ഉണ്ടകണ്ണി – 3 Like

Related Posts


“ഡാ…..”

ജെറിയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നത്

നോക്കുമ്പോൾ അക്ഷര ബോധം മറഞ്ഞു കിടക്കുകയാണ് സൗമ്യ മിസ് എവിടുന്നോ ഓടി വന്നു അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂടി നിന്നവർ എല്ലാം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു .. ജെറി ഓടി എന്റെ അടുക്കൽ എത്തി

“ടാ എന്ന പരിപാടിആണ് കാണിച്ചത് ഇത്രേം ആൾകാർ നിൽക്കുമ്പോൾ … നീ വന്നേ”

അവൻഎന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു

“വേണ്ട … പോ. . എന്ത് ഉണ്ടായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല നീ വേണേൽ പോ”

ഞാൻ ജെറിയുടെ കൈ തട്ടി മാറ്റി പറഞ്ഞു

ജെറി എന്ത് ചെയ്യണം ന്ന് അറിയാതെ നിൽക്ക്വാണ്

“കിരണേ നീ…. നീ എന്താ ഈ കാണിച്ചത് ഇവൾക്ക് ബോധം വരുന്നില്ല…”

കുറെ അവളെ കുലുക്കി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാത്ത കണ്ട് സൗമ്യ മിസ് ചൂടായിക്കൊണ്ട് എന്റെ നേരെ എണീറ്റ് വന്നു

ഞാൻ ഒന്ന് പതറി

“അവൾക്ക് അത് കിട്ടേണ്ടത് തന്നെ ആണ് മിസ് അതിനു അവനെ എന്ത് ചെയ്താലും കൂടെ എന്റെ പേര് കൂടെ എഴുതിക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ല ”

ജെറി ടീച്ചറുടെ മുന്നിൽ കേറി നിന്നു

“നിന്നെ …. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാടാ ഞാൻ പ്രിൻസിപ്പൾ നെ കാണട്ടെ ”

മിസ് അതും പറഞ്ഞു പ്രിൻസിപ്പാൾ റൂമിലേക്ക് വേഗത്തിൽ നടന്നു

അതിന് ഇടക്ക് അക്ഷരയെ ആരൊക്കെയോ എടുത്ത് എക്സിബിഷൻ ന്റെ ഭാഗമായി ഉണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടു പോയി

“ടാ കൊപ്പേ നീ എന്ത് അടിയാടാ അടിച്ചത് … അവളുടെ തല പൊങ്ങുമോ ഇനി “
ജെറി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

സ്ഥലകലാബോധത്തിലേക്ക് ഞാൻ തിരിച്ചു വന്നത് അപ്പോഴാണ്

“ടാ ജെറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാടാ .. നീ കണ്ടില്ലേ അവൾ ചെയ്തത് അമ്മക്ക് വല്ലതും പറ്റിയിരുന്നെലോ”

“ആ കോപ്പ് ..നീ വാ ഇനി ഇവിടെ നിൽകണ്ട വാ ”

ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുടെ ഇടയിൽ നിന്ന് ജെറി എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു .. ഹാളിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ ക്യാന്റീനിൽ പോയ്‌ ഇരുന്നു.

ക്യാന്റീൻ നടത്തുന്ന സേവ്യർ ചേട്ടൻ ഞങ്ങളെ കണ്ടു

“ടാ നിങ്ങൾ ഇത് എങ്ങോട്ട് പോയതാ ഇവിടെ ഫുൾ കുളം ആയേനെ ഇപോ പിന്നേം ആൾ കൂടി വരുന്നുണ്ട് ” പുള്ളി ചോദിച്ചു

ജെറി പുള്ളിയോട് നടന്നത് എല്ലാം പറഞ്ഞു

“മോനെ അമ്മക്ക് ഇപോ കുഴപ്പം ഒന്നും ഇല്ലാലോ ല്ലേ” സേവ്യർ ചേട്ടൻ കിരണ് ന്റെ തോളിൽ കൈയിട്ട് ചോദിച്ചു

“ഇല്ല ചേട്ട ഇപോ കുഴപ്പം ഒന്നും ഇല്ല ഞാൻ അങ്ങോട്ട് പൊക്കോട്ടെ ഇവിടെ ജെറി നിൽക്കും ”

“ആ നീ പൊക്കോ ടാ ഇനി വല്ല പ്രശ്നവും ആവുന്ന മുന്നേ ജെറി ഇവനെ കൊണ്ട് ആക്കിയേക്ക് ”

ഞങ്ങൾ സീനിയർ ചേട്ടന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഇറങ്ങാൻ പോയതും എന്തോ ഫോണ് വന്നു സംസാരിച്ചു നിന്ന സേവ്യർ ചേട്ടൻ പിന്നേം വിളിച്ചു

“ഡാ മക്കളെ ഒന്ന് നിന്നെ”…

ഞങ്ങൾ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു

“അല്ല …പിന്നെ.. നീ ആ പ്രതാപന്റെ മോളെയാണോ തല്ലിയേ??”

“അ..ക്ഷ..ര ” ജെറി പതിയെ പറഞ്ഞു

” ആ അതു തന്നെ അക്ഷര എന്റ ഈശോയെ എന്ത് പരിപാടിയാണ് നിങ്ങൾ കാണിച്ചത് .. ”

പുള്ളി ഞങ്ങളെ പിടിച്ചു വലിച്ചു ക്യാന്റീൻ ലെ കൗണ്ടറിന് അകത്തേക്ക് മാറ്റി നിർത്തി..

” ടാ…പ്രിൻസിപ്പൽ ഇത് ഇപോ അറിഞ്ഞിട്ടുണ്ടെൽ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു കാണും അവിടെ അറിഞ്ഞാ പിന്നെ അറിയാലോ അവളുടെ അച്ഛൻ ആരാ ന്ന് ..”
പുള്ളി ഞങ്ങളെ എന്തോ ഭാവത്തിൽ നോക്കി

“ഇല്ല …. ആരാ. അവളുടെ അച്ചന് എന്തോ ജൂവലറി ഒക്കെ അല്ലെ..??” ജെറി മറുപടിയായി ചോദിച്ചു.

“ആ പഷ്ട് … എടാ… പ്രതാപൻ. അയാൾക്ക് ജൂവലറി ഒക്കെ ഒരു മറ ആണെന്നെ ഉള്ളൂ അയാൾ അറിയാതെ ഈ ടൗണിൽ ഒന്നും നടക്കില്ല അതുമല്ല അവളുടെ മേത്ത് കൈ വച്ച നിന്നെ എന്തായാലും അയാളുടെ ടീം തിരക്കി വരും .. അതുകൊണ്ട് സൂക്ഷിക്കുക …അക്ഷര അല്ലാതെ ആർ പറഞ്ഞാലും ഒന്നും കേൾക്കാത്ത മനുഷ്യൻ ആണ് , സ്വന്തം മോളാണ് അയാളുടെ ഒരേ ഒരു വീക്നെസ് അയാൾക്ക് .. ആ അവളെ ആണ് നീ തല്ലി ബോധം കെടുത്തി ഇട്ടിരിക്കുന്നത് കേട്ടല്ലോ”

സേവ്യർ ചേട്ടൻ മുകളിലേക് നോക്കി ഒന്ന് കുരിശു വരച്ചു

എല്ലംകേട്ട ഞാൻ ഞെട്ടിനില്കുവാണ്

“ഒന്നും ഉണ്ടാവില്ല ചേട്ടാ .. നമുക്കു നോക്കാം വാടാ”

ജെറി എന്നെയും വലിച്ചു ബൈക് പാർക്കിങ് ലേക്ക് പോയി

സേവ്യർ ചേട്ടൻ പുറകിൽ നിന്ന് എന്തോ വിളിച്ചു പറയുന്നുണ്ട് പക്ഷെ എന്റെ ചെവിയിൽ അപ്പോൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല… എന്തോ ഒരു മൂളക്കം മാത്രം.

ക്ലിനിക്ക് പാസ് ചെയ്ത് പോകുമ്പോൾ എന്റെ തലേ അങ്ങോട്ടെക്ക് ഒന്ന് പാളി നോക്കി അവിടെ നല്ല ആൾക്കൂട്ടം നില്പുണ്ട്

അവൾക്ക് ഫുൾ ഫ്രണ്ട്‌സ് ആണല്ലോ ഇവിടെ അവരാവും

“എന്ത് നോക്കി നില്കുവാ കേറടാ”

ബൈക്കിലേക്ക് കേറിയ ഉടനെ ജെറി വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു

“ടാ പണി ആവോ ടാ ”

“പിന്നെ സേവ്യർ ചേട്ടൻ പറഞ്ഞത് നേരാണേൽ നല്ല 8 ന്റെ പണി തന്നെ വരും.., ഇനി എന്തിനാ പറഞ്ഞിട്ട് , നടക്കേണ്ടത് ഒക്കെ നടന്നു ബാക്കി വരുന്നടുത്ത് വച്ചു നോക്കാം ”

ജെറി ബൈക്ക് സ്പീഡ് കൂട്ടി വിട്ടു

ഹോസ്പിറ്റലിൽ എത്തിയ ഞാൻ അമ്മയുടെ അടുത്ത് പോയ്‌ ഇരുന്നു

“എന്താടാ മുഖത്ത് ഒരു വാട്ടം … നീ ഇത് എങ്ങോട്ട് ഓടി പോയതായിരുന്നു.. ആരാ വിളിച്ചത് നിന്നെ?? ” അമ്മക്ക് എന്നെ കാണാഞ്ഞിട്ട് മുഖത്തു നല്ല വിഷമം ഉണ്ട്
“അത് ഒന്നും ഇല്ല അമ്മേ ഒന്ന് കോളേജ് വരെ പോയതാ ”

“ടാ എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലന്ന് അറിയാലോ നിനക്ക് പിന്നെയും എന്തിനാടാ ഇങ്ങനെ .. ആട്ടെ നിന്റെ ഫോണ് എന്തേ”

“ഫോണ് അത് … ” അപ്പോഴാണ് ഞാനും അതിനെ പറ്റി ആലോചിച്ചത് തന്നെ ശെടാ അത് എടുത്തോണ്ട് പോരേണ്ടത് ആയിരുന്നു.. ഞാൻ മനസ്സിൽ കരുതി

“ടാ ഒന്ന് വന്നേ” ജെറി വാർഡിന് പുറത്ത് വന്ന് എന്നെ വിളിച്ചു.. ഞാൻ അമ്മയോട് പറഞ്ഞിട്ട് അവന്റെ അടുക്കലേക്ക് ചെന്നു

“എന്താടാ ജെറി ഒരു കള്ളത്തരം ?” ‘അമ്മ അവനെ നോക്കി ചോദിച്ചു.

“ഒന്നുമില്ലമ്മേ .. ക്യാന്റീനിലേ ..ഒരു കാര്യം പറയാനാ ” ജെറി അതു പറഞ്ഞു എന്നെ കണ്ണു കാണിച്ചു

“എന്താടാ എന്തെങ്കിലും പ്രശ്നം?”

“ടാ കോളേജിൽ നിന്ന് ശരത് വിളിച്ചിരുന്നു

അവൾക്ക് ബോധം വന്നു പക്ഷെ കഴുത്ത് അനക്കാൻ വയ്യ ന്ന പറയുന്നേ നീ അമ്മാതിരി അടിയല്ലേ മൈരേ..കൊടുത്തെ..

പിന്നെ സൗമ്യ മിസ് ആകെ സീൻ ആക്കി പ്രിൻസി നിന്നെ കാണണം എന്ന് പറഞ്ഞു ബഹളം ആന്ന് നിന്നെ വിളിക്കാൻ ഒക്കെ പറഞ്ഞു ന്ന് … ഇതൊന്നും പോരാഞ്ഞിട്ട് അവളുടെ അച്ഛനും ടീമും വന്നു അവളെ കാണുവാ ന്ന് ഇപോ”

Leave a Reply

Your email address will not be published. Required fields are marked *