എന്റെ സ്വർഗ്ഗലോകം 1

എന്റെ സ്വർഗ്ഗലോകം

Ente Swargalokam | Author : Kidavu


ഒരു ഉച്ച സമയം. നല്ല ചൂടുള്ള ദിവസമായിരുന്നു. ഞാനാണെങ്കിൽ ഓഫീസിൽ മടിപിടിച്ച് പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മേശക്ക് മുകളിലെ ലാൻഫോൺ റിങ് ചെയ്തു. മറുവശത്ത് സമാധാനമായി സംസാരിക്കുന്ന ഒരു വെക്തി. ശബ്‌ദം നല്ല പരിചയമുണ്ട്. അടുത്തുള്ള ഡി അഡിക്ഷൻ സെന്ററിന്റെ മേതാവി ഡോക്ടർ മൈഥിലിയാണ്.

 

 

: ഹലോ, നിനക്കൊരു ചെറിയ ജോലി ഉണ്ട്. നിനക്ക് തിരക്കൊന്നും ഇല്ലല്ലോ.

: ഇല്ല ഞാൻ ഇന്ന് ഫ്രീയാണ്. എന്താണ് മാഡം.

: പിടി വാശിക്കാരിയായ ഒരു സ്ത്രീയെ നീ ഇങ്ങോട്ടേക്കു കൂട്ടികൊണ്ട് വരണം. അവരുടെ ഫാമിലിയുടെ റിക്വസ്റ്റാണ്. ഞാൻ വിവരങ്ങൾ എല്ലാം നിനക്ക് അയച്ചു തരാം.

: ശരി മാഡം.

 

 

കുറച്ചു നേരം കഴിഞ്ഞു എല്ലാ വിവരങ്ങളും വാട്സ് അപ് വഴി കിട്ടി. പേര് അന്ന തോമസ്. വയസ്സ് മുപ്പത്. കൂടെ അവരുടെ വീട്ട് അഡ്രസ്സും, ഇപ്പോൾ അവർ എവിടെ ഉണ്ട് എന്നതിന്റെ അഡ്രസ്സും. ഞാൻ ആ ഫോട്ടോ എടുത്തു നോക്കി. ചുരുണ്ട മുടിയും വിടർന്ന ചുണ്ടുകളും ഉള്ള സുന്ദരി.

 

 

എനിക്ക് അയച്ചു തന്ന അഡ്രസ്സ് അന്വേഷിച്ചു നടന്നു. വയനാട്ടിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എനിക്ക് ഒരു തിരക്കേറിയ നഗരത്തിലൂടെ നടക്കുക എന്നത് കുറച്ചു വിഷമമുള്ള കാര്യമാണ്. കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ ഞാൻ അവിടെയെത്തി. രണ്ടു വരി പാതയുടെ ഇരു വശത്തും വാഹനങ്ങൾ ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ സ്ഥലം.

ഇതുവരെ കാണാത്ത ഒരു വ്യക്തിയെ അന്വേഷിച്ച് ഒരു പരിചയവും ഇല്ലാത്ത ആളുകൾക്കിടയിലൂടെയും സ്ഥലത്തു കൂടെയുള്ള ഒരു നടത്തം. മടുപ്പാണ് ഇത് എന്നാലും എന്നെ ഏല്പിച്ച കാര്യം ചെയ്തു തീർക്കണം. ഒരു ചെറിയ വാതിൽ കടന്ന് ഉള്ളിലേക്ക് കയറി. ചുവപ്പും ഒറഞ്ചും കലർന്ന ഒരു മങ്ങിയ വെളിച്ചം ആ മുറിയാകെ നിറഞ്ഞിരുന്നു. ഓരോ മൂലകളിൽ നിന്നും കറുപ്പ് കത്തിച്ചു വലിക്കുന്നതിന്റെ ചുവപ്പു വെളിച്ചം മങ്ങിയും തെളിഞ്ഞും വന്നുകൊണ്ടിരുന്നു.

 

 

അവിടെ എത്തുന്ന ആർക്കും വരാവുന്ന ഒരു സ്വഭാവിക ചിന്ത എന്നെ അലട്ടി. നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു മറയും കൂടാതെ കറുപ്പ് വിൽക്കുന്നുണ്ട്. ഇതു തടയേണ്ട അധികാരികളെല്ലാം കണ്ണടക്കുകയാണോ.

