കല്യാണം 14
Kallyanam Part 14 | Author : Kottaramveedan | Previous Part
“ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.. “
അവളുടെ സ്നേഹം നിറഞ്ഞ കണ്ണുകളാൽ എന്നെ നോക്കി ചോദിച്ചു
“മ്മ് “
ഞാൻ മറുപടി ആയി മൂളി..അവൾ എന്റെ കവിളിൽ തലോടി. എന്റെ മുഖം അവളുടെ കഴിക്കുള്ളിലക്കി..
“ എന്നോട് എപ്പോൾ എങ്കിലും ഇഷ്ട്ടം തോന്നിയിട്ടുണ്ടോ…?”
അവൾ പ്രണയമർന്ന കണ്ണുകളാൽ എന്നോട് ചോദിച്ചു. അതിനുമറുപടി ആയി ചിരിച്ചു.. ഞാൻ മൗനം പാലിച്ചു.. അവളുടെ മുഖം വാടുന്നത് ഞാൻ കണ്ടു…ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..
“ നീതു…മുൻപ് എങ്ങനെ ആണ് എന്ന് നീ എന്നോട് ചോദിക്കരുത്…പക്ഷെ ഇപ്പോൾ എനിക്ക് നീ ആരെല്ലാമോ ആണ് …. “
അവൾ എന്റെ കഴുത്തിലൂടെ കെട്ടിപിടിച്ചു അവളിലേക്ക് അടിപ്പിച്ചു..
“മോളെ…മോളെ..”
പെട്ടന്ന് അമ്മ താഴേന്നു വിളിച്ചു.. ഞങ്ങൾ അടർന്നു മാറി അവളുടെ ദേഹത്തുന്നു എണിറ്റു.. ഒരു കള്ള ചിരിയോടെ അവൾ മുടി വരി കെട്ടി മുറിക്ക് പുറത്തേക്ക് നടന്നു… അവൾ പോകുന്നത് ഞാൻ ആസ്വദിച്ചു നിന്നു…
“ ആരെല്ലാമോ അല്ല നീ എന്റെ ആണ്…”
എന്റെ മനസ്സിൽ അറിയാതെ മന്ത്രിച്ചു… ഞാനും താഴേക്ക് ചെന്നു.. അമ്മ എനിക്ക് കഴിക്കാൻ ഉള്ളത് എല്ലാം എടുത്തു തന്നു.. ഞാൻ അത് കഴിച്ചു കഴിഞ്ഞതും അച്ഛനും അമ്മാവനും കൂടെ എന്നെ വിളിച്ചു…. അവരുടെ കൂടെ ഓരോ സ്ഥങ്ങൾ വാങ്ങാൻ ചെല്ലാൻ…പോകുന്നത് മുന്നേ നീതുവിനെ അവിടെ എല്ലാം നോക്കി കണ്ടില്ല… അവരുടെ കൂടെ വർത്താനം പറഞ്ഞു ഓരോ സ്ഥലത്തു നടന്ന സാധനങ്ങൾ വാങ്ങിയങ്കിലും എന്റെ മനസ്സിൽ മുഴുവൻ അവൾ ആരുന്നു… ഞങ്ങൾ തിരുകി എത്തിയപ്പോൾ ഇരുട്ടി…എന്റെ കണ്ണുകൾ തേടി നടന്നത് അവളെ ആരുന്നു.. എനിക്ക് എന്താ പറ്റിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…അവളെ കാണാതെ ആവുമ്പോൾ…അവളോട് മിണ്ടാതെ ആവുമ്പോൾ ഞാൻ അസ്വസ്ഥൻ ആവുന്നു… യഥാർത്ഥത്തിൽ എനിക്ക് അവളോട് പ്രേമം ആണോ…അതെ ഞാൻ ഈ നിമിഷത്തിൽ അത് തിരിച്ചറിയുന്നു… ഞാൻ പയ്യെ മുറിയിലേക്ക് നടന്നു.. അവൾ മുറിയിൽ ഉണ്ടാവും എന്നാ പ്രേതിക്ഷയോടെ.. മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി എന്നാൽ അവൾ അവിടെ ഇല്ലാരുന്നു.. ആ വിഷമത്തോടെ ഞാൻ ഒരു കുളി പാസ്സ് ആക്കി… ഞാൻ ഡ്രസ്സ് ഇടുമ്പോളേക്കും വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ അമ്മ ആരുന്നു…
“ ഡാ ഇന്ന് അച്ഛനും അമ്മാവനും നിന്റെ കൂടെ കിടക്കും കേട്ടോ…എല്ലാരും വന്നപ്പോൾ കിടക്കാൻ ഇടയില്ല…”
അമ്മ പറഞ്ഞു തീർന്നതും..
“ അപ്പോൾ അവളോ…”
ഉള്ളിൽ വിഷമത്തോടെ പെട്ടന്ന് അമ്മയോട് ചോദിച്ചു.
“ അവൾ ഞങ്ങളുടെ കൂടെ കിടന്നോളും…”
അമ്മ ചിരിച്ചോണ്ട് പറഞ്ഞിട്ട് താഴേക്ക് പോയി.. അത് കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി…റൂമിൽ ഇരിക്കാൻ തോന്നിയില്ല.. ഞാൻ പതിയെ പുറത്തേക്ക് നടന്നു… അച്ഛനും അമ്മാവനുനൊക്കെ പുറത്തു ഓരോന്ന് പറഞ്ഞു രണ്ടണ്ണം അടിക്കുന്നുണ്ട്…. എന്നെ കണ്ടതും അമ്മാവൻ അടുത്തേക്ക് വിളിച്ചു…
“ എന്താടാ…ഒരണ്ണം ഒഴിക്കട്ടെ…”
“ വേണ്ട..”
ഞാൻ മറുപടിയും കൊടുത്തു മുറ്റത്തേക്ക് ഇറങ്ങി…എന്താണ് എന്ന് അറിയില്ല ഇപ്പോൾ കുടിക്കാൻ ഉള്ള താല്പര്യമൊക്കെ പോയി.. നീലാവെളിച്ചതിൽ ഞാൻ മുറ്റത്തോടെ തേരാ പാര നടന്നു.. അവളുടെ മുഖം ആണ് മനസ്സിൽ മുഴുവൻ. . അവളെ പോയി വിളിക്കാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല. . എന്തോ ഒരു നാണക്കേട് പോലെ. .എന്റെ ഉള്ള ആകെ പുകയുന്നപോലെ. .ഞാൻ എങ്ങനെക്കെയോ സമയം തള്ളി നിക്കി… ഓരോത്തരു ഓരോത്തരു ആയി പോയി കിടക്കാൻ ഒരുങ്ങി…. ഇപ്പോൾ അടുക്കളയിൽ പോയാൽ ആരും കാണുലരിയ്ക്കും… അവളെ പോയി ഒന്ന് കണ്ടാലോ. . എന്തായലും അവളെ പോയി ഒന്ന് കാണാം എന്ന് മനസ്സിൽ തീരുമാനം എടുത്തു ഞാൻ അകത്തേക്ക് നടന്നു.. ഞാൻ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു അവളുടെ അവിടെ തിരഞ്ഞു…. അപ്പോളേക്കും അമ്മായി അടുക്കളയിലേക്ക് വന്നു…
“ അമ്മായി നീതുവിന്റെ കണ്ടോ. .”
ഞാൻ അമ്മായിയോട് ചോദിച്ചു….
“ അവൾ കിടക്കാൻ പോയല്ലോ…”
ഞാൻ വിഷമത്തോടെ കാപ്പി തിരിച്ചു വെച്ച് മുകളികേക്ക് നടന്നു. . ഞാൻ മുറിയിൽ എത്തുമ്പോളേക്കും അമ്മാവന്മാരും അച്ഛനും ബെഡ് കയ്യടക്കിരുന്നു… ഞാൻ ബാൽക്കണിൽ പോയി ഇരുന്നു…
……
കുറച്ചു നേരം ഇരുന്നിട്ടും ഒരു സമാധാനവും ഉറക്കവും കിട്ടുന്നില്ല… അവളെ പോയി ഒന്ന് കണ്ടാലോ….എല്ലാരും കിടന്നു എന്ന് തോനുന്നു….എന്നാലും ഒന്ന് പോയി നോക്കാം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി… ഹാളിലെ ചെറിയ വെളിച്ചത്തിന്റെ സഹായത്തോടെ നീതുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു…ഉച്ച ഉണ്ടാക്കാതെ ഞാൻ വാതിൽ മെല്ലെ തുറന്നു… സ്വന്തം ഭരിയെ കാണാൻ രാത്രി ഒളിച്ചു വരേണ്ടി വരുന്ന ഗെത്തികേട്….എന്ന് മനസ്സിൽ വിചാരിച്ചു മുറിയിലേക്ക് എന്റെ കണ്ണ് ചെന്നു… തിരച്ചിലിനു ഒടുവിൽ ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന നീതുവിനെയാണ് കണ്ടത്…. അവളുടെ മുഖം ജനലിലൂടെ വരുന്ന നീലവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടാരുന്നു… എല്ലാവരും നല്ല ഉറക്കത്തിൽ ആണ്… ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു വാതിൽ പടിയിൽ ഇരുന്നു… അവളെ എങ്ങനെ ഒന്ന് വിളിച്ചു ഉണർത്തും…പയ്യെ അകത്തേക്ക് നടന്ന അവളെ വിളിച്ചു ഉണർത്തിയാലോ…വേണ്ട ഉച്ച കേട്ടു ആരേലും ഉണർന്നാൽ നാണക്കേടാ… ഞാൻ ക്ഷേമയോടെ അവളെ തന്നെ നോക്കി ഇരുന്നു… എന്റെ പ്രാർത്ഥന ദൈവം കേട്ടിട്ട് എന്നാവണം അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു… ഷീണംകൊണ്ട് മുരിനിവർന്നു അവൾ ചുറ്റും നോക്കി.. ഞാൻ പയ്യെ കൈ കാട്ടി അവളുടെ ശ്രെദ്ധ എന്നിലേക്ക് ആകർഷിച്ചു…. അവൾ ഒരു ഞെട്ടലോടെ എന്നെ കണ്ടു… ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു.. അവൾ പരിഭ്രാമത്തോടെ എന്നെ നോക്കി എന്താ എന്ന് അംഗീയം കാണിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് കണ്ണുകൾ അടച്ചു കാണിച്ചു അവളെ നോക്കി പുഞ്ചിരിച്ചു… അവളെ ഒന്ന് അടുത്ത് കാണാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു….ഞാൻ അവളോട് എന്റെ അടുത്തേക്ക് വരാൻ കൈ കാട്ടി…. അവൾ ചുറ്റും നോക്കിട്ട്..
“ഇല്ല”
എന്ന് തലയാട്ടി കാണിച്ചു….ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു… എന്റെ ഇരുപ്പ് കണ്ടിട്ട് ആവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. ഞാൻ വീണ്ടും അവളെ എന്റെ അരികിലേക്ക് വിളിച്ചു….അവൾ ചിരിച്ചോണ്ട് ഇല്ലന്ന് വീണ്ടും തലയിട്ടി…
“ പ്ലീസ്…”
ഞാൻ ചുണ്ടുകൾ മെല്ലെ അനക്കി അവളോട് കെഞ്ചി ചോദിച്ചു…അവൾ വീണ്ടും ചുറ്റും നിസ്സഹായതയോടനോക്കി..
“ഇല്ല”
എന്ന് തലയിട്ടി ഞാൻ സങ്കടത്തോടെ തല താഴ്ത്തി ഇരുന്നു..എന്റെ മുഖത്തു പ്രേകടമായ സങ്കടം കണ്ടിട്ടാവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. അവൾ ചുറ്റും നോക്കി പതിയെ എണിറ്റു ശബ്ദം ഉണ്ടാക്കാതെ എന്റെ അടുത്തേക്ക് നടന്നു… അവൾ വരുന്നത് കണ്ട് ഞാനും എണിറ്റു…