ആദ്യരാത്രിഅടിപൊളി  

കല്യാണ സമയം അടുക്കും തോറും ടെൻഷൻ കൂടി വന്നു….. ശരീരമാകെ വിയർത്തു ഒലിച്ചു തുടങ്ങി…..
കൊട്ടും കൊരവയും ആളുകളും എല്ലാം കൂടി ചുറ്റിലും ആകെ ബഹളമാണ്……
മുഹൂർത്തം ആയതോടെ കെട്ടാൻ പറഞ്ഞു താലി എടുത്തെന്റെ കൈയിൽ തന്നു…… അതോടെ കൈ വിറയ്ക്കാൻ തുടങ്ങി…….
അതു കണ്ടിട്ട് എന്താടാ രാവിലെ അടിക്കാഞ്ഞിട്ടാണോ കൈ വിറയൽ എന്നു ഏതോ ഒരുത്തന്റെ ഡയലോഗ് വന്നു ചുറ്റിലും നിന്നവർക്കൊക്കെ ചിരി പൊട്ടി……….
ഒടുവിൽ എങ്ങനെ ഒക്കെയോ ഒപ്പിച്ചു
അഗ്നിസാക്ഷിയായി അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി……

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാട് ഇളകി.

അങ്ങനെ കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു…

ഈ രാത്രി കുളിയും പല്ല്തേപ്പും ഒക്കെ കല്യാണം പ്രമാണിച്ച് തുടങ്ങിയതാണെന്ന് കേട്ടോ.

സി. എ ഒക്കെ കഴിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല. നമ്മളാണെങ്കിൽ വെറും
പത്താം ക്ലാസ്സും, ഗുസ്തിയും ആണ്.
വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി. ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം. അവിടെ ചൈനീസ് റെസ്റ്റോറന്റിൽ സപ്ലെയറാണെന്ന് ആരും അറിഞ്ഞിട്ടില്ല…!
ചോദിക്കുന്നവരോട് അൽമറായ് കംമ്പനിയുടെ സെയിൽ‌സ് മാനേജരാണെന്നാണ് വെച്ച് കാച്ചാറ്… കരാമയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.
അങ്ങനെ എന്റെ ആദ്യരാത്രിഎന്ന സ്വപ്നം പൂവണിയാന്‍ പോകുകയാണ് .
ആതിര,(ആദി) ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്റെ ‘സ്വപ്ന സുന്ദരി.
ആകാര വടിവൊത്ത ശരീരം, പൊക്കം ഏതാണ്ട് എന്റെ ഒപ്പത്തിനൊപ്പം വരും , ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം…തിളങ്ങുന്ന കണ്ണുകള്‍ ,ചായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും എപ്പോഴും ചുവന്നു തുടുത്തിരിക്കും.
അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല…
ചുരുക്കി പറഞ്ഞാല്‍ ഒരു “അപ്സരകന്യക”

കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു.
ലോകം അവസാനിക്കാറായോ, ദൈവമേ,?.
ഏയ്‌ ഇല്ല, എല്ലാം നല്ലാതിനാവും……..
………..ആദ്യരാത്രിയിൽ മഴ,
ശുഭ ലക്ഷണമാണെന്ന് തോന്നുന്നു…

വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും അവളെയിരിക്കുമെന്ന് കരുതി ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് ഒരു വേഴാമ്പലിനെപ്പോലെ അക്ഷമനായി ഞാൻ നിന്നു….!

എവിടെ, വരുന്ന ലക്ഷണമൊന്നും കാണുന്നില്ല…

ചേട്ടന്റെ കുട്ടികളാണ് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നത്……!
പിള്ളേരണത്രെ പിള്ളേര്. ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?
ഈ പെണ്ണ് ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് ഒന്ന് വേഗം ഇങ്ങോട്ട് വന്നൂടേ?.

പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കവും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൗണ്ട്..!
ഹോ… ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തെ ഒന്ന് കേട്ടിട്ടില്ല. ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു. സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു…!

മണിയറയുടെ വാതിൽ പതിയെ തുറന്നുകൊണ്ട് നമ്ര മുഖിയായി കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി എന്റെ നവവധു മണിയറയിൽ പ്രവേശിച്ചു..
നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, ‘എന്തേ വൈകിയേ?’ എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു..

അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി.ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….!
ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.

“എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നേ?”

എന്റെ ദേവി, ഈ സൗന്ദര്യം ഞാൻ ഒന്ന് കൊതി തീരെ കാണുവായിരുന്നു.

ഇനി എങ്ങനെ തുടങ്ങും എന്നാലോചിച്ച്‌ ഞാൻ അങ്ങനെയിരുന്നു. മനപാഠമാക്കിയ ഡയലോഗ് ഒന്നും ഓർമ്മ വരുന്നില്ല. കഷ്ടപ്പെട്ടു പഠിച്ചതെല്ലാം വെറുതെയായി പോയല്ലോ ഈശ്വരാ.
ഇനിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം…

അവൾ തല കുനിച്ച് പതിയെ, എന്റെ നേരെ പാൽ ഗ്ലാസ്സ് നീട്ടി….
ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് പാതി അവൾക്ക് കൊടുത്തു,

“ ആദി…ഇവിടെ ഈ രാത്രിയില്‍ തുടങ്ങുകയാണ് നമ്മുടെ ജീവിതം. സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍ ഒരു തുണയെയാണ് ഞാന്‍ ആഗ്രഹിച്ചത്‌…”

“പുതിയ ലോകം, പുതിയ ആള്‍ക്കാര്‍, പുതിയ സാഹചര്യം. അഡ്ജസ്റ്റ്‌ ചെയ്യാന്‍ നിനക്ക് കുറച്ച് സമയമെടുക്കും, എനിക്ക് മനസ്സിലാവുമത്. ആവുന്നിടത്തോളം വേഗം ഇവിടുത്തെ സാഹചര്യങ്ങളെ തന്‍റെതാക്കുക, കാരണം ഇതാണിനി നിന്റെയും എന്‍റെയും ലോകം.”
(മനസിലേക്ക് കടന്നുവന്ന ചില ഡയലോഗുകൾ
ഞാൻ ചുമ്മാ വാരി വിതറി…)

“ഞാന്‍ മാത്രമിങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാലോ നീ എന്തെങ്കിലും പറയൂ”

സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.

ടാ..എന്തായി , തുടങ്ങിയാ…
എന്റെ ഉപദേശം വല്ലതും?’
….വെച്ചിട്ട് പോടാ മൈരേ…..

എന്നാപിന്നെ, നടക്കട്ടെ… ഞാൻ കുറച്ച് കഴിഞ്ഞു വിളിക്കാം തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.

നീ ഇനി വിളിച്ചു ബുദ്ധിമുട്ടണമെന്നില്ല, ഞാൻ ഫോൺ
സ്വിച്ച് ഓഫ് ചെയ്തേക്കാം…

‘ആരാ വിളിച്ചത്?’

‘എന്റെ ഒരു കൂട്ടുകാരനാ. അവനിടക്ക് ഈ ക്രിമികടീടെ സൂക്കേടുണ്ടെ.’
എന്തായാലും ഇനി ഒരു നായിന്റെ മോനും വിളിക്കണ്ടാ…
ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്കാം…

“ശ്രീയേട്ടാ….
എനിക്ക് ഒരു ആഗ്രഹം ഉണ്ട്… “

“ബെസ്റ്റ്….. അത് എല്ലാർക്കും ഉള്ളതല്ലേ….. ”
നമ്മളിപ്പോൾ ഒന്നാണ്….
നിന്റെ ആഗ്രഹങ്ങൾ എന്റെയും കൂടിയാണ്..
നമുക്കതെല്ലാം ഒരുമിച്ച് നിറവേറ്റാം പെണ്ണേ……. ”
നീ പറ എന്താ നിന്റെ ആഗ്രഹം?

അങ്ങന്നെ വല്യ വല്യ ആഗ്രഹങ്ങളാെന്നുമല്ലാട്ടോ…..

എന്തായാലും നീ പറയ്…!

നമ്മൾ ഒരുമിച്ച് ബുള്ളെറ്റിലൊരു യാത്ര..

ഇതാണോ ഇത്ര വലിയ ആനകാര്യം. നീ തന്നെ പറ എവിടെ പോണം?

Leave a Reply

Your email address will not be published. Required fields are marked *