 

 

അവിടെ ഉണ്ടായിരുന്ന വിചിത്രമായ വസ്ത്രം ധരിച്ച ഒരാൾ എന്നെ ഒഴിഞ്ഞ മേശയിലേക്ക് ക്ഷണിച്ചു. അവിടെയുള്ള ഒരു ചുമരിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് ചോദിച്ചു,

 

 

: നിങ്ങൾക്ക് എന്താണ് വേണ്ടത് സർ.

: ഞാൻ ഇതിനു വേണ്ടി വന്നതല്ല. ഞാൻ ഒരു സ്ത്രീയെ അന്വേഷിച്ചു വന്നതാണ്.

 

 

ഞാൻ മറുപടി പറഞ്ഞു. പലതരത്തിലുള്ള കുപ്പികൾ സിഗിരറ്റുകൾ എല്ലാം നിരത്തി വച്ചിരിക്കുന്നു. അതെല്ലാം അതിനു മുൻപിലുള്ള ചില്ലിലൂടെ വെക്തമായി കാണാനുണ്ട്. ഞാൻ എന്റെ കയ്യിലുള്ള ഫോട്ടോ അയ്യാൾക്ക് കാണിച്ചു കൊടുത്തു. എന്നെ അയ്യാൾ പിന്തുടരാൻ ആംഗ്യം കാണിച്ചുകൊണ്ട് നടന്നു. ഞാൻ അയ്യാളുടെ പിറകെ നടന്നു. എന്നിട്ട് അയ്യാൾ അവരെ എനിക്ക് ചൂണ്ടി കാണിച്ചു തന്നു. ബോധം പോയ രീതിയിൽ മേശക്ക് മുകളിൽ തല താഴ്ത്തി വച്ചു കിടക്കുകയായിരുന്നു അവർ. ഞാൻ പുറത്ത് തട്ടി എഴുന്നേൽപ്പിച്ചു. അവരുടെ സൗന്ദര്യം എന്റെ മണ്ണിലേക്ക് തുളച്ചു കയറി.

പക്ഷെ അവരുടെ കണ്ണുകൾ ചുവന്നിരുന്നു. നേരിട്ട് കാണുമ്പോൾ ഒരു ഇരുപതിയെട്ടു വയസ്സ് മാത്രമേ തോന്നിക്കുകയുള്ളു. നല്ല വടിവുള്ള ശരീരം. അത്യാവശ്യം വലിപ്പമുള്ള മുലകൾ. ആ ശരീരത്തിലേക്ക് കൂട്ടി തയ്ച്ച പോലുണ്ടായിരുന്നു. അതങ്ങനെ ഉയർന്നു വിടർന്നു നിന്നു. അവരുടെ കുറച്ചു മുടികൾ ആ മുഖത്തെ പാതി മറയ്ക്കുന്ന രീതിൽ വീണു കിടക്കുന്നുണ്ട്. അത് ആ സൗന്ദര്യത്തെ തന്നെ മറയ്ക്കുന്നതായി തോന്നി.

 

 

മുഖത്തു വീണ മുടി പുറകിലേക്ക് തട്ടി. പരിചയമില്ലാത്ത ഒരാളെ കണ്ട് അവർ ചോദിച്ചു,

 

 

: ആരാ?

: ഞാൻ ഇവിടെ നിന്നും കൂട്ടികൊണ്ട് പോകാൻ വന്നതാ.

: എങ്ങോട്ട് എന്തിന്?

: നിങ്ങളുടെ വീട്ടിലേക്കാണ് വേറെ എങ്ങോട്ടും അല്ല.

: എനിക്ക് വരാൻ പറ്റില്ല.

 

 

