ഉണ്ടകണ്ണി – 7 Like

Related Posts


കിരണേ…. നീ…..
സൗമ്യമിസ് വിശ്വാസം വരാതെ നിക്കുവാണ്
ഞാൻ ആകെ അമ്പരന്നു എന്ത് ചെയ്യണം എന്നറിയാതെ നിന്നു .
അടുത്ത മുറിയിൽ നിന്നും ഓടി കൂടിയ കൂട്ടത്തിൽ അക്ഷരയും ഉണ്ടായിരുന്നു . ബെഡ്ഷീറ്റിൽ മൂടി ബെഡിന് അപ്പുറം നിൽകുന്ന മിസ്സിനെയും ഇപ്പുറം അന്തവിട്ടു നിൽകുന്ന എന്നെയും കണ്ട എല്ലാവരും അന്തംവിട്ടു

“മിസ് എന്തുപറ്റി…. കിരൺ….. നീ…..നീ എന്താ ഇവിടെ ”

ഞാൻ ഞെട്ടി. കാര്യം അത് ചോദിച്ചത് അക്ഷരയാണ്

“ഞാൻ… നീ … നീ പറഞ്ഞിട്ടല്ലേ… വന്നത് ?”
അമ്പരന്ന് ഞാൻ ചോദിച്ചു

“ഞാനോ…. ങേ..”
അവൾ ഞെട്ടലോടെ ചോദിച്ചു

“നീ തന്നെ…നീ അല്ലെ എനിക്ക് മെസ്സേജ് അയച്ചത് ഇപ്പോൾ ??”

“ഞാൻ മെസ്സേജ് അയച്ചെന്നോ ?”
അവൾ അത്ഭുതത്തോടെയും സങ്കടത്തോടെയും എന്നെ നോക്കി ചോദിച്ചു

“എന്താ ഇവിടെ…. എന്താ… ഇവിടെ പ്രശ്നം
സൗമ്യ മിസ് എന്തിനാ കരഞ്ഞത് ”
ബഹളം എല്ലാം കേട്ട് മഹേഷ് സറും കൂടെ അവന്മാരും ഒക്കെ അവിടെ എത്തി … എന്നാൽ എന്നെ അവിടെ കണ്ട എല്ലാവരും അമ്പരക്കുകയാണ് ഉണ്ടായത് . ജെറി പെട്ടെന്ന് എന്റെ അടുക്കലേക്ക് ഓടി വന്നു

“മഹേഷ് സാറേ ഞാൻ തലവേദന കൊണ്ട് ഇവിടെ ഒറ്റക്ക് കിടന്ന് ഉറങ്ങുകയായിരുന്നു, പിള്ളേർ എല്ലാം അപ്പുറത്തെ മുറിയിലും പെട്ടെന്ന് ഉറക്കത്തിൽ ആരോ എന്റെ പുതപ്പ് വലിച്ചു മാറ്റിയ പോലെ തോന്നി, ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ ഇരുട്ടത്ത് ഒരു രൂപം അപ്പോഴാ ഞാൻ കരഞ്ഞത് പിന്നെ ലൈറ്റ് ഇട്ടപ്പോൾ ആണ് ഇവൻ…ഈ കിരണ് എന്റെ മുറയിൽ നിൽക്കുന്നു ”

മിസ് കരഞ്ഞു കൊണ്ട് പറഞ്ഞു .ഞാൻ എന്ത് ചെയ്യണം ന്ന് അറിയാത്ത അവസ്ഥയിൽ ആയി.ജെറി എന്നെ അന്തം വിട്ട് നോക്കുന്നു

“കിരണേ എന്താ ഇത് നീ എന്തിനാ മിസ്ന്റെ മുറിയിൽ കേറിയത് ”

മഹേഷ് സർ ന്റെ ശബ്ദം ഗൗരവം ആയി

“സർ… അത്…. അത് പിന്നെ ഞാൻ … അക്ഷര വിളിച്ചിട്ട് വന്നതാ സർ .. അവൾ ആണെന്ന് കരുതിയ ഞാൻ …എനിക്ക് അറിയില്ലായിരുന്നു മിസ് ആണെന്ന് “
“അക്ഷര വിളിച്ചെന്നോ,, എവിടെ അക്ഷര എവിടെ”

സാർ അവളെ അവിടെ ഒക്കെ നോക്കിയപ്പോൾ പെണ്കുട്ടികളുടെ കൂട്ടത്തിൽ അമ്പരന്നു നിൽക്കുന്ന അവളെ കണ്ടു

“അക്ഷര …നീ വിളിച്ചിട്ടാണോ ഇവൻ വന്നത് ?”
സർ അവളോട് ചോദിച്ചു

“ഞാനോ…. അയ്യോ , അല്ല. ഞാൻ കിരണിനെ വിളിച്ചിട്ടില്ല”

അവളുടെ മറുപടി എന്നെ തളർത്തി

“പിന്നെ”
സർ തുടർന്നു

“എനിക്ക് അറിയില്ല സർ ഞാനും മിസ് ന്റെ ശബ്ദം കേട്ട് ഓടിവന്നപ്പോൾ ആണ് കണ്ടത് അവനെ കിരണേ… എന്താടാ ഇതൊകെ ?”

“ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കിരണേ”

“ഉണ്ട് എന്റെ മൈബൈലിൽ ഇവൾ എന്നോട് പറഞ്ഞ ചാറ്റ് ഉണ്ട് ഞാൻ കാണിക്കാം ”

ഞാൻ ഫോണ് എടുത്ത് ചാറ്റ് കാണിച്ചു . സർ അത് കണ്ടു ദേഷ്യതോടെ അക്ഷരയെ നോക്കി . അവൾ ആണേൽ ഒന്നും അറിയാത്ത പോലെ നില്കുവാണ്

“നിനക്ക് അറിയില്ല എങ്കിൽ ഇത് പിന്നെ എന്താണ് അക്ഷര ?”

സർ ഫോണ് എടുത്ത് അവളെ കാണിച്ചു . അവൾ അത് വാങ്ങി അമ്പരപ്പോടെ നോക്കി

“ഇത്… ഇതെങ്ങനെ… ഞാൻ ഇങ്ങനെ ഒരു മെസേജ് ഇട്ടിട്ടില്ല… ഇത്…??”

“ഓഹോ നിനക്ക് അറിയാതെ തനിയെ നിന്റെ ഫോണിൽ നിന്ന് മെസ്സേജ് പോയല്ലേ ”

“അല്ല സർ എന്റെ ഫോണ് ഇപ്പൊഴും അപ്പുറത്തെ മുറിയിൽ ചാർജിൽ ഇട്ടിരിക്കുവാണ് ഞങ്ൾ എല്ലാരും ഇത്രേം നേരം ചീട്ട് കളി ആയിരുന്നു . ഫോണ് ഞാൻ തൊട്ടിട്ടില്ല … കിരണേ സത്യമാ ഞാൻ നിന്നെ ഇങ്ങനെ ചെയ്യും ന്ന് നിനക്ക് തോന്നുന്നുണ്ടോ?? ”

അവൾ എന്നെ നോക്കി ചോദിച്ചു

“നീ ചെയ്യും നീയെ അത് ചെയ്യൂ… എനിക്ക് അന്നേ തോന്നിയത എല്ലാം നിന്റെ അഭിനയം ആണെന്ന് … ടാ ഇപോ നിനക്ക് തൃപ്തി ആയല്ലോ ല്ലേ “
അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്

“ദെ… ജെറി മര്യാദക്ക് സംസാരിക്കണം … ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ… കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ ”

അവൾ കെഞ്ചി

“അതേ… നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ്‌ എടുത്തു കൊണ്ട് വ ”

മഹേഷ് സർ ഇടക്ക് കയറി പറഞ്ഞു .
ഫോൺ എടുക്കാൻ പോയ പെണ്ണ് പെട്ടെന്ന് വന്നു ഫോണ് സർ നെ ഏല്പിച്ചു . സർ അതിന്റെ ലോക്ക് അക്ഷരയെ കൊണ്ട് തുറപ്പിച്ചു എന്നിട്ട് ചാറ്റ് എടുത്തു .. കരുതിയത് പോലെ തന്നെ ആ ചാറ്റ് അവിടെ ഉണ്ടായിരുന്നു

“ദെ.. നോക്ക് ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? ”

സർ ചാറ്റ് തുറന്നു അക്ഷരയുടെ നേരെ കാണിച്ചു . അവളുടെ കണ്ണോകെ നിറഞ്ഞു കവിഞ്ഞു .

“അയ്യോ… ഇത്‌ ഞാൻ എങ്ങനെ…സർ… ഇത്…ഇത് എങ്ങനെ എനിക് അറിയില്ല സർ… ഞാൻ അല്ല”

“ദെ അക്ഷര താൻ കൂടുതൽ ഇനി പറയണ്ട .. അവൻ അന്ന് തന്നെ തല്ലി അത് ശരിയാണ് പക്ഷെ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു പക്ഷെ നീ അവനെ എല്ലാം മറന്നു സ്നേഹിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോ ഞാൻ നിന്നെ വലിയ ആൾ ആയാണ് കണ്ടിരുന്നത് .. എന്റെ എല്ലാ കണക്കുകൂട്ടലും നീ തെറ്റിച്ചു .. ഇത്രയ്ക്ക് ചീപ്പ് പരിപാടി ഇനി കാണിക്കരുത് ,
അവൻ ഒരു പാവം ആയത് നിന്റെ ഭാഗ്യം ന്ന് കരുതിക്കോ …”

സാർ രൂക്ഷമായി അവളെ നോക്കി പറഞ്ഞു

.”അപ്പോ എല്ലാരും പോയ്‌ കിടന്നെ , മതി കളിയും ചിരിയും ഒക്കെ ബാക്കി നാളെ.. പോ പോ..”

“സർ ഞാൻ…. ”
അവൾ കരഞ്ഞു തുടങ്ങി

“പോയ്‌ കിടക്ക് അക്ഷര”
സർ അതും പറഞ്ഞു നടന്നു ..
സൗമ്യ മിസും എന്നെയും അവളെയും ഒന്ന് ഇരുത്തി നോക്കി റൂമിലേക്ക് കടന്നു കതകടച്ചു

ഞാൻ എല്ലാം തകർന്ന പോലെ നില്കുവാണ്
“മതിയടി നിന്റെ കള്ള കരച്ചിൽ ..എന്തെങ്കിലും നീ ചെയ്യും ന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു പക്ഷെ ഇത്ര വിഷം ആണ് നീ എന്നു ഞാൻ കരുതിയില്ല… എങ്ങനെ തോന്നിയടി നിനക്ക് ഇവനെ ഇങ്ങനെ ഒക്കെ ചെയ്യാൻ ”

ജെറി വെറുത്ത് കൊണ്ടു അവളോട് ചോദച്ചു

“ജെറി പ്ലീസ്… ഞാനല്ല”

“പ്ഫ പൊടി പുല്ലേ… നിന്റെ കരച്ചിൽ കണ്ടു ഇനി ആരും ഇവിടെ നിന്റെ പുറകെ വരില്ല .. വാടാ ”
ജെറി എന്നെ വലിച്ചു കൊണ്ടു നടന്നു

“കിരണേ… എടാ… ”

ഞങ്ങൾ നടന്നു പോകുമ്പോഴും അവൾ കരഞ്ഞു കൊണ്ട് എന്നെ അവിടെ നിന്ന് വിളിക്കുന്നുണ്ടയിരുന്നു.

റൂമിൽ എത്തിയപോൾ തന്നെ ജെറി എന്നെ തള്ളി ബെഡിൽ ഇട്ടു

“എടാ മൈരേ ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോ നിനക്കു എന്നോട് ഒരു വാക്ക് ചോദിച്ചുകൂടെ .. നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞതല്ലേ അവൾ ചതിക്കും ന്ന് ?”

“എടാ.. ഞാൻ ”

“നീ ഒരു മൈരും പറയണ്ട .. ഇനിയും താങ്ങി കൊണ്ടു ചെല്ലു നീ ഇങ്നെ ഒരു മൈരൻ”

ഞാൻ ഒന്നും മിണ്ടാതെ അവിടെ കിടന്നു . ജെറി പിന്നെയും പോയ്‌ അടിച്ചു കേറി കിടന്നു . എനിക്ക് ആണെങ്കിൽ ഉറക്കവും വരുന്നില്ല ഫോണിൽ ആണേൽ അവളുടെ കുറെ മെസ്സേജും വരുന്നുണ്ട് , ഞാൻ ഒന്നും നോക്കിയത് പോലും ഇല്ല..
അങ്ങനെ പിറ്റേ ദിവസം ആയി , ആദ്യ ദിവസത്തെ ടൂറിന്റെ ബഹളം ഒന്നും അന്ന് ഉണ്ടായിരുന്നില്ല . എല്ലാരും കുളിച്ചു റെഡി ആയി ഫുഡ് കഴിക്കാൻ ഹോട്ടലിൽ എത്തി എന്നാൽ ഞാൻ അക്ഷരയെ അവിടെ കണ്ടില്ല . ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ബസിൽ കയറി ഞാൻ പഴേ സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അക്ഷര കയറി വന്നു എൻറെ അടുത്ത് ഇരിക്കാനായി അവൾ വന്നപ്പോൾ ജെറി കേറി അവിടെ ഇരുന്നു, അവൾ എന്തോ പറയാൻ വന്നപ്പോൾ ജെറി എന്നോട് എന്തോ സംസാരിച്ചു തുടങ്ങി . അവൾ അത് കണ്ടു പറയാൻ വന്ന കാര്യം നിർത്തി ഫ്രണ്ടിലേക്ക് പോയി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *