ഇണക്കുരുവികൾPart – 11 1

Related Posts


ഉറപ്പിച്ചോ നി
പിന്നെ അല്ലാതെ
പിന്നെ ഞാൻ കേട്ടത് ഹരിയുടെ മറ്റൊരു ശബ്ദമായിരുന്നു.
എന്നാ പിന്നെ മാളവികയെ കൊന്നൂടെ നിനക്ക് നായിൻ്റ് മോനെ
എന്നാ തുടങ്ങുവല്ലേ
അവൻ്റെ വാക്കുകൾ എന്നിലെ മൃഗത്തെയാണ് ഉണർത്തിയത്. ശരീരം അനുവദിക്കാഞ്ഞിട്ടും ഞാൻ എണീറ്റു നിന്നു പോയി ഒരു നിമിഷം. ഒരു നിമിഷത്തിലതികം നിൽക്കാൻ ശരീരമനുവദിക്കാത്തതിനാൽ നിലത്തു വീണു കിടക്കേണ്ടി വന്ന ആ നിമിഷം എന്നിൽ സംജാതമായ വികാരങ്ങൾക്ക് അതിർ വരമ്പുകൾ ഉണ്ടായിരുന്നില്ല. ഞാൻ വീണതറിഞ്ഞ ഹരി എന്നെ കോരിയെടുത്ത് കട്ടിലിൽ കിടത്തി.
എന്താടാ എന്തൊക്കെയാ കാട്ടി കൂട്ടുന്നത് നീ.
ഞാൻ അവനു മറുപടി കൊടുക്കാൽ താൽപര്യം പ്രകടിപ്പിച്ചില്ല.
എന്താടാ നിൻ്റെ നാവിറങ്ങിപ്പോഴോ
ഹരി നി പോയേ അല്ലേ
അല്ലേ എന്താ പറയെടാ
ഞാൻ നിന്നെ ചിലപ്പോ കൊന്നു പോകും
അവൻ എന്നെ നോക്കി ചിരിച്ച ആ ചിരിയിൽ എന്നിൽ നുരഞ്ഞു പൊന്തിയ കോപം ഒരു അഗ്നി പ്രളയമായി പരിണമിക്കും. ആ കഴുകൽ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നത് കാണുമ്പോൾ ശക്തനായ ഇര തളർന്നു നിൽക്കുന്ന സമയത്ത് വിശപ്പടക്കാൻ കൊതിക്കുന്ന കഴുകനെ ഞാൻ കണ്ടു.
ഈ അവസ്ഥയിൽ നി എന്തുണ്ടാക്കാനാ
അതു നിനക്കു പറഞ്ഞാ മനസിലാവില്ല. ശരീരമേ തളർന്നിട്ടൊള്ളു മനസ് ഇപ്പോഴും പഴയതിനേക്കാൾ ശക്തമാണ്.
അതായിരിക്കും നേരത്തെ നിലത്തു കിടന്നത്
ഹരി ഇടക്ക് പതറും എങ്കിലും ഈ വലം കൈ നിൻ്റെ കഴുത്തിനരികിലെത്തിയാ
നിനക്കെന്നെ കൊല്ലണോടാ എന്തിന്
എൻ്റെ മാളുനെ കൊല്ലാൻ പറഞ്ഞ നിന്നെ ചിലപ്പോ, വേണ്ട ഹരി നി പോ
നിൻ്റെ മാളുവോ അതല്ലല്ലോ നി മുന്നെ പറഞ്ഞത്
അതെ മുന്നെ പറഞ്ഞത് അങ്ങനല്ല അതിനു കാരണമുണ്ട്
ഓ അതുമുണ്ടോ പറ കേക്കട്ടെ
കളിയാക്കുവാണോടാ
അല്ല എനിക്കറിയണം
ഒന്ന് നി എൻ്റെ ഫ്രണ്ടായി പോയെടാ, നീയെന്നെ ചതിയനായി കണ്ടില്ലേ
പിന്നെ അതു കൊണ്ടാണോ
അതു മാത്രമല്ലടാ ഒരുപാട് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ അവളെ എനിക്കു തന്നെ ഭയമാണ് അവളെ എനിയൊരിക്കലും വേദനിച്ചു കാണാൻ കഴിയില്ല. ആ സ്നേഹത്തിന് ഞാൻ അർഹനല്ല. നി ആവുമ്പോ അവളെ പൊന്നു പോലെ നോക്കില്ലേ
ടാ പരമ നാറി ചെറ്റെ എന്താടാ ഞാൻ നിന്നെ പറയാ . അന്നു നീ സത്യം പറഞ്ഞപ്പോ എനിക്കു വിശ്വസിക്കാനായില്ല സാഹചര്യം അതായി പോയി . അതു തെളിയിക്കാൻ നിക്കാതെ നി പോയി.
