എന്റെ സ്വന്തം ദേവൂട്ടി – 6 Like

Related Posts


ഇതും പറഞ്ഞു കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.

പാവം ചെറുപ്പം മുതലേ മനസിൽ കയറിയാ ഒരുത്തവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പോകുന്നു.

“എടി ദേവികയെ നീ വല്ലതും കേട്ടോ.”

“ഉം ”

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“ഒരു കല്യാണം കോളം ആക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരികുമ്പോൾ കാവ്യാ മോൾ എന്തിന് പേടിക്കണം.

നമുക്ക് മൊത്തം കോളം തോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കി കൊടുക്കടാ അവന് ”

“എങ്ങനെ?”

“നീ പോയി ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”

ഞാൻ പിന്നെ ഒന്നും നോക്കില്ല പോയി അവളെ വിളിച്ചു കൊണ്ട് വന്നു.

ദേവിക ആണേൽ കാവ്യാ ക് മോട്ടിവേഷൻ കൊടുത്തു.

ഞാൻ ആണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.

തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യാ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ ഫുൾ പവർ ൽ ആണ് പോകുന്നെ.

ഞാൻ ദേവികയെ വിളിച്ചു. ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.

“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാൻ ഉള്ള പോക്ക് ആണ് ”

“എന്ത്?”
“അപ്പൊ ശെരി മോനെ. ഇന്ന് മോന് പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട വേഗം വീട്ടിൽ പോ… പോ.

ഇവിടെ ഇരുന്നാൽ നീ അവമാരുടെ കൂടെ കൂടി ചിത്ത കുട്ടി ആയി പോകും.”

എന്ന് പറഞ്ഞു എന്നെ തള്ളി തള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളികാം എന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യാ വിളിച്ചു പോയെക്കരുത് എന്ന് പറഞ്ഞു.

എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിന് ഉണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കി തന്നതാ.

തനിക് ഒത്ത ഒരു എതിരാളി എന്നപോലെ.

അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ട് ഉണ്ട്.

പിന്നെ ഞാൻ നിന്നില്ല എന്റെ ഭാര്യ പറഞ്ഞത് അല്ലെ എന്ന് ഓർത്ത് വീട്ടിലേക് പോയി. വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത്. അമ്മയുടെ കൂടെ കൂടി പറമ്പിൽ വിറക് ഓടിക്കാൻ ഒക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ തന്നെ കാണും. രണ്ട് ആൾക്കും ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും.
ഇജാതി അട്ട്രാക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക് ഇല്ലേ ഒരു രാത്രി മതി അപ്പൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവിക ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.

അങ്ങനെ രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു. കാവ്യാ ആണേൽ ഓൺലൈൻ പോലും കാണാൻ ഇല്ലാ. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യാ വന്നിട്ട് ഇല്ലാ. എനിക്ക് എന്തൊ പോലെ അവൾ വരാത്തത് കാരണം. ദേവിക ആണേൽ എന്റെ അടുത്ത് വന്നു.

“ഇനി നമുക്ക് അവളെ വിളികാം” എന്ന് പറഞ്ഞു
അവൾ തന്നെ വിളിച്ചു എന്റെ ഫോണിൽ നിന്ന് പക്ഷേ ഫോൺ എടുക്കുന്നില്ല.

ദേവികക് ടെൻഷൻ ആകുന്നുണ്ട് എന്ന് എനിക്ക് തോന്നി.

“എന്ത് പറ്റി ”

“ഏയ് ”

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു പക്ഷേ കിട്ടാതെ വന്നപ്പോൾ. ഉച്ചതേ ക്ലാസ്സ്‌ പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക് ബൈക്കിൽ പോയി.

എന്ത് പറയാൻ സംഭവം സീരിയസ് കാര്യത്തിന് ആണ് പോകുന്നത് എങ്കിലും അവൾ എന്നോട് ചേർന്ന് ഇരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടിയും അത് ഒരു സുഖം ആണെന്ന് എനിക്ക് തോന്നി പോയ നിമിഷം ആയിരുന്നു.

ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ചു ശേഷം പറഞ്ഞു.

“മോനെ.
മോന്റെ മനസിലിരിരിപ്പ് എനിക്ക് അറിയാം.
ഇപ്പൊ വണ്ടി ഓടിക്കു അധികം ചിന്ത വേണ്ടാ കേട്ടോ.”

“നീ ഇത് എങ്ങനെ മനസിലാക്കി.”

“നീ നേരെ നോക്കി വണ്ടി ഓടിക്കാട്ടോ.

പിന്നെ ഈ ഹെൽമറ്റ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കാൻ അല്ലാ. എടുത്തു തലയിൽ വെക്കേട ഹരി ഏട്ടാ.”

“ശെരി എന്റെ ദേവൂട്ടി.”

പിന്നെ ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അങ്ങനെ ആളെ ഒന്നും കണ്ടില്ല. അവൾ അവിടെ അടുത്ത് ഉള്ള വീട്ടിൽ ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്ന് കേട്ട്.

പിന്നെ ഞങ്ങൾ സ്റ്റേഷൽ ചെന്ന് ചോദിച്ചപ്പോൾ.

കാവ്യാ മൊത്തം സീൻ ആക്കി എന്നും നിവർത്തി ഇല്ലാതെ മുറ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു അവന് കെട്ടാൻ എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ൻ പോയേക്കുവാ എന്ന് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ വന്നു ഹാജർ അവൻ പറഞ്ഞിട്ട് ഉണ്ടെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനും ആയി അടുപ്പം ഉള്ള ആൾ ആയത് കൊണ്ട് ആണ് പറഞ്ഞു തന്നെ.
അപ്പോഴാണ് ദേവികക് ഒരു ആശുവസം ആയത്.

എന്തായാലും ഇനി അവരെ കണ്ടിട്ടേ പോകുന്നുള്ളൂ.

ഇച്ചിരി നേരം കഴിഞ്ഞതോടെ ഒരു കാറിൽ രണ്ട് പേരും പുറകിൽ ഒരു കാറിൽ അവളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യ യും എല്ലാം വേറെ ഒരു വണ്ടിയിൽ കാവ്യാ ടെ ചെറുക്കന്റെ ആളുകളും.

കാവ്യാ ഞങ്ങളെ കണ്ടു.

ഉഫ് അവൾ ദേവികയെ ഒന്ന് നോക്കി. ശെരിക്കും പറഞ്ഞാൽ ചട്ടമ്പിനാട് സിനിമയിൽ ദേശാമൂലം ദാമു ന്റെ ഒരു സീൻ ആയിരുന്നു ഓർമ്മ വന്നത് അത്‌ കണ്ടപ്പോൾ.

ഞങ്ങൾ അവർ തിരിച്ചു വരുന്നത് നോക്കി സ്റ്റേഷന്റെ പുറത്ത് നിന്ന്.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ ചേട്ടനും എല്ലാവരും ദേഷ്യപെട്ടു കാറിൽ പോയി. അവളുടെ അമ്മായിഅമ്മക്ഉം കുടുംബത്തിനുഉം ഒരു തെളിച്ചം ഇല്ലാതെ അവർ വണ്ടിയിൽ കയറി പോയി.

പിന്നെ ആണ് ചങ്കതിയുടെയും അവന്റെ ചെറുക്കന്റെയും മരണ മസ് എൻട്രി സ്റ്റേഷൻന്ന്.

കാവ്യായും അവളുടെ ഭർത്താവും ഞങ്ങളെ കണ്ടു അടുത്തേക് വന്നു.

കാവ്യാ വന്നു ദേവികയെ കെട്ടിപിടിച്ചു. ഞാൻ പുള്ളികാരന് ഒരു കൈ കൊടുത്തു.

അപ്പൊ തന്നെ കാവ്യാ യാ ദേവികക് അവളുടെ ഭർത്താവിനെ പരിചയപ്പെടുത്തി.

“ദേവികെ ഇതാണ് എന്റെ മുറച്ചെറുക്കൻ. ഇപ്പൊ എന്റെ കെട്ടിയോൻ മനു.”

പിന്നെ ഞങ്ങൾ സംസാരിച്ച ശേഷം അവരുടെ ഫോട്ടോ എടുത്തു ഞാൻ സ്റ്റാറ്റസ് ഇട്ട്. പിന്നെ അവരോട് എങ്ങനെ ആണ് ഇനി എന്ന് ചോദിച്ചപ്പോൾ. ഇന്ന് മനുന്റെ വീട്ടിലും പിന്നെ കോളേജ് ഹോസ്റ്റലിൽ ദേവികയുടെ കൂടെ പടുത്തം കഴിയുന്നവരെ യും അത്‌ കഴിഞ്ഞു മനു ഏട്ടന്റെ ഒപ്പം തന്നെ എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *