അർത്ഥം അഭിരാമം – 11 1അടിപൊളി  

അർത്ഥം അഭിരാമം 11

Ardham Abhiraamam Part 11 | Author : Kabaneenath

[ Previous Parts ] [ www.kambi.pw ]


 

കോമ്പൗണ്ടിൽ നിന്ന് രാജീവിന്റെ കാർ റോഡിലേക്കിറങ്ങുന്നത് അഭിരാമി കണ്ടു…

അവൾ അവിടേക്കു തന്നെ സംശയത്തോടെ നോക്കി നിന്നു…

അജയ് ഡോർ തുറന്ന് അവളുടെയടുത്തേക്ക് വന്നു…

” ആരാ അമ്മേ അത്…….?”

അഭിരാമി അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു..

സെക്യൂരിറ്റി . അവളുടെയടുത്തേക്ക് നടന്നും ഓടിയുമല്ലാതെ എത്തിച്ചേർന്നു..

” ആരാ മാധവേട്ടാ ആ പോയത്… ? ”

അവൾ അയാളെ നോക്കി ചോദിച്ചു…

അയാൾ അവളെ നോക്കാതെ തല ചൊറിഞ്ഞു നിന്നു..

“ചോദിച്ചത് കേട്ടില്ലേ……. ? ”

അവൾ ശബ്ദമുയർത്തി…

” ഞാനെങ്ങനാ കുഞ്ഞേ അതൊക്കെ പറയുക……? ഇപ്പോൾ കാര്യങ്ങളൊക്കെ അവരാ… ”

” എത്ര കാലമായി…… ?”

” കുറച്ചായി മോളെ… ”

അഭിരാമിക്കുള്ളിൽ ഒരു കൊളുത്തു വീണു..

കണ്ടത് ട്രീസയെ തന്നെയല്ലേ എന്നൊരു സംശയം അവളിൽ ബാക്കി നിന്നു…

” എന്താ അവരുടെ പേര്…… ?”

ആലോചനയോടെ തന്നെ അവൾ ചോദിച്ചു..

“ട്രീസ…”

മാധവേട്ടന്റെ മറുപടി വന്നതും അവളുടെ നടുക്കം പൂർണ്ണമായി……

താൻ ചതിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിനു മുൻപിൽ അവൾ തകർന്നു..

ടോട്ടലി ട്രാപ്പ്ഡ്……!

അവൾ അനക്കമറ്റെന്ന പോലെ നിന്നു…

അവളുടെ ഭാവമാറ്റം കണ്ടറിഞ്ഞ് അജയ് അവൾക്കു മുൻപിലേക്ക് വന്നു…

കാറിന്റെ ഡോർ തുറന്ന് അവൻ അഭിരാമിയെ അകത്തേക്ക് കയറ്റി..

ഡോറടച്ച്, അവൻ തിരിഞ്ഞു..

ബിൽഡിംഗിന്റെ ഗ്ലാസ്സ് ഡോറിനപ്പുറം മൂന്നാലു ബംഗാളികൾ ഫർണിച്ചറുകൾ മാറ്റി പുറത്തേക്ക് കൊണ്ടുവരുന്നത് അജയ് കണ്ടു……

” ഇന്നലെ തന്നെ സാധനങ്ങളെല്ലാം കൊണ്ടുപോയിരുന്നു.. അതും കൂടിയേ ബാക്കിയുള്ളൂ…”

അവനത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സെക്യൂരിറ്റി പറഞ്ഞു…

ഫർണിച്ചർ കയറ്റിപ്പോകുവാനുള്ള ഒരു പിക്ക് -അപ്പ് വാഹനം മാത്രമേ കോമ്പൗണ്ടിൽ ഉണ്ടായിരുന്നുള്ളൂ…

അജയ് കാറിനു വലം വെച്ച് , ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് ചെന്നു…

അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി..

” അമ്മാ…….”

അജയ് അഭിരാമിയെ ഒന്ന് നോക്കി ..

” പോകാം… ”

ഹെഡ്റെസ്റ്റിൽ തല ചായ്ച്ചിരുന്ന അഭിരാമി മുഖമുയർത്താതെ തന്നെ പറഞ്ഞു……

അജയ് കാർ തിരിച്ചു..

“എവിടെങ്കിലും നിർത്തണോ… ?”

കുറച്ചു ദൂരം മുന്നോട്ടോടിയതിനു ശേഷം അവൻ ചോദിച്ചു……

” വേണ്ട……”

അവൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു……

തിരികെ വീടെത്തുവോളം പിന്നീട് സംസാരമൊന്നും ഉണ്ടായില്ല..

അജയ് പോർച്ചിലേക്ക് കാർ നിർത്തിയതും അഭിരാമി ഡോർ തുറന്ന് പുറത്തിറങ്ങി……

അവൻ വന്നു വാതിൽ തുറന്നതും അവൾ മുറിയിൽ കയറി വാതിലടച്ചു..

മുൻവശത്തെ വാതിലടയ്ക്കാൻ അവൻ തിരികെ വന്നപ്പോഴേക്കും ഗേയ്റ്റ് കടന്നു പൊലീസ് ജീപ്പ് അകത്തേക്ക് കയറി വന്നു..

അജയ് അടയ്ക്കാനൊരുങ്ങിയ വാതിൽ മലർക്കെ തുറന്നിട്ടു……

അവന്റെ ആറാമിന്ദ്രിയം പിടഞ്ഞുണർന്നു…

ബൊലീറോ പോർച്ചിൽ കയറാതെ മുറ്റത്തു വന്നു നിന്നു…

അജയ് തലയെടുപ്പോടു കൂടിത്തന്നെ സിറ്റൗട്ടിലേക്ക് ചെന്നു…

ഒരു പൊലീസുകാരൻ പടികൾ കയറി വന്നു……

” അജയ്… ?”

പൊലീസുകാരൻ അവനെ ചോദ്യഭാവത്തിൽ നോക്കി……

” ഞാൻ തന്നെയാണ്…… ”

” അമ്മയെവിടെ… ?”

“അകത്തുണ്ട്…”

പൊലീസുകാരൻ പിന്നിലേക്ക് തിരിഞ്ഞ് കണ്ണു കാണിച്ചപ്പോൾ ബൊലീറോയുടെ മുൻസീറ്റിലിരുന്ന എസ്.ഐ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

അജയ് സിറ്റൗട്ടിൽ കിടന്ന കസേര, കുറച്ചു മുന്നിലേക്ക് വലിച്ചിട്ടു…

“. ഇരിക്കാം സർ…”

അവൻ ഔപചാരികത കൈവിട്ടില്ല.

” കുറച്ചു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നു , അല്ലേ… ?”

കസേരയിലേക്ക് ഇരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു……

” ഇല്ല സാർ…..”

അവൻ പറഞ്ഞു……

” കുറച്ചു ദിവസം മാറി നിന്നു എന്നുള്ളത് സത്യമാണ്…… അമ്മ ആകെ ഡിസ്റ്റർബ്ഡാണ്. സോ, അങ്ങനെ കുറച്ചു ദിവസം… ”

അജയ് കൂട്ടിച്ചേർത്തു……

” അമ്മയെ ഒന്നു വിളിക്കാമോ……… ?”

എസ്.ഐ ചോദിച്ചു …

” ഓക്കേ…”

അവൻ പറഞ്ഞു കൊണ്ട് , അകത്തേക്ക് കയറി,

മൂന്നാലു തവണ വാതിലിൽ തട്ടിയ ശേഷമാണ് അവൾ വാതിൽ തുറന്നത്……

അഴിഞ്ഞുലഞ്ഞ മുടിയും വാരിച്ചുറ്റിയതു പോലുള്ള വസ്ത്രധാരണവും കണ്ട് അവൻ ഒന്നു പകച്ചു…

” പുറത്ത് പൊലീസുണ്ട്…… പേടിക്കണ്ട, പറഞ്ഞതൊന്നും മറക്കണ്ട… ”

അമർത്തിയ സ്വരത്തിൽ പറഞ്ഞിട്ട് അജയ് തിരിഞ്ഞു…

അഭിരാമി പകച്ച മിഴികളോടെ അവനെ ഒന്നു നോക്കി…

“ഇപ്പോൾ വരും സർ…”

അജയ് സിറ്റൗട്ടിലേക്ക് ചെന്നു…

” നിങ്ങൾ എവിടേക്കായിരുന്നു പോയത്……?”

സൗമ്യമായ സ്വരത്തിലായിരുന്നു സുനിലിന്റെ ചോദ്യം……

” മൂന്നാർ… ”

ഭാവവ്യത്യാസമില്ലാതെ അവൻ മറുപടി പറഞ്ഞു…

“ആരാ അവിടുള്ളത്…… ?”

” ഒരു സുഹൃത്തുണ്ട്…”

അജയ് പറഞ്ഞു..

അപ്പോഴേക്കും വാതിൽ കടന്ന് അഭിരാമി വന്നു……

ആദ്യം വന്ന പൊലീസുകാരൻ പടികളിറങ്ങി മുറ്റത്തേക്ക് പോയി…

നെറ്റിയിലും ചെവിയുടെ വശങ്ങളിലും നനഞ്ഞിരിക്കുന്നതിനാൽ, അവളപ്പോൾ മുഖം കഴുകിയതായി അവന് മനസ്സിലായി…

ചുരിദാർ ഷാളെടുത്ത് അവൾ ചുമലിൽ പുതച്ചിരുന്നു …

” വിനയചന്ദ്രൻ പറഞ്ഞിട്ടാണ് നിങ്ങൾ പോയത് , അല്ലേ… ?”

എസ്. ഐ സൗമ്യതയോടെ തന്നെയായിരുന്നു ചോദിച്ചത്……

” അല്ല… ”

അജയ് പെട്ടെന്ന് പറഞ്ഞു…

“കള്ളം പറയണ്ട അജയ്… അയാളുടെ നിർദ്ദേശപ്രകാരമാണ് നിങ്ങൾ പോയതെന്ന് ഞങ്ങൾക്കറിയാം … നിങ്ങളും അയാളും കൂടെയല്ലേ , നിങ്ങളുടെ വക്കീലിനെ കണ്ട് എവിടെയോ പോകുന്ന കാര്യം സംസാരിച്ചത്…?”

അഭിരാമിയുടെ നേരെ നോക്കിയായിരുന്നു എസ്.ഐ യുടെ ചോദ്യം …

ചോദ്യമൽപ്പം ഘനത്തിലായിരുന്നു…

ഉൾക്കിടിലമുണ്ടായിട്ടും അവളത് പ്രകടിപ്പിക്കാത്ത രീതിയിൽ നിന്നു…

” കാര്യങ്ങളൊക്കെ ഞങ്ങൾ അറിഞ്ഞു… നിങ്ങളും ഹസ്ബന്റും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് പരാതി തരുക…… അല്ലാതെ കുത്തിത്തീർക്കുകയല്ല വേണ്ടത്… ”

വീണ്ടും അയാളുടെ സ്വരം മയപ്പെട്ടു……

അഭിരാമിയിലും അജയ് യിലും ഒരേ സമയം ഒരു നടുക്കമുണ്ടായി……

എസ്. ഐ അത് ശ്രദ്ധിച്ചു……

” നിങ്ങൾ തിരിച്ചു വന്ന സ്ഥിതിക്ക് കേസ് ഞാൻ ക്ലോസ് ചെയ്യുകയാണ്……”

എസ്.ഐ അവരെ ഒന്നു നോക്കി…

” എനിക്കയാളെ ഒന്ന് കാണണം…… വിനയചന്ദ്രനെ… ….. ”

ആ വാക്കുകൾക്ക് അല്പം മൂർച്ചയുള്ളതായി അവന് തോന്നി……

“ഞങ്ങളെ അച്ഛൻ അപകടപ്പെടുത്തും എന്ന് കരുതിയായിരിക്കും വിനയനങ്കിൾ പരാതി തന്നത്‌…….”

അജയ് പരുങ്ങലോടെ പറഞ്ഞു……

” പിന്നെ ഞങ്ങളൊക്കെ എന്തിനാടോ ഇവിടെ..? അയാളാണോ നിങ്ങൾക്കീ ബുദ്ധി ഉപദേശിച്ചു തന്നത് … ?”

സുനിൽ ശബ്ദമുയർത്തി…

ഇരുവരും മിണ്ടിയില്ല..

“കോർട്ടിൽ കേസ് നടക്കുന്നില്ലേ… നീതിയും നിയമവുമൊക്കെ അവിടെ കിട്ടും…… അതിന് വളഞ്ഞ വഴി ആലോചിക്കണ്ട…”

ഒരു നിമിഷം നിർത്തി എസ്. ഐ തുടർന്നു…

” അയാൾ നിങ്ങളെ ഉപദ്രവിക്കാതിരിക്കാൻ വേണ്ടത് ഞാൻ ചെയ്തോളാം. അതു പോലെ അയാൾക്ക് എന്ത് സംഭവിച്ചാലും ഞാനാദ്യം നിങ്ങളെ തേടിയേ വരൂ…”

Leave a Reply

Your email address will not be published. Required fields are marked *