടന്നു നീങ്ങി….

ഏതോ മായിക ലോകത്തിലകപ്പെട്ട പോലെ ,എൻ്റെ കണ്ണിമകളിൽ നിന്നും ആ പുഞ്ചിരി മായുംവരെ ഞാനാ സ്റ്റെയറിൽ അനങ്ങാതെ നിന്നു!………
“എൻ്റെ പൊന്ന് മനസ്സേ”……
എന്താ ഇവിടിപ്പോ സംഭവിച്ചത്!!! അനുമിസ്സിൻ്റെ മുഖത്ത് നിഴലാടിയ ഭാവങ്ങൾ!! അതെന്താണ് !!! മിസ്സിനെ കാണുന്ന മാത്രയിൽ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ?? എന്തെന്നില്ലാത്തൊരു സന്തോഷവും വീണ്ടും വീണ്ടും അനുമിസ്സിനെ കാണുവാനുള്ള കൗതുകവും എന്നിൽ നിറയുന്നത് എന്തുകൊണ്ടാണ്???
ക്ലാസ്സിലേക്കുള്ള നടത്തത്തിനിടയിൽ “ഞാനെൻ്റെ മനസ്സിലേക്ക് ചോദ്യശരങ്ങൾ എയ്തുകൊണ്ടേയിരുന്നു “…..
പക്ഷെ അവയെല്ലാം എൻ്റെ മനസ്സ് മറുശരങ്ങളാൽ നിഷ്പ്രഭമാക്കിത്തീർത്തു……..

Leave a Reply

Your email address will not be published. Required fields are marked *