കണ്ണന്റെ അനുപമ – 8 1

Related Posts


“ചോറുണ്ണല്ലെ അമ്മൂ.. ”

അച്ഛമ്മയുടെ വിളികേട്ട് പെണ്ണ് തട്ടി പിടഞ്ഞെഴുന്നേറ്റു പുറത്തേക്ക് പോയി. ഞാൻ കുറച്ച് നേരം കൂടെ അങ്ങനെ കിടന്നു.യാതൊരു പങ്കും ഇല്ലാത്ത എനിക്ക് സ്വന്തം നേട്ടത്തിന്റെ ക്രെഡിറ്റ്‌ മുഴുവൻ തന്ന് ഒതുങ്ങികൂടിയ അനുവായിരുന്നു എന്റെ മനസ്സ് മുഴുവൻ.ഏഴ് ജന്മം ജനിച്ചാലും ഇതുപോലൊന്നിനെ ഇനി എനിക്ക് കിട്ടൂല.അവളെ വിട്ടു കളയരുത് ഒരിക്കലും! ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴാണ് അതിരയുടെ കാൾ വരുന്നത്.

“പറ പെണ്ണെ…..
ഞാൻ കട്ടിലിൽ മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.

“എവിടെയാടാ….?

“തറവാട്ടില്…

“ഉം.. ഞാൻ ചുമ്മാ വിളിച്ചതാ..ഫുഡ്‌ കഴിച്ചോ നീ.. ”
അവൾ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്.

“കഴിച്ചില്ല പെണ്ണെ ഞാൻ വെറുതെ കിടക്കുവാ…
എന്താടി ഒരു തപ്പി തടച്ചില്…?

അവളുടെ പരുങ്ങലോടെയുള്ള സംസാരം കേട്ട് ഞാൻ ചോദിച്ചു.

അപ്പോഴേക്കും അവളുടെ അമ്മ ഫോൺ തട്ടി പറിച്ചു വാങ്ങിയിരുന്നു.

“ഹലോ മോനെ കണ്ണാ… ”

ആ പറയൂ അമ്മേ … !

ചേച്ചി എന്ന് വിളിക്കാനാണ് വന്നതെങ്കിലും നാവിന് അതിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

“മോന് റാങ്ക് കിട്ടിയതൊക്കെ ചിന്നു പറഞ്ഞു. അമ്മേടെ വക സ്പെഷ്യൽ കൺഗ്രാറ്റ്സ് !
പിന്നേ ഞാനിപ്പോ വിളിച്ചതൊരു സഹായം ചോദിക്കാനാ? ”

“എന്താ അമ്മേ പ്രശ്നം?

ഞാൻ വളരെ സീരിയസായാണത് ചോദിച്ചത്.

“ചിന്നു ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങീട്ടില്ല ഇനീം വൈകിചാൽ എങ്ങനെയാ. അപ്പൊ ഞാൻ പറഞ്ഞു നാളെ നിന്നേം കൂട്ടി യൂണിവേഴ്സിറ്റി വരെ പോയി അത് വാങ്ങാൻ. അവൾക്കത് പറയാൻ വല്യ കുറച്ചില്. അതാ അവള് നിന്ന് പരുങ്ങിയത്.. ”

ഒരു ചിരിയുടെ മേമ്പൊടിയോടെ അവർ പറഞ്ഞു നിർത്തി.

“ഓ അതായിരുന്നോ കാര്യം. അതിനെന്താ നാളെ പോവാം..
അമ്മ അവൾക്കൊന്ന് ഫോൺ കൊടുത്തേ…?
സത്യത്തിൽ അവരുടെ ഇൻട്രോ കണ്ടപ്പോൾ എന്തോ വല്യ വള്ളിക്കെട്ടാണോന്ന് ഞാൻ പേടിച്ചിരുന്നു.

ഹലോ..
വീണ്ടും ആതിരയുടെ സ്വരം.

“ആങ്ങളയാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞിട്ട് എന്തെങ്കിലും കാര്യം പറയണേൽ നാലാൾ കൂടെ വേണം ലെ കുരിപ്പേ….

ഞാൻ ശരിക്കും ചൂടായിപ്പോയി…

“അയ്യോ അതല്ല.. ഞാൻ നിന്നെ ഉപയോഗിക്കാണെന്ന് തോന്നിയാലോന്ന് വെച്ചിട്ടാ..
അവൾ ക്ഷമാപണത്തോടെ പറഞ്ഞു..
“മ്മ്.. ശരി ശരി..നാളെ രാവിലെ പോവാം ഒരുങ്ങി നിന്നോണ്ടു.. ”

ഞാൻ ശബ്ദം ഒന്ന് മായപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“ആ ശരി എന്നാ…
എന്റെ ഏട്ടൻ അനുചേച്ചിയെ കെട്ടിപിടിച്ചു ഉറങ്ങിക്കോ ട്ടോ. സ്വീറ്റ് ഡ്രീംസ്.. ”

മറുപടി പറയുന്നതിന് മുന്നേ അവൾ കള്ളചിരിയോടെ ഫോൺ വെച്ചു.ഒരു പുഞ്ചിരിയോടെ ഫോൺ കട്ടാക്കി എണീക്കാനൊരുങ്ങുമ്പോൾ അനു വാതിൽ പടിയിൽ എന്നെ നോക്കി നിൽക്കുന്നു. ചോറുണ്ണാൻ കാണാഞ്ഞിട്ടു വിളിക്കാൻ വന്നതാണെന്ന് ആ നിൽപ്പും ഭാവവും കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

“ആരായിരുന്നു ഫോണില് ”

അവൾ അധികാരഭാവത്തോടെ ചോദിച്ചു..

“ആരാണെങ്കിലും നിനക്കെന്താ,
എല്ലാം അറിയണോ?
ഞാൻ ദേഷ്യം അഭിനയിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെ അത് കേട്ടതും പെണ്ണിന്റെ മുഖം വാടി പ്പോയി.. അവൾക്കത് നല്ലോണം ഫീൽ ആയിട്ടുണ്ട്..

“അല്ല… ഞാൻ ചോദിച്ചൂന്നെ
ഒള്ളൂ സോറി … ”

എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പോവാനൊരുങ്ങിയ അവളെ ഞാൻ കൈ പിടിച്ച് വലിച്ച് എന്നിലേക്ക് ചേർത്തു..
എന്നെ നോക്കാൻ അവൾക്ക് ചെറിയ ബുദ്ധിമുട്ടുള്ളതായിട്ട് തോന്നി.

“അപ്പോഴേക്കും വാടിയോ..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ”

“അത് സാരല്ല, വന്നേ കഴിക്കാം “
ചമ്മലോടെ പറഞ്ഞു കൊണ്ട് അവളെന്നെ പിടിച്ച് വലിച്ചു.

“പോവല്ലേ.. ആതിരയാണ് വിളിച്ചേ
അവൾക്ക് സെര്ടിഫിക്കറ്റ് വാങ്ങാൻ എന്നോട് കൂടെ ചെല്ലാൻ പറ്റുവൊന്ന്. ഞാൻ ചെല്ലാന്ന് പറഞ്ഞു.ഞാൻ പൊക്കോട്ടെ…

“ഞാൻ പോണ്ടാന്ന് പറഞ്ഞാൽ പോവാതിരിക്കോ?

ഇത്തവണ നിറഞ്ഞ പുഞ്ചിരിയോടെയാണവളതു ചോദിച്ചത്..

“എന്താ സംശയം..
എന്റെ അമ്മൂട്ടി എന്ത് പറഞ്ഞാലും ഞാൻ കേൾക്കും !
അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണിന് നല്ലോണം ബോധിച്ചു.കഴുത്തിലൂടെ കയ്യിട്ട് അവളെന്റെ കണ്ണിലേക്കു ഉറ്റുനോക്കി.

“നാട്ടുകാര് പെൺ കോന്തൻ എന്ന് വിളിക്കും.. ”

അവൾ ചിരിയോടെ പറഞ്ഞു.
“ആര് എന്ത് മൈര് പറഞ്ഞാലും.. എനിക്കൊന്നും ഇല്ലാ..
നീ എന്റെ നല്ലതിന് വേണ്ടിയെ എന്തും പറയൂ എന്നെനിക്കറിയാം… ”

“തോന്ന്യാസം പറയരുതെന്ന് പറഞ്ഞിട്ടില്ലേ.. ”

കൈത്തണ്ടയിൽ അമർത്തിയുള്ള നുള്ള് കൊണ്ട്
ഞാൻ എരിവലിച്ചു.എനിക്ക് വേദനിക്കുന്നുവെന്ന് കണ്ടപ്പോൾ അവൾ കയ്യെടുത്തു പിന്നെ അവിടെ തഴുകാൻ തുടങ്ങി.

“എന്റെ കുട്ടി തോന്ന്യാസം ഒന്നും പറയരുത് ട്ടോ . നമ്മടെ വാക്കുകൾ ആണ് നമ്മടെ സംസ്കാരം.!

“ഓ ശരി വല്യമ്മേ..
വന്നേ വിശക്കുന്നു.. ”
ഞാനവളേം വലിച്ച് കഴിക്കാൻ പോയി.

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സ്നേഹപ്രകടനങ്ങൾ എല്ലാം ഒഴിവാക്കി. അച്ഛമ്മക്ക് സംശയം തോന്നരുതല്ലോ.. എന്നാലും അച്ഛമ്മ എണീറ്റു പോയ ഗ്യാപ്പിന് അവളൊരു ഉരുളയുരുട്ടി എന്റെ വായിൽ വെച്ചു തന്നു. കുറെ ദിവസമായിട്ടുള്ള പതിവാണത്. അവളുടെ പ്ലേറ്റിലെ ഒരു ചോറുരുളഎനിക്കുള്ളതാണ്.ഞാൻ തിരിച്ചും കൊടുക്കണം അല്ലെങ്കിൽ പിന്നെ അന്നത്തെ ദിവസം നോക്കണ്ട.ഭക്ഷണം കഴിഞ്ഞ് രണ്ടു പേരും കിടന്നു.അവളെ കട്ടിലിലേക്ക് ചാരി ഇരുത്തി ഞാൻ മടിയിൽ തലവെച്ചു കിടന്നു.അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള കാര്യങ്ങളും തമാശകളും ഒക്കെ.ഓരോ കഥക്കനുസരിച്ചും അവളുടെ മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നുണ്ട്. അവളെതന്നെ നോക്കി കിടന്നെങ്കിലും അവള് പറഞ്ഞതൊന്നും കേട്ടില്ല. മഴ പെയ്തു തോർന്ന പോലെ അവളുടെ കഥ പറച്ചിൽ അവസാനിച്ചപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.

“അല്ല നാളെ ഞാൻ എന്ത് വേണമെന്ന് പറഞ്ഞില്ല ഇതുവരെ…

“അതിലിപ്പോ ഇത്ര ചോദിക്കാനെന്താ, എന്തായാലും പോണം.. !”

“ഇങ്ങള് മുത്താണ് ബേബി ചേട്ടാ”

ഞാനവളുടെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ പാൽപ്പല്ലുകൾ കാട്ടി.

“പിന്നേ ഇങ്ങനെ കിടന്നാ മതിയോ. നോക്കണ്ടേ…?

ഞാൻ ഒട്ടും വഴങ്ങാത്ത ശൃംഗാര ഭാവം മുഖത്ത് വരുത്തിക്കൊണ്ട് ചോദിച്ചു.

“നോക്കി കിടക്കെ ഒള്ളൂ..
ഒന്നും നടക്കൂല !

അവൾ മുഖം വെട്ടിച്ചു.

“അതെന്താ ഇപ്പൊ അങ്ങനെ…?
ഞാൻ നിരാശയോടെ ചോദിച്ചു.

“ആ ഇപ്പൊ ഇങ്ങനെയാണ്..
കല്യാണം കഴിയുന്ന വരെ ഒരേർപ്പാടും വേണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ട് !”

“ഓ സ്വന്തം കാര്യം സാധിച്ചെടുത്തല്ലോ ഉച്ചക്ക്..
അപ്പൊ ഇതൊന്നും ഓർമ ഉണ്ടായിരുന്നില്ലേ…?
ഞാൻ ദേഷ്യത്തോടെ അവളെ നോക്കിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *