അവൻ രാഹുൽ- 1 Like

Related Posts


സുഹൃത്തുക്കളെ,

ഒരു കഥ, രാഹുലിന്റെ കഥ,അവൻ ഒരു സാധാ നാട്ടിൻപുരത്തുകാരൻ, വിദ്യാഭ്യാസം വേണ്ടുവോളം ഉണ്ട്,

സുന്ദരൻ ആയ ഒരു ഇരുപത്തിനലുകാരൻ…. അവന്റെ കഥ, അവനില്ലൂടെ ഞാൻ നിങ്ങൾക്ക് അവന്റെ ജീവിതം കാണിച്ചുതരാം… വാ…….

##############

ബാംഗ്ലൂർ റെയിൽവേസ്റ്റേഷനിൽ ഇറങ്ങുമ്പോൾ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു. ഇനി എന്ത്. അറിയില്ല. ഇന്ന് ഞാൻ ഒരു അനാഥനാണ്.

കടബാധ്യതകൾ കുമിഞ്ഞൂകൂടിയപ്പോൾ അച്ഛനും അമ്മയും കണ്ട പോംവഴി ആത്മഹത്യാ.

പക്ഷെ പോയപ്പോ എന്നെ കൊണ്ടുപോയില്ല..

അച്ഛൻ ഒരു അനാഥൻ ആണ്, അമ്മയുടെ അമ്മ അമ്മയുടെ ചെറുപ്പത്തിലേ മരിച്ചു. ഒറ്റമകൾ.

അച്ഛനുമായുള്ള കല്യാണത്തിനുശേഷം അമ്മയുടെ അച്ഛനും മരിച്ചു. ഇപ്പോൾ അവർക്കുപിറകെ ഞാനും ഇന്ന് അനാഥനാണ്.

ജീവിതം അത് നാണയത്തെ പോലെയാണ്. രണ്ടുവശങ്ങൾ. ഒരു ഉയർച്ചയുണ്ടോ ഒരു താഴ്ചയും കാണും. സന്തോഷം മാത്രം അല്ല അതിനുപിന്നാലെ സങ്കടങ്ങളുംകാണും.

എന്റെ ഓർമവച്ച കാലംമുതൽ ഉയർച്ചയുമില്ല സന്തോഷവുമില്ല. പഠിക്കാൻ മാത്രം കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പഠിച്ചു ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയി. കമ്പിസ്റ്റോറീസ്.കോംഇന്ന് ഞാൻ ബാംഗ്ലൂരിലേക്കു വന്നത് ഒരു ജോലി ശെരിയായിട്ടുണ്ട്. എന്റെ ഉറ്റ സുഹൃത്തും സഹപാടിയും ആയ മഹേഷ്‌, അവൻ ഇവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ജോലിയുണ്ട്. അവനാണ് എനിക്കും ഒരു ജോലി കണ്ടെത്തിതന്നത്. ഒരു സർവീസ് സെന്ററിൽ മെക്കാനിക്കായിട്ട്. താമസം അവന്റെയൊപ്പം അവന്റെ ഫ്ലാറ്റിൽ.
ഇനി ഞാൻ ആരാണെന്നല്ലേ….

എന്റെ പേര് രാഹുൽ. വയസ് 24..

പരേതരായ, വിജയന്റെയും സുജാതയുടെയും ഏക മകൻ.. പിന്നെ കൂട്ടുകാരെന്ന്പറയാൻ ആകെയുള്ളത് മഹേഷ്‌ മാത്രം. ഇതുവരെ ആരോടും പ്രേമം തോന്നാത്തതുകൊണ്ട് അതും ഇല്ല..

ബാംഗ്ലൂർ…

റെയിൽവേ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങി മഹേഷിനെ വിളിച്ചു..

ഞാൻ നിൽക്കുന്ന സ്ഥലത്തിന്റെ അടയാളം പറഞ്ഞുകൊടുത്തപ്പോൾ അവൻ എന്റടുത്തേക്ക് വന്നു.

അവനെ കണ്ടപ്പോൾ ഒരു ആശ്വാസം.

എന്തെന്നറിയില്ല കുറെ നാൾക്കുശേഷം കണ്ടെത്തുകൊണ്ടാണോ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി..എന്റെ മാത്രം അല്ല അവന്റെയും

കെട്ടിപിടിച്ചുകൊണ്ട് അവൻ ചോദിച്ചു

“””””‘എത്ര നാളായടാ കണ്ടിട്ട്….”””””‘
എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല

പൊതുസ്ഥലം ആണെന്നുപോലും ഞാൻ മറന്നു

അവനെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു….

അവൻ എന്നെ അടർത്തി മാറ്റി…

“”””””കരയല്ലേടാ, ഞാനൊണ്ട് നിനക്ക്……””””””

അവൻ പറഞ്ഞതിന് മറുപടി എനിക്ക് ഇല്ലായിരുന്നു….

പണ്ടും ഇങ്ങനെയായിരുന്നു അവൻ എന്നെ വിഷമിപ്പിക്കുകയും ഇല്ല ഞാൻ വിഷമിക്കുന്നത് അവൻ സഹിക്കുകയും ഇല്ല..

+2പാസ്സായി കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൻ പറഞ്ഞ കാര്യം എന്നെ അന്ന് വല്ലാതെ തളർത്തിരുന്നു.

“”””””അളിയാ ഞാൻ പോകുവാടാ ബാംഗ്ലൂർക്ക്…… അവിടെ എഞ്ചിനീയറിംഗ് കോളേജിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിന് സീറ്റ്‌ കിട്ടി……””””””

ഒരുപാട് കരഞ്ഞു. അവൻ പോയതിന്റെ വിഷമത്തിൽ..

ഡിഗ്രി കംപ്ലീറ്റ് ചെയ്ത അവന് ഇവിടത്തന്നെ ജോലികിട്ടി…..
“””””വാ പോവാം…..”””””

അവന്റെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്….

“””””ആഹ്….”””””

ഒറ്റവാക്കിൽ ഞാനും മറുപടി കൊടുത്തു..

അവന്റെ കറിലാണ് പോയത്,നേരെ അവന്റെ ഫ്ലാറ്റിലേക്ക്…

അവന്റെ അമ്മയും അച്ഛനും ഒക്കെ നാട്ടിൽ ആണ്..

ഒരു അനിയനും ഉണ്ട്..

വണ്ടി ഒരു വല്യ കെട്ടിടത്തിന്റെ കവാടം കടന്നു ഉള്ളിലേക്ക് പോയി…

വണ്ടി പാർക്കിങ്ങിൽ നിർത്തി.

ഞാനും അവന്റെ കൂടെയിറങ്ങി.

ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ കണ്ടു അവൻ 10ഫ്ലോർ പ്രെസ്സ് ചെയ്തത്..
റൂമിലേക്ക് കയറി അവൻ എനിക്ക് ഫ്രഷ് ആവാൻ ഒരു റൂം കാട്ടിത്തന്നു..

“””””നീ ഒന്ന് ഫ്രഷ് ആവ്… ആ സമയം കൊണ്ട് ഞാൻ ചായ എടുക്കാം…… ചെല്ല്..”””””

അവൻ അതുംപറഞ്ഞു അടുക്കള ലക്ഷ്യമാക്കി പോയി.

ഞാൻ റൂമിലേക്കും..

സമയം സന്ധ്യയോട് അടുത്തിരുന്നു..

കുളിയും ബാക്കികാര്യങ്ങളും യന്ത്രികമായി തന്നെ നടന്നു…

കുളിച്ചിറങ്ങിയ എനിക്ക് അവൻ അവിപറക്കുന്ന ചായ തന്നു.

ഞാനും അവനും സോഫയിൽ ഇരുപ്പുറപ്പിച്ചു..

“””””എന്താടാ മുഖം വല്ലാതിരിക്കണേ…

കഴിഞ്ഞത് കഴിഞ്ഞു ഇനിയും അത് ഓർത്തിരുന്നാൽ നിനക്ക് നിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല…. അതുക്കൊണ്ട് നീ എല്ലാം മറന്ന് നല്ലയൊരു ജീവിതം ഉണ്ടാക്കിയെടുക്കാൻനോക്ക്… കേക്കുന്നുണ്ടോ ഞാൻ പറഞ്ഞത് നീ……. ങേ…”””””

അവൻ പറഞ്ഞതിന് ഞാൻ

“””””‘കഴിയണില്ലടാ… മറക്കാൻ ശ്രെമിക്കുംതോറും അവരുടെ രണ്ടുപേരുടെയും മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്..”””””
എന്ന് മറുപടി കൊടുത്തു

“””””ടാ അങ്ങനെ പറഞ്ഞാൽ പറ്റില്ല പോയവർ ഇനി എന്തായാലും തിരിച്ചുവരില്ല.. അവരെ ഓർത്തു നീ ഒരുപാട് കരഞ്ഞില്ലേ… ഇനി മതി. നീവിഷമിക്കണത് കാണാൻ വയ്യട…..””””‘

അവൻ പറഞ്ഞു നിർത്തി

“””””ശ്രെമിക്കട…. അറിയില്ല… എന്റെ ജീവിതം ഇനി എങ്ങനാണെന്ന്…..

എന്തായാലും ജോലി കിട്ടിയല്ലോ അത് മതി…..”””””

ഞാൻ അവൻ പറഞ്ഞതിന് മറുപടികൊടുത്തു കൊണ്ട് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുവിട്ടു….

“””””ഹ്മ്മ് എന്തായാലും നീ എന്റെ കൂടെ വാ നമ്മക്ക് പുറത്ത് പോയി എന്തെങ്കിലും കഴിക്കാം….. വാ…..”””””

അവൻ അതുംപറഞ്ഞു എൻ്റെ കൈൽ ഉണ്ടായിരുന്ന ഗ്ലാസും വാങ്ങി അടുക്കളയിലേക്ക് പോയി…

തിരിച്ചു വന്ന അവന്റെ കൂടെ ഞാനും ഇറങ്ങി..

പുതിയ നാട് പുതിയ നാട്ടുകാർ……

ഭാഷ പോലും ശെരിക്കറിയില്ല… അകയുള്ള ആശ്വാസം മലയാളം പോലെ തന്നെ ഇംഗ്ലീഷും അറിയാം എന്നതാണ്…
×××××××××

ആഹാരം കഴിച്ചു തിരിച്ചുവന്ന ഉടനെ കിടക്കാൻ പോയി…

റൂമിൽ കേറുന്നതിനു മുന്നേ അവൻ ഓർമ പെടുത്തിയിരുന്നു.. മറ്റന്നാൾ ജോലിക്ക് ജോയിൻ ചെയ്യണം… എന്ന്..

ബെഡിൽ മലർന്ന് കിടന്നുകൊണ്ട് കറങ്ങുന്ന ഫാനിനെ നോക്കി ഞാൻ ചിന്തിച്ചു….

“”””ഇപ്പോൾ ജീവിതത്തിന് ഒരു അർദ്ധവുമില്ല.. ജോലിക്ക് പോയി സമ്പദിക്കും എന്നിട്ട്…..

ആർക്കുവേണ്ടി…. അറിയില്ല… എന്റെ ചിലവ്… അത് കൂടിപ്പോയാൽ തന്നെ എത്രവരാനാ…. അറിയില്ല…..

ആഹ്..ഭാവി അത് എന്തായാലും പ്രേവചിക്കാൻ പട്ടില എന്ന് തെളിഞ്ഞ നാളുകളായിരുന്നു ഇത്രയും കാലം..

ഇനി അങ്ങോട്ടും അങ്ങനെതന്നെ…… നോക്കാം…..””””
ക്ഷീണം കാരണം ഉറക്കം വരുഞ്ഞുണ്ട്…..

ഭാവിയെ കുറിച്ചുള്ള എന്റെചിന്ത എന്നെ ഉറക്കത്തിലേക്കു തള്ളിവിട്ടിരുന്നു.

##############

“””””””ഉറങ്ങട്ടെ അല്ലെ….. അവൻ ഉറക്കത്തിൽ സ്വപ്നവും കാണട്ടെ…….അറിയില്ല ദൈവം എന്താണ് ഇനി അവന്റെ ജീവിതത്തിൽ കളിക്കാൻ പോകുന്നത് എന്ന്… നോക്കാം…!”””””””

Leave a Reply

Your email address will not be published. Required fields are marked *