ഇണക്കുരുവികൾPart – 14 Like

Related Posts


ഹരി : അമ്മ വിളിച്ചിരുന്നു , നിത്യ അവള്
അത് പറഞ്ഞു തീർക്കാൻ പോലും ഞാൻ സമയം കൊടുത്തില്ല
ഞാൻ : നിത്യ അവക്കെന്തു പറ്റിയെടാ
ഞാനുറക്കെ പൊട്ടിക്കരഞ്ഞു , സന്തോഷത്തിൻ്റെ നല്ലൊരു രാവിൽ ദുഖ സാഗരത്തിൻ്റെ അലകൾ ഞാനും പ്രതീക്ഷിച്ചിരുന്നില്ല .
( എന്നാൽ തുടരുവല്ലേ..)
ഹരി: ടാ കോപ്പേ കിടന്നു കാറാതെ
അനു : എന്താ പ്രശ്നം
ഹരി : എൻ്റെ നവി , നിത്യ കൊറച്ച് മുന്നെ എന്തോ സ്വപ്നം കണ്ട് ഒച്ചയും ബഹളവുമാ, നിന്നെ ഇപ്പോ കാണണമെന്ന്. ഒടുക്കം ആൻ്റി ഫോൺ വിളിച്ചു തരാന്ന് പറഞ്ഞാ സമാധാനിപ്പിച്ചെ. വിളിച്ചിട്ടു കിട്ടാഞ്ഞിട്ട അവിടെ പുകിലാ, നീ ഒന്നു വിളിച്ചേ അവളെ.
ഞാൻ : എടാ പന്നി ഇതിനാണോടാ ഇങ്ങനെ പാഞ്ഞു വന്നത്, എൻ്റെ നല്ല ജീവൻ പോയി.
ഹരി: പൊന്നു മോനെ അതു നിത്യയുടെ കാര്യാ, ഞാൻ പറയണ്ടല്ലോ
ഞാൻ : ശരിയാ എപ്പോ വേണേലും എന്തും സംഭവിക്കാം
ഹരി : അതെ ഇപ്പോ അങ്ങനെ ഒരാൾ കൂടി ഉണ്ട് മറക്കണ്ട
അവൻ മാളുവിനെ നോക്കിയാണ് അത് പറഞ്ഞത്, അവൾ നാണത്താൽ പൂത്തുലയുകയാണ് ആ നിമിഷം. അവൾ ഇപ്പോൾ തൻ്റെ പാതിയാണ്. ഒരു താലി അതു മാത്രം എനി എനിക്കവളുടെ കഴുത്തിൽ ചാർത്താൻ . സമൂഹത്തിൻ്റെ മുന്നിൽ അവളെ സ്വന്തമാക്കാൻ ആ ഒരുടമ്പടി, ഒരു കുഞ്ഞു താലി ആ കഴുത്തിൽ ചാർത്തണം, അതു നാലാള് കാണണം. പിന്നെ നി എന്നെന്നേക്കും എൻ്റെ സ്വന്തം. എൻ്റെ മാത്രം .
അനു: അതെ മോനെ സ്വപ്നം പിന്നെ കാണാ , നിത്യ
ഉടനെ തന്നെ അവളുടെ ഫോൺ വാങ്ങി നിത്യയെ വിളിച്ചു .അവൾ ഫോൺ എടുത്തതും ഒരു ഏങ്ങലടിയാണ് എന്നെ തേടി ആദ്യം വന്നത്.
ഏട്ടാ
ഏട്ടൻ്റെ പൊന്നെന്തിനാ കരയണത്
എന്നോട് മിണ്ടണ്ട ഞാൻ എന്തോരം വിളിച്ചു എടുത്തില്ലല്ലോ
അവൾ ഇപ്പോ പഴയ കുഞ്ഞായപ്പോലെ സംസാര ശൈലി തന്നെ മാറി, പരിഭവം മാത്രം വാക്കിൽ എന്നാൽ ഒരു കുഞ്ഞു പൈതലിൻ്റെ മനസാണ് അവൾക്കിപ്പോ
ഏട്ടൻ ഒറങ്ങി പോയി അതാടാ
അയ്യോ … ഞാനതോർത്തില്ല’ ഞാനേ ഞാനേ ഒരു സ്വപ്നം കണ്ടു.
എന്താ എൻ്റെ മോൾ കണ്ടത്, ഇങ്ങനെ പേടിക്കണോ ഇതിനൊക്കെ
ഞാൻ ശരിക്കും പേടിച്ചോയി ഏട്ടാ.
എന്താ മോള് കണ്ട സ്വപ്നം അത് പറ ഏട്ടൻ കേൾക്കട്ടെ.
അത് ഏട്ടാ ഞാൻ പറയാം, ഏട്ടൻ വയ്യാതെ കിടക്കാ, കട്ടിലിൽ അപ്പോ ആ മുറി നിറയെ പുക നിറഞ്ഞ പോലെ, അല്ല മൂടൽ മഞ്ഞാ നല്ല തണുപ്പുണ്ടായിരുന്നു. ഏട്ടനെ കാണാൻ ഞാൻ റൂമിൽ വന്നതാ, എനിക്ക് ഏട്ടനെ കാണാൻ പറ്റില്ല . പുക എൻ്റെ കണ്ണുകളിൽ നിന്നും ഏട്ടനെ മറച്ചു. പിന്നെ പിന്നെ ഞാനാ റൂമിൽ ഏട്ടനെ തിരഞ്ഞു നടന്നു. നിത്യക്കുട്ടി കരയുന്നുണ്ടായിരുന്നു, പയ്യെ പയ്യെ എനിക്ക് ആ പുകയിലൂടെ കാണാം എന്നായി. അങ്ങനെ ഞാൻ ഏട്ടനെ കണ്ടെത്തി. ഏട്ടൻ കട്ടിലിൽ കിടക്കുന്നുണ്ട്, ഏട്ടനടുത്ത് അപ്പുറവും ഇപ്പുറവും ആയി രണ്ട് മാലാഖമാര് ചേട്ടനോട് ചേർന്നു കിടക്കുന്നു.
ഈ വാക്കുകൾ കേട്ടപ്പോ എനിക്കോർമ്മ വന്നത് മരണത്തെ മുഖാമുഖം കണ്ടതാണ്. അന്ന് താനും ഇതുപോലെ രണ്ട് മാലാഖമാരെ കണ്ടിരുന്നു. ഒടുക്കം അത് രണ്ട് നെഴ്സുമാരായി. എന്നാൽ ഇന്ന് താൻ ഈ കിടക്കയിൽ മാളുവും അനുവുമായി ഒന്നിച്ച് കിടന്ന ഈ രാത്രിയിൽ നിത്യ രണ്ടു മാലാഖമാർ തൻ്റെയൊപ്പം കടന്നതായി സ്വപ്നം കാണുന്നു. അന്നും നെഴ്സ്മാരുടെ പ്രതിരൂപമായിരുന്നു മാലാഖമാർ എന്നെങ്കിൽ ഇന്ന് അത് അനുവും, മാളുവിൻ്റെയും ആണ്.