സത്യമറിഞ്ഞു വന്നപ്പോ എന്താ സാറിൻ്റെ അഭിനയം
നിയെന്തൊക്കെയാടാ പറയുന്നെ
അന്നു നിത്യയെ മാത്രല്ല ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത്
പിന്നെ
നിൻ്റെ വാവയെ കൂടിയാ
മാളു അവൾ ഇവിടെയും എന്നെ തോൽപ്പിച്ചു. പ്രണയം അത് ഇത്രയും തീവ്രമാണോ, അവളുടെ പ്രണയത്തിനു മുന്നിൽ അടിയറവു പറയുമ്പോ മനസു കൊണ്ട് താൻ ജയിക്കുകയാണ്. അല്ല തന്നെ തോൽപ്പിച്ചു കൊണ്ട് അവൾ തനിക്കു നേടി തരുന്ന വിജയമാണ്. അവളെ ഒരു നോക്കു കാണുവാൻ മനസ് വിതുമ്പുകയാണ്. ആ കാലിൽ വീണു കൊണ്ട് എൻ്റെ കണ്ണുനീർ തുള്ളികൾ കൊണ്ട് അവളുടെ പാദം കഴുകുവാൻ കൊതിക്കുകയാണ്.
ടാ അവൾക്ക്
നിത്യയൊന്നും ഒന്നും അല്ലടാ . അവൾ നി കരുതുന്ന പോലെയല്ല അവൾ നിന്നെ സ്നേഹിക്കുന്നത് എങ്ങനെയാണ് നിനക്കത് പറഞ്ഞു തരാ എന്ന് എനിക്കറിയില്ല
ടാ എനിക്കറിയണം അന്നു മുതൽ നടന്ന കാര്യങ്ങൾ എനിക്കറിയണം
ഞാൻ പറയാടാ നീ എല്ലാം അറിയണം
ടാ ഒരു മിനിട്ട്
മ്മ് ( അവനൊന്നു മൂളി )
മനസ് ശരിക്കും ചഞ്ചലമായി . അത് ആരെയോ തേടി അലയുകയാണ് ഏഴു മലകളും ഏഴു കടലും കടന്ന് പലായിരം വർഷങ്ങൾ പിന്നിട്ട പോലെ. ദിവസങ്ങൾക്ക് മുന്നെ അവളെ താൻ സ്വന്തമാക്കിയിരുന്നു. താൻ ചാർത്തുന്ന താലി അവർക്ക് ആഗ്രഹമായി താൻ കൊടുത്തു. സപ്തമഹർഷിമാരെയും മനസിൽ ധ്യാനിച്ച് അവരുടെ മുന്നിൽ ഞാനിന്ന് എൻ്റെ മനസുകൊണ്ട് നിനക്കു ഞാൻ താലി ചാർത്തുവാണെൻ്റെ പെണ്ണേ. ഹൃദയത്തിൽ നിന്നും ഒരു തുള്ളി രക്തം എടുത്ത് നിൻ്റെ സിന്ദൂര രേഖയിൽ ചർത്തുന്നു പെണ്ണേ. ഒരു പെണ്ണ് കുഞ്ഞിനെ ഗർഭം ധരിക്കുമ്പോ 10 മാസം കുഞ്ഞിനെ വയറ്റിൽ ചുമക്കും അച്ഛൻ ആ കുഞ്ഞിനെ മനസിൽ പത്തു മാസം ചുമക്കുന്നത് ആരും കാണാറില്ല. ഇന്നു മുതൽ നീ എനിക്ക് ഞാൻ ജൻമം നിഷേധിച്ച എൻ്റെ കുഞ്ഞാണ് നീ മാളു. ജീവിതാവസാനംകമ്പിസ്റ്റോറീസ്.കോം വരെ ഞാൻ ചുമന്നോകാം നിന്നെ എൻ്റെ ഈ ഇടം നെഞ്ചിൽ. ശപിക്കപ്പെട്ട ജൻമാ എൻ്റെത് എന്നെ സ്നേഹിക്കുന്നവരെ കണ്ണീരു കുടുപ്പിക്കുക എന്ന ശാപവും പേറി ജീവിച്ചു നീങ്ങുന്ന ജൻമം. എന്നെ മുക്തനാക്കാൻ നിനക്കെ കഴിയു. നിന്നിലെ പ്രണയത്തിൻ്റെ പവിത്രതയ്ക്കെ കഴിയു. ഞാൻ കൊതിക്കുന്നു ഒരവസരം നിനക്കായി എൻ്റെ ജീവൻ പകരം നൽകാൻ പറ്റിയ ഒരവസരം. മറ്റു വഴികളില്ല എന്നിലെ പ്രണയം നിനക്കായ് തുറന്നു കാട്ടാൻ.
