ഇങ്ങനെയും ഒരു പ്രണയം – 1 Like

ഞാൻ ഒരുപാട് കതകൾ വയ്ച്ചിട്ടുണ്ടെങ്കിലും ഇതുവരെ എഴുതുക എന്ന സഹസത്തിനു മുതിർന്നിട്ടില്ല അത്യമായി എഴുതാൻ ശ്രെമിക്കുകയാണ്. എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന് പ്രെതീക്ഷിക്കുന്നു. ഇഷ്ടമായാലും ഇല്ലേലും കമന്റ്‌ ചെയ്യണേ. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയണേ ഞാൻ നിർത്തിക്കോളാം 😀

സാധാരണ എല്ലാ കഥകളിലും നായകൻ മാർ പഠിപ്പിലും സൗന്ദര്യത്തിലും എല്ലാം മിടുക്കരായിരിക്കും എന്നാൽ ഈ കഥയിൽ അങ്ങനെ അല്ല. അപ്പൊ കഥയിലേക്ക്.

ഡാ….

നീ എഴുനേക്കുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ….

ആ ഹാ അലാറം എന്താ അടിക്കാത്തത് എന്ന് ഇപ്പ ചിന്തിച്ചതെ ഒള്ളു. അപ്പോളേക്കും അടിച്ചല്ലോ….

വേറെ ആരും അല്ല ഈ വീട്ടിലെ പോരാളി തന്നെ അതെ എന്റെ അമ്മ….

പോരാളിയുടെ ആയുധം (ചൂല്) പുറത്ത് വിഴുന്നതിനു മുന്പേ എഴുനേറ്റ് താഴേക്ക് നടന്നു നോക്കുമ്പോ അമ്മ അടുക്കളയിലാണ്…

പിന്നെ നീട്ടി ഒരു വിളിയാ അമ്മേ ചായാ…….

പിന്നെ നട്ടുച്ചക്ക് എഴുനേറ്റ് വന്നിട്ട് അവന് ചായ…. കൊറേ പുചോം ആവിശ്യത്തിന് ദേഷ്യവും കലർത്തി അമ്മേടെ മറുപടി ഉടനെ വന്നു.

എന്ന വേണ്ട… ഇനി അതിന്റെ പേരിൽ ഒച്ച വെക്കേണ്ട അല്ലേലും നമ്മടെ കാര്യം ഒന്നും നോക്കാൻ ആർക്കും സമയം ഇല്ലല്ലോ….

കൊറച്ചു സെന്റി ചേർത്ത് ഡയലോഗ് അടിച്ചപ്പോ അമ്മ ഫ്ലാറ്റ്…
അമ്മേടെ മുഖത്തെ വിഷമം കണ്ടപ്പോ പറഞ്ഞത് ഏറ്റു എന്ന് എനിക്ക് മനസിലായി.. എന്നോടാ കളി…

കുറച്ചു സമയം കൂടെ വെയിറ്റ് ഇട്ട് ഇരുന്നപ്പോളേക്ക് അമ്മ ചായേം കൊണ്ട് വന്നു… നല്ല ഒരു ചിരീം ചിരിച്ച് അതും വാങ്ങി നേരെ സിടൗട്ടിലേക്ക് നോക്കിയപ്പോ എന്റെ പ്രധാന ശത്രു പുറത്ത് ഇരുന്ന് പത്രം വായ്ക്കുന്നു.. വേറെ ആരും അല്ല എന്റെ ഒരേഒരു ചേച്ചി ചിന്നു… ചിന്മയ എന്നാണ് പേര് പക്ഷെ എല്ലാരും ചിന്നുന്ന വിളിക്കുക.

ഞാൻ എഡിന്നും…

നീ ആ പത്രം മുഴുവൻ തിന്ന് തീർക്കുവോ…. രാവിലെ തന്നെ ഒന്ന് കോട്ടം എന്ന് വിചാരിച് ഞാൻ ചോദിച്ചു..

കലിപ്പിച് ഒരു നോട്ടം മാത്രേ തിരിച്ചു കിട്ടിയോള്ളൂ…..അവൾ എഴുനേറ്റ് പോകുകയും ചെയ്തു.

രാവിലെ ഒന്ന് ചൊറിയാന്ന് വിചാരിച്ചതാ ഏറ്റില്ല…

താഴെ കിടന്ന പത്രം ചുമ്മാ മരിച്ചുനോക്കിയപോളാണ് കണ്ണൂർ യൂണിവേഴ്സിറ്റി ക്ലാസ്സ്‌ അടുത്ത ആഴ്ച തൊടങ്ങും എന്ന് കാണുന്നത്. കോളേജ് ലൈഫിനെ കുറിച്ച് നല്ല പ്രേതീക്ഷ ഉള്ളതുക്കണ്ട് തന്നെ അത് കണ്ടപ്പോ നല്ല സന്തോഷം ആയി… കോളേജ് ലൈഫ് എന്ന് പറഞ്ഞ പണ്ടുമുതലേ ആഗ്രഹിക്കുന്ന ഒന്നായിരുന്നു…. ഈ സിനിമേലൊക്കെ കണ്ടിട്ടേ…

ഒരു ഓട്ടോ വരുന്ന ഒച്ച കേട്ടപ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണരുന്നത്. ഓട്ടോയിൽ വേറെ ആരും അല്ല അച്ഛനാണ്.. അച്ഛൻ ഓട്ടോ ഡ്രൈവർ ആണ് രാവിലെ ഇവടോ ഓട്ടം പോയിട്ട് വരുന്നതാണ് പുള്ളി..

ഇന്ന് നേരത്തെ ആണല്ലോ…. അച്ഛന്റെ വക പുച്ഛം കലർന്ന ചോദ്യം…
ഒരു വളിച്ച ചിരിയും ചിരിച്ച് ഒരു തോർത്തും എടുത്ത് നേരെ കുളിക്കാൻ പോയി പതിനഞ്ചു സെന്റ് സ്ഥലം ആണ് ഞങ്ങളുടേത് അതിനോട് ചേർന്ന് ഒരു വലിയ പറമ്പാണ്. ഒരു അമേരിക്കൻ അച്ചായന്റെ അതിന്റെ നോട്ടവും അച്ഛനാണ് അതുകൊണ്ട് തന്നെ അവിടുത്തെ വിലകളും മറ്റും ഞങ്ങൾക്ക് എടുക്കാം പറമ്പ് വൃത്തി ആയി ശൂക്ഷിച്ചാൽ മതി പിന്നെ പണി എടുക്കാൻ ഒക്കെ ഒള്ള പൈസ അയാൾ അയച്ചു തരും….

ആ പറമ്പിലാണ് ഞാൻ പതിവായി കുളിക്കാൻ പോകുന്നത് പറമ്പിന്റെ നടുക്ക് ഒരു കുളം ഒണ്ട് അതിലാണ് എന്റെ കുളി….

ഓ…. എന്നെ കുറിച്ച് പറയാൻ മറന്നു ഞാൻ കിരൺ എല്ലാരും കിച്ചുന്ന് വിളിക്കും ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് നില്കുന്നു. ഞാൻ പൊതുവെ ഒതുങ്ങിയ സ്വഭാവം ആണ് വളരെ അടുപ്പം ഒള്ള ആളുകളോട് ഒരുപാട് സംസാരിക്കും അല്ലാതെ എല്ലാരോടും കമ്പനി ആകുന്ന ഒരു ക്യാറക്ടർ അല്ല എന്റേത്. അതുകൊണ്ട് തന്നെ എനിക്ക് കൂട്ടുകാരും കൊറവായിരുന്നു. പെൺകുട്ടികളോട് മിണ്ടാൻ എനിക്ക് എന്തോ ചമ്മൽ ആയിരിന്നു. ഇപ്പം നിങ്ങൾ ഓർക്കും പേടി ആയിരിക്കും എന്ന്. അങ്ങനെ പേടി ഒന്നും ഇല്ല ആ ഫീലിംഗ് എങ്ങനെ പറയണം എന്ന് അറിയില്ല ഒരുതരം മടി പോലെ. അതുപോലെ അപരിചിതരോട് സംസാരിക്കാനും എനിക്ക് അത്ര താല്പര്യം ഒണ്ടാരുന്നില്ല. പിന്നെ നാട്ടുകാർക്കും വീട്ടുകാർക്കും എന്നെ കുറിച്ച് യാതൊരു പരാതിയും ഇല്ല വീട്ടിൽ കാണിക്കുന്ന ചറിയ കുരുത്തക്കേടും അനുസരണകെടും ഒഴിവാക്കിയാൽ ഞാൻ ഡീസന്റ് ആണ്….

ഇനി എന്റെ പ്ലസ്ടു കാലഘട്ടത്തെ കുറിച്ച് കൊറച്ചു പറയാം. സാധാരണ എല്ലാരും പോകുന്നത് പോലെ തന്നെ നാട്ടിലെ രണ്ട് കൂട്ടുകാരുടെ കൂടെ ആയിരിന്നു ഞാൻ അപ്ലിക്കേഷൻ കൊടുക്കാനും മറ്റും പോയത് ഞങ്ങൾക്ക് ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു. കോമേഴ്‌സ് ആണ് ഞങ്ങൾ എടുത്തത്.

ഞാൻ അങ്ങനെ വായ്‌നോക്കി അല്ലെങ്കിലും സൗന്ദര്യം അശ്വതിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതായത് പെൺകുട്ടികളെ നോക്കും എന്നല്ലാതെ അവരെ കൊത്തിവലിക്കുന്ന സോഭാവം എനിക്ക് ഇല്ലാരുന്നു.

ആദ്യത്തെ ഒന്നുരണ്ട് മാസം സാധാരണ രീതിയിൽ പോയി ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.

ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതും എഴുതുന്നതും ഒക്കെ കാണുമ്പോൾ ഞാൻ ഒരു പടുപ്പി ആണ് എന്നായിരുന്നു എല്ലാരുടെയും വിശ്വാസം. ഒരു ക്ലാസ്സ്‌ ടെസ്റ്റ്‌ മാത്രം മതിയാരുന്നു അതൊക്കെ മാറ്റി മറിക്കാൻ. ഞാൻ സാധാരണ പോലെ തന്നെ എട്ടുനെലെ പൊട്ടി.
ഇതൊക്കെ സാധാരണ ആണെന്ന് ബാക്കി ഒള്ളോർക്ക് അറിയില്ലല്ലോ…

എന്റെ മാർക്ക് ഒക്കെ കണ്ടതോട് കൂടെ എനിക്ക് കൂട്ടുകാരുടെ എണ്ണം കൂടി ക്ലാസ്സിൽ ഞാൻ സൈലന്റ് ആണെങ്കിലും പുറത്ത് ഞാൻ അവരുടെ കൂടെ കുടുമായിരുന്നു.

സിഗററ്റ് വലിക്കുന്നവരും ചെറുതായി കുടിക്കുന്നവരും എല്ലാം എന്റെ കൂടെ ഒണ്ടാരുന്നു. ഉച്ചക്ക് അവർ വലിക്കാൻ പോകുമ്പോളൊക്കെ ഞാനും കൂടെ പോകുവാരുന്നു. ഇടക്ക് അവർ ചോദിച്ചപ്പോൾ ഞാനും ഒന്ന് വലിച്ചു നോക്കി… എന്റമ്മോ അന്ന് ചുമച്ച ചുമ…. അതോടെ ഞാൻ തീരുമാനിച്ചു ഇത് എനിക്ക് പട്ടിയ പണി അല്ലാ എന്ന്. അത് പറഞ്ഞപ്പോളാ ഞാൻ ആദ്യമായി കുടിക്കുന്നതും ഇവൻ മാരുടെ കൂടെ തന്നെ ആയിരിന്നു. അന്ന് പ്ലസ്ടു പഠിക്കുമ്പോ ടൂർ പോകാൻ തീരുമാനിച്ചു സാധാരണ പോലെ തന്നെ ഒള്ള ടൂർ ആയിരിന്നു ഒന്നാമത്തെ ദിവസം രാത്രി റൂമിൽ വെച്ച് അവന്മാർ കുപ്പി പൊട്ടിച്ചു നല്ല കീറ് കീറാൻ തുടങ്ങി. ഞാൻ ടെച്ചിങ്‌സും തിന്ന് കൂടെ ഇരുന്നു

ഇടക്ക് ഒരുത്തൻ എന്നോട് കുടിക്കുന്നോ എന്ന് ചോദിച്ചു പിന്നെ എനിക്ക് ലേശം കൗതുകം കൂടുതൽ ആയിരുന്നത് കൊണ്ടും ഞാൻ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *