ഒരു അവധി കാലം – 1 Like

എന്റെ ആദ്യത്തെ കഥ എഴുതാണ്. എനിക്ക് വലിയ പരിചയം ഒന്നും ഇല്ല അതുകൊണ്ട് തന്നെ നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ ആവശ്യം ആണ്. വീട്ടിൽ ചുമ്മാ ഇരിക്കുന്നതുകൊണ്ടുതന്നെ ഞാൻ കഥകൾ എഴുതാൻ തുടങ്ങി അതും എന്റെ ജീവിതത്തിൽ നടന്ന ഒരു കാര്യം ആയാലോ. വായിക്കുന്ന നിങ്ങൾക്കും ഒരു രസം ഉണ്ടാകും. വലിച്ചു നീട്ടാതെ നമ്മുടെ കഥയിലേക്ക് പോയാലോ.

ഒരു കാര്യം ഈ കഥ നിങ്ങൾ വായ്ക്കുമ്പോൾ ഞാൻ അടുത്ത ഭാഗം ഇവിടെ അപ്‌ലോഡ് ചെയ്യും. നിങ്ങളെ വെയിറ്റ് ചെയ്യിപ്പിക്കില്ല

**************************

പാരീസിലെ പാശ്ചാത്യ ജീവിതങ്ങൾക്കു നടുവിലും അമ്മ എന്നും ഒരു നാട്ടിൻ പുറത്തു കാരി തന്നെ ആയിരുന്നു…… അത് കൊണ്ട് എന്നെയും അമ്മ അങ്ങനെ തന്നെ ആണ് വളർത്തിയതും…. പക്ഷെ എനിക്ക് ഇവിടുത്തേക്കാളും ഇഷ്ടം അമ്മയും അച്ഛനും ജീവിച്ച നാടാണ്…… പാലക്കാട്‌ ആണ് അവരുടെ നാട്. അച്ഛനും അമ്മയും സ്നേഹിച്ചു കല്യാണം കഴിച്ച കൊണ്ട് അച്ഛനെ തറവാട്ടിൽ നിന്നും പുറത്താക്കി അമ്മ പണ്ട് താമസിച്ചിരുന്നത് അമ്മയുടെ ചിറ്റയുടെ വീട്ടിൽ ആയിരുന്നു. എന്റെ അമ്മയുടെ അച്ഛനും അമ്മയും അമ്മ ചെറുത് ആയിരിക്കെ മരിച്ചു. പിന്നീട് അമ്മ വളർന്നതും പഠിച്ചതുമൊക്ക അവിടെയാണ്…..
ഇത്തവണ കോളേജ് അടച്ചു വെക്കേഷന് തുടങ്ങി. എല്ലാ അവധിക്കും അച്ഛൻ എന്നെ എവിടേലും ഒക്കെ കൊണ്ടുപോകാറുണ്ട് പക്ഷെ ഇത്തവണ ഞാൻ വിട്ടുകൊടുത്തില്ല എനിക്ക് നാട്ടിൽ പോകണമെന്ന് വാശി പിടിച്ചു .അച്ഛനും അങ്ങോട്ട് പോകണമെന്ന് ഉണ്ടായി. അച്ഛമ്മ ആയിട്ടുള്ള വഴക്ക് ഒക്കെ തീർന്നപ്പോൾ ഒരു ദിവസം സജി ഇളയച്ഛൻ വിളിച്ചിരുന്നു അച്ഛനെ.അന്ന് അച്ഛമ്മയും അച്ഛനോട് സംസാരിച്ചു.
ഇത് തന്നെ പറ്റിയ അവസരം ഞാൻ വീട്ടിൽ കാര്യം പറഞ്ഞു അമ്മയ്ക്ക് എന്നെ ഒറ്റയ്ക്കു വിടാൻ പേടി ആയിരുന്നു ഇത്രയും ദൂരം എന്നെ വിടാൻ അമ്മയ്ക്ക് ധൈര്യം ഇല്ല എന്നുള്ളതാണ് കാര്യം… പക്ഷെ ഞാൻ എന്റെ ആഗ്രഹം കൈവിടാൻ തയ്യാറല്ലആയിരുന്നു
അച്ഛനോട് കുറേ ചോദിച്ചു. അച്ഛൻ അമ്മയോട് ചോദിക്കാൻ പറഞ്ഞു….. അമ്മ സമ്മതിച്ചില്ല ഞാൻ കരഞ്ഞു കാലുപിടിച്ചു അവസാനം പട്ടിണി കിടന്നു എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ അമ്മയും അച്ഛനും വല്യ ശ്രദ്ധ ആയിരുന്നു ഈ പോക്ക് പോയാൽ ശെരിയാവില്ല എന്ന് അവർക്ക് തോന്നി. അങ്ങനെ എന്നെ നാട്ടിലേക്കു വിടാൻ തീരുമാനിച്ചു… എനിക്ക് ഒരുപാട് സന്തോഷം ആയി…..
അച്ഛനും അമ്മയും ജീവിച്ച നാട്. അവർ വളർന്ന വീട്. അവർ കണ്ടിരുന്ന വഴികൾ ചിലവഴിച്ച സ്ഥലങ്ങൾ എല്ലാം ഇനി എനിക്ക് കാണാം. എന്റെ ജീവിത ലക്ഷ്യം തന്നെ ഇതായിരുന്നു .ഞാൻ ജനിച്ചഇട്ട് ഇതുവരെ നാട്ടിൽ പോയിട്ടില്ല ദാ ഇപ്പൊ കിട്ടിയ അവസരം.

അങ്ങനെ ഞാൻ പോകുന്ന ദിവസം വന്നു.. അമ്മയ്ക്ക് ഇപ്പോളും ടെൻഷൻ മാറീട്ടില്ല. എന്തിനാണ് അമ്മ ഇത്രേം പേടിക്കുന്നെ എന്നാണ് എനിക്ക് മനസിലാകാതെ. അമ്മ തലേന്ന് തുടങ്ങി ഉപദേശം ആണ്. അവിടെ ചെന്നാൽ മര്യാദയ്ക്ക് ഇരുന്നോളണം. ആരെകൊണ്ടും മോശം പറയിക്കരുത്. ഇവിടുതപോലെ എല്ലാ നാട്ടിൻപുറം ആണ് എന്നൊക്കെ. അച്ഛൻ മാത്രം ഒന്നും പറഞ്ഞില്ല. അത് എപ്പോളും അങ്ങനെ തന്നെ ആണ്. എന്റെ ഒരു കാര്യത്തിനും അച്ഛൻ ഒന്നും പറയാറില്ല.

ഫ്ലൈറ്റ് എടുക്കാൻ നേരമായി അമ്മയെയും അച്ഛനെയും വിട്ട് ഞാൻ ആദ്യമായി ആണ് മാറി നിൽക്കുന്നെ അതും ഇത്രയും അകലെ. എനിക്ക് വളരെ ആകാംഷ ആയിരുന്നു. ഫ്ലൈറ്റിൽ ഇരുന്നിട്ടും എനിക്ക് ഒരു സമാധാനം ഉണ്ടായില്ല അവിടെ എങ്ങനെ ആയിരിക്കും…? എനിക്ക് അവിടെ ആരെയും അറിയില്ലലോ ഞാൻ എങ്ങനെയാ അവിടെ നിൽക്ക അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കടന്നു പോയി……

ഞാൻ നാട്ടിൽ എയർപോർട്ടിൽ എത്തി. എന്റെ ലെഗ്ഗ്യ്ജ് എല്ലാം എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തിട്ടില്ല. ഇരുട്ട് മാറിയിട്ടില്ല. എങ്ങും തിരക്കാണ്. വിദേശത്തു പോകുന്നവർ. തിരിച്ചു നാട്ടിലേക്കു മടങ്ങി വന്നവർ.. വിട പറയുമ്പോൾ ഉള്ള കരച്ചിൽ വിഷമം തിരിച്ചു വന്നപ്പോൾ കണ്ട സന്തോഷം കൊണ്ടുള്ള ആനന്ദ കണ്ണീരുകൾ, വല്യ പെട്ടികളിൽ പലവിധ സാധനങ്ങൾ കൊണ്ടുപോകുന്നവരും കൊണ്ടുവരുന്നവരും അങ്ങനെ സന്തോഷവും സങ്കടവും എല്ലാം ഞാൻ അവിടെ കണ്ടു… ഉറ്റവരെ വിട്ട് മറ്റേതോ രാജ്യത്ത് കഷ്ടപ്പെടാൻ പോകുമ്പോളും അവരുടെയൊക്കെ കണ്ണിൽ പ്രതീക്ഷയുടെ നിഴൽ എനിക്ക് കാണാൻ കഴിഞ്ഞു……

പക്ഷെ ഇതൊന്നും അല്ല എന്നെ അലട്ടിയ പ്രശ്നം എന്നെ ഇവിടുന്ന് കൊണ്ടുപോകാൻ ആരാ വരുന്നതെന്ന് എനിക്ക് അറിയില്ല. ദൈവമേ ഞാൻ ഇനി ഒറ്റയ്ക്കു പോകേണ്ടി വരോ എന്നായി എന്റെ ചിന്ത…… ഒരുപാട് മുഖങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി പക്ഷെ ആരാണ് എന്നെ കൊണ്ടുപോകാൻ വന്നേക്കുന്നുത് എനിക്ക് അറിയില്ലല്ലോ. ഞാൻ അവിടെയൊക്കെ നടന്നു കൊണ്ടിരുന്നു… പെട്ടെന്ന് എന്റെ മുന്നിൽ എന്റെ അച്ഛനെ ഞാൻ കണ്ടു. ഇതെന്താ അച്ഛൻ ഇവിടെ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അല്ല അച്ഛൻ അല്ല പക്ഷെ അച്ഛനെ പോലെ തന്നെ ഉണ്ട്. വെളുത്തിട്ട് അല്പം ഉയരം കുറവാണ്, മുടികൾ നരച്ചു തുടങ്ങിയിരിക്കുന്നു, കണ്ടാൽ അച്ഛനെ പോലെ തന്നെ. ഞാൻ രണ്ടുംകല്പിച്ചു അയാളുടെ അടുത്തേക് നടന്നു. എന്നെ പക്ഷെ അയാൾ കണ്ടിട്ടില്ല. ഞാൻ ചെന്ന് മുന്നിൽ നിന്നു.

“ആഹ് രാഖി വാ മോളെ ഞാൻ കുറെ അന്വേഷിച്ചു നടന്നു കുറച്ചു നേരം ഇവിടെ നിന്നതാ ”

ഹാവു ഭാഗ്യം എന്നെ കൊണ്ടുപോകാൻ തന്നെ വന്നതാണ്. പക്ഷെ ഇപ്പോളും ഇത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. ആരാന്നു ചോദിച്ചാൽ അത് അച്ഛന് തന്നെ ആണ് കുറവ്. വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് കരുതും. വേണ്ട ആളെ അറിയുന്ന പോലെ തന്നെ നിൽക്കാം. ഞാൻ ചിരിച്ചു സംസാരിക്കാൻ തുടങ്ങി

“ആഹ് ഞാനും നോക്കുവായിരുന്നു ആരും വന്നിട്ടില്ലേ എന്ന് ”

“മോൾ വരു ബാഗ് ഒക്കെ ഞാൻ എടുക്കാം “

“അയ്യോ അത് സാരില്ല ഞാൻ വായ്ക്കാം ”

“നല്ല ക്ഷീണം കാണും ഇത്രേം ദൂരം വന്നതല്ലേ. നമുക്ക് അവിടെ എത്താൻ എന്തായാലും കുറേ നേരം എടുക്കും മോൾക് വേണേൽ ഉറങ്ങിക്കോ ”

ഞാൻ എങ്ങനെ ഉറങ്ങാൻ എനിക്ക് ഈ നാട് കാണണ്ടേ പക്ഷെ കാണാൻ ആയിട്ട് മുഴുവൻ ഇരുട്ടല്ലേ ശെരി എന്തായാലും ഒന്ന് ഉറങ്ങാം എഴുന്നേൽക്കുമ്പോൾ നേരം വെളുത്തിട്ട് ഉണ്ടാകും. അങ്ങനെ ഞാൻ ഉറങ്ങി പുറത്തു നല്ല കാറ്റ് ഉണ്ട്.

“മോളെ എഴുന്നേൽക്ക രാഖി ”

ഞാൻ ഞെട്ടി എഴുന്നേറ്റു “എന്താ….?”

“വാ ഒരു ചായ കുടിക്കാം ”

“വേണ്ട ഞാൻ ട്രാവൽ ചെയ്യുമ്പോ ഒന്നും കഴിക്കില്ല വോമിറ്റ് ചെയ്യും ”

“അതെയോ എങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം ”

ഞാൻ പുറത്തേക്കു നോക്കി സൂര്യൻ ഉദിച്ചു വരുന്നു മുന്നിൽ ഒരു പുഴ ഒഴുകുന്നു എത്ര മനോഹരമായ കാഴ്ച്ച ആണ് ഇത്…. അങ്ങ് അകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും വച്ചിരിക്കുന്ന പാട്ട് കേൾക്കാം, കിളികളുടെ ഒച്ചയും ഒക്കെ എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു ചെറുപ്പം മുതൽ ഫോട്ടോ എടുക്കുക എനിക്ക് ഒരു ശീലം ആയിരുന്നു ക്യാമറ ചാർജ് ചെയ്യാത്ത കാരണം ബാഗിൽ ഇരിക്കുകയാണ്. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു..

Leave a Reply

Your email address will not be published. Required fields are marked *