നിനക്കെന്നെ വിശ്വസിക്കാൻ കഴിയുമൊ നൽകിയ വാക്കുകൾ എല്ലാം പാഴ് വാക്കായി കാറ്റിൽ പറത്തിയില്ലെ ഞാൻ. പ്രണയത്തിൽ നേർ പാതിയോടു വിശ്വാസം നഷ്ടമായാൽ പിന്നെ ആ പ്രണയത്തിൽ വിള്ളലുകൾ വീഴുന്നത് പെട്ടെന്നാഴിരിക്കും. സംശയമാകുന്ന അഗ്നി പതിയെ എരിയാൻ തുടങ്ങും പിന്നെ ആ പ്രണയത്തെ സംഹരിച്ചു ചാരം മാത്രമാക്കും . തനിക്കറിയാം ആ തീ നാളം ഞാൻ കൊളുത്തി കഴിഞ്ഞെന്ന് . നീയെന്ന സത്യത്തിൽ നിന്നകലുമ്പോയൊക്കെഴും തോൽവികൾ എന്നെ തേടിയെത്തിയിട്ടുണ്ട്.
ടാ എന്താടാ ചിന്തിക്കുന്ന
ഒന്നുമില്ലെടാ മാളുനെ കുറിച്ചോർത്തു പോയി, നീ പറ
ഞാൻ നിനക്ക് അപകടം പറ്റിയത് നിത്യയോടു പറഞ്ഞതും അവൾ ബോധം കെട്ടു വീണു അവളെ എടുത്ത് വണ്ടിയിൽ കയറ്റുമ്പോഴാ മാളവിക നിത്യയെ കണ്ടത്. അവളും കൂടെ വരട്ടെ എന്നു ചോദിച്ചപ്പോ കേറിക്കോളാൻ പറഞ്ഞു. അവളും വന്നു. അവൾ ആരുടെയോ ഫോണിലേക്ക് കൊറെ വിളിച്ചു . പിന്നെ നിന്നെ കുറിച്ചു ചോദിച്ചു അതു കേട്ടപ്പോ എനിക്കങ്ങു ദേഷ്യം വന്നു . നിനക്ക് അപകടം പറ്റിയതും ചത്തോ ജീവനോടെ ഉണ്ടോന്നും അറിയില്ല അതാ നിത്യ ബോധംകെട്ടത് എന്നും അവൾ അപ്പോ കരഞ്ഞ കരച്ചിൽ എനിക്കിപ്പോഴും ഓർക്കാൻ കഴിയുന്നില്ല. എന്നെക്കൊണ്ട് വണ്ടി നിർത്തിച്ച് ഷോപ്പിൽ കയറി എന്തോ വാങ്ങി വന്നു . പിന്നെ കരഞ്ഞില്ല ഒന്നും മിണ്ടിയില്ല . ഒരുതരം ഭ്രാന്തു പിടിച്ച വരെ പോലെ എന്തൊക്കൊ സ്വയം ഉരുവിട്ടു കൊണ്ടിരുന്നു. ഇവിടെത്തി നിയന്ത് കാര്യം പറയാൻ പറ്റൂല നീ ഐ സി യു ആണെന്ന് അറിഞ്ഞപ്പോ അവളും വിണു. അവക്ക് കാവലായി ഞാനിരുന്നു അവളുടെ പാരൻസ് വരുന്നവരെ. അവൾ ആരെയും കാണാൻ കൂട്ടാക്കിയില്ല. ഞാൻ കയറിയപ്പോ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല . ഡോക്ടേർസ് അവളുടെ പാരൻസിനെ വിട്ടിലേക്ക് പറഞ്ഞു വിട്ടു അവൾ അബ്നോർമ്മലാണെന്നും അവരെ കണ്ടാ വയലൻ്റ് ആവുമന്നും പറഞ്ഞു.
ഞാനൊഴികെ ഡോക്ടർ കയറിയപ്പോ പോലും അവൾ പ്രശ്നമുണ്ടാക്കി സോ മരുന്നു കൊടുക്കൽ ഒക്കെ എൻ്റെ പണിയായി. പിന്നെ ഒരു നല്ല ടൈം നോക്കി അവളോടു സംസാരിച്ചു. നീയൊരു മതിയ നാ എന്നും ജിൻഷയെ പ്രേമിച്ചു പറ്റിച്ചെന്നും പറഞ്ഞു അറിയാ എന്നു മാത്രം മറുപടി തന്നു. അപ്പോ വന്ന ദേഷ്യത്തിൽ നടന്നതൊക്കെ ഞാൻ പറഞ്ഞു. എൻ്റെ കരണത്ത് അവളുടെ കൈ എത്ര വട്ടം പതിഞ്ഞെന്ന് എനിക്കു തന്നെ അറിയില്ല. അവൾ ആ റൂമിൻ്റെ വാതിലടച്ചു വന്നു. പിന്നെ എന്നോടു പറഞ്ഞു നിങ്ങടെ ഫ്രണ്ട് കാവ്യയോട് പറഞ്ഞതാണല്ലോ എനിക്ക് വേറെ ആളെ ഇഷ്ടാന്ന് അവൾ പറഞ്ഞില്ലല്ലേ . പറഞ്ഞു പക്ഷെ ഞാൻ വിശ്വസിച്ചില്ല എന്നു മറുപടി കൊടുത്തതും അവളെൻ്റെ കോളറിൽ പിടിച്ചു. മുഖാമുഖം നിന്നു ആ കണ്ണിലെ ദേഷ്യം എനിക്കു തന്നെ നോക്കാൻ പറ്റിയില്ല പിന്നെ അവൾ പറഞ്ഞു.
നിങ്ങക്കെൻ്റ ജീവിതം നശിപ്പിച്ചപ്പോ സമാധാനമായോ, എട്ടിൽ പഠിക്കുമ്പോ തൊട്ട് മനസിൽ കൊണ്ടു നടന്നതാ എൻ്റെ കുഞ്ഞൂസിനെ . എനിക്ക് സെൻഡ് ചെയ്താ ആ മെസേജ് എന്നെ കളിപ്പിക്കാൻ വെറുതെ സെൻഡ് ചെയ്തതാ എന്നാ കരുതിയെ അതു നി കാരണമാണല്ലെ. എൻ്റെ ഏട്ടനെ കൊലക്കു കൊടുത്തതും നിയാണല്ലേ. നി എന്തു കരുതി എൻ്റെ ഏട്ടൻ മരിച്ചാ ഞാൻ നിനക്ക് സ്വന്തമാകുമെന്നോ ഈ റൂമിൽ നി കയറിയപ്പോ ഞാൻ അടങ്ങി നിന്നത് നിന്നെ ഇഷ്ടമായത് കൊണ്ടാണെന്നു കരുതിയോടാ എങ്കിൽ തെറ്റി എൻ്റെ ഏട്ടൻ്റെ ഫ്രണ്ട് ആയതോണ്ട് മാത്രാ. നീ പിന്നാലെ നടന്നപ്പോ ചുട്ട മറുപടി തരാഞ്ഞത് ഞാനുള്ളത് ഏട്ടനറിയാതിരിക്കാനാ എന്നെ നിനക്ക് എന്നല്ല ഏട്ടനല്ലാതെ മറ്റൊരു പുരുഷനും സ്വന്തമാക്കില്ല . ” ആ ഹൃദയം തുടിക്കുന്ന വരയെ ഈ ഹൃദയം തുടിക്കു” അതും പറഞ്ഞ് അവൾ ബാഗിൽ നിന്നും പുതിയ ബ്ലേയ്ട് എടുത്തു കയ്യിൽ പിടിച്ചു. ഏട്ടനെന്തേലും പറ്റിയ എൻ്റെ ശവം തിന്നാടാ നിനക്ക് . പിന്നിടുള്ള ഓരോ ദിവസവും എന്നോടുള്ള പക വിട്ടുന്ന പോലെ ഒന്നും തിന്നില്ല മരുന്നു കുടിച്ചില്ല . നി ഒന്നവളെ കാണണം എന്നാലെ അവൾ പഴയ പോലെ ആവു. ടാ എനിക്കും പേടിയാവുന്നു. അറിയാതെ ഞാൻ കളിച്ചത് വലിയ തെറ്റായി പോയി. രണ്ടു ജീവൻ വെച്ചുള്ള കളി.
മാളു പ്രണയത്തിൻ്റെ ഞാൻ കണ്ട പുസ്തകം, ഒരോ താളുകൾ മറക്കും തോറും ഇമ്പവും തീവ്രതയും കൂടുന്ന പ്രണയം. ആ തളുകളിൽ എല്ലാം നിറഞ്ഞിരിക്കുന്നത് താൻ മാത്രം. വായിക്കും തോറും തന്നെ വലിച്ചടുപ്പിക്കുന്ന പ്രണയ മണ്ഡലം . അവളുടെ കണ്ണുനീരാകുന്ന മഷികളാൽ അവൾ തീർത്തൊരു പ്രണയകാവ്യം.കത്തിച്ചു വെച്ച വിളക്കിനു ചുറ്റും പാറുന്ന മഴ പാറ്റയെ പോലെയാണവൾ എന്നെ ചുറ്റുന്നത് എനിക്കായ് ദുഖത്തിൻ്റ തീനാളത്തിൽ സ്വയം എരിഞ്ഞമരാൻ തുടിക്കുന്ന മനസുമായി. ആഗ്രഹങ്ങൾ തന്നിൽ മാത്രം ഒതുക്കി, ഞാനെന്ന പൂവിനെ മാത്രം നേടിയ ശലഭമാണവൾ. അവളുടെ ശ്വാസവും ഞാൻ, സ്വരവും ഞാൻ , ആ തുടിക്കുന്ന ഹൃദയവും ഞാൻ. ആ കണ്ണുകൾ തേടുന്നത് എന്നെ, ആ കാതുകൾ കൊതിക്കുന്നത് എന്നെ , ആ മനസ് പ്രണയിക്കുന്നതും എന്നെ . സർവ്വവും എന്നിൽ തുടക്കവും ഞാൻ ഒടുക്കവും ഞാൻ. നിനക്ക് ഞാൻ സർവ്വമയം.
ടാ നിയൊന്നും പറഞ്ഞില്ല
കാണണമെടാ എനിക്കവളെ
ഇപ്പോ പോയാലോ
പോവാ
അവൻ ഒരു വീൽചെയർ എടുത്തു വന്നു. അതിൽ എന്നെ പിടിച്ചിരുത്തി . ദേഹത്തിൽ പടർന്ന നോവുകൾ എന്നെ തളർത്തിയില്ല . ആ നോവുകൾ ഒന്നു തന്നെ അവൾക്കു മുന്നിൽ നിൽക്കുവാൻ പോലും പര്യാപ്തമല്ല. അവൻ ഡോർ തുറന്നു , എന്നെയും കൊണ്ട് പുറത്തേക്ക് പോയി, ആ വരാന്തയിലുടെ ഞങ്ങൾ നീങ്ങി അവൾക്കരികിലേക്ക് .
