അവള്‍ ശ്രീലക്ഷ്മി – 1 Like

Related Posts


ഹായ് ഓള്‍ കുറച്ചു വര്‍ഷങ്ങളായി ഈ സൈറ്റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ് ഞാന്‍, വെറും കമ്പികഥകള്‍ക്ക് വേണ്ടി മാത്രമുള്ളൊരു സൈറ്റ് എന്ന വിചാരം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ച ഒരുപാട് കഥാകാരന്മാരെ ഞാന്‍ ഇവിടെ കണ്ടു തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരുപാട് എഴുത്തുകാര്‍ പേരെടുത്തു പറയുന്നില്ല ചിലപ്പോ ആരെയെങ്കിലും മിസ്സ്‌ ആക്കും എന്നൊരു പേടിയുണ്ട്..ഒപ്പം ആദ്യമായി വന്ന് കഥയെഴുതി ഹിറ്റ് ആക്കിയ മറ്റു ചില എഴുത്തുകാരും..

ബൈദുബൈ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍ ഇത്ര നാള്‍ ഈ സൈറ്റിലെ ഒരു അംഗം ആയിട്ട് എന്‍റെ സംഭാവന ഒന്നും ഉണ്ടായിട്ടില്ല..ആഗ്രഹം ഉണ്ടായിരുന്നു ഏറെ നാളായി പക്ഷെ മുന്‍പ് കഥകള്‍ വായിച്ചുള്ളതല്ലാതെ കഥകള്‍ എഴുതി പരിചയമെനിക്കില്ല അതുകൊണ്ട് തന്നെ കഥയെഴുത്ത്‌ എടുത്താല്‍ പൊങ്ങാത്ത ഒരു പണിയാണെന്ന് മനസ്സിലായി 😖 പക്ഷെ കുറച്ച് തെറികള്‍ കേട്ടാലും സാരമില്ല നമ്മളും ഒരെണ്ണം എഴുതാമെന്നങ്ങ് വിചാരിച്ച് മനസ്സില്‍ വന്ന ഒരു ത്രെഡ് വെച്ചൊരെണ്ണം അങ്ങെഴുതി , തുടക്കക്കാരന്‍ ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങള്‍ കാണും വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി ഞാന്‍ നന്നായിക്കൊളാം 😁
ഈ കഥയെഴുതാന്‍ ഒരുപാട് സിനിമകളും മറ്റുപല കഥകളും സ്വാധീനിച്ചിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ..മനസ്സില്‍ തോന്നിയത് എല്ലാം എഴുതി പിടിപ്പിച്ചിട്ടുണ്ട് എന്താവും എന്നറിയില്ല , എഴുത്തില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ഈ ഭാഗത്തിന് കിട്ടുന്ന സ്വീകാര്യത അനുസരിച്ച് മാത്രമേ ബാക്കി ഭാഗങ്ങള്‍ എഴുതുകയുള്ളു ഫുള്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ ആണെങ്കില്‍ കഥ മോശം ആണെന്ന് സ്വയം മനസ്സിലാക്കി ഈ കഥ റിമൂവ് ചെയ്യാന്‍ ഞാന്‍ എന്‍റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…ബാക്കിയെല്ലാം കുട്ടേട്ടന്‍റെ കയ്യിലാ 😂..

ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ കമ്പി തീരെ ഇല്ലാതെയാണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് താല്പര്യം ഉണ്ടെങ്കില്‍ മാത്രം വായിക്കാം , അഭിപ്രായങ്ങള്‍ പറയുക ..ലാഗ് ആക്കുന്നില്ല കഥയിലേക്ക് പോകാം..
എന്‍റെ പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്…അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ…ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..

