ആയുരാഗ്നി 8

“നിങ്ങൾ എങ്ങനെ? ഉണ്ണിമോളും കിങ്ങിണിമോളും എവിടെ എന്റെ ദേവി എനിക്കിതു വിശ്വസിക്കാൻ പറ്റണില്ലല്ലോ….”എന്റെ മക്കളെ നിങ്ങളെ ഒരു നോക്ക് കാണാണ്ട് അങ്ങ് പോകേണ്ടി വരാമെന്നു കരുതി…” എവിടെ എന്റെ ഉണ്ണിമോളും കിങ്ങിണിമോളും എവിടെ? ” വാസുകി അമ്മക്ക് എത്ര തൊട്ടു തലോടിയിട്ടും മതിയാവണില്ല അതിനിടയിൽ പെണ്മക്കളെ അന്വേഷിക്കാണുമുണ്ട്… അമ്മച്ചന്റെ മുഖത്തും പെണ്മക്കളെ കാണാൻ ഉള്ള ആകാംഷയാണ്.

അച്ചു പുറകിലെ ഡോർ തുറന്നു അമ്മമ്മയെ അങ്ങോട്ടേക്ക് നീക്കി നിർത്തി കിച്ചു അമ്മച്ഛനേം അങ്ങോട്ടേക്ക് നിർത്തി.

19 വർഷങ്ങൾക്കു ശേഷം തങ്ങളുടെ പൊന്നു മക്കളെ കൺ നിറച്ചു കണ്ടു വാസുകിയും ദേവരാജനും. കുഞ്ഞിലേ പോലെ തന്നെ രണ്ടും ഇപ്പോഴും കെട്ടിപിടിച്ചുറങ്ങുന്നു.

” അമ്മമ്മ വിളിച്ചോ ഇപ്പോ തുടങ്ങിയ ഉറക്കമാന്നറിയോ? ”

” ഉണ്ണിമോളേ…. കിങ്ങിണിമോളെ…. സുഖസുഷുപ്തിയിൽ ആയിരുന്ന സമീക്ഷയും നാടും വയലും തറവാട്ടിലെ കുളവുമൊക്കെ സ്വപ്നം കണ്ടു കിടന്ന സമീരയും ആ വിളിയിൽ മെല്ലെ ഞാരങ്ങി തിരിഞ്ഞു.

“കുറച്ചു നേരം കൂടി അമ്മ എന്റെ പൊന്നമ്മയല്ലേ ” ഉറക്കത്തിൽ തന്നെ സമീക്ഷ കൊഞ്ചിച്ചു പറഞ്ഞു. അച്ചും കിച്ചും തലയിൽ കൈ വെച്ച്.

” അങ്ങോടു എണീക്കു പെണ്ണുമ്പിള്ളേ…” കിച്ചു സമീക്ഷയുടെ തോളിലൊരു തട്ട് വെച്ച് കൊടുത്തു സമീരയുടെ തോളിൽ ഒരു കിഴുകൂടെ കൊടുത്തു.

രണ്ടും ഞരങ്ങി തിരിഞ്ഞെണീച്ചു. “എന്തെടാ കുരുട്ടെ… പല തവണ പറഞ്ഞിട്ടുണ്ട് ഉറങ്ങുമ്പോ മേല് നോവിക്കല്ലെന്നു “നിന്നെ ഞാനിന്നു…..”

രണ്ടു പേരും ചാടിയേണീറ്റു. പെട്ടെന്നൊന്നു സ്റ്റക്ക് ആയി മുൻപിൽ തലയുയർത്തി നിൽക്കുന്ന ഒരു 8 കെട്ട് തറവാട്. രണ്ടു പേരുടേം കണ്ണ് നിറഞ്ഞു. തട്ടി പിടഞ്ഞു പെട്ടെന്ന് വെളിയിൽ ഇറങ്ങാൻ നോക്കിയപ്പോ തങ്ങളെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛനും അമ്മേം.

രണ്ടു പേരും പെട്ടെന്നിറങ്ങി അച്ഛനേം അമ്മയേം കെട്ടിപിടിച്ചു കവിളിലും നെറ്റിയിലുമൊക്കെ ചുംബനങ്ങൾ കൊണ്ട് മൂടി. അച്ചും കിച്ചും സ്നേഹപ്രകടനങ്ങളൊക്കെ കണ്ടു ചെറു ചിരിയോടെ നിന്നു.

രണ്ടു പേരും അച്ഛന്റേം അമ്മടേം തൊളിൽ തല ചേർത്ത് വെച്ച് നിന്നു കുറച്ചുനേരം പിന്നെ തല ചെരിച്ചു അച്ചൂനേം കിച്ചൂനേം ഒന്ന് നോക്കി രണ്ടു പേരും കവിള് വീർപ്പിച്ചു പരിഭവം കാണിച്ചു. അതോടെ സമീര രണ്ടിന്റേം കൈയിൽ പിടിച്ചു തങ്ങളിലേക്ക് വലിച്ചടിപ്പിച്ചു.ഇതൊക്കെ കണ്ടു നിന്ന കുട്ടൻ പിള്ളയും പുറംപണിക്കരുമൊക്കെ കണ്ണ് തുടച്ചു. അവർക്കറിയാം നേർച്ചയും കാഴ്ചയുമായ്‌ ദിവസവും അമ്പലത്തിൽ പോകുന്ന വാസുകിയേം ദേവരാജനേം. മക്കൾക്ക്‌ വേണ്ടിയും നാളിതുവരെ കണ്ടിട്ടില്ലാത്ത കൊച്ചുമക്കൾക്ക് വേണ്ടിട്ടുമാണ് ആ വഴിപാടുകളൊക്കെ.തൃപ്പാങ്ങോട്ടു ദേവി അവരുടെ വിളി കേട്ടല്ലോ മക്കളൊക്കെ തിരിച്ചെത്തിയല്ലോ എല്ലാവരും അശ്വസിച്ചു.

” എന്റെ മക്കളെ വാ എല്ലാരും അകത്തേക്ക് വാ എന്റെ ദേവി എന്റെ മക്കള്. എനിക്കിപ്പോഴുമിതങ്ങോട്ടു വിശ്വസിക്കാൻ പറ്റണില്ല ദേവേട്ടാ… “പിള്ള ചേട്ടാ എന്റെ മക്കള് എന്റെ മക്കള് വന്നു പിള്ള ചേട്ടാ….”വാസുകിക്ക് സന്തോഷം വന്നിട്ടു നോക്കാനും ഇരിക്കാനും വയ്യാത്ത പോലെ

” പിള്ളേച്ചോ… ” സമീക്ഷയും സമീരയും കുട്ടൻ പിള്ളയെ രണ്ടു സൈഡിന്നു കെട്ടിപിടിച്ചു. കുട്ടൻപിള്ള പാലോട്ടുമംഗലത്തെ കാര്യസ്ഥൻ മാത്രമല്ല ദേവരാജന്റെ വലംകൈ. അകന്ന ഒരു ബന്ധവുമുണ്ട് പാലോട്ടുമായിട്ടു. പെൺകുട്ടികളുടെ പിള്ളേച്ചൻ അവരുടെ കുസൃതികൾക്കൊക്കെ കൂട്ടു നിൽക്കണ അവരുടെ പിള്ളേച്ചൻ.

പിള്ളേച്ഛനും സന്തോഷമായി ഇത്ര കാലം കഴിഞ്ഞിട്ടും ഒരു മാറ്റൊമില്ല പഴയ അതെ സ്നേഹം അതെ കുസൃതി. മനസ് നിറഞ്ഞു പിള്ളേച്ഛന്റെ.

” ഇങ്ങു വാടാ… ” സമീക്ഷ വിളിച്ചു… ” ഇതാണ് ഞങ്ങടെ വൺ ആൻഡ് ഒൺലി പിള്ളേച്ചൻ ” പിള്ളേച്ചനു ആൾക്കാരെ മനസ്സിലായോ? “….

” ഇത് അഗ്നിദേവ് എന്റെ മോൻ ഇത് ആയുർദേവ് ഇവളുടെ മോൻ. സത്യം പറഞ്ഞാൽ ഞങ്ങൾക്കറിയില്ലാട്ടോ ഇതിലേതാ എന്റേതെന്നും ഇവളുടെതെന്നും. ഞങ്ങളുടെ കൈയിൽ കൊണ്ടു തന്ന സിസ്റ്റർമാർക്ക് വരെ കൺഫ്യൂഷൻ ആയിരുന്നു. കോപ്പി പേസ്റ്റ് ചെയ്ത പോലെ അല്ലെ. പിന്നെ എന്റെ കൈയിൽ കിട്ടിയതിനെ ഞാൻ ഇവകും അവളുടെൽ കിട്ടിയതിനെ എനിക്കും തന്നു ഞങ്ങളതങ്ങു കോംപ്ലീമെന്റ് ആക്കി. “അച്ഛനോടും അമ്മയോടും പിള്ളേച്ഛനൊടുമായിട്ട് സമീക്ഷ പറഞ്ഞു. വാസുകി ചിരിച്ചു കൊണ്ട് മകളുടെ ചുമലിൽ കുഞ്ഞൊരടി കൊടുത്തു.

” പ്രായമിത്രേം ആയിട്ടും ഒരു മറ്റോമില്ല രണ്ടിനും. അകത്തേക്ക് വാ എല്ലാരും പിള്ള ചേട്ടാ എന്റെ മക്കളുടെ വരവ് നമുക്കാഘോഷിക്കണ. നാളെ ഞായറാഴ്ച അല്ലെ കുടുംബ ക്ഷേത്രത്തിൽ അന്നദാനം നടത്തണം. അന്നദാനത്തിന് വരാണവർക്ക് നൂറു രൂപ കാശും കൊടുക്കണം…. അങ്ങനെയല്ലേ ദേവേട്ടാ?.. ” അങ്ങനെ തന്നെ ആയിക്കോട്ടെടോ പിള്ളേ “…. ” എന്റെ കുട്ടികള് തിരികെ എത്തിയത് നാട് മുഴുവൻ അറിയണം അതിനു വേണ്ടത് എന്താച്ചാ താൻ കണ്ടറിഞ്ഞ് അങ്ങ് ചെയ്തോ…. ”

എല്ലാരും അകത്തേക്ക് കേറി അച്ചൂനും കിച്ചൂനും തറവാടിനകവും തടി കൊണ്ടുള്ള കൊത്തുപണികളോട് കൂടിയ തൂണുകളും നടുമുറ്റവുമൊക്കെ പുതുമയാണെങ്കിൽ സമീക്ഷയും സമീരയും തങ്ങളുടെ ബാല്യകാലവും കൗമാരവുമൊക്കെ ഓർത്തെടുക്കുകയായിരുന്നു

” നൈലൂസ് ഇതല്ലേ നിങ്ങള് പറയാറുള്ള നടുമുറ്റം. മഴ പെയ്യുമ്പോൾ നൃത്തം ചെയ്യാറുള്ള ആ സ്ഥലം ”

“നൈലൂസൊ അതെന്താപ്പോ അങ്ങനൊരു വിളി “വാസുകിയുടെ ആണ് സംശയം

” എന്റെ വാസുകി കുട്ടി ഞങ്ങളോട് രണ്ടിനോടും കൂടി എന്തേലും കാര്യം പറയാനുള്ളപ്പോ ഇവന്മാര് വിളിക്കണതാ അങ്ങനെ ” പിന്നെ ആ പേര് സിനിമ നടി നൈല ഉഷയെ പറിച്ചു വച്ചിരിക്കണ പോലെയാണ് ഞങ്ങളെന്നാണ് നിങ്ങളുടെ കൊച്ചുമക്കളുടെ കണ്ടു പിടിത്തം ”

“അതാരാപ്പോ നൈല ഉഷ? അല്ലെങ്കിലും ഇപ്പോഴത്തെ സിനിമ ഒക്കെ ആരാപ്പോ കാണാണെ. തെറി വിളിയും അടിയും പിടിയും തന്നെ….” അതൊക്കെ പോട്ടെ നിങ്ങളേത് മുറിയില കിടക്കണേ?

“ഞങ്ങക്ക് ഞങ്ങടെ മുറി തന്നെ മതി ”

“അപ്പോ കുട്ടികളോ? ”

“അവരും ഞങ്ങൾക്കൊപ്പമാണമ്മേ…. മാറി കിടന്നിട്ടില്ല ഇതുവരെ… കിടത്തിയിട്ടില്ല….”

“അതിനിപ്പോ എന്താ.. ഞാൻ ചോദിച്ചെന്നെ ഉള്ളു… നിങ്ങളുടെ മുറി ഞാനെന്നും തൂത്തു വാരിയിടാറുണ്ട്‌ പോയി കുളിച്ചിട്ടൊക്കെ വാ ഞാൻ ചായ എടുക്കാട്ടോ ” എന്റെ മക്കൾക്ക്‌ എന്താ ചായേടെ കൂടെ കഴിക്കാൻ വേണ്ടേ..? ”

വാസുകി അച്ചുന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. “ഉണ്ണിയപ്പം മതി അമ്മമ്മേ ” കിച്ചുവാണ് മറുപടി പറഞ്ഞത്

” എന്നാ മക്കള് പോയി കുളിച്ചിട്ടൊക്കെ വാ… അമ്മമ്മ ഉണ്ടാക്കി വെക്കട്ടോ വേഗം പോയിട്ടു വാ… ”

Leave a Reply

Your email address will not be published. Required fields are marked *