അർത്ഥം അഭിരാമം 6
Ardham Abhiraamam Part 6 | Author : Kabaneenath
[ Previous Parts ] [ www.kambi.pw ]
“ഇതൊരു പണച്ചാക്ക് ഏരിയായാ മാഷേ… അവിടെ തന്നെ രണ്ടോ മൂന്നോ വീട് ഒഴിഞ്ഞു കിടപ്പുള്ളത് എനിക്കറിയാം… ”
സനോജ് പറഞ്ഞു……
“അതെങ്ങനെ… ?”
വിനയചന്ദ്രൻ ചോദിച്ചു.
“വാടകക്ക് വീടൊക്കെ ഏർപ്പാടാക്കി കൊടുക്കുന്ന ഒരു ബ്രോക്കർ എന്റെ പരിചയത്തിലുണ്ട്…… ഇപ്പോഴൊന്നുമല്ല, പണ്ടെങ്ങാണ്ട് പറഞ്ഞ കാര്യമാ… ”
” ഉം………. ”
വിനയചന്ദ്രൻ ചിന്തയിലിരുന്ന് തന്നെ ഒന്ന് ഇരുത്തി മൂളി…
” അല്ല , മാഷ് എങ്ങോട്ടാണെന്ന് പറഞ്ഞില്ല… ? ”
ഇടറോഡിൽ നിന്നും ഹൈവേയിലേക്ക് വണ്ടി കയറിയപ്പോൾ സനോജ് ചോദിച്ചു……
” നീ തല്ക്കാലം ബാറിലേക്ക് വിട്…”
“അപ്പോൾ എങ്ങോട്ടോ പോണമെന്ന് പറഞ്ഞിട്ട്… ?”
“പോകണം… കുറച്ചു കഴിയട്ടെ…”
” ഇത്ര രാവിലെ ഏത് ബാറ് തുറക്കാനാ..?”
“ഇന്നൊരു ദിവസം തുറപ്പിച്ചു കുടിക്കാമെടാ..”
സനോജ് പിന്നീടൊന്നും പറയാതെ സ്ഥിരം ബാറിലേക്ക് വണ്ടി വിട്ടു..
ബാർ തുറന്നിരുന്നില്ല…
മുറിവുകൾ ശരിക്കുണങ്ങാത്ത ഇടതുകാലിൽ ഞൊണ്ടി
പിൻവാതിൽ വഴി വിനയചന്ദ്രൻ രണ്ടെണ്ണം കഴിച്ച് വീണ്ടും കാറിൽ വന്നിരുന്നു..
സനോജ് കഴിച്ചില്ല…
മദ്യം അകത്തു ചെന്നതേ വിനയചന്ദ്രനെ വിയർക്കാൻ തുടങ്ങി……
“നീയാ എ സി ഓണാക്ക്… ”
സനോജ് ഗ്ലാസ്സ് ഉയർത്തി. എ.സി ഓൺ ചെയ്തു.
ഒരു നനുത്ത മൂളൽ കാറിനുള്ളിൽ പടർന്നു…
” നീയാപ്പറഞ്ഞ ബ്രോക്കറുടെ നമ്പറുണ്ടോ കയ്യിൽ… ?”
“എന്റെ കയ്യിലില്ല…… അങ്ങനെ വല്യ ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല.. വേണമെങ്കിൽ സംഘടിപ്പിക്കാം… ”
” വേണം………”
വിനയചന്ദ്രൻ പറഞ്ഞതും സനോജ് ഫോണെടുത്ത് വിളി തുടങ്ങി……
രണ്ടേ രണ്ടു കോൾ കൊണ്ട് സനോജ് ബ്രോക്കറുടെ നമ്പർ സംഘടിപ്പിച്ചു……
“നമ്പറിതാ മാഷേ… ”
” നീ എന്റെ ഫോണിൽ ഒന്നടിച്ചിട്ടേക്ക്.. വിളിക്കണ്ട..”
വിനയചന്ദ്രൻ കിശയിൽ നിന്ന് ഫോണെടുത്ത് , അവനു നേരെ നീട്ടി..
” വീടിനാണോ മാഷേ..?”
