ആയുരാഗ്നി 8

ആയുരാഗ്നി

Ayuragni | Author : The Erotic Writer


” കിച്ചാ…. വണ്ടി അങ്ങോടൊന്നു ഒതുക്കെടാ… ” റോഡിന്റെ ഒരു വശത്തു കാണുന്ന ബേക്കറിയിലെക്ക്‌ നോക്കികൊണ്ട്‌ ആയുർദേവ് പറഞ്ഞു.

“ഇനി അധികം ദൂരമില്ലന്ന് തോന്നണു..സമ്മുനോടു ചോദിക്കണോ…” വണ്ടി ബേക്കറിയുടെ ഫ്രണ്ടിലേക്കു ഒതുക്കികൊണ്ട് അച്ചു ചോദിച്ചു.

“അവരുറങ്ങിക്കോട്ടെടാ… വിളിക്കണ്ട നമുക്കാ കടയിൽ ചോദിക്കാം.. വെള്ളവും മേടിക്കാം.. കൈയിലുള്ള ബോട്ടിൽ തീർന്നു….”

“മ്മ് എന്നാ വാ….”

അച്ചുവും കിച്ചുവും കടയിലേക്ക് കേറി…

വാമനപുരം എന്ന ആ ഗ്രാമത്തിലെ ഏക ബേക്കറി ആണ് നാരായണേട്ടന്റെ കിങ്ങിണീസ് ബേക്കറി കിങ്ങിണി നാരായണേട്ടന്റെ കൊച്ചു മകളാണ് പണ്ട് ചായക്കടയായിരുന്ന ആ കട വാമനപുരം എന്ന പരിഷ്കാരം തോട്ടു തീണ്ടാത്ത ഗ്രാമത്തിന്റെ അൽപ പരിഷ്കാരത്തോടൊപ്പം പരിഷകരിച്ചെടുത്തതാണു ഇന്നത്തെ കിങ്ങിണീസ് ബേക്കറി.

പല നാടുകളിലെയും ചൂടുള്ള വാർത്തകളുടെ വിതരണ കേന്ദ്രം പോലെ ഈ നാട്ടിലെ വിതരണ കേന്ദ്രമാണ് ഈ ബേക്കറി.

കണ്ടു പരിചയമില്ലാത്ത കണ്ടാൽ സ്വന്തം അമ്മമാർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്തവിധം സാമ്യമുള്ള അച്ചുവിനേം കിച്ചുവിനേം കണ്ടപ്പോൾ ചായ കുടിച്ചും പരദൂഷണം പറഞ്ഞുമിരുന്നിരുന്ന എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായ്.

നാരായണേട്ടനും അച്ചുവിനേം കിച്ചുവിനേം മാറി മാറി നോക്കി.

“ചേട്ടാ ഒരു മിനറൽ വാട്ടർ..”അച്ചു മിനറൽ വാട്ടർ വാങ്ങി പുറത്തേക്കിറങ്ങി മുഖമൊന്നു കഴുകി പിന്നെ അല്പം വെള്ളം കുടിച്ചു.

“7 അപ്പ് വേണോടാ അച്ചുവേ…”

“മ്മ് വാങ്ങിക്കോ..”

“ചേട്ടാ രണ്ടു 7 അപ്പ് കൂടി ”

ഈ സംഭവമൊക്കെ നടക്കുമ്പോഴും തൈകിളവന്മാരൊക്കെ അച്ചുവിനേം കിച്ചുവിനേം തുറിച്ചു നോക്കിയിരിക്കുവാ കാരണം ആദ്യമായിട്ടാണ് വാമനപുരത്തു അവരെ കാണുന്നത് അതും കോപ്പി പേസ്റ്റ് ചെയ്ത പോലെ രണ്ടെണ്ണം.

” ചേട്ടാ ഈ പാലോട്ടുമംഗലത്തേക്കുള്ള വഴി. ”

” ആഹാ പാലോട്ടേക്ക… അവിടെ ആരെ കാണാനാ? ” നാരായണേട്ടൻ ഉഷാറായി.

“ആരേം കാണാനല്ല ചേട്ടാ ഞങ്ങള് പാലോട്ടു മംഗലത്തെയാ..” അവിടെയിരുന്നവരൊക്കെ ഒന്ന് ഞെട്ടി.

“പാലോട്ടുമംഗലത്തെ എന്ന് പറയുമ്പോ ആരായിട്ടു വരും?”

“പാലോട്ടുമംഗലത്തെ ദേവരാജ വർമ്മയുടെ കൊച്ചുമ്മക്കളായിട്ടു വരും ചേട്ടൻ അറിയുവോ?” കിച്ചു അച്ചുവിനെ നോക്കി സംഭവം എന്താന്ന് വച്ചാൽ സംസാരം തുടങ്ങിയപ്പോ നാരായണേട്ടൻ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവിടിരുന്നോരെല്ലാം ചുറ്റിനും കൂടിട്ടുണ്ട്.

“കൊച്ചുമക്കളെന്നു പറയുമ്പോ അമേരിക്കയിലുള്ള…..?”

“അതെ ചേട്ടാ അമേരിക്കയിലുള്ള സമീക്ഷാ വർമ്മയുടേം സമീരാ വർമ്മയുടേം മക്കൾ ആണ് ഞങ്ങൾ…”

“അമ്പെടാ മനമേ അങ്ങനെ വരട്ടെ….അതല്ലേ ഇന്നാട്ടിൽ ഇങ്ങനെ കോപ്പി അടിച്ച മാതിരി രണ്ടു പേരുള്ളത് നമ്മുടെ സമീക്ഷ കുഞ്ഞും സമീര കുഞ്ഞുമല്ലേ അപ്പൊ അവരുടെ മക്കൾ ഇങ്ങാനായില്ലെങ്കിലല്ലേ അത്ഭുതം.. ആട്ടെ മക്കള് സമീക്ഷ കുഞ്ഞിന്റെ പിള്ളേരാന്നോ അതോ സമീര കുഞ്ഞിന്റെയോ..”

“ഞാൻ സമീക്ഷ വർമ്മയുടെ മകൻ അഗ്നിദേവ് കിച്ചുന്നു വിളിക്കും ഇത് സമീരാ വർമ്മയുടെ മകൻ ആയുർദേവ് അച്ചുന്നു വിളിക്കും…” കിച്ചു തങ്ങളെ പരിചയപ്പെടുത്തി പക്ഷെ കൂടി നിന്നവർക്കു പിന്നേം കൺഫ്യൂഷൻ ആയി രണ്ടു അമ്മമാർക്ക് ഇത്രേം സാമ്യം മുള്ള മക്കളോ അതെങ്ങനെ?

“ചേട്ടാ ആ വഴിയൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ…?” അച്ചു വിനയാൻവിതനായി.

“ആ പാലോട്ടെ മക്കള് ഞങ്ങടേം മക്കളെപോലെയാ എടാ സുധി കുട്ടികൾക്ക് വഴി ഒന്ന് കാണിച്ചു കൊടുത്തിട്ടു വാടാ.. “പരദൂഷണ കമ്മറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞവനെ നാരായണേട്ടൻ വിളിച്ചു.

പാലോട്ടുമംഗലത്തെ ഇളമുറതമ്ബ്രാക്കന്മാർക്ക് വഴി കാണിച്ചു കൊടുക്കാൻ സുധി റെഡി ആയിറങ്ങി.

“മക്കളെ അമ്മമാരു വന്നിട്ടില്ലേ?വർഷം കുറെ ആയി സമീക്ഷ കുഞ്ഞിനേം സമീര കുഞ്ഞിനേം കണ്ടിട്ട്. നാരായണേട്ടനെ ഓക്കേ ഓർമയുണ്ടാവുമോ എന്തോ?”

“വണ്ടിയിലുണ്ട് ചേട്ടാ… ഉറക്കമാ രണ്ടുപേരും…ശരി ചേട്ടാ വിശദമായി നമുക്ക് പരിചയപ്പെടം ഞങ്ങളിനി ഇവിടെ തന്നുണ്ടാവും…”

“ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ..”

അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.

” എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്.”പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി….

പാലോട്ടുമംഗലം… വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക്‌ ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.

പാലോട്ടുമംഗലത്തെ ഇപ്പോഴത്തെ കാരണവർ ദേവരാജ വർമ ഭാര്യ വാസുകി ദേവരാജ വർമ. ദേവരാജ വർമ്മക്ക് രണ്ടു മക്കൾ. സമീക്ഷ വർമ പാലോട്ട്, സമീര വർമ പാലോട്ട്. ഇരട്ടകൾ ആണ് സമീക്ഷയും സമീരയും കണ്ടാൽ മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത് പോലെ സാമ്യംമുള്ളവർ. പാലോട്ടുമംഗലത്തു അഞ്ചു തലമുറകൾക്കിപ്പുറം ഒരുപാടു പ്രർത്ഥനകൾക്കും വഴിപാടുകൾക്കുമിപ്പുറം ജനിച്ച പെൺകുട്ടികൾ. ജനിച്ചപ്പോൾ തന്നെ ഒരുപാടു അന്ധമായ വിശ്വാസങ്ങൾക്ക് പാത്രമാകേണ്ടി വന്നു സമീക്ഷക്കും സമീരക്കും.ജനനത്തോടെ ജാതകമെഴുതിക്കാൻ ചെന്ന ദേവരാജ വര്മയോട് മക്കളുടെ ജാതകം 17 വയസാകുമ്പോഴേ എഴുതാൻ പാടുള്ളുന്നു പറഞ്ഞു പേരു കേട്ട അന്നാട്ടിലെ കണിയാൻ.ആഴ്ചയിൽ മൂന്ന് ദിവസം 17 വയസു വരെ അമ്പലത്തിൽ പോകണമെന്നും കുടുംബത്തിലെ കാവിൽ നിത്യവും കുട്ടികളെകൊണ്ട് വിളക്കു വെപ്പിക്കണമെന്നും പ്രത്യേകതരം ജാതകം ആണ് മക്കളുടേതെന്നും പറഞ്ഞു കണിയാൻ.

ഒക്കെ കേട്ടു പേടിച്ച വാസുകി മറ്റാരെ എങ്കിലും കൂടി കൊണ്ട് നോക്കിക്കാമെന്നു പറഞ്ഞു ദേവരാജനോട്.

വാമനപുരത്തിനടുത്തുള്ള ദ്വാരക എന്നറിയപ്പെടുന്ന വള്ളുവനാടൻ ഗ്രാമത്തിലെ പേരുകേട്ട തൃപ്പാങ്ങോട്ട് മനയിലെ രാമനാഥൻ തിരുമേനിയുടെ അടുത്തെത്തി ദേവരാജ വർമയും വാസുകിയും.

Leave a Reply

Your email address will not be published. Required fields are marked *