ഓർമ്മവെച്ച കാലം മുതൽ കൂടെ നടക്കുന്നവൾ…പഠിക്കാനും ഉഴപ്പാനും അങ്ങനെ തുടങ്ങി സകല തരികിട പരിപാടിക്കും കൂടെ ഉണ്ടാവുന്നൊരുത്തി..ഏത് സാഹചര്യത്തിലും ഇട്ടേച്ച് പോയികളയില്ല എന്നുറപ്പുള്ളവൾ…

സത്യം പറഞ്ഞ ഇത്രേയൊക്കെ പൊക്കി പറഞ്ഞൂന്ന് അവളറിഞ്ഞ പെണ്ണിന് ജാഡ കൂടും അതോണ്ട് ഇന്ന് വരെ അവളോട് ഇങ്ങനൊന്നും പറയാൻ പോയിട്ടില്ല…അല്ല പറയാനുള്ള സമയം കിട്ടീട്ടില്ല ഒന്നുകിൽ വെറുതെ ഇരിക്കുമ്പോ അടിയിടും അടിയിടാത്തതിന്റെ പേരില്‍ അടിയിടും…. എന്താല്ലേ…

ചിലപ്പോ ഇവൾക്കൊരു അരപ്പിരി അല്ല ഒരൊന്നര പിരി കുറവുണ്ടോ എന്ന് തോന്നാറുണ്ട് ഇത് ഞാൻ പറയുമ്പോ എന്നെ നുള്ളാൻ മാത്രമായി വളർത്തുന്ന നഖം ഉണ്ട് അത് വെച്ച് സമ്മാനം അവളെനിക്ക് തരും ഞാൻ അത് നന്നായി വാങ്ങിക്കുകയും ചെയ്യും.

നാക്ക് തിരിയുന്ന കാലം മുതൽ ഈ സാധനം എന്‍റെയോപ്പമുണ്ട് ..എന്റെയൊരു ഗതികേട് നോക്കണേ…മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു

“ടാ പട്ടീ ഗതികേടോ..ഞാൻ നിനക്ക് എപ്പഴാടാ ഒരു തൊല്ലയായത് നാറി,പട്ടി, തെണ്ടി….”

സകല തെറിയും വിളിച്ച് അവളെന്നെ നുള്ളിപറിക്കാൻ തുടങ്ങി.

“അടങ്ങ് പെണ്ണേ നുള്ളല്ലേന്ന് നിന്നോടൊരു ആയിരം തവണ പറഞ്ഞട്ടുള്ളതാ..നിനക്ക് നുള്ളണോങ്കിൽ…നീയെതെലും കോന്തന്മാരെ ലൈൻ അടിച്ചിട്ടവനെ നുള്ള്..ഹോ ഈ പെണ്ണ്..”ഞാൻ അവൾ നുള്ളിയ ഭാഗം തടവിക്കൊണ്ടത് പറഞ്ഞു

“ഓ.. പിന്നെ എനിക്ക് നുള്ളാൻ ആയി മാത്രം ഏതേലും ഒരുത്തനെ കണ്ടുവെക്കാൻ പോവല്ലേ..എനിക്കിപ്പോ ഈ കോന്തൻ ഉണ്ടല്ലോ അത് മതി..” എന്നെ നോക്കി ഇളിച്ചുകൊണ്ടവൾ പറഞ്ഞു

“കോന്തൻ നിന്റെ മറ്റവനാടി പുല്ലേ..’കുട്ടി..മണീ’..” കുട്ടികാലത്ത് അവളെ വീട്ടില്‍ വിളിചിരുണ്ണ്‍ പേരാണ്..പക്ഷെ ഇപ്പൊ അത് വിളിച്ചാല്‍ പെണ്ണിന ഹാലിളകും..

“ദേ അഭീ നിനക്ക് അറിയല്ലോ എനിക്ക് അങ്ങനെ വിളിക്കണത് ഇഷ്ടല്ലന്ന്..പിന്നെന്തിനാ നീ എന്നെ അങ്ങനെ വിളിക്കണേ..”

“ശെടാ..നിന്റെ അച്ഛനുമമ്മേം കൂടെ ഇട്ട പേരല്ലെ ഞാൻ വിളിച്ചുള്ളൂ..”

