Related Posts
ഈ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോൽസാനങ്ങൾക്ക് വളരെ അധികം നന്ദി അറിയിക്കുന്നു. പ്രോത്സാഹനത്തോടപ്പം തെറ്റുകളും ചൂണ്ടികാണിക്കണം എന്നും അറിയിക്കുന്നു. ഈ കഥയിൽ നിഷിദ്ധസംഘമം തൊട്ട് എല്ലാ തരാം കാറ്റഗറികളും വരുന്നുണ്ട്. അത് കൊണ്ട് താല്പര്യമില്ലാത്തവർ സ്കിപ്പ് ചെയ്യേണ്ടതാണ്.ഇനിയുള്ള ഭാഗങ്ങൾക്കും നിങ്ങളുടെ സപ്പോർട്ടും അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും വിമർശനങ്ങളും പ്രതീക്ഷിക്കുന്നു. അവയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം….(Hypatia)
ഭർത്താവ് അനൂപിൻറെ വിളികേട്ടാണ് അനിത പിറ്റേ ദിവസം ഉറക്കമുണർന്നത്. ഉറക്കത്തിൻറെ ആഴത്തിൽ നിന്നും പണിപ്പെട്ട് ഉണർന്നത് പോലെ അവളുടെ മുഖം വീർത്ത് കെട്ടി കിടന്നു. കണ്ണുതുറന്ന് നോക്കുമ്പോൾ ഭർത്താവ് ഒരു ചായ കപ്പും പിടിച്ച് തൻറെ മുന്നിൽ നിൽക്കുന്നു.
“അനുപേട്ടൻ ഇന്ന് നേരെത്തെ എണീറ്റോ ?” വിട്ട് മാറാത്ത ഉറക്കച്ചടവോടെയുള്ള ചിലമ്പുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.
“ഏയ്.. ഇല്ല. ടീച്ചർ ഇന്ന് ലേറ്റ് ആണ്…” ഒരു ചെറു ചിരിയോടെ അയാൾ പറഞ്ഞു.
“സമയം എത്രയായി…?”
“ഏഴ് കഴിഞ്ഞു…”
“ഹോ…അത്രയൊക്കെ ആയോ…” അവൾ കട്ടിലിൽ നിന്നും പിടഞ്ഞെണീറ്റു.
“എന്തെ… എന്നും നേരെത്തെ എണീക്കുന്നയാൾ ഇന്ന് ലേറ്റ് ആയെ…”
അവൾ ഒന്ന് പരുങ്ങിയെങ്കിലും, ആ പരുങ്ങൽ മുഖത്ത് വരാതിരിക്കാൻ ശ്രമിച്ച് കൊണ്ട് അയാളുടെ മുഖത്തേക്ക് നോക്കി.
“ഇന്നെലെ ഒരു സ്വപ്നം കണ്ടു അനുപേട്ടാ… ഞാൻ ഞെട്ടിയുണർന്ന്. അകെ പേടിച്ചു. പിന്നെ ഉറക്കം വരാതെ കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കാർന്നു…. ഉറക്കം വരാതായപ്പോ ഞാൻ പോയോന്ന് കുളിച്ചു.. പിന്നെ എപ്പോയോ കുറെ നേരം കഴിഞ്ഞ ഉറക്കം വന്നേ…”മനസ്സിൽ ഒരു തടസവുമില്ലാതെ വന്ന കൊടും നുണയുടെ കെട്ടഴിച്ചു അവൾ ഇന്നലത്തെ തൻറെ സ്വകാര്യതയെ തൻറെത് മാത്രമായി ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചു. തെറ്റും ശരിയും കൂടി കലർന്ന ഇന്നലത്തെ രാത്രിയിലെ ‘തെറ്റിനെയും ശരിയേയും’ സ്വീകരിക്കാൻ കഴിയാതെ തൻറെ തന്നെ ഉള്ളിൽ സംഘർഷപ്പെട്ടു.
അനുപേട്ടൻ മേശയിൽ കൊണ്ട് വന്നുവെച്ച ചായക്കപ്പെടുത്തു ചുണ്ടോട് വെച്ച് നുണഞ്ഞു. ചായയുടെ ഇളം ചൂട് തൻറെ തൊണ്ടയിലൂടെ ഇറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം തോന്നി. അവളുടെ ചിന്തകളെ ഉണർത്തി കൊണ്ട് ഫോൺ ബെല്ലടിച്ചു.”I’ll admit, I was wrong
What else can I say, girl?…” എന്ന് തുടങ്ങുന്ന charlie puth ൻറെ ഒരു പാട്ടായിരുന്നു റിങ് ടോൺ. അനൂപിൻറെ ഫോൺ ആണ്. അയാൾക്ക് ഇഗ്ളീഷ് പാട്ടുകളോടാണ് കമ്പം, അനിത ഇഗ്ളീഷ് ടീച്ചർ ആണെങ്കിലും മലയാളം പാട്ടുകളോടും തമിഴ് പാട്ടുകളോടുമാണ് അവൾക്ക് പ്രിയം. മേശപ്പുറത്തിരുന്ന ഫോൺ അയാൾ വന്നെടുത്തു.
“ഹലോ..”
“സാർ വിളിച്ചിരുന്നോ..?” മറുവശത്തോരു സ്ത്രീ ശബ്ദം.
“ആഹ്… താനെവിടർന്നു..ഞാൻ രണ്ടുമൂന്നു തവണ വിളിച്ചു..”
“ആഹ് ഞാൻ ബാത്റൂമിലായിരുന്നു… എണീറ്റാതെയുള്ളു..”
“ഒക്കെ.. താൻ ഒരു 9 ആവുമ്പൊ ഓഫീസിൽ എത്തണം.. നാളെ IPAB യിൽ ഫയൽ ചെയ്യാനുള്ള അപ്പീലിൻറെ affidavit ഞാൻ മെയിൽ ചെയ്തിട്ടുണ്ട് .. താൻ അതൊന്ന് വെരിഫൈ ചെയ്ത് പ്രിന്റ് എടുത്ത് വെച്ചോ… സൈൻ ചെയ്യാൻ ക്ലയിന്റ് വന്നാൽ ഒപ്പിട്ട് വെപ്പിക്കണം..”
“ഒക്കെ സാർ..”
“പിന്നെ… താൻ വീട്ടീന്ന് വരുമ്പോ രണ്ടു ജോഡി ഡ്രസ്സ് കൂടെ കരുതിക്കോ… നമുക്ക് നാളെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ല..”
“ഒക്കെ സാർ.”
“പിന്നെ ഞാൻ കോടതിയിൽ പോയിട്ടെ ഓഫിസിലേക്ക് വരൂ… ജില്ലാ കോടതിയിൽ ഹിയറിങ് ഉണ്ട്..”
“ഒക്കെ.. സാർ ”
“ശരി ശ്രുതി… എന്തേലും ഉണ്ടേൽ വിളിക്ക്”അനൂപ് പേരുകേട്ട ഒരു വകീലാണ്. ബിസ്നസ്സ് പരമായ കേസുകളാണ് അനൂപിന് കൂടുതലും. അത് കൊണ്ട് തന്നെ അത്യാവശ്യം വൻകിട ബിസിനസ്സ് മാൻ മാരുമായി അനൂപിന് നല്ല ബന്ധമുണ്ട്. എല്ലാ തരം നികുതി നിയമങ്ങളും അരച്ചുകലക്കി കുടിച്ച അനൂപിനെ തേടി പല വമ്പൻ ബിസിനസ്സ് ടൈക്കൂണുകളും അഡ്വൈസിനായി വിളിക്കാറുണ്ട്. അത് കൊണ്ട് നല്ല പേരും കൂടെ നല്ല സമ്പാദ്യവും അനൂപിനുണ്ട്.
ചായ കുടിച്ചു ബാത്‌റൂമിൽ കയറിയ അനിത തിരിച്ചു വരുമ്പോൾ അനൂപ് റൂമിലുണ്ട്.
“ടീച്ചറെ.. എനിക്കൊരു ഹെല്പ് ചെയ്യോ..?”
“എന്താ.. ഏട്ടാ..”
“എൻറെ രണ്ടു ഷർട്ടും പാന്റും തേച്ചു താരോ..?”
“ആ. താരലോ..”
“പിന്നെ.. ഞാൻ ഈവനിംഗ് ചെന്നൈ പോകും.. IPAB യിൽ (Intellectual Property Appellate Board) ഒരു കേസുണ്ട്. വരാൻ ചിലപ്പോ രണ്ടു ദിവസം കഴിയും.”
“ഈവനിംഗ് അല്ലെ പോകുന്നത് അതിന് ഇപ്പോയെ തേക്കണോ?”
“അല്ല .. ഞാൻ ഇപ്പോയെ ഇറങ്ങും, ജില്ലാ കോടതിയിൽ ഇന്ന് രണ്ട് കേസുണ്ട്, അത് കഴിഞ്ഞിട്ട് വേണം ഓഫീസിൽ കയറാൻ. അപ്പൊ പിന്നെ തിരിച്ചു ഇവിടെ വന്നിട്ട് പോകുന്നത് റിസ്‌ക്കാണ്, ഫ്‌ളൈറ്റ് മിസ്സാവും…”
“ശരി”
“നീ തേക്കുമ്പോയേക്കും എനിക്ക് കുറച്ചു പേപ്പർ വർക്കുണ്ട്, പിന്നെ ഫ്രഷാവണം, എല്ലാം കഴിയുമ്പേയെക്ക് ലേറ്റ് ആവും അതാ..”
“ഒക്കെ സമയം കളയണ്ട ഏട്ടൻ ചെല്ല്.”അലമാരയിൽ നിന്നും ഏട്ടന്റെ ഏറ്റവും നല്ല ഡ്രെസെടുത്ത് അവൾ തെക്കൻ തുടങ്ങി. അവൾ അപ്പോൾ തൻറെ ഭർത്താവിനെ കുറിച്ചായിരുന്നു ചിന്തിച്ചത്. അഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേ വരെ തനിക്ക് ഒരു കുറവും ഒന്നിലും വരുത്തിയിട്ടില്ല. ജീവിതത്തിൽ ഒന്നിനും തന്നെ വിലക്കിയിട്ടില്ല.. എല്ലാത്തിനും പൂർണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. തൻറെ അഭിപ്രായം കാരണം വല്ല
നേട്ടവുമുണ്ടായാൽ അതിന് തന്നെ പ്രശംസിക്കാറുണ്ട്. സമ്മാനങ്ങൾ തരാറുണ്ട്. പുതുമകൾ ഒന്നുമില്ലെങ്കിലും നല്ല ആസ്വാദ്യമായ ലൈംഗീക സുഖവും തരുന്നുണ്ട്. തന്നെ ഇത് വരെ വഴക്ക് പറഞ്ഞിട്ടില്ല. മറ്റുള്ള സ്ത്രീകൾ പറയുന്ന പോലെ വീട്ടിലെ പണികൾ മൊത്തം എടുപ്പിച്ചു തന്നെ കഷ്ടത്തിലാക്കറില്ല.
“സ്ത്രീയും പുരുഷനും തുല്യരാണ്.. സ്ത്രീക്ക് മാത്രമായി അല്ലെങ്കിൽ പുരുഷന് മാത്രമായി ഈ ഭൂമിയിൽ ഒന്നുമില്ല… എല്ലാം പരസ്പ്പരം പങ്കുവെക്കാനുള്ളതാണ്..” എന്നാണ് ഏട്ടൻറെ ഭാഷ്യം. അടുക്കളയിൽ തൻറെ കൂടെ സഹായിക്കും. തൻറെ വസ്ത്രങ്ങൾ അലക്കിയുണക്കി തരും. മുറ്റത്തു തൻറെ കൂടെ ചെടികൾ നാടും. തൻറെ കൂടെ ഷട്ടിൽ കളിക്കും. എല്ലാത്തിനും തൻറെ കൂടെ ഉണ്ടായിട്ടുണ്ട്. തന്നെ മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. ‘ടീച്ചറെ..’ എന്നെ വിളിക്കാറുള്ളു. അയാളേക്കാൾ പ്രായം കുറവാണെങ്കിലും കല്യാണം കഴിഞ്ഞത് മുതൽ അങ്ങനെയാണ് വിളിക്കാറ്. ആദ്യമൊക്കെ ഏട്ടൻ അങ്ങനെ വിളിക്കൊമ്പോൾ തനിക്ക് നാണം വരുമായിരുന്നു..
“എന്നെ ഏട്ടൻ അങ്ങനെ വിളിക്കണ്ട..” അവൾ ആദ്യമൊക്കെ അയാളോട് പറഞ്ഞിട്ടുണ്ട്.
“അതെന്താ..”
“ഏട്ടൻ വിളിക്കണ്ട… എനിക്ക് നാണം വരും..”
“നാണിക്കുന്നത് എന്തിനാ… ടീച്ചറെ എന്ന വിളിയെക്കാൾ റാസ്‌പെക്ട് ഉള്ള മറ്റോരു വിളിയും ഈ ലോകത്തില്ല..”
“എന്നാലും… ഏട്ടൻ വിളിക്കുമ്പോൾ..ഒരിത്..”
“ഞാൻ ആ റെസ്‌പെക്ട് തന്നാലേ… മറ്റുള്ളവരും നിനക്ക് ആ റെസ്‌പെക്ട് തരൂ.. so.. ഞാൻ അങ്ങനെ വിളിക്കൂ.”
ആ മനുഷ്യനെയാണ് താൻ ഇന്നലെ…. അവളുടെ മനസ്സിടറി…
താൻ ഇന്നലെ ചെയ്തതൊക്കെ അയാളോട് ചെയുന്ന മഹാപാപമാണ്. അവളുടെ മനസ്സ് കലങ്ങി മറഞ്ഞിരുന്നു. കണ്ണ് നിറയുമെന്നു തോന്നി. കൈ തണ്ടയിൽ കണ്ണ് തുടച്ചു അവൾ വസ്ത്രങ്ങൾ തേക്കാൻ തുടങ്ങി. ആ ചിന്തകളെ അവൾ മനപ്പൂർവം മനസ്സിൽ നിന്നോടിച്ചു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അവൾ സ്വയം പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. അവൾ കണ്ണടച്ച് ഒരു ദീർഘശ്വാസമെടുത്തു. തേച്ചു വെച്ച വസ്ത്രങ്ങൾ അങ്ങറിൽ തൂക്കി വെക്കുമ്പോൾ അനുപ് മുറിയിലേക്ക് കയറി വന്നു. അയാളുടെ കയ്യിൽ കുറെ അടലാസുകളുണ്ടായിരുന്നു.
“ടീച്ചറെ.. ഇതൊന്ന് നോക്കിയേ വല്ല ഗ്രാമർ മിസ്റ്റയ്‌ക്കും ഉണ്ടോന്ന്… അപ്പോയെക്കും ഞാൻ ഫ്രഷാവട്ടെ..”
“ഒകെ ഏട്ടൻ പൊയ്ക്കോ ഞാൻ നോക്കി വെക്കാം..”ദൃതി പിടിച്ച് അനൂപിനെ യാത്രയ്‌ക്കൊരുക്കുമ്പോൾ അവളുടെ മനസ്സ് മറ്റെവിടെയോ അലഞ്ഞു നടക്കുകയായിരുന്നു. തൻറെ ചുവന്ന വോൾസ്‌വാഗൻ പോളോയിൽ അയാൾ കയറി ഗെയിറ്റ് കടന്ന് പോയിട്ടും അവൾ എന്തോ ആലോചിച്ചെന്ന പോലെ ആ വാതിൽ പടിയിൽ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു. ഡൈനിങ് ഹാളിലെ ചുമരിൽ പെൻഡുലം ഘടിപ്പിച്ച ഒരു പഴയ ഘടികാരം എട്ട്മണിയടിച്ചു. അതിന്റെ എട്ട് തവണയുള്ള ശബ്ദ പ്രഹരം അനിതയുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു.
“ആയോ.. ” സമയം പോയിരിക്കുന്നു. 9 ആവുമ്പോയേക്കും കോളേജിൽ എത്തണം. ഫാസ്റ്റവർ ക്ലാസുണ്ട്.