എൻ്റെ ഈ അവസ്ഥ ഇപ്പോ ഈ നിമിഷം എനിക്കൊരു ശാപമാണ്. അല്ലായിരുന്നെങ്കിൽ ഈ വരാന്തയിലൂടെ ശരവേഗം ഞാൻ പാഞ്ഞിരുന്നേനെ നിനക്കരികിലേക്ക് . ഇപ്പോ പരസഹായത്തിൻ്റെ പിൻബലത്തിൽ നിനക്കരികിലേക്ക് വരുമ്പോ മനസിൻ്റെ വേഗത്തിനൊപ്പം ഓടിയെത്താൻ എൻ്റെ ശരീരം അശക്തമാണ് . നിനക്കരികിലേക്കുള്ള ഈ യാത്ര, ഞാൻ നേരിൽ കണ്ട മരണ യാത്രയേക്കാൾ വേദനാ ജനകം. മരണത്തെ പുൽകാതെ ഞാൻ വന്നത് നിൻ്റെ പ്രണയത്തിൻ്റെ ശക്തിയാവാം അല്ലേ നിന്നെ ഓർത്ത് കാലൻ പോലും ഒരു നിമിഷം മടിച്ചതാവാം നിന്നിലെ പ്രണയത്തിൽ ശക്തിയെ ഭയന്നതാവാം
പതുക്കെ നീങ്ങിയ ഞങ്ങൾ ഒരു മുറിയുടെ വാതിലിനരികിലെത്തി. അവിടെ നിന്ന ആ നിമിഷം ഹൃദയം അവൾക്കായി തുടിച്ചെങ്കിലും കുറ്റബോധം എന്നെ കീഴടക്കി . അവളെ മുഖാമുഖം നോക്കുവാൻ ഞാൻ അശക്തനായി.
ടാ ഹരി വേണ്ട നമുക്ക് തിരിച്ചു പോവാ
എന്താടാ നീ പറയുന്നെ
എനിക്കാവില്ല അവളെ ഫേസ് ചെയ്യാൻ
ചെയ്തേ പറ്റു , നീ ഞാൻ പറയുന്നത് കേക്ക്
ടാ പ്ലീസ്
ഇന്നു നി കണ്ടില്ലേ പിന്നെ ചിലപ്പോ കാണാൻ പറ്റാതെ പോവും അല്ലേ
അല്ലേ എന്താടാ
അല്ലേ ചിലപ്പോ നിനക്കൊരു മുഴുഭ്രാന്തിയെ കാണെണ്ടി വരും
ആ വാക്കുകൾ പകരുന്ന വേദന, അവൾക്കരികിലെത്തിയിട്ടും താൻ എന്തിനു അകലാൻ ശ്രമിച്ചു അവളെ മരണത്തിന് വിട്ടു കൊടുക്കാനൊ അതോ അവൾ ഒരു ഭ്രാന്തിയായി കാണാനോ. ഞാനാണ് ആ പൊട്ടിപ്പെണ്ണിൻ്റെ ശാപം എന്നോട് തോന്നിയ പ്രണയമാണ് അവളുടെ തെറ്റ് . അവളെ ഇങ്ങനെ ഓരോ നിമിഷവും വേദനിപ്പിച്ച് താൻ അതിൽ സുഖം കണ്ടെത്തിയിരുന്നോ.. ഇല്ല ഒരിക്കലുമില്ല പിന്നെ എന്തി കൊണ്ടാ താനിങ്ങനെ ആയത്. എൻ്റെ മിഴികൾ ഒഴുകുകയായിരുന്ന തോരാ കണ്ണുനീർ.
ഹരി അതറിഞ്ഞ പോലെ ആ വാതിലുകൾ തുറന്നെന്നെ അകത്തേക്ക് കയറ്റി. ആ നിമിഷം ശരിക്കും എന്നിലെ ജീവാംശം എന്നിൽ നിന്നും അകന്നിരുന്നു . ഒരു മൃത ശരീരം അവൾക്കു മുന്നിൽ. അസ്തമയ സൂര്യനെ കണ്ട പ്രതീതി.
അവൾ എൻ്റെ മുന്നിൽ, ആ കിടക്കയിൽ ഇരിക്കുന്നു . മുട്ടുമടക്കിയ കാലുകളിൽ ഇരു കരങ്ങളും കോർത്തു വെച്ച് തല ചായ്ച്ചു കിടക്കുന്നു. അവളുടെ കയ്യിനേയും കാലിനേയും ഒരു മൂടു മറ എന്ന പോലെ ആ കാർകൂന്തൽ മറച്ചിരുന്നു. സർവ്വവും നഷ്ടമായി നിരാശയിൽ കുപ്പു കുത്തിയ ഒരു മനസ് ഇന്നെൻ്റെ മുന്നിൽ. വാതിൽ തുറന്നതോ അകത്തു ഞങ്ങൾ വന്നതോ അവൾ അറിഞ്ഞില്ല. അല്ലെ അറിഞ്ഞതായി നടിച്ചില്ല. പ്രതികരണ ശേഷി ഇല്ലാതായ ഒരു മരപ്പാവ പോലെ അവൾ നിശ്ചലയാണ്.
