ഒരേയൊരാൾ – 4 Like

ഒരേയൊരാൾ – 4

Oreoraal Part 4 | Author : Hari

[ Previous Part ] [ www.kambi.pw ]


 

ഓരോ ചുവടുവയ്ക്കുമ്പോഴും ജ്യോതിയുടെ ഉള്ള് പിടക്കുന്നുണ്ടായിരുന്നു. ക്ലാസ് മുറിയിലേക്ക് കാലെടുത്ത് വച്ചതും ഫൈസയെ കണ്ടു. അവൾ സൗമ്യയുടെ കൂടെയിരിപ്പുണ്ട്. ഫൈസയുടെ നോട്ടം തനിക്ക് നേരേ ഒന്ന് നീളുന്നതും അവളൊന്നു പതറുന്നതും ജ്യോതിയറിഞ്ഞു. സൗമ്യ ജ്യോതിയെ കണ്ട് ചിരിച്ചുകൊണ്ട് കൈ വീശി കാണിച്ചു. ജ്യോതിയും അവൾക്കൊരു ചിരി മറുപടി നല്‍കി അവരുടെ അടുത്തേക്ക് നടന്നു. ഫൈസയുടെ മുഖത്ത് സംഭ്രമം…

അവളത് മറക്കുവാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. നിലയുറക്കാത്ത ഫൈസയുടെ നോട്ടങ്ങൾ ജ്യോതിയെ വല്ലാതെ ആകുലപ്പെടുത്തി. ലീന ഫിറോസിനോടും കാവ്യയോടും അപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു. വെക്കേഷൻ വിശേഷങ്ങള്‍ ക്ലാസിലെ എല്ലാവരും പരസ്പരം പങ്കുവെക്കുന്ന തിരക്കിലാണ്. അതിന്റെ ബഹളം ആ മുറിയില്‍ തിങ്ങി നിൽക്കുന്നു… അതിന്റെയെല്ലാമിടയിൽ പരസ്പരം ഒരു നോട്ടം പോലും പങ്കുവെക്കാനാകാതെ ഫൈസയും ജ്യോതിയും വീർപ്പുമുട്ടുകയായിരുന്നു.

ഓണത്തിന് വല്ല്യച്ഛന്റെ വീട്ടില്‍ പോയതും കായവറുത്തതും തൃക്കാക്കരപ്പനെ ഉണ്ടാക്കിയതും തുമ്പപ്പൂ നുള്ളാൻ പോയപ്പോള്‍ കാട്ടുതുമ്പ തൊട്ടതും പറമ്പില്‍ വഴുതി വീണതുമായുള്ള വിശേഷങ്ങള്‍ ഓരോന്നും സൗമ്യ പറഞ്ഞുകൊണ്ടേയിരുന്നു. അതെല്ലാം ജ്യോതി ഒട്ടിച്ചുവച്ചൊരു ചിരിയോടെ കേട്ടിരുന്നു . പിന്നെ സ്വാഭാവികത അഭിനയിക്കുന്നതിന് വേണ്ടി അവൾ വീട്ടിലെ ഓണവിശേഷങ്ങളും ക്ലബിന്റെ ഓണാഘോഷപരിപാടികളുമെല്ലാം പറഞ്ഞു.

ഫൈസയുടെ ഒരു നോട്ടം ഇടക്കെപ്പോഴോ വന്നു വീണപ്പോള്‍ ജ്യോതിയുടെ ഉള്ളൊന്ന് പൊള്ളി. അവളുടെ കണ്ണുകളിലെന്താണെന്ന് ജ്യോതിക്ക് മനസ്സിലാകുന്നില്ല. കൺമഷിയെഴുതിയ ആ കണ്ണുകള്‍… ശിരസ്സും കഴുത്തും ചുറ്റിമറച്ച നീല തട്ടത്തിനക്കത്തെ ആ വെളുത്തു തുടുത്ത മുഖത്ത് ആ കണ്ണുകള്‍ എടുത്തു കാണുന്നു. അന്ന് ജ്യോതി വായിലാക്കി നുണഞ്ഞ, ജ്യോതിയുടെ മുലഞ്ഞെട്ടുകളിൽ സ്പർശിച്ച ആ ചുവന്ന ചുണ്ടുകളിൽ ഇപ്പോള്‍ ഒരു വിറയലുണ്ട്… എന്തോ മന്ത്രിക്കുവാൻ അവ വെമ്പുന്നത് പോലെ… അപ്പോഴേക്കും ലീന അവരുടെ അടുത്ത് വന്നിരുന്നു. അന്നേരം എല്ലാവരേയും നോക്കി ഫൈസ പറഞ്ഞു,

“ടീ… എല്ലാരോടും എനിക്കൊരു കാര്യം പറയാനുണ്ട്..”

ജ്യോതിയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം നെഞ്ചിൻകൂടിന് പുറത്തേക്ക് ചാടി മിടിക്കുന്നത് പോലെ… അവൾ ഭയത്തോടെ ഫൈസയെ നോക്കി. ദയനീയമായ ആ നോട്ടം ഫൈസ കണ്ടു… അവൾ തുടര്‍ന്നു,

“എന്റെ കല്യാണം ഉറപ്പിച്ചു…!!”

ജ്യോതി ഞെട്ടിത്തരിച്ചു പോയി. അവൾ അറിയാതെ വായ പൊത്തിപ്പിടിച്ചു. എല്ലാവരിലും അത്ഭുതമൂറുന്നത് ഫൈസ കണ്ടു.

“ഇതെപ്പഴാടീ…?! നീ നമുക്കൊന്നും ഒരു സൂചന തന്നില്ലല്ലോ…!”

ലീന പരിഭവപ്പെട്ടു.

“ഞാന്‍ പോലും പ്രതീക്ഷിച്ചില്ലടീ… ആള് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഷഫീഖ്ന്നാണ് പേര്. കല്ല്യാണം ഉടനെയുണ്ടാകും. ആൾക്ക് അധികം ലീവില്ല. പോണേന് മുന്നേ നടത്തണംന്നാണ് അവർക്ക്. അതോണ്ട്… ”

ഫൈസ പറഞ്ഞുനിർത്തി…

ജ്യോതിക്ക് എന്ത് ചിന്തിക്കണമെന്നറിയില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിശേഷം. എന്ത് പറയണമെന്നറിയാതെ അവൾ ഫൈസയെ നോക്കിയിരുന്നു.

” അപ്പൊ ഇനി ചുമ്മാ സ്വപ്നം കണ്ട് നടക്കണ്ടല്ലോ…. ഇനി സ്വന്തമായിട്ട് ഒരാളെ കിട്ടാൻ പോവല്ലേ വേണ്ടപ്പോ വേണ്ടപ്പോ കളിക്കാന്‍… നിനക്കായിരുന്നല്ലോ മുട്ടി നിന്നിരുന്നത്”.

സൗമ്യ കളിയാക്കി ചിരിച്ചുകൊണ്ട് ഫൈസയെ തോളത്ത് പിടിച്ചു കുലുക്കി. അവളും ചിരിച്ചു. ആ ചിരിയുടെ ഒടുവിൽ ജ്യോതിയെ ഒരു നോക്കു നോക്കി. ജ്യോതിയും അവളെ നോക്കി. പിന്നെ ഒന്ന് പുഞ്ചിരിച്ചു.

” കാര്യങ്ങളെ പറ്റി വല്ല ഐഡിയയുണ്ടോ? ”

ലീന ചോദിച്ചു.

” എന്തിനെപ്പറ്റി? ”

” മാങ്ങാത്തൊലി…. എടീ… സെക്സിനെ പറ്റി… എന്തെങ്കിലുവൊക്കെ അറിയ്യോ?”

“കുറച്ചൊക്കെ…”

ഫൈസ ഒരല്പം നാണിച്ചു.

“അപ്പൊ നമ്മുടെ കൂട്ടത്തില്‍ ആദ്യത്തെ അനുഭവം കിട്ടാൻ പോവുന്നത് നിനക്കാണല്ലേ….!!!”

സൗമ്യ ആവേശത്തോടെ പറഞ്ഞു.

അപ്പോഴേക്കും ടീച്ചര്‍ വന്നു. ലെക്ച്ചറുകളൊന്നും ജ്യോതി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ ഫൈസയെ അവൾ പാളിനോക്കി. ഉച്ചയൂണിന്റെ നേരത്ത് ഇരുവരും പരസ്പരം ഒഴിഞ്ഞുമാറി നടന്നു. നേരിട്ടൊരു സംസാരത്തിന് രണ്ടുപേർക്കും കഴിയുന്നുണ്ടായില്ല. മഴ പെയ്തും തോർന്നുമിരുന്നു.

ജ്യോതിക്കും ഫൈസക്കുമിടയിലെ സമസ്യകളെ പറ്റി യാതൊരു സൂചനയുമില്ലാത്ത കൂട്ടുകാരികൾ കല്ല്യാണത്തിന്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ചയിലായിരുന്നു. ആ ചർച്ചകൾക്കിടയിലേക്ക് പലപ്പോഴും ജ്യോതിയും ഫൈസയും വലിച്ചിഴക്കപ്പെട്ടു. ആ സംസാരങ്ങളിൽ വീർപ്പുമുട്ടുമ്പോൾ ഇടക്കെപ്പോഴോ ജനലഴികൾക്കിടയിലൂടെ ജ്യോതി കണ്ടു, പുറകിലൊരു നേരിയ മഴയുടെ പശ്ചാത്തലത്തില്‍, ഇത്തിരി നനഞ്ഞ മുടിയും മുഖവുമായി രാജി…! ജ്യോതിക്ക് അപ്പോള്‍ തന്റെ ജീവശ്വാസം തിരിച്ചുകിട്ടിയതുപോലെ തോന്നി. എവിടെനിന്നോ ആത്മാർത്ഥമായൊരു പുഞ്ചിരി അവളിലുണർന്നു. രാജിയുടെ കണ്ണുകൾ ഇവിടെയെന്തോ തിരയുന്നുണ്ട്. ക്ലാസ് മുറിയുടെ വാതിൽക്കൽ അവൾ വന്ന് തന്നെ നോക്കിയപ്പോള്‍ ജ്യോതി അറിയാതെ തന്നെ എഴുന്നേറ്റ് നടന്നുപോയി.

“എന്താ രാജി ഇവിടെ?”

ജ്യോതി ചോദിച്ചു.

രാജി വാതിൽക്കൽ നിന്നും കൂട്ടുകാരികളുടെ നോട്ടങ്ങളിൽ നിന്നും അവളെ മാറ്റിനിർത്തി…

“എന്തായി? പ്രശ്നം വല്ലതുമുണ്ടോ?ഫൈസയെന്താ പറഞ്ഞേ?”

“ഞങ്ങള്‍ സംസാരിച്ചില്ല. അവളുടെ കല്ല്യാണമാണെന്ന് മാത്രം പറഞ്ഞു. മറ്റേതിനെപ്പറ്റിയൊന്നും പറഞ്ഞില്ല. ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതോണ്ട് ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല…”

ജ്യോതി പറഞ്ഞു.

രാജി ജ്യോതിയുടെ കൈത്തണ്ടയിൽ കൈ വച്ചു. തണുപ്പ്. മഴ നനഞ്ഞ നീണ്ട കൈവിരലുകൾക്ക് മനസ്സ് നിറയുന്ന തണുപ്പ്…

” വിഷമിക്കണ്ട. നിങ്ങള്‍ തമ്മില്‍ ഒന്ന് സംസാരിച്ചാൽ തീരുന്ന കാര്യേയുള്ളൂ. നമുക്ക് ശരിയാക്കാം. ”

രാജി പറഞ്ഞു.

ജ്യോതി അതിനൊന്ന് മൂളി. ക്ലാസ് കഴിഞ്ഞ് കാണാമെന്ന് പറഞ്ഞ് രാജി നടന്നു. നനഞ്ഞ വരാന്തയിലൂടെ ധൃതിയില്‍ അവൾ നടന്നകലുമ്പോൾ ഓർമ്മയിൽ നിന്ന് രാജിയുടെ ശബ്ദത്തില്‍ ആ വരികള്‍ ജ്യോതി കേട്ടു,

‘എനിക്കാകാശമാകുക നീ, എനിക്കാശ്വാസമാകുക നീ…’

ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ തിരക്കിട്ട് ഫൈസയിറങ്ങി. ഇരുവരും ഒരു നോട്ടം കൊരുത്തെങ്കിലും സംഭാഷണങ്ങൾക്ക് നിൽക്കാതെ അവർ പിരിഞ്ഞു. മഴ തോർന്നിരുന്നു. ചെളിപിടിച്ച വഴിയിലൂടെ നടക്കുമ്പോള്‍ കോളേജിന്റെ മുന്നില്‍ രാജിയും ഫൈസയും നിൽക്കുന്നത് ജ്യോതി കണ്ടു. അവര്‍ എന്തോ സംസാരിക്കുന്നുണ്ട്. ജ്യോതിയുടെ ഉള്ളില്‍ വീണ്ടും തിരയടിച്ചു. താനെന്തിനാണ് ഇത്രയും ആകുലപ്പെടുന്നതെന്ന് അവൾക്ക് തന്നെ ആശ്ചര്യമായി. എന്നിരുന്നാലും ഉൾപ്പിടപ്പ് കുറയുന്നില്ല. അവരുടെ അടുത്തെത്തിയ ജ്യോതിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *