എന്റെ മാലാഖ 1
Ente Malakha | Author : Ezhuthukaran
അക്ഷര തെറ്റുകൾ ഉണ്ടെകിൽ ക്ഷമിക്കുക 🙏
നിങ്ങൾഇടുന്ന കമ്മന്റ് ലൈക് അനുസരിച്ചു ആയിരിക്കും അടുത്ത ഭാഗം ഉണ്ടാവുക. ഇഷ്ട്ടം ആയാൽ ലൈക് &കമന്റ് ചെയുക നിങ്ങളുടെ അഭിപ്രായം എന്നെ അറിയിക്കു…
ഈ കഥയും ഇതിലെ സ്ഥലവും കഥാപാത്രവും തികച്ചും സാങ്കല്പികം മാത്രം
വർഷം 2023
ഈ നിൽക്കുന്ന mr.ആന്റണി വർഗീസിനെ വരൻ ആയി സ്വീകരിക്കാൻ മിസ്സ്. ആൻ മരിയക് സമ്മതം ആണോ ?
ഫാദർ വർക്കി ഉറക്കെചോദിച്ചു
മരിയ : സമ്മതം ആണ്
ഒന്നാലോജിച്ച ശേഷം അവൾ പതിയെ പറഞ്ഞു
ഫാദർ : ഈ നിൽക്കുന്ന ആൻ മരിയയെ വധു ആയി സ്വീകരിക്കാൻ ആന്റണി വർഗീസിന് സമ്മതമാണോ ?
പള്ളിയിൽ ഉള്ള എല്ലാവരും മറുപടിക്ക് ആയി കാത്തു നിന്നു
ഫാദർ : ആന്റണി ഈ കുട്ടിയെ വിവാഹം ചെയ്യാൻ തനിക്ക് സമ്മതം ആണോന്ന്….
പെട്ടെന്ന് പുറകിൽ നിന്നും ആരോ തട്ടിയതായി അവനു തോന്നി സ്വബോധം തിരിച്ചുകിട്ടി അവൻ ചുറ്റും നോക്കി അമ്മ (ത്രേസ്യ ) എന്നെ കുത്തുന്ന നോട്ടം നോക്കുന്നുണ്ട് കൂടെ എന്റെഅപ്പൻ (വിൻസന്റ് വർഗീസ്)
ഫാദർ : സമ്മതം ആണോ …..
(ഇനി കഥ ആന്റണി യുടെ കണ്ണുകളിലൂടെ )
പെട്ടെന്ന് ഞാൻഏതോ ഒരു ഉൾവിളിയാൽ മറുപടി പറഞ്ഞു
ഞാൻ: സമ്മതം
എന്റെ മനസ്സ് വേണ്ട എന്ന് പറയുന്നുണ്ടെകിലും ഉള്ളിൽ എവിടെ നിന്നോ വന്ന മറുപടി ഞാൻ പറഞ്ഞു
ഫാദർ : ആ ഇനി മിന്നു ചാർത്തിക്കോളൂ
അങ്ങനെ അവിടെ ഉള്ള എല്ലാവരെയും സാക്ഷിയാക്കി ഞാൻ അവളെ മിന്നൂചാർത്തി. ഞാൻ ഒരു ദർത്താവായിരിക്കുന്നു അതും ഇവളെ ഭാര്യയാക്കി…
മിന്നുകേട്ടുമ്പോൾ അവൾ എന്റെ കണ്ണിലേക്കു നോക്കി നിന്നു അത് ഏറ്റു വാങ്ങാൻ കഴിയാതെ ഞാൻ മുഖം വെട്ടിച്ചു മിന്നുകേട്ടി
ശേഷം മിന്നുകേട്ടും എല്ലാം കഴിഞ്ഞ് എല്ലാവരും യാത്രയായി ഞാൻ എനിക്ക് വേണ്ടി കാത്തുനിന്ന ബെൻസ് കാറിൽ കയറി മറുഭാഗത് അവളും കാർ സ്റ്റാർട്ട് ആക്കി പതിയെ വീട്ടിലേക് എടുത്തു
വണ്ടി ഓടിക്കുന്നത് എന്റെ കസിൻ അലക്സ് മറ്റേ സീറ്റ്ൽ എന്റെ ഒരേ ഒരു പെങ്ങൾ റോസി കുട്ടി അപ്പനും അമ്മേം എന്റെ ചേട്ടന്റെ (ലിജോ വർഗീസ്) പിന്നെ ചേട്ടന്റെ ഭാര്യ (റിനി മാത്യു) അവരുടെ കാറിൽ കേറി പോയി
റോസി : ഓഹ് ഇത് എന്താ വല്ല മരണവീടും ആണോ ആരും എന്താ ഒന്നും മിണ്ടാതെ ഡാ കിച്ചു ഒരു പാട്ട് എങ്കിലും വെക്കടാ… അല്ലേ ഞാൻ തന്നെ വച്ചോളാം
( കിച്ചു അലക്സ് തന്നെ ആണ് )
അവൾ ഒരു പാട്ട് വച്ചു
….en kadhal solla neram illai nam kadhal solla vartha illai unne marathalum marayathadiii dii…….
റോസി : എങ്ങനെ ഉണ്ട് എന്റെ പ്ലേലിസ്റ്റ് ഇനി രണ്ടും കൂടെ ഇപ്പോയെ റൊമാന്റിക് അവരുതേ ഹിഹി…….
അത് കേട്ട് കിച്ചുവും ചിരിച്ചു…. എന്നിട്ട് എന്നെ നോക്കി എനിക്ക് ആണേൽ അവന്റെ നോട്ടം കണ്ടിട്ട് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് അത് കണ്ടിട്ട് ആവണം അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അതിന് ഇടക് അവൾ എന്നെ നോകുനുണ്ടായിരുന്നു ഞാൻ നോക്കുന്നത് കണ്ട് മുഖം മാറ്റി
ഞാൻ : ഡി മിന്നൂസേ (റോസി ) ആ പാട്ട് ഓഫ് അകിക്കേ… അല്ലെങ്കിലേ മനുഷ്യന് ഓരോ തലവേദനയാ അതിന്റെ ഇടയിലാ നിന്റെ പാട്ടും കുടി….. ഞാൻ എന്റെ പുന്നാര വധുവിന്റെ സൈഡിലേക്ക് നോക്കി കൊണ്ട് പറഞ്ഞു അവൾ ഇതൊക്കെ കേട്ട് പുറത്തെ കായ്ച്ചകൾ കണ്ട് നോക്കി നിൽക്കുന്നു കൂടെ കണ്ണ് കലങ്ങിയിട്ടുണ്ട്…..
മിന്നൂസ് : ചേട്ടായിക് എന്തിന്റെ കേടാ….ഞാൻ ഒരു പാട്ട് അല്ലേ വച്ചുള്ളൂ…. ഇത് ഞാൻ ഓഫ് ആകുല
മരിയ : മിന്നൂസേ അത് ഓഫ് ആക്കിയേക്
എന്നെ ഒന്ന് കടുപ്പിച്ചു നോക്കി മിന്നൂസിനോട് ആയി അവൾ പറഞ്ഞു
അത് കേട്ട് മിന്നൂസ് പിന്നെ ഒന്നും പറയാതെ ഓഫ് ആകാൻ ആയി പോയി
ഞാൻ : വേണ്ട ഓഫ് ആകേണ്ട
അവൾ ഓഫ് ആകാൻ പറഞ്ഞത് എനിക്ക് തീരെ പിടിച്ചില്ല എന്റെ ഈഗോ അതിന് സമ്മതിച്ചില്ല
എല്ലാവരും എന്നെ നോക്കി എന്റെ മനംമാറ്റം കണ്ട്.. പിന്നെ വിട് എത്തുന്നത് വരെ മിന്നൂസ് ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു അതിനൊക്കെ ഞാൻ ഒന്ന് മുളിക്കൊണ്ട് ഇരുന്നു സാധാരണ അവൾ എന്റെ വായിൽ കയ്യിട്ടാൽ പോലും കടിക്കാത്ത ഞാൻ ഇന്ന് അവളോട് ചുടായതിൽ അവൾക്ക് നല്ല വിഷമം ഉണ്ട് പക്ഷെ ഒരു കൂസലും കൂടാതെ വിട് എത്തുന്നത് വരെ ഓരോന്ന് മിണ്ടികൊണ്ട് ഇരുന്നു.
അങ്ങനെ ഞങ്ങൾ വീട് എത്തി
ഞാൻ വേഗം കാറിൽ നിന്നും ഇറങ്ങി എന്റെ റൂം ലക്ഷ്യം ആക്കി നടന്നു ബാത്‌റൂമിൽ കേറി കണ്ണാടിയിൽ നോക്കി നിന്നു
എനിക്ക് എന്താ പറ്റിയത് ആ ഫാദർ ചോദിച്ചപ്പോ സമ്മതം അല്ലെന്ന് പറഞ്ഞ മതി ആയിരുന്നു പക്ഷെ ഞാൻ എന്തിനു സമ്മതിച്ചു… ഛേ. ഇനി ഒരു പക്ഷെ എനിക്ക് അവളോട് ഒരു ഇഷ്ടം ഉള്ളിൽ എവിടെയോ ഉണ്ടായിരിക്കുമോ… അയ്യേ ഒരിക്കലും ഇല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നെ…. ആളാവോട് പ്രേമം അതും എനിക്ക് നോ വേ ഇനി ഉണ്ടെകിൽ തന്നെ അത് അവൾ കാരണം തന്നെ ആണ് ഇല്ലാണ്ടായത്……
അങ്ങനെ ഓരോന്ന് ആലോചിക്കുമ്പോ ആരോ ഡോറിൽ മുട്ടി….
ഡാ കതക് തുറക്ക് ഇവിടെ എല്ലാരും നിന്നെ തിരക്കുന്നു വേഗം വാ
ഞാൻ : ആ വരുവാ അമ്മേ
വേഗം മുഖം കഴുകി ഇറങ്ങി അപ്പൊ അതാ അമ്മ എന്നെ നോക്കി നിൽക്കുന്നു
അമ്മ : മോനെ നീ ഇനിയും അവളോട് ഇങ്ങനെ നിന്നിട്ട് എന്താ കാര്യം നീ ഇപ്പൊ ഒരു ഭർത്താവ് ആണ്. നിങ്ങൾ രണ്ടും കാരണം അല്ലേ കെട്ടിച്ചത് എന്നിട്ട് ദേ ഇപ്പൊ നിങ്ങൾ തമ്മിൽ എന്താ പ്രശ്നം എന്ന് അറിയില്ല പക്ഷെ അമ്മ അത് ചോദിക്കുന്നില്ല . ഇനി അങ്ങോട്ട് നിങ്ങൾ നല്ല ഫാമിലി ആയി കഴിയണം രണ്ടുകുടെ. മനസ്സിലായോ..
അമ്മ എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു
ഞാൻ : മ്മ്….
അമ്മ : നിന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞു ഇപ്പോ ദാ നിന്റെയും അടുത്തത് പൊന്നൂസിന്റെ എല്ലാ അപ്പൻ അമ്മമാരുടെയും വലിയ ആഗ്രഹം ആണ് അവരുടെ മക്കളുടെ കല്യാണം അതുകൊണ്ട് അവരെ വേഷമിപ്പിക്കരുത്.
നിന്റെ സെലെക്ഷൻ എന്തായാലും അമ്മയ്ക്ക് ഇഷ്ടയാടാ.. അവൾ ഒരു പാവമാ എന്നെ പോലെ തന്നെയാ നിന്നെ നാന്നായി നോക്കിക്കോളും അവൾ. ഒരു മാലാഖയേ പോലെ..
നിന്റെ ഈ ദേഷ്യം ഒക്കെ അവൾ മാറ്റിയെടുത്തോളും.
ഞാൻ : മതിനെ ഒരു സുന്ദരി ഉപദേശകാരി വന്നേക്കുന്നു…
അമ്മ : പോടാ കളിയാക്കാതെ….
ഞാൻ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു ചെറുപ്പം തൊട്ടേ അമ്മയുടെ ഒരു വാക്കിനും ഞാൻ എതിര് നിക്കാറില്ല.. ഒരു അമ്മ എന്നതിൽ ഉപരി എന്റെ എല്ലാ കാര്യങ്ങളും അമ്മ നല്ല കട്ട സപ്പോർട്ട് ആണ് അതുകൊണ്ട് ആണ് അമ്മയോട് അങ്ങനെ പറഞ്ഞത് …. ഇനി എങ്ങാനും അതുപോലെ തന്നെ നടക്കുമോ.. എന്റെ മനസ്സ് എന്നോടായി പറഞ്ഞു.. ഏയ്യ് അങ്ങനെ ഒരിക്കലും നടക്കില്ല ഞാൻ മനസ്സിൽ ഉറപ്പിച്ചു