എന്ന് പറഞ്ഞു കൊണ്ട് മേശയിലിരുന്ന ഒരു കുപ്പി മദ്യം അകത്താക്കി. എനിക്കും അതു തന്നെയായിരുന്നു ആവശ്യം. അതുകൊണ്ട് ഞാൻ തടഞ്ഞില്ല. ഞാൻ അവരെ അതിൽ നിന്നും വിലക്കാനോ എന്റെ കൂടെ വരാനോ നിർബന്ധിച്ചില്ല. പിടിവാശിക്കാരിയാണെന്ന് പറഞ്ഞിരുന്നു. പാതി ബോധം മാത്രമുണ്ടായിരുന്ന അവർ അവിടെ മയങ്ങി വീണു. അവിടെ നിന്നും അവരെ താങ്ങി എടുത്തു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി. അവരുടെ ശരീര ഭാരം മുഴുവൻ എന്റെ ദേഹത്ത് അനുഭവപ്പെട്ടു. എന്റെ ഒരു കൈ അവരുടെ വയറിൽ ചുറ്റി പിടിച്ചു. ആ മുലകളുടെ അരിക് എന്റെ ശരീരത്തിൽ മുട്ടി അമർന്നു നിന്നു. ഇതെല്ലാം എന്നിലെ കാമം ഉണർത്തുണ്ടായിരുന്നു. അവിടെ നിന്നും അവരുടെ മുഴുവൻ ഭാരവും താങ്ങി കൊണ്ട് ഞാൻ പതിയെ നടന്നു. ഇടക്കെപ്പോഴോ അവർ ഒന്ന് ഉണർന്ന പോലെ തോന്നി. എന്നാലും സ്വബോധത്തിൽ സംസാരിക്കാനുള്ള ശേഷി അവർക്കുണ്ടായിരുന്നില്ല.

 

 

റോഡിനരികിൽ എത്തിയപ്പോൾ ഞാൻ ഒരു ടാക്സി വിളിച്ചു. പുറകു സീറ്റിൽ അവരെ പതിയെ കിടത്തി. ഞാൻ മുൻപിലുമായി കയറി യാത്ര തിരിച്ചു. ഏകശേഷം അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ഒരു വലിയ കവാടം കടന്ന് അകത്തേക്ക് പോയി. ഇരു വശവും പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അതിനിടയിൽ കൂടി തണൽ മരങ്ങളും എല്ലാം കൂടി ഒരു ആശ്രമ അന്തരീക്ഷം ഉണ്ടായിരുന്നു അവിടെ. ഡി അടിക്ഷൻ സെന്ററിന് മുൻപിൽ വണ്ടി കൊണ്ടുപോയി നിർത്തിയപ്പോൾ അവരെ കൊണ്ടുപോകാൻ രണ്ടു കന്യാസ്ത്രീകൾ വന്നു. അവരെ കൊണ്ട് പോകുന്നത് ഞാൻ നോക്കി കൊണ്ടിരുന്നു. എന്നാലും ഉള്ളിൽ ഒരു ചെറിയ വിഷമം ഉണ്ട്. ഒരാളെ കള്ളം പറഞ്ഞു ഇങ്ങോട്ട് കൊണ്ടുവരേണ്ടി വന്നതിൽ. ഇങ്ങനെ ഞാൻ ചെയ്യുന്നത് ആദ്യമായിട്ടല്ല. എപ്പോഴും ഒരു കാര്യം പറഞ്ഞ് ഞാൻ സമാധാനിക്കാറുണ്ട്. ഇവിടെ വരുന്നവെരെല്ലാം ഒരു പുതിയ ജീവിതത്തിലേക്ക് എത്തുമല്ലോ എന്നത്.

 

 

ഞാൻ ഒരു കൗൺസിലർ ആണ്. പ്രധാനമായും കുട്ടികൾക്കാണ് കൗൺസിലിംഗ് കൊടുക്കാറ്. എന്നാലും മുതിർന്നവർക്കും നൽകി വരാറുണ്ട്. പൊതുവെ ലഹരിക്ക് അടിമ പെട്ടവരെ അടിമകൾ എന്ന് തന്നെയാണ് ഞാനും എന്റെ സഹപ്രവർത്തകരും വിശേഷിപ്പിക്കുന്നത്. ഒരു വിധത്തിൽ നോക്കുമ്പോൾ ഈ ഒരു വിശേഷണം തെറ്റാണെന്നും തോന്നും. പക്ഷെ ലഹരിക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്നും ഒരു മോചനം എന്നുള്ളത് അത്ര എളുപ്പമല്ല. അത് കൊണ്ട് തന്നെയാണിത്. ലഹരി ഉപയോഗിക്കുന്ന ആളുകളെ അടിമകൾ എന്ന് വിശേഷിപ്പിച്ചാൽ ഒരു പക്ഷെ അവരിൽ ഒരു കുറ്റബോധം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞേക്കും എന്നതാണ് ഞങ്ങളുടെ വിശ്വാസം. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. ചിലപ്പോൾ അവരിൽ ഒരു മാറ്റമുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞെങ്കിലോ.

Leave a Reply

Your email address will not be published. Required fields are marked *