“അത് നീയറിയണ്ട…”
വിനയചന്ദ്രന്റെ സ്വരം പരുക്കനായിരുന്നു……
മാഷിൽ നിന്നും ഇത്രകാലം കേൾക്കാതിരുന്നൊരു വാക്ക് കേട്ടതും സനോജ് വല്ലാതെയായി…
അവൻ ഫോണിൽ നമ്പർ ഡയൽ ചെയ്തിട്ട ശേഷം ഫോൺ , വിനയചന്ദ്രന്റെ മുൻപിലുള്ള ഡാഷ് ബോർഡിലേക്ക് വെച്ചു..
പണക്കാരെല്ലാം ഒരുപോലെയാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു..
തന്റെ മകളുടെ ജീവന് അയാൾ തന്ന പണം ഈ നിമിഷം തന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ എന്ന് അവനോർത്തു……
അവൻ പതിയെ സീറ്റ് ബൽറ്റ് അഴിച്ചു……
“ഇപ്പം വരാം മാഷേ… ”
പറഞ്ഞിട്ട് സനോജ് , വിനയചന്ദ്രന്റെ മറുപടി ക്കു കാത്തു നിൽക്കാതെ ഡോർ തുറന്ന് പുറത്തിറങ്ങി…
ബാറിനു പുറത്തുള്ള ബാത്റൂമിലേക്ക് അവൻ കയറുന്നത് കാറിലിരുന്ന് വിനയചന്ദ്രൻ കണ്ടു……
വിനയചന്ദ്രനെ ധരിപ്പിക്കാനായി ബാത്റൂമിൽ കയറിയ സനോജ് രണ്ടുമുന്ന് മിനിറ്റു കഴിഞ്ഞ് പുറത്തിറങ്ങി …
പതിവില്ലാത്തതാണെങ്കിലും ബാറിനു സമീപം, ലോട്ടറി വിൽക്കുന്ന വൃദ്ധന്റെയടുത്തേക്ക് അവൻ നീങ്ങി……
തന്റെ കടങ്ങളും കടപ്പാടുകളും വീട്ടി തീർക്കാൻ പര്യാപ്തമായ ഒരു തുക ലഭിക്കേണമേ എന്ന പ്രാർത്ഥനയോടെ , ലോട്ടറി വിൽപ്പനക്കാരൻ വിശറി പോലെ വിരിച്ചു പിടിച്ച ടിക്കറ്റുകളിൽ നിന്ന് ഒരെണ്ണം അവൻ വലിച്ചൂരിയെടുത്തു..
നമ്പർ പോലും നോക്കാതെ അവനത് മടക്കി കീശയിലേക്കിട്ടു……
ലോട്ടറിക്കാരന് പണം കൊടുത്ത് ബാക്കി വാങ്ങി പിൻതിരിഞ്ഞ സനോജ്, ബാർ കോമ്പൗണ്ടിന്റെ അങ്ങേതലയ്ക്കൽ നിന്ന് കാർ നിർത്തി, ഡോർ തുറന്ന് പുറത്തിറങ്ങുന്ന രാജീവിനെ കണ്ട് സ്തബ്ധനായി …
ഒരു നിമിഷം കൊണ്ട് ഭാഗ്യദേവതയെ അവൻ മറന്നു..
രാജീവ് രാവിലെ തന്നെ ബാറിൽ വന്നതിന്റെ പൊരുളന്വേഷിച്ച് അവന്റെ മനസ്സ് പിടഞ്ഞുണർന്നു……….
സനോജിന്റെ ഫോൺ ശബ്ദിച്ചു…….
“സനുവേട്ടാ… ആള് രാവിലെ തന്നെ നിങ്ങളുടെ സ്വന്തം ബാറിലുണ്ട്..”
ഫോണെടുത്ത സനോജ് താൻ പറഞ്ഞേൽപ്പിച്ച പയ്യന്റെ സ്വരം കേട്ടു.
“നീയെവിടാ… ….?”
രാജീവിനെ തന്നെ ശ്രദ്ധിച്ച് സനോജ് ചോദിച്ചു..
” ഞാൻ ബാറിനു പുറത്തുണ്ട് … ”
” അയാളെങ്ങോട്ടാ , തിരിച്ചു പോകുന്നത് എന്ന് നോക്കണം……”
“അതേറ്റു…, പിന്നെ വേറൊരു കാര്യമുണ്ട് സനുവേട്ടാ…….”
