ഒരേയൊരാൾ – 5 Like

ഒരേയൊരാൾ 5

Oreoraal Part 5 | Author : Hari

[ Previous Part ] [ www.kambi.pw ]


 

ഒരു നിശ്വാസത്തിനോളം മാത്രം ദൈർഘ്യമേ ആ ചുംബനത്തിനുണ്ടായിരുന്നുള്ളൂ. ജ്യോതിയുടെ കവിളിൽ ശക്തമായി പതിഞ്ഞ രാജിയുടെ അടിയില്‍ അത് മുറിഞ്ഞുപോയി. അവജ്ഞയോടെ തല വെട്ടിച്ച് തന്നെ തള്ളിയകറ്റുന്ന രാജിയെ ജ്യോതി ദയനീയമായി നോക്കി.

“ജ്യോതീ…..!!! നീ…!!!”

വിരൽചൂണ്ടി കോപം കൊണ്ട് വിറച്ച് നിൽക്കുന്ന രാജിയെ കണ്ട് ജ്യോതിയുടെ ഉള്ളില്‍ ഭയം പത്തി വിടർത്തി.

“ഛെ…!!!”

രാജി ചിവിട്ടിത്തുള്ളി വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി.

ഒരു നിമിഷം ജ്യോതി ചലിക്കാനാകാതെ നിന്നുപോയി. പിന്നെ രാജിക്ക് പുറകെയോടി. മുൻവാതിലും കടന്ന് അവൾ മുറ്റത്തിറങ്ങി നടന്നുപോകുന്നത് ജ്യോതി കണ്ടു. ആ കട്ടിളപ്പടിക്ക് അപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ ജ്യോതിക്കായില്ല. മഴക്കാറു കൊണ്ടോ രാത്രിയുടെ നിറം ചോർന്നതുകൊണ്ടോയെന്ന് അറിയില്ല, ഒരു നീല കുടയും ചൂടി മഴയില്‍ രാജി നടന്നകലുമ്പോൾ ആകാശം ഇരുണ്ടിരുന്നു. ജ്യോതിയുടെ മിഴിനിറഞ്ഞു.

‘വേണ്ടിയിരുന്നില്ല… ഇനി… ഇനി രാജിയും….!!’

അവളുടെ ഉള്ളം വെമ്പി.

നെഞ്ചിൽ എന്തോ കെട്ടിക്കിടക്കുന്നത് പോലെ. പിന്നെ വല്ലാത്തൊരു നീറ്റൽ. ജ്യോതി കവിളിൽ തൊട്ടുനോക്കി.

അല്ല.

കവിളിലല്ല!

തന്റെ നിയന്ത്രണമില്ലായ്മ കാരണം അമ്മയെ പോലെ സ്നേഹം തന്ന ചേച്ചിയെ കൂടി നഷ്ടമായിരിക്കുന്നു. അവളുടെയുള്ളിൽ ഇപ്പോള്‍ തന്നെക്കുറിച്ചുള്ള വെറുപ്പായിരിക്കും. അതുമല്ലെങ്കിൽ അറപ്പ്.

പക്ഷേ എന്തിന്? തനിക്ക് യോനിയെ തൊട്ടുണർത്തി മദജലമൊഴുക്കിത്തന്ന, തന്റെ നഗ്നശരീരത്തെ തുറിച്ച മുലക്കണ്ണുകളിലേക്ക് ചേർത്ത് നിർത്തിയ, പെണ്ണിന് പെണ്ണിനോട് പ്രേമവും കാമവും തോന്നുന്നത് തെറ്റല്ലെന്ന് പറഞ്ഞു തന്ന തന്റെ ചേച്ചിക്ക് ഒരു ചുംബനത്തിനോട് മാത്രം എന്തിനാണിത്രയും പ്രശ്നം? എന്തിനാണിത്രയും ദേഷ്യം?

മനസ്സിലാകുന്നില്ല.

എന്നത്തേയും പോലെ, അവളെ മനസ്സിലാകുന്നില്ല!!

‘അവളെങ്ങോട്ട് പോയതായിരിക്കും?’

അല്പനേരം കാത്തിരുന്നു. കാണാഞ്ഞപ്പോൾ പിന്നെ ജ്യോതി പോയി കുളിച്ചു. തല നനച്ച വെള്ളത്തിന് ഉള്ളിലെ കനൽ കെടുത്താനായില്ല. കണ്ണാടിയിൽ വന്ന് ജ്യോതി ഒന്ന് സൂക്ഷിച്ച് നോക്കി. മൂന്ന് വിരലുകളുടെ നേരിയ പാടുണ്ട്. തൊലിയൽപ്പം ഇരുണ്ട നിറമായത് ഭാഗ്യമായെന്ന് അന്നേരം ജ്യോതിക്ക് തോന്നി. വെളുത്തിരുന്നെങ്കിൽ ആ പാടുകള്‍ എടുത്തറിയുമായിരുന്നു. നേരം പിന്നേയും ഇരുട്ടി. രാജിയെ കാണുന്നില്ല. ജ്യോതി സന്ധ്യാദീപം കൊളുത്തി. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാമം ജപിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ.

രാജി തന്നെ വെറുക്കരുത്.

മഴ തോർന്നിരുന്നു. ഇലത്തുമ്പിൽ നിന്നും മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന ചില തുള്ളികളുടെ ശബ്ദം കേൾക്കുന്നുണ്ട്. പിന്നെ അത്രയൊന്നും നല്ലതല്ലാത്ത ജ്യോതിയുടെ ശബ്ദത്തിൽ നാമജപവും. അപ്പോഴാണ് ജോലി കഴിഞ്ഞ് അമ്മ വരുന്നത്.

“ഇപ്പൊ നാമം ജപിക്കുന്നേയൊള്ളോ? വെളക്ക് വെക്കാന്‍ വൈകിയോ?”

അമ്മയുടെ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു.

ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല.

“ചേച്ചി എവിടെ?”

അമ്മ ചോദിച്ചു.

“പുറത്തുപോയി”

ജ്യോതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“എങ്ങോട്ട്?”

അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്ന് ജ്യോതിക്ക് ഒരു പിടിയുമില്ലായിരുന്നു. എന്ത് പറയും എന്നറിയാതെ പതറി നിൽക്കുമ്പോഴാണ് രാജി മടങ്ങി വരുന്നത് അവൾ കണ്ടത്. ചുരുക്കിയ കുട അവൾ മടക്കി കയ്യിൽ പിടിച്ചിരുന്നു. അവളുടെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നത് ജ്യോതി കണ്ടു. പിന്നെ അത് അമ്മക്ക് നേരെ നീണ്ടു. ഒരു നിമിഷം ഉള്ള് പൊള്ളിയതു പോലെ…!

“നീയിതെവിടെ പോയിരിക്ക്യായിരുന്നു?”

അമ്മ രാജിയോട് ആരാഞ്ഞു.

“ഞാനാ ശരണ്യേടവിടെ വരെ പോയിരിക്ക്യായിരുന്നു.”

രാജി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൊന്ത്രൻപല്ലുകൾ വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങി.

ഭാഗ്യം… അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.

തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.

ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,

‘വെറുക്കാതിരുന്നാൽ മാത്രം മതി…..!!’

കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില്‍ തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന്‍ കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില്‍ വെളിച്ചമുണ്ട്.

രാജി അവിടുണ്ട്.

സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.

‘രാജി’ എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ ‘ചേച്ചി’ എന്നാണ് ചുണ്ടുകള്‍ ഉരുവിട്ടത്!

‘ചേച്ചീ..!’

രാജി നോക്കിയില്ല.

ജ്യോതി ഒന്നുകൂടി അടുത്തേക്ക് നിന്നു. രാജിയുടെ മുലച്ചാലിലേക്ക് ഊർന്നുകിടക്കുന്ന മാലയുടെ ലോക്കറ്റിന്റെ തിളക്കം ജ്യോതി കണ്ടു. അവൾ തന്റെ വലതുകൈ രാജിയുടെ തോളിൽ വച്ചു.

“ചേച്ചി… ഞാന്‍ അറിയാതെ…!!”

“ഞാന്‍ നിന്റെ ചേച്ചിയാണ് ജ്യോതി… അത് മറക്കരുത്..!”

ജ്യോതിയുടെ ഉള്ളിലൂടെ ഒരു തീവണ്ടി പായുന്നത് പോലെ തോന്നി.

“ഞാന്‍ ഇഷ്ടപ്പെട്ടുപോയി ചേച്ചി… നീയുംകൂടി എന്നെ വിട്ട് പോയാല്‍ ഞാന്‍…!”

ജ്യോതിയുടെ ശബ്ദമിടറി. ഒരു തുള്ളി കണ്ണുനീര്‍ അവളുടെ ഇടത് കവിളിലൂടെ, രാജിയുടെ കൈവിരൽ പാടിന് കുറുകെ ഒഴുകിയിറങ്ങി.

രാജിയുടെ ശിരസ്സ് ഒന്ന് കുനിഞ്ഞു. അവളുടെ നീണ്ട കൺപീലികളിൽ നിന്ന് ജലകണങ്ങൾ മുന്നില്‍ തുറന്നുവെച്ച പുസ്തകത്തിന്റെ കടലാസുകളിലേക്ക് ഊർന്നുവീണു.

” ഫൈസയെ കിട്ടിയില്ലെങ്കില്‍ ഞാന്‍, അല്ലേ?”

രാജി ഒന്ന് തലചെരിച്ച് ജ്യോതിയെ നോക്കി.

“എനിക്ക് നിന്റെ സെക്കന്‍ഡ് ഓപ്ഷനാകാൻ വയ്യ ജ്യോതി. എന്നെ അത്രയും ചെറുതാക്കരുത് നീ…”

“ചേച്ചീ…! ഞാന്‍…! ഞാന്‍ നിന്നെ…!”

ജ്യോതിക്ക് എന്ത് പറയണമെന്ന് നിശ്ചയമില്ലായിരുന്നു.

“ഫൈസ പോയി… നിനക്ക് അവളെ ഒരുപാടിഷ്ടായിരുന്നൂന്ന് എനിക്കറിയാം. പക്ഷേ അവൾക്ക് പകരക്കാരിയാവാൻ എനിക്ക് പറ്റില്ല. ഞാന്‍… ഞാന്‍ നിന്റെ… നിന്റെ കൂടെപ്പിറപ്പാണ്… നിന്റെ ചേച്ചിയാണ് ജ്യോതി…! ”

രാജിയുടെ മുഖത്തെ നീർച്ചാലുകൾക്ക് ഇളക്കം തട്ടുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *