അർത്ഥം അഭിരാമം 5
Ardham Abhiraamam Part 5 | Author : Kabaneenath
[ Previous Parts ] [ www.kambi.pw ]
കൊമ്പന്റെ ചിന്നം വിളി മലമടക്കുകളിൽ പ്രതിദ്‌ധ്വനിച്ചെന്ന പോലെ ഒരു തവണ കൂടി കേട്ടു…
അലർച്ചകളും ആരവങ്ങളും കാതുകളിൽ നിന്ന് അകന്നു തുടങ്ങി…
ആദ്യം പുല്ലുകളും തൊട്ടാവാടിയും ചവിട്ടിമെതിച്ച് താണ്ടിയ ഓട്ടം, പിന്നീട് കാട്ടുചണ്ണച്ചെടികളും അരയൊപ്പം പൊക്കമുള്ള തെരുവപ്പുല്ലുകളും വകഞ്ഞുമാറ്റിയായിരുന്നു……
ചുറ്റും അന്ധകാരം പടർന്നു തുടങ്ങി …
വീണ്ടും അവരുടെ മുൻപിലോ പൊലീസിന്റെ മുൻപിലോ ചെന്നു പെടരുത് എന്ന് മാത്രം കരുതിയുള്ള കുതിപ്പ്……
തോൽക്കാൻ മനസ്സില്ലാത്ത, പിടികൊടുക്കാൻ മനസ്സില്ലാത്ത, കീഴടങ്ങാൻ മനസ്സില്ലാത്ത , ആ മനസ്സുമാത്രം കൈമുതലായിട്ടുള്ളവരുടെ ആത്മരക്ഷാർത്ഥമുള്ള കുതിപ്പ്……
മാർഗ്ഗം അവർക്ക് പ്രശ്നമല്ലായിരുന്നു…
വഴി അവർ തെളിച്ചതോ, അല്ലെങ്കിൽ അവർക്കു മുൻപിൽ തെളിഞ്ഞതോ ആയിരുന്നു..
ലക്ഷ്യം………!
ഒരൊറ്റ ലക്ഷ്യം മാത്രം ..!
ഉയിരും ഉടലും വേണം…
അതിന് എത്തിച്ചേരേണ്ട സ്ഥലം മരുഭൂമിയോ , മലയടിവാരമോ, മഞ്ഞുമൂടിയ മേഖലയോ അവർക്ക് പ്രശ്നമല്ലായിരുന്നു..
കാടായാലും കടലായാലും കാരാഗൃഹമായാലും ഒരൊറ്റക്കാര്യം നേടിയാൽ മതി……
ജീവൻ വേണം…
ചിത്രഗുപ്തന്റെ കണക്കു തീരും വരെ ഭൂമിയിൽ ജീവിക്കണം …
പേരറിയാത്ത ഒരു മരത്തിന്റെ ചുവട്ടിലെ കരിയില പടർപ്പിനു മുകളിലേക്ക് അജയ് തല്ലിയലച്ചു വീണു…
ശ്വാസം ഏങ്ങിവലിച്ചു കിതയ്ക്കുന്ന അവന്റെ മീതേക്ക് ആസ്തമാ രോഗിയേപ്പോലെ അഭിരാമിയും വന്നു വീണു.
പേപ്പട്ടികളേപ്പോലെ ഇരുവരും കിതച്ചുകൊണ്ടിരുന്നു……
പതിനഞ്ചു മിനിറ്റോളം കഴിഞ്ഞു ..
കൈകളിലൂടെ ഉറുമ്പരിച്ചു കയറുന്നതറിഞ്ഞ് അജയ് പതുക്കെ മിഴികൾ വലിച്ചു തുറന്നു…
തന്റെ ശരീരത്തിനു മുകളിൽ , കാല്പാദങ്ങൾ മാത്രം മണ്ണിലേക്കിട്ട് അമ്മ കിടക്കുന്നത് അവൻ മങ്ങിയ വെളിച്ചത്തിൽ കണ്ടു..
അവൻ ബദ്ധപ്പെട്ട് കരിയിലകൾക്കിടയിലൂടെ കാലുകൾ നിരക്കി…
ഉപ്പൂറ്റിയും പാദങ്ങളും തുടകളിലെ മസ്സിലുകളും ബലംപ്രയോഗിച്ച് നിവരാൻ മടിച്ചു നിൽക്കുന്നത് അവനറിഞ്ഞു……
വല്ലാത്ത പരവേശം അവനു തോന്നുന്നുണ്ടായിരുന്നു…
മുഖമുയർത്തി അവൻ മുകളിലേക്ക് നോക്കി..
പച്ചിലക്കുട പിടിച്ച മരത്തിന്റെ തലപ്പ് ഉയർന്നു നിൽക്കുന്നതല്ലാതെ, മറ്റൊന്നും ഗോചരമായിരുന്നില്ല.
വർഷ കാലത്തെ ഇടിമിന്നൽ പോലെ, കഴിഞ്ഞ മണിക്കൂറുകൾ അവന്റെ മനസ്സിലൂടെ ഇടിമുഴക്കത്തിന്റെ പ്രകമ്പനത്തോടെ കടന്നുപോയി…
അടുത്ത നിമിഷം പ്രകമ്പനം മുന്നിലുണ്ടായതു പോലെ അവനൊന്നു വിറച്ചു……
ഇത് വനമാണ്…….!
വനത്തിനുള്ളിലാണ് തങ്ങൾ… !
രാത്രിയാവുകയാണ്… ….!
രക്ഷപ്പെട്ടു, എന്ന് കരുതിയിടത്ത് എല്ലാം അവസാനിക്കുകയാണെന്ന് ഒരു തോന്നൽ അവനിലുണ്ടായി…
വന്യമൃഗങ്ങളെല്ലാം തന്നെ ഏറെക്കുറേയുള്ള വനാതിർത്തിയിലാണ് തങ്ങളെന്നോർത്തപ്പോൾ അവന്റെ ശരീരം ഒന്ന് കുളിരുകോരി…
രക്ഷപ്പെടണം………..!
എത്രയും വേഗത്തിൽ ….!
പലായനവും പരാക്രവും കഴിഞ്ഞു പരിക്ഷീണിതനായിത്തീർന്ന അവന്റെ അന്തരംഗം മുരണ്ടു……
“അമ്മാ………. ”
അവൻ വിളിച്ചു , പക്ഷേ ശബ്ദം പുറത്തു വന്നില്ല..
വരണ്ട, തൊണ്ട സ്വരശുദ്ധി വരുത്തി വിളിച്ചെങ്കിലും പതറിക്കാറിയ സ്വരമാണ് പുറത്തുവന്നത്…
അഭിരാമി വിളി കേട്ടില്ല …
വലം കൈ എടുത്ത് അവളെ ഒന്നുകൂടി അവൻ കുലുക്കി വിളിച്ചു……
രണ്ടാമത്തെ വിളിക്ക് അഭിരാമി ഉണർന്നു.
ഞെട്ടിത്തരിച്ച് ഉണർന്ന അഭിരാമി ചുറ്റിനുമൊന്ന് പകച്ചു നോക്കി……….
” അജൂട്ടാ………. ”
ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവൾ വീണ്ടും അവന്റെ നെഞ്ചിലേക്കു തന്നെ വീണു…
” വാടാ……. വാ നമുക്ക് വീട്ടിലേക്ക് തന്നെ പോകാം… അയാള് കൊന്നോട്ടെ..”
അജയ് അവളെയും കൊണ്ട് നിവർന്നു …
“ശബ്ദമുണ്ടാക്കല്ലേയമ്മാ… ”
” വാടാ… തിരിച്ചുപോകാടാ…………”
അവളവനെ പേടികൊണ്ട് വീണ്ടും ഇറുകെ പുണർന്നു..
അമ്മ ശരിക്കും ഭയന്നിരിക്കുന്നുവെന്ന് അവന് മനസ്സിലായി …
താനും കൂടെ തകർന്നാൽ എല്ലാം അവസാനിച്ചു എന്ന യാഥാർത്ഥ്യം അവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു…….
എവിടേക്കു പോകണം…….?
എങ്ങനെ പോകണം………?
ഒന്നിന്നും ഒരു നിശ്ചയമില്ലാതെ, ബോധം നഷ്ടപ്പെട്ടവനെപ്പോലെ അവനിരുന്നു……
അവന്റെ മടിയിലെന്നവണ്ണം അഭിരാമിയും, എത്തിപ്പെട്ട അപകടത്തിന്റെ ഓർമ്മയിലാവാം പിന്നീടൊന്നും പറയാതെ അവനെ പുണർന്നിരുന്നു…
സമയം വീണ്ടും കടന്നുപോയി…
തണുപ്പ് ശരീരത്തിലേക്ക് തുളഞ്ഞു കയറിത്തുടങ്ങി ..
കോട്ട് ധരിച്ചതിനാൽ അഭിരാമിക്ക് തണുപ്പ് പെട്ടെന്നറിയാൻ സാധിച്ചില്ല …
ഇലത്തുമ്പുകളിൽ നിന്ന് മഞ്ഞ് കമ്പിളിത്തൊപ്പിയിലേക്ക് വീണപ്പോൾ അജയ് ചിന്തകളിൽ നിന്നുണർന്നു ..
ചീവീടുകളുടെയും തണുത്ത കാറ്റിന്റെയും ശബ്ദം മാത്രം നിശബ്ദതയെ ഭേദിച്ചു കൊണ്ടിരുന്നു…
ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു പക്ഷിയുടെ ശബ്ദം കേട്ടപ്പോൾ അവന് ഒന്ന് വ്യക്തമായി ….
വനത്തിൽ തന്നെയാണ്… ….!
അന്ധകാരം തന്നെയാണ് ചുറ്റിനും..!
നിലാവിന്റെ പ്രകാശം ഇലത്തുമ്പുകൾക്കിടയിലൂടെ വീണു തുടങ്ങി……
ചന്ദ്രകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കാനാവാത്ത വിധം ഇല മറഞ്ഞ വൃക്ഷച്ചുവട്ടിലായിരുന്നു അവർ..
ഇരുവരുടെയും ശ്വാസഗതി and നേരെയായിത്തുടങ്ങി…
അഭിരാമി ഒരനക്കവുമില്ലാതിരിക്കുകയായിരുന്നു…
അവളെ സംബന്ധിച്ച്, ഒരു സുരക്ഷിത വലയത്തിലായിരുന്നു അവൾ…
വീണ്ടും സമയം കടന്നുപോയി…….
ചീവീടിന്റെ സ്വരം… ….!
കാറ്റിന്റെ ഹുങ്കാരം…… !
നിശബ്ദതയെ ഹനിക്കുന്ന കാര്യങ്ങൾക്ക് മാറ്റമൊന്നും വരാത്തതിനാൽ ആ അവസ്ഥയിലും അവനൊന്ന് അത്ഭുതപ്പെട്ടു …
മൃഗങ്ങളൊന്നും കാട്ടിലില്ലേ…….?
അതോ, മൃഗങ്ങൾക്കു പോലും തങ്ങളെ വേണ്ടേ എന്നൊരു തമാശയും അവനാ നിമിഷം തോന്നി…
സമയമെത്രയായിക്കാണും… ….?
അവനൊരു ഏകദേശ കണക്ക് കൂട്ടി നോക്കി……
പത്തോ പതിനൊന്നോ ആയിക്കാണണം…
നേരമൊന്നു വെളുത്തു കിട്ടിയിരുന്നെങ്കിൽ എങ്ങനെയെങ്കിലും പുറത്തുചാടാമായിരുന്നു……
തണുപ്പധികരിച്ചു തുടങ്ങി …
നിലത്തിരിക്കുന്ന തന്റെ കാലുകളിൽ ഒരു മരവിപ്പ് കയറുന്നത് അവനറിഞ്ഞു…
സെൽവനോടൊപ്പം പോന്ന നിമിഷം അജയ് ഓർത്തു……
ആ ഒറ്റ നിമിഷം കൊണ്ട് ജീവിതചിത്രം തന്നെ മാറിപ്പോയി……
വരാനുള്ളത് അനുഭവിച്ചേ തീരൂ, എന്ന കാഴ്ചപ്പാട് ജീവിതത്തിൽ വച്ചുപുലർത്തിയിരുന്ന അവന് ഒരിക്കലും മുനിച്ചാമിയേയോ, സെൽവനേയോ കുറ്റപ്പെടുത്താൻ തോന്നിയില്ല …
അവർ തങ്ങളുടെ സന്തോഷം ആഗ്രഹിച്ചു…
അതിനായി അവർ സൗകര്യമൊരുക്കിത്തന്നു..
അജയ് യും അഭിരാമിയും നാടുവിട്ട് പേരറിയാത്ത കാട്ടിൽ താമസിക്കണമെന്ന ശിരോലിഖിതം ഉള്ളിടത്തോളം കാലം അതങ്ങനെ തന്നെ സംഭവിക്കും……
അതിനാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല…