ആതിര

മലയാളം കമ്പികഥ – ആതിര

നിളയിലെ പവിത്ര ജലത്തിൽ മുങ്ങി നിവർന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കൽപ്പടവുകളിലിരിയ്ക്കുമ്പോൾ കൺമുന്നിലിപ്പോഴും അച്ഛനാണ്. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി ! വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നു ഞങ്ങൾക്കച്ഛൻ. ജീവിത
പ്രാരാബ്ദങ്ങൾക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തിൽ ജീവിതത്തിൻറെ നിറങ്ങളാസ്വദിയ്ക്കുവാൻ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വർഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓർമ വെച്ചിട്ടില്ല. ഓർമകളിലേയ്ക്ക് പിച്ച വെച്ച നാളുകളിൽ അച്ഛനെ കണ്ടതുമില്ല. എന്നേം ഉണ്ണ്യട്ടനേം നല്ലപോലെ പഠിപ്പിയ്ക്കാൻ നല്ലപോലെ
വളർത്താനുമൊക്കെയുള്ള സ്വപ്നങ്ങളുമായി മണലാരണ്യത്തിൽ സ്വയം ഉരുകി തീരുകയായിരുന്നച്ഛൻ. അച്ഛനെ കാണാനായി വാശിപിടിച്ച നാളുകളിലമ്മയെടുത്തു തന്ന ഫോട്ടോ നെഞ്ചോട് ചേർത്തുറങ്ങിയപ്പോൾ അച്ഛൻറെ നെഞ്ചിലെ ചൂടേറ്റുറങ്ങിയതുപോലെ…
ലോകത്തിൻറെ രണ്ടുകോണിലുള്ളവരെ വിരൽത്തുമ്പിലൂടെ അടുത്തെത്തിയ്ക്കുന്ന മൊബൈൽഫോൺ
കേട്ടറിഞ്ഞ വസ്തതമാത്രമായിരുന്ന കാലം… അച്ഛൻറെ കത്തും കൊണ്ടുവരുന്ന പോസ്റ്റ്-മാനേയും കാത്തുള്ള വാരാ ന്ത്യങ്ങളിലെ ഉമ്മറപ്പടിയിന്മേലുള്ള കാത്തിരിപ്പ് അക്ഷരത്തെയറിഞ്ഞ നാൾ മുതൽക്ക് തുടങ്ങിയതാണ്. അക്ഷരങ്ങളിലൂടെയാണ് അച്ഛനെ അടുത്തറിഞ്ഞത്. സംവദിച്ചത്. കൂട്ടുകൂടിയത്.

പിണങ്ങിയത്.. ഇണങ്ങിയത്. കൂടെയുള്ളവർ നാട്ടിലേയ്ക്ക് വരുമ്പോൾ അയച്ചുതന്ന ആപ്പിളിൻറെയും
ടോബറിയുടെയും മണമുള്ള പെൻസിലിൻറെയും ചോക്ലേറ്റ് നിറച്ച ഗൾഫ് മിട്ടായിയുടെയും സ്ഥാനത്ത് അച്ഛനൊന്ന് വന്നിരുന്നെങ്കിലെന്നാഗ്രഹിച്ച്
വിദൂരതയിലേയ്ക്ക് കണ്ണുകളയച്ച് കാത്തിരുന്ന നാളുകളുണ്ട്. കാവിലെ ഉത്സവത്തിന് ചുവന്ന പട്ടുപാവടയുടുത്ത് കണ്ണെഴുതി പൊട്ടുംതൊട്ട് അച്ഛൻറെ വലം കയ്യിൽ തൂങ്ങി നടക്കണമെന്നും… തമിഴ് കലർന്ന മലയാളം വിക്കി വിക്കി പറയുന്ന ബലൂൺ ഏട്ടൻറെ കയ്യിൽ നിന്ന് പച്ച പുള്ളികളുള്ള വെളുത്ത ബലൂണും വാങ്ങി കൂട്ടുക്കാരെയൊക്കെ കാണിക്കണമെന്നും ആഗ്രഹിച്ചിട്ടുണ്ട്… വെറുതേയെങ്കിലും സ്വപ്നം കണ്ടിട്ടുണ്ട്. കൂട്ടുക്കാർ അവരുടെ അച്ഛനോടൊപ്പം
പോകുന്നത് കാണുന്ന നേരം. തിരിച്ചുവരാനുള്ള നാളുപറഞ്ഞതുമുതൽ ആ നാളെത്തുംവരെ ആകാംഷയോടെ കാത്തിരുന്നതും. എയർപോർട്ടിൽ | നിന്ന് പുറത്തേയ്ക്കിറങ്ങുന്ന അച്ഛൻറടുക്കലേയ്ക്ക് ഓടിയെത്തുമ്പോൾ ഇരുകയ്യാലെ കോരിയെടുത്തതും… തിരികെ മടങ്ങും വരെ അമ്മയുടെ ശിക്ഷണത്തിൽ നിന്ന് കാത്തുസൂക്ഷിച്ചതും ഞങ്ങളുടെ കുറുമ്പുകളോടൊത്തുകൂടിയതും. അവസാനമാനാളിൽ ചില്ലുവാതിലിനപ്പുറത്തേയ്ക്ക് കടക്കുന്നതിനുമുൻപ് കവിളുകടിച്ചെടുത്തുകൊണ്ടുമ്മ തന്നതും തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെ… മരംകേറി പെണ്ണിൽ നിന്നും