ഏട്ടാ , അത് കണ്ടപ്പോ നിത്യക്കുട്ടിക്ക് സഹിച്ചില്ല, ഞാനല്ലെ എന്നും ഏട്ടൻ്റെ മാറിൽ കിടക്കാറ്. ഞാൻ നേരെ കട്ടിലിനടുത്തേക്ക് വന്നപ്പോ മാലാഖമാർ കണ്ണു തുറന്നു. പക്ഷെ ഏട്ടൻ നല്ല ഒറക്കാരുന്നു. ഞാൻ അടുക്കും തോറും കട്ടിലകന്നു പോയി കൊണ്ടിരുന്നു അപ്പോ ഞാൻ ഓടി നോക്കി ‘ നടന്നില്ല. ഒടുക്കം ഞാൻ ഏട്ടാന്നു വിളിച്ചപ്പോ ഏട്ടനൊന്നു മൂളി അതു കണ്ടതോടെ മാലാഖമാർ ദേഷ്യത്താൽ ചുവന്ന നിറമായി, അവരുടെ ഡ്രസ്സും ശരീരവും ചുവപ്പായി, വർണ്ണ ശഭളമായ ചിറക് കറുപ്പായി, നെറ്റിക്കു മുകളിൽ നിന്ന് രണ്ടു കൊമ്പുകൾ പുറത്തേക്ക് വന്നു പിന്നെ ആ കണ്ണുകളിൽ തീ ജ്വലിച്ചിരുന്നു. എന്നിട്ടെന്നോടു പറഞ്ഞു ഞങ്ങളിൽ നിന്നും ഇവനെ അടർത്തി മാറ്റാൻ ശ്രമിച്ചാൽ ഏട്ടൻ്റെ ജീവൻ എടുക്കുമെന്നു പറഞ്ഞു . അതു കേട്ടപ്പോ എനിക്കു പേടിയായി ഞാൻ ഏട്ടനെ വിളിച്ചു ഒറക്കെ, അപ്പോ ആ മാലാഖമാരുടെ ദേഹം രക്തവർണ്ണമായി, അവരുടെ തൂവെള്ള കുപ്പായം ചുവപ്പ് കളറായി ജ്വലിച്ചു, വർണ്ണശഭളമായ ചിറകുകൾ കറുപ്പു നിറമായി, പിന്നെ അവരുടെ നെറ്റിയിൽ രണ്ട് ചുവന്ന കൊമ്പുകൾ ഉയർന്നു വന്നു, ആ കണ്ണുകളിൽ നിന്നും തീജ്വാല പുറത്തേക്കു വന്നു, പിന്നെ അവരെന്നെ നോക്കി ചിരിച്ചു. പിന്നെ അവർ അവരുടെ ദ്രംഷ്ടകൾ കാട്ടി, പിന്നെ ഏട്ടനു നേരെ തിരിഞ്ഞു. ഏട്ടൻ്റെ കഴുത്തിൽ രണ്ടു പേരുടെയും പല്ലിറങ്ങി . ഏട്ടൻ കൈ കാലിട്ടടിച്ച് കരഞ്ഞു മരണ വെപ്രാളത്തിൽ . പേടിച്ചു കരഞ്ഞ ഞാൻ കണ്ണു തുറന്നപ്പോ റുമില്. പിന്നെ എനിക്ക് ഏട്ടനെ കാണാതെ വയ്യെന്നായി.
ഏട്ടാ അമ്മേനോട് പറ എന്നെ ഇപ്പോ അങ്ങോട്ട് കൊണ്ടുവരാൻ
ഞാനറിയാതെ ചിരിക്കുകയായിരുന്ന ആ സമയം, എന്നാൽ ഞാൻ ചിരിച്ച ശബ്ദം മറുതലയ്ക്കൽ കേട്ടിരുന്നു . ഇതു വരെ പിഞ്ചു കുഞ്ഞായിരുന്ന നിത്യ . പഴയ നാഗവല്ലിയായത് ഞാനറിഞ്ഞില്ല
എന്താടാ പട്ടി ചിരിക്കാൻ
ഒന്നുമില്ല മോളെ
ആ നീയൊക്കെ ചത്താ മതി, പാവം ഞാൻ വെറുതെ കരയാ ഇവിടെ, ആർക്കും വേണ്ടാത്ത ഞാൻ
ടി നിത്യ നിനക്ക് കൂടുന്നുണ്ട്
ഉണ്ടേ നന്നായി, ചിരിക്കെടാ ചിരിക്ക് എനിയും ചിരിക്ക്
ടി പെണ്ണേ
പോടാ നി പോ
നിത്യാ’…. ഏട്ടൻ്റെ ചക്കരയലെല്ല
അതു കേട്ടതും മറുതലയ്ക്കൽ കരച്ചിൽ തുടങ്ങി
മോളെ കരയല്ലേ
ഞാൻ മിണ്ടൂല നിന്നോട്
അതെന്തിന്
അന്ന് നിനക്ക് ആക്സിഡൻ്റ് ആയെ പിന്നെ രാത്രി എന്നും ഇങ്ങനെ ഓരോന്നു കാണും , പേടിച്ചിട്ടു വിളിച്ചപ്പോ നി എന്നെ കളിയാക്കിലെ.
ഏട്ടൻ വേറെ കാര്യം അലോചിച്ചു ചിരിച്ചതാ
എന്നെക്കാളും വല്യ കാര്യമെന്താ ഏട്ടനുള്ളത്
ആ വാക്കുകൾ പെട്ടെന്ന് എന്നെ ഒന്നു ഞെട്ടിച്ചു.അവൾ അങ്ങനെ പറയുമെന്ന് താൻ കരുതിയിരുന്നില്ല . അപ്രതീക്ഷിത അടികൾ എപ്പോഴും എന്നെ തേടി തേടി വരുകയാണ്.
നി എന്താടി പറഞ്ഞത്
ഞാൻ പറയുന്നത് കേൾക്കുന്നതിനേക്കാൾ വലുത് ആരാ … ആരെ ഓർത്താ ചിരിച്ചത്
എടി നിനക്കെന്താ പറ്റിയത് മോളെ
മതി, എനിക്കറിയാം അവളാണ് ഇന്ന് കൂട്ട് എന്നറിഞ്ഞപ്പോയെ കരുതി
നിത്യ നീ അടങ്ങിക്കോ?
ഇല്ല എന്താക്കും പറ
ഞാൻ പറഞ്ഞാ നീ കേക്കില്ലെ
ഇല്ല, എന്തേ
മതി നി വെച്ചോ
ആ ഞാൻ വെച്ചിട്ടു പോവാ. എനിക്കും വയ്യ മടുത്തു. ശല്യം
അതും പറഞ്ഞ് നിത്യ അവൾ ഫോൺ കട്ടാക്കി, എൻ്റെ മനസിലും അതൊരു കനലായി. പലപ്പോഴും നിത്യ എൻ്റെ അവസാന താക്കീതിൽ തോറ്റു തരാറാ പതിവ്. എന്നാൽ ഇന്നാദ്യമായി അവൾ തൻ്റെ വാക്കു പോലും കേൾക്കാതെ അവൾ ഫോൺ കട്ടാക്കി. അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ട അവൾ അവനെ തൻ്റെ മാറിലേക്കണച്ച നിമിഷം ആ നിറകുടങ്ങൾക്കു മീതെ താൻ വിശ്രമം കൊള്ളുമ്പോൾ ,അമ്മയുടെ മാറിൽ കിടക്കുന്ന അനുഭൂതി തന്നെ അവൻ നുകർന്നു.
മനസുകൾ ഒന്നായി ആത്മാർത്ഥ പ്രണയ ജോഡികൾ ആകുമ്പോ നാം അറിയാറില്ല അവന് അവൾ ഒരമ്മയാണ്. അവൾക്ക് അവനൊരു അച്ഛനാണ്. കളങ്കമില്ലാത്ത ആദ്യ സ്നേഹം അതമ്മയുടെയാണ്
യാഥാർത്ഥ പ്രണയിനിയും അതുപോലെ കളങ്കമില്ലാത്ത പ്രണയം പകരുമ്പോ അവളും അവളറിയാതെ അമ്മയായി മാറുന്നു. മക്കൾക്ക് ഏറ്റവും സുരക്ഷിതത്വം അച്ഛനിലാണ്. അച്ഛൻ കഴിഞ്ഞാ അവൾ സുരക്ഷിതത്വം അവനിൽ തേടുമ്പോൾ അവനച്ഛനാവുന്നു. ഇവിടെയും അവൻ്റെ വേദനയ്ക്കു മുന്നിൽ അവളിലെ മാതൃത്വ ഭാവമാണ് ഉണർന്നത് അതവൻ നുകർന്നതിനാലാണ് ആ നിറകുടങ്ങളിൽ തല ചായ്ച്ചപ്പോഴും കാമചേദനകൾ അവനെ അലട്ടാതിരുന്നതും.
പ്രണയമെന്നാൽ കാമമാണ് കാമം എന്നാൽ പ്രണയവും, പ്രണയം എല്ലാവരാൽ വാഴ്ത്തപ്പെടുന്നു എന്നാൽ കാമം താഴ്ത്തപ്പെടുന്നു. ശരീര ദാഹമായി കാമത്തെ കാണുമ്പോ ആ നിമിഷം മനുഷ്യൻ തോൽക്കുന്നത് . കാമം ഒരിക്കലും ശരീരദാഹമല്ല അത് മനസിൻ്റെ ദാഹമാണ്. പ്രണയവും കാമവും പരസ്പര പൂരിതം കാരണം പ്രണയിനിക്ക് പ്രാണനാഥൻ്റ ഒരു നോക്കു മാത്രം മതി മനസിൻ്റെ ദാഹം തീരാൻ അവളിലെ കാമം തീരാൻ . മാംസ ദാഹം ഉടലെടുത്ത ചിലർ പ്രണയത്തെയും കാമത്തെയും വേർപിരിച്ച് എതിരാളികളാക്കി. ആത്മമിത്രങ്ങൾ ആയി അവർ മുന്നേറുമ്പോഴും കാലത്തിൻ്റെ പഴയ ഓലത്താളുകളിൽ ഏതോ മാംസ ദാഹി എഴുതിയ വാക്കുകൾ നാം മുറുകെ പിടിക്കുന്നു.
മാളു അവൾക്ക് എൻ്റെ മാനസിക അവസ്ഥ എങ്ങനെ ഇത്ര കൃത്യമായി മനസിലാകുന്നത് ചിലപ്പോ എൻ്റെ അമ്മക്കു മനസിലാക്കാൻ കഴിയാത്തതു പോലും ഇവൾ മനസിലാക്കുന്നു. കാരണം അനു എന്നെ സമാധാനപ്പെടുത്താൻ വന്നപ്പോ മാളു തടഞ്ഞു മിണ്ടരുത് എന്നു കാട്ടി അതും ശബ്ദമുണ്ടാക്കാതെ. ശരിയാണ് എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറം വേദന വന്ന ഏകാന്തത ഞാൻ ഇഷ്ടപ്പെടുന്നു. കാരണം സ്വര വീചികൾ എനിക്ക് അരോചകമായി തോന്നും. അത് അമ്മയ്ക്ക് പോലും മനസിലാക്കാൻ സാധിച്ചിട്ടില്ല. അവൾ അത് മനസിലാക്കി.
ആദ്യമായി ഏകാന്തതയിൽ നിന്നും മുക്തനായി ഞാൻ എൻ്റെ ദുഖം ഒരാളുമൊത്ത് കരഞ്ഞു തീർക്കുന്നത്. ഈ കൂട്ട് എനിക്കിഷ്ടമായി കാരണം എന്നെ സ്വയം അറിഞ്ഞ എൻ്റെ നേർ പാതി എൻ്റെ ദു:ഖത്തിൻ്റെ പട്ടത്തിൽ ചരട് പിടിച്ച് എൻ്റെ തന്നെ ലോകത്ത് പറത്തുകയാണ്. അതിൽപ്പരം ഒരു സന്തോഷം ഒരു കാമുകനും കൊടുക്കാൻ കാമുകിക്കാവില്ല. ആദ്യമായി എനിക്കൊരു ഇണയെ കിട്ടി ദുഖത്തിലും കൂട്ടു വിളിക്കാവുന്ന യഥാർത്ഥ പ്രണയിനി.
അനുവിൻ്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു . നിത്യയാണെന്നും പറഞ്ഞ് അവൾ ഫോൺ കയ്യിൽ തന്നു. ഞാൻ കോൾ എടുത്തില്ല. പിന്നെയും പിന്നെയും കോൾ വന്നു കൊണ്ടിരുന്നു. മാളു എന്നെ നോക്കി എടുക്കാൻ പറഞ്ഞു. അവൾക്കു വേണ്ടി മാത്രം നിത്യയുടെ കോൾ എടുത്തത്. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരവസ്ഥ വരുന്നത് തന്നെ .
ഏട്ടാ
എന്താടി ഒന്നു വെറുപ്പിക്കാതെ പോയെ
ടാ പോത്തേ ഞാൻ കട്ടാക്കിയ നീ വിളിക്കൂല അല്ലെ
ഇല്ല എന്തേ
നിത്യേനെ വെറുത്തോ
ആ വെറുത്തു എന്തേ……..
അവൾ അതു കേട്ടതും കോൾ കട്ട് ചെയ്തു. അടുത്ത നിമിഷം എന്നിൽ ഭയത്തിൻ്റെ തീനാളം എരിഞ്ഞു. ഒരു നിമിഷത്തെ വാശിക്ക് താൻ നിത്യയോട് പറഞ്ഞത് കൂടി പോയി, ഒരു ഭ്രാന്തനെ പേലെ ഞാൻ അവളെ തിരിച്ചു വിളിച്ചു ഫോൺ സ്വിച്ച് ഓഫ് . ഞാൻ ഹരിയെ വിളിച്ചു വരുത്തി.
ഞാൻ: ഹരി എനിക്കു വിട്ടിൽ പോണം
ഹരി : എടാ ഇപ്പോ ഈ രാത്രിയിൽ
ഞാൻ: ടാ പോയെ മതിയാവു അല്ലെ നിത്യ അവൾ കാണില്ല
കാര്യം സീരിയസ് ആണെന്ന് എല്ലാർക്കും മനസിലായി അനു അമ്മയെ വിളിച്ച് കാര്യം പറഞ്ഞു ഏട്ടനും അനിയത്തിയും തെറ്റി. അവൻ അവിടെ ചെല്ലാൻ അലമുറ ഇടുവാ അവക്കൊന്ന് ഫോൺ കൊടുക്കാൻ
ഞാൻ : എടി ഫോൺ സ്പീക്കറിൽ ഇട്
അതു കേട്ടതും അനു സ്പീക്കർ ഫോണിലിട്ടു.
അമ്മ അവളുടെ മുറിയുടെ വാതിൽ തുറന്നതും അലമുറ. എൻ്റെ മോളേ നീ എന്താ കാണിച്ചത്. ഈശ്വരാ . എട്ടാ…… ഓടിവായോ …… ദേ മോൾ
അതൊക്കെ കേട്ടതും എൻ്റെ ബോധം പോയി.ഇന്ന് ഞങ്ങൾ , ഇണക്കുരുവികൾ കൂട്ടിൽ നിന്നും വാനിൽ പറക്കുകയാണ്. മാളു അവൾക്ക് ഏറെ പ്രിയപ്പെട്ടത് ബൈക്കിൽ എൻ്റെ കൂടെ ഉള്ള റൈഡിംഗ് ആണ്. മറ്റൊന്നിനും അവൾ ഇതുവരെ എന്നോട് പരിഭവം പറഞ്ഞിട്ടുമില്ല. മിക്ക ഞായറുകളും ഞങ്ങളുടെ യാത്രാ ദിനങ്ങൾ. നാടൻ പെൺകൊടിയെ ഇഷ്ടമായ ഞാൻ തന്നെ എൻ്റെ മാളുനെ മോഡേൺ ആക്കി, പാവാടയൊക്കെ ഉടുത്ത് ബൈക്കിലെ ലോംഗ് യാത്രകൾ ബുദ്ധിമുട്ടായി തുടങ്ങിയപ്പോ അവളെ ആദ്യമായി ജിൻസ് ഇടിപ്പിച്ചതും ഞാനാ.
