എന്റെ മാളു – 3 Like

Related Posts

ഇങ്ങനൊരു ഭാഗം ഞാൻ പ്രതീക്ഷിച്ചതല്ല…2 എപ്പിസോഡിൽ തീർക്കണമെന്നാണ്… കരുതിയത്…. പക്ഷെ…. കുറച്ച് ജോലി തിരക്കുകൾ…… പിന്നെ വായനക്കാരെയും.. ഒത്തിരി കാത്തിരുത്തി….. വെറുപ്പിക്കാനും ആഗ്രഹിന്നില്ല……. ( ഞാനും ഒരു വായനക്കാരൻ ആണല്ലോ… 😜).. അതുകൊണ്ടാണ്… എഴുതിയ ഭാഗം മാത്രം….. പബ്ലിഷ് ചെയ്തത്………

അഭിപ്രായങ്ങൾക്കും സ്നേഹത്തിനും എല്ലാം നന്ദി…..

എല്ലാവരോടും. സ്നേഹം മാത്രം…. ❤❤❤🌹🥰……

.

.

തുടങ്ങട്ടെ( കഥയുടെ കുറച്ച് ഭാഗം.. മാളുവിന്റെ.. പോയിന്റ് ഓഫ് വ്യൂവിലൂടെയാണ്… പോകുന്നത് )………

.

.

.

.

.

വേണ്ടിയിരുന്നില്ല ഈ വരവ്……എന്തിനായിരുന്നു…..

.

.

ഞാൻ ഒന്നുകൂടെ…. തിരിഞ്ഞുനോക്കി…. മാളുവിനെ കാണാൻ……..

അപ്പോളാണ്…… പെട്ടന്നു മുന്നിലിരു കാർ വന്നു നിന്നത്……… പേടിച്ചു ഞാൻ വേഗം പുറകിലേക്കി മാറി…..

.

ഏതു കാലിന്റെടേൽ നോക്കിയ വണ്ടിയൊടിക്കുന്നെ… മൈ………….

.

.

.

.

.

.

.

.

.

.

.

ഒരിക്കൽകൂടി… എനിക്കേറ്റവും.. പ്രിയപെട്ടവനെ.. ഞാൻ നോക്കി…….

.

.

എത്രനാൾ, കാണാൻ ആഗ്രഹിച്ചു….. അവന്റെയൊരു ചിരി…. സംസാരം… അടുത്തൊനറിയാൻ….ദൂരെ നിന്നൊരു നോട്ടമെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു…. ആഗ്രഹിച്ചിട്ടുണ്ട്…. പക്ഷെ… ഇങ്ങനൊരു കൂടി കാഴ്ച……. അതും…. ഒരിക്കലും…. ഞാനും കാണരുതെന്ന ആഗ്രഹിച്ചു ദിവസം…….. വേണ്ടായിരുന്നു….. കാണാണ്ടായിരുന്നു……. ഒന്നും പറയണ്ടായിരുന്നു……..

.

.

ഇപ്പോൾ എന്നെക്കാളും ദുഖമല്ലേ അവൻ അനുഭവിക്കുന്നുണ്ടാകുക, അവന്റെ മുന്നിൽ ഞാനും വേറൊരാളുടെ…. പെണ്ണായി…. അണിഞ്ഞൊരുങ്ങി… ഇരിക്കുമ്പോൾ.. അവനെത്ര…. വിഷമിച്ചിട്ടുണ്ടാകും….. 😔😔

.

.

.

. മോളേ….. മാളു……..

.

നീ എന്താ ഇവിടെ നിൽക്കുന്നേ…. വാ.അവിടെയല്ലാവരും അന്വേഷിക്കുന്നു…… ചെറിയമ്മയുടെ വിളിയിലാണ്.. ഞാനും എന്റെ ചിന്തയിൽനിന്നും ഉണർന്നത്…..

.

.

ആഹ്.. വരുന്നു ചെറിയമ്മേ….

.

ഞാനും ചെറിയമ്മയും കൂടി സ്റ്റേജിലേക്കി കയറി….എല്ലാവരും ഫോട്ടോ എടുക്കാനായി എന്നെ നോക്കി നിൽക്കുകയാണ്…. അച്ഛനും ചെറിയച്ഛനും… അവരുടെ മക്കളും….. എല്ലാവരും… ഒരാളോഴികെ… അമ്മ… ആ.. പേരോർക്കുമ്പോളൊക്കെ… നെഞ്ചിലൊരു നീറ്റലാണ്…… ഞാനും.. അച്ഛന്റെ മുഖത്തേക്ക് നോക്കി……..

വലിയ സന്തോഷത്തിലാണച്ചൻ….. ചിരിയും… കളിയും….. ഒത്തിരി നാളുകൾക്കു ശേഷമാണു… അച്ഛന്റെ മുഖത്താ. ചിരി ഞാനും കാണുന്നത്……. അതിന് വേണ്ടിയും കൂടെയാണ്… ഇഷ്ടമില്ലാഞ്ഞിട്ടും… ഇങ്ങനൊരു ചടങ്ങിന്.. ഞാനും നിന്നു കൊടുത്തത്……..

എത്ര സന്തോഷത്തോടെ… കഴിഞ്ഞിരുന്ന കുടുംബമാണ്…. ഞങ്ങളുടെ…. ഞാനും അച്ഛനും… ഏട്ടനും…. അമ്മയും…….

.

.

അമ്മ….

.

.

.

.

.

.

5 വർഷം മുൻപ്……

.

.

.

മീനുവന്നത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷമടക്കാനായില്ല ……എങ്കിലുമതു മുഖത്ത് കാണിക്കാതെ നിന്നു

.❤❤❤

.

.

മീനു – നീ എന്താ…ആലോചിക്കണേ……നിനക്കിഷ്ട്ടണോഅവനേ

.

.

ഞാൻ – എനിക്ക് എനിക്കറിയാന്മേല ………

മീനു – അറിയാൻമെല്ലെ …അതുകൊള്ളാലൊ .വേറെ ഒരു ചെക്കന്മാരോടും മിണ്ടുകപോലും ചെയ്യാത്ത നീ ..അവന്റൊപ്പം ചിരീം കളീമൊക്കെ ഇണ്ടല്ലോ …..അപ്പൊ ഇഷ്ട്മില്ലാണ്ടാണോ … അതൊക്കെ ……

.

.

.ഞാൻ – അതിനു അവനല്ലാണ്ട് വേറാരും എന്നോട് മിണ്ടണ നെ കണ്ടട്ടുണ്ടോ

.

.

.

മീനു – എങ്ങനെകാണാൻ …അവനെപ്പിടിച്ചാരേലും നിന്റെ നേരെ നോക്കുവോ ….

.

.

.

.(അത് കേട്ടപ്പോ ഉള്ളിലൊരു സന്തോഷം തോന്നി ..ശെരിയാണ്…. ..എന്റടുത്താരും ഇതുവരെ ഇഷ്ട്ടമാണെന്നോ ഒന്നും പറഞ്ഞന്നിട്ടില്ല.. മോശമായൊന്നു.. നോക്കുന്നത് പോലും ഞാനും കണ്ടിട്ടില്ല……എന്തിനു ക്ലാസിൽ എല്ലാ പെണ്കുട്ടികളോടും അവർക്കിഷ്ടമല്ലെങ്കിൽ പോലും .. ചുമ്മാ തള്ളി വർത്താനം പറയണ യഥുനു പോലും എന്നോട് മിണ്ടുമ്പോ പേടിയാ …….. അന്ന് സോണുവൊക്കെ വന്നു ഫോട്ടോ എടുത്തപ്പോൾ ഞാൻ ആദ്യം നോക്കിയത് അനിയുടെ മുഖമാണ് ….അനിക്കെന്നെ ഇഷ്ടമെന്ന് എനിക്ക് അറിയാം …പക്ഷെ മാറ്റാൻപിള്ളേരെ പോലെ എന്റെ പുറകെ ഇഷ്ടമെന്ന് പറഞ്ഞു നടന്നിട്ടില്ല …..എന്നെ കാണുമ്പോളൊക്കെ …..മിണ്ടാതെ ..തല താത്തി നിൽക്കുന്ന ആനിയെ ആണ് കണ്ടിട്ടുള്ളത് ….എന്തേലും മിണ്ടാൻ വന്നാൽ ഒന്നും പറയാൻ പറ്റാതെ വിയർക്കുന്ന അനി …അതുകൊണ്ടൊക്കെയാണ് എനിക്ക് ഞാൻ പോലുമറിയാതെ അനിയോടൊരിഷ്ടം തോന്നിയത് )

.

.

മീനു – ഞാൻ ചോദിക്കണ വല്ലോം നെ കേള്കണ്ടോ പെണ്ണെ 😔

ഞാൻ – എന്താടി ….

.

.

.

മീനു – കുന്തം നിനക്കവനെ ഇഷ്ട്ടാണൊണ് ……

.

ഞാനൊന്നും മിണ്ടിയില്ല …….❤

.

.

ഇനി പറയാൻ മടിയാണേൽ പറയണ്ട…അതേണ്ടെങ്കിലും ആകട്ടെ …വീട്ടിലെ കാര്യമെന്തായി അവരുടെ വഴക്കു മാറിയോ

.

.

ആഹ്മ് മാറി അമ്മായിന്നലെ തിരിച്ചു വന്നു …..

.

.ഇത്തവണ എന്തായിരുന്നു കാര്യം

.

.

എനിക്കറിയില്ല മീനുട്ടി വീട്ടിൽ ചെന്ന പ്രാന്ത് പിടിക്കും …അച്ഛൻ ഇപ്പോൾ കുടിക്കുന്നത് കൂടിട്ടുമുണ്ട്…….

.

.

.

നിന്റേട്ടനില്ലേ അവിടെ …

.

.

.

ഏട്ടനെന്നോടൊന്നും മിണ്ടാറില്ല…എപ്പളും റൂമിൽ അടച്ചിരിപ്പ…… എന്തേലും ചോദിച്ച ദേഷ്യപ്പെടും……..😔😔😔

.

.

ഹ്മ്മ് …സാരോല്ല എല്ലാം ശെരിയാകും……..നീ..വിഷമിക്കണ്ട …….പിന്നെ ഒരു കാര്യം കൂടി ഇനി അവനെ ഇഷ്ട്ടം

ആണേലും അല്ലേലും ഇപ്പോ ചാടി കേറി ഒന്നും പറയണ്ട ….അവൻ നേരിട്ട് പറഞ്ഞിട്ട് മറുപടി പറഞ്ഞ മതി ……അല്ലേലും ഈ വര്ഷം കഴിഞ്ഞാ ..അവനെ കാണാൻ പറ്റുമോന് പോലും അറിയില്ല ….അപ്പോ ചാടി കേറി ഒന്നും പറയണ്ട …….രാഹുലെന്നോടു ചോദിക്കുവാണേൽ നീ..ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞോളാം …..

.

.ഹ്മ്മ് ……..

.

.

.

.

മീനു പറഞ്ഞതിലും കാര്യമുണ്ട് ..അനിയുടെ ഇഷ്ട്ടം എനിക്കറിയാമെന്നു അവനറിയില്ല …അവ്നിങ്ങോട്ടു വന്നു പറയാതെ തിരിച്ചൊന്നും പറയണ്ട ……..അതല്ലേ നല്ലതു…

.

.

.

.

.

.

.

.

.

.

.

.

.പക്ഷെ ….അനിയൊരിക്കലും അവന്റീഷ്ട്ടം എന്നോട് പറഞ്ഞില്ല …..അവസാന പരീക്ഷയുടെ അന്നെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു …….ചിലപ്പോൾ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചിട്ടാകും ….എങ്കിലും എന്റെ നോട്ടത്തിൽനിന്നും സംസാരത്തിൽ നിന്നും എന്റെ ഇഷ്ട്ടം അവനോടു ഞാൻ പറയാൻ ശ്രെമിച്ചിട്ടുണ്ട് …….അവനെന്തേ അതൊന്നും മനസിലാകാതെ …………

.

.

.

.

10 കഴിഞ്ഞു പ്ലസ് വൺ ചേർന്നപ്പോളും എന്റെ മനസ്സിൽ അനിയോടുള്ള ഇഷ്ട്ട അങ്ങനെ തന്നെ ഉണ്ടായിരുന്നു …കാണാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ….ആനിയുടെ നോട്ടവും സംസാരവും..എന്നെ കാണുമ്പോളുള്ള പേടിയും പരിഭ്രാമവും ഒന്നും ഞാൻ വേറെ ആരിലും കണ്ടിട്ടില്ല …അതൊക്കെ ഇന്നും എന്റെ കണ്മുന്നിലുണ്ട് ……….🤗🤗

പുതിയ സ്കൂളിൽ ഞാൻ ആരോടും അധികം കൂട്ടുകൂടാനോ ..സംസാരിക്കാനോ ഒന്നിനും പോയിട്ടില്ല …..എന്റടുത്തു കൂട്ടുകൂടാൻ പലരും വന്നിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു നിന്നു, മീനുട്ടിയെപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടാത്തതുകൊണ്ടാകാം …. മീനുട്ടിയുണ്ടാരുന്നേൽ അവളോട് എല്ലാം പറയായിരുന്നു …..

Leave a Reply

Your email address will not be published. Required fields are marked *