ഒരു വളിച്ച ചിരി ചിരിച്ചോണ്ട് ഞാൻ പറഞ്ഞു

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചിപ്സ് കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒരപകടം മണത്ത് കൊണ്ട് പെട്ടെന്ന് എണീറ്റ് വീടിന്റെ രണ്ടാംനിലയിലേക്ക് ഓടി കേറി..പിറകെ അവളും

“ജാനിയമ്മേ ദാ ഇവളെന്നെ കൊല്ലാൻ വര്ണേ രക്ഷിക്കണേ…”ഞാൻ നിലവിളിച്ചുകൊണ്ടോടി

××

ജാനി എന്ന എന്‍റെ ജാനിയമ്മ ശ്രീയുടെ അമ്മ… ഇപ്പൊ അവളുടെ വീട്ടിലായിരുന്നു ഞങ്ങൾ എന്റെ അച്ഛനും അമ്മയും കൂടെ അച്ഛന്റെ കൊളീഗിന്റെ മകളുടെ കല്യാണം കൂടാൻ ഗുരുവായൂർക്ക് പോയതാണ് ഇന്നലെ രാത്രയിലെ ട്രെയിനിന് പുറപ്പെട്ട് ഇന്ന് രാത്രിയോട് തിരിച്ചെത്തും എന്നും പറഞ്ഞിരുന്നു..അതോണ്ട് ഉച്ചക്കത്തെ ആഹാരം ശ്രീയുടെ വീട്ടിൽ നിന്നാണ്

ഒരേ വസ്തുവിലെ രണ്ടു വീടാണ് ഞങ്ങളുടേത്…അവളുടെയും എന്റെയും അച്ഛന്മാർ ഉറ്റ ചങ്ങാതിമാരായിരുന്നു..

രണ്ടുപേരും എന്നേം ശ്രീയെയും പോലെ കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചു വളർന്നവർ…ഒരമ്മ പെറ്റ സഹോദര ബന്ധത്തെക്കാൾ ധ്രിടതയുല്ലൊരു ബന്ധം എന്നുവേണമെങ്കില്‍ പറയാം..

*****ബാക്കി ചരിത്രം പിന്നെ ഇപ്പ ലവൾ എന്റെ പിറകെയുണ്ട്..ഞാൻ ജീവനുംകൊണ്ട് ഒടുമ്പോ തന്നെ ചരിത്രം അറിയണം അല്ലെ എന്തൊരു മനുഷ്യനാടോ താൻ…ഹിഹിഹി ചുമ്മാതാന്നെ..ബാക്കി പതിയെ പറഞ്ഞു തരാവേ😜 ****

××

“ജാനിയമ്മേ..അയ്യോ..”ഞാൻ കിടന്ന് നിലവിളിച്ചോണ്ട് രണ്ടാം നിലയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി പിറകെ അവളും…

“ശോ..എന്തുവാഡീ അവിടെ ബഹളം..ഈ പിള്ളേരെ കൊണ്ട് തോറ്റല്ലോ ഭഗവാനെ..”ജാനിയമ്മ ആകെ ടെൻഷൻ ആയി ഒച്ച വെക്കുന്നത് ഞാൻ കേട്ടു..

××

ദിവസവും ഞങ്ങൾ ഇതേപോലെ എന്തേലും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും എന്നിട്ട് ആരേലും ഒരാൾ നിലവിളിക്കും ഇന്നിതിപ്പോ ഞാൻ..ഇന്നലെ എന്റെ വീട്ടിൽ അവളായിരുന്നു..

ഇതൊക്കെ കാണുമ്പോ ചെറിയ കുട്ടികളായിരിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടേൽ തെറ്റി അടുത്ത മാസം എനിക്കും അവൾക്കും 22 വയസ്സ് തികയും അതേ ഒരേദിവസം ഒരേ ആശുപത്രിയിൽ രണ്ട് അമ്മമാരും ചെറിയ സമയ വത്യാസത്തിൽ പ്രസവിച്ച് രണ്ട് വീട്ടുകാരുടെയും ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് ഉരുപ്പടികളാണ് ഈ ഞങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *