കാട്ടിലെ പെൺകുട്ടി – 2 Like

Related Posts


കഥയുടെ ആദ്യ ഭാഗത്തു ഫ്രണ്ട്സിന്റെയും കസിന്റെയും പേര് പറയാൻ മറന്നു. ഫ്രണ്ട് 1 അഭിനന്ദ്, ഫ്രണ്ട് 2 നീരജ്, ഫ്രണ്ട് 3 കൃഷ്ണദേവ്, കസിൻ ജിഷ്ണു, കഥയിലെ നായികയുടെ പേര് ചെമ്പകം എന്റെ പേര് കിരൺ. അപ്പോൾ കഥ തുടങ്ങട്ടെ…..”

കാടായതിനാൽ അന്നത്തെ പരിപാടികൾ നേരത്തെ കഴിഞ്ഞു. അന്ന് രാത്രി ഞങ്ങൾക്കു തങ്ങാൻ വേണ്ടി മൂപ്പനും മകളും ഒരു ഏറുമാടം ഒരുക്കി തന്നു. ഞങ്ങൾ ഏറുമാടത്തിൽ കയറി എല്ലാ യാത്രയിലും പോലെ സംസാരിക്കാനായി ഇരുന്നു. വരുമ്പോഴുള്ള കാഴ്ചകളും, ഇവരുടെ ആചാര രീതികളും, നൃതങ്ങളും ഞങ്ങൾക്ക് അതൊരു വല്ലാത്ത കൗതുകം തോന്നി. ആാാ സംസാരത്തിനിടയിൽ ഞാനെപ്പോഴോ ഉറങ്ങി. അപ്പോഴും എന്റെ ഫ്രണ്ട്‌സ് എല്ലാവരും കസിന്റെ ഒപ്പമിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. അവർ എപ്പോഴാണ് ഉറങ്ങിയതെന്ന് പോലും എനിക്കറിയില്യ. അങ്ങനെ പിറ്റേ ദിവസം നേരം പുലർന്നു വന്നു. കാടായതുകൊണ്ടു തന്നെ നല്ല തണുപ്പും കുളിർമയും ഉണ്ടായിരുന്നു. ആ തണുപ്പടിച്ചും കിളികളുടെ ശബ്ദം കേട്ടും മരങ്ങൾക്കിടയിലൂടെ ഉള്ള സൂര്യന്റെ വെളിച്ചം മുഖത്തടിച്ചും ഞാൻ നേരത്തെ എണീറ്റു. നേരം വൈകി ഉറങ്ങിയ കാരണം ഫ്രണ്ട്‌സ് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.ഞാൻ എണീറ്റ പാടെ ആദ്യം കണ്ടത് മൂപ്പന്റെ മകൾ അവിടുത്തെ കാവിൽ തൊഴുന്നതായിരുന്നു. നല്ല സ്ത്രീത്വം തിളങ്ങുന്ന മുഖവുമായി മുല്ല പൂവും ചൂടി നല്ല ഡ്രെസ്സും ധരിച്ചു ഒരു ദേവത മാതിരി നിൽക്കുന്നു. അവളെ കണ്ടതും എന്റെ ഉള്ളു തുടിച്ചു. അപ്പോൾ തന്നെ എന്റെ മനസ് ഇങ്ങനെ മന്ത്രിച്ചു “നീ എന്റേതാണ് എന്റേത് മാത്രം. വേറെ എന്ത് വന്നാലും ഞാൻ ആർക്കും നിന്നെ വിട്ടു കൊടുക്കില്യ.” അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഒരു വഴി തെളിഞ്ഞു വന്നത്. ചെമ്പകത്തിന്റെ അടുത്ത് ആരെയും കാണാനില്ല്യ. എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രണ്ട്‌സ് നല്ല ഉറക്കത്തിലും. ഇപ്പൊ അവളോട് എന്റെ പ്രണയം പറയാൻ പറ്റിയ അവസരമാണ്. എന്റെ പ്രണയം ഇപ്പോൾ തന്നെ പറയുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്തേക് പോയി. അവളെ ബുദ്ധിമുട്ടിക്കാതെ പുറകിൽ പോയി നിന്നു.അവൾ തൊഴുതു തിരിഞ്ഞതും എന്നെ കണ്ടതും പെട്ടന് അവൾ ഞെട്ടി. അവൾ ചോദിച്ചു

” എന്താ മിണ്ടാതെ എന്റെ പിറകിൽ വന്നു നിൽക്കുന്നത്. ഒന്ന് വിളിക്കായിരുന്നില്ലേ. ഞാൻ പെട്ടന്ന് പേടിച്ചു പോയി. ”

ഞാൻ : ചെമ്പകം തൊഴുന്ന കാരണം ഞാൻ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി. അതാണ് വിളിക്കാതിരുന്നത്. എന്നും ഈ നേരത്താണോ തൊഴുന്നത്.

ചെമ്പകം : അതെ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മനസിന്‌ നല്ല സുഖമാ. നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഒകെ നടക്കും. എനിക്ക് ഇത്രയും പഠിക്കാൻ കഴിഞ്ഞതും എനിക്ക് നാടും നഗരവും കാണാൻ പറ്റിയതും മാനുഷരായി ഇടപഴുകാൻ കഴിഞ്ഞതും ഈ ദൈവത്തിന്റെ വരമാണ്.നല്ല ശക്തിയുള്ള ദൈവമാണ്. കിരണിന് വല്ല ആഗ്രഹവും ഉണ്ടെങ്കിൽ ഇവിടെ പ്രാർത്ഥിച്ചോളു. ഏതു ആഗ്രഹവും സാതിപ്പിച്ചു തരും.
കിരൺ മനസ്സിൽ ഇങ്ങനെ പറഞ്ഞു “എനിക്ക് പറയാനുള്ളത് ദൈവത്തിന്റെ മുന്നിൽ അല്ല നിന്റെ മുന്നിൽ ആണ് “.എന്നിട്ട് ഞാൻ തുടർന്നു,

എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ട്.

ചെമ്പകം : എന്താ?? ആാാ മനസിലായി ഫ്രഷ് ആകണമല്ലേ? സംസാരത്തിനിടയിൽ ഞാൻ ആ കാര്യം വിട്ടു. അല്ല ഫ്രണ്ട്‌സ് ഒക്കെ എവിടെ? എണീറ്റില്ലേ അവർ? കണ്ടില്ല്യ

കിരൺ : അതല്ല എനിക്ക് കുട്ടിയോട്……

അതു മുഴുവപ്പിക്കാൻ പറ്റിയില്ല്യ അപ്പോഴേക്കും എല്ലാവരും എണീട്ടിരുന്നു. അവർ ഞങ്ങൾ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങളുടെ അടുത്തേക് വന്നു. എന്നിട്ട് അഭിനന്ദ് എന്നോട് ചോദിച്ചു ” എന്താ ഇവിടെ ഞങ്ങളറിയാതെ ഒരു ഗൂഢാലോചന. ഇനി ഞങ്ങളാറിയാതെ നിങ്ങൾ പരസ്പരം ഹൃദയം കൈമാറുകയാണോ ?? ” അവന്റെ പെട്ടന്നുള്ള ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളു ഭയന്ന് വിറച്ചു. ചെമ്പകം വളച്ചൊടിക്കാതെ പറയുന്ന കുട്ടി ആണെങ്കിലും അഭിനന്ദ് ചോദിച്ച ചോദ്യത്തിൽ അവൾക്കു നാണം വന്നു. അതു എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ “ഒന്ന് പോ അഭി” എന്നു പറഞ്ഞു വിഷയം മാറ്റി. എന്നിട്ട് അവൾ എന്റെ നേരെ തിരിഞ്ഞു എന്നോട് ചോദിച്ചു നേരത്തെ എന്നോടു എന്താ ചോദിച്ചു വന്നത്”.

എന്റെ പ്രണയം ഇപ്പോൾ പറഞ്ഞാൽ ശരിയാകില്ല്യ എന്നു ഓർത്തു ഞാൻ അവളോട് വിക്കി വിക്കി പറഞ്ഞു ന് ന് നീ പറഞ്ഞത് ത ത തന്നെയാ ഞാൻ പറയാൻ വന്നത്.

ചെമ്പകം : ആ ഞാൻ വിചാരിച്ചു എന്നോട് തനിച്ചായി എന്തെങ്കിലും പറയാനുണ്ടെന്നു. നിങ്ങൾ ഒരു കാര്യം ചെയ്യ് ഇവിടുന്നു നേരെ പോയി ഇടത്തോട്ട് തിരിഞ്ഞു 5 മിനിറ്റ് നടന്നാൽ ഒരു പുഴ കാണാം അവിടെ കുളിച്ചു ഫ്രഷ് ആകാം. അപ്പോഴേക്കും നിങ്ങൾക്കുള്ള ഭക്ഷണം റെഡി ആക്കാം.

ഞങൾ ശരി എന്നു പറഞ്ഞു കുളിക്കാനുള്ള സാമഗ്രികളും എടുത്ത് കുളിക്കാനായി നടന്നു. എന്റെ പ്രണയം ചെമ്പകത്തോട് പറയാൻ പറ്റാത്ത വിഷമത്തിൽ കുളിക്കാൻ പോകുന്ന വഴിയിൽ തന്നെ കൂട്ടുകാരെ മുഴുവൻ ഞാൻ മനസ്സിൽ ഇങ്ങനെ പ്രാകി “കാലന്മാർ കളിക്കാൻ വേണ്ടി എത്ര വിളിച്ചാലും വരാത്തവർ കറക്റ്റ് സമയത്തു വന്നിരിക്കുന്നു. ഇനി എന്റെ പ്രണയം എങ്ങനെ പറയും? ”

ആ വിഷമത്തിൽ നടന്നു പുഴ കടവിൽ എത്തിയത് ഞാൻ അറിഞ്ഞില്ല്യ. എങ്ങനെ അവളോട് കാര്യങ്ങൾ ധരിപ്പിക്കാം എന്നാലോചിച്ചിട്ടായിരുന്നു നടന്നിരുന്നത്. എന്റെ കസിൻ ജിഷ്ണു എന്നെ വിളിച്ചപ്പോഴാണ് ഞാൻ സോബോധത്തിലേക് വന്നത്.ജിഷ്ണു ചോദിച്ചു “നീ എന്താടാ ആലോചിക്കുന്നത്? ”
ഞാൻ : ഇല്ല്യ ഞാൻ ഒന്നും ആലോചിക്കുന്നില്യ.

ജിഷ്ണു : നീ എന്റെ അടുത്ത് കള്ളം പറയണ്ട. ഞാൻ ഇപ്പോഴൊന്നുമല്ലല്ലോ നിന്നെ കണ്ടുതുടങ്ങിയത്.

ഞാൻ : ഇനി ഞാൻ മറച്ചു വയ്ക്കുന്നില്യ. എനിക്ക് ഒരു കാര്യം പറയാന്നുണ്ട്. അതു നിങ്ങളോട് പറയണോ വേണ്ടയോ എന്നാലോചിക്കുകയാണ്.

ഞങളുടെ വർത്തമാനം കേട്ടു നീരജും അഭിനന്ദുവും കൃഷ്‌ദേവും ഞങളുടെ അടുത്തേക് വന്നു. “എന്താ ഞങ്ങൾ അറിയാതെ ഒരു പ്ലാൻ” കൃഷ്‌ണദേവ് ചോദിച്ചു.

ജിഷ്ണു : പ്ലാൻ ഒന്നുമല്ല.ഇവൻ നമ്മളിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട്. ഞാൻ പലവട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും മിണ്ടുന്നില്ല. ഞാനറിയാതെ ഒരു രഹസ്യവും ഇതു വരെ ഇവന്റെ മനസ്സിൽ ഉണ്ടായിട്ടില്യ. ഇതിപ്പോ 2 ദിവസമായി ഇവന്റെ മുഖഭാവത്തിൽ എന്തോ മാറ്റം. ഞാനതു ശ്രദ്ധിക്കുനുണ്ടായിരുന്നു.

അവർ പലവട്ടം ചോദിച്ചു എന്താ കാര്യമെന്നു.അവസാനം ഞാൻ അവരോട് പറഞ്ഞു “എനിക്ക് ചെമ്പകത്തിനെ ഇഷ്ടമാണ്. എനിക്ക് അവളെ വിവാഹം ചെയ്ത കൊള്ളാമെന്നുണ്ട്. പക്ഷെ അവളോട് എന്റെ പ്രണയം പറയാൻ പേടിയാണ്. നേരത്തെ ഞാൻ പറയാൻ ഒരുങ്ങിയപ്പോഴാണ് നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്. അതുകൊണ്ട് ഞാൻ പറഞ്ഞില്ല്യ.” ഇതു കേട്ടതും എല്ലാവരും ഒരു നിമിഷം അമ്പരന്ന് നിന്നു. എന്നിട്ട് തുടർന്നു,

Leave a Reply

Your email address will not be published. Required fields are marked *