ഉണ്ടകണ്ണി – 5 1

Related Posts


എന്റെ ആദ്യ കഥയ്ക്ക് തന്നെ ഇത്ര സ്നേഹം തരുന്ന എല്ലാവർക്കും നന്ദി.. ഇന്ന് പേജ് കുറച്ഛ് കുറവാണ് ക്ഷമിക്കുക ഉടനെ തന്നെ അടുത്ത ഭാഗം വരും

അപ്പോ തുടരട്ടെ …

അവസാന ദിവസം ആയതിനാൽ ക്യാന്റീനിലേ പണി ഒക്കെ തീർന്നപ്പോൾ വർഗീസ് ചേട്ടൻ കുപ്പിയും ബിയറും ഒക്കെ വാങ്ങി വച്ചിരുന്നു ആളുകൾ ഒക്കെ ഒതുങ്ങി എല്ലാരും പോയ നേരം ക്യാന്റീൻ ഫുൾ തൂത്ത് റെഡി ആക്കി ശേഷം ഞങ്ങൾ എല്ലാം കൂടെ അവിടെ വട്ടം കൂടി.. സീനിയർ ചേട്ടന്മാരും ജെറിയും ഒക്കെ നല്ല അടി ആയിരുന്നു ഞാൻ ആകെ ഒരു ബിയർ മാത്രം എടുത്ത് കുടിച്ചു കൊണ്ടിരുന്നു . വർഗീസ് ചേട്ടന്റെ പാട്ടും അവന്മാരുടെ കൊട്ടും ഒക്കെ ആയി ബഹു രസമായിരുന്നു അരങ് , എന്നാൽ എന്റെ മനസിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല ന്ന് പറയാം . ഞാൻ മാറി മൗനമായി ഇരിക്കുന്നത് ജെറി ഇടക്ക് ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് . കുറച്ചു നേരം ഇത് ശ്രദ്ധിച്ചിരുന്ന ജെറി എഴുന്നേറ്റു എന്റെ അടുക്കൽ വന്നു

“എടാ നീ എന്താ മാറി ഇരിക്കുന്നെ .. വാ വന്നു. കൂട് വർഗീസ് ചേട്ടൻ അടിപൊളി പാട്ട വാടാ.. ”

“വേണ്ട ടാ .. നീ പൊക്കോ ഞാൻ ഇവിടെ ഇരുന്നോളാ . പാട്ട് ഞാൻ ഇവിടെ ഇരുന്ന് കേൾക്കുന്നുണ്ട് ”
ഞാൻ അവന്റെ ക്ഷണം ഒരു പുഞ്ചിരിയോടെ നിരസിച്ചു

“ആ നീ എന്ന എന്തെങ്കിലും കാണിക്ക് ”
ജെറി അതും പറഞ്ഞു തിരിച്ച് ആ കൂട്ടത്തിലേക്ക് പോയി

എന്റെ കയ്യിലെ ബിയർ തീർന്നു.. അവിടെ പാട്ട് പൊടി പൊടിക്കുന്നു , ഞാൻ ഫോണ് എടുത്ത് നെറ്റ് ഓണ് ആക്കി .

നെറ്റ് ഓണ് ആക്കാൻ കാത്തിരിക്കുവായിരുന്നു ന്ന് തോന്നുന്നു മാലപ്പടക്കം പൊട്ടിയ പോലെ.വാട്സ്ആപ് മെസ്സേജുകൾ വരുന്നു . അവസാനം അക്ഷര എന്നു സേവ് ചെയ്തിരിക്കുന്ന നമ്പറിൽ ഒരു മെസ്സേജ് ഞാൻ കണ്ടു

‘ഹലോ വിളമ്പുകാരാ..’

കോപ്പ് റിപ്ലെ കൊടുക്കണോ ….. ഞാൻ ആലോചിചിരുന്നപ്പോൾ വീണ്ടും വോയ്സ് മെസ്സേജ് വന്നു

‘ആഹാ നീ ഓണലൈൻ വന്നിട്ടും മിണ്ടാതെ ഇരിക്കുവാ??.. ടാ….. ‘

ഇനിയും വച്ചോണ്ടിരുന്നാൽ അവൾ വല്ല കോളും ചെയ്യും ന്ന് എനിക്ക് തോന്നി ഞാൻ റിപ്ലെ കൊടുക്കാൻ തീരുമാനിച്ചു

‘ഹലോ.. അക്ഷര’

‘ആഹാ അപ്പോ അവിടെ ഉണ്ട്.. ഞാൻ ഓർത്തു നീ ഫോണും ഓണ് ആക്കി വച്ചു എങ്ങോ പോയി ന്ന് . നിനക്കെന്താ എനിക് റിപ്ലെ തരാൻ മടി ?? ?

ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ ഞാൻ ഇവിടെ തിരക്ക് ആയിരുന്നു .

എന്താണ് പരിപാടി എവിടാ നീ കോളേജിൽ നിന്ന് പോന്നില്ലേ ഇതുവരെ

ഇല്ല ഇവിടെ വർഗീസ് ചേട്ടന്റെ ട്രീറ്റ് ആണ് അതിന്റെ കുറച്ചു പരിപാടികൾ

ഓഹോ വെള്ളം കളി ആണല്ലേ?? നീ കുടിക്കോ

ഹേ അങ്ങനെ ഇല്ല ബിയർ മാത്രം
മറ്റേ അവൻ ഉണ്ടോ അവിടെ ജെറി

ഉണ്ടല്ലോ എന്തേ..?

ഉം ഒന്നും ഇല്ല വേഗം വീട്ടിൽ പോവാൻ നോക്ക് . പിന്നെ ഇനി നാളെ രാവിലെ ഫ്രീയാണോ

എന്തേ ..?

നാളെ കോളേജ്‌ ഇലല്ലോ രാവിലെ റെഡി ആയി നിന്നോ നമുക്ക് കുറച്ചു പരിപാടികൾ ഉണ്ട്.

പണി പാളിയോ ഞാൻ മനസ്സിൽ കരുതി

‘അത് പിന്നെ എനിക്ക് ജെറിയുമായി ഒരു സ്‌ഥലം വരെ പോകാൻ ഉണ്ട്’

പിന്നെ പിന്നെ .. നീ എങ്ങും പോണില്ല .
ഞാൻ രാവിലെ വീട്ടിൽ വരും നിന്നെ അവിടെ കണ്ടില്ലെങ്കിലാണ് അറിയാല്ലോ.എന്നെ..

അവൾക്ക് ഭീഷണി ടെ സ്വരം കോപ്പ്

“ടാ ആരാടാ കുറെ നേരായല്ലോ നീ വോയ്സ് അയച്ചു കളിക്കുന്നു” ജെറി ആയിരുന്നു

” ഹേയ് ഒന്നും ഇല്ല ടാ ഞാൻ ചുമ്മ … ..
ആ.. അതു പിന്നെ…രാജൻ ചേട്ടൻ, രാജൻ ചേട്ടൻ ആയിരുന്നു ഒരു വർക്ക് ന്റെ കാര്യം പറയുകയായിരുന്നു ”
അവനു എന്നെ വിശ്വാസം വരാത്ത പോലെ ഇരുത്തി ഒന്ന് നോക്കി.. വെള്ള പുറത്ത് ആയത് ഭാഗ്യം ഇല്ലേൽ അവനിപ്പോൾ ഫുൾ തപ്പി കണ്ടു പിടിച്ചേനെ

” ആ എന്തേലും ആവട്ടെ വാ വീട്ടിൽ പോണ്ടെ”?
അവൻ എന്നെ വലിച്ചു പൊക്കി
ഞങ്ങൾ അവിടുന്ന് ഇറങ്ങി

“എടാ രാവിലെ 7 മണിക്ക് വീട്ടിൽ വന്ന് എന്നെ എങ്ങോട്ടെങ്കിലും കൊണ്ട് പോകുമോ ??”

“ങേ… നിന്നെ എങ്ങോട്ട് കൊണ്ടുപോകാൻ?? ”
ജെറി വണ്ടി ഓടിക്കുന്ന വഴി തിരക്കി
” അത്… അത് നമുക്ക് എങ്ങോട്ടെങ്കിലും പോവാം… ങാ..
പൊന്മുടി കാണാൻ പോവാം ”

“ങേ…. നിനക്ക് എന്ത് പറ്റി പെട്ടെന്ന് ഇപോ ? ഒരു പ്ലാനും ഇല്ലാതെ ചുമ്മ പൊന്മുടി കാണാൻ പോവാൻ”

“ടാ നിനക്ക് പറ്റുമോ എങ്കിൽ വാ പ്ലീസ് .. ”

“ആ വരാം ദൈവമേ ഒരു ബിയർ അടിച്ച ഇങ്ങനെ കിളി പോകുമോ…”

ജെറി എന്നെ വീട്ടിൽ ആക്കി പോയി .അവൻ വണ്ടി സ്റ്റാർട്ട് ആക്കി പോയപ്പോഴും ഞാൻ അവനോട് മറക്കല്ലേ ന്ന് വിളിച്ചു പറയുന്നുണ്ട്..

വീട്ടിൽ ചെന്നപ്പോ അമ്മ വാതുക്കൽ നില്പുണ്ട്

“എന്തായി കഴിഞ്ഞോ കോളേജിലെ കാര്യങ്ങൾ ഒക്കെ”

“ആ കഴിഞ്ഞമ്മേ .”
ഞാൻ അതും പറഞ്ഞു അമ്മയെ മറികടന്ന് അകത്തേക്ക് കേറാൻ തുടങ്ങി

“അവിടെ നിന്നെ എന്റെ മോൻ… “
അമ്മ വാതിലിനു കുറുകെ കൈ വച്ചു ചോദിച്ചു

“നീ വെള്ളം അടിച്ചിട്ടുണ്ടോ??” അമ്മ സംശയരൂപേണ ചോദിച്ചു

“ഞാൻ… അത്…. ഇല്ല എന്താ മേ” ഞാൻ തപ്പി തടഞ്ഞു

“ഉവ്വോ ന്ന എന്റെ മോൻ ഒന്ന് ഊതിക്കെ നോക്കട്ടെ ”

“അമ്മേ സോറി ഞാൻ ഒരു ബിയർ മാത്രേ കഴിച്ചുള്ളു ”
ഞാൻ തൊഴുതു കൊണ്ട് പറഞ്ഞു
“ടാ നിന്നോഡ് ഞാൻ ഒരുപാട് തവണ പറഞ്ഞതാ എന്നോട് നീ കള്ളം പറയണ്ട പറഞ്ഞിട്ട് കാര്യമില്ല ന്ന്
“സോറി അമ്മേ ”
ഞാൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി
“അതേ ഇത് ഇങ്ങനെ സ്ഥിരം ആക്കണ്ട … കേട്ടോ ”
“ശെരി അമ്മേ, അമ്മ പറയുന്ന പോലെ ”
ഞാൻ ഉച്ചത്തിൽ പറഞ്ഞു

“അതേ … ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ”

“ങേ എന്താ ”
ഞാൻ ഒന്നും മസിലാകാതെ ചോദിച്ചു

“ആ നിന്നോട് ബിയർ കുടിക്കൽ വേണ്ട കുറക്കാൻ ഒക്കെ പറയാൻ പറഞ്ഞു ”

“ആര് ..”
ഡ്രസ് മറിക്കൊണ്ടിരുന്ന ഞാൻ ഒന്നും മനസിലാകാതെ അമ്മയുടെ അടുത്തേക്ക് നടന്നു

” ആരോ… ആ നമ്മുടെ അക്ഷര മോള് ,
ഇതെന്ത് കോലം പോയ്‌ ഡ്രസ് മാറുചെക്കാ ” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാൻ സ്തബ്ധനായി പോയിരുന്നു . അവൾ വീട്ടിലും എനിക്ക് പണി തരാൻ തുടങ്ങിയിരിക്കുന്നു… ഏത് നേരതാണോ ദൈവമേ …. ഞാൻ പ്രാകികൊണ്ടു ഡ്രസ് മാറാൻ തുടങ്ങി..

ഡ്രസ് മാറി വന്നപ്പോൾ അമ്മ കഞ്ഞിയും പയർ തോരനും എടുത്ത് തന്നു. അക്ഷരയെ പറ്റി അധികം അമ്മയെ കൊണ്ട് സംസാരിപ്പിക്കാതെ ഇരിക്കാൻ ഞാൻ മാക്സിമം നോക്കുന്നുണ്ടായിരുന്നു .. വേറെ എന്തൊക്കെയോ കാര്യങ്ങൾ അമ്മയോട് ചോദിച്ചു ഞാൻ വിഷയം മാറ്റി കളഞ്ഞു

ഫുഡ് കഴിച്ചിട്ട് കിടക്കാൻ നേരം ഞാൻ ഓരോന്ന് ആലോചിച്ചു കൂട്ടി
രാവിലെ ലവൾ വരുന്നെന് മുന്നേ മുങ്ങണം ഇല്ലേൽ എനിക് പണി ആണ് .. ഫോണിൽ അലാറം സെറ്റ് ആക്കി ഞാൻ കിടന്നു.

7 മണിക്ക് പോകേണ്ട കൊണ്ട് 6 മണിക്കെ ഞാനാലാറം വച്ചിരുന്നു

ആദ്യ അലാറം അടിച്ചപ്പോൾ തന്നെ ഞാൻ ചാടി എണീറ്റു.. ആദ്യം തന്നെ ജെറിയെ വിളിച്ചു അവനെയും പൊക്കി പോയ്‌ റെഡി ആയി വരാൻ പറഞ്ഞു . അവനാണേൽ വെളുപ്പാൻ കാലത്ത് തന്നെ തെറി ആണ്.. അവനു അറിയില്ലലോ ലവൾ പറഞ്ഞ കാര്യം . പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു അവനെ റെഡി ആകാൻ വിട്ടു

Leave a Reply

Your email address will not be published. Required fields are marked *