പിന്നിലിരുന്ന് അവൾ സ്നേഹം പകർന്നു കൊണ്ടിരിക്കും, ഇറുക്കി പുണർന്ന് അവൾ എന്നിൽ ഒട്ടിയിരിക്കും. ആ ഇറുക്കത്തിന് ഒരു പൊടിക്ക് അവയവു വന്നാൽ ആ ദേഷ്യം തീർക്കുന്നത് ആക്സിലേറ്ററിലാണ്. വണ്ടി പെട്ടെന്ന് മുന്നോട്ട് കുതിക്കുമ്പോ അവൾ വീണ്ടും ഇറുകെ പുണരും. അതൊരു ഹരമാണ് മുന്നിലിരുന്ന് ബൈക്കിൽ ഒട്ടിക്കുമ്പോ പ്രാണൻ്റെ പാതി പിന്നിലിരുന്ന് ഇറുക്കെ പുണർന്ന് വേഗത്തിൽ പോകാൻ ചെവിയിൽ പറയുമ്പോ കാറ്റിൻ്റെ മാറ്റൊലിയിൽ നാം കേൾക്കാതെ വരുമ്പോ വണ്ടിയുടെ വേഗം കുറച്ച് അവളുടെ വാക്കിന് കാതോർക്കും വേഗം കുറച്ച പരിഭവത്തിൽ കാതിൽ കടിച്ച് വേഗം പോടാ എന്നവൾ പറയുമ്പോ, ആക്സിലറേറ്റർ ഒന്നു മുരടി കേറുമ്പോ പിന്നിൽ നിന്നും കുതിര പുറത്തെന്ന പോലെ തുള്ളി നമ്മുടെ മേലേക്ക് ചായുമ്പോ ചാഞ്ഞയുടനെ മാറിൽ ഇരു കരങ്ങൾ കോർത്ത് ഇറുകി പുണരുമ്പോ നാം പൂർണതയാർജിക്കും യുഗങ്ങളോളം ഈ യാത്ര നീണ്ടു നിൽക്കാൻ കൊതിക്കും.
ഇന്നും ഒരു ഞായറാഴ്ചയാണ് അതി രാവിലെ മാളുവിൻ്റെ കോൾ വന്നിരുന്നു. ഞാൻ ഫോൺ എടുത്ത് ഉറക്കച്ചടവോടെ
ഉം ആരാ….
ടാ കുക്കു ഞാനാ വാവ
ടീ പുല്ലേ നിന്നോട് പറഞ്ഞിട്ടുണ്ട് കുക്കുന്ന് വിളിക്കരുത് എന്ന്
ഞാൻ വിളിക്കും കുഞ്ഞുസ് വിളിയെക്കാളും രസം കുക്കുസെ വിളിക്കാനാ.
ഞങ്ങൾക്കിടയിൽ ഇപ്പോ ഓരോരോ ചെല്ല പേരുകളാ അതിൽ ഏറ്റവും ഭ്രാന്ത് അവക്കാ ആരെങ്കിലും ആരേലും വിളിക്കുന്ന പേര് കക്ഷിക്കിഷ്ടയാ പിന്നെ അങ്ങോട്ട് അതേ വിളിക്കു. അങ്ങനെ ഒന്നാണ് ഈ കുക്കുസ്.
ടി. രാവിലെ തന്നെ എന്നാത്തിനാ വിളിച്ചെ
എന്താ വിളിച്ചാ
ഉം ഉറക്കം വരണുണ്ട് നീ പിന്നെ വിളി
ടാ മുത്തേ
ഉം..
എൻ്റെ ചുന്ദരനല്ലെ
മം……
ഉറക്കച്ചടവിൽ മൂളുക മാത്രം ചെയ്തു.
അതെ എനിക്കൊരു ഉമ്മ വെക്കാൻ തോന്നുന്നു .
ങെ , എന്താ എന്താ പറഞ്ഞേ
അല്ലെ വേണ്ട നീ ഒറങ്ങിക്കോ പിന്നെ പറയാ
മനുഷ്യൻ്റെ ഒറക്കം പോക്കിട്ടു കൊഞ്ചുന്നോ, പറ
കുക്കുസെ , കുക്കൂസിനെ കെട്ടിപ്പിടിച്ച് ഉമ്മ തരാൻ തോന്നുന്നു
മലയാളം സിനിമ വയ്യ
ഇത് ഇംഗ്ലീഷ് സിനിമയാ മോനേ
സത്യം
ആടാ, നി വരോ ഇപ്പം
ദേ അഞ്ചു മിനിറ്റ് ഞാനെത്തി
ദേ മോനെ കുളിക്കാണ്ടെ പല്ലു തേക്കാണ്ടെ പാഞ്ഞു വന്നാ മലയാള സിനിമ പോലും കാണില്ല മോൻ
ഇല്ല ദേ ഒരു 20 മിനിറ്റ് നി നമ്മുടെ സ്പോട്ടിൽ വെയ്റ്റ് ചെയ്യ്
ദേ 6.15 ആയി 6.40 മാക്സിമം വേഗം എത്തോ
വരുമെടി ഞാൻ നി വെച്ചേ.
ഉറക്കം ഒക്കെ പമ്പ കടന്നു ,നേരെ ഫ്രഷ് ആയി ബൈക്ക് എടുത്ത് കായലോരത്തേക്ക് വിട്ടു. ഞാൻ ചെല്ലുമ്പോ കായലിലേക്ക് നോക്കി അവൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പിന്നിൽ കൂടെ ചെന്നു കെട്ടിപ്പിടിച്ചതും അവൾ എന്നിലേക്ക് ചേർന്നു നിന്നു.
എന്താടി ആരു കെട്ടിപ്പിടിച്ചാലും ഇങ്ങനാണോ
ദേ മനുഷ്യാ എന്നെ കൊണ്ട് പറയിപ്പിക്കരുത്.
പിന്നെ നീയെന്നാടി ഞെട്ടാഞ്ഞത്
ദേ ഈ കള്ളത്തെമ്മാടി അടുത്തു വരുമ്പോഴേ ഞാനറിയും
അതെന്താടി അങ്ങനെ
നിൻ്റെ വിയർപ്പിൻ്റെ നാറ്റം തന്നെ നാറി,
അവൾ മുഖം ചുളിച്ചു കാണിച്ചു
ഞാനിപ്പോ കുളിച്ചു വന്നതാ മോളേ
എന്നാലും ഉണ്ടാവും നിൻ്റെ വിയർപ്പിൻ്റെ സ്മെൽ . 10 മിനിറ്റ് അതു മതി വീണ്ടും നിൻ്റെ ശരീരത്തിൻ്റെ നറുമണം ഉണരാൻ
ഇന്നെന്തു പറ്റി വല്ലാത്ത മൂഡിലാണല്ലോ
ആണ് മുത്തേ അതല്ലേ രാവിലെ വിളിച്ചേ
എന്നാ തന്നോ
നീ വണ്ടിയെടുക്ക്
എങ്ങോട്ട് ,
ഒരു ലോംഗ് ഡ്രൈവ് പോവാ.
എടി ചതിയത്തി അപ്പോ അതിനാണ് രാവിലെ തന്നെ ഇംഗ്ലീഷ് സിനിമായും പറഞ്ഞു വന്നത്.
ഒരു വളിഞ്ഞ ചിരിയും ചിരിച്ച് അവളവിടെ നിന്നു.
ഇന്നലെ ഞാൻ പറഞ്ഞ തല്ലേ മാളു ഒറങ്ങണമെന്ന്
എന്നിട്ടിപ്പം എന്തിനേ വന്നേ ഒറങ്ങരുതായോ
ഇംഗ്ലീഷ് സിനിമ എന്നൊക്കെ കൊതിപ്പിച്ച് വരുത്തിയതല്ലെ കള്ളി
തരില്ലാന്നു ഞാൻ പറഞ്ഞോ
എന്ന താ വേഗം താ
അയ്യടാ അതിനു കണ്ടീഷനുണ്ട്
എന്താ പറ
ലോംഗ് ഡ്രൈവ് പോണം മോനേ
എന്നാ എനിക്കു ഇംഗ്ലീഷ് പടം കാണണ്ട
ദേ കിച്ചു വേണ്ടണ്ടോ
കിച്ചുവോ
ആ കിച്ചു ഞാൻ എനിക്കു തോന്നുന്നത് വിളിക്കും കേട്ടാ മതി
നീ എന്തേലും വിളി ഞാൻ പോയി കിടക്കട്ടെ
കിച്ചു ടാ ചക്കരെ
എന്താടി
പോവാ
പോണോടാ
വേണം , ഞായറല്ലേ പൊന്നേ
എന്നാ പോവാ
ഉറപ്പാണോ
ആടി പോവാ , പിന്നെ ഇംഗ്ലീഷ് സിനമ കൊറേ വട്ടം ഞാൻ കാണും
അയ്യട മോനെ അതു കാണാ
ആ കാണാം എനിക്കറിയാ എങ്ങനെ കാണണമെന്ന്.
മോൻ വണ്ടി എടുക്ക് നമുക്കു കാണാം
ഒരു വെള്ള ടോപ്പും ടൈറ്റ് ബ്യൂ കളർ ജീനുമാണ് വേഷം, എനിക്കു വേണ്ടി ഇട്ടു തുടങ്ങിയതാണ് എൻ്റെ കാന്താരി പെണ്ണ്, ആദ്യം മടിയായിരുന്നു , പിന്നെ ഇടിട്ടൊരു സുഖം കിട്ടുന്നില്ല എന്ന സ്ഥിരം ഡയലോഗ്. ലോംഗ് ഡ്രൈവ് പോവാൻ അതിടാതെ ഞാൻ സമ്മതിക്കാതെ ആയപ്പോ ഇട്ടിട്ട് ശീലമായി. അതിൽ അവളെ കാണുന്നത് എന്നും എനിക്കൊരു ഹരമാണ്. സത്യത്തിൽ മാളു നാടൻ ലുക്കിലാണ് പൊളി, അങ്ങനെ കാണുമ്പോ ദേവേന്ദ്രൻ്റെ മനസു പോലും ഇളകും. പക്ഷെ എനിക്ക് അവൾ ഈ ഡ്രസ്സ് ഇടുമ്പോ കിട്ടുന്ന ഫീൽ മറ്റേതു ഡ്രസ്സിട്ടാലും കിട്ടില്ല.
നമ്മുടെ കാമുകി അവക്ക് ഇഷ്ടമല്ലാത്ത വസ്ത്രം നമുക്ക് വേണ്ടി ധരിക്കുന്നു. നമ്മളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം. അതണിഞ്ഞു വരുന്നത് ഞാനെന്ന ഒരാൾക്ക് കാണാൻ മാത്രം, എനിക്ക് ആസ്വദിക്കാൻ, എൻ്റെ മിഴിക്ക് കുളിരേകാൻ അവൾ സ്വയം ഒരുങ്ങുമ്പോൾ അവളുടെ അളവറ്റ സ്നേഹവും ത്യാഗവും ആ വസ്ത്രം വിളിച്ചു പറയും. പിന്നെ ഇത് എനിക്കു വേണ്ടി ഇടുമ്പോ ഒക്കെ അവളിൽ തെളിയുന്ന നാണം അതു മാത്രം മതി എനിക്ക് പൂർണ്ണത പകരാൻ.
അവൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളുടെ കരങ്ങൾ എൻ്റെ മാറിൽ കുറുകെ വെച്ചവൾ മുറുകെ പുണർന്നു. എനി വേഗത്തിൽ വിണ്ടോ എന്നവൾ പറഞ്ഞ നിമിഷം യാന്ത്രികമായി ഞാൻ വണ്ടി പറത്തി വിട്ടു. അവൾ അവളുടെ കേശഭാരം കാറ്റിൽ പറത്തി എന്നെ പുണർന്നിരുന്നു. ഞങ്ങളുടെ വേഗത വഴി നീളെ അറിയിക്കാൻ ആ കാറ്റിൽ പാറുന്ന കാരക്കുന്തൽ മാത്രം മതി.
എങ്ങോട്ടാ പൊന്നു മോനേ പോണത്
അവൾ പറഞ്ഞതു ഞാൻ കേട്ടില്ല, എൻ്റെ മാറിൽ ചെറു പിച്ച് പിച്ചി അവൾ എന്നോടറിയിച്ചു അവൾക്കെന്നോട് സംസാരിക്കണം എന്ന് അടുത്ത നിമിഷം വേഗത പതിയെ കുറഞ്ഞ ആ ചുണ്ടുകൾ കാതോരം മുത്തിക്കൊണ്ട് പതിയെ മൊഴിഞ്ഞു
എങ്ങോട്ടാ കുട്ടാ പോകുന്നത്
വഴലട എന്തേ വരില്ലേ
പൊന്നു മോനെ വേണ്ട നിൻ്റെ അടവെനിക്കു മനവിലായി.
മാളു ഈ വണ്ടി എനി നിക്കുവാണേ വഴലടയുടെ തുടക്കം തുടങ്ങുമ്പോ മാത്രം
അതു വേണോടാ
വേണം ഇഷ്ടല്ലേ പറഞ്ഞോ മടങ്ങാം
നമുക്ക് വേറെ എവിടേലും പോയാലോ
വഴലട അല്ലേ തിരിച്ചു പോവാം നി തീരുമാനിക്ക്
അപ്പോ രണ്ടും കൽപ്പിച്ചാ
പിന്നെ അല്ലാതെ ഉറക്കം പോയി എനിയിപ്പോ
ശരി ശരി വിട്ടോ ഞാനായിട്ടു ചsപ്പിക്കുന്നില്ല.
അവളുടെ ആ ചിരിയിൽ തെളിഞ്ഞിരുന്നു അവളുടെ സമ്മതം . എനിക്ക് ആ സമ്മതം മാത്രം മതി കാരണം വരാനിരിക്കുന്ന നിമിഷങ്ങൾ എൻ്റേതാണ്.
മാളു അവൾക്ക് പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഏറെ ഇഷ്ടമാണ്. അത്തരം ഇടങ്ങളിൽ അവൾ പ്രണയാർദ്രമായ മഴയായി പെയ്തിറങ്ങും അവൾ പോലും അറിയാതെ, സീമകൾ ഒന്നുമില്ലാതെ അവൾ പെയ്തിറങ്ങും. ആ മഴയുടെ സീമകൾ തൻ്റെ കയ്യിലാണ്. ഞാൻ എൻ്റെ സീമകളിൽ ഒതുങ്ങുന്നതിനാൽ എന്നും അവൾ ശക്തമായി പെയ്തിറങ്ങാൻ ശ്രമിക്കാറുണ്ട്.
എസ്റ്റേറ്റു മുക്കിൽ നിന്നും കേറ്റം കയറി മുന്നോട്ടു ഞങ്ങൾ പോയി, വളവും തിരിവും നിറഞ്ഞ വഴികൾ. ഒരു മലമ്പാമ്പിനെ പോലെ റോഡ് മുന്നോട്ടു കിടക്കുന്നു. മുന്നോട്ടു പോകും തോറും പ്രകൃതി നമുക്കായി ഒരുക്കിയ കുളിർക്കാറ്റ് നമ്മെ തേടിയെത്തും . വേഗത്തിൽ പോകുമ്പോ ആ കുളിർ കാറ്റ് ശരീരത്തിൽ തണുപ്പു പകരും. പിന്നിൽ നിന്നും തൻ്റെ ഇണയ്യടെ പുൽകലിൻ്റെ താളം മാറുന്ന നിമിഷം നമുക്കതറിയാം . അവൾ തന്നിലെ ജീവതാപത്തെ അവളിലേക്ക് ആവാഹിക്കുന്നത്. അതിൽ നാം അനുഭവിക്കുന്ന കുളിരേകാൻ ഈ കുളിർക്കാറ്റിനും ആകില്ല. നാണത്താൽ എന്നെ പുൽകാൻ മറന്ന കുളിർക്കാറ്റ് ആ വാശി തീർത്തത് അവളിലാണ് . അവൾ എന്നെ കൂടുതൽ കൂടുതൽ ശക്തമായി പുണർന്നു .
പ്രണയം നുകരാൻ തുടങ്ങും മുന്നെ പുരുഷൻ പറയുന്ന വാക്കുകൾ അത് തിരുത്തി കുറിക്കാൻ അവളിലെ പുഞ്ചിരി മാത്രം മതി. സൗഹൃദ വേലിയിൽ ആൺ അവൻ്റെ പൗരുഷ ശബ്ദം ഉയർത്തും ഞാൻ പ്രേമിച്ചാലും സീരിയസ് ആവില്ല പണി എപ്പഴാ കിട്ടുവാ എന്നറിയില്ല, അവൾ ചൂടായ പഠിപ്പിക്കാർ എനിക്കറിയ, പൈസ ഞാനിറക്കൂല അവളെ കൊണ്ട് ഇറക്കിപ്പിച്ചു. കാണിക്കാ തുടങ്ങിയ മോഹ വാക്കുകൾ സുഹൃത്ത് ബന്ധത്തിനു മുന്നിൽ വിളമ്പും സത്യത്തിൽ പുരുഷൻ ദുർബലനാണ്. ശാരീരിക ശക്തിയിൽ അവനോളം ഒരു പെണ്ണിനും എത്താനാവില്ല എന്നാൽ മനശക്തി അതിൽ അവൻ അശക്തനാണ്.
സ്ത്രി അവൾ പ്രകൃതിയാണ്, പ്രകൃതിയെ പോലെ വ്യത്യസ്തമായ സൗന്ദര്യം, ഋതു ഭേതക്കൾ പോലെ അവളിലെ ഭാവങ്ങൾ, ദിനരാത്രങ്ങൾ പോലെ അവളിലെ വികാരം, പ്രകൃതി തൻ്റെ മക്കൾക്ക് ആഹാരം പകരും പോലെ അവളിലെ സ്നേഹം, തുടക്കവും അവൾ ഒടുക്കവും അവൾ . മനോഹരിതയും അവൾ സംഹാരമൂർത്തിയും അവൾ.
സ്ത്രീ മനോബലത്തിൽ പുരുഷനേക്കാൾ മുന്നിൽ. ഏതു പുരഷനേയും സ്നേഹം കൊണ്ട് അനുസരിപ്പിക്കാൻ കഴിവുള്ളവൾ, സ്വന്തം ആജ്ഞാശക്തിയിൽ വാഴുന്നവൾ, സൗന്ദര്യം അവളുടെ മറ്റൊരു ശക്തി, ആ മായയിൽ തളരാത്ത മനസുകളില്ല. സ്നേഹത്തിൻ്റെ കലവറയാണവൾ ത്യാഗത്തിൻ്റെ ചെറു മൺവിളക്കാണവൾ, സഹനത്തിൻ്റെ സൂര്യ തേജസാണവൾ . ഏതു സാഹചര്യത്തോടും പൊരുത്തപ്പെടുന്ന മനസിനുടമയാണവൾ . സ്വന്തം സന്തോഷങ്ങൾ തീയിൽ ദഹിപ്പിച്ച് സ്വയം എരിഞ്ഞ് ചുറ്റുമുള്ളവർക്ക് സന്തോഷത്തിൻ ചൂട് പകരുന്നവൾ. അവളാണ് പെണ്ണ്. അവളാണ് പ്രകൃതി. ജൻമവും അവൾ മരണവും അവൾ തന്നെ .
റോഡിലൂടെ വളഞ്ഞു തിരിഞ്ഞു ഞങ്ങൾ നീങ്ങവേ… വളവുകൾ
തിരിയുമ്പോയൊക്കെ ചെറിയൊരു ഭയം അവളുടെ കരങ്ങളിൽ പ്രതിഫലിച്ചിരുന്നു. ആ കൈകൾ മാറിൽ മുറുകുമ്പോൾ അവൾ എന്നിൽ സുരക്ഷിതത്വം തേടുകയായിരുന്നു . നോക്കെത്താ ദൂരത്തെ മലനിരകൾ ഞങ്ങൾക്കു മുന്നിൽ തിരശ്ശീലയുയർത്തി.
അവളുടെ വിരലുകൾ എൻ്റെ മാറിൽ പിച്ചിയ നിമിഷം വണ്ടിയുടെ വേഗത കുറഞ്ഞു.
കുക്കുസെ ദേ അവിടെ നിർത്തോ
അവൾ പറഞ്ഞ സ്ഥലത്ത് ഞങ്ങളുടെ യാത്ര നിശ്ചലമായി. ആളൊഴിഞ്ഞ ഭാഗം റോഡിൽ നിന്നും കുറച്ചു മുന്നോട്ടു നടന്നാൽ ചെറിയൊരു പാറ. ഞങ്ങൾ നടന്നു ആ പാറയിൽ ഇരുന്നു. താഴേക്ക് അഗാതമായ താഴ്ച . താഴെ മരങ്ങൾക്കു മുകളിലൂടെ ചെറു പറവകൾ പറക്കുന്നു. നയന മനോഹരമായ ദൃശ്യം . പ്രകൃതി അവളുടെ നഗ്ന സൗന്ദര്യം തുറന്നു കാട്ടി നാണത്താൽ ചിരിച്ചു. താഴെ ആ ഗർത്തത്തിലാണോ എന്നറിയില്ല ചെറിയൊരു അരുവി ഒഴുകുന്ന ആ മനം മയക്കുന്ന മന്ദഹാസത്തിൻ്റെ മാറ്റൊലി ഞങ്ങൾ കേട്ടു.
മാളു അവൾ കാഴ്ചകളിൽ സ്വയം മറന്നു നിൽക്കുകയാണ് അത് പതിവാണ്. എത്ര വട്ടം വന്നാലും അവൾക്ക് മടുക്കാത്ത സ്ഥലം ഇതാണ് അവൾ തന്നെ എന്നോട് പറഞ്ഞതാണ്. അവൾ സ്വയം മറന്ന നിമിഷങ്ങളിൽ എൻ്റെ കരങ്ങൾ അവളുടെ കഴുത്തിലൂടെ ഇട്ടു അവളെ ഞാൻ മാറോടു ചേർത്തു. ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പിന്നെ അവൾ എന്നെ തന്നെ നോക്കി. കണ്ണുകളെ മയക്കുന്ന മായ കാഴ്ചകളിൽ നിന്നും സ്വയം മുക്തയായി ആ മിഴികൾ എന്നിൽ അഭയം പ്രാപിച്ചു. ആ മിഴികളിൽ നാണം അലയടിക്കുമ്പോൾ എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്.
അവളുടെ അധരങ്ങൾ വിറകൊണ്ടു. ഞാൻ ആ മിഴികളിൽ തന്നെ നോക്കി നിന്നു. മുഖാമുഖം അകലങ്ങൾ പതിയെ പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു . നിമിഷങ്ങൾ ഒടിയലഞ്ഞിട്ടും ആ ദൂരം മറികടക്കാൻ ഞങ്ങൾക്ക് ആ സമയം തികയാതെ വന്നു. ഒരു കുളിരേകുന്ന തണുപ്പോടു കൂടി അവൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു . അവളിലെ സന്തോഷം മുഴുവനും ആ കുളിരിൽ ഒളിഞ്ഞിരുന്നു . അവൾ പ്രണയത്തിൻ്റെ പുഴയായി ഞാനെന്ന സാഗരത്തിൽ ഒന്നായി കൊണ്ടിരുന്നു. ആ പുഴയിലെ നീർത്തുള്ളികൾ അന്ത്യമില്ലാതെ എന്നിലേക്ക് ശക്തമായി പ്രവഹിച്ചു. അവൾ എന്നിൽ സ്വയം മറന്നു ലയിച്ചു. നിമിഷങ്ങൾ യുഗ സമാനമായി. ഒടുക്കം അധരങ്ങൾ കഥ പറഞ്ഞു തീർന്ന നിമിഷം അവൾ കണ്ണു പൊത്തി ചിരിച്ചു. എന്നെ അവളിലേക്ക് എന്നും വലിച്ചടുപ്പിക്കുന്നത് അതാണ് എല്ലാം കഴിഞ്ഞ് അവളിലെ നിഷ്കളങ്കമായ ആ നാണത്തിൻ്റെ മാറ്റൊലികൾ . അവളുടെ മിഴികൾ വീണ്ടും ആ മായക്കാഴ്ചകൾ തേടി.
വാവേ
എന്താ കിച്ചു
ഇന്നും ഞാനാ സ്വപ്നം കണ്ടു
ഇന്നും കണ്ടോ
ആടി പറ കേക്കട്ടേ
എത്ര വട്ടം പറഞ്ഞതാ
എന്നാലും കുഞ്ഞൂസ് പറയുന്നത് കേക്കാൻ രസാ പറ
രാത്രിയിൽ തെളിഞ്ഞ ചന്ദ്രക്കല . അമാവാസിയെ പരിണയിക്കാൻ ഒരു ദിവസം കൂടി. ചന്ദൻ്റെ അവസാന നിമിഷം കാണുന്ന ചന്ദ്രക്കലയിൽ ഒരു നക്ഷത്രത്തെ നോക്കി അവൾ ഇരുന്നു. മഞ്ഞ ടോപ്പും ചുവന്ന പാവാടയും’ ആ പാവാട താഴേക്ക് കാറ്റിൽ പാറി ഒഴുകി നടന്നു. അഴിച്ചിട്ട കേശഭാരം അതിൻ്റെ കറുപ്പ് ചന്ദ്ര
വെളിച്ചത്തിൽ തെളിഞ്ഞു കാണാം അവളുടെ മുഖം കാണുവാൻ കഴിയുന്നില്ല അവൾ ആ നക്ഷത്രത്തെ മാത്രം നോക്കി നിന്നു. ആരെയോ കാത്തിരിക്കുന്നത് പോലെ, അല്ലേ ഏതോ അനർഗള നിമിഷത്തിനായി പ്രതിക്ഷിച്ചിരിക്കയാവാം. മുഖം കാണാത്ത അവളിലും ഞാൻ നിൻ്റെ മുഖം കാണുന്ന പോലെ
കുഞ്ഞൂസെ
അതും പറഞ്ഞവൾ വീണ്ടും എൻ്റെ അധരങ്ങളെ കീഴ്പ്പെടുത്തി.
മാളു , എടി പെണ്ണേ
എന്താ
നീ എന്നെ പഠിപ്പിച്ച രണ്ടു കാര്യം എന്താ എന്നറിയോ
എന്താ മനുഷ്യാ പറ കേക്കട്ടേ,
ഒന്ന് അന്ത്യമില്ലാത്ത പ്രണയം
ആണോ
അതു പറയുമ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ തേജസ്സ് . ആ കണ്ണുകളിലെ നാണം ,ആ മുഖത്തെ പുഞ്ചിരി. അവളെന്ന മായയിലെ മായാജാലം
അതെടി പെണ്ണേ
പിന്നെ അടുത്തത് പറ
പോ അതു പിന്നെ പറയാം
അച്ചുവേട്ടാ പറ പ്ലീസ്
ദേ പെണ്ണേ നീ ഏതേലും ഒന്നൊപ്പിക്ക് വിളിച്ച് വിളിച്ച് ഇപ്പോ എൻ്റെ പേരു തന്നെ ഞാൻ മറന്നു
അറിയില്ലാ അച്ചുസെ എനിക്ക് , സത്യം പറഞ്ഞാ ഓരോരോ പേരു വിളിക്കുമ്പോഴും എനിക്ക് മതി വരുന്നില്ല. ചിലപ്പോ ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന പേര് എനിക്കിതുവരെ കിട്ടിയിട്ടില്ല എന്നൊരു തോന്നൽ, ഞാൻ തേടുന്നത് ആ ഒരു പേരിനെയാ അതെൻ്റെ നാവിൻ തുമ്പിൽ വരുന്ന വരെ ഞാൻ … എനിക്കറിയില്ല ഞാനെന്തു വിളിക്കണം എന്ന്
അവളെ മാറോടണച്ചാണ് ഞാൻ അതിനവൾക്ക് മറുപടി കൊടുത്തത്. ആ മറുപടി അവളും ആഗ്രഹിച്ചിരുന്നു. ഇരുവരും ഒരു മനസായതിനാൽ ആവാം ആ പുൽകൽ സമയത്തിനും അതീതമായത്. മാറിൽ ചാഞ്ഞു കൊണ്ടവൾ ചോദിച്ചു
പറ രണ്ടാമത്തെത് എന്താ
പറയില്ല കാണിക്കാം
അവൾ ശരിയെന്ന് സമ്മതം മൂളിയതും ആ കവിളുകൾ ഇരു കരങ്ങളാൽ താങ്ങി ആ അധരങ്ങളിൽ ചുംബനം അർപ്പിച്ചു. നിരവൃതിയുടെ നിമിഷങ്ങളിൽ ആ മിഴികൾ നാണത്താൽ അടഞ്ഞിരുന്നു. മിഴികൾ തുറന്ന അവൾ എന്നെ പുണർന്നു . അതിൽ അവൾ പറയാതെ പറഞ്ഞ വാക്കുകൾ അതിൻ്റെ ആഴം എല്ലാം എന്നിൽ നിർവൃതിയുടെ മഴയായി പെയ്തിറങ്ങി.
കുഞ്ഞുസെ പോവാ
അവൾ എന്നെയും കൂട്ടി ബൈക്കിനടുത്തേക്ക് പോയി. ഞങ്ങളുടെ പ്രണയരഥം വീണ്ടും മുന്നോട്ടു കുതിച്ചു. വീണ്ടും അവളുടെ ആവിശ്യപ്രകാരം രഥം നിശ്ചലമായി. റോഡിൽ നിന്നും കുറച്ചകലെ നീരൊഴുക്ക് ഞങ്ങൾ കണ്ടു.
വാ അങ്ങോട്ടു പോകാം
കൈകളിൽ കൈ കോർത്ത് തോളുരുമ്മി ഞങ്ങൾ നടന്നു. അവളിലെ സ്നേഹം എന്നും എന്നെ വിസ്മയങ്ങളുടെ ലോകത്തേക്കാണ് ക്ഷണിക്കാർ. ഞാൻ കാണാത്ത കാഴ്ചകൾ അവൾ എനിക്കു കാട്ടിത്തന്നു.
പാറ കൂട്ടത്തിൽ നിന്നും തെളിനീർ ഒഴുകി അകലുകയാണ്. കല്ലുകളിലൂടെ അതിൻ്റെ തുടക്കം തേടി ഞങ്ങൾ നടന്നു. അകലങ്ങൾ പിന്നിടുമ്പോൾ കാൽ വഴുക്കി വിഴാൻ പോയ അവളെ ഞാൻ പിടിച്ചു മാറോടണച്ചു
സൂക്ഷിച്ചു നടക്കെടി പെണ്ണേ
ആ സമയം ആ കണ്ണുകളിൽ നാണത്തിൻ്റെ ശോഭ ഉണ്ടായിരുന്നില്ല . മറ്റെന്തോ വികാരം അതെന്തെന്ന് അവളുടെ മറുപടി എനിക്കു പറഞ്ഞു തന്നു.
എന്തിനാ പൊന്നേ , നീയുള്ളപ്പോ എനിക്കെന്തു നോക്കാനാ
അവൾ എന്നിൽ സുരക്ഷിതത്വം അർപ്പിച്ചു. ആ മിഴികളിൽ തെളിഞ്ഞ ഭാവവും അതു തന്നെ. അവളെ താങ്ങുന്ന കരങ്ങൾ അവൾക്കരികിലുണ്ട്. മരണത്തെ പോലും അവൾ ഭയക്കുന്നില്ല.
മുന്നോട്ടു ചെന്ന ഞങ്ങൾ കണ്ടത് തെളി വെള്ളമാണ്. ആഴമില്ലാത്ത അടിത്തട്ടു കാണുന്ന തെളിവെള്ളം. ചെറു മത്സ്യങ്ങൾ കൂട്ടമായി ഒഴുകി നടക്കുന്നു. ആ കാഴ്ചകൾ നോക്കി നിന്ന എൻ്റെ പുറത്ത് ഇരു കരങ്ങൾ പതിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. ഞാൻ ആ വെള്ളത്തിൽ വീണതും പിന്നാലെ മറ്റൊരാളും അതിൽ പതിച്ചിരുന്നു.
മാളു അവളുടെ കുറുമ്പുകൾ ഒരിക്കലും വർണ്ണിക്കാനാവില്ല. ആ കുറുമ്പത്തിയെ എനിക്കേറെ പ്രിയം. വെള്ളത്തിന് ഒടുക്കത്തെ തണുപ്പ് . മാളുവും അത് പ്രതീക്ഷിച്ചിരുന്നില്ല. ആ തണുപ്പിൽ ശരീരം വിറക്കുമ്പോൾ അവൾ എന്നിൽ അഭയം പ്രാപിച്ച് അധരങ്ങൾ കവർന്നെടുത്തു.
ഈ തണുപ്പ് സീമകളെ മുറിച്ചു മാറ്റും എന്നെനിക്കു മനസിലായി . എല്ലാത്തിനും അവളുടെ മനസും ശരീരവും സജ്ജമാണ് അതെനിക്കും അറിയാം. അവളുടെ കരങ്ങൾ എൻ്റെ ദേഹത്തെ പരതി നടന്നു ചൂടിനായി. മനസുകൊണ്ട് അവൾ എൻ്റെ ഭാര്യയാണ്, ആ അധികാരങ്ങൾ അവൾ സ്വമേധയാ എടുത്തിരുന്നു. അതിനാൽ ഈ തണുപ്പിനെ ചെറുക്കാൻ അവൾ എൻ്റെ ശരീരത്തിൽ പൂർണമായി ലയിക്കാൻ വിതുമ്പി.
വാ പോവാം
കുഞ്ഞൂസെ വേണോടാ
എന്ത്
എന്നെ, നിനക്ക് വേണോടാ
വേണം നിന്നെ എനിക്ക് വേണം എല്ലാ അർത്ഥത്തിലും
എന്നാ എടുത്തോടാ
ഇപ്പോ അല്ലാ ആ കഴുത്തിൽ ഞാൻ താലി ചാർത്തിയിട്ട്
അവൾ എന്നെ മുറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു
എനിക്കറിയാം നീ ഇതേ പറയു എന്ന്
പിന്നെ എന്തിനാടി
നിൻ്റെ നാവീന്നു കേൾക്കാൻ
ഓ പിന്നെ
സത്യം , നീ ഇപ്പോ പറഞ്ഞാലും ഇഷ്ടത്തോടെ ഞാൻ തരും എന്നെ നിനക്ക് മനസാൽ ഞാൻ നിൻ്റെ ഭാര്യയായി
വാവേ …..
ആ അധികാരത്തിൽ എൻ്റെ മനസ് കൈവിട്ടു പോയാലും നീ ഈ കാട്ടുന്ന കെയർ അതാടാ എനിക്കിഷ്ടം . എൻ്റെ എല്ലാ ഇഷ്ടവും സാധിച്ചു തന്ന് ഒരിഷ്ടം മാത്രം നടത്തി തരാതെ മോഹിപ്പിച്ച് നീയെന്നെ സ്നേഹിക്കുവല്ലേ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ
എന്താടി
കിട്ടി എനിക്കാ പേരു കിട്ടി
എന്താ നിനക്കു പറ്റിയത്
ഞാൻ തേടിയ ആ പേര് കിട്ടി
കണ്ണാ എന്നോ
അന്നത്തെ ലൗവ് ലെറ്ററിൽ ഞാൻ ചോദിച്ച ചോദ്യം ഓർമ്മയുണ്ടോ
പിന്നെ, ഈ കണ്ണൻ്റെ രാധയാവാൻ എന്നെ അനുവദിക്കുമോ
അതെ അന്നു ഞാൻ വിളിച്ച പേര്, ആദ്യമായി വിളിച്ച പേര് കണ്ണൻ
ഇതൊറപ്പിക്കാവോ
എൻ്റെ കവിളിൽ മുത്തിക്കൊണ്ടവൾ പറഞ്ഞു
ഉറപ്പിക്കാം കണ്ണൻ എൻ്റെ കണ്ണൻ
എന്നാ പോവാ
അവളും സമ്മതം മൂളി ഞങ്ങൾ ഞങ്ങളുടെ പ്രണയരഥത്തിൽ യാത്ര തുടർന്നു.
മാളു അവൾ കുഞ്ഞുങ്ങളെ പോലെയാണ് . അവളുടെ മനസ് അത് എന്നെ മാത്രം ചിന്തിക്കുന്നു. എന്നിൽ ഒതുങ്ങുന്നു . അവർക്കായ് പകരുന്ന നിമിഷങ്ങൾ വളരെ പരിമിതം എന്നാൽ അവൾക്ക് ആ നിമിഷങ്ങൾ വളരെ കൂടുതൽ. അവളുടെ കുശുമ്പും കുറുമ്പും എല്ലാം എൻ്റെ അടുത്ത് മാത്രം. സ്നേഹവും ദേഷ്യവും എന്നോട് മാത്രം.
തുടർ യാത്ര ഞങ്ങൾക്ക് വളരെ കഷ്ടകരമായിരുന്നു. മാളുവിന് വേഗം വേണം എന്നാൽ നനഞ്ഞ് ഈറനണിഞ്ഞ ഞങ്ങൾക്ക് കാറ്റ് ശൈത്യം സമ്മാനമായി തന്നു. അവൾ എന്നിൽ നിന്നും താപം ആവാഹിക്കുമ്പോൾ കുളിരിൽ ഞാൻ കുളിക്കുകയായിരുന്നു. അറിയാതെ കരങ്ങൾ ആക്സിലറേറ്ററിനെ പ്രണയിച്ചു . ഞങ്ങൾ കുതിച്ചു പാഞ്ഞു. പെട്ടെന്ന് വളവ് തിരിയുമ്പോ എതിരെ ഒരു കാർ വന്നതും ഞാൻ വെട്ടിച്ചു . ഞങ്ങൾ വണ്ടിയിൽ നിന്നും തെറിച്ചു വീണു .
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *