ആരതി – 7 1

ആരതി 7

Aarathi Part 7 | Author : Sathan

[ Previous Part ] [ www.kambi.pw ]


വയലൻസ് അൽപ്പം കൂടുതൽ ആയിരിക്കും. ഇതുവരെ support ചെയ്ത എല്ലാവർക്കും നന്ദി ഇനിയുള്ള ഒന്നോ രണ്ടോ ഭാഗങ്ങളോട് കൂടെ ആരതി എന്ന കഥ അവസാനിക്കും. അതിനോട് ഒപ്പം തന്നെ the guardian Angel എന്ന കഥയും ഇനി ഒരു part കൂടിയേ ഉണ്ടാവൂ. ആരതി എന്ന കഥയുടെ എല്ലാ ഭാഗവും, the guardian anjel എന്ന കഥയും വായിച്ച ശേഷം ഈ part വായിക്കുക. അല്ലെങ്കിൽ ചിലപ്പോൾ കഥാപാത്രങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ട് ആയെന്ന് വരാം. ഇതുവരെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.നിങ്ങളുടെ അഭിപ്രായങ്ങൾ കഥയിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിന് ഒരുപാട് സഹായിച്ചിട്ടുണ്ട് ഇനിയും അത് പ്രതീക്ഷിക്കുന്നു.

സാത്താൻ 😈


 

ആൻ്റണിയുടെ നിർദ്ദേശപ്രകാരം ആരതിയുടെ വീട്ടിൽ എത്തിയവർ വീടിന് അകത്തേക്ക് ഇടിച്ചുകയറി.എന്നാല് അവർ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ച ആയിരുന്നു അവിടെ കണ്ടത്. പോയവരിൽ പലരും പേടിച്ച് പുറത്തേക്ക് ഓടി. പുറത്തേക്ക് ഒടിയവരിൽ ഒരാള് അവരുടെ കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ്റെ അരികിൽ എത്തി.

 

“എന്താടാ എന്താ പറ്റിയത് നീയൊക്കെ എന്തിനാ ഇങ്ങനെ ഓടി വരുന്നത്? കാര്യം പറ”

 

അയാള് ഓടി വന്ന തൻ്റെ കൂട്ടാളികളെ നോക്കി അൽപ്പം ഗൗരവത്തോടെ തന്നെ ചോദിച്ചു.

 

“അത്. അ….. അ.. അകത്ത് ….. ആൻ്റണി ചേട്ടൻ…..”

 

അത്രയും പറഞ്ഞു തീർന്നപ്പോൾ തന്നെ അയാള് അകത്തേക്ക് ഓടി.അകത്തെ കാഴ്ച കണ്ട അയാള് അല്പം ഭയത്തോടെ നിന്ന നില്പിൽ തന്നെ അവിടെ ഉറച്ച് പോയി എന്ന് തന്നെ പറയാം.

 

ആദ്യം തന്നെ കാണുന്നത് രക്തത്തിൽ കുളിച്ച് ഒരു പിശാചിനെ പോലെ അവിടെ ഇരിക്കുന്ന അർജുൻ ആണ്. തൊട്ട് മുന്നിൽ ആയി തന്നെ കാലുകൾ രണ്ടും കെട്ടി തലകീഴായി ഹാളിലെ ഫാനിൽ കെട്ടി തൂക്കിയിരിക്കുന്ന ആൻ്റണിയെയും. അതിൽ തന്നെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ അയാളുടെ രണ്ടു കൈകളും അറുത്തെടുതിരുന്നൂ. കൂടാതെ അവൻ്റെ നാവും ആ ശരീരത്തിൽ ഇല്ലായിരുന്നു.

 

“എടാ….നീ പാലുതന്ന കൈക്ക് തന്നെ കൊത്തി അല്ലേ കഴുവേറിയുടെ മകനെ”

 

എന്നും ചോദിച്ചുകൊണ്ട് അയാള് തൻ്റെ കയ്യിൽ ഇരുന്ന വാളുമായി അർജുൻ്റെ നേരെ ഓടി. അപ്പോഴും അവൻ്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു. ഒരു കൊലച്ചിരി…..

 

അർജുൻ്റെ നേരെ വാളുമായി ഓടി വരുന്ന ആജാനബാഹു ആയ ആളെ കണ്ട് സൈഡിൽ കയ്യിൽ പറ്റിയ മുറിവും പൊത്തി പിടിച്ചിരുന്ന ആരതി ഉറക്കെ അലറി.എന്നാല് പെട്ടന്ന് ആ ഓടി അടുത്ത ആൾ ഒരു അലർച്ചയോട് കൂടി നിലം പതിച്ചു. എന്നാല് അർജുൻ ഇരുന്ന ഇടത്ത് നിന്നും ഒന്ന് അനങ്ങിയിട്ട് കൂടി ഇല്ലായിരുന്നു. എവിടെ നിന്നോ പാഞ്ഞു വന്ന വെടിയുണ്ട അയാളുടെ തലയോട്ടി തുളച്ച് കയറി. അതോടൊപ്പം തന്നെ പുറത്ത് നിന്നിരുന്ന ഓരോരുത്തരുടെയും തലയോട്ടിയിൽ തുള വീണു…….അതിൽ നിന്നും ഒരാള് മാത്രം കഷ്ടിച്ച് രക്ഷപെട്ടു.

 

അകത്ത് ആകെ പേടിച്ച് വിറച്ച് ഇരിക്കുക ആയിരുന്നു ആരതി പെട്ടന്ന് ആണ് അവളെ അർജുൻ തൻ്റെ അടുത്തേക്ക് വിളിക്കുന്നത്. അർജുൻ്റെ അപ്പോഴത്തെ ആ രൂപം അവളെ ഒന്നുകൂടി ഭയപ്പെടുത്തും വിധം പൈശാചികമായ ഒന്നായിരുന്നു.അവള് കുറച്ച് മുൻപ് അവിടെ നടന്ന സംഭവങ്ങൾ ഒന്നുകൂടി ഓർത്തെടുത്തു…..

 

2hours back 🔙

 

അർജുനും ആരതിയും കൂടി ഹാളിൽ ഇരുന്നു കൊണ്ട് സംസാരിക്കുക ആയിരുന്നു.

 

അർജുൻ: സോ അങ്ങനെ ആണ് അല്ലേ നിനക്ക് അവളെയും കുഞ്ഞിനെയും കുറിച്ച് അറിയാൻ സാധിച്ചത്.

 

ആരതി : yes, പക്ഷേ അവിടെ നിനക്ക് ഒരു heroic image ആണല്ലോ? അവള് പറഞ്ഞപ്പോൾ ഞാൻ തന്നെ ഒന്ന് അതിശയിച്ചു നീ തന്നെ ആണോ അതെന്ന്. പിന്നെ ഈ ഫോട്ടോ അയച്ചു തന്നപ്പോൾ ആണ് എനിക്ക് നിയാണ് എന്ന് ഉറപ്പായത്.

 

അതും പറഞ്ഞുകൊണ്ട് അവള് തൻ്റെ ഫോണിൽ ഒരു ഫോട്ടോ അർജുൻ്റെ നേരെ കാണിച്ചു. അവനും സൂസനും അവരുടെ അഭികുട്ടനും കൂടി ഉള്ള ഒരു ഫോട്ടോ ആയിരുന്നു അത്.

 

ഫോട്ടോ കണ്ട അർജുൻ്റെ മുഖം ഒന്ന് തെളിഞ്ഞു.

ശേഷം അവൻ പറഞ്ഞു തുടങ്ങി.

 

അർജുൻ: ശെരിക്കും പറഞ്ഞാല് മടുത്തു തുടങ്ങി ഈ ജീവിതം. അറിഞ്ഞും അറിയാതെയും ഒരുപാട് പേരുടെ ജീവൻ എടുത്ത എനിക്ക് ഇനിയെങ്കിലും ഒന്ന് മനസമാധാനം ആയി ജീവിക്കണം എന്നുണ്ട്. അതിനു മുൻപ് കുറച്ച് കര്യങ്ങൾ ചെയ്തു തീർക്കാൻ ആണ് ഞാൻ ഇവിടെ തന്നെ നിന്നതും . അതിൽ ഒന്ന് എൻ്റെ കൂടപ്പിറപ്പിനെ  ഇല്ലാതാക്കിയത് ആരായാലും അവരെ തീർക്കണം എന്ന് ആയിരുന്നു. പക്ഷേ നിന്നെ കണ്ടില്ലാ എങ്കിൽ ഒരിക്കലും ഞാൻ അത് അറിയുകയും ഇല്ല. ഇത് ഇപ്പൊൾ അവന്മാർ ആയിട്ട് തന്നെ സ്വന്തം കുഴി തോണ്ടി. പിന്നെ നിന്നോട് നിന്നോട് അവർ ചെയ്തതിനു ഒക്കെയും ഒരു കണക്ക് തീർക്കണം അല്ലോ?

 

ആരതി: ഈ ഒരു കാര്യത്തിന് ആണോ നീ ഇവിടെ തന്നെ നിൽക്കുന്നത്.? അതോ വേറെ എന്തേലും ഉണ്ടോ?

 

അർജുൻ: അത് മാത്രം അല്ല ഒരു കണക്ക് കൂടി ഉണ്ട് . അത് കൂടി തീർത്താൽ മാത്രമേ ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാൻ പറ്റുകയുള്ളു.

 

ആരതി: എന്താ അത്?

 

അർജുൻ: ലേശം പഴയ ഒരു കണക്ക് ആണ്. എൻ്റെയും അരുൺ ൻ്റെയും അച്ഛനെയും അമ്മയെയും ഞങ്ങൾക്ക് നഷ്ടമാക്കിയ കണക്ക്. ഞങ്ങൾക്ക് ഉണ്ടായിരുന്നത് എല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത് കണക്ക്.

 

ആരതി: അത് ചെയ്തവരെ കൊന്നതിന് അല്ലേ നീ ജയിലിൽ പോയത്? പിന്നെ ഇനി എന്താ അതിൽ വേറെ ഒരു കണക്ക്?

 

അർജുൻ: അതെ പക്ഷേ അന്ന് അത് ചെയ്തപ്പോൾ ജീവനിൽ ഭയന്ന് അവന്മാർ ഒരു കാര്യം പറഞ്ഞിരുന്നു. ഞാൻ കൊന്നത് വെറും ജോലിക്കാരെ മാത്രം ആയിരുന്നു. വെറും ബിനാമി അതിൻ്റെ സൂത്ര ധാരൻ വേറെ ആണെന്നും. അയാളെ കൂടി തീർക്കണം എന്നാല് മാത്രമേ എനിക്കും എൻ്റെ കുടുംബത്തിനും സമാധാനം ആയി ജീവിക്കാൻ പറ്റൂ.

 

ആരതി: ആരാ അയാള്?

 

അർജുൻ: അത് മാർ…….

 

പെട്ടന്ന് വീടിന് മുൻപിൽ ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം അവൻ കേട്ടു. ഉടനെ തന്നെ അവൻ ആരത്തിയോട് അകത്ത് പോവാൻ പറഞ്ഞ ശേഷം അവൻ വാതിൽ തുറക്കാൻ ആയിട്ട് അങ്ങോട്ട് പോയി..

 

ഡോർ തുറന്ന് പുറത്തിറങ്ങിയ അർജുൻ്റെ തലയിൽ പെട്ടന്ന് എന്തോ കൊണ്ട് ആരോ ശക്തം ആയി അടിച്ച്. ആ അടിയുടെ ആഘാതത്തിൽ അവൻ്റെ ബോധം മറഞ്ഞു അവൻ തറയിലേക്ക് വീണു.

 

അൽപ സമയത്തിന് ശേഷം……

 

“ആ…..എന്നെ വിട്..വിടാൻ….”

 

ആരതിയുടെ കരച്ചിൽ കേട്ടാണ് അർജുൻ കണ്ണ് തുറക്കുന്നത്.നേരത്തെ കൊണ്ട അടിയുടെ ആഘാതത്തിൽ അവൻ്റെ തല പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്ന്.അവൻ്റെ കണ്ണിനു മുകളിൽ കൂടി ചോര തുള്ളികൾ ഇറ്റ് വീഴുന്നു.

Leave a Reply

Your email address will not be published. Required fields are marked *