” പറയെടാ… “
” അയാളിന്ന് രാവിലെ വേറൊരു വീട്ടിൽക്കൂടി കുറച്ചു മുൻപ് പോയായിരുന്നു… ”
സനോജിന്റെ ഹൃദയമിടിപ്പ് കൂടി…
” നീ സ്ഥലം പറ………. ”
പയ്യൻ പറഞ്ഞ സ്ഥലം, പ്രതീക്ഷിച്ചതാണെങ്കിലും കേട്ടപ്പോൾ സനോജിന് ഒരുൾക്കുളിരനുഭവപ്പെട്ടു……
വിനയചന്ദ്രൻ മാഷിന്റെ കണക്കുകൂട്ടലുകൾ കിറുകൃത്യമാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു…
തന്നോടയാൾ പരുക്കനായി സംസാരിച്ചതിനു പിന്നിലും കാരണങ്ങളുണ്ടാവാം എന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു……
നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിനു നേർക്കാണ് രാജീവ് നടന്നു വരുന്നത് , എന്നവൻ കണ്ടു……
വിനയചന്ദ്രനെ ഒറ്റയ്ക്കു വിടാൻ മനസ്സില്ലാതെ, സനോജ് അവർക്കരുകിലേക്ക് വേഗത്തിൽ നടന്നു……
രാജീവും സനോജും ഒരേ സമയമാണ് കാറിനടുത്തെത്തിയത്……
” എവിടെടാ നിന്റെ മുതലാളി..?”
സനോജിനെ കണ്ടതും രാജീവ് എടുത്തണിഞ്ഞ ചിരിയോടെ ചോദിച്ചു……
” അകത്തുണ്ട്……. ”
പറഞ്ഞിട്ട് സനോജ്, ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു..
ഗ്ലാസ്സിനു പുറത്ത് രാജീവിനെ കണ്ടതും വിനയചന്ദ്രൻ ഡോർ തുറന്നു…
അയാളെ കണ്ടതും, ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ രാജീവ് പതറി…
“എന്താ രാജീവാ… ….?”
മൃദുവായിരുന്നു വിനയചന്ദ്രന്റെ സ്വരം…
” കാണണം എന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്ത് വരണമല്ലോ…… ”
രാജീവിന്റെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞത് ഒരു പരിഹാസച്ചിരിയാണെന്ന് വിനയചന്ദ്രൻ തിരിച്ചറിഞ്ഞു……
“ഇങ്ങനെയുള്ള സ്ഥലത്ത് വന്ന് എന്നെ കാണാൻ മാത്രം വിശേഷം……….?”
വിനയചന്ദ്രൻ ശാന്തത കൈവിട്ടില്ല……
” അഭിരാമി മിസ്സിങ്ങാണ്………. ”
രാജീവ് പുതിയ വാർത്ത പോലെ പറഞ്ഞു……
” അത് , ദിവസം നാലഞ്ചായില്ലേ .. ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നു………. ”
” എന്നെ പൊലീസ് വിളിച്ചിരുന്നു……”
രാജീവ് തന്റെ അനിഷ്ടം പ്രകടമാക്കി……
” അതവരുടെ ഡ്യൂട്ടിയല്ലേ , സംശയമുള്ളവരെ വിളിച്ച് അന്വേഷിക്കുക എന്നത്… ?”
ശാന്തമായിരുന്നു വിനയചന്ദ്രന്റെ സ്വരം .
ഒരു കുത്ത് കിട്ടിയതു പോലെ രാജീവ് ഒന്ന് പിടഞ്ഞു.
“നിങ്ങൾ അവരെ ഒളിപ്പിച്ചെന്നാ സംസാരം..”
തന്റെ മുഖഭാവം മറയ്ക്കാൻ രാജീവ് പറഞ്ഞു……
“എങ്കിൽ പൊലീസ് എന്നെയും വിളിക്കും…… ”
വിനയചന്ദ്രന്റെ സംസാരം കാറിനകത്തിരുന്ന് കേൾക്കുന്ന സനോജ് അതിശയപ്പെട്ടു……
ബാർ തുറന്നിരുന്നു……
അതു കണ്ടുകൊണ്ട് വിനയചന്ദ്രൻ പുറത്തേക്കിറങ്ങി…
രാജീവ്, അയാളുടെ മുൻപിൽ നിന്നും ഒരു വശത്തേക്ക് മാറി…
” വരുന്നോ… നെഞ്ചിലെ തീയണയാൻ നല്ലതാ…”
വിനയചന്ദ്രന്റെ സ്വരം ദൃഡമായിരുന്നു…