പക്വതയിലേയ്ക്കുള്ള ആ വലിയ മാറ്റം കുഞ്ഞിക്കല്ല്യാണമായാഘോഷിച്ചപ്പോഴും അച്ഛനെത്താൻ കഴിയാതെ പോയി.
കാലചകം ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കറങ്ങിക്കൊണ്ടേ ഇരുന്നു. ഒടുവിൽ.. ജന്മനാട്ടിൽ വിശ്രമജീവിതം നയിക്കുവനായി മണലാരണ്യത്തിനോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞത്തിയ നാൾ അച്ഛനാഗ്രഹിച്ചതുപോലെ
സ്വീകരിച്ചു.. ഗൾഫിലേയ്ക്ക് തിരികെ പോകാൻ നേരം ചിണുങ്ങിക്കരഞ്ഞ ഞാൻ സർക്കാർ സ്കൂൾ ടീച്ചർ കീർത്തന മോഹനായും..
പരിഭവം കാണിച്ചകലെ മാറി നിന്ന ഉണ്ണേട്ടൻ എ എസ് പി കാർത്തിക് മോഹൻ
ഐ പി എസ് ആയും … – മണലാരണ്യത്തിലെ ചൂടുപേക്ഷിച്ച് ജന്മനാടിൻറെ കുളിർക്കാറ്റച്ഛനേറ്റത് ഞങ്ങളിരുവർക്കും നല്ലൊരു ജിവിതം സമ്മാനിച്ച ശേഷം മാത്രം… പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെ നാളായിരുന്നു. ബാല്യത്തിൻറെ ഓരോ യാമങ്ങളിലും കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി പൂവണിഞ്ഞു. ആയിടയ്ക്ക് വിവാഹലോച്ചനുമായി വന്ന ബ്രോക്കറോട് ഗൾഫ്കാരൻ വേണ്ടെന്ന് പറഞ്ഞത് പ്രവാസചൂട് നല്ലപോലെ അറിഞ്ഞതിനാലാകണം. ആകാശത്തിലെ നക്ഷത്രങ്ങൾ വിവാഹങ്ങളോരോന്നോരോന്നായി മുടക്കിയപ്പോഴും സങ്കടത്തേക്കാളേറെ സന്തോഷമായിരുന്നു.. അച്ഛനെ
വിട്ടടുത്തൊന്നും പിരിയേണ്ടല്ലോയെന്ന ആശ്വാസമായിരുന്നു. അച്ഛൻറെ പുന്നാരയായങ്ങനെ കഴിയുന്ന കാലത്താണ് ഉണ്ണേട്ടൻറെ സുഹൃത്തും സഹപ്രവർത്തകനുമായ അഭിഷേക് എന്നെ കാണുന്നതും.. ആലോചനയുമായെത്തുന്നതും… ആകാശഗോളങ്ങൾ വഴിമാറിത്തന്നപ്പോൾ അച്ഛൻ തന്നെയാണ് എല്ലാവരുടെയും അനുഗ്രഹ-ആശീർവാദങ്ങളോടെ അഭിയേട്ടനെന്നെ കൈപ്പിടിച്ചു കൊടുത്തതും.

Kambikathakal:  അയൽവാസി തസ്ലീമ - 1

തിരക്കുകളിൽ പുഞ്ചിരിച്ചും തിരക്കൊഴിയുമ്പോൾ ആ വ കാണുന്നില്ലെന്നുറപ്പുവരുത്തി നിറഞ്ഞു വന്ന മിഴികളച്ഛൻ തുടയ്ക്കുന്നത് കണ്ടത് നവവധുവായി ഞാനാ കതിർമണ്ഡപത്തിലിരുന്നപ്പോഴാണ്..
വിടചൊല്ലിയിറങ്ങിയ നിമിഷങ്ങളിൽ ആ നയനങ്ങളിൽ ജലരേഖകൾ പടരുന്നതെൻറെ ഉള്ളമറിയുന്നുണ്ടായിരുന്നു. സന്തോഷത്തിൻറെ വർണ്ണത്തേരിലേറി കാലം പിന്നെയും കടന്നുപോയി. നല്ലൊരു ഭാര്യയാകാനും മരുമകളാകാനുമെനിയ്ക്ക് കഴിഞ്ഞു.
ദൈവം അമ്മയാകുവാനുള്ള ഭാഗ്യം തന്നപ്പോൾ പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകളിൽ അച്ഛനുമൊപ്പമുണ്ടായിരുന്നു. ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും പകർന്നു തന്നുകൊണ്ട്. കാത്തിരിപ്പിനൊടുവിൽ വൈദ്യശാസ്ത്രം കുറിച്ചൊരാ നാളിൽ വേദനയുടെ കാഠിന്യത്തിലും അവശതയുടെ മൂർധന്യാവസ്ഥയിലും പ്രസവമുറിയിൽ ഞാൻ പിടഞ്ഞപ്പോൾ.. പുറത്ത് മനമുരുകി നേദിച്ച പ്രാർത്ഥനയോടെ കാത്തിരുന്ന അച്ഛന് ആശ്വാസമായത് കൈകളിലേയ്ക്ക് ഇളം ചുവന്ന പുതപ്പിൽ പൊതിഞ്ഞ കുരുന്നുജീവനെ വെച്ചുനൽകിയപ്പോഴാകാം.. ഒടുവിൽ ഏട്ടനെ അച്ഛൻറെ സ്ഥാനത്തിനി കാണണമെന്നും അച്ഛൻ കഴിഞ്ഞാൽ ഏട്ടനാണിനിയെല്ലാമെന്നെൻറെ കൈകളിൽ പിടിച്ചുകൊണ്ട് അവശതയോടെ പറഞ്ഞപ്പോഴും
അറിയാതെപോയി..മരണത്തിലേയ്ക്കുള്ള കാൽവെയ്പായിരുന്നുവതെന്ന്. മണലാരണ്യത്തിലെ

ജീവിതമുപേക്ഷിച്ച് തിരിച്ചെത്തിയിട്ട് ഒന്ന് കൺകുളിർക്കെ കാണുന്നതിനും മുൻപേ.. കണ്ടു കൊതി തീരും മുൻപേ ആ
ലോകത്തിലേയ്ക്കച്ഛൻ നടന്നു. അവസാനമായൊന്നു കാണാൻ പോലും കഴിയും മുൻപേ എൻറെ ബോധം നശിച്ചിരുന്നു. – വീട്ടിലേയ്ക്ക് വിരുന്നുവരുമ്പോൾ ഓടിച്ചെന്ന് കണ്ണുപൊത്താൻ തിരികെ മടങ്ങും വരെ ആ സ്നേഹത്തി“യാൻ ഇനിയെൻറെ അച്ഛനില്ല. അഭിയേട്ടനോട് പിണങ്ങുമ്പോൾ അച്ഛനോട് പറഞ്ഞുകൊടുക്കുമെന്നു പറഞ്ഞ് ഫോണെടുത്ത് നമ്പർ ഡയൽ ചെയ്യുമ്പോൾ മറുതലയ്ക്കലിൽ “”””അവൾക്ക് രണ്ടെണ്ണം കൂടെ കൊടുക്കെടാ മോനേ” എന്നഭിയേട്ടനോട് പറയാനിനി
അച്ഛനില്ല. ഇന്നേക്ക് പതിനാറുനാൾ മുൻപ് തെക്കേ തൊടിയിൽ നിന്ന് വെട്ടിയെടുത്ത മൂവാണ്ടൻ മാവിൻറെ വിറകുചീളുകൾക്കൊപ്പം എരിഞ്ഞടങ്ങിയ അച്ഛൻറെ
ഇനിയുമണയാത്ത ഓർമ്മകൾ മാത്രമാണിനി ബാക്കി. ഓർമകളിലാണിനിയച്ഛൻ. അച്ഛാച്ചനെ പറ്റി ഞങ്ങളുടെ പൊന്നോമനകൾക്ക് പറഞ്ഞുകൊടുക്കുന്ന വാക്കുകളിലാണിനിച്ഛൻറെ ജീവിതം. ബാല്യക്കാലത്തിലച്ഛനോടൊത്തു നീന്തിയ ഈ നിളയിൽ ഞാനിന്ന് കർമങ്ങൾ ചെയ്യുകയാണ്. മൺമറഞ്ഞ അച്ഛൻറെ ആത്മശാന്തിയ്ക്കായി. ആഹ്ലാദപൂർവ്വം ഈ ലോകവാസം കഴിച്ചനശ്വരനായ ആ ആത്മാവിനായി ഞാൻ പിണ്ഡവും എള്ളും ജലവും പുഷ്പവും പ്രാർത്ഥനയും സമർപ്പിക്കുന്നു.
””””കീർത്തൂ.. വാ പോകാം.” കുറച്ചുനേരംകൂടി ഇരുന്നോട്ടെ ഉണ്ണ്യട്ടാ എന്ന ചോദ്യത്തിന് മറുപടിയായി
കൈപ്പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴെപ്പോഴോ അങ്ങകലേയ്ക്ക് കണ്ണുകൾ പാഞ്ഞു.. കണ്ടു ഞാനെൻറെ അച്ഛനെ.. വീണ്ടുമൊരിക്കൽ കൂടി.. പ്രകൃതിയോടലിഞ്ഞാരു അദൃശ്യരൂപം.. ””’ഉണ്ണേട്ടാ അങ്ങോട്ട് നോക്കൂ ”
ന്ന് പറഞ്ഞ് അകലേയ്ക്ക് വിരലുകൾ ചൂണ്ടിയപ്പോൾ..

ടേ?”””””നിനക്ക് തോന്നിയതാകും മോളേ” എന്നും പറഞ്ഞന്നെ നെഞ്ചോട് സാർ ചേർത്തുപിടിച്ചാശ്വസിപ്പിയ്ക്കാൻ മാത്രമേ ആ പാവത്തിന് കഴിഞ്ഞുള്ളു…. അച്ഛാ.. എല്ലാ കഷ്ടപ്പാടുകളും സ്വന്തം തോളിലേറ്റിക്കൊണ്ട് അച്ഛൻറെ ആഗ്രഹം
പോലെ തന്നെ ഞങ്ങളെ വളർത്തി. നല്ലൊരു ജീവിതം തന്നു. അച്ഛന് നേടാൻ കഴിയാതെപോയതോരോന്നും പ്രവാസ ചൂടിൽ സ്വയമുരുകി ഞങ്ങളിലൂടെ നേടിയപ്പോൾ.. ഞങ്ങൾക്ക് നേടാനാകാതെ പോയത്. ആ
സ്നേഹമായിരുന്നു.. ആ കരുതലായിരുന്നു.. അറിഞ്ഞുതുടങ്ങിയപ്പോഴേയ്ക്കും
ഞങ്ങളിൽ
നിന്നൊക്കെ തട്ടിപ്പറിച്ചെടുത്തില്ലേ…വിധി… മടക്കയാത്രയിൽ ഒരിക്കൽക്കൂടി നോക്കവേ.. ഉണ്ടായിരുന്നു അവിടെയെൻറെയച്ഛൻ. അദ്ദേഹം പുതിയൊരു ജീവിതത്തിലേയ്ക്ക് ഞങ്ങളെ
കൈവീശിയാത്രയാക്കുന്നത് പോലെയെനിയ്ക്ക് തോന്നി. അതെ.. ഇനി പുതിയൊരു ജീവിതമാണ്. അച്ഛനെന്ന സ്നേഹത്തണലില്ലാത്ത പുതിയൊരു ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF