ഉണ്ടകണ്ണി – 4 Like

Related Posts


മൂന്നു ഭാഗത്തിനും തന്ന സപ്പോർട്ടിനു എല്ലാവർക്കും നന്ദി തുടർന്നും ഉണ്ടാകുക

ഏവർക്കും പുതുവാത്സരാശംസകൾ നേരുന്നു

അപ്പോൾ കഥ തുടരട്ടെ……. ….

” ഹയ്യോ ” ഞാൻ ഞെട്ടി എണീറ്റു “എന്താടാ… എന്തു പറ്റി ???” അവളുടെ ശബ്ദം ഞാൻ അപ്പോഴാണ് കാറിൽ ഇരുന്ന് മയങ്ങി പോയത് മനസിലായത് “നീയെന്താ ഇരുന്ന് ഉറങ്ങുവാണോ??” ദൈവമേ അപ്പോ സ്വപ്നം ആയിരുന്നോ ഹോ ഞാൻ ഒരു ദീർഘ ശ്വാസം വിട്ടു , നോക്കുമ്പോൾ അവൾ എന്നെ ഇടക്ക് ഇടക്ക് തിരിഞ്ഞു നോക്കി വണ്ടി ഓടിക്കുവാണ് ഇനി ഇവൾക്ക് ഇങ്ങനെ വല്ല പ്ലാനും ഉണ്ടോ ആവോ . ഞാൻ അവളുടെ ചുരിദാർ നു കഴുത്തിലൂടെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി ഇനി താലി എങ്ങാനും???

“ടാ നീ എന്താ ഈ നോക്കുന്നത് ?”

രൂക്ഷമായി എന്റെ ചെയ്തികൾ കണ്ടു നോക്കുകയാണ് അവൾ

“ഏയ് ഒന്നുമില്ല നീ എന്നെ എവിടെ കൊണ്ടു പോകുവാ … എന്താ ആ ഡോക്ടർ പറഞ്ഞ ഉപകാരം , എന്ത് തന്നെ ആയാലും എന്നെ ഒന്ന് വേഗം വിടുമോ എനിക്ക് പോണം അമ്മയെ ഡിസ്ചാർജ് ചെയ്ത് കാണും ”

“ഹം….നിന്നെ ഇപോ വിടാം എന്റെ വീട് വരെ ചെല്ലട്ടെ ” അവൾ അതും പറഞ്ഞു കാർ പായിച്ചു

എന്നെ വേഗം വീട്ടിൽ വിട്ടോ ഇല്ലേൽ ഞാൻ ഇപോ കാറിൽ നിന്ന് ചാടും

ഞാൻ കാർ ഡോർ തുറക്കാൻ ഒരുങ്ങി

” മര്യാദക്ക് അവിടെ ഇരുന്നോ ഇല്ലേൽ ഞാൻ അച്ചനോട് ഒരു വാക്ക് പറഞ്ഞ മതി അറിയാല്ലോ പിന്നെ എന്താ സംഭവിക്കുക ന്ന് ” കോപ്പ് ഇത് വലിയ ശല്യം ആയല്ലോ .. ഇവൾക് ഇനി ആ ഉദ്ദേശ്യം തന്നെ എങ്ങാനും ആണോ ഞാൻ പുറത്തേക്ക് നോക്കി ആലോചിച്ചു കൊണ്ടിരുന്നു
കാർ അവളുടെ വീടിനു ഉള്ളിലേക്ക് കയറി അവൾ കാറിൽ നിന്ന് ഇറങ്ങുന്നതിന് മുന്നേ തന്നെ ഞാൻ ചാടി വെളിയിൽ ഇറങ്ങി നിന്നു അവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു ” കേറി വാടോ വിളമ്പുകാരാ ” ഞാൻ അനങ്ങാതെ നില്കുന്നത് കണ്ട് അവൾ അകത്തേക്ക് വിളിച്ചു . സ്വപ്നത്തിൽ കണ്ടത് പോലെ അല്ല എങ്കിൽ കൂടെ ഒട്ടും കുറയാത്ത രീതിയിൽ കൊട്ടാര സദൃശ്യമായ വീട് തന്നെ ആയിരുന്നു അത് ഞാൻ ആണെകിൽ ജീവിതത്തിൽ ആദ്യമായി ആണ് അങ്ങനെ ഒരു വീടിന് ഉൾവശം കാണുന്നത് തന്നെ എന്റെ അന്തം വിട്ടുള്ള നില്പ് കണ്ടു അവൾ അവിടെയുള്ള സോഫയിൽ എന്നോട് ഇരിക്കാൻ പറഞ്ഞു അകത്തേക്ക് പോയി ഞാൻ ആണേൽ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്നുള്ള അവസ്ഥയിൽ അവിടെ ഇരുന്നു

“ഓഹോ അപ്പോൾ ഇതാണല്ലേ ആള് … ” അകത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു കൂടെ അവളും ഉണ്ട് അവളുടെ അമ്മയാവണം … ഞാൻ അറിയാതെ സോഫയിൽ നിന്ന് എണീറ്റു “എണീക്കണ്ട ഇരുന്നോ … കിരൺ … അല്ലെ? ” ഞാൻ അതേ ന്ന് പതിയെ പറഞ്ഞു തല അനക്കി ” നീയാണ് അപ്പോ എന്റെ മോളെ തല്ലിയത് അല്ലെ അയ്യോ കവിൾ ഒക്കെ ചുവന്നിരിക്കുന്നല്ലോ ” അവർ ഒരു കൃത്രിമ ഗൗരവത്തോടെ എന്നോട് ചോദിച്ചുകൊണ്ട് അവളുടേ കവിളിൽ തലോടി “അത് … ഞാൻ അപ്പോഴത്തെ സാഹചര്യത്തിൽ…” ഞാൻ വാക്ക് കിട്ടാതെ തപ്പി തടഞ്ഞു “ഉം…ഇവൾക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു .. അച്ചൻ ലാളിച്ചു വഷളാക്കി വച്ചേക്കുവാ.. അഹങ്കാരം ഒട്ടും കുറവ് ഇല്ലാലോ ല്ലേ ” ഞാൻ എന്ത് പറയണം ന്ന് അറിയാതെ വളിച്ച മുഖത്തോടെ അവിടെ ഇരുന്നു

“മോൻ പേടിക്കണ്ട .. വേറെ ഒന്നിനും അല്ല സംഭവങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു കോളേജിൽ ഇവളെ ആരോ തല്ലി ബോധം പോയി എന്നൊക്കെ മിസ് വിളിച്ചു പറഞ്ഞിരുന്നു , കേട്ടപാടെ അദ്ദേഹം വെകിളി പിടിച്ചു ഇറങ്ങി അങ്ങോട്ട് വന്നിരുന്നു എന്നാൽ കുറച്ചു കഴിഞ്ഞപ്പോ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചും വരുന്ന കണ്ടു, ആദ്യമായ് ആണ് അങ്ങനെ ഒരു സംഭവം തന്നെ ഇവളെ ആരെങ്കിലും നോവിച്ചന്നറിഞ്ഞ ഭൂകമ്പം ഉണ്ടാക്കുന്ന ആളാണ് ഒരു കുഴപ്പവും ഇല്ലാതെ വരുന്നേ .. പിന്നെ ഇവളെ വിളിച്ചപ്പോൾ ആണ് കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നെ. മുഖത്ത് ഈ പാട് ഒക്കെ എന്തായാലും കുറച്ചു കൂടി പോയി കേട്ടോ.. “‘ അമ്മ പിന്നെയും അവളുടെ കവിളിൽ തലോടികൊണ്ട് തുടന്നു ഞാൻ മിണ്ടിയില
“പിന്നെ അവൾ ചെയ്‌ത കാര്യം വച്ചു മോന്റെ അമ്മക്ക് സംഭവിക്കാമായിരുന്നതിന് മുന്നിൽ ഇതൊന്നുംഒന്നും അല്ല . അവളോട് മോൻ ക്ഷമിക്കണം അവൾ അറിഞ്ഞോണ്ട് ഒന്നും ചെയ്തത് അല്ല . അതൊണ്ട ഇവളെ കൊണ്ട് നിര്ബന്ധിപ്പിച്ചു ഇപോ തന്നെ മോനെ ഒന്ന് കാണാൻ ഇങ്ങോട്ട് വിളിച്ചത്., പിന്നെ മോനോട് സോറി പറയാനും ഞാൻ പറഞ്ഞിരുന്നു പറഞ്ഞോ ഇവൾ ”

അവർ അതും പറഞ്ഞവളെ നോക്കി .. അവൾ ഒന്ന് ഇളിച്ചു കാണിച്ചു

“പറഞ്ഞമ്മേ … ഞാൻ … ഞാൻ പൊക്കോട്ടെ എനിക്ക് വീട്ടിൽ ചെന്നിട്ട് അത്യാവശ്യം ഉണ്ടായിരുന്നു ” ഞാൻ എണീക്കാൻ തുടങ്ങി

“ഹ അവിടെ ഇരിക്ക്. ഒരു ചായ എങ്കിലും കുടിച്ചിട് പോയാൽ മതി .” അവർ അതും പറഞ്ഞകതേക്ക് പോയി

‘അമ്മ പോയതും അക്ഷര എന്റെ മുന്നിൽ വന്നു നിന്നു

“നീ ഒന്ന് എണീറ്റെ.” അവൾ ആജ്ഞാപിച്ചു ഞാൻ ആ സോഫയിൽ നിന്ന് എണീറ്റ് അവളെ എന്താ ന്ന രീതിയിൽ നോക്കി നിന്നു.

“അപ്പോൾ ‘അമ്മ പറഞ്ഞതൊക്കെ കേട്ടല്ലോ ഇത്രേ ഉള്ളൂ കാര്യങ്ങൾ , അല്ലാതെ നിന്നോട് എനിക്ക് സഹതാപം തോന്നിയിട്ടൊന്നും അല്ല ഞാൻ സോറി പറഞ്ഞത്.. അമ്മയെ ധിക്കരിക്കാൻ എനിക്ക് പറ്റില്ല അത് കൊണ്ട് അമ്മക്ക് നിന്നെ ഒന്നു കാണണം എംനിന്നേം കൊണ്ട് ഇവിടെ വന്നതാ. ഇതായിരുന്നു ആ ഉപകാരം, അത് കഴിഞ്ഞു ഇനി നീ വേഗം ഇറങ്ങിക്കോ ഇവിടെ ഇരുന്ന് അധികം സുഖിക്കണ്ട ”

സ്തബ്ധനായി ഞാൻ അവളെ നോക്കി, ഇന്നലെ വരെ കണ്ട ആ പഴേ അക്ഷരയെ ഞാൻ വീണ്ടും കണ്ടു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ നിൽക്കുന്നു… ഇതെന്തൊരു ജന്മം.. ഞാൻ പതിയെ വാതിൽ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

“അതേ .. ഒന്ന് നിന്നെ… ” ഞാൻ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു

“നിന്റെ ഫോണ് വേണ്ടേ??”

അപ്പോഴാണ് ഞാൻ അതിനെ പറ്റി ആലോചിക്കുന്നത് തന്നെ “വേണം” ഞാൻ പതിയെ പറഞ്ഞു

“ഫോണൊക്കെ തരാം നീ അവിടെ ഇരുന്നെ.” ഞാൻ വീണ്ടും ചോദ്യ ഭാവേന അവളെ നോകി “അവിടെ ഇരിക്കാൻ ” അവൾ കുറച്ചു ഒച്ചയിൽ പറഞ്ഞു ഞാൻ യാന്ത്രികമായി സോഫയിൽ വന്നിരുന്നു , അവൾ എന്റെ മുന്നിലായി ചെയറിൽ ഇരുന്നു
” ടാ മനുഷ്യൻ ആയാൽ ഇത്ര നിഷ്കളങ്കത പാടില്ല ഞാൻ നിന്നോട് ഇപോ ഇറങ്ങി പോകാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാ… ന്നിട്ടും നീ ഒന്നും മിണ്ടാതെ ഇറങ്ങി പോകുന്നു എന്റെ പൊന്നോ ഒരു വിചിത്രമായ ജന്മം തന്ന നീ … ”

ഞാൻ അത്ഭുതത്തോടെ അവളെ നോക്കി . അവൾ ഇളിച്ചുകൊണ്ടിരിക്കുവാണ്

“ഒ നിങ്ങൾ ഒക്കെ പറഞ്ഞാൽ ഇറങ്ങി പോകാതെ ഞാൻ എന്ത് ചെയ്യാൻ… പിന്നെ ഇറക്കി വിടൽ എനിക്ക് വലിയ പുത്തരി ഒന്നുമല്ല ഇവിടെ ആണേൽ ഇത് ആദ്യവും അല്ലാലോ അതുകൊണ്ട് അത് വിട് .. എന്റെ ഫോണ് തരുമോ അത് കൊണ്ട എന്റെ ജോലിക്കാര്യങ്ങൾ നടക്കുന്നത് പ്ലീസ് ” ഞാൻ വീണ്ടും ചാടി എണീറ്റു

Leave a Reply

Your email address will not be published. Required fields are marked *