വാവേ ……………….
ഞാൻ വിളിച്ചു തിരുന്നതിനു മുന്നെ ആ മുഖം ഉയർന്നിരുന്നു. എന്നെ കണ്ട നിമിഷം തന്നെ അവൾ പാഞ്ഞു വന്നെന്നിലേക്കു ചേർന്നു . വിശ്വാസം വരാത്ത പോലെ അവളുടെ കൈകൾ എൻ്റെ കവിളിലും കഴുത്തിലും കയ്യിലും മാറിലും ഓടി നടന്നു. കുഞ്ഞിനെ കാണാതായ അമ്മ തിരിച്ചു കിട്ടിയ കുഞ്ഞിനെ താലോലിക്കുന്ന പോലെ ആ സ്നേഹം എന്നിൽ മഴയായി പെയ്തിറങ്ങി. നിമിഷങ്ങൾക്ക് അകം അവരുടെ അധരങ്ങൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു. ആരോടോ പരിഭവം തീർക്കാൻ എന്ന പോലെ അവൾ എൻ്റെ ചുണ്ടുകളെ തന്നിലേക്ക് ആവാഹിച്ചു. അവളിലെ ആ സമയത്തെ ആവേശം, ദാഹം പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത പല വികാരങ്ങളും അവളുടെ ചുണ്ടും നാവും ഉപയോഗിച്ച് എന്നിലെഴുതി . ആ വികാരങ്ങളുടെ ആഴം എൻ്റെ നാവിലെ രസമുകുളങ്ങൾ തിരിച്ചറിഞ്ഞു. അവളുടെ ആ ചുംബനം കാമത്തിൽ ചാലിച്ചതല്ലായിരുന്നു . അതിനും മുകളിൽ മറ്റേതോ അർത്ഥതലങ്ങൾ അതിനുണ്ടായിരുന്നു. അതു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അധരങ്ങൾ വിട പറഞ്ഞപ്പോഴും അവളിലെ ഉൻമാദലഹരിയായ പ്രണയ വികാരങ്ങൾ ശമിച്ചിരുന്നില്ല. നെറുകയിൽ തുടങ്ങിയ അവളുടെ ചുംബനം മാറിൽ പതിഞ്ഞു . അവിടുന്നു വീണ്ടും വന്ന വഴികൾ തന്നെ തിരിച്ചു നടന്നു. നടന്ന വഴിയിൽ വിലപ്പെട്ടതെന്തോ നഷ്ടമായാൽ അതു തേടി ആ വഴി മുഴുവൻ അതും തേടി നടക്കുന്നതു പോലെ അവളുടെ അധരങ്ങൾ ചുംബനങ്ങൾ കൊണ്ടെന്നെ മൂടി ഒരു ഭ്രാന്തിയെ പോലെ.
ഈ സമയം അത്രയും അടുത്ത മുറിയിൽ നിന്നും ഞങ്ങൾക്കായി ഒരു സിനിമാഗാനം ആരോ വെച്ചിരുന്നു. അവളുടെ അവസ്ഥയ്ക്ക് ഒരു മറുപടിയെന്ന പോലെ. ആ പാട്ട് അത് വെച്ചതാരായാലും അറിഞ്ഞോ അറിയാതെയോ ആ പ്രണയ മുഹൂർത്തങ്ങൾക്ക് ആ ഗാനം പകർന്നു നൽകിയ ഒരു അനുഭൂതി അതു ഒന്നു വേറെ തന്നെയാണ്.
“ദേവ സംഗീതം നീ അല്ലെ ദേവി വരൂ വരൂ
തേങ്ങും ഈകാറ്റ് നീ അല്ലെ – തഴുകാൻ ഞാൻ ആരോ
ദേവ സംഗീതം നീ അല്ലെ- നുകരാൻ ഞാൻ ആരോ
ആരും ഇല്ലാത്ത ജന്മങ്ങള്‍, തീരുമോ ദാഹംഈ മണ്ണിൽ
നിൻ ഓർമ്മയിൽ ഞാൻ ഏകൻ ആയ്‌ (2)
(തേങ്ങും ഈ കാറ്റ് നീ .. .. )

Leave a Reply

Your email address will not be published. Required fields are marked *