ഇരു മുഖന്‍ – 5 Like

Related Posts


ഒരുപാടു താമസിച്ചു എന്നറിയാം, ചില ഒഴിച്ചൂകൂടന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു പിന്നെ മടിയും അതാണ് പ്രധാന കാര്യം. ഇതുവരെ നിങ്ങള്‍ തന്ന എല്ലാ സപ്പോര്‍ട്ടിനും നന്ദി, തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പേരെടുത്തു പറയണ്ട കുറേ ആള്‍കാര്‍ പ്രത്യേകിച്ച് the mech ബ്രോയും മറ്റും ഒരു പാട് കാര്യങ്ങള്‍ പറഞ്ഞുതന്നു അവരെയൊക്കെ ഗുരു സ്ഥാനത്ത് കണ്ടുകൊണ്ടു ഞാന്‍ വീണ്ടും തുടങ്ങട്ടെ.
Antu Paappan

“”വിഷ്ണൂ…..””

എന്നാല്‍ വിഷ്ണു അരുണിമക്ക് വെറും ഒരു വിളിയുടെ അകലത്തില്‍ അല്ലാലോ.

“”എടാ ശ്രീ നീ എവിടെ പോയി കിടക്കുവായിരുന്നു?””

ഗോപന്‍ എങ്ങുന്നോ ഓടിക്കൊണ്ട്‌ വന്നു ചോദിച്ചു.

“”എന്നേക്കൊണ്ടോന്നും പറയിക്കരുത്‌, നീ അല്ലേടാ കോപ്പാ എന്നേ തെള്ളി കൊണ്ട് കാന്റിനില്‍ ആക്കിയെ. എന്നിട്ട് നീ എവിടെ മുങ്ങിയതാ.””

ഞാന്‍ ചൂടാവുന്ന കണ്ടിട്ടാവും അവന്‍ ഒന്നടങ്ങി. അല്ലേലും എനിക്ക് രണ്ടു തെറിവിളിക്കാൻ പറ്റുന്നത് അവനോടു മാത്രമാണേ, തിരിച്ചടിക്കില്ല അതന്നെ കാര്യം.

“”അതിപ്പോ എത്ര നേരായി. ഇയാളെ തിരക്കി ഗോപിക ആ രേഷ്മേനെ കൂട്ടിക്കൊണ്ട് വന്നാരുന്നു.””

അവന്‍ ക്ലാസിലേക്ക് കയറിയപാടെ തിരിഞ്ഞു നിന്ന് എന്നോടായി പറഞ്ഞു.

“”ഓ രേഷ്മ വന്നെ എനിക്കുവേണ്ടിയല്ലടാ പൊട്ടാ നിന്നെ കാണാനാ. അവര് നാത്തൂനും നാത്തൂനും കളി തുടങ്ങിട്ടു കൊറേയായി. നീ ഇത് ഏത് ലോകത്താ, നിനക്കങ്ങ് ഇഷ്ടാണെന്ന് പറഞ്ഞാ ഇപ്പൊ എന്താ?””

ഈ രേഷ്മ എന്‍റെ അച്ഛന്റെ തറവാടിനടുതുള്ളതാ, രാമേട്ടന്റെ മോള്‍ അവക്ക്

പണ്ടേ ഗോപനെ ഇഷ്ടാണ്. അവനും ഏതാണ്ടൊക്കെ ഓക്കേ ആണ് പക്ഷേ ഞാന്‍ ചോദിക്കുമ്പോള്‍ പോലുമവന്‍ സമ്മതിച്ചു തരില്ല.

“”ഒന്ന് പോടാ, അവളൊക്കെ നല്ല വീട്ടിലെ കൊച്ചല്ലേ, ഈ വയ്യാത്ത കാലും വെച്ചോണ്ട് അത് ശേരിയവൂല്ലാ.””

“”അയ്യോടാ…“”

അവന്റെ മനസ് എനിക്കറിയവുന്നതല്ലേ, സ്വന്തമായി ഇത്രയും ടീഗ്രേഡ് ചെയ്യുന്നോരുത്താന്‍. ഞൊണ്ടി എന്ന് മറ്റുള്ലൊരു വിളിക്കുമ്പോ അവന്‍ അത് മയിന്റ്റ് ചെയ്യാത്ത പോലെ കാണിക്കും. പക്ഷേ ഉള്ളില്‍ ഫുള്ള് ശോകം സീനാണ് കക്ഷി. സത്യത്തില്‍ അത് തന്നെയാണ് ഞാന്‍ അവനെ കളിയാക്കാന്‍ പോകാത്തതിന്റെ പ്രധാന കാര്യവും.

“””എനിക്ക് നീ നായന്‍മാരുടെ അടിവാങ്ങി തരുമോ. ഈ വയ്യാത്ത കാലും വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.””

“”അതിനു നിയെന്തിനാ ഓടണേ? അവക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.””

ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ ചിലപ്പോ സ്റ്റാർട്ടായാലോ.

“”പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ പണ്ട് എനിക്ക് പണി തന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.””

അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനു വേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത് ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിൽ ആയിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക്‌ തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിതന്ന പുളിമുട്ടായി അവക്കു ഡോണേറ്റു ചെയ്തിട്ട് ഗോപനെ ഇഷ്ടം ആണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചു വങ്ങും എന്ന് കരുതി ആകും അന്നവള് അതു സമ്മതിച്ചത്. അതിൽപിന്നെ അവൾ ഇവന്റെയാ, അല്ല ഞാൻ ആക്കി എടുത്തു.

“”നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു അത് പറയാനാ അവര് വന്നേ.””

പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.

“”ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടു മാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ.“”

എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി
“”ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.””

“”എനിക്കെങ്ങുമേലാ….. അവടെ വായിലിരിക്കുന്ന കേക്കാന്‍.. .””

“”ഞാന്‍ പറഞ്ഞന്നേ ഉള്ളു, അതിനു നീ എന്നേ ചാടി കടിക്കണ്ട.””

ഞാൻ വിളിക്കില്ലന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബന്ദിക്കാഞ്ഞേ.

പിന്നേ എനിക്ക് വട്ടല്ലേ അങ്ങോട്ട്‌ പോയി കേറാന്‍. അല്ല ഈ കൊയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.

“”ഹലോ””

“”ശ്രീഹരി ആണോടാ””

“”ഹ്മ്മ””

“”നിനക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചതാ നേരത്തെ.””

“”ഹം.””

“”എങ്ങനുണ്ട് . വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെടിസിനോക്കെ സമയത്തു കഴിച്ചോണം കേട്ടല്ലോ.””

“”അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ. എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട് ഹേ…!.””

വിഷ്‌ണു താൻ ആരാണെന്നു അവളോട്‌ വെളിപ്പെടുത്തി.

“” ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?””

“”നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടം ആകുന്നില്ല . കേട്ടല്ലോ.””

“”എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?””

“”നീ ഒന്നും ചെയ്തില്ലേ? ഞാന്‍ നിന്നോട് എത്രവെട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്നു.””

“”ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ വിഷ്ണു ഈ പറയുന്നേ?.””

ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.

“”ഒന്നും കാണിച്ചില്ലേ? ഏ…..!””

“”ഇല്ലാ…, ദെ… എപ്പോഴത്തെയും പോലെ വന്നാല്‍ ഉണ്ടല്ലോ?””

“”പിന്നെ നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ…… അത് പറ?””

“”ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?””

“”ആ വേണം എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ ……അങ്ങനൊക്കെ…….””

“”എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തും കൊണ്ട് വരരുത് കേട്ടല്ലോ. ഞാന്‍ പലവെട്ടം പറഞ്ഞു രണ്ടും നീ തന്നാന്നു, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മ വെക്കാനോ ഇനി ഇപ്പൊ സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട കേട്ടല്ലോ. നീ എന്നേ ഇത് പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി…..””

“”ഹ്മ്മ നിനക്കെന്നെ വേണ്ടല്ലോ… പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന് …. ഞാന്‍ ആരാ ….. പക്ഷേ ഒന്നുണ്ട് നീ അവനോടു ഇഷ്ടം പറയുന്ന നിമിഷംതൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും,……. എന്നെന്നേക്കുമായി….””

Leave a Reply

Your email address will not be published. Required fields are marked *