————————————————
ഇനി തിരികെ പ്രധാന കടയിലേക്ക് വരാം…അങ്ങനെ ദിവസങ്ങൾ കടന്നു പോയി…. ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു അവൾക്ക് അവിടെ എക്സ്പീരിയൻസ് ചെയ്യേണ്ടി വന്നത്….അങ്ങനെ ഒരു ദിവസം രാത്രി അവൾ പതിവ് പോലെ അമ്മയെ വിളിച്ചു….അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പുറത്ത് എന്തോ അനക്കം അവൾ അറിയുന്നത്…. ആദ്യം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ എന്തോ പന്തികേട് തോന്നി… അമ്മയോട് ബൈ പറഞ്ഞു കാൾ കട്ട് ചെയ്തു….അർച്ചന വീടിനു പുറത്തേക്ക് ഇറങ്ങി…. അവൾ നല്ല ധൈര്യശാലി ആയിരുന്നു…ഒറ്റക്ക് ഒരു കൂട്ടം ക്രിമിനൽസ് താമസിക്കുന്ന ഒരു കോളനിയിൽ കേറി ഒരുത്തനെ ആരും അറിയാതെ പൊക്കികൊണ്ട് വന്ന മുതലാണ് അർച്ചന….
മൊബൈൽ ഫോണിന്റെ ഫ്ലാഷ് തെളിച്ചു കൊണ്ട് അവൾ അനക്കം കണ്ട ഭാഗത്തേക്ക് നടന്നു…. പക്ഷെ ആരെയും അവിടെ കാണാൻ കഴിഞ്ഞില്ല…. എന്നാലും അവൾ മുന്നോട്ട് നടന്നു…. ആ ബംഗ്ലാവിന്റെ പിന്നിൽ പെട്ടെന്ന് ഒരു കറുത്ത രൂപത്തെ അവൾ കണ്ടു…. അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി….. അത്ര നേരം ഇല്ലാത്ത കാറ്റ് അവിടെ വീശി തുടങ്ങി….അർച്ചന ആദ്യം ഒന്ന് ഭയന്നെങ്കിലും ധൈര്യം വീണ്ടെടുത്തു…. ആ രൂപം തന്റെ സ്വപ്നത്തിൽ വന്ന അതെ രൂപം തന്നെ…. 6 6 1/2 അടിയോളം ഉയരം ഉള്ള ആ രൂപം ബംഗ്ലാവിന്റെ പിന്നിൽ ഉള്ള കാട്ടിലേക് നടക്കുന്നു…. അർച്ചനയും ആ രൂപത്തെ കുറച്ചു ദൂരം മാറി പിന്തുടർന്നു…..ബംഗ്ലാവിൽ നിന്നും കുറച്ചു ദൂരം ആ നടത്തം തുടർന്ന്….കാറ്റിൽ മരങ്ങൾ ആദിയുലയുന്ന ശബ്‍ദം ആ കാടിനെ ഭീതിപ്പെടുത്തുന്ന കാടക്കി മാറ്റിയിരുന്നു… കയ്യിലെ ഫ്ലാഷ് ലൈറ്റ് പിടിച്ചു കൊണ്ട് മരങ്ങളുടെ മറവ് പിടിച്ചാണ് അർച്ചനയുടെ നടത്തം….അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്….ആ രൂപം പോകുന്ന അതെ ദിക്കിൽ തീ കത്തുന്നു…..അവൾ അത് എന്താണെന്നു ശ്രദ്ധിച്ചു…. പക്ഷെ അത് എന്താണെന്നു കാണാൻ കഴിയുന്നില്ല… അത് വ്യക്തം ആയി കാണാൻ പറ്റണം എങ്കിൽ അതിനു അടുത്തേക്ക് എത്തണം… മനസിൽ നേരിയ ഭയം ഉടലെടുത്തെങ്കിലും ഒരു പോലീസ്‌കാരി ആയത്കൊണ്ട് അത് എന്താണെന്നു അറിയാൻ ഉള്ള ആകാംഷ അവൾക്ക് ഉണ്ടായിരുന്നു…..
ആ ഭീകര രൂപം തീ ജ്വാലയുടെ അടുത്തായി ഇരുന്നു…. കാറ്റ് അപ്പോഴും വീശി അടിക്കുന്നുണ്ട്…. ദൂരെ ആയി ചെന്നായകളുടെ ഓരിയിടലും….. അർച്ചന അതിനടുത്തേക്ക് നടന്നു….. ഒരു മരത്തിന്റെ പിന്നല്ലായി മറഞ്ഞു നിന്ന് അതെല്ലാം വീക്ഷിച്ചു….
ഇത്രയും കാറ്റടിച്ചിട്ടും ആ തീ ജ്വാല കാത്തുകയാണ്…… അവൾ അത് കണ്ട് അത്ഭുതപ്പെട്ട് പോയി…..അർച്ചന ആ ഭീകര രൂപത്തിന്റെ എതിരെ ഇരിക്കുന്ന ആളെ സസൂഷമം വീക്ഷിച്ചു…. അതൊരു സ്ത്രീ ആണ്…. ഏകദേശം ഒരു 60 വയസ് പ്രായം തോന്നിക്കും….ഒരു കറുത്ത വസ്ത്രം അണിഞ്ഞു എന്തോ പൂജയിൽ ആണ്…. പണ്ട് ഇവിടെ നരബലി എല്ലാം നടന്നിരുന്ന കാര്യം അവളുടെ ഓർമയിൽ വന്നു…. പക്ഷെ അത് പിന്നീട് നിന്ന് പോയി എന്നാണ് മറ്റുള്ളവരെല്ലാം പറഞ്ഞിരുന്നത്….. അവൾ ആ പൂജ ചെയുന്ന സ്ത്രീയെ നോക്കി….. ആ സ്ത്രീയെ കണ്ടതും അവൾ ഒന്ന് വിറച്ചു….ശരീരത്തിലൂടെ ഭയം കടന്നു പോയി…. ഒരു ഭയത്തോടെ അവൾ പറഞ്ഞു….
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
“സ്……”
ആ വാക്ക് പൂർത്തിയാക്കുന്നതിനു മുന്നേ പിന്നിൽ ആരോ വന്നിരുന്നു….. അത് തിരിച്ചറിയുന്നതിനു മുന്നേ തലയിൽ ശക്തമായ ഒരു പ്രഹരം അവൾക്കേറ്റൂ……
“അമ്മേ…..”
അവൾ വലിയ നിലവിളിയോടെ നിലത്തേക്ക് വീണു…. സ്വബോധം നഷ്ടപെടുന്നതിനു മുന്നേ തന്നെ ആരോ വലിച്ചിഴച്ചു കൊണ്ട് പോകുന്ന പോലെ അവൾക്ക് തോന്നി….കുറച്ചു നേരത്തിനു ഉള്ളിൽ കണ്ണിലേക്കു ഇരുട്ട് കേറി വന്നു…. അവളുടെ കണ്ണുകൾ അടഞ്ഞു…..
തുടരും…….