ഏട്ടത്തി 2
Ettathy Part 2 | Author : Achillies | Previous Part
കാത്തിരുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം…❤️❤️❤️
തിരക്കുകൾ കൊണ്ടാണ് വൈകിയത്,… ഒരു പാർട്ട് കൂടെ ഉണ്ടാവും… തെറ്റുകൾ ഉണ്ടാവും പറഞ്ഞു തരുന്നത് അനുസരിച്ചു തിരുത്താം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
“മോനു….”
മുടിയിലിറങ്ങിയ തഴുകലിലാണ് കട്ടിലിൽ ചിന്തയിലാണ്ട് കമിഴ്ന്നു കിടന്നിരുന്ന കിച്ചു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റത്.
സന്ദേഹവും സങ്കടവും മാറ്റാൻ ഒരു കുഞ്ഞു പുഞ്ചിരി മുഖത്തു നിറച്ചു അവനെ നോക്കി ഇരിക്കുന്ന അമ്മയെ കണ്ട അവൻ എഴുന്നേറ്റിരുന്നു.
“നീ എന്താ കിച്ചു ആലോചിച്ചോണ്ടിരുന്നെ…”
അവന്റെ കവിളിൽ തഴുകി അമല ചോദിച്ചപ്പോൾ കയ്യിലെ നനവിൽ അവനു വല്ലാത്ത ആശ്വാസം തോന്നി.
“ഒന്നൂല്ലമ്മ…”
“വാ കിച്ചു…ന്റെ മടിയിൽ കിടക്ക്….ത്രനാളായി നീ എന്നെ കെട്ടിപ്പിടിച്ചു കിടന്നിട്ട്…”
മടിയിലേക്ക് കിച്ചുവിനെ ചായ്ച്ചു കൊണ്ട് അമല അവന്റെ നെറ്റിയിലും മുടിയിലും കയ്യോടിച്ചു.
“ദേഷ്യോണ്ടോ…കിച്ചൂന് അമ്മോട്…”
“മ്മ്മ് ച്ചും…”
“കള്ളം പറയണ്ട…..നിന്നോട് ഒരു വാക്ക് പോലും ചോയ്ക്കാണ്ടാ പെട്ടെന്ന് ഞാൻ അത് പറഞ്ഞതെങ്കിലും, എന്റെ മനസ്സിൽ അത് കുറച്ചു നാളായി തോന്നി തുടങ്ങിയ കാര്യാ….”
മടിയിൽ കിടന്ന് കിച്ചു കണ്ണു മിഴിച്ചു അമലയെ നോക്കി.
“ഹ….നോക്കി കണ്ണു തുറുപ്പിക്കല്ലേടാ ചെക്കാ…”
അവന്റെ മുഖം നേര്യതിൽ ചാടി നിന്ന തുളുമ്പുന്ന വയറിന്റെ ചൂടിലേക്ക് അമർത്തി അമല കൊഞ്ചിച്ചു.
“അവളെ എനിക്ക് ഒത്തിരി ഇഷ്ടാ കിച്ചു…. ഇവിടെ നിന്റെ ഏട്ടൻ ഉപദ്രവിക്കുമ്പോൾ ഒക്കെ ഓർത്തിട്ടുണ്ട്…. അതിന് നിന്നെ കൊടുത്താൽ മതിയായിരുന്നൂന്ന്….”
“അമ്മാ…!!!!”
അമ്പരപ്പോടെയാണ് കിച്ചു അമലയെ കേട്ടു കിടന്നത്.
“നീ ഞെട്ടുവോന്നും വേണ്ട… ചിലപ്പോ ഇത് നടന്നു കഴിഞ്ഞാൽ നാട്ടാരും വീട്ടുകാരും കുറ്റം പറയുവായിരിക്കും, എല്ലാരുടെയും വാ മൂടി വെച്ചു ജീവിക്കാൻ ഒന്നും പറ്റത്തില്ല…. ഇനിയൊരിക്കൽ അവൾക്ക് ഒരു ജീവിതം വേണോന്നു തോന്നിയാൽ അവളെ പറഞ്ഞു വിടണ്ടേ…. ഒരു ആലോചന വന്നു ഞാൻ ന്റെ മോളെ കെട്ടിച്ചു വിട്ടാലും, അവൾ ഈ വീട്ടീന്ന് പോണ്ടേ കിച്ചു…. അവളെ വിടാൻ എനിക്ക് തോന്നുന്നില്ലെടാ…. ഇനിയിപ്പോ വരുന്ന ആള് നിന്റെ ഏട്ടനെ പോലെ ആണെങ്കിലോ, ഒരു ജന്മത്തേക്കുള്ള സകല വേദനേം ആ പാവം അനുഭവിച്ചതാ…. നീ ആവുമ്പോ എനിക്ക് പൂർണ വിശ്വാസാ നീ എന്റെ മോളെ പൊന്നുപോലെ നോക്കും ന്ന്….”
കിച്ചു എല്ലാം കേട്ടു മരവിച്ചു കിടന്നുപോയിരുന്നു…
“നിനക്ക്….നിനക്ക് പറ്റില്ലേ കിച്ചൂട്ട അവളെ നോക്കാൻ, അവളെ സന്തോഷിപ്പിക്കാൻ…”
അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി അമല ചോദിച്ചു. അവളുടെ സ്വരം വിറച്ചിരുന്നു…. ഹൃദയത്തിലെ മുഴുവൻ സന്തോഷവും അവന്റെ ഉത്തരത്തിലേക്ക് ഒതുങ്ങും പോലെ ആണ് അമല അവനെ നോക്കി ഇരുന്നത്.
“ഞാൻ നോക്കിക്കോളാം അമ്മ….എനിക്ക് ജീവനുള്ള കാലം വരെ എന്റെ ഭാര്യയായി ഞാൻ നോക്കിക്കോളാം… പക്ഷെ ഏട്ടത്തി….”
അവസാനം ഒരു നിരാശയുടെ സ്വരം അവന്റെ ചോദ്യത്തിൽ പടർന്നത് കണ്ട അമല അവന്റെ മുഖം കയ്യിൽ കോരി എടുത്തു…
“ന്റെ മോൻ അത് ആലോചിച്ചു തല പുകയ്ക്കണ്ട…. അവളെ, ന്റെ മോളാ….അവളെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…”
അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, അമല മുറി വിട്ടു പുറത്തേക്ക് നടന്നു.
*******************************
ഒരു മാസം കടന്നു പോയത് കിച്ചു അറിഞ്ഞത് കൂടി ഇല്ല…
അമ്മ എന്ത് പറഞ്ഞാണ് നീരജയെ സമ്മതിപ്പിച്ചതെന്നും അവനറിഞ്ഞില്ല, കല്യാണത്തിന് അവൾക്ക് സമ്മതം ആണെന്ന് മാത്രം രണ്ടു ദിവസം കഴിഞ്ഞു അവൾ വന്നു അവനോട് പറഞ്ഞു, അതിനു ശേഷം നീരജയെ നേരിൽ ഒന്നു ഒറ്റയ്ക്ക് സംസാരിക്കാൻ പോലും കിച്ചുവിന് കിട്ടിയില്ല,… എപ്പോഴും കിച്ചുവിനെ ഒഴിവാക്കാൻ മാത്രമേ നീരജ നോക്കിയുള്ളൂ… സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം ഒരവസരം പോലും തരാതെ അവൾ അവനിൽ നിന്നും ഒളിച്ചോടി.
താലി കയ്യിൽ ഇരിക്കുമ്പോഴും അവളെ തന്നെ ഒത്തിരി വട്ടം കിച്ചു വീണ്ടും വീണ്ടും നോക്കി, മുഖത്തെ ഭാവം നോക്കി ഉള്ളറിയാൻ ഒത്തിരി ശ്രെമിച്ചെങ്കിലും ശൂന്യത നിറഞ്ഞ അവളുടെ മുഖം കിച്ചുവിനെ വീണ്ടും വീർപ്പു മുട്ടിച്ചതെ ഉള്ളൂ, അധികം ആരും ഇല്ലാതിരുന്ന അമ്പലത്തിൽ വെച്ചു ചുറ്റും കൂടി നിന്ന കുറച്ചു പേർ മാത്രം സാക്ഷിയായി അവൻ നീരജയുടെ കഴുത്തിൽ താലി കെട്ടി.
എന്നോ തമ്മിൽ ആരംഭിച്ച മൗനം നീണ്ടു അവരുടെ മുറിയിലും എത്തി. ആദ്യരാത്രിയുടെ ഒരുക്കങ്ങളോ ചമയങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്റെ മുറിയിൽ കിച്ചു സ്വയം മനസ്സിനെ വരുതിയിൽ കൊണ്ടുവരാൻ ശ്രെമിച്ചു കൊണ്ടിരുന്നു.
എങ്കിലും സ്വന്തം ഏട്ടത്തി ഇന്ന് തന്റെ ഭാര്യ ആണെന്നുള്ള ചിന്ത അവനെ ഉള്ളാലെ ഉലച്ചു കൊണ്ടിരുന്നു. നാളുകൾ ഉള്ളിൽ ആരോടും പറയാതെ നടക്കില്ല എന്നു മനസ്സിൽ പറഞ്ഞു പഠിപ്പിച്ച കനവ് ഇന്ന് സഫലമാകുമ്പോൾ സന്തോഷത്തിനു പകരം ഒരു തരം മരവിപ്പായിരുന്നു കിച്ചുവിനെ വേട്ടയാടിയത്.
“നിന്റെ ആഗ്രഹം നിന്റേത് മാത്രം ആയിരുന്നു കിച്ചു… നീരജയ്ക്ക് നീ അനിയൻ ആയിരുന്നു എന്നും എപ്പോഴും ഇന്നും…”
അവന്റെ ഉള്ളിൽ ഇരുന്ന് ആരോ അവനോടു പറയുംപോലെ തോന്നി.
നീരജയുടെ കല്യാണം ഉറപ്പിച്ച ശേഷമുള്ള പെരുമാറ്റം കൂടി ചിന്തിച്ച കിച്ചുവിന് അതിന്റെ സത്യം അറിയാൻ അധികം ചിന്തിക്കേണ്ടിയും വന്നില്ല.
“ക്ടക്…#@@”
ആലോചനയിൽ നിന്നും ഞെട്ടിയ കിച്ചു കണ്ടത് കയ്യിലെ പാൽ ഗ്ലാസ്സ് മേശയിൽ വെച്ചു വാതിൽ അടക്കുന്ന നീരജയെ ആയിരുന്നു. എന്നത്തേയും പോലെ മുണ്ടും നേര്യതും ധരിച്ചു കുളികഴിഞ്ഞ മുടി വിരിച്ചിട്ട് നിൽക്കുന്ന നീരജ, മുഖത്തും കഴുത്തിലും തുള്ളികൾ തിളങ്ങി എങ്കിലും വിഷാദ ഭാവം നിറഞ്ഞ അവളുടെ മുഖം നോക്കി അവനൊന്നു ചിരിക്കാൻ പോലും കഴിഞ്ഞില്ല.. അവൻ ആ റൂമിലെ ഇല്ല എന്ന നിലയിൽ ആയിരുന്നു നീരജയുടെ ചലനങ്ങൾ, നോട്ടം പോലും പാളി വീഴരുത് എന്നു ഉറപ്പിച്ച പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടി വേഗം വീശി ഉണക്കി നനവ് കളഞ്ഞു ഒരക്ഷരം പോലും മിണ്ടാതെ അവൾ ബെഡിൽ അവനിൽ നിന്നും ഒരു ദൂരം മാറി കിടന്നു.
ഇനിയുള്ള രാത്രികളും തന്റെ ബാക്കിയുള്ള ജീവിതവും എങ്ങനെ ആയിരിക്കും എന്ന് ഏറെക്കുറെ മനസിലായ കിച്ചു കയ്യെത്തിച്ചു ലൈറ് ഓഫ് ആക്കി കിടന്നു.
ഗ്ലാസ്സിലെ പാലിനെ നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോൾ അവന് ആദ്യമായി അമ്മയോട് ദേഷ്യം തോന്നി അതിലും മുകളിൽ ഇതിനു സമ്മതിച്ച തന്നോടും. *******************************
രാത്രികൾ നിദ്രവിഹീനമായി തുടരുമ്പോഴും പകലുകളിൽ അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം അവർ പരസ്പരം അഭിനയിച്ചു. അഭിനയമാണെന്നു അവർക്ക് തന്നെ അറിയാമായിരുന്നതുകൊണ്ട്. കൂടുതൽ ഒന്നും തമ്മിൽ സംസാരവും ഉണ്ടായിരുന്നില്ല…