കാമ കാവടി – 3

മലയാളം കമ്പികഥ – കാമ കാവടി – 3

“അവന്‍ വീടും കണ്ടുപിടിച്ചു..” റോയ് ഭീതി നിറഞ്ഞ കണ്ണുകളോടെ പിറുപിറുത്തു.

“അതെ..നീ വന്നേ.. നമുക്ക് പുറത്തോട്ടിറങ്ങി നില്‍ക്കാം..ഇവിടെ വച്ച് സംസാരിക്കാന്‍ പറ്റില്ല..”

ശിവന്‍ ചായ ഗ്ലാസ് താഴെ വച്ച ശേഷം റോയിക്ക് മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. റോയിയും ഗ്ലാസ് വച്ചിട്ട് എഴുന്നേറ്റു. ഇരുവരും റോഡിലേക്ക് ഇറങ്ങി അല്പം അകലേക്ക് മാറി നിന്നു.

“നീ പറഞ്ഞത് പോലെ അവന്‍ മനോരോഗി തന്നെയാണ്..നമ്മള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഗതി അപകടത്തില്‍ കലാശിക്കും” ശിവന്‍ ചുറ്റും നോക്കിക്കൊണ്ട് വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിച്ചത്.
ഇതിന് മുൻപുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ

ഈ നോവലിന്റെ ഈ ഭാഗം മാത്രമായി വായിച്ചാൽ ഒരു കോപ്പും മനസ്സിലാകില്ല എന്നുള്ളതിനാൽ ദയവായി ആദ്യഭാഗങ്ങള്‍ വായിച്ചവർ മാത്രം ഈ ഭാഗം വായിക്കുക

 

Malayalam Kambikathakal – കാമ കാവടി – 1
Malayalam Kambikathakal – കാമ കാവടി – 2

 

“അതേടാ..റീന അവന്റെ ഞരമ്പില്‍ പിടിച്ചു കഴിഞ്ഞു…ഇഷ്ടപ്പെടുന്ന പെണ്ണിനെ കിട്ടാതെ വരിക..അവള്‍ അവഗണിക്കുക എന്നിവ ഇത്തരം മനോരോഗികളെ മാനസികമായി വല്ലാതെ തകര്‍ക്കും…ചിലരൊക്കെ അത് സഹിച്ചു ജീവിച്ചേക്കുമെങ്കിലും ഇവന്‍ പക്ഷെ ആശിച്ചത് നേടാതെ പിന്മാറുന്നവനല്ല…..അവളെ സ്വന്തമാക്കാന്‍ അവനെന്തും ചെയ്യും…” റോയ് ഭീതിയോടെ പറഞ്ഞു.

“അതെ..അതുകൊണ്ടാണ് അവളുടെ വീട് തേടി അവനിറങ്ങിയത്..”

ശിവനും സംഗതിയുടെ ഗൌരവം മനസിലായി തുടങ്ങിയിരുന്നു. റോയി അല്‍പനേരം ഗഹനമായി ചിന്തിച്ച ശേഷം ശിവനെ നോക്കി.

“നമുക്ക് അവനെ കാണാം..ഇന്നുതന്നെ…എന്ത് പറയുന്നു?” അവന്‍ ചോദിച്ചു.

“ഞാന്‍ റെഡി..ഇത് വച്ച് താമസിപ്പിക്കുന്നത് ശരിയല്ല..പക്ഷെ അവനെ എവിടെച്ചെന്നു കാണും?”

“ചന്ദ്രകാന്തം ബാറില്‍ വൈകിട്ട് അവന്‍ കാണും എന്നാണ് എന്റെ അറിവ്..എന്നും വൈകിട്ട് അവനവിടെ എത്തി കളക്ഷന്‍ നോക്കാറുണ്ട്…നമുക്ക് അങ്ങോട്ട്‌ പോകാം എന്താ?”

“പോകാം..”

“എന്നാല്‍ നീ പോയി ഫ്രഷ്‌ ആയി വേഷം മാറിയിട്ട് വാ..ഞാനും ഒന്ന് ഫ്രഷ്‌ ആകട്ടെ..വീട്ടില്‍ വല്ല സിനിമയ്ക്കും പോകുകയാണ് എന്ന് പറഞ്ഞാല്‍ മതി..”

“ശരിയെടാ..ഞാന്‍ പോയിട്ട് വരാം..”

ശിവന്‍ സൈക്കിള്‍ എടുത്ത് വീട്ടിലേക്ക് പോയപ്പോള്‍ റോയ് വേഷം മാറി കുളിക്കാന്‍ കയറി.

ചന്ദ്രകാന്തം ബാറിന്റെ വര്‍ണ്ണശബളമായ ബോര്‍ഡ് ദൂരെ നിന്നും ശിവനും റോയിയും കണ്ടു. ശിവനാണ് സൈക്കിള്‍ ചവിട്ടിയിരുന്നത്. സമയം സന്ധ്യയോടടുത്തിരുന്നു. റോഡില്‍ നല്ല തിരക്കുണ്ട്. നിരവധി വാഹങ്ങള്‍ക്ക് ഇടയിലൂടെ സൂക്ഷിച്ചാണ് ശിവന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. ബാറിന്റെ മുന്‍പില്‍ എത്തിയപ്പോള്‍ അവരിറങ്ങി.

“സൈക്കിള്‍ ഇങ്ങോട്ടെങ്ങാനും വക്കാം…എന്താ..”

ഒരു കെട്ടിടത്തിന്റെ വശത്ത് കണ്ട ഒഴിഞ്ഞ സ്ഥലത്ത് സൈക്കിള്‍ വച്ചുകൊണ്ട് ശിവന്‍ ചോദിച്ചു. റോയ് മൂളി. സൈക്കിള്‍ വച്ചിട്ട് അവര്‍ ബാറിന്റെ വളപ്പിലേക്ക് കയറി. നിരവധി ബൈക്കുകളും കാറുകളും അവിടെ ഉണ്ടായിരുന്നു. സന്ധ്യ ആയതിനാല്‍ ബാറില്‍ നല്ല തിരക്കുള്ള സമയമായിരുന്നു.

“ആ തെണ്ടി നമ്മളോട് എങ്ങനെ ഇടപെടും എന്നൊരു ശങ്ക എനിക്കുണ്ട്…അവന്‍ വല്ല ചൊറിഞ്ഞ വര്‍ത്താനോം പറഞ്ഞാല്‍ എന്റെ കണ്ട്രോള്‍ പോകും..” ശിവന്‍ പറഞ്ഞു.

“അവനെന്ത് പറഞ്ഞാലും എതിരായി ഒരക്ഷരം നമ്മള്‍ പറയരുത്. ഇത് അഭ്യാസം കാണിക്കാനുള്ള വേദിയല്ല..അത് നീ മറക്കരുത്..നല്ല രീതിയില്‍ ഈ പ്രശ്നം ഒഴിവായി കിട്ടാന്‍ മാത്രമേ നമ്മള്‍ ശ്രമിക്കാവൂ..” റോയ് അവനെ ഓര്‍മ്മപ്പെടുത്തി.

“ഓക്കേ..അതുപോട്ടെ..എടാ അളിയാ നീ കുടിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?” ശിവന്‍ വിഷയം മാറ്റി ചോദിച്ചു.

“അതെന്ത് ചോദ്യമാടാ..നീ അറിയാത്ത വല്ല കാര്യവും എന്റെ ജീവിതത്തില്‍ ഉണ്ടോ?”

“ഞാനും കുടിച്ചിട്ടില്ല..ചിലപ്പോഴൊക്കെ തോന്നും ഒന്ന് രുചിച്ചാലോ എന്ന്…”

“തല്‍ക്കാലം മോന്‍ സ്വന്തം കാലില്‍ നിവര്‍ന്നൊന്നു നില്‍ക്ക്..പിന്നെ ആലോചിക്കാം കുടീം വടീം..”

“ഓ ഓ..ഇനി എന്നാണാവോ സ്വന്തം കാലേല്‍ നിന്നു വടി നടക്കുക….”

“നീ ഇവിടെ നില്‍ക്ക്..ഞാന്‍ ആ കൌണ്ടറില്‍ ഇരിക്കുന്നവനോട് ചോദിച്ചിട്ട് വരാം രാജീവ്‌ ഉണ്ടോന്ന്….” റോയ് ബാറിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ പറഞ്ഞു. ശിവന്‍ തലയാട്ടി.

റോയ് ബാറിന്റെ ഉള്ളില്‍ കയറി. അരണ്ട വെളിച്ചത്തിലിരുന്നു ഉറക്കെ സംസാരിച്ചുകൊണ്ട് മദ്യപിക്കുന്ന ആളുകളുടെ ഇടയിലൂടെ തിരക്കിട്ട് നടക്കുന്ന ബെയറര്‍മാര്‍. മദ്യവും സിഗരറ്റിന്റെ പുകയും കലര്‍ന്ന അസഹ്യമായ ഗന്ധം റോയിയെ എതിരേറ്റു. എല്ലാ സീറ്റുകളിലും ആളുണ്ട്. കുറേപ്പേര്‍ കൌണ്ടറില്‍ നിന്നുകൊണ്ട് കുടിക്കുന്നു. കൌണ്ടറില്‍ ബില്ലടിച്ചു പണം വാങ്ങുന്ന ചെറുപ്പക്കാരന്റെ സമീപത്തേക്ക് റോയ് ചെന്നു.

“എക്സ്ക്യൂസ് മി…” അവന്‍ അയാളുടെ ശ്രദ്ധ ആകര്‍ഷിച്ചു.

“യെസ്..”

“ഈ ബാറിന്റെ ഓണര്‍ മിസ്റ്റര്‍ രാജീവ് ഇവിടെയുണ്ടോ?”

“ഉണ്ട്..റൂം നമ്പര്‍ ഏഴില്‍ കാണും…”

“ഒകെ.താങ്ക്സ്…”

റോയ് പുറത്തിറങ്ങി. ശിവന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

“എടാ അവന്‍ ഏഴാം നമ്പര്‍ മുറിയിലുണ്ട്..നമുക്കങ്ങോട്ടു പോകാം…”

ഇരുവരും ബാറിനോട് ചേര്‍ന്ന് മുകളിലുള്ള ഹോട്ടല്‍ മുറികളുടെ ഭാഗത്തേക്ക് പടികള്‍ കയറി. ഏഴാം നമ്പര്‍ മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര്‍ നിന്നു.

“മുട്ടട്ടെ?” റോയ് ചോദിച്ചു. ശിവന്‍ മൂളി. ഇരുവരുടെയും മുഖത്ത് ആശങ്ക നിഴലിച്ചിരുന്നു. റോയ് മെല്ലെ കതകില്‍ മുട്ടി.

“യെസ്..കമിന്‍…”

ഉള്ളില്‍ നിന്നും ആരോ പറയുന്നത് അവര്‍ കേട്ടു. മെല്ലെ കതക് തള്ളിത്തുറന്ന് ഇരുവരും ഉള്ളില്‍ കയറി. മനോഹരമായി അലങ്കരിച്ചിരുന്ന മുറിയില്‍ വിശാലമായ സോഫയില്‍ കൈയില്‍ ഒരുഗ്ലാസ് മദ്യവുമായി രാജീവും അടുത്തുതന്നെ ഷാഫിയും ഉണ്ടായിരുന്നു. ഷാഫി ഗ്ലാസിലേക്ക് ഐസ് ക്യൂബ് ഇട്ടുകൊണ്ട് കയറി വന്ന റോയിയെയും ശിവനെയും നോക്കി. അവരെ കണ്ടപ്പോള്‍ രാജീവിന്റെ മുഖം വലിഞ്ഞു മുറുകി. തങ്ങളെ അവനറിയാം എന്ന് റോയിക്ക് മനസിലായി. രാജീവ് ഷാഫിയെ നോക്കി. അവന്‍ കണ്ണിറുക്കി.

“ആരാ..എന്ത് പറ്റി? താഴെ ബാറില്‍ വല്ല പ്രശ്നവും?” ഷാഫി ആയിരുന്നു ചോദ്യത്തിന്റെ ഉടമ.

“സോറി..ഞങ്ങള്‍ ബാറില്‍ വന്നതല്ല..മിസ്റ്റര്‍ രാജീവിനെ കാണാനായി വന്നതാണ്‌…” റോയ് പുഞ്ചിരിയോടെ പറഞ്ഞു.

“ഓക്കേ..ഇരിക്ക്..” രാജീവ്‌ അവരെ ക്ഷണിച്ചു. ഇരുവരും അവനെതിരെ സോഫയില്‍ ഇരുന്നു.

“കഴിക്കുമോ…ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യട്ടെ..” രാജീവ് ആതിഥ്യ മര്യാദയോടെ ചോദിച്ചു.

“നോ താങ്ക്സ്…” റോയ് അത് നിരസിച്ചു.

“എങ്കില്‍ ടൈം വേസ്റ്റ്‌ ചെയ്യണ്ട..എന്താ എന്നെ കാണാന്‍ വന്നതിന്റെ കാരണം?” മദ്യം സിപ് ചെയ്തുകൊണ്ട് രാജീവ് ചോദിച്ചു.

“മിസ്റ്റര്‍ രാജീവ്..ഇഫ്‌ യു ഡോണ്ട് മൈന്‍ഡ്…ഞങ്ങള്‍ക്ക് താങ്കളോട് മാത്രമായി ഒന്ന് സംസാരിക്കണമായിരുന്നു….” റോയ് ഷാഫിയെ നോക്കി. അവന്റെ മുഖത്ത് കോപം ഇരച്ചു കയറുന്നത് അവര്‍ ശ്രദ്ധിച്ചു.

“എന്നോട് പറയുന്ന എന്തും ഇവനും കേള്‍ക്കാം..ഹി ഈസ് മൈ ക്ലോസ് ഫ്രണ്ട്…” രാജീവ് റോയിയുടെ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞു. റോയ് ശിവനെ നോക്കി. അവന്‍ പറഞ്ഞോളൂ എന്ന് കണ്ണ് കാണിച്ചു.

“മിസ്റ്റര്‍ രാജീവ്..ഞങ്ങള്‍ പറയാന്‍ പോകുന്നത് ഒരു പക്ഷെ താങ്കള്‍ക്ക് അനിഷ്ടം തോന്നാന്‍ ഇടയുള്ള കാര്യമാണ്..അതുകൊണ്ട് അഡ്വാന്‍സ് ആയി ക്ഷമ ചോദിക്കുകയാണ്..” റോയി ക്ഷമാപണത്തോടെയും കരുതലോടെയും തുടങ്ങി.

“ഇരുന്നു മണമണാ പറയാതെ കാര്യം പറഞ്ഞിട്ട് പോടാ….” ഷാഫി കോപത്തോടെ പറഞ്ഞു. റോയ് അവനെ ഒന്ന് നോക്കിയിട്ട് മുഖത്തൊരു പുഞ്ചിരി വരുത്തി. ശിവന്‍ മുഷ്ടി ചുരുട്ടുന്നത് റോയ് ഇടങ്കണ്ണിലൂടെ കണ്ടു.

“മിസ്റ്റര്‍ രാജീവ്..ഒരു കാര്യം അപേക്ഷിക്കാനാണ് ഞങ്ങള്‍ വന്നത്..റീന എന്റെ സഹോദരിയാണ്…താങ്കള്‍ക്ക് അവളെ ഇഷ്ടമാണ് എന്ന് ഞാനറിഞ്ഞു..പക്ഷെ അവള്‍ പഠിക്കുന്ന കുട്ടിയാണ്..പഠനത്തിനിടെ ഇതുപോലെയുള്ള കാര്യങ്ങള്‍ അവളുടെ ഭാവിയെത്തന്നെ ബാധിക്കും..അതുകൊണ്ട് താങ്കള്‍ ദയവു ചെയ്ത് അവളെ വെറുതെ വിടണം…മാത്രമല്ല ഇതിന്റെ ആവശ്യം താങ്കള്‍ക്കുണ്ടോ? ഇത്ര നല്ല നിലയില്‍ ജീവിക്കുന്ന താങ്കള്‍ക്ക് അവളെക്കാള്‍ സുന്ദരികളായ ഏതു പെണ്ണിനേയും കിട്ടില്ലേ…” റോയ് സൌമ്യമായി പറഞ്ഞിട്ട് അവന്റെ പ്രതികരണത്തിനായി നോക്കി.

“ഭ..പോക്രിത്തരം പറയുന്നോടാ..ആരാടാ ഈ ചെറ്റത്തരം നിന്നോട് പറഞ്ഞത്?” ഷാഫി മദ്യഗ്ലാസ് ശക്തമായി താഴെ വച്ചുകൊണ്ട് ചോദിച്ചു.

“ഞാന്‍ പറഞ്ഞില്ലേ മിസ്റ്റര്‍..എന്റെ സഹോദരിയാണ് അവള്‍..അവള്‍ തന്നെയാണ് എന്നോട് പറഞ്ഞത്..ഞങ്ങള്‍ നേരില്‍ കണ്ട കാര്യവുമാണ്..പിന്നെ എനിക്ക് മിസ്റ്റര്‍ രാജീവിന്റെ മറുപടിയാണ്‌ വേണ്ടത്..” റോയ് സ്വരം അല്പം കടുപ്പിച്ചു.

“എന്താ നിന്റെ പേര്?” ചോദ്യം രാജീവിന്റെ വക ആയിരുന്നു.

“റോയ്..”

“മോനെ റോയി..നീ പറഞ്ഞത് ശരിയാണ്. എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്. നീ ഒരു കാര്യം ചെയ്യ്‌..എനിക്ക് അവളെ അങ്ങ് കെട്ടിച്ചു താ..പൊന്നുപോലെ ഞാന്‍ നോക്കിക്കോളാം..” രാജീവ് അവന്റെ കണ്ണിലേക്ക് നോക്കി അലസമായി പറഞ്ഞു. ഷാഫി ഉറക്കെ ചിരിച്ചു.

“അതെ..അത് ചെയ്തു കൊടുക്കാന്‍ നിനക്ക് പറ്റുമെങ്കില്‍ ചെയ്യ്‌..അപ്പോപ്പിന്നെ അവളുടെ പുറകെ നടക്കേണ്ട കാര്യം വരില്ലല്ലോ..” അവന്‍ ചിരിക്കിടെ പറഞ്ഞു.

ശിവന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. റോയ് അവന്റെ കൈയില്‍ പിടിച്ചു.

“മിസ്റ്റര്‍ രാജീവ്…ഞങ്ങള്‍ വളരെ സാധാരണക്കാരായ മനുഷ്യരാണ്. തീരെ ചെറിയ ലോകമാണ് ഞങ്ങളുടേത്..ഞങ്ങളെ ഉപദ്രവിക്കാതെ വിട്ടുകൂടെ..” റോയ് സംയമനം പാലിച്ചു ചോദിച്ചു.

“ഞാന്‍ നിന്നെയോ നിന്റെ വീട്ടുകാരെയോ ഉപദ്രവിച്ചോ? ഇല്ലല്ലോ.. പക്ഷെ എനിക്ക് നിന്റെ പെങ്ങളെ ഇഷ്ടമാണ്….ഒരാളോട് തോന്നുന്ന ഇഷ്ടം എങ്ങനെയാടാ ഉപദ്രവമാകുന്നത്? പക്ഷെ എനിക്ക് അവളോടുള്ള ഇഷ്ടം മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല..ആര്‍ക്കും…കാരണം അവളെ ഞാന്‍ എന്റെ ജീവനേക്കാള്‍ ഏറെ മോഹിക്കുന്നു..കേട്ടോടാ..എന്റെ ജീവനേക്കാള്‍ ഏറെ….അവളില്ലാതെ എനിക്ക് പറ്റില്ലടാ നായെ……”

അവസാനം അവന്‍ പറഞ്ഞത് എഴുന്നേറ്റ് നിന്നാണ്. അത് ഒരു അലര്‍ച്ച ആയിരുന്നു. കൈയീലിരുന്ന മദ്യഗ്ലാസ് അവന്‍ എറിഞ്ഞുടച്ചു. റോയിയും ശിവനും ഞെട്ടിപ്പോയി അവന്റെ ഭാവമാറ്റം കണ്ട്.

“മതിയയല്ലോ..ഇനി തടി കേടാക്കാതെ പോകാന്‍ നോക്ക്..പെങ്ങളോട് പറ ജാഡ മാറ്റി ഇവനെ ഇഷ്ടപ്പെട്ടോളാന്‍..ഇല്ലെങ്കില്‍ ഇഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് അറിയാം…” ഷാഫി മസിലുരുട്ടി അവരെ നോക്കി ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു.

“വാടാ റോയ്..നമുക്ക് പോകാം….” ശിവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“മിസ്റ്റര്‍ രാജീവ്..താങ്കള്‍ ഒന്നുകൂടി ചിന്തിക്കൂ..എന്റെ പെങ്ങളെ വെറുതെ വിട്ടുകൂടെ?” അത് പറയുമ്പോള്‍ റോയിയുടെ കണ്ഠം ഇടറിയിരുന്നു.

“ഗെറ്റ് ഔട്ട്‌…ഇനി നീ ഇതും പറഞ്ഞെന്റെ മുന്‍പില്‍ വന്നാല്‍, രണ്ടുകാലില്‍ തിരികെ പോകില്ല..നിന്റെ പെങ്ങള്‍ എന്റെ സ്വന്തമാകുന്നില്ല എങ്കില്‍, അവള്‍ ഒരാളുടെയും സ്വന്തമാകാന്‍ പോകുന്നില്ല..ഓര്‍ത്തോ….”

രാജീവ് പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. ഇനി അവനോടു സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തിരിച്ചറിഞ്ഞ റോയ് അവര്‍ ഇരുവരെയും ഇരുത്തിയൊന്ന് നോക്കിയിട്ട് ശിവനെയും കൂട്ടി പുറത്തിറങ്ങി.

റോയിയാണ് തിരികെ സൈക്കിള്‍ ചവിട്ടിയത്. ഇരുവരുടെയും രക്തം തിളയ്ക്കുന്നുണ്ടായിരുന്നു. രാജീവിന്റെ പെരുമാറ്റം ഗതികേട് കൊണ്ട് മാത്രം സഹിക്കേണ്ടി വന്നതിന്റെ അസ്വസ്ഥത അവരുടെ മനസ് കലുഷിതമാക്കിയിരുന്നു. രണ്ടുപേരും ഒരക്ഷരം പോലും പരസ്പരം ഉരിയാടാതെ സൈക്കിളില്‍ നീങ്ങി.. നഗരത്തില്‍ നിന്നും നാട്ടുവഴിയിലേക്ക് സൈക്കിള്‍ തിരിഞ്ഞു. നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെ അവര്‍ പൊയ്ക്കൊണ്ടിരുന്നു. റോഡില്‍ അവിടവിടെ മാത്രമേ വെളിച്ചം ഉണ്ടായിരുന്നുള്ളൂ. ഒരു തോടിനു കുറുകെയുള്ള ചെറിയ പാലത്തിന്റെ സമീപം എത്തിയപ്പോള്‍ റോയ് സൈക്കിള്‍ നിര്‍ത്തി. ഇരുവരും ഇറങ്ങി അതിന്റെ കൈവരിയില്‍ ഇരുന്നു. പാടത്ത് നിന്നും തണുത്ത കാറ്റ് വീശിയടിച്ചു. അല്പം അകലെയുള്ള വീട്ടില്‍ നിന്നും ഏതോ ടിവി സീരിയലിലെ നായികയുടെ അലര്‍ച്ച അവര്‍ കേട്ടു.

“ഞാന്‍ കരുതിയത് പോലെ തന്നെ സംഭവിച്ചു…അവന്‍ പിന്മാറില്ല…അങ്ങനെ മാറുന്നവന്‍ അല്ല അവന്‍…എനിക്കാകെ ഭയം തോന്നുന്നെടാ…നമ്മളിനി എന്ത് ചെയ്യും?” റോയ് ആശങ്കയോടെ സുഹൃത്തിനെ നോക്കി ചോദിച്ചു.

“അതെ..അതാണ്‌ നമ്മുടെ മുന്‍പിലുള്ള ചോദ്യം..ഇനി എന്ത് ചെയ്യും?” ശിവനും അതിനുത്തരം ഉണ്ടായിരുന്നില്ല.

“അവന്റെ കൂടെയുള്ളവനെ നിനക്ക് അറിയില്ലേ..ഷാഫി..കൊട്ടേഷന്‍ നേതാവാണ്‌…” റോയ് ചോദിച്ചു.

“അറിയാം..” ശിവന്‍ പറഞ്ഞു.

“പരമേശ്വരന്‍ മുതലാളിയെ കണ്ടു സംസാരിച്ചാല്‍ വല്ല ഗുണവും ഉണ്ടാകുമോ?” റോയിയുടെ ചോദ്യത്തില്‍ സംശയം നിഴലിച്ചിരുന്നു.

“എനിക്ക് തോന്നുന്നില്ല..ദൈവം ഇറങ്ങി വന്നു പറഞ്ഞാലും അവന്‍ മനസ് മാറ്റാന്‍ ഇടയില്ല..നായിന്റെ മോന് ഭ്രാന്തായിരിക്കുകയാണ്..അവനാ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ചത് കണ്ടില്ലേ…”

“അതെ..അവളെ ലഭിക്കില്ല എന്നുള്ള ചിന്ത പോലും അവന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല…സൌന്ദര്യം കൊണ്ടുള്ള ഒരു ശാപം ഇതാണ്…..” റോയ് എഴുന്നേറ്റ് അസ്വസ്ഥതയോടെ നടന്നുകൊണ്ട് പറഞ്ഞു.

“ഇനി എന്ത് ചെയ്യും?” ശിവന്‍ ആലോചനയോടെ ചോദിച്ചു.

“ഒരു പിടിയുമില്ല..നീ പറഞ്ഞത് പോലെ അവന്റെ തന്തയെ കണ്ടിട്ട് ഗുണം ഉണ്ടെന്നു തോന്നുന്നില്ല. അയാള്‍ ഒന്നാം നമ്പര്‍ കോഴിയാണ്…മകന്റെ ഇത്തരം പ്രവൃത്തികള്‍ അയാള്‍ ഒരു തമാശയായി മാത്രമേ കാണൂ…നമുക്ക് പോലീസില്‍ പറഞ്ഞാലോ?”

“പോലീസില്‍ പറയാന്‍ മാത്രം ഒന്നും നടന്നിട്ടില്ലല്ലോ..മാത്രമല്ല, പോലീസ് വിളിച്ചൊന്നു വിരട്ടിയാല്‍ പേടിച്ചു മാറുന്ന ആളും അല്ലല്ലോ അവന്‍..അവന്റെ അമ്മാവന്‍ എസ് പി അല്ലെ..പിന്നെ എസ് ഐയെ അവന്‍ പേടിക്കുമോ?” ശിവന്റെ സംശയം അതായിരുന്നു.

“ശരി തന്നെ..എന്നാലും നമുക്ക് വേറെ വഴി ഇല്ലല്ലോ…ഒന്ന് ശ്രമിച്ചു നോക്കാം…എസ് ഐയെ കാര്യങ്ങള്‍ സ്പഷ്ടമായി ബോധ്യപ്പെടുത്താന്‍ പറ്റിയാല്‍ പുള്ളി എന്തെങ്കിലും ചെയ്തേക്കും…” റോയ് പ്രതീക്ഷയോടെ ശിവനെ നോക്കി.

“വസീം സാറ് ആള് നല്ലവനാണ്. ന്യായത്തിന്റെ ഭാഗത്ത് മാത്രമേ പുള്ളി നില്‍ക്കൂ..പക്ഷെ ഇവിടെ ഇവന്റെ സ്വാധീനവും പണവും ഒരു പ്രശ്നമാണ്..ഒപ്പം അവന്റെ അമ്മാവന്‍ എസ് പിയും…”

“അതെ…എന്നാലും നമുക്ക് സാറിനെ ഒന്ന് കണ്ടു നോക്കാം..എന്താ..”

“ആയിക്കോട്ടെ..നാളെ രാവിലെ തന്നെ പോയി കാണാം..”

“എന്നാല്‍ വാ പോകാം…”

ഇരുവരും സൈക്കിളില്‍ കയറി ഇരുളിലൂടെ മുന്‍പോട്ടു നീങ്ങി.

അടുത്ത ദിവസം രാവിലെ ഒമ്പത് മണിയോടെ അവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി.

“എസ് ഐ സാറുണ്ടോ?” പാറാവ്‌ നിന്ന പോലീസുകാരനോട്‌ റോയ് തിരക്കി.

“ഉണ്ട്…”

അവര്‍ ഉള്ളിലേക്ക് കയറി.

“എന്താ?”

അവിടെ എഴുതിക്കൊണ്ടിരുന്ന പോലീസുകാരന്‍ ചോദിച്ചു. അയാള്‍ മേശപ്പുറത്ത് മൂന്നാല് ഉഴുന്നുവട വച്ചിട്ടുണ്ടായിരുന്നു. അത് ഓരോന്നായി തിന്നുകൊണ്ടാണ്‌ എഴുത്ത്.

“എസ് ഐ സാറിനെ കാണാന്‍ വന്നതാ….” ശിവന്‍ പറഞ്ഞു.

“പരാതി കൊടുക്കാനാണോ?” വട ചവച്ചുകൊണ്ടാണ് ചോദ്യം.

“അങ്ങനെ എഴുതി കൊടുക്കാന്‍ ഒന്നുമില്ല..ഒന്ന് സംസാരിക്കണം..” റോയ് പറഞ്ഞു.

അയാള്‍ അവരെ ഇരുത്തിയൊന്ന് നോക്കി. പിന്നെ ഒരു വട കൂടി എടുത്ത് മൊത്തമായി വായില്‍ തിരുകിയിട്ട് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

“എടാ ഇയാളാണ് വട വേലായുധന്‍..എത്ര വട തിന്നാലും ഇയാള്‍ക്ക് തികയത്തില്ല..” ശിവന്‍ ശബ്ദം അടക്കി റോയിയുടെ ചെവിയില്‍ പറഞ്ഞു. മനസ് സംഘര്‍ഷഭരിതമായിരുന്നിട്ടും അതുകേട്ടപ്പോള്‍ റോയിയുടെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞു. അയാള്‍ തിരികെ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഗൌരവഭാവത്തില്‍ നിന്നു.

“ങാ ചെല്ലാന്‍ പറഞ്ഞു..” അയാള്‍ അവരെ നോക്കാതെ പറഞ്ഞു.

ഇരുവരും എസ് ഐയുടെ മുറിയുടെ മുന്‍പിലെത്തി നിന്നു.

“മെ ഐ കമിന്‍ സര്‍..” റോയ് ചോദിച്ചു.

“കമിന്‍..” ഉള്ളില്‍ നിന്നും അനുമതി ലഭിച്ചു. ഇരുവരും ഭവ്യതയോടെ ഉള്ളില്‍ കയറി.

“യെസ്..”

എസ് ഐ മുഹമ്മദ്‌ വസീം സുസ്മേര വദനനായി അവരെ നോക്കി ചോദിച്ചു. നല്ല ആരോഗ്യവാനായ യുവാവായിരുന്നു വസീം. ഭംഗിയായി വെട്ടിയ മുടിയും മീശയും. തീക്ഷ്ണങ്ങളായ കണ്ണുകള്‍. സദാ ഒരു പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകള്‍.

“സര്‍..ഒരു പരാതി പറയാന്‍ വന്നതാണ്‌..” റോയ് പറഞ്ഞു.

“ഇരിക്ക്…”

ഇരുവരും ഇരുന്നു. എസ് ഐ ചോദ്യഭാവത്തില്‍ അവരെ നോക്കി.

റോയ് സ്വയം പരിചയപ്പെടുത്തിയ ശേഷം കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എസ് ഐ എല്ലാം ശ്രദ്ധയോടെ കേട്ടു. അദ്ദേഹം ആലോചനയോടെ കസേരയിലേക്ക് ചാരിയിരുന്നു. ശിവനും റോയിയും അദ്ദേഹത്തിന്റെ മറുപടിക്കായി ആകാംക്ഷയോടെ കാത്തു. അല്‍പസമയത്തെ ആലോചനയ്ക്ക് ശേഷം എസ് ഐ മൌനം ഭജ്ഞിച്ചു.

“ഇതില്‍ പൊലീസിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. ഒന്ന്, ഈ പറയുന്ന രാജീവിനെ വിളിച്ച് ഒന്ന് താക്കീത് ചെയ്യുക; രണ്ട്, അവനെതിരെ സ്ത്രീകളെ ശല്യപ്പെടുത്തിയതിനു കേസ് ചാര്‍ജ്ജ് ചെയ്യുക; മൂന്നാമത്തേത് പിടിച്ചൊന്ന് കൈകാര്യം ചെയ്യുക…പക്ഷെ ഇതിലേതു ചെയ്താലും അതുകൊണ്ട് ഗുണമുണ്ടാകും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?” എസ് ഐ അവരെ നോക്കി ചോദിച്ചു.

ശിവനും റോയിയും പരസ്പരം നോക്കി.

“സര്‍..ഞാന്‍ പറഞ്ഞല്ലോ..രാജീവ് സ്ത്രീ വിഷയത്തില്‍ ഒരു മാനിയാക്ക് ആണ്..അതുകൊണ്ട് എന്റെ പെങ്ങളെ അവനു കിട്ടിയില്ല എങ്കില്‍ അവളെ അപകടപ്പെടുത്താന്‍ അവന്‍ ഉറപ്പായി ശ്രമിക്കും…ഞങ്ങള്‍ക്ക് അവനെ പേടിച്ച് നാടുവിട്ടു പോകാന്‍ മാര്‍ഗ്ഗമൊന്നുമില്ല സര്‍..” റോയ് തങ്ങളുടെ നിസ്സഹായാവസ്ഥ എസ് ഐയെ അറിയിച്ചു.

“റോയ്..പോലീസിനു ചില പരിമിതികളുണ്ട്..കുറ്റം ചെയ്താല്‍ മാത്രമേ ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റൂ..അഡ്വാന്‍സായി കുറ്റം ചെയ്യും എന്ന് പറഞ്ഞ് ആരെയും തുറുങ്കില്‍ ഇടാന്‍ ഇപ്പോള്‍ വകുപ്പില്ല..ഗുണ്ടാ നിയമം വച്ച് പൊക്കണമെങ്കില്‍ അവന്റെ പേരില്‍ ഒന്ന് രണ്ട് അടിപിടിക്കേസോ കുത്തുകേസോ മറ്റോ വേണം..അതിലും പ്രശ്നങ്ങള്‍ ഉണ്ട്..കൂടാതെ അവന്റെ സ്വഭാവം നിങ്ങള്‍ പറഞ്ഞത് പോലെയാണെങ്കില്‍ പോലീസില്‍ പരാതി കിട്ടി എന്ന് കേട്ടാല്‍ അതവനെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ മാത്രമേ ഇടയാക്കൂ…മനസിലാകുന്നുണ്ടോ?”

എസ് ഐ ഇരുവരെയും നോക്കി ചോദിച്ചു. ശിവനും റോയിയും തലയാട്ടി.

“ഇതിപ്പോള്‍ പൂവാലശല്യം മാത്രമാണ്..അവന്‍ ഒരു സാദാ പൂവാലനല്ല ഒരു എക്സന്റ്രിക്ക് ആണ് എന്ന് നിങ്ങള്‍ തന്നെ പറഞ്ഞു..അപ്പോള്‍ വളരെ സൂക്ഷിച്ചു വേണം ഇതൊക്കെ കൈകാര്യം ചെയ്യേണ്ടത്..നിങ്ങള്‍ എനിക്ക് പരാതി നല്‍കി എന്ന് പുറത്തറിയണ്ട..അവനെപ്പോലെ ഉള്ളവര്‍ക്ക് എവിടെയും ആളുകളെ വിലയ്ക്കെടുക്കാന്‍ പറ്റും..എന്ന് പറഞ്ഞാല്‍ എന്റെ താഴെ ജോലി ചെയ്യുന്ന പോലീസുകാരെ പോലും അവനു സ്വാധീനിക്കാന്‍ പറ്റും എന്നര്‍ത്ഥം..അതുകൊണ്ട് ഞാന്‍ ഒരു മാര്‍ഗ്ഗം പറയാം…”

എസ് ഐ ഒന്ന് നിര്‍ത്തി ഇരുവരെയും നോക്കിയിട്ട് തുടര്‍ന്നു

“കോളജ് വിടുന്ന സമയത്ത് ഞാന്‍ മഫ്തിയില്‍ അതുവഴി ഒന്ന് ചുറ്റാം…എനിക്ക് നിങ്ങളുടെ സഹോദരിയുടെ ഫോട്ടോ ഉണ്ടെങ്കില്‍ ഒന്ന് കാണിക്കണം..ആളെ തിരിച്ചറിയാന്‍ ആണ്..അവരെ ശല്യപ്പെടുത്തുന്നതായി ഞാന്‍ നേരില്‍ കണ്ടാല്‍ അവനെ താക്കീത് ചെയ്യാന്‍ എളുപ്പമാണ്. നിങ്ങള്‍ പറഞ്ഞിട്ടാണ് ഞാന്‍ ഇതില്‍ ഇടപെട്ടത് എന്നവന്‍ അറിയുകയുമില്ല…എന്ത് പറയുന്നു?”

റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ വിടര്‍ന്നു.

“അത് മതി സര്‍..താങ്കള്‍ ഇക്കാര്യത്തില്‍ ഞങ്ങളോട് കാണിക്കുന്ന ഈ സഹകരണത്തിനു ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും….” അത് പറഞ്ഞപ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“ഇറ്റ്‌ ഇസ് മൈ ഡ്യൂട്ടി…സ്വാതന്ത്ര്യത്തോടെ ആളുകള്‍ ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്…” എസ് ഐ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“വളരെ നന്ദി സര്‍..എന്റെ പെങ്ങളുടെ ഫോട്ടോ ഞങ്ങള്‍ ഉടന്‍ എത്തിച്ചു തരാം…” റോയ് എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“അങ്ങനെയാണെങ്കില്‍ ഇന്ന് വൈകിട്ട് തന്നെ അവനെ ഞാന്‍ കണ്ടോളാം…”

“ശരി സര്‍..ഞങ്ങള്‍ പോയിട്ട് വരാം..”

“ഓക്കേ..മേക്ക് ഇറ്റ്‌ ഫാസ്റ്റ്…”

ഇരുവരും എസ് ഐയെ വണങ്ങിയ ശേഷം പുറത്തിറങ്ങി. ഇരുവരുടെയും മനസ് നിറഞ്ഞിരുന്നു.

വൈകിട്ട് പതിവുപോലെ റീന കൂട്ടുകാരികള്‍ക്കൊപ്പം കോളജില്‍ നിന്നും ഇറങ്ങി. റോയിച്ചായനും ശിവേട്ടനും തന്റെ രക്ഷയ്ക്ക് എത്തി എന്നറിഞ്ഞത് മുതല്‍ അവള്‍ക്ക് നല്ല ആത്മവിശ്വാസം കൈവന്നിരുന്നു. പ്രസരിപ്പോടെ കൂട്ടുകാരികള്‍ക്കൊപ്പം ചിരിച്ചു കളിച്ച് അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ക്ലാസ് നേരത്തെ തീര്‍ന്നതിനാല്‍ ബസ് സ്റ്റോപ്പില്‍ വേറെ കുട്ടികള്‍ ആരും ഉണ്ടായിരുന്നില്ല. റീനയും രണ്ടു കൂട്ടുകാരികളും കൂടി അവിടെത്തി പലതും പറഞ്ഞു ചിരിച്ചുകൊണ്ട് ബസ് വരാനായി കാത്തു. അപ്പോള്‍ ഒരു മറൂണ്‍ നിറമുള്ള സ്കോര്‍പിയോ അവരുടെ സമീപമെത്തി നിന്നു. അതില്‍ നിന്നും രാജീവ് പുറത്തിറങ്ങി. റീന പുച്ഛത്തോടെ അവനെ നോക്കി.

“നിന്റെ ആങ്ങള എന്നെ കാണാന്‍ വന്നിരുന്നു..ഇന്നലെ…” വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ അവന്‍ പറഞ്ഞു. അവള്‍ ഗൌനിക്കാതെ നിന്നപ്പോള്‍ അവന്‍ വികാരഭരിതനായി.

“റീന..നിനക്കറിയില്ല…എനിക്ക് നീയില്ലാതെ പറ്റില്ല..ഞാ..ഞാന്‍ നിന്നെ എന്റെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്നു…. എനിക്ക് ഭ്രാന്ത്‌ പിടിക്കുകയാണ് റീന..നിനക്കെന്നെ ഇഷ്ടപ്പെട്ടുകൂടെ..എന്ത് വേണേലും ഞാന്‍ നിനക്ക് തരാം..എന്തും….പ്ലീസ്” അവന്‍ കെഞ്ചി.

“എന്തും ചെയ്യാമെങ്കില്‍ എന്നെ ഒന്ന് ഒഴിവാക്കി താ..അതുമതി..അല്ലേടി..” അവള്‍ കൂട്ടുകാരികളെ നോക്കി പറഞ്ഞു. അവര്‍ ചിരിച്ചു. തന്നെ അവഹേളിക്കുന്നു എന്ന് കണ്ട രാജീവ് കുപിതനായി. അവന്റെ മുഖത്തേക്ക് രക്തം ഇരച്ചുകയറി.

“കളിയാക്കുന്നോടി? വേണേല്‍ നിന്നെ ഇപ്പോള്‍ പൊക്കിക്കൊണ്ട് പോകാന്‍ എനിക്ക് പറ്റും..കാണണോടീ?” അവന്‍ രൌദ്രഭാവത്തോടെ അവളുടെ കൈയില്‍ കടന്നു പിടിച്ചു.

“ഛീ..വിടെടാ..”

റീന കുതറാന്‍ ശ്രമിച്ചു. പക്ഷെ കരുത്തനായ അവന്റെ പിടി വിടുവിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല.

അപ്പോള്‍ ഒരു ബുള്ളറ്റ് ബൈക്ക് സാവധാനം അവിടെത്തി ബ്രേക്കിട്ടു. അതിന്റെ സാരഥി സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ്‌ വസീം ആയിരുന്നു. ഒരു ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്ന വസീം, തന്റെ കറുത്ത കണ്ണടയും ഹെല്‍മറ്റും മാറ്റിയ ശേഷം ബൈക്കില്‍ നിന്നും ഇറങ്ങി.ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ഷാഫി തങ്ങള്‍ക്ക് നേരെ വരുന്ന എസ് ഐ വസീമിനെ കണ്ടപ്പോള്‍ ഞെട്ടി.

“ടാ..വേഗം വണ്ടീല്‍ കേറടാ…”

അവന്‍ വണ്ടിയുടെ കതക് തുറന്നുകൊണ്ട് ഉറക്കെ രാജീവിനോട്‌ പറഞ്ഞു. അപകടം മണത്ത രാജീവ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി. എസ് ഐ വസീം അവന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. മിന്നല്‍ പോലെ വണ്ടിയിലേക്ക് രാജീവ് കയറിയതും അത് മുന്‍പോട്ടു കുതിച്ചതും ഒരുമിച്ചായിരുന്നു. വസീം ഒരു പുഞ്ചിരിയോടെ ആ പോക്ക് നോക്കിയ ശേഷം റീനയുടെ സമീപമെത്തി.

“കുട്ടി പേടിക്കണ്ട…ഞാന്‍ ഇവിടുത്തെ സബ് ഇന്‍സ്പെക്ടര്‍ ആണ്..നാളെ സ്റ്റേഷനില്‍ എത്തി അവനെതിരെ ഒരു പരാതി തരണം..ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം…”

അവളോട്‌ അത്രയും പറഞ്ഞിട്ട് വസീം വേഗം ബൈക്കില്‍ കയറി ഹെല്‍മറ്റും ഗ്ലാസും ധരിച്ചു. ബൈക്ക് വെടിയുണ്ട പോലെ മുന്‍പോട്ടു കുതിച്ചു.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ കണ്ണുമിഴിച്ചു നില്‍ക്കുകയായിരുന്നു റീനയും കൂട്ടുകാരികളും. രാജീവ് പിടിച്ച ഭാഗത്ത് അവളുടെ കൈ തിണിര്‍ത്തിരുന്നു. പക്ഷെ ബൈക്കില്‍ വന്ന മനുഷ്യനെ കണ്ട് അവന്‍ കടന്നു കളഞ്ഞതും അയാള്‍ എന്തോ പറഞ്ഞിട്ട് പോയതുമെല്ലാം ഒരു സ്വപ്നമാണോ എന്നവള്‍ ശങ്കിച്ചു.

“നീ എന്താടി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്നത്? ആ വന്നത് ഇവിടുത്തെ എസ് ഐ ആണ്….” അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു.

“അദ്ദേഹം പറഞ്ഞത് നീ കേട്ടോടി?” മറ്റേ കൂട്ടുകാരി ചോദിച്ചു.

“എന്താണ് നടന്നത് എന്നുപോലും എനിക്കറിയില്ല..എന്താ അദ്ദേഹം പറഞ്ഞത്?” റീന കൈ തടവിക്കൊണ്ട് ഞെട്ടല്‍ മാറാതെ ചോദിച്ചു.

“നാളെ നീ സ്റ്റേഷനില്‍ ചെന്ന് ഒരു പരാതി എഴുതി കൊടുക്കണമെന്ന്..ബാക്കി കാര്യം അദ്ദേഹം നോക്കിക്കോളാം എന്ന്…”

“ആണോ..ഹാവൂ ദൈവമേ രക്ഷപെട്ടു…പോലീസിനെ എന്തായാലും അവന്‍ പേടിക്കുമല്ലോ..ആ എസ് ഐ അവനെ പിടിച്ചു നല്ല രണ്ടിടി കൊടുത്തെങ്കില്‍…” റീന ഉത്സാഹത്തോടെ പറഞ്ഞു.

“അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍ അവനത് ഉറപ്പായും കിട്ടും…”

ബസ് വരുന്നത് കണ്ടപ്പോള്‍ അവര്‍ ഷെഡ്‌ഡില്‍ നിന്നും പുറത്തിറങ്ങി.

ഈ സമയത്ത് സ്കോര്‍പിയോ കുതിച്ചു പായുകയായിരുന്നു. രാജീവിന്റെയും ഷാഫിയുടെയും മുഖങ്ങള്‍ വലിഞ്ഞു മുറുകി അവരുടെ കോപവും ഭീതിയും സ്പഷ്ടമായിരുന്നു.

“ആ പന്ന നായിന്റെ മോന്‍ എങ്ങനെ അവിടെത്തി?” പല്ല് ഞെരിച്ചുകൊണ്ട് രാജീവ് ചോദിച്ചു.

“ഒരു ഊഹവുമില്ല..ഞാനും അയാള്‍ ഇങ്ങടുത്തു വന്നപ്പഴാ കണ്ടത്..നീ വേഗം കേറി ഇല്ലായിരുന്നു എങ്കില്‍ അടി ഉറപ്പായിരുന്നു..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവളുമാരുടെ മുന്‍പില്‍ ആകെ നാണം കെട്ടുപോയേനെ..”

“അവനു നമ്മളെ മനസിലായി കാണുമോ?”

“പിന്നില്ലേ..നിന്നെ അറിയാത്ത ആരുണ്ട് ഇവിടെ? എന്നെ അയാള്‍ കണ്ടോ എന്നറിയില്ല…”

“അമ്മാവനെ ഓര്‍ത്താണ്..അല്ലെങ്കില്‍ പോലീസിനെ തല്ലാന്‍ എനിക്ക് പേടി ഒന്നുമില്ല…” രാജീവ് അസ്വസ്ഥതയോടെ മുടി അമര്‍ത്തി തടവിക്കൊണ്ട് പറഞ്ഞു.

“എന്തായാലും അയാള്‍ നിന്നെ വിളിപ്പിക്കാന്‍ ചാന്‍സുണ്ട്…ഒന്ന് സൂക്ഷിച്ചോണം..”

“പോടാ..എന്നെ അവനൊരു പുല്ലും ചെയ്യില്ല..ചെയ്‌താല്‍ അവന്‍ പിന്നെ ആ സ്റ്റേഷനില്‍ ഇരിക്കില്ല..ഒരു ഫോണ്‍കോള്‍ മതി എന്റെ അമ്മാവന്..അതുമല്ലെങ്കില്‍ അച്ഛന് നേരില്‍ ആഭ്യന്തര മന്ത്രിയെ വിളിക്കാന്‍ ഒരാളുടെ ഇടനിലയും വേണ്ട..ഒരു എസ് ഐയെ ഒക്കെ സ്ഥലം മാറ്റുക എന്നാല്‍ ദാ ഇത്രേ ഉള്ളു എനിക്ക്..”

അവന്‍ കൈയിലെ ഒരു രോമം പിഴുതെറിഞ്ഞു കാണിക്കുന്നു. ഷാഫി ചിരിച്ചു. പക്ഷെ വേഗത്തില്‍ അവന്റെ മുഖത്ത് ഭയം നിഴലിക്കുന്നത് രാജീവ് കണ്ടു. അവന്‍ കണ്ണാടിയിലേക്ക് നോക്കിയിട്ട് ഭീതിയോടെ രാജീവിനെ നോക്കിക്കൊണ്ട് വണ്ടിയുടെ ഗ്ലാസ് അല്പം താഴ്ത്തി. വെടിയുണ്ട പോലെ പാഞ്ഞടുക്കുന്ന ബുള്ളറ്റിന്റെ ശബ്ദം രാജീവിന്റെ കാതുകളില്‍ വന്നലച്ചു.

“അയാള്‍ നമ്മുടെ പിന്നിലെത്തിയെടാ…ഇനിയെന്ത് ചെയ്യും..”

വിറച്ചുകൊണ്ട് ഷാഫി ചോദിച്ചു. രാജീവ് തിരിഞ്ഞുനോക്കി. ബുള്ളറ്റ് തൊട്ടു പിന്നിലുണ്ട്. അവന്‍ നോക്കിക്കൊണ്ടിരിക്കെ ബൈക്ക് വണ്ടിയെ മറികടന്നു മുന്‍പിലെത്തി. വസീം വണ്ടി നിര്‍ത്താന്‍ സിഗ്നല്‍ നല്‍കി.

“നിര്‍ത്താം..ഇല്ലെങ്കില്‍ പണി പാളും…”

ഷാഫി പറഞ്ഞു. അവന്‍ വണ്ടി റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തി. പലരും സംഗതി കണ്ട് അവിടേക്ക് നോക്കാന്‍ തുടങ്ങിയിരുന്നു. വസീം ബൈക്ക് നിര്‍ത്തി ഇറങ്ങിവന്നു. ഹെല്‍മറ്റും ഗ്ലാസും ഊരാതെയാണ് ഇത്തവണ അദ്ദേഹം നടന്നടുത്തത്.

“ഇറങ്ങടാ..ഇത് പണി ആയെന്നാ തോന്നുന്നത്..” ചെറിയ ഭയത്തോടെ ഷാഫി പറഞ്ഞു. ഇരുവരും വണ്ടിയില്‍ നിന്നും ഇറങ്ങി. എസ് ഐ നേരെ ഷാഫിയുടെ മുന്‍പിലെത്തി അവന്റെ കരണത്ത് ശക്തമായി ഒന്ന് പ്രഹരിച്ചു.

“മനസ്സിലായോടാ ഇതെന്തിനാണെന്ന്?” എസ് ഐ കോപത്തോടെ ചോദിച്ചു. അവന്‍ തലയാട്ടി.

“സാറെ പോക്രിത്തരം കാണിക്കരുത്..വല്ലതും ചെയ്യാനോ പറയാനോ ഉണ്ടെങ്കില്‍ യൂണിഫോമില്‍ വന്നു ചെയ്യ്‌..അല്ലാതെ ഷോ കാണിക്കാന്‍ ഇറങ്ങല്ലേ…” രാജീവ് ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ടു പറഞ്ഞു.

വസീം നേരെ അവന്റെ അടുത്തെത്തി. മിന്നല്‍ വേഗത്തിലായിരുന്നു അയാളുടെ കൈ രാജീവിന്റെ കരണത്ത് പതിഞ്ഞത്; അതും ഇടതുകൈ. അവന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു.

“എടൊ തന്നെ ഞാന്‍..” മുന്‍പോട്ടു കുതിച്ച രാജീവിനെ ഷാഫി തടഞ്ഞു.

“ഞാന്‍ യൂണിഫോമിലല്ല..അതുകൊണ്ട് തന്നെ നീയെന്നെ തല്ലിയാല്‍ അത് പോലീസ് കേസാകില്ല..തന്തയ്ക്ക് പിറന്നവന്‍ ആണെങ്കില്‍ തല്ലടാ…”

വസീം ഹെല്‍മറ്റും ഗ്ലാസും ഊരി അവന്റെ വാഹാനത്തിന്റെ ബോണറ്റില്‍ വച്ചുകൊണ്ട് പറഞ്ഞു.

“ഛീ..വിടെടാ അവനെ..” വസീം ഷാഫിയുടെ നേരെ ചീറി. അവന്‍ രാജീവിനെ വിട്ടു. കലിയോടെ ചുവട് വച്ച് കാല്‍ ഉയര്‍ത്തിയ രാജീവിന്റെ മുന്നില്‍ മിന്നായം പോലെ ഒന്ന് കറങ്ങി വസീം ഇടതുകാലുയര്‍ത്തി അവന്റെ ഇടതു തുടയില്‍ ചവിട്ടി. രാജീവ് മലര്‍ന്നടിച്ചു വീണു.

“കൂട്ടുകാരനെ സഹായിക്കണം എന്ന് തോന്നുന്നോടാ?” വസീം ഷാഫിയോടു ചോദിച്ചു.

“സര്‍..ക്ഷമിക്കണം..അവന്‍ അറിയാതെ…”

“ഹ..അവന്‍ അടിക്കട്ടടാ..അവന്റെ കരാട്ടെ കിക്ക് എനിക്കൊന്നു കാണണം.. എഴുന്നെല്‍ക്കടാ…”

വസീം വിടാന്‍ ഒരുക്കമായിരുന്നില്ല. വീണതോടെ രാജീവ് ഒന്ന് മനസിലാക്കി..അയാള്‍ നിസ്സാരനല്ല. അവനു കാല്‍ അനക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. നിലത്ത് ഊന്നി നിന്ന കാലിലാണ് അയാള്‍ ആഞ്ഞു ചവിട്ടിയത്. അതോടെ ബാലന്‍സ് പോയി വീഴുകയായിരുന്നു. അവന്‍ എഴുന്നേറ്റ് പകയോടെ അയാളെ നോക്കി.

“നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..നീ ചെവിയില്‍ നുള്ളിക്കോടാ വസീമേ..” രാജീവ് പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു.

വസീം പുഞ്ചിരിച്ചു.

