എന്റെ മാളു – 2 Like

. വളരെ സന്തോഷത്തോടെയാണ് ഈ ഭാഗം എഴുതുന്നത്…. പ്രതീക്ഷിച്ചതിലും നല്ല അഭിപ്രായമാണ് നിങ്ങൾ നൽകിയത്🥰…….. വളരെ നന്ദി..വാക്കുകളിൽ പറഞ്ഞാൽ തീരില്ല അതുകൊണ്ട്… കഥയുടെ.. ബാക്കി ഭാഗമായി.. നൽകുന്നു 🌹🌹……..

പുതിയൊരു തുടക്കം…….

.

ഒരിക്കലും മറക്കാൻ പറ്റില്ലെന്നറിഞ്ഞിട്ടും… ഒരു ശ്രമമാണ്…

. അതെ…. ഇനിയെങ്കിലും മാറി ചിന്തിച്ചേ പറ്റു…. ഇപ്പോൾ പറ്റിയില്ലെങ്കിൽ… പിന്നീട് ചിലപ്പോൾ പറ്റിയെന്നു വരില്ല….. എന്തൊക്കയോ..ചിന്തിച്ചാണ്…. ഞാൻ… ക്ലാസ്സ്‌ അന്വേഷിച്ചു നടന്നത്…

വിഷ്ണു – ദാ…. കോമേഴ്‌സ് ഡിപ്പാർട്മെന്റ്….ഞാൻ നോക്കിയപ്പോൾ… മുൻപിൽ പൂക്കളെല്ലാം നാട്ടുപിടിപ്പിച്ച 3 നിലയുള്ള…. മനോഹരമായൊരു വലിയ ബിൽഡിംഗ്‌…….. ഞങ്ങൾ നേരെ അങ്ങോട്ടേക്ക്…….. ചെന്നു…..

.

.

.

ഹലോ….. എങ്ങോട്ടാ….. ( ഞങ്ങൾ തിരഞ്ഞു നോക്കിയപ്പോൾ…. ഒരു പെൺകുട്ടി… ചാടിത്തുള്ളി….വരുന്നു…പെട്ടന്നു മനസിലേക്ക് അനിയത്തി അനുവിനെപോലെ തോന്നി…

B. Com ഫസ്റ്റ് യീറാണോ…

വിഷ്ണു – അതെ….

ഞാനും അതേ…കുറെ നേരായി അവിടെ നിക്കാണ്.. ആരെങ്കിലും കൂട്ടിന് ഉണ്ടോന്ന്…

ഇത്രേം നേരം നോക്കിയിട്ടും….ആരേം കണ്ടില്ല…. ഇപ്പോൾ നിങ്ങള് വന്നു. ആശ്വാസമായി…..

ഞാൻ – അതെന്താ ഒറ്റക് പോകാൻ പേടിയാണോ…

അതല്ല…. അവിടെ സീനിയർസ് ആരേലും ഉണ്ടെങ്കിൽ ഒറ്റക് കണ്ടാൽ.. റാഗിങ്ങെന് പറഞ്ഞ് വിളിച്ചാലോ… കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കൂട്ടായല്ലോ…

എന്റെ പേര് മീനാക്ഷി… നിങ്ങടെ പേരെന്താ..

.

വിഷ്ണു – ഞാൻ വിഷ്ണു ഇതനിൽ…….

മീനാക്ഷി – ഹൈ……..

ഞാൻ – ഹൈ……… ന്നാ..പോകാം…..

.

.

ഞങ്ങൾ കോമ്പൗന്റിന്റകത്തേക്ക് നടന്ന്. അവിടേം ഇവിടേം ആയി….. കുറച്ചുപേർ ഇരിക്കുന്നുണ്ട്…….. കപ്പിൾസായും അല്ലാതെയും …….അവരെകണ്ടപ്പോ… മനസൊന്നു ചാഞ്ചാടി….. വേണ്ട…. ഓർക്കണ്ട…… സ്വയം നിയന്ത്രിച്ചു നടന്നു…

.

. ഞങ്ങൾ നേരെ ക്ലാസ്സ്‌ അന്വേഷിച്ചു നടന്നു…. ഓടിവിൽ കണ്ടു്……B. Com.. ഫസ്റ്റ് ഇയർ..
ക്ലാസ്സിലേക്ക് കേറിയപ്പോ….. ഞെട്ടിപ്പോയി…. നിറയെ പിള്ളേർ……

.

.

സ്കൂളും കോളേജും.. തമ്മിലുള്ള വിത്യാസം……

വിഷ്ണു – ഇതൊരുമാതിരി…. ഉത്സവത്തിനൊള്ള ആളൊണ്ടല്ലോ…..

.

.

ഞാൻ – ഇത് നമ്മുടെ സ്കൂൾ അല്ലാലോ… ഇവിടെ ഇങ്ങനൊക്കെയാ നീ വാ… നമക്ക്‌ പുറകിൽ വല്ലോം ഇരിക്കാം…..

മീനാക്ഷി – നിങ്ങൾ എവിടാ ഇരിക്കുന്നെ… ഞാനും അവിടെ ഇരിക്കാം….

..

.

.

പെൺപിള്ളേരും ആണ്പിള്ളേരും വേറെ വേറെയാണ് ഇരിക്കുന്നത്…. ഞാനും വിഷ്ണുവും….. കുറച്ചു പുറകിലായിട്ടിരുന്നു…. ഞങ്ങളുടെ അപ്പുറത്തന്നെ…. പെണ്പിള്ളേരുടെ സൈഡിൽ ആയി മീനാക്ഷിയും…..

.

..

.

പുതിയ ഒരു അന്തരീക്ഷത്തിന്റെ എല്ലാ വീർപ്പുമുട്ടലും ഞങ്ങൾക്കുണ്ടയിരുന്നു…. എങ്കിലും…. വിഷ്ണു ഉള്ളതുകൊണ്ട്…. വലിയ കുഴപ്പമില്ല.. അവന്റെയും അവസ്ഥ അതുതന്നെയാണെന്നു മുഖത്തുന് മനനസിലായി……

.

.

ഹായ്.. ഞാൻ അക്ഷയ്…….. ഞാൻ.. ഡേവിസ്…..ഞങ്ങളുടെ തന്നെ ബെഞ്ചിലെ ബാക്കി രണ്ടുപേരും സ്വയം പരിചയപ്പെടുത്തി…..

.

ഞാൻ – അനിൽ…

വിഷ്ണു……

പ്ലസ്ടു കോമേഴ്‌സ് ആയിരുന്നോ…. അക്ഷയാണത് ചോദിച്ചത്….

ഞാൻ – അല്ല. സയൻസ്…

അക്ഷയ് – ഹോ ആശ്വാസമായി…. ആരും കൂട്ടുണ്ടാകില്ലാന് കരുതിയിരിക്കുവാരുന്നു….

ഞാനൊന്നു ചിരിച്ചു…….

.

ഡേവിസ് – നിങ്ങൾ നേരത്തെ ഫ്രണ്ട്സാണോ…

വിഷ്ണു – ഞങ്ങൾ ചെറുപ്പം തൊട്ടേ ഫ്രണ്ട്സാ… അടുത്തടുത്താ വീടും…

അക്ഷയ് – അപ്പോ കൂടെ വന്ന പെങ്കൊച്ചോ….

.

ഞാൻ – അതിനെ ഇവിടെ വെച്ച് കണ്ടതാ…..

.

ഞാൻ ചെരിഞ്ഞു മീനാക്ഷിയെ ഒന്ന് നോക്കി….

.

കക്ഷിയവിടെ…. പെൺപിള്ളേരുമായി കത്തിയടിക്കുകയാണ്…..

.

. ഞങ്ങൾ പിന്നെയും കുറെ സ്മസാരിച്ചിരുന്നു….

.

.

പുറകെ ഒരു ടീച്ചർ വന്നു……

.

.

ഗുഡ് മോർണിംഗ് മിസ്സ്‌….

.

വെരി ഗുഡ് മോർണിംഗ്….

.

. നല്ല സുന്ദരി ടീച്ചർ…….

കാണുമ്പോൾ തന്നെ… മനസ്സിനൊരു സന്തോഷം… തോന്നും…. ഒരു പ്രത്യേക ഐശ്വര്യവും…. ഭംഗിയും…….

.

ഞാൻ…റോസ്മേരി….നിങ്ങൾക്ക് …… ബിസിനസ്‌ മാനേജ്മെന്റ് പഠിപ്പിക്കുന്നത് ഞാനാണ്….. തത്കാലം…. ക്ലാസ്സ്‌ ടീച്ചറും ഞാനയിരിക്കും……

.

.

.

തുടങ്ങുന്നതിനു മുന്നേ എല്ലാവരും സ്വയം ഒന്ന് പരിചയപെടുത്തിക്കെ…..
പിന്നെ….. പ്ലസ്ടു കോമേഴ്‌സ് അല്ലാത്തവർ…. എത്രപേരുണ്ട്…..

.

.

ഞാനും അക്ഷയും…. ഒന്നുരണ്ട് ആണ്പിള്ളേരും എണീച്ചു…..

അക്ഷയ് – അതുശെരി…. ഇതുകുറെ ഉണ്ടല്ലോ… ഞാൻ കരുതി… ഞാൻ മാത്രോള്ളുന്..

ഞാൻ വെറുതെ ഗേൾസിന്റെ സൈഡിൽ നോക്കിയപ്പോ രണ്ടുപേർ… അതിലൊന്ന് മീനാക്ഷിയാണ്….. അവളെന്നെനോക്കി….. ഒരു ഓഞ്ഞ ചിരി…. ..

.

.

ആഹ്.. ന്നാ.. നിങ്ങൾ തന്നെ ആദ്യം ഓരൊരുതരായി ആദ്യം പരിചയപെടുത്തിക്കോ…..

.

.

.അങ്ങനെ ഞങ്ങളെല്ലാം സ്വയം പരിചയപെടുത്തി…….

.

ആദ്യത്തെ ദിവസമായതുകൊണ്ടാകാം…. ടീച്ചർ കാര്യമായൊന്നും…. പഠിപ്പിച്ചില്ല…. കൂടുതലും……കോളേജിനെപ്പറ്റിയും…. ഡിപ്പാർട്മെന്റിനെ പറ്റിയുമൊക്കെയാണ്… പറഞ്ഞത്…….

.

.

.

ബ്രേക്കിനു ഞങ്ങൾ ചുമ്മാ പുറത്തേക്കിറങ്ങി…. രാഹുലിനെ കാണാൻ പറ്റുമോന്നാണ്… ഞാൻ നോക്കിയത്……

.

വിഷ്ണു – കാന്റീൻ വരെ ഒന്ന് പോയാലോ..

ഞാൻ – എന്തിനു….

വിഷ്ണു – (ഒരു പുച്ഛത്തോടെ എന്നെ നോക്കിയിട്ട്) രണ്ടു വാഴതൈ കിട്ടുങ്കിൽ മേടിക്കാൻ…..

ഞാൻ – നിന്റപ്പന്റെ കാലിന്റെടേൽ നടാനാണോ…..

വിഷ്ണു – അല്ല നിന്റെ അമ്മയപ്പന്റെ….പത്തായത്തിൽ മുളപ്പിക്കാൻ വെക്കാൻ….

.

.

ഒരു അടക്കിപിടിച്ചുള്ള… ചിരി കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോ…മീനാക്ഷി…..

.

(ഇവളെപ്പളും ഞങ്ങടെ പുറകെയാണല്ലോ)

.

.

ഞാൻ – താനെന്താടോ ചിരിക്കണേ…..

.

മീനാക്ഷി – യേ…. നല്ല സംസ്കാരമുള്ള ഭാഷ…..

.

വിഷ്ണു – ഞങ്ങൾ സംസാരിക്കണത് ഒളിഞ്ഞു നിന്നു കേട്ടതും പോരാ….. സംസ്കാരം പഠിപ്പിക്കണോ….(അവൻ ചുമ്മാ ദേഷ്യം അഭിനയിച്ചു ചോദിച്ചു)

മീനാക്ഷി..- ഞാൻ ഒളിഞ്ഞുനിന്ന് കേട്ടതൊന്നും അല്ല… നിങ്ങടെ അടുത്തേക്ക് വന്നപ്പോ… അറിയാതെ കേട്ടതാ… (പുള്ളിക്കാരി…. കുറച്ച് മുഖംവീർപ്പിച്ച് … സങ്കടത്തിലാണ് പറഞ്ഞത്…) എനിക്കത് കണ്ടപ്പോ ശെരിക്കും അനുവിനെ ഓർമവന്നു…..

ഞാൻ – ശെ.. പോട്ടെ അവനൊരു തമാശ പറഞ്ഞതല്ലേ…… മീനാക്ഷി വരണ്ടോ കാന്റീലിനിൽ….

മീനാക്ഷി – എന്തിനാ….

വിഷ്ണു – അതിന്റെ മറുപടിയാണ്… ഞങ്ങളാദ്യം… സംസാരിച്ചോണ്ടിരുന്നേ……..

ഞാൻ – നീ വരണ്ടേൽ വാ…

മീനാക്ഷി – ഇല്ല നിങ്ങൾ പൊക്കോ….. പിന്നെ വരാം…..

.

.

.

ഞങ്ങൾ പയ്യെ നടന്നു….
ഡിപ്പാർമെന്റ് കഴിഞ്ഞ് പുറത്തെത്തിയപ്പോ… രാഹുൽ.. ആരോടോ സംസാരിക്കാണ്…..

.

അയാളെ ഞാനെവിടെയോ…. കണ്ടിട്ടുണ്ടല്ലോന് ചിന്തിച്ചപ്പോളേക്കും…… അത് ഷാനു ചേട്ടായി അല്ലേ ക്ലബ്ബിലെ…..

ഞാൻ വേഗം അങ്ങിട്ടേക്ക് ചെന്നു…..

രാഹുൽ – ദേ അവന്മാർ….

ദീപു – ടാ നിങ്ങളിവിടെ വന്നിട്ടെന്നോട് പറയാൻപാടില്ലാരുന്നോ…..

Leave a Reply

Your email address will not be published. Required fields are marked *