ഇരു മുഖന്‍ – 6 Like

Related Posts


സപ്പോര്‍ട്ട് കുറഞ്ഞു വരുന്നത് കഥ മോശമയോണ്ടാണോ ? അതോ ആര്‍ക്കും മനസിലാവാത്തോണ്ടോ ? അതോ തുണ്ട് കുറവായോണ്ടോ ? അറിയില്ല . പക്ഷെ ഞാന്‍ തോല്‍ക്കാന്‍ തയാറല്ല കൂടെപിടിക്കാന്‍ പറ്റണോരു പിടിച്ചോളിന്‍, ഈ ഭാഗത്തും ചിലപ്പോ കിളികള്‍ പാറും. സപ്പോര്‍ട്ട് തന്നവര്‍ക്ക് നന്ദി ഉണ്ട്ട്ടോ അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പിന്നെ തുണ്ടോക്കെ പതിയെ വരുള്ളൂ (എന്‍റെ നായകനും നായികയും ഒന്നും പ്രായപൂര്‍ത്തി ആയിട്ടില്ലടെ {ഒരു കണ്ണടച്ചു ചിരിക്കണ ഇമോജി }
“”അരുണിമ, അരുണ്‍, ഹം…. ഹം…. രാവുണ്ണി…. ഹാ……””

ഭദ്രന്‍ അലറിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും വീണ്ടും താഴെ വീഴുന്നു.

“”ആമി……””

വിഷ്ണു വിളിച്ചു കൂവി. അരുണിമ ആ ചീറിപ്പാഞ്ഞു പോയ കാറിൽനിന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു.

**********************************************

ഭാഗം 6
വിഷ്ണു വയ്യാതെ വേച്ചു വേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നു വീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടങ്കൂടി,

“”അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം. “”

അക്കൂട്ടത്തിൽ ആരോ പറഞ്ഞു.

“”ഇതാ മംഗലത്തെ ചെക്കനല്ലേ. മഹാദേവന്റെ ആനന്ദ്രവൻ!””

“’അതിന് ദേവേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ. ടാ ജോണി ചിലപ്പോ അങ്ങേരാ സ്റ്റേജിന്റെ അടുത്തുണ്ടാകും പോയി വിളിച്ചിട്ട് വാ, ഇങ്ങനെ നിക്കാതെ ആരേലും ഒരു ടാക്സി വിളിയോ!“”

കുറച്ചു കഴിഞ്ഞു വേറൊരുകൂട്ടം ആൾക്കാർ അങ്ങോട്ടേക്ക് ഓടിപിടഞ്ഞു വന്നു. അതിലൊരാൾ

“”എന്താ…!എന്താടാ ശ്രീകുട്ടാ നിനക്ക് പറ്റിയത്?””

ആര്യയുടെ അച്ചൻ മഹാദേവൻ ആയിരുന്നു അത്‌.

“”അറിയില്ല””

അവൻ മറുപടി നൽകി.

“”അറിയില്ലന്നോ? നിന്റെ പുറം നീയറിയാതെ ഇങ്ങനെ ആക്കോ? “”

ആരോ ഇടയ്ക്കു കയറി

“”ഇതവനാ…! ഇതും ആ നാറി തന്നാ, ഞാൻ ഇന്നവനെ കൊല്ലും. കയ്യിൽ കാശുണ്ടെന്നുവേച്ചു ബാക്കിയുള്ളോർക്ക് ഈ നാട്ടിൽ മാന്യം മര്യായതക്കു ജീവിക്കാൻ പറ്റാണ്ടായോ.””

ജോൺസൺ പോലീസിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു.

“”ഇനി അവനീ നാട്ടിൽ കാല് കുത്തിയ ഞങ്ങൾ നോക്കിക്കോളാം സാറേ.””

ആ കൂട്ടത്തിൽ മറ്റാരോ ആവേശം കൊണ്ടു.

“”ജോൺസ ഇതിപ്പോ അതികം ആരും അറിഞ്ഞിട്ടില്ല പുറത്തറിഞ്ഞ നമ്മുടെ കൊച്ചിനാ നാണക്കേട്. നീ ഇങ്ങ് വന്നേ….!“”

ബീനേച്ചിയുടെ കാര്യം പുറത്തു പറയാതിരിക്കാൻ ജോൺസൺ പോലിസിനെ ജോണിച്ചേട്ടൻ വിളിച്ചോണ്ട് പോയി.

“” എന്നുവെച്ചു ഞാൻ അവനെ വെറുതേ വിടണോ?. “”

ജോൺസൺ പോലീസ് ആ പൊക്കിലും അലറി വിളിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ആര്യേച്ചിയും എവിടുന്നോ ഓടിക്കിതച്ചു വന്നു. ചുറ്റും നിന്നവരെയെല്ലാം തട്ടിമാറ്റി അവള്‍ ആ കൂട്ടത്തിനുള്ളിലേക്ക് കയറി.

“”മാറിനിക്കങ്ങോട്ട്. “”

ഒരു പെണ്ണിന്റെ ശബ്ദം കേട്ടിട്ട് ചുറ്റും കാഴ്ച്ചക്കാർ ആയിരുന്നവർ എല്ലാം പേടിച്ചു മാറിനിന്നു. എങ്ങനെ മാറാതിരിക്കും അത് ആര്യ മഹാദേവിന്റെ ഗർജനമായിരുന്നു . ജീവനിൽ പേടിയുള്ളവർ മാറിനിന്നുപോകും. ഒരുപക്ഷെ ദേവേട്ടൻ പോലും ഒന്ന് പേടിച്ചിട്ടുണ്ടാവണം. അവൾ ശ്രീഹരിയെ താങ്ങിയെടുത്തു അവളുടെ മടിയില്‍ കിടത്തി. അവളുടെ മുഖത്തു പടർന്നിരുന്ന രൗദ്രം കരുണക്കു വഴിമാറി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ പ്രവർത്തികൾ കണ്ടുനിന്നവരിൽ ചിലർക്ക് ഒരമ്പരപ്പുണ്ടാക്കി. അവൾ അവന്‍റെ മുഖം കോരിയെടുത്തു.

“”എന്താ ശ്രീ എന്താ നിനക്ക് പറ്റിയത് “”

“” ആര്യേച്ചി…. അവൻ അവൻ എന്നേ തല്ലി …””

ഇപ്പോ താൻ ഏറ്റവും സുരക്ഷിത കൈകളിൽ ആണന്നുള്ള ബോധം വിഷ്ണുവിന് അവന്റെ ഒളിച്ചുകളി തുടരാൻ ധൈര്യം പകർന്നു. അതുകൊണ്ടു തന്നെ വിഷ്ണു അപ്പോഴെല്ലാം ശ്രീഹരിയുടെ ഭാവത്തിലാണ് സംസാരിച്ചത്. പക്ഷേ ആര്യേ തന്റെ കയ്യിൽ കിടക്കുന്നത് വിഷ്ണു ആണെന്ന് മനസിലാക്കിരുന്നുവോ? നിശ്ചയില്ല.

അവൻ തന്റെ അടുത്ത് വള്ളി പൊട്ടി കിടന്ന പേപ്പർ ബാഗ് തപ്പി എടുത്തു അവളെ ഏൽപ്പിച്ചു, ആര്യ അത് നിഷ്കരുണം വലിച്ചെറിഞ്ഞു. ആ കവറിൽ നിന്ന് ഭക്ഷണപ്പൊതിക്കൊപ്പം നേരത്തത്തെ അടിയിൽ ചളുങ്ങിപോയ ശ്രീഹരിയുടെ ഒന്നാം സമ്മാനത്തിന്റെ ട്രോഫിയും പുറത്തേക്ക് തെറിച്ചു വീണു. എന്തോ മടങ്ങാൻ തയാറായിരുന്നില്ലെങ്കിലും വിഷ്‌ണു ശ്രീഹരിയോട് അപ്പൊ പരമാവധി നീതി പുലർത്തുകയായിരുന്നു എന്നുവേണം പറയാൻ . അതുകൊണ്ടാണല്ലോ ശ്രീയുടെ ആഗ്രഹം നിറവേറ്റാൻ അവൻ ആ ട്രോഫി അവന്റെ ആര്യേച്ചിക്ക് തന്നെ സമർപ്പിച്ചത്.

അപ്പോഴേക്കും ടാക്സിയുമായി ആരോ എത്തി. എല്ലാരുങ്കൂടെ അവനെ ആ കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി. അപ്പോഴും അവന്റെ തല അവന്റെ ആര്യേച്ചിയുടെ മടിയിൽ തന്നായിരുന്നു.

കാർ ആദ്യം ഹോസ്‌പിറ്റലിലും പിന്നെ വീട്ടിലേക്കും പാഞ്ഞു. അവിടുന്ന് അവനെ അവന്റെ റൂമിൽ ആര്യ തന്നെ താങ്ങിപിടിച്ചു കൊണ്ടുകിടത്തി. കുറച്ചു കഴിഞ്ഞു കാഴ്ചക്കാർ ഓരോന്ന് പോയിതുടങ്ങി പക്ഷേ ആര്യ അപ്പോഴും അവന്റെ ആ കട്ടിലിൽ തന്നെ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളോടെ ഇരിക്കയായിരുന്നു.

“”ആര്യേച്ചീ ഇച്ചിരി മോരും വെള്ളം .“”

അവർ തനിച്ചായപ്പോൾ വിഷ്ണു പറഞ്ഞു. അത് കേട്ടിട്ടാവും അവളുടെ കുതിർന്ന കവിളിൽ ഒരു ചെറു ചിരി മിന്നിമാറി. അവനും തന്റെ വേദന മറച്ചുവെച്ചു ഒന്നു ചിരിച്ചു.
പക്ഷേ ആര്യ പിന്നെ അവിടെ നിന്നില്ല, എന്തോ തിരിച്ചറിഞ്ഞപോലെ പെട്ടെന്നാവളുടെ മുഖം കൂടുതൽ ഇരുണ്ടു അവൾ അവിടെനിന്നും കണ്ണും തുടച്ചു ഇറങ്ങിപ്പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ജോൺസാർ താഴെ വന്നു.

“”ആ ജോൺസൻ വാ കേറിവാടോ “”

ദേവേട്ടൻ ജോൺസൺ പോലീസിനെ അകത്തേക്ക് ക്ഷെണിച്ചിരുത്തി.

“” ദേവേട്ടാ ഞാൻ വന്നത് എനിക്കൊരു കാര്യം പറയാനുണ്ട്. “”

അൽപ്പനേരത്തെ മൗനത്തിനപ്പുറം ജോൺസൻ പോലീസാണ് സംസാരത്തിന് തുടക്കമിട്ടത്.

“”എന്താ ജോൺസാ എന്താടാ?”’

മഹാദേവന്റെ മുഖത്തു വല്ലാത്തൊരു ആവലാദി തെളിഞ്ഞുവന്നു.

“”അവൻ ആ രവുണ്ണിടെ മകൻ അരുൺ, അവനാ… വീണ്ടും എന്റെ ചക്കരേയും വേദനിപ്പിച്ചേട്ടാ . പാവം എന്റെ കുട്ടി ഇന്നും അവന്റെ കയ്യിന്നു കഷ്ടിച്ച് രെക്ഷപെട്ടു ഓടി വന്നതാ എന്റെ അടുത്തേക്ക്. അന്നവനെ ഞാൻ ഒന്ന് തട്ടി വിട്ടതായിരുന്നു, പക്ഷേ അവൻ വീണ്ടും ശല്യത്തിന് വരില്ലാന്നാ കരുതിയത്.

ഇന്ന് വീണ്ടും … പേപിടിച്ച നായാടോ അവൻ, എന്റെ ചക്കരേ കൂടുതൽ എന്തേലും ചെയ്തിരുന്നെങ്കിൽ എനിക്കോർക്കാൻ കൂടെ വയ്യാ“”

Leave a Reply

Your email address will not be published. Required fields are marked *