“അപ്പൊ ഇനി നിനക്ക് ഒന്നും ചെയ്യാനില്ല..മതിയായി അല്ലെ? ഇനിമേലാല്‍ ആ പെണ്‍കുട്ടിയെയോ വേറെ ഏതെങ്കിലും പെണ്ണിനെയോ നീ ശല്യപ്പെടുത്തി എന്ന് ഞാന്‍ അറിയാന്‍ ഇടയായാല്‍..പിന്നെ നിന്റെ ശിഷ്ടജീവിതം വീല്‍ചെയറില്‍ ആയിരിക്കും..അതിനു തയ്യാറായി മാത്രമേ നീ ഇറങ്ങാവൂ….”

വസീം ഹെല്‍മറ്റും ഗ്ലാസും ധരിച്ചു.

“നീ എസ് പി സാറിന്റെ അനന്തിരവന്‍ ആയതുകൊണ്ട്, അദ്ദേഹത്തെ പ്രതി മാത്രം ഞാന്‍ നിനക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നില്ല..പക്ഷെ ഈ ഡിസ്കൌണ്ട് ഒരു പ്രാവശ്യം കൂടി നീ പ്രതീക്ഷിക്കരുത്…”

ബൈക്കില്‍ ഇരുന്ന ശേഷം വസീം പറഞ്ഞു. അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി മുന്‍പോട്ടു നീങ്ങി. രാജീവ് മുഷ്ടി ചുരുട്ടി വണ്ടിയുടെ ബോണറ്റില്‍ ആഞ്ഞടിച്ചു. കോപം കൊണ്ട് ഭ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു അവന്‍.

“വാടാ..നമുക്ക് പോകാം..ആളുകള്‍ നോക്കുന്നുണ്ട്….” ഷാഫി അവന്റെ കൈയില്‍ പിടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു.

കോപം കൊണ്ട് അന്ധനയിപ്പോയിരുന്ന രാജീവ് വണ്ടിയില്‍ കയറി. വാഹനം ഒരു ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.

വൈകിട്ട് വീടിന്റെ മുമ്പില്‍ നട്ടിരുന്ന മരച്ചീനിയ്ക്കും മറ്റു കൃഷികള്‍ക്കും വെള്ളം കോരി ഒഴിക്കുകയായിരുന്നു റോയ്. ശിവന്‍ സൈക്കിളില്‍ റോക്കറ്റ് പോലെ വന്ന് അവന്റെ അരികിലെത്തി നിന്നു.

“എടാ അളിയാ നീ അറിഞ്ഞോ?” അവന്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് സന്തോഷവും ഉദ്വേഗവും നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“അറിഞ്ഞു..വസീം സാറ് ബസ് സ്റ്റോപ്പില്‍ ചെന്ന കാര്യമല്ലേ..റീന എന്നോട് പറഞ്ഞു..നാളെ രാവിലെ സ്റ്റേഷനില്‍ എത്തി ഒരു പരാതി എഴുതിക്കൊടുക്കാന്‍ അദ്ദേഹം അവളോട്‌ പറഞ്ഞിട്ടുണ്ട്..” റോയ് പറഞ്ഞു.

“അതല്ലടാ..അതിനു ശേഷം നടന്നത് നീ അറിഞ്ഞോ?” ശിവന്‍ അക്ഷമയോടെ ചോദിച്ചു.

“അതിനു ശേഷമോ? ഇല്ല..എന്തുണ്ടായി?” റോയ് ഉദ്വേഗത്തോടെ അവനെ നോക്കി.

“എടാ വസീം സാറിനെ കണ്ട് മുങ്ങിയ രാജീവിനെയും ഷാഫിയെയും അദ്ദേഹം പിന്തുടര്‍ന്നു പിടികൂടി രണ്ടിനെയും ചെറുതായി ഒന്ന് പെരുമാറി..നമ്മുടെ ചെപ്പുമുക്കിന്റെ അടുത്ത് കട നടത്തുന്ന രാമേട്ടനാണ് എന്നോടിത് പറഞ്ഞത്..മൂപ്പരുടെ കടയുടെ അടുത്തു വച്ചാണ് സംഭവം..രാജീവിന് ശരിക്കും കിട്ടി..ഇനിയവന്‍ പത്തി പൊക്കില്ല..” ശിവന്‍ ഉത്സാഹത്തോടെ പറഞ്ഞു.

“ആണോ..ദൈവമേ അങ്ങനെയും നടന്നോ…സാറിനെ കണ്ടപ്പോള്‍ അവന്മാര്‍ ജീവനും കൊണ്ടോടി എന്ന് മാത്രമേ ഞാന്‍ അറിഞ്ഞുള്ളായിരുന്നു…ഇനി എന്തൊക്കെ പുകിലാകുമോ എന്തോ?” റോയ് ആശങ്കയോടെ പറഞ്ഞു.

“എന്ത് പുകില്‍? ഇനി മേലാല്‍ അവന്മാര്‍ ഒരു പെണ്ണിനേയും ശല്യപ്പെടുത്തില്ല..മിനിമം വസീം സാര്‍ ഇവിടെ ഉള്ള കാലത്തോളം എങ്കിലും…”

“എടാ ശിവാ നിനക്കറിയില്ല.. മകനെ എസ് ഐ തല്ലിയെന്നറിഞ്ഞാല്‍ പരമേശ്വരന്‍ മുതലാളി വെറുതെ ഇരിക്കില്ല..വസീം സാറിനെ അവര്‍ സ്കെച്ച് ചെയ്യും….”

“ഏയ്‌..അയാള്‍ സാറിനെ ഉപദ്രവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല..”

“അതല്ലടാ..സാറിനെ വേറെ വല്ല വിധത്തിലും കുടുക്കാന്‍ അവര്‍ നോക്കും…ആ പരമേശ്വരന്‍ വെറും ചെറ്റയാണ്‌…പോരാത്തതിന് എസ് പി സ്വന്തം ആളും…”

“ഹും..നമുക്ക് നോക്കാം..എന്തായാലും റീനയ്ക്ക് ഇനി ഉപദ്രവം ഒന്നും ഉണ്ടാകില്ല..”

റോയ് മൂളി. അവന്റെ മനസ്സില്‍ ആശങ്ക ഉണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ റീന റോയിയുടെ കൂടെ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്‍കി.

“മൊബൈല്‍ ഫോണുണ്ടോ കുട്ടിക്ക്?” എസ് ഐ ചോദിച്ചു.

“ഇല്ല സര്‍..” അവള്‍ പറഞ്ഞു.

“ഒകെ..എന്തായാലും എന്റെ മൊബൈല്‍ നമ്പരും കൈയില്‍ വച്ചോളൂ…എന്തെങ്കിലും പ്രശ്നം അഥവാ ഉണ്ടായാല്‍ എന്നെ വിളിക്കണം…”

“ഉവ്വ് സര്‍..”

“ശരി എന്നാല്‍ പൊയ്ക്കോ..”

“സര്‍ വളരെ നന്ദി ഉണ്ട്..അവര്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ സര്‍..” റോയ് കൃതജ്ഞത സ്ഫുരിക്കുന്ന മുഖത്തോടെ ചോദിച്ചു.

“ഡോണ്ട് വറി..പോലീസ് ജോലി കൃത്യമായി ചെയ്യുമ്പോള്‍ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാകും..അതൊക്കെ ഈ തൊഴിലിന്റെ ഭാഗമാണ്..” വസീം ചിരിച്ചുകൊണ്ട് പറഞ്ഞു. ഇരുവരും യാത്ര പറഞ്ഞിറങ്ങി.

ഈ സമയത്ത് രാജീവിന്റെ സ്വകാര്യ റിസോര്‍ട്ടില്‍ ഷാഫിയും അവനും ചില ചര്‍ച്ചകളില്‍ ആയിരുന്നു.

“അയാളെ ആക്രമിക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത്..” മദ്യം സിപ് ചെയ്തുകൊണ്ട് ഷാഫി പറഞ്ഞു. ഒരു കവിള്‍ മദ്യം ഇറക്കി ഒരു കഷണം ബീഫും തിന്നശേഷം അവന്‍ തുടര്‍ന്നു “കാരണം, അങ്ങനെ ചെയ്‌താല്‍ അത് നമ്മളാണ് ചെയ്യിച്ചത് എന്നയാള്‍ അറിയും”

രാജിവ് അല്പം അടങ്ങിയ മട്ടിലായിരുന്നു. പക്ഷെ വസീമിനോടും റീനയോടും ഉള്ള അവന്റെ പക ഉള്ളില്‍ ഉമിത്തീപോലെ പുകയുകയായിരുന്നു.

“അത് ശരിയാണ്..അയാളെ ആളെ വിട്ടു തല്ലിച്ചാല്‍ അതിന്റെ പിന്നില്‍ നമ്മളാണ് എന്നയാള്‍ നിസ്സാരമായി മനസിലാക്കും..അതുവേണ്ട…പകരം റീനയെ ഒന്ന് സ്കെച്ച് ചെയ്താലോ?” രാജീവ് ആലോചനയോടെ ചോദിച്ചു.

“അവളെ ചെയ്താലും അയാള്‍ നമ്മെത്തന്നെ സംശയിക്കും…” ഷാഫി പറഞ്ഞു.

“നമ്മളാണ് അതിന്റെ പിന്നിലെന്ന് തെളിവൊന്നും വരാതിരുന്നാല്‍ പോരെ..ആ നായിന്റെ മോള് കാരണമാണ് എനിക്ക് അയാളുടെ തല്ലു കൊള്ളേണ്ടി വന്നത്..അതുകൊണ്ട് അവള്‍ക്കിട്ട്‌ ഒരു പണി കൊടുക്കണം..നല്ല ഏറ്റ പണി..ഏതായാലും അവള്‍ എന്നെ ഇനി ഇഷ്ടപ്പെടാന്‍ പോകുന്നില്ല..അങ്ങനെയാണെങ്കില്‍ അവള്‍ ചാരിത്ര്യവതിയായി ജീവിക്കണ്ട എന്നാണ് എന്റെ തീരുമാനം…” തീരുമാനിച്ച് ഉറപ്പിച്ചതുപോലെ രാജീവ് പറഞ്ഞു.

“എന്ത് ചെയ്യാനാണ് നിന്റെ പ്ലാന്‍?”

“അവളെ തട്ടിക്കൊണ്ട് പോകണം…കൊണ്ടുപോകുന്നവര്‍ അവളെ തോന്നിയതുപോലെ ഉപയോഗിച്ചിട്ടു വല്ലയിടത്തും വലിച്ചെറിയട്ടെ….അതോടെ തീരും അവളുടെ അഹങ്കാരം..” രാജീവ് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

“എടാ പക്ഷെ അതാര് ചെയ്യും? നമുക്ക് ഇതില്‍ നേരിട്ട് ഇടപെടാന്‍ പറ്റില്ല. കാരണം വല്ല വിധേനയും അവരെ പോലീസ് പൊക്കിയാല്‍ നമ്മുടെ പേര്‍ അവര്‍ പറയും..അതോടെ നമ്മള്‍ അകത്തുമാകും…” ഷാഫി അടുത്ത പെഗ് ഒഴിച്ചുകൊണ്ടു പറഞ്ഞു.

“നമ്മള്‍ ഇടപെടണ്ട..വെളിയില്‍ നിന്നും നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകള്‍ എത്തും..അവളെ തട്ടിയെടുത്ത് അവര്‍ ഇവിടല്ല..നേരെ തമിഴ്നാട്ടിലേക്ക് കടക്കും…മാനം പോയ പെണ്ണ് പോലീസില്‍ പരാതി നല്‍കാന്‍ സാധ്യത തീരെ കുറവാടാ…പക്ഷെ അവളുടെ ഫോട്ടോയും വീഡിയോയും നമ്മുടെ കൈയില്‍ സുരക്ഷിതമായി എത്തും..ചുമ്മാ കണ്ടു രസിക്കാനും വേണ്ടി വന്നാല്‍ ഉപയോഗിക്കാനും…” രാജീവ് പൈശാചികമായ ചിരിയോടെ ഷാഫിയെ നോക്കി.

“ആരെയാ നീ ഉദ്ദേശിക്കുന്നത്? രാജ് അണ്ണന്റെ കെയറോഫില്‍ ആളെ ഇറക്കാന്‍ ആണോ?’

“അണ്ണനും നേരില്‍ ഇതില്‍ ഇടപെടില്ല..വേറെ വഴിയുണ്ട്….” രാജീവ് കൈയിലിരുന്ന ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് പറഞ്ഞു.

കോളജില്‍ നിന്നുമുള്ള പ്രൈവറ്റ് ബസില്‍ റീന പതിവുപോലെ ഇറങ്ങുന്ന ബസ് സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്ക് മെല്ലെ നടന്നു. ബസ് സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനിറ്റ് ദൂരമുണ്ട് അവളുടെ വീട്ടിലേക്ക്. രാജീവുമായി പ്രശ്നം ഉണ്ടായിട്ട് ഇപ്പോള്‍ ഏഴു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതില്‍പ്പിന്നെ അവന്‍ ആ ഭാഗത്ത് ഒരിക്കല്‍ പോലും ചെന്ന് അവളെ ശല്യപ്പെടുത്തിയിരുന്നില്ല. വസീമിന്റെ ഇടപെടല്‍ തനിക്ക് ഭാഗ്യമായി എന്ന് റീന ആശ്വസിച്ചു. റോയി അല്പം പണം സംഘടിപ്പിച്ച് പഴയ ഒരു മൊബൈല്‍ ഫോണ്‍ അവള്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തിരുന്നു.

വീട്ടിലേക്കുള്ള വഴിയെ അവള്‍ മെല്ലെ നടന്നു നീങ്ങി. അല്പം പിന്നാലെ തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള, കറുത്ത ഗ്ലാസിട്ട ഒരു പഴയ സുമോ മെല്ലെ വരുന്നുണ്ടായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ട് റീന റോഡിന്റെ വശത്തേക്ക് കുറേക്കൂടി നീങ്ങി നടന്നു. സുമോ മെല്ലെ അവളെ കടന്നു പോയി. അതിന്റെ ഉള്ളില്‍ നിന്നും രണ്ടു കണ്ണുകള്‍ അവളുടെ മുഖത്തേക്കും കൈയില്‍ ഇരുന്ന ഫോട്ടോയിലേക്കും നോക്കി ആളെ തിരിച്ചറിഞ്ഞ മട്ടില്‍ തലയാട്ടി. വണ്ടിയില്‍ മൊത്തം നാലുപേര്‍ ഉണ്ടായിരുന്നു. കുറെ മുന്‍പോട്ടു പോയ വണ്ടി അവിടെ ഒരു ജംഗ്ഷനില്‍ എത്തി തിരിച്ച ശേഷം തിരികെ എത്തി. കറുത്ത ഗ്ലാസ് മെല്ലെ താഴ്ത്തി അതിന്റെ ഉള്ളില്‍ നിന്നും കറുത്ത് തടിച്ച ഒരാള്‍ അവളെ നോക്കി. റീന അത് കാണാതെ നേരെ നടക്കുകയായിരുന്നു. വണ്ടി അവളുടെ അരികില്‍ എത്തിയപ്പോള്‍ മെല്ലെ ബ്രേക്കിട്ടു.

“അമ്മാ..ഇന്ത ജോസഫ് സാറിന്റെ വീട് തെരിയുമോ….?”

കറുത്ത ചുണ്ടുകളുടെ ഇടയില്‍ വെളുത്ത പല്ലുകള്‍ കാട്ടി പിന്നിലെ സീറ്റില്‍ ഇരുന്ന തടിയന്‍ ചോദിച്ചു. പപ്പയുടെ പേര് കേട്ടപ്പോള്‍ റീന തല പൊക്കി നോക്കി. അവള്‍ക്ക് ആളെ മനസിലായില്ല.

“നാ വന്ത് സാറിന്റെ ഒരു പളയ ചങ്ങാതി..” അയാള്‍ വീണ്ടും ചിരിച്ചു.

“ഏത് ജോസഫ് സാറിന്റെ കാര്യമാ?” റീന അല്പം ശങ്കയോടെ ചോദിച്ചു.

“സെയില്‍സ് ടാക്സ് ആഫീസില്‍ പണി ഉള്ള ജോസഫ് സാറ്..തെരിയുമാ…?”

“ഓ..എന്റെ പപ്പയാ..വീട് ഇവിടെ അടുത്താ..എന്റെ പിന്നാലെ വന്നോളൂ..” അവള്‍ ആശ്വാസത്തോടെ പറഞ്ഞു. പപ്പയുടെ ഏതോ പഴയ സ്നേഹിതനാകും എന്നവള്‍ മനസ്സില്‍ പറഞ്ഞു.

“ഓ..സാറിന്റെ മോളാ?.. എനിക്ക് മൂഞ്ചി പാത്തപ്പോള്‍ തോന്നി..ഹിഹിഹി…എന്നാല്‍ ഉള്ളെ കേറ് അമ്മാ..ഇതില്‍ അങ്ങ് പോകാം..” അയാള്‍ ഇറങ്ങി വിനയത്തോടെ പറഞ്ഞു.

“ഏയ്‌ വേണ്ട ഞാന്‍ നടന്നോളാം..നിങ്ങള്‍ പിന്നാലെ വന്നോളൂ..”

അയാള്‍ ചുറ്റുമൊന്നു നോക്കി. അവിടെങ്ങും ആരുമില്ല. ഒഴിഞ്ഞ സ്ഥലമാണ്‌.

“അത് വേണ്ടമ്മാ..വണ്ടീല്‍ പോകാം..വാ കേറ്…” അയാള്‍ മിന്നല്‍ വേഗത്തില്‍ അവളെ വലിച്ചു വണ്ടിയില്‍ കയറ്റി. “എടാ ശിവപ്പാ..വണ്ടി വിടടാ..” അയാള്‍ ഡ്രൈവറോട് അലറി. റീന നിലവിളിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അവളുടെ മുഖത്ത് അയാള്‍ അമര്‍ത്തി പിടിച്ചു കഴിഞ്ഞിരുന്നു. വണ്ടി മിന്നായം പോലെ മുന്‍പോട്ടു കുതിച്ചു. നിസ്സഹായയായി ആ കരുത്തന്റെ ശക്തമായ പിടി വിടുവിക്കാനോ ഒന്ന് നിലവിളിക്കാനോ പോലും ആകാതെ റീന പിടഞ്ഞു. വണ്ടി ശരം പോലെ പ്രധാന റോഡിലേക്ക് കയറി.

റീനയ്ക്ക് ഒന്ന് ഞെട്ടാനുള്ള സമയം പോലും കിട്ടിയില്ല; അതിനകം അവള്‍ വണ്ടിക്കുള്ളില്‍ ആ കറുത്ത തടിയന്റെ കരവലയത്തില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ആ കറുമ്പന്റെ ശക്തമായ പിടിയില്‍ നിന്നും അണുവിട മാറാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പൂവ് പോലെയുള്ള അവളുടെ തുടുത്ത മുഖത്ത് അഴുക്കുപിരണ്ട അയാളുടെ വൃത്തികെട്ട വിരലുകള്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. വായ പൊത്തി വച്ചിരുന്നതിനാല്‍ അവള്‍ക്ക് നിലവിളിക്കാന്‍ കൂടി സാധിച്ചില്ല. വണ്ടിയുടെ ഗിയറുകള്‍ മാറുന്നതും അത് അതിവേഗത്തില്‍ കുതിച്ചു പായുന്നതും അയാളുടെ മടിയില്‍ അനങ്ങാനാകാതെ കിടന്നുകൊണ്ട് റീന മനസിലാക്കി. ഡ്രൈവര്‍ ഒഴികെയുള്ള ബാക്കി മൂവരും അവളുടെ സ്നിഗ്ധ സൌന്ദര്യം ആര്‍ത്തിയോടെ നോക്കി വിഴുങ്ങുകയായിരുന്നു. തടിയന്‍ അവളുടെ ശരീരത്തിന്റെ മൃദുലതയും കൊഴുപ്പും തൊട്ടറിഞ്ഞ് അനുഭവിക്കുന്നതിന്റെ ഉന്മാദ ലഹരിയില്‍ ആയിരുന്നു.

“റൊമ്പ അളഹായിറുക്ക്..റാസാത്തി……” കറുമ്പന്‍ അവളുടെ ശരീരത്തിന്റെ നിമ്നോന്നതങ്ങളില്‍ ആര്‍ത്തിയോടെ തടവിക്കൊണ്ട് അടുത്തിരുന്ന ആളോട് പറഞ്ഞു.

“ഉം…ഉം..അണ്ണാച്ചി..ഭാഗ്യവാനെ..മുടിഞ്ഞ കോളാ ഒത്തിരിക്കുന്നത്..എന്നാ ഉരുപ്പടിയാ എന്റെ കര്‍ത്താവേ ഇത്..ആ വൃത്തികെട്ട വിരല് കൊണ്ട് അതിന്റെ മുഖത്ത് തൊടാതെ അണ്ണാച്ചീ..കറുപ്പ് പടരും…ഹഹഹ്ഹ”

അയാളുടെ അടുത്തിരുന്ന ആള്‍ വികാരപരവശയായി പറഞ്ഞു. അത് കേട്ടു തടിയനും മുന്‍പിലെ സീറ്റില്‍ ഇരുന്ന ആളും ഡ്രൈവറും ചിരിച്ചു.

“തനി വെണ്ണക്കട്ടി താന്‍..ഇല്ലെടാ ജോസേ…” തടിയന്‍ അവളുടെ ഭയം നിറഞ്ഞു പിടയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. വായ പൊത്തിപ്പിടിച്ച നിലയില്‍ റീന നിസ്സഹായായി കുതറാന്‍ സകല ശക്തിയും ഉപയോഗിക്കുന്നുണ്ടായിരുന്നു.

തന്നണ്ണാ..തന്നെ…സിനിമാ നടിമാര്‍ മാറി നില്‍ക്കും ഇവളുടെ മുന്‍പില്‍..ഒന്ന് വേഗം വിടെടാ ശിവപ്പാ..ഇതെല്ലാം അഴിച്ച് ഇവളെ വൃത്തിക്കൊന്നു കാണാന്‍ ധൃതിയായി എനിക്ക്….”

“നാന്‍ ഏറ്റു അണ്ണാച്ചി…പക്ഷെ ഇന്ത വണ്ടിക്ക് ഇത്ര സ്പീഡ് താന്‍ ഇറുക്കത്..ഇതുക്ക് മേലെ പോകാത്…” ഡ്രൈവര്‍ ശിവപ്പ വണ്ടിയുടെ കുതിരശക്തി എത്രയുണ്ട് എന്ന് അയാളെ അറിയിച്ചു.

“എന്റെ അണ്ണാച്ചി ഇതുപോലുള്ള പണികള്‍ക്ക് നല്ലൊരു വണ്ടി നിങ്ങള്‍ക്ക് എടുത്തുകൂടെ?..ഈ കാളവണ്ടിയില്‍ എപ്പോള്‍ എത്താനാ അങ്ങ് തേനിയില്‍..” ജോസ് അക്ഷമയോടെ ചോദിച്ചു.

“തമ്പീ..ഉനക്ക് ബിസിനസ് തെരിയാത്..ഇതുമാതിരിയുള്ള ഓപ്പറേഷനുകള്‍ക്ക് പളയ വണ്ടി താന്‍ ബെസ്റ്റ്..പോലീസ് നമുക്ക് പിന്നാടി വന്നാ ഇത് നമുക്ക് കളഞ്ഞിട്ടു രക്ഷപെടാം..വണ്ടി പുതുസ്സായാല്‍ കളയാന്‍ പറ്റുമോ…..” പാണ്ടി എന്തുകൊണ്ട് പഴയ വണ്ടി ഉപയോഗിക്കുന്നു എന്ന് തമിഴും മലയാളവും കലര്‍ത്തി ജോസിനെ പറഞ്ഞു മനസിലാക്കി.

“നിങ്ങള്‍ ആളു ബുദ്ധിമാന്‍ തന്നെ..അവളെ കുറേനേരം ഞാന്‍ പിടിക്കണോ അണ്ണാച്ചി..” റീനയുടെ ജ്വലിക്കുന്ന സൌന്ദര്യത്തിലേക്ക് നോക്കി വെള്ളമിറക്കിക്കൊണ്ട് ജോസ് ചോദിച്ചു.

“ഇപ്പം നാന്‍ പിടിച്ചോളാം..നാന്‍ പിടിച്ച് നാന്‍ അനുഭവിച്ചു കൊതി മാറിയ ശേഷം ഇവള്‍ ഉങ്കള്‍ക്ക്‌..അതുവരെ നീ കവലപ്പെടാത്..ഉനക്കും കൂടിയാ ഈ വെണ്ണക്കട്ടി..ഹിഹിഹി…”

അവരുടെ സംസാരം കേട്ടു റീന പിടഞ്ഞു.

“അടങ്ങി കിടക്കടി രാസാത്തി..നമുക്ക് തേനിയില് പോഹാം…ഇനി അത്‌താന്‍ ഉങ്ക ഊര്…”

റീന നടുങ്ങി. ഇവന്മാര്‍ തന്നെ കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. അവിടെത്തിയാല്‍ ഇവര്‍ തന്നെ പിച്ചിചീന്തും. മാനം പോയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. ഉടന്‍ എന്തെങ്കിലും ചെയ്യണം. അവളുടെ ബുദ്ധി ഉണര്‍ന്നു. അവള്‍ അയാളെ കണ്ണ് കാണിച്ച് വായില്‍ നിന്നും കൈ മാറ്റാന്‍ പറഞ്ഞു.

“എന്നാടി..എന്ന വിഷയം?”

അവള്‍ വീണ്ടും ആംഗ്യം കാണിച്ചു.

“ആ കൈ ഒന്ന് മാറ്റ് അണ്ണാച്ചി..അവള്‍ക്കെന്തോ പറയാനുണ്ട്…ഗ്ലാസ് ഇട്ടിരിക്കുവല്ലേ..ഇവള് കൂവി വിളിച്ചാലും ശബ്ദം പുറത്ത് പോകില്ല..” ജോസ് അവളെ ആര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു.

തടിയന്‍ കരുതലോടെ അവളുടെ ചുണ്ടുകളില്‍ നിന്നും കൈ മെല്ലെ മാറ്റി.

“എന്നെ വിടൂ….പ്ലീസ് എന്നെ വെറുതെ വിടൂ..” റീന കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു. അവള്‍ അയാളുടെ മടിയില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു.

“ആഹാ..വിടാം..ഉന്നെ അങ്ങ് തേനിയില്‍ എത്തിയാല്‍ പിന്നെ വിടാം..അതുക്ക് മുന്നാടി എപ്പടി വിടുമെടി രാസാത്തീ..ഉന്നെ എങ്കള്‍ക്ക് സരിക്കും പുടിച്ചാച്ച്…”

അവളുടെ കവിളില്‍ തലോടിക്കൊണ്ട് കാമാര്‍ത്തിയോടെ അയാള്‍ പറഞ്ഞു. റീനയ്ക്ക് തന്റെ കവിളിലൂടെ തേരട്ട ഇഴഞ്ഞാല്‍ പോലും ഇത്ര അറപ്പ് തോന്നില്ലായിരുന്നു. നിലവിളിച്ചാല്‍ അയാള്‍ വീണ്ടും ആ വൃത്തികെട്ട വിരലുകള്‍ കൊണ്ട് തന്റെ ചുണ്ടുകളില്‍ സ്പര്‍ശിക്കും എന്ന് തോന്നിയതിനാല്‍ അവള്‍ കടിച്ചുപിടിച്ചു കിടന്നു. വണ്ടി അതിന്റെ പരമാവധി വേഗതയില്‍ കുതിക്കുകയാണ്. സ്ഥലം ഏതാണെന്ന് അവള്‍ക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അവള്‍ക്ക് ആകെ കാണാവുന്നത് വണ്ടിയുടെ മുകള്‍ഭാഗവും ആ ആ തടിയന്റെ വൃത്തികെട്ട മുഖവുമാണ്. ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചു മിനിറ്റ് ദൂരം വണ്ടി പിന്നിട്ടുകഴിഞ്ഞു എന്നവള്‍ക്ക് മനസിലായി. സമയം ഉച്ച കഴിഞ്ഞു മൂന്നുമണി കഴിഞ്ഞിട്ടുണ്ടാകും എന്നവള്‍ കണക്കുകൂട്ടി. കാരണം രണ്ടര കഴിഞ്ഞപ്പോള്‍ ആണ് അവള്‍ കോളജില്‍ നിന്നും വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങിയത്.

“ചേട്ടാ..പ്ലീസ്..എന്നെ വിട്…” അവള്‍ ഒരിക്കല്‍ക്കൂടി ആ തടിയനോട് അപേക്ഷിച്ചു.

“മുത്തെ..പൊന്നെ..പിണങ്ങല്ലേ…”

അയാള്‍ തന്റെ വൃത്തികെട്ട വിരലുകള്‍ കൊണ്ട് അവളുടെ ചെഞ്ചുണ്ട് പതിയെ ഞെരിച്ചുകൊണ്ട് പാടി. മറ്റുള്ളവര്‍ ഉറക്കെ ചിരിച്ചു. റീന അറപ്പോടെ മുഖം വെട്ടിച്ചു മാറ്റി. അയാളുടെ പാട്ട് മറ്റുള്ളവര്‍ ഏറ്റുപാടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മെല്ലെ കൈ തന്റെ ബാഗില്‍ ഇട്ടു. റോയ് വാങ്ങി നല്‍കിയ മൊബൈല്‍ അതിനുള്ളിലായിരുന്നു.

പാട്ടുപാടിക്കൊണ്ട് കുപ്പിയില്‍ വെള്ളം ചേര്‍ത്ത് കലക്കി വച്ചിരുന്ന മദ്യം തടിയന്‍ കുടിക്കുന്ന സമയത്ത് റീന ഫോണ്‍ ബാഗില്‍ വച്ചുതന്നെ എസ് ഐ വസീമിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവളുടെ ഫോണില്‍ ആകെ ഒരൊറ്റ നമ്പര്‍ മാത്രമേ ഫീഡ് ചെയ്തിരുന്നുള്ളൂ; അത് വസീമിന്റെ നമ്പര്‍ ആയിരുന്നു. റോയിക്കോ അവളുടെ അപ്പനോ ഫോണുകള്‍ ഉണ്ടായിരുന്നില്ല.

ഈ സമയത്ത് വസീം സ്റ്റേഷനില്‍ത്തന്നെ ആയിരുന്നു. ഭര്‍ത്താവ് മദ്യപിച്ചിട്ടു മര്‍ദ്ദിക്കുന്നു എന്നുള്ള പരാതിയുമായി എത്തിയ ഒരു സ്ത്രീയുടെ പ്രശ്നം പരിഹരിക്കാന്‍ അവരുടെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി സംസാരിക്കുന്ന സമയത്താണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. അദ്ദേഹം ഫോണെടുത്ത് നോക്കി. പരിചയമില്ലാത്ത നമ്പരായതിനാല്‍ എന്തോ പ്രശ്നം വിളിച്ചു പറയാന്‍ ആയിരിക്കും എന്ന് കരുതി ഫോണെടുത്തു.

“ഹലോ..”

അപ്പുറത്ത് നിന്നും ഒരു വണ്ടിയുടെ ഇരമ്പലും കൂട്ടഗാനവും മാത്രമാണ് ചെവിയില്‍ എത്തിയത്.

“ഹലോ..ആരാണിത്…? ഹലോ..” വസീം വീണ്ടും ചോദിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല.

വണ്ടിയുടെ ഉള്ളില്‍ ഫോണ്‍ പുറത്തേക്ക് എടുക്കാന്‍ സാധിക്കാതെ റീന കുഴയുകയായിരുന്നു. ഫോണ്‍ എടുത്താല്‍ തടിയന്‍ കാണും. കണ്ടാല്‍ അയാളത് പിടിച്ചു വാങ്ങും. അവള്‍ ബാഗില്‍ തന്നെ കൈ വച്ച് ഒരു അവസരത്തിനായി കാത്തു.

മറുഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോള്‍ കോപത്തോടെ വസീം ഫോണ്‍ കട്ട് ചെയ്തു.

“ഷിറ്റ്..ഓരോ നായിന്റെ മോന്മാരുടെ അസുഖം” തന്നെ കബളിപ്പിക്കാനായി ആരോ വിളിച്ചതാകും എന്ന് കരുതി അയാള്‍ പിറുപിറുത്തു. എന്നിട്ട് ആ സ്ത്രീയുടെ ഭര്‍ത്താവിനു നേരെ തിരിഞ്ഞു.

“നിനക്കെന്താടാ ജോലി?”

“മരം വെട്ടല്‍ ആണേ..” അയാള്‍ വിനയത്തോടെ പറഞ്ഞു.

“എടാ നീ ഒരു ആണല്ലേ? പെണ്ണുങ്ങളെ തല്ലുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയാണോടാ?” വസീം ചോദിച്ചു. സ്ത്രീ കരയുന്നുണ്ടായിരുന്നു.

“ഇനി അങ്ങനെ ഉണ്ടാകത്തില്ലേ…”

“നോക്ക്..ഇത് കുടുംബ പ്രശ്നം ആയതുകൊണ്ട് ഞാന്‍ കേസ് എടുക്കുന്നില്ല…നീ ഈ കൈ കണ്ടോ? ഇതുകൊണ്ട് ഒരെണ്ണം കിട്ടിയാല്‍ പിന്നെ നിന്നെ ഒന്നിനും കൊള്ളാതാകും..ഇനിയൊരു തവണ നിന്റെ പേരില്‍ ഈ സ്ത്രീ പരാതിയുമായി ഇവിടെ വരുകയോ ഞാന്‍ വേറെ ആരേലും മുഖേന നീ ഇവരെ ഉപദ്രവിച്ചു എന്നറിയുകയോ ചെയ്താല്‍ നിന്റെ കാര്യത്തില്‍ ഞാന്‍ തീരുമാനം എടുക്കും…കേട്ടല്ലോ?”

“ഇനി ഒരു പ്രശ്നോം ഒണ്ടാക്കത്തില്ലേ….”

മൊബൈല്‍ വീണ്ടും ശബ്ദിച്ചു. വസീം ഫോണെടുത്തു നോക്കി. അതെ നമ്പര്‍ തന്നെ. അയാള്‍ അത് ചെവിയോട് ചേര്‍ത്തു.

“ഹലോ..വസീം ഹിയര്‍..”

മറുഭാഗത്ത് നിന്നും വാഹനത്തിന്റെ ഇരമ്പല്‍ മാത്രം വസീം കേട്ടു. എന്തോ പന്തികേട് അയാള്‍ മണത്തു.

“ഹലോ..ആരാണിത്?”

അയാള്‍ വീണ്ടും ചോദിച്ചു. മറുഭാഗത്ത് വണ്ടിയുടെ ഇരമ്പല്‍ മാത്രം. വസീം നെറ്റി ചുളിച്ചു. തന്റെ മൊബൈലിലേക്ക് ഇങ്ങനെ വിളിക്കാന്‍ ആര്‍ക്കാണ് ധൈര്യം? എന്തോ കുഴപ്പമുണ്ട്; അയാളുടെ മനസ് പറഞ്ഞു.

“ഉം..നിങ്ങള്‍ പൊക്കോ…” അയാള്‍ സ്ത്രീയോടും ഭര്‍ത്താവിനോടും പറഞ്ഞിട്ട് വീണ്ടും ഫോണ്‍ ചെവിയോട് അടുപ്പിച്ചു.

വസീമിന്റെ മനസ് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു. ഒന്നുകില്‍ ആരോ തന്നെ കളിയാക്കുകയാണ്; അതല്ലെങ്കില്‍ ആരോ എന്തോ അപകടത്തില്‍ പെട്ടിരിക്കുന്നു. രണ്ടായാലും അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം എന്നയാള്‍ മനസ്സില്‍ നിനച്ചു.

“ഹലോ..ആരാണിത്?” ഒരിക്കല്‍ക്കൂടി അയാള്‍ ചോദിച്ചു. വണ്ടിയുടെ ഇരമ്പലിനൊപ്പം ആരോ തമിഴില്‍ സംസാരിക്കുന്നതും ഒരു പെണ്‍കുട്ടി തന്നെ വിടണം എന്ന് കരഞ്ഞുകൊണ്ട് പറയുന്നതും അയാള്‍ കേട്ടു. അയാള്‍ ചെവിയോര്‍ത്തു.

“ദയവായി എന്നെ വിടൂ..എന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകരുത്..”

ഒരു പെണ്ണിന്റെ നേര്‍ത്ത ശബ്ദം അയാള്‍ കേട്ടു. ഏതോ പെണ്‍കുട്ടി അപകടത്തില്‍ പെട്ടിരിക്കുന്നു. അവള്‍ക്ക് ഫോണെടുത്ത് നേരില്‍ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്! വസീം വേഗം ഉണര്‍ന്നു. അയാള്‍ ബെല്ലില്‍ കൈയമര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ വന്നു സല്യൂട്ട് ചെയ്തു.

“നമുക്കുടന്‍ പുറത്ത് പോകണം..വണ്ടി ഇറക്ക്…സുഭാഷിനോടും മൈക്കിളിനോടും വേഗം ഇറങ്ങാന്‍ പറ..ഒപ്പം നിങ്ങളും..ക്യുക്ക്…” വസീം പറഞ്ഞു. അയാള്‍ വേഗം ഫോണെടുത്ത് സൈബര്‍ സെല്ലിന്റെ നമ്പരില്‍ വിളിച്ചു.

“ഹലോ..ഇത് പാലാ പോലീസ് സ്റ്റേഷന്‍ എസ് ഐ മുഹമ്മദ്‌ വസീം ഹിയര്‍…എനിക്കൊരു നമ്പര്‍ ട്രേസ് ചെയ്യണം..അര്‍ജന്റ് ആണ്…കിട്ടിയാല്‍ എന്റെ ഈ നമ്പരിലേക്ക് വിളിക്കണം..” വസീം തന്റെ പെഴ്സണല്‍ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് നല്‍കി.

“സര്‍..വണ്ടി റെഡിയാണ്…”

മുന്‍പ് വന്ന കോണ്‍സ്റ്റബിള്‍ ഉള്ളിലെക്കെത്തി പറഞ്ഞു. വസീം തൊപ്പിയെടുത്ത് തലയില്‍ വച്ച് റിവോള്‍വര്‍ അതിന്റെ ഹോള്‍ഡറില്‍ തിരുകിയ ശേഷം ഇറങ്ങി.

പോലീസുകാര്‍ വണ്ടിക്കുള്ളില്‍ റെഡിയായിരുന്നു. വസീം ജീപ്പില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ വണ്ടി റോഡിലേക്ക് ഓടിച്ചിറക്കി.

ഈ സമയത്ത് റീന ഫോണ്‍ ഓണാക്കി വച്ച് ശബ്ദം ഉയര്‍ത്തി തടിയനോട് തന്നെ രക്ഷിക്കണം എന്ന് തുടരെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ അവളെ പരിഹസിക്കുകയും ശരീരത്തില്‍ അവിടവിടെ പിടിക്കുകയും ചെയ്തുകൊണ്ട് മദ്യം കുടിച്ച് അറുമോദിക്കുകയായിരുന്നു. അവളുടെ ഇളംശരീരം അനുഭവിക്കാനുള്ള ആര്‍ത്തിയില്‍ ആയിരുന്നു നാലുപേരും.

“സര്‍ എങ്ങോട്ടാണ് പോകേണ്ടത്..” ഡ്രൈവര്‍ വസീമിനോട് ചോദിച്ചു.

“താന്‍ തല്‍ക്കാലം നേരെ വിട്..എനിക്ക് സൈബര്‍ സെല്ലില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ഉടനെ കിട്ടും…” വസീം അസ്വസ്ഥതയോടെ പറഞ്ഞു. മറ്റേ ഫോണ്‍ അപ്പോഴും പ്രവര്‍ത്തനത്തില്‍ ആയിരുന്നത് കൊണ്ടാണ് വസീം തന്റെ സ്വകാര്യ മൊബൈല്‍ നമ്പര്‍ അവര്‍ക്ക് നല്‍കിയത്. അല്പം കഴിഞ്ഞപ്പോള്‍ സൈബര്‍ സെല്ലില്‍ നിന്നും വിളിയെത്തി.

“യെസ്…വസീം ഹിയര്‍..ട്രേസ് ചെയ്തോ?”

“യെസ് സര്‍..ആ ഫോണ്‍ ഇപ്പോള്‍ പാലാ മൂവാറ്റുപുഴ റോഡില്‍ സഞ്ചാരത്തിലാണ്….ടവര്‍ പരിധികള്‍ മാറുന്നതനുസരിച്ച് ഞങ്ങള്‍ സാറിനു ഫീഡ് ബാക്ക് നല്‍കാം…” സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ വസീമിനോട് പറഞ്ഞു.

“ഒകെ താങ്ക്സ്…”

“വണ്ടി നേരെ മൂവാറ്റുപുഴയ്ക്ക് വിടൂ..” വസീം ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബോലേറൊ ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു പാഞ്ഞു.

“എന്താ സര്‍ പ്രശ്നം?” ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന്‍ ചോദിച്ചു.

“അറിയില്ല..ഏതോ പെണ്‍കുട്ടി അപകടത്തിലാണ്…താന്‍ വയര്‍ലെസ്സില്‍ മൂവാറ്റുപുഴ സ്റ്റെഷന്‍ ഒന്ന് കണക്റ്റ് ചെയ്യ്‌…” വസീം പറഞ്ഞു. അയാളുടന്‍ കര്‍മ്മനിരതായി.

“സര്‍ മൂവാറ്റുപുഴ എസ് ഐ….” അയാള്‍ വയര്‍ലെസ്സ് വസീമിന് നല്‍കി.

“ഹലോ..ങാ മധു..എടാ ഇത് ഞാനാ വസീം..ഏതോ ഒരു വണ്ടി പാലായില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്നുണ്ട്….അതില്‍ ഒരു പെണ്‍കുട്ടിയെ കടത്തുന്നുണ്ടോ എന്നൊരു സംശയം..വണ്ടി തമിഴ്നാട് രജിസ്ട്രേഷന്‍ ആകാന്‍ ചാന്‍സുണ്ട്..സംശയകരമായി ഓവര്‍ സ്പീഡില്‍ വല്ല വണ്ടിയും കണ്ടാല്‍ തടയാനുള്ള ഏര്‍പ്പാട് ചെയ്യണം..ഞാന്‍ അങ്ങോട്ടേക്ക് ഉള്ള വഴിയിലാണ്..ഓവര്‍…”

“ഷുവര്‍..ഞങ്ങള്‍ പട്രോളിങ്ങില്‍ ആണ്…ഡോണ്ട് വറി..ഓവര്‍…”

മറുഭാഗത്ത് നിന്നും മറുപടി എത്തി.

“കമോണ്‍ ക്യുക്ക്….” വസീം പറഞ്ഞു. വണ്ടി പടക്കുതിരയെപ്പോലെ മുന്‍പോട്ടു കുതിച്ചു പാഞ്ഞു.

റീനയുമായി സുമോ കുതിക്കുകയായിരുന്നു.

“എടേയ് ജോസ്..നമ്മള്‍ മൂവാറ്റുപുള കളിഞ്ഞു പോന്ന വളിക്ക് പെരിയ കാടുകള്‍ ഇറുക്ക്‌..തേനി വരെ ഇന്ത രാസാത്തിയെ നോക്കി കൊതിക്കണ്ടി വരില്ല..”

അണ്ണാച്ചി റീനയുടെ തുടുത്ത കവിളുകളില്‍ കൈവിരലുകള്‍ അമര്‍ത്തി കാമാര്‍ത്തിയോടെ പറഞ്ഞു.

“കാട്ടിലൊന്നും പോണ്ട അണ്ണാച്ചി..കമ്പംമേട്ടില്‍ നമുക്കൊരു സെറ്റപ്പ് ഉണ്ട്..അവിടെ നല്ല വെടി ഇറച്ചിയും കഴിച്ച് ഇവളെ വെടി വച്ച് കളിക്കാം…ഹഹ്ഹ..” മദ്യലഹരില്‍ ആയിരുന്ന ജോസ് പറഞ്ഞു. എല്ലാവരും ചിരിച്ചു.

റീന മനസുരുകി പ്രാര്‍ഥിക്കുകയായിരുന്നു. കേരളം കഴിഞ്ഞാല്‍ പിന്നെ താന്‍ രക്ഷപെടാന്‍ പോകുന്നില്ല എന്നവള്‍ക്ക് അറിയാമായിരുന്നു.

“മൂവാറ്റുപുള..പത്തു കിലോമീറ്റര്‍” ഡ്രൈവര്‍ ശിവപ്പ സൈന്‍ ബോര്‍ഡ് നോക്കി പറഞ്ഞു.

“ഡേയ് പുള അല്ല പുഴ..ഈ തമിഴന്മാര്‍ക്ക് ഴ വഴങ്ങത്തില്ലല്ലോ..നാക്ക് വടിക്കാത്ത ജാതി” ജോസ് കുപ്പി കാലിയാക്കി വണ്ടിയുടെ പിന്നില്‍ ഇട്ടുകൊണ്ട് പറഞ്ഞു.

“അണ്ണാ..ദാ പാര്..”

ശിവപ്പ പരിഭ്രമത്തോടെ പറഞ്ഞത് കേട്ടു എല്ലാവരും നോക്കി. അല്പം അകലെ പോലീസ് രണ്ടു സൈഡിലും നിന്നുകൊണ്ട് വണ്ടികള്‍ പരിശോധിക്കുന്നു. അവര്‍ വണ്ടി തടഞ്ഞ് ഉള്ളിലേക്ക് നോക്കിയ ശേഷം വിടുന്നത് കണ്ടപ്പോള്‍ അണ്ണാച്ചി അപകടം മണത്തു.

“ജോസേ..അപകടം..ടാ ശിവപ്പാ..വണ്ടി നിരത്ത്..എന്നിട്ട് തിരുമ്പി വിട്..അങ്ങ് പിന്നാടി കട്ടപ്പനയ്ക്ക് പോകാന്‍ ഒരു ഊടുവഴി ഇറുക്കെ…ഉം ശീഘ്രം…”

അയാള്‍ ശിവപ്പയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജോസും മുന്‍പില്‍ ഇരുന്ന മറ്റേ തമിഴനും കുടിച്ച മദ്യം ആവിയായി പോയിരുന്നു. പോലീസ് വണ്ടി തടയുന്നു എന്ന് കേട്ട റീനയുടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷെ വണ്ടി തിരികെ വിടാന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ അവള്‍ കുതറി.

“ഛീ അടങ്ങിക്കിടക്കടി നായെ…”

രൌദ്രഭാവം പൂണ്ട തടിയന്‍ അവളുടെ കരണത്ത് പ്രഹരിച്ചു. റീനയുടെ വായ അയാള്‍ വീണ്ടും പൊത്തിപ്പിടിച്ചു. വേദനയില്‍ പുളഞ്ഞ റീനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ പ്രവഹിച്ചു. അയാളുടെ പിടി കുറേക്കൂടി മുറുകിയതിനാല്‍ അവള്‍ക്ക് ശരീരം നന്നായി വേദനിച്ചു.

വാഹനം തടഞ്ഞു പരിശോധിച്ച് കൊണ്ടിരുന്ന എസ് ഐ മധുവും സംഘവും അല്പം ദൂരെ വന്നു നിന്ന സുമോയെ ശ്രദ്ധിച്ചു.

“സാറേ ദാ ആ വണ്ടി പാഞ്ഞു വന്നതാണ്..നമ്മെളെ കണ്ടാണെന്ന് തോന്നുന്നു അവന്മാര്‍ അത് നിര്‍ത്തിയത്..” ഒരു കോണ്‍സ്റ്റബിള്‍ അയാളോട് പറഞ്ഞു. മധു നോക്കി.

“അവന്മാര്‍ വണ്ടി തിരിക്കുന്നുണ്ടോ എന്ന് നോക്കാം…” അയാള്‍ പറഞ്ഞു. പെട്ടെന്ന് സുമോ പിന്നിലേക്ക് നീങ്ങി തിരിഞ്ഞു പോകാനായി ശ്രമിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ വണ്ടിയിലേക്ക് ചാടിക്കയറി.

“കമോണ്‍..ആ വണ്ടി തിരികെ പോകാന്‍ നോക്കുകയാണ്….” ഡ്രൈവര്‍ വേഗം വണ്ടിയിലേക്ക് കയറി. ഒപ്പം മറ്റുള്ളവരും. മിന്നല്‍ വേഗത്തില്‍ അയാള്‍ വണ്ടി തിരിച്ചു. സുമോ ഇതിനകം തിരിഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു.

“വേഗം…” മധു പറഞ്ഞു. ബോലേറൊ ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു.

സുമോ അതിന്റെ പരമാവധി വേഗതയില്‍ തിരികെ പായുകയായിരുന്നു.

“അണ്ണാ പോലീസ് പിന്നാലെ ഉണ്ട്…” ശിവപ്പ കണ്ണാടിയിലേക്ക് നോക്കി പറഞ്ഞു. അണ്ണാച്ചി വിയര്‍ത്തൊഴുകി.

“അണ്ണാച്ചീ ഇത് പണിയാകും..പോലീസ് നമ്മളെ പിടിക്കാന്‍ തന്നെയാണ് വരുന്നത്..പക്ഷെ എങ്ങനെ ഇവന്മാര്‍ ഇതറിഞ്ഞു എന്നാണെനിക്ക് മനസിലാകാത്തത്..”

ജോസ് പരിഭ്രമത്തിനിടയിലും അതെപ്പറ്റി ആലോചിക്കാതിരുന്നില്ല.

“ഒരു പുടീം ഇല്ലൈ..നമ്മള്‍ക്ക് ഈ പണി തന്ന ആള്‍ തന്നെ പറഞ്ഞതാണോ ഇനി..” അണ്ണാച്ചി സംശയം പ്രകടിപ്പിച്ചു.

“ഏയ്‌..അങ്ങേര്‍ക്ക് പ്രാന്തുണ്ടോ കാശും തന്നിട്ട് ഇതുപോലെ ഡ്രാമ കളിക്കാന്‍…പൊലീസിന് എങ്ങനെയോ വിവരം കിട്ടി..എടൊ ഊള അണ്ണാച്ചി..ഇത് കേരളാ പോലീസാണ്..തമിഴ്നാട്ടിലെ ഊത്ത പോലീസല്ല..എങ്ങനെയോ അവര് സംഗതി അറിഞ്ഞിരിക്കുന്നു….ഇനി അതാലോചിക്കാന്‍ നേരമില്ല..രക്ഷപെടാനുള്ള വഴി നോക്ക്….”

ജോസ് പിന്നിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ട് പറഞ്ഞു. പാഞ്ഞടുക്കുന്ന ബോലേറൊ അവനെയും ഒപ്പമുള്ളവരെയും ഭ്രാന്തമായ ഭയത്തിലേക്ക് തള്ളി വിട്ടു.

“ശീഘ്രം..” തടിയന്‍ പിന്നില്‍ നിന്നും പാഞ്ഞടുക്കുന്ന പോലീസ് വണ്ടി നോക്കിക്കൊണ്ട് ശിവപ്പയോട് അലറി.

“അണ്ണാ.അങ്കെ പാര്..” ശിവപ്പ മുന്നിലേക്ക് നോക്കി അലറി.

കുറെ ദൂരെ മുന്‍പില്‍ നിന്നും ചുവന്ന ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ട് വസീമും സംഘവും കയറിയ ബോലേറൊ വരുന്നതാണ് ശിവപ്പ കണ്ടത്. അത് കണ്ട അണ്ണാച്ചിക്ക് ശരീരം തളരുന്നത് പോലെ തോന്നി. തങ്ങള്‍ രണ്ടു വണ്ടികള്‍ക്കും നടുവില്‍ കുടുങ്ങി എന്നയാള്‍ക്ക് മനസിലായി.

“ഡേയ് ശിവപ്പാ..അവിടുന്ന് ലെഫ്റ്റ് പോടാ..ശീഘ്രം……..”

അല്പം മുന്നിലായി കണ്ട ഇടത്തേക്കുള്ള തിരിവ് നോക്കി അണ്ണാച്ചി അലറി. സുമോ പാഞ്ഞുനീങ്ങി ടയറുകള്‍ ഉരച്ചുകൊണ്ട് ഇടത്തോട്ട് തിരിഞ്ഞു. കഷ്ടിച്ച് ഒരു വണ്ടിക്ക് പോകാന്‍ മാത്രം വീതിയുള്ള ആ റോഡിലൂടെ അത് മുന്‍പോട്ടു പാഞ്ഞു. തങ്ങള്‍ക്ക് എതിരെ വന്ന പോലീസ് വാഹനം പിന്നില്‍ തിരിഞ്ഞു തങ്ങള്‍ക്ക് പിന്നാലെ കുതിക്കുന്നത് ശിവപ്പ കണ്ടു. അവന്റെ മുഖത്ത് കൂടി വിയര്‍പ്പ് ഒഴുകി.

“അണ്ണാ അവര് പിന്നാടി ഉണ്ട്..”

അണ്ണാച്ചി നോക്കി. കുതിച്ചു വരുന്ന പോലീസ് ജീപ്പ്. ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചു മുകളിലെ ലൈറ്റുകള്‍ കത്തിച്ചുകൊണ്ടാണ് വരവ്. അയാള്‍ ആകെ തളര്‍ന്നു.

“നമുക്ക് പിന്നാടി തന്നെയാണ് പോലീസ്..ഡേയ് ജോസ്..ഇവളെ കളയാം….ഇവളെ പുറത്തിട്ടാല്‍ പോലീസ് നമുക്ക് പിന്നാടി പെട്ടെന്ന് വരില്ല..നീ കതക് തുറ….”

അണ്ണാച്ചി തിടുക്കത്തില്‍ പറഞ്ഞു. തന്നെ എടുത്ത് എറിയാന്‍ പോകുകയാണ് എന്ന് റീന ഭയത്തോടെ മനസിലാക്കി.

“ടാ ശിവപ്പ.വണ്ടി കൊഞ്ചം സ്ലോ പണ്ണ്‍…”

ജോസ് റീനയെ വാതിലിന്റെ അടുത്തേക്ക് വലിച്ചു നീക്കി. ശിവപ്പ വണ്ടിയുടെ വേഗത ചെറുതായി കുറച്ചപ്പോള്‍ ജോസ് കതക് തുറന്ന് അവളെ പുറത്തേക്ക് തള്ളി. റീന വെളിയിലേക്ക് തെറിച്ച് വീണു.

“ശീഘ്രം…” അണ്ണാച്ചി അലറി. ശിവപ്പ കാല്‍ ആക്സിലേറ്ററില്‍ അമര്‍ത്തി ചവിട്ടി. സുമോ പടക്കുതിരയെപ്പോലെ കുതിച്ചു. പിന്നില്‍ ബൊലേറൊ ബ്രേക്കിടുന്ന ശബ്ദം അവര്‍ കേട്ടു. പക്ഷെ അതിനെ മറികടന്ന് തങ്ങള്‍ക്ക് പിന്നാലെ വന്നിരുന്ന ബോലേറൊ കയറി വരുന്നത് കണ്ടപ്പോള്‍ അണ്ണാച്ചിക്ക് ശരീരം തളരുന്നതുപോലെ തോന്നി.

തുടരും …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.