എപ്പോഴൊക്കെയോ
Eppozhokkeyo | Author : Adam
June 20,2022 സമയം രാത്രി രണ്ടു മണി കഴിഞ്ഞരിക്കും , എപ്പോൾ ഉറങ്ങി എന്നത് നിശാചയം ഇല്ല, പക്ഷെ കഴിഞ്ഞ ദിവസം ഒരു പ്രത്യേക മാനസികാവസ്ഥയുടെ കടന്നു പോയത്, എന്റെ വിവാഹം ആയിരുന്നു, നമ്മൾ എല്ലാവരും അനുഭവിച്ച ആ അടച്ചിട്ട രാവിന്റെയും പകലിന്റേയും ഈടക്കായിരുന്നു ആ ദിനം അകപ്പെട്ടു പോയത്. പരിചയപ്പെടാൻ മറന്നു,
ഞാൻ ആദിത്യ, കാനഡയിൽ ഒരു അസിസ്റ്റന്റ് റീസെർച് ഫെലിലോ ആയി ജോലി ചെയുന്നു, ഈ കഥ നടക്കുമ്പോൾ ഞാൻ ജൂനിയർ റിസർച്ച് അസിസ്റ്റന്റ് ആയിരുന്നു, അവിടെത്തെ സ്റ്റേറ്റ് സ്പോൺസർ ചെയ്തിരിക്കുന്ന ഒരു ശാസ്ത്ര വിഭാഗത്തിൽ , ഒരു അണുഘടകമായി ഞാനും. അതൊന്നും എവിടെ പ്രസക്തി ഇല്ല എന്നറിയാം, എന്നെ കുറിച്ച് പറഞ്ഞാൽ അമ്മാവന്മാരുടെ വീടുകളിൽ നിന്നും അമ്മാവന്മാരുടെ വീടുകളിലേക്ക് എറിയപെട്ടവൻ,
പക്ഷെ അല്പം വസ്തു വകകൾ എന്റെ പേരിൽ ഉള്ളതുകൊണ്ട് , എന്നെ അവർക്കു അങ്ങനെ ഉപേഷിക്കാനും പറ്റാതായി, ഉള്ളിൽ അമർഷവും പുറത്തു സ്നേഹവുമായി നീണ്ട 16 വർഷങ്ങൾ അതായിരുന്നു ബാല്യം.
18 തികഞ്ഞു പ്ലസ് ടു സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയ ശേഷം മുത്തശ്ശിയുടെ കൈയിൽ നിന്നും വസ്തു വിന്റെ ആധാരവും കൊണ്ട് നേരെ പോയത് എന്നും സഹാനുഭൂതിയോടെ മാത്രം എന്നെ നോക്കിയിരുന്ന അമ്മയുടെ സുഹൃത്ത് ഭാമ ടീച്ചറുടെ അടുത്തായിരുന്നു,
ആഗ്രഹം കേട്ട് ടീച്ചർ എന്നെയും കൂടി അവർക്കറിയാവുന്ന ബാങ്ക് മാനേജർ ഡി അടുത്ത് പോയി , 4 മാസം എടുത്തു എല്ലാം ശരി ആയി എനിക്ക് പോകാൻ, അതിനിടയിൽ രണ്ടാമത്തെ അമ്മാവൻ ഭാമ ടീച്ചറുടെ അടുത്ത് പോയി വഴക്കിട്ട് അവരാണ് ഇതൊക്കെ ചെയിപ്പിച്ചെന്നു പറഞ്ഞു , മുത്തശ്ശി പറഞ്ഞു അറിഞ്ഞിരുന്നു അന്ന് അവർ ഒരു നിശ്ബ്ദയായി ചെറുതായി ഒന്ന് ഏങ്ങിഎന്ന് , കണ്ടിട്ടില്ല അതുകൊണ്ടു തന്നെ അത് എങ്ങനെ എന്ന് പറയാൻ എനിക്കറിയില്ല.
8 വർഷങ്ങൾ അതിനിടയിൽ മുത്തശ്ശി മരിച്ചപ്പോൾ വരൻ ശ്രെമിച്ചു പക്ഷെ എന്തുകൊണ്ട് എയർപോർട്ട് വരെ എത്തി തിരിച്ചു പൊന്നു, പിനീട് വന്നത് 2020 ജനുവരി മാസം ആയിരുന്നു. തങ്ങളുടെ പ്രതീക്ഷകൾ മങ്ങുമ്പോൾ തേരിലേറി സഞ്ചരിച്ചവർ ഭൂമിയിലേക്കു ഇറങ്ങി വരും എന്ന് പറഞ്ഞപോലെ , കാലങ്ങൾ കൂടി തിരിച്ചു വന്നപ്പോൾ എല്ലാവരിലും അമ്മാവൻ മാരിലും ,എല്ലാവരിലും സ്നേഹം മാത്രമേ കണ്ടോളു. മൂത്ത അമ്മാവൻറെ ഭാര്യ ,
അവരെ എങ്ങനെ അഭിസംബോധന ചെയ്യാൻ കാരണം, എനിക്കാരെയും എന്റേതെന്ന് പറയാൻ തോന്നിയിട്ടില്ല, അമ്മയുടെ സഹോദരന്മാരെ രക്തബന്ധത്തിന്റെ പുറത്തു അമ്മാവന്മാർ എന്ന് പറയുന്നു. ഇതൊക്കെ തികച്ചും ആന്തരികമായ സംഭാഷങ്ങൾ മാത്രം, പുറത്തു ഞാൻ ഒരു നനുത്ത പുഞ്ചിരിയും മിതമായ സംഭാഷങ്ങളാലും എല്ലാം കൈകാര്യം ചെയ്തു.
അമ്മായി പറഞ്ഞത് എന്റെ വിവാഹം നോകാം എന്നായിരുന്ന അവരുടെ സഹോദരി പുത്രി ഓസ്‌ട്രേലിയയിൽ ഡോക്ടർ എന്നെന്നും പറഞ്ഞു, പിനീട് പറഞ്ഞപ്പോൾ നേഴ്സ് എന്നെന്നും പറഞ്ഞു. ഞാൻ അതും ഒരു ചിരിയിലൂടെ തന്നെ നേരിട്ടു.
1
ഞാൻ വന്നദിവസം കഴിഞ്ഞു പിറ്റേ ദിവസം രാവിലെ ഒരു 8 മണിയോടെ അല്പം ചോക്ലേറ്റും ഒരു ഐപാഡ് കൊണ്ട് ഭാമ ടീച്ചറുടെ വീട്ടിലേക്കു പോയി, ഭാമ ടീച്ചർ എന്റെ അമ്മയുടെ കൊച്ചു അനുജത്തി പോലെ തന്നെ ആയിരുന്നു, അമ്മയോടുള്ള ആ സ്നേഹം ആണോ അവർ എനിക്കും പങ്കിട്ടു തന്നെതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇപ്പോഴും. എന്നെ കണ്ട പാടെ അവർ മുറ്റത്തേക്കു വന്നു, രാവിലെ തന്നെ അമ്പലത്തിൽ പോയിവന്നതായിരുന്നു അവർ. പുലർകാല സെറ്റ് സാരിയിൽ അവരെ കാണാൻ നല്ല ഐശ്വര്യം ആയിരുന്നു.
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് വീടിന്റെ അകത്തേക്കു കയറി, ഇവര് മായി എങ്ങനെ സംസാരിക്കാൻ കാരണം ഈ 8 നാട്ടിൽ അകെ സംസാരിച്ചത് മുത്തശ്ശിയുള്ളപ്പോൾ മുത്തശ്ശിയോടും, മുത്തശ്ശി പോയശേഷം ഭാമ ടീച്ചറോടും മാത്രമാണ്, അതും 2 മാസത്തിൽ ഒരിക്കൽ എന്ന കണക്കിൽ , പക്ഷെ അവരോടു ഉള്ള ആത്മബന്ധം ആ പതിനെട്ടുകാരൻ അന്ന് വിശ്വസിച്ചു ചെന്ന് കേറിയ പടിവാതിലിൽ ഇന്നും ഉറച്ചു തന്നെ നില്കുന്നു.
അകത്തു നിന്നും ഭാമ ടീച്ചറുടെ മകൾ അമല വന്നു, ഒരു പുഞ്ചിരിയോടെ എന്നെയും ടീച്ചറെയും നോക്കി നിന്നു, അവൾ സംസാരിക്കില്ല, ശബ്ദം വളരെ നേർത്തു കേൾകാം, പണ്ട് മുതലേ അങ്ങനെ ആണ്, അവൾ നമ്മൾ സംസാരിക്കുന്നത് മനസിലാക്കുക ലിപ് നോക്കിയാണ്. ടീച്ചറോടുള്ള സംസാരത്തിന്റെ ഇടയിൽ കൈയിലെ ഐപാഡും ചോക്ലേറ്റിസും അവൾക്കു കൊടുത്തു , അവളിൽ അതിയായ ഒരു സന്തോഷം ഞാൻ കണ്ടു, അത് ആ ഗിഫ്റ് കൊടുത്തതിനായാലേ, എന്തോ അവളെ ഒഥല്ലോ എന്നുള്ള ഒരു സന്തോഷമായാണ് എനിക്ക് തോന്നിയത്.
ജനുവരി 22
അവിടെനിന്നും ഇറങ്ങി വീട്ടിൽ ചെന്നു പിന്നിടുള്ള 10 ദിവസങ്ങൾ നല്ല തിരിക്കായിരുന്നു, അത് വരെ ഇല്ലാതിരുന്ന ബന്ധുകൾക്കൊക്കെ എന്നെ കാണണം ആരെയും വെറുപ്പിക്കാൻ നിന്നില്ല ഞാനും എല്ലാവരെയും പോയി കണ്ടു, പക്ഷെ, ആരെയും എന്റേതെന്നു പറയാനായി എനിക്ക് ഉള്ളാലെ പറ്റിയിരുന്നില്ല. ഒരു നിർവകരാശാന്തത അവരുടെ സ്നേഹപ്രകടങ്ങളിൽ എനിക്ക് അനുഭവപെട്ടു. അടുത്ത പത്തുദിവസം വീടിൽ തന്നെ ആയിരുന്നു,
തറവാട്ടിൽ. എന്റെ വിവാഹ കാര്യം ആയിരുന്നു പല സന്ദർഭങ്ങളിൽ ചർച്ച വിഷയം, എനിക്ക് തോന്നി തുടങ്ങി ഒരു വിവാഹം ഒക്കെ ആകാമെന്ന്. പക്ഷെ ഒരു നിർബന്ധം ഉണ്ടായിരുന്നു, കഴിക്കുന്ന പെൺകുട്ടിക് കുറെ ബന്ധുക്കൾ വേണം അവരെല്ലാം എന്റേത് കൂടി ആകണം എന്നു, പക്ഷെ എല്ലാവരാലും കണ്ടുപിടിക്കപ്പെട്ട ഒന്നിലും ഞാൻ അത് കണ്ടില്ല, അല്പം നിരാശ ആയെന്നും പറയാം. ടീച്ചറെ കണ്ടു ഒരു പാട് ദിവസമായാലോ നവംബോറോടെ എനിക്ക് പോകുകയും വേണം, അങ്ങനെ ഞാൻ ടീച്ചറുടെ കോടോത്തെ സംസാരിച്ചിരിക്കുന്ന സമയത്തു ടീച്ചർ അമലയുടെ വിവാഹ ആലോചനകളും, അവർ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളും പറഞ്ഞത്,
എന്റെ കണ്ണിൽ ഇന്നും എന്റെ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഞാൻ കാണുന്ന ടീച്ചർ ഒറ്റാമോളോടെ വലിയൊരു തറവാട്ടിൽ കഴിയുന്നു, ആവശ്യത്തിൽ കൂടുതൽ വസ്തുവകകൾ അവർക്കുണ്ട്, കൂടാതെ തൊഴിലും, പക്ഷെ ഉപേക്ഷിച്ചു പോയ നമ്പൂതിരി പറഞ്ഞു പരത്തിയ കഥകളും എല്ലാം ആ കുടുംബത്തെ എത്രെ തളർത്തി, കൂടാതെ അമലയുടെ കേള്വിക്കുറവും സംസാരിക്കാൻ കഴിയാത്തതും എത്രെതോളം അവളുടെ വിവാഹത്തെ ബാധിക്കുന്നുടെന്നും ആ ഒരു സംസാരത്തിലാണ് എനിക്ക് മനസിലായത് ,
അമല ഒരു സാധാരണ പെൺകുട്ടി ആണ്, ആവശ്യത്തിന് സൗന്ദര്യം, ശരിക്കും ഐശ്വര്യം ആണ് അവൾക്കു കൂടുതൽ, വലിയ കണ്ണുകളോട് കൂടി, ചെറു പുഞ്ചിരി വിടർത്തുന്ന കവിൾ തടങ്ങൾ.