കാമ കാവടി – 4

മലയാളം കമ്പികഥ – കാമ കാവടി – 4

സുമോയില്‍ നിന്നും ഒരു പെണ്‍കുട്ടി റോഡരുകിലേക്ക് തെറിച്ചു വീഴുന്നത് കണ്ടപ്പോഴാണ് വസീം ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. തൊട്ടു പിന്നാലെ എത്തിക്കൊണ്ടിരുന്ന മൂവാറ്റുപുഴ എസ് ഐ മധുവിന്റെ ബോലേറൊ അതിനെ മറികടന്നു വന്നു നിന്നു.

“നിങ്ങള്‍ ആ കുട്ടിയുടെ കാര്യം നോക്കിക്കോ..അവന്മാരെ ഞങ്ങള് പൊക്കിക്കോളാം.” മധു വസീമിനോട് പറഞ്ഞ ശേഷം സുമോയെ പിന്തുടരാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അത് സുമോയുടെ പിന്നാലെ കുതിച്ചു.

Malayalam Kambikathakal – കാമ കാവടി – 1
Malayalam Kambikathakal – കാമ കാവടി – 2

Malayalam Kambikathakal – കാമ കാവടി – 3

വണ്ടിയില്‍ നിന്നും വസീമും പോലീസുകാരും ചാടിയിറങ്ങി. റോഡരുകില്‍ വളര്‍ന്നു നിന്ന പുല്ലിന്റെ മുകളിലേക്കായിരുന്നു റീന വീണിരുന്നത്. അവള്‍ വീണതിന്റെ രണ്ടടി അപ്പുറത്ത് കുറെ പാറക്കല്ലുകള്‍ കൂടിക്കിടന്നിരുന്നു. അസാമാന്യ ഭാഗ്യം കൊണ്ട് മാത്രമാണ് അവള്‍ അതിന്റെ മുകളിലേക്ക് വീഴാതെ രക്ഷപെട്ടത്. വസീം വേഗം അടുത്തെത്തി കമിഴ്ന്നു കിടന്നിരുന്ന അവളെ തിരികെ കിടത്തി.

“റീന…” അയാളുടെ ചുണ്ടുകള്‍ പിറുപിറുത്തു.

“സര്‍..ഈ കുട്ടിയല്ലേ കഴിഞ്ഞയാഴ്ച സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്?” അവളെ തിരിച്ചറിഞ്ഞ ഒരു പോലീസുകാരന്‍ ചോദിച്ചു.

“യെസ്..നിങ്ങള്‍ വണ്ടിയില്‍ നിന്നും വെള്ളക്കുപ്പി എടുത്തെ..ഇവള്‍ക്ക് ബോധം പോയിരിക്കുകയാണ്…”

വസീം അവളുടെ ദേഹത്ത് പരുക്കുകള്‍ പറ്റിയിട്ടുണ്ടോ എന്ന് നോക്കുന്നതിനിടെ പറഞ്ഞു. അവളുടെ കൈമുട്ടില്‍ നിന്നും മുഖത്ത് നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. വീഴ്ചയില്‍ അവളുടെ കൈയിലെ തൊലി പോയിരുന്നു. ഒടിവോ മറ്റോ ഉണ്ടോ എന്ന് വസീം ആശങ്കപ്പെട്ടു.

“ദാ സര്‍ വെള്ളം..” പോലീസുകാരന്‍ വെള്ളക്കുപ്പി വസീമിന് നല്‍കി. അയാള്‍ വെള്ളം കുറച്ച് മുഖത്ത് തളിച്ചപ്പോള്‍ ചെറുതായി ഒന്നനങ്ങിയ റീന നിലവിളിയോടെ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

“കൂള്‍ ഡൌണ്‍..ഇത് പോലീസാണ്..യു ആര്‍ സേഫ്…എഴുന്നെല്‍ക്കാമോ?” വസീം അവളുടെ കൈയില്‍ പിടിച്ചുകൊണ്ടു ചോദിച്ചു. റീന ഞെട്ടിത്തരിച്ച് കിതപ്പോടെ വസീമിന്റെ കണ്ണുകളിലേക്ക് നോക്കി. അവള്‍ക്ക് ഒന്നും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

“റീന..എഴുന്നെല്‍ക്കാമോ?” വസീം ചോദ്യം ആവര്‍ത്തിച്ചു.

“സര്‍…” ഒരു നിലവിളിയോടെ അവള്‍ അയാളുടെ കൈയില്‍ മുഖം അമര്‍ത്തി പൊട്ടിക്കരഞ്ഞു. വസീം തലയുയര്‍ത്തി പോലീസുകാരെ നോക്കി.

“നിങ്ങള്‍ ഈ കുട്ടിയെ മെല്ലെ പിടിച്ചു വണ്ടിയില്‍ കയറ്റ്….” അവളുടെ പിടിയില്‍ നിന്നും മെല്ലെ കൈ മാറ്റി വസീം പറഞ്ഞു. പോലീസുകാര്‍ അവളെ പതുക്കെ എഴുന്നേല്‍പ്പിച്ചു. അല്പം അകലെ കിടന്നിരുന്ന അവളുടെ ബാഗ് മറ്റൊരു പോലീസുകാരന്‍ എടുത്ത് വണ്ടിയിലിട്ടു. റീന കരഞ്ഞുകൊണ്ട് മുടന്തി മുടന്തി വണ്ടിയില്‍ കയറി.

ഈ സമയത്ത് മധുവിന്റെ വണ്ടി സുമോയുടെ ഏകദേശം അടുത്തെത്തിക്കഴിഞ്ഞിരുന്നു.

“ഡേയ് ശിവപ്പാ..നീ നാന്‍ സോല്ലുംപടി ശെയ്യ്….പോലീസ് വണ്ടി അടുത്തെത്തുമ്പോള്‍ നീ ബ്രേക്ക് ഇടുങ്കോ…അവരുടെ വണ്ടി നമുക്ക് പിന്നാടി ഇടിക്കട്ടെ…ഇടിച്ചു കളിന്ച്ചാല്‍ നീ ശീഘ്രം പോണം..” അണ്ണാച്ചി പരിഭ്രമത്തോടെ ശിവപ്പയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ശിവപ്പ സ്പീഡ് ലേശം കുറച്ചു. മധുവിന്റെ വണ്ടി പാഞ്ഞടുത്തു. ഏതാണ്ട് തൊട്ടടുത്ത് എത്താറായപ്പോള്‍ ശിവപ്പ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. ബോലേറൊ സുമോയുടെ പിന്നില്‍ ആഞ്ഞിടിച്ചു. അതിന്റെ ബോണറ്റ് മുകളിലേക്ക് പൊങ്ങി പോലീസ് ഡ്രൈവര്‍ക്ക് മുന്‍പിലേക്ക് കാണാന്‍ പറ്റാതായി. ബ്രേക്കിട്ട ശിവപ്പ അടുത്ത നിമിഷം ഇരമ്പലോടെ മുന്‍പോട്ടു കുതിച്ചു. ഇടിയുടെ ആഘാതത്തില്‍ അണ്ണാച്ചിയും ജോസും മുന്‍സീറ്റില്‍ ചെന്നിടിച്ചു എങ്കിലും അവര്‍ക്ക് കാര്യമായ പരുക്കൊന്നും പറ്റിയില്ല. വണ്ടി ഇടിച്ചതോടെ മധു പുറത്തിറങ്ങി. സുമോ പൊടിപറത്തി അപ്രത്യക്ഷമാകുന്നത് അയാള്‍ നിരാശയോടെ നോക്കി.

“ഛെ..അവന്മാര്‍ മനപൂര്‍വ്വം ബ്രേക്കിട്ട് നമ്മെക്കൊണ്ട് ഇടിപ്പിച്ചതാണ്..ഷിറ്റ്…വേഗം കയറടോ..” അയാള്‍ ബോണറ്റ് അടയ്ക്കാന്‍ നോക്കിക്കൊണ്ട് പറഞ്ഞു. പക്ഷെ മുന്‍ഭാഗം കുറെ പൊളിഞ്ഞു പോയതിനാല്‍ ബോണറ്റ് തിരികെ അടയ്ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

“സര്‍..ഇതിനി വല്ല വിധത്തിലും കെട്ടിവച്ച് തിരികെ പോകാനേ പറ്റൂ…” ഡ്രൈവര്‍ പറഞ്ഞു.

“ഛെ..ആ നായിന്റെ മോന്മാര്‍ രക്ഷപെട്ടുകളഞ്ഞല്ലോ….” നിരാശയോടെ മധു ബോണറ്റ് വലിച്ചു താഴേക്ക് അടിച്ചു.

ആശുപത്രിയിലേക്ക് തിരക്കിട്ടെത്തിയ റോയിയും ശിവനും അത്യാഹിത വിഭാഗത്തിന്റെ മുന്‍പില്‍ നിന്നിരുന്ന പൊലീസുകാരന്റെ സമീപമെത്തി.

“എന്താണ് സംഭവിച്ചത് സര്‍…വസീം സര്‍ ഇവിടില്ലേ?” റോയ് ആശങ്കയോടെ ചോദിച്ചു.

“സാറ് നിങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്..കുട്ടിക്ക് സീരിയസായി പരുക്കൊന്നുമില്ല..രണ്ടു മണിക്കൂറിനകം ഡിസ്ചാര്‍ജ്ജ് ചെയ്യാം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്…എന്നാല്‍ നിങ്ങള്‍ നില്‍ക്ക്..നിങ്ങള്‍ വരുന്നതുവരെ ഇവിടെ കാണണം എന്ന് സാറ് പറഞ്ഞതുകൊണ്ടാണ് ഞാന്‍ കാത്തുനിന്നത്” അയാള്‍ പറഞ്ഞു.

“സംഭവം എന്താണെന്നു സാറിന് അറിയില്ലേ?” ശിവന്‍ ചോദിച്ചു.

“കുട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്..നിങ്ങള്‍ സൗകര്യം പോലെ ഇന്ന് തന്നെ സ്റ്റെഷനിലേക്ക് ചെന്നു സാറിനെ കാണണം..അദ്ദേഹം എല്ലാം പറയും”

“ശരി സര്‍..ഞങ്ങള്‍ ഇവളെ വീട്ടില്‍ ആക്കിയ ശേഷം വരാം..വസീം സാറ് എത്രമണി വരെ കാണും അവിടെ?” റോയ് ചോദിച്ചു.

“എട്ടുമണി വരെ കാണും..അതിനു മുന്പ് എത്താന്‍ പറ്റിയില്ല എങ്കില്‍ നാളെ രാവിലെ ചെന്നാല്‍ മതി”

“ശരി സര്‍..”

പോലീസുകാരന്‍ പോകുന്നത് അവര്‍ നോക്കി നിന്നു. ശിവനും റോയിയും മുഖാമുഖം നോക്കി.

“അവളെ നമുക്ക് കയറി ഒന്ന് കാണാം..” ശിവന്‍ പറഞ്ഞു.

“അതെ..”

ഇരുവരും ഉള്ളില്‍ കയറി. റീനയെ ഡ്രിപ് ഇട്ടു കിടത്തിയിരിക്കുന്നതും അവളുടെ കൈകളിലും മുഖത്തും കാലുകളിലും ബാന്‍ഡേജ് ഒട്ടിച്ചിരിക്കുന്നതും കണ്ടപ്പോള്‍ ഇരുവരും ഞെട്ടി. റീന അവരെ കണ്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. റോയ് അവളുടെ അടുത്തെത്തി അവളുടെ ശിരസില്‍ തലോടി.

“എന്ത് പറ്റി മോളെ..എന്താണ് സംഭവിച്ചത്..” അവന്‍ ആകാംക്ഷയോടെ ചോദിച്ചു.

റീന ചുറ്റും നോക്കി. പലരും അവളെയും അവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോലീസ് അവളെ അവിടെ എത്തിച്ചത് കണ്ടവരാണ് അവരില്‍ പലരും.

“പിന്നെ പറയാം ഇച്ചായാ..ചാച്ചനോടും അമ്മയോടും പറഞ്ഞോ?” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

“ഇല്ല..പക്ഷെ പറയാതെ ഇനി പറ്റില്ലല്ലോ..നിന്നെ കാണാതെ ടെന്‍ഷനില്‍ ആണ് അമ്മ”

“സാരമില്ല..ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ തെന്നി വീണതാണ് എന്ന് പറഞ്ഞാല്‍ മതി…” അവള്‍ പറഞ്ഞു. റോയ് തലയാട്ടി.

“ഹായ്..ആരാ റീനയുടെ ബന്ധുക്കള്‍ ആണോ” ഡ്യൂട്ടി ഡോക്ടര്‍ അവരുടെ അരികിലേക്ക് എത്തി ചോദിച്ചു. ഇരുവരും എഴുന്നേറ്റു.

“ഉവ്വ് ഡോക്ടര്‍..എന്റെ സിസ്റ്റര്‍ ആണ്…..”

“ഷി ഈസ് ആള്‍ റൈറ്റ്…ഡ്രിപ് തീര്‍ന്നാല്‍ വീട്ടില്‍ കൊണ്ടുപോകാം….വീടിനടുത്ത് ക്ലിനിക്കുകള്‍ വല്ലതും ഉണ്ടെങ്കില്‍ നാളെ മുറിവ് പറ്റിയ ഇടത്ത് ബാന്‍ഡേജ് മാറ്റി പുതിയത് ഇട്ടാല്‍ മാത്രം മതി..” ഡോക്ടര്‍ പറഞ്ഞു.

“ശരി ഡോക്ടര്‍….”

റീനയെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഗ്രേസിയും ജോസഫും ആശങ്കയോടെ ഇറങ്ങിവന്നു. മുടന്തി വരുന്ന മകളുടെ മുഖത്തെയും കൈകാലുകളിലെയും മുറിവുകള്‍ കണ്ടപ്പോള്‍ ഗ്രേസി ഓടിച്ചെന്നു.

“അയ്യോ എന്റെ കുഞ്ഞിനിതെന്ത് പറ്റിയോ..ദൈവമേ എനിക്ക് സഹിക്കാന്‍ വയ്യായേ…” അവര്‍ അലമുറയിട്ടു.
“ബഹളം ഉണ്ടാക്കാതമ്മേ..അവള്‍ ബസില്‍ നിന്നും ഒന്ന് വീണു..വലിയ പ്രശ്നമൊന്നുമില്ല..വെറുതെ വിളിച്ചുകൂവി നാട്ടുകാരെ മൊത്തം അറിയിക്കാതെ ഇവളെ ഉള്ളിലോട്ടു കൊണ്ടുപോ..ഞങ്ങള്‍ക്ക് ഒരിടം വരെ പോകാനുണ്ട്” റോയ് അവളെ അമ്മയുടെ കൈയില്‍ ഏല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.

“മോളെ..ദൈവമേ ഒരുപാട് മുറിഞ്ഞല്ലോ..” ജോസഫും അടുത്തെത്തി അവളെ താങ്ങിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“വാടാ പോകാം..” റോയ് ശിവനോട് പറഞ്ഞു. അവര്‍ വന്ന ഓട്ടോയില്‍ തന്നെ കയറി നേരെ പോലീസ് സ്റ്റെഷനിലേക്ക് വിട്ടു.

അവര്‍ ചെല്ലുമ്പോള്‍ സമയം ഏഴര കഴിഞ്ഞിരുന്നു. വസീം വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

“ങാ വാ..ഇരിക്ക്….” വസീം കസേരകള്‍ ചൂണ്ടി പറഞ്ഞു. ശിവനും റോയിയും ഇരുന്നു. വസീം നടന്ന കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. റീന നല്‍കിയ മൊഴിയും പോലീസ് പിന്തുടര്‍ന്ന്‍ അവളെ രക്ഷിച്ചതും കേട്ടപ്പോള്‍ റോയിയുടെ രക്തം തിളച്ചു. ശിവനും അതെ മാനസികാവസ്ഥയില്‍ ആയിരുന്നു.

“സര്‍..ഇത് അവന്‍ തന്നെ ചെയ്യിച്ചതാണ്..രാജീവ്..ഒരു സംശയവുമില്ല…” റോയ് പറഞ്ഞു.

“അതെ..എനിക്കും അറിയാം അത്…പക്ഷെ അവന്‍ ഏര്‍പ്പാടാക്കിയ ആളുകളെ നമുക്ക് പിടിക്കാന്‍ പറ്റിയില്ല..അതുകൊണ്ട് അവനെതിരെ നമ്മുടെ പക്കല്‍ തെളിവൊന്നുമില്ല….” വസീം ഇരുവരെയും നോക്കിപ്പറഞ്ഞു.

“ബട്ട് സര്‍..ഇതവന്‍ മാത്രമേ ചെയ്യിക്കൂ എന്നുള്ളത് ഉറപ്പല്ലേ..” റോയ് അമര്‍ഷത്തോടെ ചോദിച്ചു.

“യെസ്..പക്ഷെ ഇത് അവനാണ് ചെയ്യിച്ചത് എന്ന് എങ്ങനെ തെളിയിക്കും? സീ..പോലീസിനു തെളിവില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല..എനിക്കും അറിയാം ഇതിന്റെ പിന്നില്‍ അവന്‍ തന്നെയാണ് കളിച്ചിട്ടുള്ളതെന്ന്…റീനയെ തട്ടിക്കൊണ്ടു പോയവരെ അവള്‍ക്ക് പരിചയമില്ല..പക്ഷെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കും എന്ന് പറഞ്ഞിട്ടുണ്ട്…അതുകൊണ്ട്ക ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് അവരുടെ വണ്ടി നമ്പര്‍ ട്രേസ് ചെയ്യുകയെന്നതാണ്..അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വേറെ കാര്യം..കാരണം ഇതുപോലെയുള്ള സംഘങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ നമ്പരില്‍ വണ്ടി ഉപയോഗിക്കില്ല..ആ വണ്ടിയില്‍ ഉണ്ടായിരുന്ന നമ്പര്‍ മറ്റാരുടെയെങ്കിലും ആയിരിക്കും..”

വസീം പറഞ്ഞത് കേട്ടപ്പോള്‍ ശിവനും റോയിയും നിരാശയോടെ പരസ്പരം നോക്കി.

“സര്‍..അപ്പോള്‍ എന്റെ പെങ്ങളെ തട്ടിക്കൊണ്ടു പോയവര്‍ക്ക് എതിരെ ഒന്നും നമുക്ക് ചെയ്യാന്‍ പറ്റില്ലേ?” റോയ് ചോദിച്ചു.

“അതായത് രാജീവിനെതിരെ കേസെടുക്കാന്‍ പറ്റില്ലേ എന്നല്ലേ?” ചെറുചിരിയോടെ വസീം ചോദിച്ചു. ശിവനോ റോയിയോ ഒന്നും മിണ്ടിയില്ല.

“നിയമരപരമായി അവനെതിരെ നടപടി എടുക്കാന്‍ ഇക്കാര്യത്തില്‍ തെളിവില്ല. പക്ഷെ അന്ന് റീനയുടെ കൈയില്‍ കയറി പിടിച്ചതിന് ഞാന്‍ സ്വയം സാക്ഷിയാണ്. അതിനെതിരെ നിങ്ങളെക്കൊണ്ട് ഞാന്‍ എഴുതി വാങ്ങിച്ച പരാതിമേല്‍ ഞാന്‍ നടപടി എടുക്കും…നാളെ രാജീവ് ഇവിടെ എന്റെ ലോക്കപ്പില്‍ ആയിരിക്കും…” വസീം പറഞ്ഞു.

റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ വിടര്‍ന്നു.

“സര്‍..സാറ് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം..എന്റെ പെങ്ങള്‍ക്ക് ഈ നാട്ടില്‍ ഭയമില്ലാതെ ജീവിക്കണം സര്‍…അത് മാത്രമേ ഞങ്ങള്‍ക്ക് വേണ്ടൂ…” റോയ് വികാരാധീനനായി പറഞ്ഞു.

“ഡോണ്ട് വറി..നാളെ അവനെ ഞാന്‍ തൂക്കിയിരിക്കും….” വസീം ഉറപ്പിച്ചു പറഞ്ഞു.

പരമേശ്വരന്‍ മുതലാളി അസ്വസ്ഥതയോടെ മുറിയില്‍ ഉലാത്തി. അമ്പത്തിയെട്ടു വയസു പ്രായമുള്ള, ഒത്ത തടിയും ഉയരവുമുള്ള അയാള്‍ മുടിയും മീശയും കറുപ്പിച്ച് യുവാവിന്റെ ചുറുചുറുക്ക് ഉള്ള ഒരു മധ്യവയ്സക്ന്‍ ആയിരുന്നു. മകന്‍ ഏതോ ശത്രുവിന്റെ മകളെ തട്ടിക്കൊണ്ടു പോകാന്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ തന്നെയാണ് അത് ചെയ്തു കൊടുത്തത്. ഇതുപോലെ പലരുടെയും കുതികാല്‍ വെട്ടിയും പാര വച്ചും പെണ്ണ് കൂട്ടിക്കൊടുത്തും പിടിച്ചടക്കിയും ഒക്കെയാണ് അയാള്‍ വളര്‍ന്നു വലുതായത്. മക്കളും അതെ രീതി പിന്തുടരണം എന്ന ചിന്താഗതിക്കാരന്‍ ആയിരുന്നു അയാള്‍. ഏതു വിധത്തിലും ഉന്നുന്ന കാര്യം സാധിച്ചിരിക്കണം എന്നുള്ളത് അയാളുടെ നിര്‍ബന്ധമാണ്‌. അതയാള്‍ മക്കളെ പഠിപ്പിച്ചിട്ടും ഉണ്ട്. സ്വന്തം കാര്യം സാധിക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും, ശത്രുക്കളോട് ലവലേശം ദാക്ഷിണ്യം പാടില്ല എന്നുമാണ് അയാളുടെ തത്വം. അച്ഛന്‍ ഏര്‍പ്പെടുത്തിയ ആള്‍ പരാജയപ്പെട്ടു എന്നറിഞ്ഞ രാജീവ് ആ പരാതിയുമായി അയാളുടെ പക്കല്‍ എത്തിയതാണ് രാവിലെ. ബംഗ്ലാവിലെ സ്വന്തം മുറിയില്‍ ആയിരുന്നു പരമേശ്വരന്‍. മകള്‍ രമ്യയും അവിടെ ഉണ്ടായിരുന്നു.

“ആ പാണ്ടി ആള് മിടുക്കനാണ്..പക്ഷെ പോലീസ് എങ്ങനെയോ ഈ വിവരം മണത്തറിഞ്ഞു..അതെങ്ങനെ സംഭവിച്ചു എന്നൊരു പിടിയും കിട്ടുന്നില്ല…” അയാള്‍ ആലോചനയോടെ പറഞ്ഞു.

“അച്ഛന്‍ പറഞ്ഞത് കൊണ്ടാണ് അയാളെ ഞാന്‍ വിശ്വസിച്ചത്..അല്ലെങ്കില്‍ ഞാന്‍ കൊച്ചിയില്‍ നിന്നും പിള്ളേരെ ഇറക്കിയേനെ…” രാജീവ് അച്ഛനെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ പറഞ്ഞു.

“എടാ അയാള്‍ ആയതുകൊണ്ട് പോലീസ് അത്ര അടുത്തെത്തിയിട്ടും വിദഗ്ധമായി രക്ഷപെട്ടില്ലേ?…ഇനി അവനാരാണ് എന്ന് പോലീസ് കണ്ടുപിടിക്കാന്‍ പോകുന്നില്ല…അത് നിനക്കും ഗുണകരമാണ്..നേരെ മറിച്ച് പോലീസ് അവനെ പിടികൂടിയിരുന്നു എങ്കിലോ?”

“എന്തായാലും അവള്‍ രക്ഷപെട്ടു…..” രാജീവ് നിരാശയോടെ പറഞ്ഞു.

“നീ അത് വിട്ടുകള…”

“ഹും..അച്ഛനത് പറയാം…ആ എസ് ഐ എന്നെ തല്ലിയത് അച്ഛനല്ലല്ലോ കൊണ്ടത്? അവനെയും ഞാന്‍ ഒരു പാഠം പഠിപ്പിക്കും…ഇതുകൊണ്ടൊന്നും ഞാന്‍ തോറ്റ് പിന്മാറില്ല…”

“അവളെ ആരെ എങ്കിലും കൊണ്ട് പൊക്കണം ചേട്ടാ..ഒരവളും അങ്ങനെ പതിവ്രത ചമയണ്ട..” രമ്യ പറഞ്ഞു. രാജീവിന്റെ ഇളയ സഹോദരിയാണ് അവള്‍. കാണാന്‍ മാദക സുന്ദരി. അഹങ്കാരത്തിന്റെ പര്യായം. വിവാഹം ചെയ്ത് ഒറ്റ മാസം കൊണ്ട് തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചവള്‍. ഇഷ്ടമുള്ള ആണിന്റെ കൂടെ തോന്നിയതുപോലെ ജീവിക്കുന്ന അവള്‍ക്ക് ചാരിത്ര്യം കാത്ത് സൂക്ഷിക്കുന്ന യുവതികളോട് വെറുപ്പാണ്. എല്ലാവരും അവളെപ്പോലെ അലവലാതികള്‍ ആകണം എന്നാണ് അവളുടെ ആഗ്രഹം. മകളുടെ വഴിവിട്ട ജീവിതം പരമേശ്വരന് അറിയാം. അയാള്‍ക്ക് അതില്‍ പ്രത്യേകിച്ച് യാതൊരു കുഴപ്പവും തോന്നിയിട്ടുമില്ല.

“നിനക്ക് അവളെ അവഹെളിക്കണം എന്നല്ലേ ഉള്ളൂ..അതിനു വഴിയുണ്ട്…നിന്റെ പക്കല്‍ അവളുടെ ഫോട്ടോ വല്ലതുമുണ്ടോ?” പരമേശ്വരന്‍ ചോദിച്ചു.

“ഉണ്ട്..എന്താണ് അച്ഛന്റെ പ്ലാന്‍?”

“അതൊക്കെയുണ്ട്..നീ ആ ഫോട്ടോ ദാ ഈ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുക്ക്..ബാക്കി ഞാന്‍ ചെയ്തോളാം..” ഒരു വഷള ചിരിയോടെ പരമേശ്വരന്‍ പറഞ്ഞു.

റീനയുടെ പിതാവ് ജോസഫ് ജോലി കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെ ബസ് സ്റ്റാന്റില്‍ എത്തി. അയാള്‍ സ്ഥിരമായി പോകുന്ന ബസ് സ്റ്റാന്റില്‍ ഉണ്ടായിരുന്നു. പതിവുപോലെ ജോസഫ് കയറി വിന്‍ഡോ സീറ്റില്‍ ഇരുന്നു.

“ചൂടുള്ള വാര്‍ത്ത…പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡനം…പോലീസിന്റെ അതിസാഹസികമായ രക്ഷപെടുത്തല്‍..ചൂടുള്ള വാര്‍ത്ത..ചൂടുള്ള വാര്‍ത്ത.”

സായാഹ്ന ദിനപത്രവുമായി ഒരു പയ്യന്‍ വിളിച്ചു പറയുന്നത് അയാള്‍ കേട്ടു. സാധാരണ ജോസഫ് ഇത്തരം ഇക്കിളി വാര്‍ത്തകള്‍ പടച്ചുവിടുന്ന പത്രങ്ങള്‍ വായിക്കാറില്ല. അയാളുടെ ഒപ്പം ഇരുന്ന വ്യക്തി ഒരെണ്ണം വാങ്ങി മുന്‍പേജില്‍ തന്നെയുള്ള ആ വാര്‍ത്ത നോക്കുന്നത് ജോസഫ് കണ്ടു.

“എന്ത് കഷ്ടമാണ് ഇതൊക്കെ..നല്ല സുന്ദരി കുട്ടി…ഇങ്ങനെപോയാല്‍ നമ്മുടെ പിള്ളേര്‍ക്ക് പകല്‍ പോലും റോഡില്‍ ഇറങ്ങാന്‍ പറ്റില്ലല്ലോ ദൈവമേ..”

അയാള്‍ സ്വയം പറഞ്ഞുകൊണ്ട് റീനയുടെ ഫോട്ടോ ജോസഫിനെ കാണിച്ചു. ആദ്യം അത് തന്റെ മകളുടെ ചിത്രമാണ്‌ എന്നയാള്‍ അറിഞ്ഞില്ല. രണ്ടാമതും നോക്കിയപ്പോഴാണ് ജോസഫ് അത് കണ്ടത്. അയാളുടെ കണ്ണില്‍ ഇരുട്ട് കയറി. ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായ ജോസഫ് ആ പയ്യനെ വിളിച്ച് ഒരു പത്രം തനിക്ക് വേണ്ടി വാങ്ങിയിട്ട് അവിശ്വസനീയതയോടെ അതിലേക്ക് നോക്കി. റീനയെ ആരോ തട്ടിക്കൊണ്ടു പോയതും പോലീസ് അവളെ രക്ഷപെടുത്തിയതും വിശദമായി എഴുതിയിരിക്കുന്നു. ഒപ്പം അവള്‍ പീഡനത്തിനു ഇരയായിട്ടുണ്ട് എന്ന് സംശയിക്കുന്നതായും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ശരീരം തളരുന്നതുപോലെ തോന്നിയ ജോസഫ് കണ്ണടച്ചു സീറ്റിലേക്ക് ചാരി. നാളിതുവരെ അറിഞ്ഞുകൊണ്ട് ആര്‍ക്കും യാതൊരു ദ്രോഹവും താന്‍ ചെയ്തിട്ടില്ല. സത്യസന്ധത വിട്ട് ഒന്നും ചെയ്തിട്ടില്ല. ലക്ഷങ്ങള്‍ കൈക്കൂലി സമ്പാദിക്കാവുന്ന ജോലി ആയിട്ടും ഒരു നയാപൈസ താനിതുവരെ ആ രീതിയില്‍ ഉണ്ടാക്കിയിട്ടില്ല. എല്ലാം തന്റെ മക്കളുടെ നന്മ കരുതി മാത്രമായിരുന്നു. അപ്പനും അമ്മയും ചെയ്യുന്ന പാപങ്ങള്‍ക്ക് മക്കള്‍ക്കായിരിക്കും ദോഷം ഭവിക്കുക എന്ന് തന്റെ അപ്പന്‍ പറഞ്ഞു തന്നിട്ടുള്ളത് മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജീവിച്ച ആളാണ്‌ താന്‍. എന്നിട്ടും തന്റെ പൊന്നുമോള്‍ക്ക് ഇങ്ങനെ ഒരു ഗതി വന്നല്ലോ! നാട്ടുകാആര്‍
മൊത്തം ഇതറിയും. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നറിഞ്ഞാല്‍, നാളെ അവളെ വിവാഹം കഴിക്കാന്‍ പോലും ആരും സന്നദ്ധരായില്ല എന്ന് വരും! ചിന്തകള്‍ കാട് കയറിയപ്പോള്‍ ജോസഫിന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. എന്നും ഇറങ്ങുന്ന സ്റ്റോപ്പ് എത്തിയിട്ടും സീറ്റില്‍ നിന്നും അയാള്‍ എഴുന്നേല്‍ക്കാതെ ഇരിക്കുന്നത് കണ്ടപ്പോള്‍ കണ്ടക്ടര്‍ വിളിച്ചുണര്‍ത്തിയാണ് ഇറക്കിയത്. സകല ബലവും നഷ്ടപ്പെട്ടവനെപ്പോലെ ജോസഫ് വേച്ചുവേച്ച് വീട്ടിലേക്ക് നടന്നു.

എസ് ഐ വസീമിന്റെ മുറിയിലേക്ക് പത്രവുമായി റോയിയും ഒപ്പം ശിവനും സന്ധ്യക്ക് തന്നെ ചെന്നു.

“കണ്ടോ സര്‍..ഈ പത്രത്തിന് ഈ വാര്‍ത്ത എങ്ങനെ കിട്ടി എന്ന് സാറിനു അറിയുമോ?”

വാര്‍ത്ത അദ്ദേഹത്തെ കാണിച്ചുകൊണ്ട് റോയ് ചോദിച്ചു. വസീം പത്രം വാങ്ങി നോക്കി. അയാളുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാള്‍ ചോദ്യഭാവത്തില്‍ റോയിയെ നോക്കി.

“സര്‍..ഇതിന്റെ ഉടമ അബുബക്കര്‍ പരമേശ്വരന്‍ മുതലാളിയുടെ സുഹൃത്താണ്. അയാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും രാഷ്ട്രീയ കാര്യങ്ങള്‍ക്കും ഈ മഞ്ഞപ്പത്രത്തെ ഉപയോഗിക്കാറുണ്ട്…മറ്റാരും അറിയാതിരുന്ന ഈ വാര്‍ത്ത അയാള്‍ തന്നെയാണ് ഈ പത്രത്തില്‍ നല്‍കിയത് എന്ന് എനിക്ക് ഉറപ്പാണ്‌..അതായത് രാജീവിന്റെ പിന്നില്‍ അയാളും ഉണ്ട് എന്നര്‍ത്ഥം…” റോയ് കോപത്തോടെ പറഞ്ഞു.

“ഈ വാര്‍ത്ത മൂലം അവളുടെ പേര് എത്രമാത്രം മോശമാകും എന്ന് സാറിനു അറിയാമല്ലോ..കോളജില്‍ ഈ വാര്‍ത്ത തീ പോലെ പടര്‍ന്നു പിടിക്കും…അവള്‍ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നുവരെ ആ നാറി എഴുതിപ്പിടിപ്പിച്ചിരിക്കുന്നു..” പല്ല് ഞെരിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

വസീം എഴുന്നേറ്റ് ആലോചനയോടെ മുറിയില്‍ ഉലാത്തി.

“സര്‍..സാറിനോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങള്‍ ഇതുമായി ഇങ്ങോട്ട് വന്നത്..ഇതില്‍ പോലീസിനു ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍..രാജീവിന്റെ കണക്ക് ഞാനായി അങ്ങ് തീര്‍ക്കും സര്‍..എനിക്കെന്റെ വീട്ടുകാരേക്കാള്‍ വലുതല്ല മറ്റൊന്നും…” അത് പറയുമ്പോള്‍ റോയിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“നിങ്ങള്‍ അവിവേകം ഒന്നും കാട്ടരുത്..ഇന്ന് ന്യൂ ഇയര്‍ നൈറ്റ് ആണ്…നാളെ രാജീവ് എന്റെ ഈ ലോക്കപ്പില്‍ കിടന്നായിരിക്കും പുതുവര്‍ഷം വരവേല്‍ക്കുക…എനിക്ക് നിങ്ങള്‍ അല്പം സാവകാശം തരണം…ഈ വാര്‍ത്തയ്ക്ക് പിന്നില്‍ അവന്റെ കൈയുണ്ട് എങ്കില്‍ ബാക്കി ഞാനേറ്റു..” വസീം പറഞ്ഞു.

“എന്റെ പെങ്ങളുടെ ജീവിതം തകര്‍ത്ത അവനെ ഞാന്‍ വെറുതെ വിടില്ല സര്‍..നിയമത്തിന് അതിന്റെ പരിമിതികള്‍ ഉണ്ട്…പക്ഷെ എനിക്ക് ഒരു പരിമിതിയും ഇല്ല…ഞങ്ങള്‍ പോകുന്നു സര്‍…ഗുഡ് നൈറ്റ്…”

റോയ് വസീമിന്റെ മറുപടിക്ക് കാക്കാതെ ശിവനെയും കൂട്ടി ഇറങ്ങി.

ഹോട്ടല്‍ എമ്പയറിന്റെ ഡാന്‍സ് ഫ്ലോറില്‍ രാജീവിനൊപ്പം ഷാഫിയും ഉണ്ടായിരുന്നു പുതുവത്സരത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍. മദ്യലഹരിയില്‍ രമ്യയും ആണുങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്നുണ്ടയിരുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു. അരണ്ടവെളിച്ചത്തില്‍ ഉച്ചത്തിലുള്ള റാപ്പ് മ്യൂസിക്കിനനുസരിച്ച് രാജീവ് ഏതോ തരുണിയുടെ കൂടെ തിമിര്‍ത്ത് ആടുന്ന സമയത്ത് ഹോട്ടലിന്റെ പുറത്ത് വസീമിന്റെ ബൊലെറൊ എത്തി ബ്രേക്കിട്ടു. അയാളും ഒപ്പമുണ്ടായിരുന്ന പോലീസുകാരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.

വസീം നേരെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തി.

“എന്താ സര്‍ പ്രശ്നം?” റിസപ്ഷനില്‍ ഉണ്ടായിരുന്ന ആള്‍ അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ചോദിച്ചു.

“രാജീവ് പരമേശ്വരന്‍…അയാള്‍ ഇവിടെയുണ്ടോ?” വസീം ചോദിച്ചു.

“ഉവ്വ് സര്‍..ഡാന്‍സ് ഫ്ലോറില്‍ ഉണ്ട്..വിളിപ്പിക്കണോ സര്‍?”

“യെസ്..കാള്‍ ഹിം ഇമ്മീഡിയറ്റ്ലി..” വസീം ആജ്ഞാപിച്ചു.

“കിരണ്‍..ഈ സ്ലിപ് ഫ്ലോര്‍ മാനേജര്‍ക്ക് നല്‍കൂ..ക്യുക്ക്..” ഒരു ചെറിയ കടലാസ് എഴുതി അയാള്‍ അടുത്തുണ്ടായിരുന്ന റൂം ബോയ്ക്ക് നല്‍കി. അവന്‍ അതുമായി ലിഫ്റ്റിന്റെ അരികിലേക്ക് നടന്നു.

വസീം കാത്തുനിന്നു. ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ലിഫ്റ്റ്‌ താഴെയെത്തി. അതില്‍ നിന്നും നിലവിളിച്ചുകൊണ്ട് റൂം ബോയ്‌ പുറത്തിറങ്ങി. ലിഫ്റ്റില്‍ റ്റ്നിന്നും പുറത്തേക്ക് ചുടുചോര ഒഴുകിയിറങ്ങുന്നത് കണ്ടു വസീമും സംഘവും അവിടേക്ക് കുതിച്ചു. ഒപ്പം അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും. ഞെട്ടലോടെ വസീം അതുകണ്ടു. നെഞ്ചില്‍ കത്തിയിറങ്ങിയ നിലയില്‍ കിടന്നു പിടയുന്ന രാജീവ്‌; ചോര ചെറിയൊരു പുഴപോലെ പുറത്തേക്ക് ഒഴുകിയിറങ്ങി.
ഒരു നിമിഷം വസീം സ്തംഭിച്ചു നിന്നുപോയി. പക്ഷെ പെട്ടെന്നുതന്നെ അയാളിലെ പോലീസ് ഓഫീസര്‍ ഉണര്‍ന്നു.

“കമോണ്‍..കാള്‍ ദ ആംബുലന്‍സ്…ഹോട്ടലിന്റെ മുന്‍വാതില്‍ ലോക്ക് ചെയ്യുക..ഞാന്‍ പറയാതെ ഒരാള്‍ പോലും ഇതിന്റെ ഉള്ളില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല…” റിസപ്ഷനില്‍ ഇരുന്നവരോട് വസീം ആജ്ഞാപിച്ചു.

“ഷുവര്‍ സര്‍…”

റിസപ്ഷന്‍ മാനേജര്‍ ഉടനടി സെക്യൂരിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. വസീമും സംഘവും നേരെ ലിഫ്റ്റിനു സമീപമെത്തി. രാജീവ് കിടന്നു പിടയുകയാണ്. അവന്‍ കൈകള്‍ നീട്ടി എഴുന്നേല്‍ക്കാന്‍ സഹായം തേടി. വസീം പോക്കറ്റില്‍ നിന്നും കൈലേസ് എടുത്ത് അവന്റെ നെഞ്ചിലെ കത്തി മെല്ലെ ഊരിയെടുത്തു.

“കമോണ്‍..നല്ലൊരു പീസ്‌ തുണി കൊണ്ടുവരൂ..” അയാള്‍ ഉറക്കെ പറഞ്ഞു. ഹോട്ടലിലെ ഒരു ജീവനക്കാരന്‍ വേഗം തന്നെ വെളുത്ത ഒരു തുണി കൊണ്ടുവന്നു.

“നിങ്ങള്‍ അവനെ എഴുന്നെല്‍പ്പിക്ക്..” ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് വസീം പറഞ്ഞു. അവര്‍ രാജീവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വസീം തുണി അവന്റെ മുറിവിനെ മറച്ചു വച്ചുകെട്ടി.

“രാജീവ്..ആരാണ് നിങ്ങളെ കുത്തിയത്?” ബോധം മെല്ലെ മറഞ്ഞുകൊണ്ടിരുന്ന രാജീവിനോട്‌ വസീം ചോദിച്ചു.

“അ..അറിയില്ല..”

അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ ബോധം മറഞ്ഞു കഴിഞ്ഞിരുന്നു.

“ഇവനെ ആ സോഫയില്‍ കിടത്ത്…ആംബുലന്‍സിന് വിളിച്ചില്ലേ മിസ്റ്റര്‍…” വസീം ലിഫ്റ്റ്‌ ലോക്ക് ചെയ്ത ശേഷം റിസപ്ഷന്‍ മാനേജരോട് ചോദിച്ചു.

“ഉവ്വ് സര്‍..ഉടനെത്തും…”

“ഏട്ടാ..എന്റെ ഏട്ടാ…ഓ ഗോഡ്…സര്‍..ആരാണിത് ചെയ്തത്..പ്ലീസ് ടേക്ക് ഹിം ടു അ ഹോസ്പിറ്റല്‍….” പടികള്‍ ഇറങ്ങി ഓടി അണച്ചുകൊണ്ട് രമ്യ പറഞ്ഞു. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

“ഏട്ടാ..ഏട്ടാ…സര്‍..എന്റെ ഏട്ടനെ ആരാണ് സര്‍ കുത്തിയത്…ആരായാലും അവനെ വിടരുത് സര്‍….ഏട്ടാ…” രാജീവിനെ കുലുക്കി വിളിച്ചുകൊണ്ട് രമ്യ നിലവിളിച്ചു.

“നിങ്ങള്‍ ആരാണ്?” അവളെ പരിചയമില്ലാതിരുന്ന വസീം ചോദിച്ചു.

“എന്റെ ഏട്ടനാണ് സര്‍ ഇത്..ദൈവമേ എനിക്കിത് കാണാന്‍ വയ്യേ..” അവള്‍ തളര്‍ന്നു നിലത്തേക്ക് കുഴഞ്ഞു വീണു. പുറത്ത് ആംബുലന്‍സിന്റെ സൈറന്‍ മുഴങ്ങുന്നത് വസീം കേട്ടു.

“ഓപ്പണ്‍ ദ ഡോര്‍..നിങ്ങള്‍ രണ്ടുപേര്‍ ആംബുലന്‍സില്‍ ഒപ്പം പോകൂ..ഞാന്‍ സ്റ്റേഷനില്‍ വിളിച്ചു കൂടുതല്‍ പോലീസിനെ അയയ്ക്കാം..ഇവന് പൂര്‍ണ്ണ സുരക്ഷ അവിടെ ഉണ്ടായിരിക്കണം…” വസീം ആജ്ഞാപിച്ചു.

ആംബുലന്‍സില്‍ രാജീവിനെ കയറ്റിയപ്പോള്‍ ഒപ്പം രമ്യയും കയറി. അവള്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. ആംബുലന്‍സ് പോയിക്കഴിഞ്ഞപ്പോള്‍ വസീം ഹോട്ടലിന്റെ പ്രധാനവാതില്‍ അടപ്പിച്ചു. മൊബൈലില്‍ ലിഫ്റ്റിന്റെയും ഒപ്പം രക്തം ഒഴുകി കട്ടപിടിച്ചതിന്റെയും ചിത്രങ്ങള്‍ അയാള്‍ എടുത്തു. രാജീവിനെ വിളിക്കാന്‍ പോയ ബെയറര്‍ വിറച്ചുകൊണ്ട് ഭയത്തോടെ നില്‍ക്കുകയായിരുന്നു.

“എന്താടാ നിന്റെ പേര്?” വസീം അവനെ അരികിലേക്ക് വിളിപ്പിച്ചു ചോദിച്ചു.

“അഷറഫ്..” അവന്‍ വിക്കിവിക്കി പറഞ്ഞു.

“എന്താണ് സംഭവിച്ചത്? ആരാണ് അവനെ കുത്തിയത്?”

“സര്‍..ഞാന്‍ ഡാന്‍സ് ഫ്ലോറില്‍ നിന്നും ആ സാറിനെ വിളിച്ചപ്പോള്‍ ഉടന്‍ തന്നെ എന്റെയൊപ്പം അദ്ദേഹം വന്നു..പത്താം നിലയില്‍ നിന്നും ലിഫ്റ്റ്‌ നാലാം നിലയില്‍ എത്തിയപ്പോള്‍ ലിഫ്റ്റ്‌ നിന്നു. കതക് തുറന്നയുടന്‍ മുഖം മൂടിയ ആരോ ഒരാള്‍ ഉള്ളിലേക്ക് വേഗത്തില്‍ കയറി മിന്നല്‍ വേഗത്തില്‍ അദ്ദേഹത്തെ കുത്തിയിട്ട് ഓടിക്കളഞ്ഞു..എന്താണ് നടന്നത് എന്ന് മനസിലയപ്പോഴേക്കും കതകടഞ്ഞു ലിഫ്റ്റ്‌ താഴെ എത്തിക്കഴിഞ്ഞിരുന്നു…”

ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു. വസീം ആലോചനയോടെ അവനെ നോക്കി.

“അയാളെ കണ്ടാല്‍ നീ തിരിച്ചറിയുമോ?”

“മുഖം മറച്ചിരുന്നു..തലയില്‍ ഒരു തൊപ്പിയും ഉണ്ടായിരുന്നു..അതുകൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ് സര്‍…”

“അയാളുടെ ശരീര വലിപ്പം നിനക്ക് ഓര്‍മ്മ ഉണ്ടല്ലോ?”

“ഉണ്ട് സര്‍..”

“എന്തായിരുന്നു അയാളുടെ വേഷം..”

“ഒരു നീളമുള്ള കോട്ട് മാത്രം ഓര്‍മ്മയുണ്ട്..എല്ലാം വളരെ വേഗത്തിലായിരുന്നു സര്‍..”
വസീം മൂളി. അയാള്‍ സംഭവസ്ഥലത്തേക്ക് വന്ന ഹോട്ടല്‍ മാനേജരെ നോക്കി.

“ലിഫ്റ്റില്‍ ക്യാമറ ഇല്ലേ?” വസീം ഹോട്ടല്‍ മാനേജരോട് ചോദിച്ചു.

“ഉണ്ട് സര്‍..”

“അതിന്റെ ദൃശ്യങ്ങള്‍ എനിക്ക് ഉടനെ വേണം..ഒപ്പം നാലാം നിലയിലെ ക്യാമറകള്‍ നല്‍കുന്ന വിഷ്വല്‍സും..”

“നല്‍കാം സര്‍..”

“കമോണ്‍..നമുക്ക് മുകളിലേക്ക് പോകാം..നിങ്ങള്‍ രണ്ടുപേര്‍ ഇവിടെ നില്‍ക്കുക..ഒരു കാരണവശാലും ഒരാളെയും പുറത്തുപോകാന്‍ അനുവദിക്കരുത്..നീയും വാടാ..”

ബെയററെ നോക്കി വസീം പറഞ്ഞു. രണ്ടു പോലീസുകാരെ അവിടെ കാവലാക്കിയിട്ടു വസീം മറ്റുള്ളവരുമായി മുകളിലേക്ക് പോകാനായി മറ്റൊരു ലിഫ്റ്റില്‍ കയറി.

പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്ന റോയിയുടെ അരികിലേക്ക് റോക്കറ്റ് പോലെ സൈക്കിളില്‍ ശിവന്‍ പാഞ്ഞെത്തി നിന്നു. അവന്‍ ശക്തമായി കിതയ്ക്കുന്നുണ്ടായിരുന്നു. സമയം പുതുവര്‍ഷത്തിന്റെ ഒന്നാം ദിനം രാവിലെ ഏഴര മണി മാത്രമേ ആയിരുന്നുള്ളു.

“എടാ റോയ്..ഇങ്ങോട്ട് വാടാ..” സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് കിതച്ചുകൊണ്ട് ശിവന്‍ അവനെ വിളിച്ചു. അവന്റെ നില്‍പ്പും കിതപ്പും കണ്ട റോയ് കലം താഴെ വച്ചിട്ട് വേഗം അവന്റെ അരികിലേക്ക് നടന്നു.

“എന്താടാ..നീ എന്താ വല്ലാതെ പരിഭ്രമിച്ചിരിക്കുന്നല്ലോ? എന്ത് പറ്റി?” റോയ് അവനോടു ചോദിച്ചു. സുഹൃത്തിനോട് ഹാപ്പി ന്യൂ ഇയര്‍ പറയാന്‍ പോലും റോയ് മറന്ന് പോയിരുന്നു അവന്റെ മുഖഭാവം കണ്ടപ്പോള്‍.

“നീ ഇങ്ങു വാ..നമുക്ക് പുറത്തോട്ടു നില്‍ക്കാം..” ശിവന്‍ റോയിയുമായി വേഗം റോഡില്‍ ഇറങ്ങി അല്പം മാറി നിന്നു.

“എടാ നീ അറിഞ്ഞോ? രാജീവ്‌ കൊല്ലപ്പെട്ടു..ഇന്നലെ രാത്രി ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ അവനെ ഹോട്ടലില്‍ വച്ച് ആരോ കുത്തി…ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പേ അവന്‍ മരിച്ചു…വസീം സര്‍ അവനെ അറസ്റ്റ് ചെയ്യാനായി ചെന്ന സമയത്താണ് സംഭവം നടന്നത്..”

ശിവന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് നിന്നു കിതച്ചു. രാജീവിന്റെ മരണം അത്ര ദുഖമോ ഞെട്ടലോ ഉണ്ടാക്കേണ്ട വാര്‍ത്ത ആയിരുന്നില്ല എങ്കിലും പുതുവര്‍ഷാരംഭത്തില്‍ ആദ്യമായി തന്റെ സുഹൃത്തിന്റെ വായില്‍ നിന്നും ഒരു ദുരന്ത വാര്‍ത്ത ആണല്ലോ കേള്‍ക്കേണ്ടി വന്നത് എന്നോര്‍ത്ത് റോയ് അവനെ നോക്കി. വാര്‍ത്ത അവനില്‍ വലിയ ഞെട്ടല്‍ ഒന്നും ഉണ്ടാക്കിയില്ല.

“അതിനാണോ നീ ഇത്ര പരിഭ്രമിച്ചത്? അവന്‍ ചാകട്ടെടാ..എന്റെ പാവം പെങ്ങളെ തട്ടിക്കൊണ്ട് പോകാന്‍ നോക്കിയവനല്ലേ അവന്‍..ദൈവം കൊടുത്ത പ്രതിഫലമാണ് ഇത്..” റോയ് നിസ്സാരമായി പറഞ്ഞു.

“നീ ഒരു മണ്ടനാനല്ലോടാ..എടാ പൊലീസിന് പ്രതിയെ കിട്ടിയിട്ടില്ല…ഹോട്ടലില്‍ ഉള്ള എല്ലാവരെയും ചോദ്യം ചെയ്തെങ്കിലും രാജീവിനെ കൊന്ന ആളെ അവര്‍ക്ക് ലഭിച്ചില്ല..ഇനി അവിടുത്തെ ക്യാമറകള്‍ പരിശോധിക്കാനുണ്ട്..എങ്ങാനും യഥാര്‍ത്ഥ പ്രതിയെ കിട്ടിയില്ലെങ്കില്‍ നമ്മുടെ കാര്യം പോക്കാണ്..നമുക്ക് അവനോടു വിരോധമുണ്ട് എന്ന് പോലീസിനറിയാം….” ശിവന്‍ ലേശം കോപത്തോടെയാണ് അത് പറഞ്ഞത്.

റോയിയുടെ മുഖത്ത് ഗൌരവം നിഴലിച്ചു. അവന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്നവനു മനസിലായി.

“പക്ഷെ നമ്മള്‍ ആ സ്ഥലത്ത് പോയിട്ടേ ഇല്ലല്ലോ..പിന്നെന്തിനു നമ്മളെ പോലീസ് സംശയിക്കണം?” അവന്‍ ചോദിച്ചു.

“നമ്മള്‍ ചെന്നില്ലെങ്കിലും ആരെയെങ്കിലും വിട്ടു ചെയ്യിച്ചതാകാം എന്ന് പോലീസിനു സംശയിക്കാമല്ലോ..എങ്ങനെയും യഥാര്‍ത്ഥ പ്രതി പിടിയിലാകാന്‍ നീ പ്രാര്‍ഥിക്ക്…ഇല്ലെങ്കില്‍ പണി പാളും എന്നുള്ളത് ഉറപ്പാണ്..നീ വസീം സാറിന്റെ മുന്‍പില്‍ വച്ച് ഒരു ഭീഷണി മുഴക്കിയതും ഓര്‍മ്മ ഉണ്ടല്ലോ?”

റോയ് ഞെട്ടലോടെ അവനെ നോക്കി. ശരിയാണ്! അപ്പോള്‍ തനിക്ക് തോന്നിയ മനോവികാരത്തില്‍ അങ്ങനെ പറഞ്ഞു പോയിരുന്നു! അതെ രാത്രി തന്നെ രാജീവ്‌ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു! പ്രതിയെ കിട്ടിയിട്ടുമില്ല..റോയിയുടെ മനസ്സില്‍ ഭയം നിറഞ്ഞു. അത് ദ്രുതഗതിയില്‍ വളര്‍ന്ന് അവന്റെ സിരകളെ തളര്‍ത്തി. തങ്ങള്‍ അപകടത്തിലാണ്. ഏതു നിമിഷവും പോലീസ് ഇവിടെ എത്താം! ഓര്‍ത്തപ്പോള്‍ ആ തണുപ്പുള്ള പ്രഭാതത്തിലും അവന്റെ ശരീരം വിയര്‍ത്തു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനന്തിരവന്‍ ആണ് കൊല്ലപ്പെട്ട രാജീവ്! അവനെ കൊന്നവരെ കണ്ടുപിടിക്കാന്‍ പോലീസ് ഏതറ്റം വരെയും പോകും..ഒരു സംശയവുമില്ല.

“എടാ..എനിക്ക് പേടിയാകുന്നു..നമ്മളിനി എന്ത് ചെയ്യും?” റോയ് ഭീതിയോടെ ശിവനോട് ചോദിച്ചു.

“നീ തല്‍ക്കാലം വേഷം മാറി വാ..നമുക്ക് ഒഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് പോയിരുന്ന് ആലോചിക്കാം…വേഗം വാ…”
“ശരി..ഞാനുടനെ വരാം..നീ രാവിലെ എന്തെങ്കിലും കഴിച്ചോ..”

“ഏയ്‌..ഈ വാര്‍ത്ത കേട്ടപ്പോള്‍ വിശപ്പും ദാഹവും എല്ലാം പമ്പകടന്നു..നിന്നെ കണ്ടു പറയാനായി നേരെ ഇങ്ങോട്ട് വച്ച് പിടിച്ചതാ..”

“എങ്കില്‍ വാ..എന്തെങ്കിലും കഴിച്ചിട്ട് പോകാം..ഇല്ലെങ്കില്‍ വീട്ടുകാര്‍ സംശയിക്കും..”

“ശരി..”

ശിവനും റോയിയും കൂടി വീട്ടുവളപ്പിലേക്ക് കയറി.

ചടങ്ങിന് അല്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം രണ്ടുപേരും സൈക്കിളില്‍ നേരെ പുഴക്കരയിലേക്ക് പോയി. ഏതു പ്രധാനപ്പെട്ട വിഷയവും അവര്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ ഇരുന്നാണ്. വിശാലമായ ആളൊഴിഞ്ഞ ആ പുഴയുടെ തീരം അവര്‍ക്ക് ഒരു പ്രത്യേക അനുഭൂതി പ്രദാനം ചെയ്തിരുന്നു. ഇരുവരും പതിവായി ഇരിക്കുന്ന സ്ഥലത്തെത്തി ഇരുന്നു.

“നീ പറഞ്ഞത് പോലെ പ്രതിയെ കിട്ടിയില്ല എങ്കില്‍ ആദ്യം പോലീസ് തേടുന്നത് നമ്മളെ ആയിരിക്കും..അങ്ങനെ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?” റോയ് ആശങ്കയോടെ ചോദിച്ചു.

“വസീം സാറിനു കാര്യങ്ങള്‍ അറിയാം എന്നതാണ് നമ്മുടെ ഏക ആശ്വാസം. പക്ഷെ എസ് പി നേരിട്ട് ഇടപെട്ടാല്‍, പിന്നെ അതുകൊണ്ടും ഗുണമുണ്ടാകും എന്ന് തോന്നുന്നില്ല…” ശിവന്‍ ആലോചനയോടെ പറഞ്ഞു.

“പരമേശ്വരന്‍ മുതലാളിയും മകന്റെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ എന്തും ചെയ്യും..എനിക്ക് പോലീസിനേക്കാള്‍ അയാളെയാണ് പേടി..”

“അതെ..അയാള്‍ പ്രതിയെ കിട്ടിയാല്‍ ഒരു പക്ഷെ പോലീസിനു പോലും വിട്ടുനല്‍കാതെ തട്ടിക്കളയും..പോലീസിന്റെ നീക്കം അറിയാതെ നമുക്ക് ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. കൊന്നവനെ അവര്‍ക്ക് കിട്ടിയാല്‍ പിന്നെ ഒന്നും പേടിക്കാനില്ല..പക്ഷെ അതുവരെ നമ്മുടെ കാര്യം അപകടത്തിലാണ്…” ശിവന്‍ ഭയത്തോടെ പറഞ്ഞു.

“കൈയില്‍ കിട്ടിയാല്‍ എസ് പി മൂന്നാം മുറ ഉപയോഗിച്ചു നമ്മളെക്കൊണ്ട് ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കും…വീട്ടിലേക്ക് പോകുന്നത് ബുദ്ധിയല്ല എന്നെനിക്ക് തോന്നുന്നു..” റോയ് പറഞ്ഞു.

“അതെ..പക്ഷെ പിന്നെ നമ്മള്‍ എങ്ങോട്ട് പോകും?” ഇരുവരും വിഷണ്ണരായി പരസ്പരം നോക്കി. തങ്ങള്‍ ഒരു കുരുക്കില്‍ പെട്ട് കഴിഞ്ഞു എന്ന ബോധ്യം അവരെ ഭീതിയില്‍ ആഴ്ത്തി.

ഈ സമയത്ത് പോലീസ് സ്റ്റേഷനില്‍ വസീമിന്റെ മുറിയില്‍ എസ് പി സുരേഷ് വര്‍മ്മയും സി ഐ ശങ്കറും ഉണ്ടായിരുന്നു. മൂവരും ഗഹനമായ ചര്‍ച്ചയില്‍ ആയിരുന്നു.

“ക്യാമറകള്‍ പരിശോധിച്ചിട്ട് പ്രതിയെ മനസിലാക്കാന്‍ കഴിയാതെ വന്നെങ്കില്‍ അതിന്റെ അര്‍ഥം ക്യാമറയില്‍ മുഖം പതിയരുത് എന്ന് അയാള്‍ കരുതല്‍ എടുത്തത് കൊണ്ട് തന്നെയാണ്..അതിനര്‍ത്ഥം കൃത്യം നടത്തിയത് പരിചയ സമ്പന്നനായ ഏതോ കൊലയാളി ആണെന്നാണ്…ശരിയല്ലേ വസീം?” എസ് പി സുരേഷ് വര്‍മ്മ ചോദിച്ചു.

“അതെ സര്‍..ഒരൊറ്റ ക്യാമറയിലും അവന്റെ മുഖമില്ല..തലയില്‍ ഒരു തൊപ്പിയും മുഖം ഒരു തുണി കൊണ്ട് മറച്ച നിലയിലുമാണ് രണ്ടു ക്യാമറകളിലും പതിഞ്ഞിട്ടുള്ളത്..അവന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രീതിയില്‍ നിന്നും ഒരു ഓവര്‍ കോട്ട് പോലെയുള്ള സാധനമാണ് എന്ന് തോന്നുന്നുണ്ട്…പക്ഷെ അങ്ങനെ വേഷം ധരിച്ച ആരെയും എനിക്കവിടെ കാണാന്‍ സാധിച്ചില്ല…മാത്രമല്ല..ആ കൂട്ടത്തില്‍ രാജീവിനെ കൊല്ലാന്‍ സാധ്യതയുള്ള ഒരാളെപ്പോലും കണ്ടെത്താനും കഴിഞ്ഞില്ല….വല്ലാത്തൊരു ദുരൂഹത ഈ മരണത്തില്‍ ഉണ്ട്”

“ആ ബെയറര്‍ പറഞ്ഞത് വിശ്വസനീയമാണോ?” ശങ്കര്‍ ചോദിച്ചു.

“ഉവ്വ് സര്‍..അവന്‍ പറഞ്ഞത് സത്യമാണ് എന്ന് ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്..നാലാം നിലയില്‍ ലിഫ്റ്റ്‌ തുറന്നപ്പോള്‍ മിന്നല്‍ വേഗത്തിലാണ് അവന്‍ കൃത്യം നടത്തിയത്..നല്ല മൂര്‍ച്ചയുള്ള, വിദേശരാജ്യങ്ങളില്‍ മാത്രം കിട്ടുന്ന ഒരുതരം കത്തിയാണ് കൃത്യം നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു വശങ്ങളിലും ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുള്ള ആയുധം. കത്തിയില്‍ വിരലടയാളം ഇല്ല..പ്രതി കൈയുറ ധരിച്ചിരുന്നു…” വസീം പറഞ്ഞു.

എസ് പിയുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നതും അദ്ദേഹം ആലോചനയോടെ കസേരയില്‍ പിന്നോക്കം ചാരിയിരിക്കുന്നതും സി ഐയും എസ് ഐയും നോക്കി അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തു.

“ഇറ്റ്‌ ഈസ് സ്ട്രെയിന്ച്..ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്ന രാജീവ് താഴെ നിങ്ങളുടെ അരികിലേക്ക് എത്താന്‍ എടുത്തത് അഞ്ചു മിനിറ്റ് എന്നാണ് നിങ്ങള്‍ പറഞ്ഞത്..
ഈ ചെറിയ സമയത്ത് അവന്‍ താഴേക്ക് പോകും എന്ന് വ്യക്തമായി അറിയാവുന്ന ഒരാള്‍ക്ക് മാത്രമല്ലെ അവന്‍ കയറിയ ലിഫ്റ്റ്‌ നാലാം നിലയില്‍ നിര്‍ത്തി അകത്ത് കയറാന്‍ പറ്റൂ? കാരണം നിങ്ങള്‍ അവനെ താഴേക്ക് വിളിപ്പിച്ചത് താഴെ ഉള്ളവര്‍ക്കും പിന്നെ മുകളിലേക്ക് പോയ ബെയറര്‍ക്കും മാത്രമേ അറിയൂ..
അങ്ങനെ വരുമ്പോള്‍ ഈ സംഗതി കൊലപാതകി എങ്ങനെ അറിഞ്ഞു എന്നതാണ് എന്റെ അത്ഭുതം” ഇരുവരെയും നോക്കി എസ് പി പറഞ്ഞു.

“അതെ സര്‍..അത് തന്നെയാണ് എന്നെയും അലട്ടുന്ന ചോദ്യം. രാജീവിനെ വസീം താഴേക്ക് വിളിപ്പിച്ച സമയവും അവന്‍ താഴെ എത്താന്‍ എടുത്ത സമയവും അതിനിടയില്‍ നാലാം നിലയിലുള്ള കൊലപാതകി ഈ വിവരം അറിഞ്ഞ് ലിഫ്റ്റില്‍ കയറി കുത്തുക എന്ന് പറഞ്ഞാല്‍ അതില്‍ വല്ലാത്തൊരു ദുരൂഹത ഉണ്ട്…” സി ഐയും ആലോചനയോടെ പറഞ്ഞു.

“പക്ഷെ ആ ബെയറര്‍ പറഞ്ഞത് ശരിയാണുതാനും..ക്യാമറ കള്ളം പറയില്ലല്ലോ..” എസ് പി നെറ്റിയില്‍ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

“എനിവേ..ഞാന്‍ ചോദിയ്ക്കാന്‍ മറന്ന മറ്റൊന്ന്…നിങ്ങള്‍ ആ സമയത്ത് എന്തിനാണ് ഹോട്ടലില്‍ പോയത്?” എസ് പി വസീമിനോട് ചോദിച്ചു.

“അത് സര്‍..രാജീവിനെതിരെ എനിക്കൊരു പരാതി ലഭിച്ചിരുന്നു…ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയാണ്..അതില്‍ അയാളെ ചോദ്യം ചെയ്യാനാണ് ഞാന്‍ അവിടെ എത്തിയത്..” വസീം പറഞ്ഞു.

“എന്ത് പരാതി? ആരാണ് പരാതിക്കാരി?”

“സര്‍..താങ്കളുടെ അനന്തിരവനാണ് രാജീവ്..അതുകൊണ്ട് തന്നെ താങ്കള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള വിഷയമായിരിക്കില്ല ഇത്..” വസീം ശങ്കയോടെ പറഞ്ഞു.

“നോ..വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല..രാജീവിന്റെ മരണവുമായി ബന്ധമുള്ള കാരണം നമ്മള്‍ കണ്ടുപിടിച്ചേ പറ്റൂ..പ്രതി ആരാണെന്ന് അറിയാന്‍ ഇനി അവനോടു വിരോധമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷിച്ചാല്‍ മാത്രമേ പറ്റൂ..എന്തായിരുന്നു പരാതി?”

“സര്‍..റീന എന്ന കോളജ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയിന്മേല്‍ അവനെ ചോദ്യം ചെയ്യാനാണ് ഞാന്‍ പോയത്. ആ പെണ്‍കുട്ടിയെ അവന്‍ നടുറോഡില്‍ വച്ചു കയറി പിടിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതും അവനെ വാണ്‍ ചെയ്തതുമാണ്..സാറുമായി അവനുള്ള ബന്ധം കാരണം ഞാന്‍ കേസ് ചാര്‍ജ്ജ് ചെയ്തില്ല..പക്ഷെ പിന്നീട് മറ്റൊരു സംഭവം ഉണ്ടായി..” വസീം പറഞ്ഞു.

“യെസ്..”

“റീനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു. തമിഴ്നാട് രജിസ്ട്രേഷന്‍ ഉള്ള ഒരു വണ്ടിയില്‍ വന്ന ചിലര്‍ അവളെ കടത്തിക്കൊണ്ടു പോയി. ആ പെണ്‍കുട്ടിയുടെ മനസിന്റെ ബലം കൊണ്ട് മാത്രമാണ് അവള്‍ രക്ഷപെട്ടത്..”

“ഹൌ..അതും ഇതും തമ്മില്‍ എന്ത് ബന്ധം?”

“ബന്ധമുണ്ട് സര്‍..അവള്‍ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ തട്ടിക്കൊണ്ടുപോയവര്‍ കാണാതെ ഉപയോഗിച്ചു..എന്റെ നമ്പര്‍ അവള്‍ ഡയല്‍ ചെയ്തു വച്ചു…സംസാരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല..അവള്‍ അവരോട് തന്നെ വെറുതെ വിടണം എന്ന് പറയുന്നതും തമിഴിലുള്ള സംസാരവും കേട്ടപ്പോള്‍ ഞാന്‍ സംശയം തോന്നി സൈബര്‍ സെല്ലിന്റെ സഹായം തേടി…അങ്ങനെയാണ് അവരുടെ സഞ്ചാര ദിശ മനസിലാക്കിയത്..റീനയാണ്‌ വണ്ടിക്കുള്ളില്‍ എന്നെനിക്ക് അറിയുമായിരുന്നില്ല..മൂവാറ്റുപുഴ എസ് ഐ മധുവിന്റെ സംഘവും ഞങ്ങളെ സഹായിച്ചു..പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ സാധിച്ചു എങ്കിലും തട്ടിക്കൊണ്ടു പോയവരെ പിടിക്കാന്‍ കഴിഞ്ഞില്ല..തന്ത്രപരമായി അവന്മാര്‍ കടന്നുകളഞ്ഞു….ഈ തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍ രാജീവാണ് എന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ സംശയിച്ചിരുന്നു..ആ സംശയം സത്യമാണ് താനും…” വസീം പറഞ്ഞു നിര്‍ത്തി.

എസ് പി ആലോചനയില്‍ മുഴുകി.

“രാജീവാണ് അതിന്റെ പിന്നില്‍ എന്ന് നിങ്ങള്‍ എങ്ങനെ അനുമാനിച്ചു?” അല്പം കഴിഞ്ഞ് എസ് പി ചോദിച്ചു.

“ആ പെണ്‍കുട്ടിയോട് വിരോധമുള്ള വേറെ ആരും തന്നെ ഇല്ല സര്‍..മാത്രമല്ല തമിഴ് നാട്ടില്‍ നിന്നും ഗുണ്ടകളെ ഇറക്കാന്‍ രാജീവിനെപ്പോലെ ഒരാള്‍ക്കേ പറ്റൂ..സാഹചര്യ തെളിവുകള്‍ രാജീവിന് എതിരാണ്….”

“അപ്പോള്‍ ആ സംശയത്തിന്റെ പേരില്‍ രാജീവിനെ അറസ്റ്റ് ചെയ്യാനായിരുന്നു നിങ്ങള്‍ അവിടെ പോയത് അല്ലെ?”

“സംശയത്തിന്റെ പേരില്‍ അല്ല..എനിക്ക് എഴുതിക്കിട്ടിയ പരാതിയുടെ പേരിലാണ് സര്‍..”

“അര്‍ദ്ധരാത്രിയില്‍ ആണോ ഇതുപോലെയുള്ള ഒരു ചെറിയ കേസിന് ഒരാളെ ചോദ്യം ചെയ്യാന്‍ പോകുന്നത്? എന്തുകൊണ്ട് നിങ്ങള്‍ പകല്‍ പോയില്ല.?” എസ് പി വസീമിന്റെ കണ്ണുകളിലേക്ക് നോക്കി പരുഷമായി ചോദിച്ചു.

വസീം ആശങ്കയിലായി.
സത്യം പറഞ്ഞാല്‍ റോയിയെയും ശിവനെയും കസ്റ്റഡിയില്‍ എടുക്കാന്‍ എസ് പി പറയും. അവര്‍ ഇതില്‍ നിരപരാധികളാണ് എന്ന് തനിക്ക് സ്പഷ്ടമായി അറിയാവുന്ന കാര്യവുമാണ്. പക്ഷെ പറയാതെ നിവൃത്തിയില്ല താനും.

“കമോണ്‍ വസീം..നിങ്ങള്‍ എന്തിനാണ് അവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന സ്ഥലത്തേക്ക് ആ സമയത്ത് ചെന്നത്?” എസ് പി ചോദ്യം ആവര്‍ത്തിച്ചു.

“സര്‍..പകല്‍ ഞാന്‍ തിരക്കിലായിരുന്നു. ന്യൂ ഇയര്‍ നൈറ്റില്‍ പതിവായി നടത്തുന്ന പട്രോളിങ്ങിനിടെ അവിടെ കയറിയതാണ്…”

“പെണ്‍കുട്ടിയുടെ സഹോദരന്‍ നിങ്ങളെ കാണാന്‍ വന്നിരുന്നോ? ഐ മീന്‍ തട്ടിക്കൊണ്ടുപോകല്‍ നടന്ന ശേഷം?”

“ഉവ്വ് സര്‍..രാജീവിനെ സംശയമുണ്ട് എന്നവന്‍ എന്നോട് പറഞ്ഞു. ആ സംശയം അസ്ഥാനത്തല്ല എന്ന് എനിക്ക് വ്യക്തമായി അറിയുകയും ചെയ്യാം. അതുകൊണ്ട് കൂടിയാണ് അവനെ പിടി കൂടി ചോദ്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്..”

“ദാറ്റ് മീന്‍സ്…ആ പെണ്ണിന്റെ സഹോദരന് രാജീവിനോട്‌ വ്യക്തമായ പകയുണ്ട് എന്നര്‍ത്ഥം..അല്ലെ മിസ്റ്റര്‍ ശങ്കര്‍?” എസ് പി സി ഐയോട് ചോദിച്ചു.

“അതെ സര്‍…”

വസീം അപകടം മണത്തു. റോയ് ഭീഷണി മുഴക്കിയത് അയാള്‍ മനപൂര്‍വ്വം മറച്ചുവച്ചു.

“വസീം..അവനെ കസ്റ്റഡിയില്‍ എടുക്കണം. രാജീവിന്റെ മരണവുമായി അവനു ബന്ധം കാണും..അയാം ഡാം ഷുവര്‍….” എസ് പിയുടെ നിര്‍ദ്ദേശം കേട്ടു വസീം ഞെട്ടി.

“ബട്ട് സര്‍..അവന്‍ സംഭവസ്ഥലത്ത് വന്നിട്ടില്ല..പിന്നെങ്ങനെ?”

“ഡൂ വാട്ട് ഐ സെഡ്…ഐ വാണ്ട് ഹിം ഇന്‍ കസ്സഡി നൌ…റൈറ്റ് നൌ..”

എസ് പി കനത്ത ശബ്ദത്തില്‍ പറഞ്ഞു.

“യെസ് സര്‍..” വസീം എഴുന്നേറ്റ് സല്യൂട്ട് നല്‍കിയശേഷം മുറിക്ക് പുറത്തേക്ക് ഇറങ്ങി.

ഓഫീസിനു പുറത്തേക്ക് ഇറങ്ങിയ വസീം ആശങ്കയോടെ ചിന്തിച്ചു. റോയിയെ പിടികൂടി ഇവിടെ എത്തിച്ചാല്‍ എസ് പി അവനെ ശരിക്ക് പെരുമാറും. തനിക്കതില്‍ ഒന്നും ചെയ്യാനൊക്കില്ല. അവനായിരിക്കില്ല ഈ കൊലപാതകത്തിന്റെ പിന്നില്‍ എന്നുള്ളത് തനിക്ക് ഉറപ്പാണ്. പക്ഷെ യഥാര്‍ത്ഥ പ്രതിയെ കിട്ടാതെ അത് എസ് പിയെ വിശ്വസിപ്പിക്കുക സാധ്യമല്ല. വസീം അസ്വസ്ഥതയോടെ റൈറ്ററുടെ മുറിയിലേക്ക് ചെന്നു. രേണു ആ സ്റ്റേഷനില്‍ ഒരാഴ്ച മുന്‍പായിരുന്നു അവധി കഴിഞ്ഞു ജോലിക്ക് കയറിയത്. എസ് ഐ വസീമിനെ അവള്‍ക്ക് വലിയ ബഹുമാനമാണ്. സ്റ്റേഷനില്‍ വസീമിന്റെ രഹസ്യ വലംകൈ ആണ് രേണു. അയാളുടെ മുഖത്തെ ആശങ്ക അവള്‍ ശ്രദ്ധിച്ചു. ആ മുഖഭാവത്തില്‍ നിന്നും എന്തോ പ്രശ്നമുണ്ട് എന്നവള്‍ക്ക് മനസിലായി. അവള്‍ വേഗം അയാളുടെ അരികിലെത്തി.

“എന്താ സര്‍ മുഖം വല്ലാതിരിക്കുന്നത്?” അവള്‍ ശബ്ദം താഴ്ത്തി ചോദിച്ചു.

“രാജീവ് വധക്കേസില്‍ റോയിയെ അറസ്റ്റ് ചെയ്യാന്‍ എസ് പി ഉത്തരവിട്ടിരിക്കുകയാണ്..ആ പിള്ളേരല്ല ഇതിന്റെ പിന്നിലെന്ന് എനിക്കറിയാം..അവന്മാരെ രക്ഷിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു..ഐ മീന്‍ യഥാര്‍ത്ഥ പ്രതി പിടിയിലാകുന്ന സമയം വരെ എങ്കിലും അവരെ ഒന്ന് മാറ്റി നിര്‍ത്തുന്നത് നല്ലതായിരിക്കും..”

രേണുവുമായി നല്ല സുഹൃദ്ബന്ധമുള്ള വസീം ആരും കേള്‍ക്കാതെ പറഞ്ഞു. ഇരുവരും തമ്മില്‍ മിക്ക കേസുകളും ചര്‍ച്ച ചെയ്യുകയും രഹസ്യമായി പരസ്പരം കാണുകയും ചെയ്യാറുണ്ട്. രേണുവിന് സത്യത്തില്‍ വസീമിനോട് ഉള്ളിന്റെയുള്ളില്‍ ചെറിയ പ്രണയം ഉണ്ടായിരുന്നു. അത് പക്ഷെ തുറന്ന് പറയാനുള്ള ചങ്കൂറ്റം അവള്‍ക്ക് ഇല്ലായിരുന്നു. റോയിയുടെ സഹോദരിയുടെ കേസ് വസീം അവളുമായി ചര്‍ച്ച ചെയ്തിട്ടുള്ള വിഷയം ആയിരുന്നു.

“ശിവന്‍ റോയിയുടെ സുഹൃത്ത് ആണെന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും എസ് പി അത് എങ്ങനെയെങ്കിലും അറിയും. അറിഞ്ഞാല്‍ അവനെയും കസ്റ്റഡിയില്‍ എടുക്കേണ്ടി വരും..” ആശങ്കയോടെ തന്നെ നോക്കുന്ന രേണുവിനോട് വസീം പറഞ്ഞു. അവള്‍ എന്തോ ചിന്തിക്കുകയായിരുന്നു.

“ഞാന്‍ സഹായിക്കാം സര്‍..അങ്ങ് വിഷമിക്കണ്ട…അവരെ ഇവിടെ കൊണ്ടുവന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാനൊക്കില്ല..എസ് പി ക്രൂരനാണ്..മരിച്ചത് അദ്ദേഹത്തിന്റെ അനന്തിരവന്‍ കൂടി ആയ സ്ഥിതിക്ക് പറയുകയും വേണ്ട..സാറ് അവനെ അറസ്റ്റ് ചെയ്യാന്‍ പൊക്കോ..ബാക്കി ഞാനേറ്റു..” രേണു വസീമിന് ധൈര്യം പകര്‍ന്നുകൊണ്ട് പറഞ്ഞു.
“താങ്ക്സ് രേണു..താങ്ക്സ്..” വസീം പുഞ്ചിരിയോടെ പറഞ്ഞു. അവള്‍ ഒരു കാര്യം ഏറ്റാല്‍പ്പിന്നെ പേടിക്കേണ്ട എന്ന് വസീമിന് അറിയാം.

അയാള്‍ പുറത്തേക്കിറങ്ങി ഡ്രൈവറെയും പോലീസുകാരെയും കൂട്ടി വണ്ടിയില്‍ കയറി പുറപ്പെടുന്നത് നോക്കി രേണു തന്റെ മൊബൈല്‍ എടുത്ത് വീട്ടിലേക്ക് വിളിച്ചു. അവളുടെ അമ്മയാണ് ഫോണെടുത്തത്.

“ഹലോ..ആരാ” അവര്‍ ചോദിച്ചു.

“അമ്മെ ഞാനാ..രേണു..ഗോപു എവിടെ?”

“ഇവിടൊണ്ട്”

“അവന്റെ കൈയില്‍ ഫോണ്‍ കൊടുക്ക്”

ഗോപു അനാഥനായ ഒരു പയ്യനാണ്. റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അവനെ ഏതോ കേസില്‍ പോലീസ് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. വെറും പതിനഞ്ച് വയസു മാത്രമുള്ള അവന്‍ നിരപരാധി ആണെന്നും അവന് ആ കേസുമായി ബന്ധമില്ല എന്നും പിന്നീട് തെളിഞ്ഞു. സ്വന്തമായി ആരുമില്ലാത്ത അവനെ അമ്മയ്ക്ക് ഒരു കൂട്ടിനും വീട്ടില്‍ അത്യാവശ്യ സഹായത്തിനുമായി രേണു ഒപ്പം കൂട്ടിയതാണ്. കിടക്കാന്‍ ഒരിടവും കഴിക്കാന്‍ ആഹാരവും കിട്ടിയ ഗോപു അവളെ സ്വന്തം ചേച്ചിയെപ്പോലെ സ്നേഹിച്ചു. പഠനം എട്ടാം ക്ലാസില്‍ വച്ച് നിന്നുപോയ അവനെ നേരിട്ട് പത്താംതരം എഴുതിക്കാനുള്ള ക്രമീകരണങ്ങള്‍ രേണു ചെയ്യുന്നുണ്ടായിരുന്നു. അവളുടെ അമ്മ ഫോണ്‍ ഗോപുവിന് നല്‍കി.

“എടാ മോനെ നീ വേഗം ഞാന്‍ പറയുന്നത് പോലെ ചെയ്യണം..ഒട്ടും താമസിക്കരുത്…”

അവള്‍ അവനു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഗോപു എല്ലാം തലയാട്ടി കേട്ടു. ഫോണ്‍വച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഒരു കടലാസ്സില്‍ എന്തോ കുത്തിക്കുറിച്ച ശേഷം അതുമായി പുറത്തേക്ക് കുതിച്ചു. അവിടെ ഉണ്ടായിരുന്ന തന്റെ സൈക്കിള്‍ കയറി മിന്നായം പോലെ അവന്‍ പുറത്തേക്ക് പാഞ്ഞു.

റോയിയുടെ വീട്ടില്‍ ഗോപു എത്തുമ്പോഴേക്കും അല്പം വൈകിയിരുന്നു. വസീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വാഹനം അവിടെത്തി ബ്രേക്കിടുന്നത് കണ്ട് അവന്‍ ഞെട്ടി മാറിക്കളഞ്ഞു. വസീമും പോലീസുകാരും ഇറങ്ങി റോയിയുടെ വീട്ടിലേക്ക് ചെന്നു. അയലത്തുള്ള ആളുകള്‍ രാവിലെ പോലീസ് വാഹനം വന്നത് കണ്ട് അവിടേയ്ക്ക് മെല്ലെ അടുക്കാന്‍ തുടങ്ങി.

“നിങ്ങള്‍ ഇവിടെ നിന്നാല്‍ മതി..അയല്‍ക്കാര്‍ ആരെയും ഇങ്ങോട്ട് അടുപ്പിക്കരുത്..ഞാന്‍ അവനെ വിളിച്ചുകൊണ്ടു വരാം” എസ് ഐ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോപു റോഡിനു സമീപം നിന്ന് പോലീസിന്റെ നീക്കം ശ്രദ്ധിച്ചു.

വസീം തനിയെ റോയിയുടെ വീടിന്റെ മുന്‍പിലെത്തി. ജോസഫും ഗ്രേസിയും ഒപ്പം റീനയും വേഗം പുറത്തെത്തി. വസീമിനെ കണ്ടപ്പോള്‍ റീനയുടെ മുഖത്ത് സ്നേഹവും ആദരവും വിടര്‍ന്നു. അവള്‍ പുഞ്ചിരിയോടെ അയാളെ നോക്കി. ജോസഫും ഗ്രേസിയും പക്ഷെ പോലീസിനെ കണ്ടു ഭയന്ന അവസ്ഥയില്‍ ആയിരുന്നു.

“എന്താ സര്‍..എന്ത് പറ്റി….” ജോസഫ് ഞെട്ടലോടെ ചോദിച്ചു.

“റോയ് ഇല്ലേ?” വസീം ചോദിച്ചു.

“ഇല്ല സര്‍..രാവിലെ പുറത്തേക്ക് പോയതാണ് ശിവന്റെ ഒപ്പം”.. റീനയാണ് അത് പറഞ്ഞത്.

“എവിടെയാണ് പോയത് എന്നറിയാമോ?”

“അറിയില്ല സര്‍..ചിലപ്പോള്‍ രണ്ടാളും കൂടി പുഴക്കരയില്‍ പോയി ഇരിക്കാറുണ്ട്..” റീന പറഞ്ഞു. പുറത്ത് നിന്ന് ഇതുകേട്ട ഗോപു സൈക്കിളില്‍ കയറി ശരംപോലെ പാഞ്ഞു.

“ഓഹോ..ശരി..അവന്‍ വന്നാല്‍ സ്റ്റേഷന്‍ വരെ വരാന്‍ പറയണം..” വസീം പറഞ്ഞു.

“എന്താ സര്‍..അവനെന്തെങ്കിലും കുറ്റം ചെയ്തോ?” വിറയലോടെ ജോസഫ് ചോദിച്ചു.

“ഏയ്‌..പേടിക്കാന്‍ ഒന്നുമില്ല..വേറൊരു കേസില്‍ ചില വിവരങ്ങള്‍ തിരക്കി അറിയാനാണ്..പറഞ്ഞത് കേട്ടല്ലോ..വന്നാലുടന്‍ സ്റ്റേഷനില്‍ എത്താന്‍ പറയുക”

അത്രയും പറഞ്ഞിട്ട് വസീം തിരികെ ചെന്നു വണ്ടിയില്‍ കയറി. വണ്ടി തിരിഞ്ഞു പോകുന്നത് ജോസഫും കുടുംബവും ആശങ്കയോടെ നോക്കി നിന്നു.

“എന്റെ ദൈവമേ എന്ത് പറ്റിയോ എന്തോ..എനിക്കാകെ പേടി തോന്നുന്നു..” ഗ്രേസി ഭീതിയോടെ പറഞ്ഞു.

“പേടിക്കാതിരി അമ്മെ..വസീം സാറ് നല്ലവനാ..ഇച്ചായന് ഒരു കുഴപ്പോം വരില്ല..” റീന അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

“പോടീ നിനക്കറിയാമോ പോലീസുകാരുടെ സ്വഭാവം..അവനെ കിട്ടിയാല്‍ അവന്മാര്‍ ഇടിച്ചു കൊല്ലും..അയ്യോ എന്റെ ദൈവമേ..”

“മിണ്ടാതിരിക്കെടി..കയറിപ്പോ ഉള്ളില്‍..” ജോസഫ് അവരെ ശാസിച്ചു. എന്താണ് വിവരം എന്നറിയാന്‍ സ്റ്റേഷനിലേക്ക് ചെന്നാലോ എന്നായിരുന്നു അയാളുടെ ചിന്ത. തന്നെ തമിഴന്മാര്‍ തട്ടിക്കൊണ്ടു പോയതും വസീം തന്നെ രക്ഷിച്ചതും ഒന്നും റീനയോ റോയിയോ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല.

വസീം റോയിയെ തേടി വേറെങ്ങും പോയില്ല. അയാള്‍ വണ്ടി നേരെ സ്റ്റേഷനിലേക്ക് തന്നെ വിട്ടു. രേണുവിന് സമയം നല്‍കണം എന്നയാള്‍ക്ക് അറിയാമായിരുന്നു. ഇതിനിടെ ഗോപു പുഴക്കരയില്‍ എത്തിക്കഴിഞ്ഞിരുന്നു. അല്പം മാറി ഇരുന്നു സംസാരിക്കുന്ന ശിവനെയും റോയിയെയും അവന്‍ കണ്ടു. ഇരുവരും വിസയുടെ വിവരങ്ങള്‍ തിരക്കാനായി ഇടയ്ക്ക് ജോണിന്റെ വീട്ടില്‍ പോയപ്പോള്‍ അവന്‍ അവരെ പരിചയപ്പെട്ടിട്ടുള്ളതാണ്.

“അണ്ണന്‍മാരെ..ഞാന്‍ നിങ്ങളെ തേടി വന്നതാ..” സൈക്കിള്‍ മാറ്റി വച്ച് കിതച്ചുകൊണ്ട് അവന്‍ പറഞ്ഞു. ശിവനും റോയിയും വേഗം എഴുന്നേറ്റു.

“എന്താടാ എന്ത് പറ്റി?” ഇനി ജോണ്‍ വിസ അയച്ച കാര്യം പറയാന്‍ വന്നതാണോ അവന്‍ എന്ന് ഇരുവരും ശങ്കിച്ചു.

“നിങ്ങളെ തേടി പോലീസ് വീട്ടില്‍ വന്നിരുന്നു..എന്നെ രേണു ചേച്ചി അയച്ചതാണ്..നിങ്ങള്‍ ഉടന്‍ തന്നെ ചേച്ചിയുടെ ഈരാറ്റുപേട്ടയില്‍ ഉള്ള വീട്ടിലേക്ക് പൊക്കോളാന്‍ ചേച്ചി പറഞ്ഞു..ഇതാണ് വീടിന്റെ താക്കോല്‍..ഒട്ടും വൈകരുത് എന്നും ചേച്ചി നിങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞോളാം എന്നും പറഞ്ഞിട്ടുണ്ട്”

കിതച്ചുകൊണ്ട് അവന്‍ താക്കോല്‍ അവര്‍ക്ക് നല്‍കി. ശിവനും റോയിയും അങ്കലാപ്പോടെ പരസ്പരം നോക്കി.

“എന്താ..എന്താണ് കാര്യം എന്ന് ചേച്ചി പറഞ്ഞോ?” റോയ് ചോദിച്ചു.

“ഇല്ല..പക്ഷെ അര്‍ജന്റ് ആണ് എന്ന് മാത്രം പറഞ്ഞു..”

“വീട് എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ..പിന്നെങ്ങനാ അത് കണ്ടു പിടിക്കുന്നത്?’ ശിവനാണ് അത് ചോദിച്ചത്.

“നിങ്ങള്‍ അവിടെ എത്തിയ ശേഷം തട്ടേല്‍ മുക്ക് എന്ന സ്ഥലത്ത് ചെന്ന് വര്‍ഗീസ്‌ സാറിന്റെ വീട് ചോദിച്ചാല്‍ മതി. ഏതെങ്കിലും ഓട്ടോക്കാരോട് പറഞ്ഞാല്‍ അവിടെ കൊണ്ടുവിടും എന്നാണ് ചേച്ചി പറഞ്ഞത്..മീനച്ചിലാറിന്റെ തീരത്താണ് വീട്..”

ശിവനും റോയിയും പരസ്പരം നോക്കി.

“ശരി നീ പൊക്കോ..ഞങ്ങള്‍ പൊയ്ക്കോളാം…” റോയ് പറഞ്ഞു.

“ങാ..പിന്നെ ഇതാണ് ചേച്ചിയുടെ മൊബൈല്‍ നമ്പര്‍..എന്തെങ്കിലും ആവശ്യമുണ്ട് എങ്കില്‍ ഇതില്‍ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്” ചെറിയ ഒരു കടലാസ്സില്‍ എഴുതിയ നമ്പര്‍ അവന്‍ അവര്‍ക്ക് നല്‍കിയിട്ട് സൈക്കിളില്‍ തിരികെ പോയി.

“ഞാന്‍ പറഞ്ഞില്ലേ..പോലീസ് നമ്മുടെ പിന്നാലെ ഇറങ്ങിക്കഴിഞ്ഞു..എനിക്ക് തോന്നുന്നത് നമ്മളെ രക്ഷിക്കാന്‍ വസീം സാര്‍ ഏര്‍പ്പാടാക്കിയതാണ് ഈ ഒളിച്ചോട്ടം എന്നാണ്..എസ് പി നമ്മളെ പിടിക്കാന്‍ ഉത്തരവിട്ടു കാണും” ശിവന്‍ പറഞ്ഞു.

“ശിവാ..പോലീസ് നിന്നെ തേടാന്‍ ചാന്‍സില്ല. എന്നെയാണ് അവര്‍ക്ക് വേണ്ടത്..കാരണം റീനയുടെ കേസുമായി ബന്ധപ്പെട്ടു ഞാന്‍ ആണല്ലോ രാജീവിനെതിരെ ഭീഷണി മുഴക്കിയത്..അതുകൊണ്ട് നീ ഇവിടെത്തന്നെ നിന്നോ..ഞാന്‍ പൊയ്ക്കോളാം..നീ ഇവിടെയുണ്ട് എങ്കില്‍ വീട്ടുകാര്‍ക്ക് ഒരു ധൈര്യം കാണും..” റോയ് ആലോചനയോടെ പറഞ്ഞു.

“നീയും ഞാനും കൂടിയല്ലേ ആദ്യം രാജീവിനെ കാണാന്‍ പോയതും, സ്റ്റേഷനില്‍ പോയതുമെല്ലാം. ആ ഷാഫിയെ പോലീസ് ചോദ്യം ചെയ്താല്‍ നമ്മള്‍ രാജീവിനെ കാണാന്‍ ചെന്ന വിവരം അവന്‍ പറയും. മിക്കവാറും എസ് പി നമ്മള്‍ തമ്മിലുള്ള അടുത്തബന്ധം അറിഞ്ഞു കാണാനാണ് വഴി. അതുകൊണ്ട് എന്നെ തനിച്ചു കിട്ടിയാലും അവര്‍ പൊക്കും…മാറി നില്‍ക്കുന്നതാണ് ബുദ്ധി..”

“ഛെ..വസീം സാറിനെ ഒന്ന് കണ്ടു സംസാരിക്കാന്‍ സാധിച്ചെങ്കില്‍ കാര്യങ്ങളുടെ കിടപ്പ് മനസിലാക്കാമായിരുന്നു..ഇനി വീട്ടില്‍ എന്ത് പറഞ്ഞിട്ട് പോകും എന്ന് മനസിലാകുന്നില്ല…” റോയ് നിരാശയോടെ കൈകള്‍ തിരുമ്മി.
“വീട്ടില്‍ പോലീസ് ചെന്ന സ്ഥിതിക്ക് കാര്യങ്ങള്‍ എളുപ്പമാണ്..എന്താണ് കേസ് എന്ന് പറയണ്ട.. വല്ല അടിപിടി നടന്നെന്നോ മറ്റോ പറയാം..രണ്ടു മൂന്നു ദിവസത്തേക്ക് ഒന്ന് മാറി നില്‍ക്കുകയാണ് എന്ന് പറഞ്ഞിട്ട് നമുക്ക് പോകാം..വസീം സാര്‍ നമുക്ക് രക്ഷപെടാനുള്ള സമയം എന്തായാലും തരും..അതുകൊണ്ട് നീ വേഗം വാ…സമയം കളയണ്ട”

സൈക്കിള്‍ സ്റ്റാന്റില്‍ നിന്നും എടുത്തുകൊണ്ട് ശിവന്‍ പറഞ്ഞു. ഇരുവരും സൈക്കിളില്‍ കയറി.

ഈ സമയത്ത് വസീം തിരികെ സ്റ്റേഷനില്‍ എത്തിക്കഴിഞ്ഞിരുന്നു. അയാള്‍ നേരെ എസ് പിയും സി ഐയും ഇരുന്നിരുന്ന മുറിയില്‍ എത്തി സല്യൂട്ട് നല്‍കി.

“അവനെ കിട്ടിയോ” എസ് പി ചോദിച്ചു.

“ഇല്ല സര്‍..അവന്‍ വീട്ടില്‍ ഇല്ലായിരുന്നു..എത്തിയാലുടന്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്” വസീം പറഞ്ഞു.

“ഇരിക്ക്…” എസ് പി കസേര ചൂണ്ടി പറഞ്ഞു. വസീം ഇരുന്നു.

“രാജീവിന്റെ സുഹൃത്ത് ഷാഫിയെ വരുത്തിയിട്ടുണ്ട്..അവന്‍ സംഭവം നടന്ന ദിവസം അവന്റെ കൂടെ ഉണ്ടായിരുന്നു..നിങ്ങള്‍ കൂടി വന്നിട്ട് അവനെ ചോദ്യം ചെയ്യാമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു…ശങ്കര്‍..അവനെ വിളിപ്പിക്ക്” എസ് പി പറഞ്ഞു.

“സര്‍..” സി ഐ ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ടോ..ആ ഷാഫിയെ വിളിക്ക്..” സി ഐ നിര്‍ദ്ദേശിച്ചു.

“സര്‍..” പോലീസുകാരന്‍ പുറത്തേക്ക് ഇറങ്ങി. ഷാഫി ഉള്ളിലേക്ക് വന്നു.

“ഇങ്ങോട്ട് നീങ്ങി നില്‍ക്കെടാ..” എസ് പി ഗൌരവത്തോടെ പറഞ്ഞു. ഷാഫി അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

“രാജീവ് കൊല്ലപ്പെട്ട രാത്രി നീയും അവന്റെ കൂടെ ഉണ്ടായിരുന്നു അല്ലെ?” എസ് ഐ ചോദിച്ചു.

“ഉവ്വ് സര്‍”

“വേറെ ആരൊക്കെ ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ?”

“വേറെ ആരും ഉണ്ടായിരുന്നില്ല..ഞങ്ങള്‍ രണ്ടാളും മാത്രമാണ് പോയത്..”

“രമ്യയോ?”

“രമ്യക്കുഞ്ഞു വേറെ വണ്ടിയില്‍ തനിയെ ആണ് വന്നത്..ഞങ്ങളുടെ ഒപ്പമല്ല..”

“ഓക്കേ..രാജീവിനെ വസീം താഴേക്ക് വിളിപ്പിച്ചത് നീ അറിഞ്ഞിരുന്നോ?”

“ഉവ്വ് സര്‍..താഴേക്ക് പോയിട്ട് ഉടനെ വരാം എന്ന് എന്നോട് പറഞ്ഞിട്ടാണ് അവന്‍ പോയത്”

“നീ കൂടെപ്പോയില്ല..അല്ലെ”

“എന്നോട് പറഞ്ഞില്ല ചെല്ലാന്‍..” ഷാഫി പറഞ്ഞു.

“ഉം..നിന്നോട് രാജീവ്‌ ഇത് പറയുമ്പോള്‍ അരികില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ?”

“സര്‍ ഡാന്‍സ് ഫ്ലോറില്‍ ധാരാളം പേരുണ്ടായിരുന്നു..അവരെ എല്ലാം എനിക്ക് അറിയില്ല..”

“അതല്ല..നിനക്കോ രാജീവിനോ അറിയാവുന്ന ആരെങ്കിലും അടുത്തുണ്ടായിരുന്നോ എന്നാണ് ചോദിച്ചത്..”

“ഇല്ല സര്‍..എനിക്ക് അത്ര ഓര്‍മ്മയും ഇല്ല..ഞാന്‍ അല്പം മദ്യപിച്ചിരുന്നു…”

“രാജീവിന് ശത്രുക്കള്‍ ആരെങ്കിലും ഉള്ളതായി നിനക്ക് അറിവുണ്ടോ?”

“അങ്ങനെ പറയാന്‍…കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് റോയി ശിവന്‍ എന്ന രണ്ടുപേര്‍ രാജീവിനെ കാണാന്‍ വന്നിരുന്നു..” ചെറിയ ചമ്മലോടെ ഷാഫി പറഞ്ഞു. എസ് പി വസീമിനെ നോക്കി.

“അവര്‍ക്ക് അവനോടു ശത്രുത ഉണ്ടോ?” എസ് പി ചോദിച്ചു.

“കാണും സര്‍..കാരണം രാജീവ് അവന്റെ സഹോദരിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു..പക്ഷെ അവള്‍ക്ക് അവനെ ഇഷ്ടമായിരുന്നില്ല..അതിന്റെ പേരില്‍ അവള്‍ വീട്ടില്‍ പരാതിയോ മറ്റോ പറഞ്ഞത് ചോദിയ്ക്കാന്‍ വന്നതാണ്‌ അവര്‍”

“ആരാണീ ശിവന്‍?” എസ് പി വസീമിനോട് ചോദിച്ചു.

“റോയിയുടെ സുഹൃത്താണ് സര്‍..”

“ഒകെ..അവര്‍ രാജീവിനെ ഭീഷണിപ്പെടുത്തുകയൊ മറ്റോ ചെയ്തോ?”

“ഇല്ല സര്‍..പക്ഷെ അവന്റെ മനസ്സില്‍ പക ഉണ്ട് എന്നെനിക്ക് തോന്നിയിരുന്നു…”

“പക തോന്നാനുള്ള കാരണം?” ചോദ്യം വസീമിന്റെ വക ആയിരുന്നു. ഷാഫി വിളറുന്നത് എസ് പിയും സി ഐയും ശ്രദ്ധിച്ചു.

“റോയിയുടെ സഹോദരിയെ രാജീവ് ഉപദ്രവിച്ചിരുന്നോ? വിവാഹം കഴിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ ആര്‍ക്കും പക തോന്നേണ്ട കാര്യമില്ലല്ലോ…” സി ഐ ചോദിച്ചു.

“ശങ്കര്‍..ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ല..നമുക്ക് വേണ്ടി വന്നാല്‍ ഇവനെ വീണ്ടും ചോദ്യം ചെയ്യാം..ഉം..നീ പൊക്കോ..സ്റ്റേഷന്‍ പരിധി വിട്ട് എങ്ങും പോകരുത്..എപ്പോള്‍ വിളിപ്പിച്ചാലും വരണം…”

“ശരി സര്‍” ഷാഫി പുറത്തേക്ക് പോയി.

“വസീം..ഈ ശിവനെ നിങ്ങള്‍ എന്തുകൊണ്ട് കൊണ്ടുവന്നില്ല..റോയിയുടെ വലംകൈ ആണ് അവനെന്നല്ലേ ഷാഫി തന്ന മൊഴിയില്‍ നിന്നും മനസിലാകുന്നത്.?” എസ് പി വസീമിനെ നോക്കി ചോദിച്ചു.

“സര്‍ അവര്‍ ക്രിമിനല്‍സ് ഒന്നുമല്ല..രണ്ടു സാധാരണ ചെറുപ്പക്കാര്‍ മാത്രമാണ്..എനിക്കവരെ നന്നായി അറിയാം…രാജീവ് വധക്കേസില്‍ അവരെ സംശയിക്കാനുള്ള കാരണം ഉണ്ടെന്നല്ലാതെ അവര്‍ അത്തരമൊരു കൃത്യം ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല….പിന്നെ ശിവനും റോയിയും ഒരുമിച്ചാണ് പുറത്ത് പോയിരുന്നത്..വീട്ടില്‍ എത്തിയാലുടന്‍ രണ്ടുപേരും ഇവിടെ എത്തും..” വസീം പറഞ്ഞു.

“നിങ്ങള്‍ക്ക് അവന്മാരോട് എന്തോ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടല്ലോ? നോക്ക് വസീം..നമുക്ക് ആരെയും ഒഴിവാക്കാന്‍ സാധ്യമല്ല..നിങ്ങള്‍ പറഞ്ഞത് ശരിയാണ് എങ്കില്‍ ഈ കേസില്‍ ഏറ്റവും സംശയിക്കപ്പെടാന്‍ സാധ്യതയുള്ളവര്‍ റോയിയും ശിവനും തന്നെയാണ്…പ്രത്യേകിച്ചും അവന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്ന സ്ഥിതിക്ക്..അതിന്റെ പിന്നില്‍ രാജീവാണ് എന്നവര്‍ കരുതിക്കാണണം..”

“അത് ശരിയാണ് സര്‍..അങ്ങനെ ഒരു സംശയം അവര്‍ക്കുണ്ട്..”

“ഉം..അതാണ്‌ ഞാന്‍ പറഞ്ഞത്….ഇപ്പോള്‍ ചിത്രം ഏറെക്കുറെ വ്യക്തമാണ്‌…റോയിക്ക് രാജീവിനോട്‌ പക ഉണ്ടായിരുന്നു. ശിവനും അവനും കൂടി ഗൂഡാലോചന നടത്തി എങ്ങനെയോ അവനെ വധിച്ചു എന്നാണ് എന്റെ അനുമാനം. അവര്‍ നേരിട്ടോ അതല്ലെങ്കില്‍ വേറെ ആള്‍ മുഖേനയോ ആണ് ഈ കൃത്യം നടത്തിയിട്ടുള്ളത്..അവന്മാരെ എത്രയും വേഗം കണ്ടെത്തിയേ പറ്റൂ..ഒപ്പം എന്റെ മറ്റു ചില സംശയങ്ങള്‍ കൂടി നമുക്കൊന്ന് പരിശോധിക്കാം..അത് കഴിഞ്ഞു വേണം പരമേശ്വരനെ എനിക്ക് കാണേണ്ടത്…”
“യെസ് സര്‍..”

“നമുക്ക് ആ ദിവസത്തെ സംഭവം ഒന്ന് പുന പരിശോധിക്കാം..തുടക്കം നിങ്ങളില്‍ നിന്നു തന്നെ ആകട്ടെ..അന്ന് രാജീവിനെ പിടികൂടാന്‍ പോകുന്ന വിവരം നിങ്ങള്‍ മുന്‍‌കൂര്‍ ആയി ആരോടെങ്കിലും പറഞ്ഞിരുന്നോ?” എസ് പി ചോദിച്ചു.

“ഇല്ല സര്‍..അതൊരു രഹസ്യമായ നീക്കം ആയിരുന്നു. കാരണം രാജീവിന്റെ പിടിപാട് എനിക്കറിയാം..അവനെതിരെ ഞാന്‍ സംസാരിച്ചാല്‍ അത് ആ നിമിഷം തന്നെ അവന്റെ കാതില്‍ എത്തും..കൂടെയുള്ളവരെ അങ്ങനെ കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റില്ലല്ലോ സര്‍ പോലീസില്‍..”

“അതെ..ശരിയാണ്..അപ്പോള്‍ നിങ്ങള്‍ അവിടേക്ക് പോകുന്ന വിവരം ഒരാളും അറിഞ്ഞിട്ടില്ല..അല്ലെ?”

“ഇല്ല സര്‍..”

“ഒകെ..നിങ്ങള്‍ അവിടെ എത്തി അവനെ വിളിപ്പിക്കുന്നു. ബെയറര്‍ അവനെ കൊണ്ടുവരാനായി ലിഫ്റ്റില്‍ മുകളിലേക്ക് പോകുന്നു. തിരികെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ എത്തുന്നത് രാജീവിന് നാലാം നിലയില്‍ വച്ച് കുത്ത് ഏറ്റ ശേഷമാണു..ഇത് എങ്ങനെ സംഭവ്യമാണ്?” എസ് പി നെറ്റിയില്‍ വിരലോടിച്ച് സി ഐ യെയും എസ് ഐ യെയും നോക്കി ചോദിച്ചു.

“സര്‍..ഒരു സാധ്യത ഞാന്‍ പറയാം..എന്റെ ഒരു അനുമാനം ആണ്..” സി ഐ എസ് പിയെ നോക്കി തുടര്‍ന്നു:

“ബെയറര്‍ രാജീവിനെ വിളിക്കാന്‍ ചെല്ലുന്നു. താഴെ പോലീസ് താങ്കളെ തിരക്കുന്നു എന്ന് പറയുന്നു. ഈ സമയത്ത് കൊലയാളി ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്നിരിക്കണം. എന്റെ ഊഹം ശരിയാണ് എങ്കില്‍ രാജീവിനെ കൊലപ്പെടുത്തനായി അയാള്‍ മുന്‍കൂട്ടി അവിടെ പ്രവേശിച്ചിരുന്നിരിക്കണം. അവന്റെക.മ്പി.കു.ട്ടന്‍.നെ..റ്റ് ഓരോ നീക്കവും ശ്രദ്ധിച്ച് തൊട്ടടുത്ത് തന്നെ അജ്ഞാതനായ ആ കൊലയാളി ഉണ്ടായിരുന്നു. പോലീസ് രാജീവിനെ അറസ്റ്റ് ചെയ്‌താല്‍ അവന്‍ രക്ഷപെടും എന്ന് മനസിലാക്കിയ കൊലയാളി അവന്‍ താഴേക്ക് പോകുന്നു എന്നറിഞ്ഞ നിമിഷം തന്നെ മറ്റൊരു ലിഫ്റ്റില്‍ താഴെ എത്തി നാലാം നിലയില്‍ കാത്ത് നില്‍ക്കുന്നു..രണ്ടു ലിഫ്റ്റുകള്‍ ആണ് അവിടെ ഉള്ളത്..അല്ലെ വസീം?”

“അതെ സര്‍”

“നാലാം നിലയില്‍ ഇറങ്ങിയ കൊലയാളി ബട്ടന്‍ അമര്‍ത്തി മറ്റേ ലിഫ്റ്റ്‌ വരാന്‍ കാത്ത് നില്‍ക്കുന്നു..അതിന്റെ ഡോര്‍ തുറന്ന നിമിഷം അവന്‍ ഉള്ളില്‍ കയറി കൃത്യം നടത്തിയിട്ട് ഓടിക്കളയുന്നു…എന്ത് തോന്നുന്നു സര്‍?” സി ഐ എസ് പിയുടെ പ്രതികരണത്തിനായി നോക്കിക്കൊണ്ട് പറഞ്ഞു നിര്‍ത്തി.

“വളരെ ശരിയായ ഒരു അനുമാനമാണ്..അതാകാം സംഭവിച്ചത്…അങ്ങനെ ആണെങ്കില്‍ നമുക്ക് മറ്റേ ലിഫ്റ്റിന്റെ ക്യാമറ പരിശോധിക്കണം. ആ സമയത്ത് അതില്‍ ആരാണ് താഴേക്ക് പോയത് എന്നറിഞ്ഞാല്‍ കാര്യം ക്ലിയര്‍..എന്ത് പറയുന്നു വസീം?”

“അതെ സര്‍..അങ്ങനെ ചെയ്യാം”

“ഒപ്പം..അന്ന് ഡാന്‍സ് ഫ്ലോറില്‍ ഉണ്ടായിരുന്ന എല്ലാ ആളുകളുടെയും പേര് വിവരങ്ങള്‍ എനിക്ക് കിട്ടണം..ശങ്കര്‍ പറഞ്ഞ സാധ്യത തന്നെയാണ് എനിക്കും തോന്നുന്നത്. രാജീവിന് മുന്നേ മറ്റൊരാള്‍ താഴേക്ക് പോയിട്ടുള്ളതായി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അതും ചോദിച്ചറിയണം..” എസ് പി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ഷുവര്‍ സര്‍” വസീം പറഞ്ഞു. അയാളും സി ഐയും എഴുന്നേറ്റു.

“പിന്നെ..റോയിയും ശിവനും ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എത്തിയില്ല എങ്കില്‍, അവന്മാരെ തിരഞ്ഞു കണ്ടുപിടിക്കണം. വേണ്ടിവന്നാല്‍ ഒരു ലുക്കൌട്ട് നോട്ടീസ് ഇടുക” എസ് പി തൊപ്പി തലയില്‍ വച്ചിട്ട് ഇരുവരോടുമായി പറഞ്ഞു.

“ഷുവര്‍ സര്‍”

സി ഐയും എസ് ഐയും സല്യൂട്ട് നല്‍കി. എസ് പി പുറത്തേക്ക് ഇറങ്ങി. അദ്ദേഹം കാറില്‍ കയറി സ്റ്റേഷന്‍ വളപ്പ് വിട്ടു പോകുന്നത് അവര്‍ നോക്കി നിന്നു.

“വസീം..നിങ്ങള്‍ ഉടന്‍ തന്നെ ഹോട്ടലില്‍ എത്തി രണ്ടാമത്തെ ലിഫ്റ്റിന്റെ ക്യാമറ പരിശോധിക്കുക. ഒപ്പം അന്ന് ആ ഹോട്ടലില്‍ താമസിച്ചിരുന്നവരുടെയും ഒപ്പം ഡാന്‍സ് ഫ്ലോറില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വന്നിരുന്നവരുടെയും പേര് വിവരങ്ങളും ശേഖരിക്കുക…” സി ഐ വസീമിന് നിര്‍ദ്ദേശം നല്‍കി.

“ശരി സര്‍..ഞാനുടന്‍ പോകാം..”

“തനിക്ക് അറിയാമല്ലോ..എസ് പിക്ക് ഈ കേസില്‍ പ്രത്യേക താല്‍പര്യം ഉണ്ട്.സ്വന്തം സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ടിരിക്കുന്നത്..അതുകൊണ്ട് എത്രയും വേഗം നമുക്ക് പ്രതിയെ പിടികൂടണം..”

“ഉറപ്പായും സര്‍..”

“ശരി..എന്നാല്‍ നിങ്ങള്‍ പൊയ്ക്കോ”

വസീം സല്യൂട്ട് നല്‍കി പുറത്തേക്ക് ഇറങ്ങി.

ഹോട്ടല്‍ എമ്പയറിന്റെ മാനേജരുടെ മുറിയില്‍ വസീം ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഡാന്‍സ് ഫ്ലോറിലെ ചിത്രങ്ങള്‍ അവ്യക്തമാണ്. ഒരാളുടെ പോലും മുഖം വ്യക്തമല്ല. രാജീവ് ലിഫ്റ്റില്‍ കയറിയ സമയത്തിനു തൊട്ടുമുന്‍പ് രണ്ടാമത്തെ ലിഫ്റ്റില്‍ ഡാന്‍സ് ഫ്ലോറില്‍ നിന്നും ഒരാള്‍ കയറുന്നത് വസീം കണ്ടു. അയാളുടെ രക്തയോട്ടം വര്‍ദ്ധിച്ചു. ലിഫ്റ്റിലേക്ക് കയറിയ ആള്‍ തലയില്‍ ഒരു തൊപ്പി ധരിച്ചിരുന്നു. അയാള്‍ വസ്ത്രത്തിന്റെ ഉള്ളില്‍ നിന്നും ഒരു കോട്ട് വലിച്ചൂരി ധരിക്കുന്നത് വസീം ഞെട്ടലോടെ കണ്ടു. അയാളുടെ മുഖം ക്യാമറയില്‍ പതിഞ്ഞിരുന്നില്ല. കനംകുറഞ്ഞ പ്ലാസ്റ്റിക്ക് പോലെയുള്ള ഏതോ വസ്തു കൊണ്ട് ഉണ്ടാക്കിയ തീരെ ചെറുതായി മടക്കി വയ്ക്കാന്‍ സാധിക്കുന്ന കോട്ടാണ് അതെന്ന് വസീമിന് മനസിലായി. പോക്കറ്റില്‍ നിന്നും കൈലേസ് പോലെ ലേശം നീളമുള്ള ഒരു തുണിയെടുത്ത് അയാള്‍ മുഖം മറയ്ക്കുന്നതും വസീം കണ്ടു. അയാളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി ശങ്കര്‍ സാറിന്റെ അനുമാനം കിറുകൃത്യം ആണ്. മുഖം മറച്ച ശേഷം അയാള്‍ ക്യാമറയിലേക്ക് നോക്കി കൈ വീശി കാണിക്കുന്നത് കൂടി കണ്ടപ്പോള്‍ വസീമിന്റെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. തുടര്‍ന്ന് അയാള്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ചെറിയ ഒരു സാധനം എടുത്ത് ഏതോ ഒരു ബട്ടന്‍ അമര്‍ത്തിയപ്പോള്‍ അതൊരു നീളമുള്ള കത്തിയായി രൂപപ്പെടുന്നത് വസീം കണ്ടു. ലിഫ്റ്റ്‌ നാലാം നിലയില്‍ എത്തിയപ്പോള്‍ അയാള്‍ പുറത്തിറങ്ങി. വസീം വീണ്ടും വീണ്ടും ആ ദൃശ്യങ്ങള്‍ പരിശോധിച്ചു. ഡാന്‍സ് ഫ്ലോറില്‍ നിന്നും ആ സമയത്ത് ലിഫ്റ്റിന്റെ അരികിലേക്ക് പോയവരെ തിരിച്ചറിയാന്‍ നോക്കിയെങ്കിലും ഒന്നും സ്പഷ്ടമായിരുന്നില്ല.
വസീം വീണ്ടും രണ്ടാം ലിഫ്റ്റിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു. പിന്നീട് അയാള്‍ രാജീവിന്റെ ലിഫ്റ്റ്‌ നാലാം നിലയില്‍ നില്‍ക്കുന്നതും വാതില്‍ തുറന്ന സമയത്ത് അയാള്‍ കത്തി കുത്തി ഇറക്കുന്നതും ഒരിക്കല്‍ക്കൂടി നോക്കി. കുത്തിയ ആള്‍ക്ക് രാജീവിന്റെ അത്ര ഉയരമില്ല എന്നും ഒതുങ്ങിയ ശരീരഘടന ആണ് എന്നും വസീമിന് തോന്നി. പക്ഷെ വലിയ കോട്ട് അയാളുടെ ശരീര ഘടന വ്യക്തമായി മനസിലാക്കാന്‍ സഹായിച്ചില്ല.

“ഈ ദൃശ്യങ്ങള്‍ ഒരു പെന്‍ ഡ്രൈവില്‍ ആക്കി എനിക്ക് നല്‍കണം…ഒപ്പം എനിക്ക് നാലാം നില ഒന്ന് പരിശോധിക്കണം..ആ ഫ്ലോറില്‍ താമസിച്ചിരുന്നവരുടെ വിവരങ്ങള്‍ വേഗം എത്തിക്കൂ..”

മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ട് വസീം പുറത്തിറങ്ങി. അവിടെ കാത്ത് നിന്നിരുന്ന പോലീസുകാരുടെ ഒപ്പം അയാള്‍ നേരെ നാലാമത്തെ ഫ്ലോറില്‍ എത്തി ലിഫ്റ്റ്‌ പരിശോധിച്ചു. രാജീവ് കൊല്ലപ്പെട്ട ലിഫ്റ്റ്‌ പോലീസ് സീല്‍ ചെയ്തിരിക്കുകയായിരുന്നു. വസീം ലിഫ്റ്റില്‍ കയറി നോക്കിയ ശേഷം ഇടനാഴിയിലേക്ക് ഇറങ്ങി. താഴേക്കും മുകളിലേക്കും പോകാനുള്ള പടികള്‍ ഇടനാഴിയുടെ മറുഭാഗത്താണ്. അയാള്‍ നേരെ നടന്ന് ആ ഫ്ലോര്‍ മൊത്തത്തില്‍ പരിശോധിച്ചു.

“സര്‍..ഇതാണ് ഈ ഫ്ലോറില്‍ താമസിക്കുന്നവരുടെ ലിസ്റ്റ്” ഹോട്ടല്‍ മാനേജര്‍ ലിസ്റ്റുമായി വസീമിന്റെ അരികിലെത്തി.

“ഓക്കേ..ഗുഡ്..” അതു വാങ്ങി ഓടിച്ചു നോക്കിക്കൊണ്ട് വസീം പറഞ്ഞു.

“ലുക്ക്..ഇവിടെ ഇന്നലെ താമസിച്ചിരുന്ന എല്ലാ ആളുകളുടെയും ഐഡിയുടെ കോപ്പി വാങ്ങണം..ഐഡി ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും വാങ്ങണം..ഒപ്പം ന്യൂ ഇയര്‍ ആഘോഷിക്കാനായി വന്ന എല്ലാവരുടെയും പേര് വിവരങ്ങള്‍ കൂടി എത്രയും വേഗം ഉണ്ടാക്കി എനിക്ക് നല്‍കണം…പ്രതിയെ പിടികൂടുന്നത് വരെ നിങ്ങളുടെ സഹകരണം ഞങ്ങള്‍ക്ക് ആവശ്യമാണ്..”

“ഉറപ്പായും സര്‍..ഞങ്ങള്‍ക്കും പ്രതിയെ കിട്ടേണ്ടത് അത്യാവശ്യമാണ് സര്‍..ഈ ഒരു സംഭവത്തോടെ ഹോട്ടലിന്റെ ഇമേജ് നഷ്ടമായിരിക്കുകയാണ്….”

“ഡോണ്ട് വറി..പ്രതിയെ എത്രയും വേഗം ഞങ്ങള്‍ പിടികൂടിയിരിക്കും”

“സര്‍..ഒന്നിങ്ങു വന്നെ” അഞ്ചാം നിലയിലെ പടികളില്‍ നിന്നും ഇറങ്ങി വന്ന ഒരു പോലീസുകാരന്‍ പറഞ്ഞു.

“എന്താ…” വസീം വേഗം അയാളുടെ ഒപ്പം ചെന്നു.

“വരൂ സര്‍…..” അയാള്‍ വരാന്തയുടെ ഒരു മൂലയ്ക്ക് പൊതുവായി ഉപയോഗിക്കാന്‍ ഉണ്ടാക്കിയിരുന്ന ബാത്ത് റൂമിന്റെ ഉള്ളിലേക്ക് വസീമിനെ നയിച്ചു.

“ഇത് കണ്ടോ സര്‍..” അയാള്‍ കണ്ണാടിയുടെ താഴെ വാഷ് ബേസിന്റെ അടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു. വസീം അടുത്തേക്ക് ചെന്നു നോക്കി.

“അതെടുക്കൂ..” വസീം അയാളോട് പറഞ്ഞു. അയാള്‍ അത് എടുത്ത് വസീമിന് നല്‍കി. വസീം നോക്കി. ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന കോട്ടും അതിന്റെ ഉള്ളില്‍ ഒരു തൊപ്പിയും. വസീമിന്റെ സിരകള്‍ തുടിച്ചു.

“യെസ്..ഇത് ആ കൊലയാളി ധരിച്ചിരുന്ന കോട്ടും തൊപ്പിയുമാണ്‌…നമുക്കുടന്‍ ഡോഗ് സ്ക്വാഡിനെ ഇവിടെ എത്തിക്കണം..ഉടന്‍…” അയാള്‍ പറഞ്ഞു.

പോലീസ് നായ സ്ഥലത്തെത്തി മണം പിടിച്ചു. അത് ആ വസ്ത്രത്തില്‍ നിന്നും ഗന്ധം പിടിച്ച ശേഷം നേരെ ചവിട്ടുപടികളിലൂടെ മുകളിലേക്ക് ഓടിക്കയറി; പിന്നാലെ പോലീസുകാരും മറ്റുള്ളവരും. അവിടെ, ആറാം നിലയില്‍ ലിഫ്റ്റിന്റെ അരികില്‍ എത്തിയിട്ട് നായ അതില്‍ മുഖം ഉരുമ്മി അല്‍പനേരം നിന്നു. പിന്നെ എങ്ങും പോകാതെ ചുറ്റിത്തിരിഞ്ഞു.

“സര്‍..പ്രതി പടികള്‍ കയറി വന്ന് ഈ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയിക്കാണും..അതായത് തിരികെ ഡാന്‍സ് ഫ്ലോറിലേക്ക്..അതല്ലെങ്കില്‍ അയാളുടെ മുറിയിലേക്ക്..” നായയുമായി വന്ന ടീമിന്റെ ലീഡര്‍ പറഞ്ഞു. വസീം മൂളി.

“ലിഫ്റ്റില്‍ പലര്‍ കയറിയതാണ്.അതുകൊണ്ട് അതിന്റെ ഉള്ളില്‍ ഇതിനെ കയറ്റിയത്കൊണ്ട് ഗുണമുണ്ടോ?”

“ഇല്ല സര്‍..ആ സമയത്ത് ഈ ലിഫ്റ്റില്‍ കയറിയത് ആരാണെന്ന് മനസിലാക്കാന്‍ സാധിച്ചാല്‍ മതി..സാറ് ഇതിന്റെ ക്യാമറ ഒന്നുകൂടി പരിശോധിച്ച് നോക്ക്..” അയാള്‍ പറഞ്ഞു.

“ഒകെ..നിങ്ങള്‍ വെയിറ്റ് ചെയ്യ്‌..ഞാന്‍ ക്യാമറാ ദൃശ്യം ഒന്ന് പരിശോധിച്ചിട്ട്‌ വരാം..”

വസീം വീണ്ടും ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. രാജീവിനെ അയാള്‍ താഴേക്ക് വിളിപ്പിച്ച സമയം മുതല്‍ രണ്ടു ലിഫ്റ്റുകളിലും കയറിയ ആളുകളെ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. രണ്ടോ മൂന്നോ തവണ മാത്രമാണ് ലിഫ്റ്റ്‌ ആ സമയത്ത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് വസീം മനസിലാക്കി. രണ്ടാമത്തെ ലിഫ്റ്റ്‌ താഴെ നിന്നും ആറാം നിലയില്‍ എത്തി നില്‍ക്കുന്നതും തലമൂടിക്കൊണ്ട് ഒരാള്‍ അതില്‍ കയറുന്നതും വസീം കണ്ടു. ആളിന്റെ മുഖമോ ശരീരഘടനയോ മനസിലാക്കാന്‍ ആ വീഡിയോയില്‍ നിന്നും അയാള്‍ക്ക് കഴിഞ്ഞില്ല. ലിഫ്റ്റ്‌ ഏഴാം നിലയില്‍ എത്തിയപ്പോള്‍ അയാള്‍ അതില്‍ നിന്നും ഇറങ്ങിപ്പോകുന്നത് വസീം കണ്ടു. വെറും ഒരു നില കയറാന്‍ അയാള്‍ എന്തിനാണ് ലിഫ്റ്റ്‌ ഉപയോഗിച്ചത് എന്ന് വസീം ചിന്തിച്ചു. ഏഴാം നിലയിലെ കോറിഡോറിലെ ക്യാമറയില്‍ അയാളുടെ ചിത്രം വളരെ അവ്യക്തമായാണ് കിട്ടിയത്. തലയും ശരീരത്തിന്റെ പകുതിയും മൂടിയിരുന്ന കറുത്ത തുണി കാരണം ദൃശ്യം വ്യക്തത ഉള്ളതായിരുന്നില്ല. എങ്കിലും ഒരു ജീന്‍സ് ആണ് അയാള്‍ ധരിച്ചിരുന്നത് എന്ന് വസീമിന് തോന്നി. അയാള്‍ ലിഫ്റ്റില്‍ നിന്നും പടികളുടെ സമീപമെത്തി അപ്രത്യക്ഷനായി. പടികളുടെ ഭാഗത്ത് ക്യാമറ ഇല്ലാത്തതിനാല്‍ അയാള്‍ എവിടേക്കാണ് പോയതെന്ന് വ്യക്തമായിരുന്നില്ല.

വസീം ഒരിക്കല്‍ക്കൂടി അത് നോക്കിയ ശേഷം അതിന്റെ പകര്‍പ്പ് എടുത്ത് നല്‍കാന്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒപ്പം അന്നത്തെ സന്ധ്യയ്ക്ക് ശേഷമുള്ള എല്ലാ ക്യാമറകളുടെയും വീഡിയോകള്‍ പോലീസിനു കൈമാറാനും നിര്‍ദ്ദേശിച്ചു. ചിത്രങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതിനാല്‍, സംഗതി ഏതെങ്കിലും ഐ ടി പ്രൊഫഷനലിനെക്കൊണ്ട് വീഡിയോ എഡിറ്ററില്‍ ഇട്ട് വ്യക്തമാക്കാന്‍ ശ്രമിക്കാം എന്ന് തീരുമാനിച്ചിട്ട് അയാള്‍ വീണ്ടും താഴെയെത്തി.
“ഒകെ..നിങ്ങള്‍ പൊയ്ക്കോളൂ…താങ്ക്സ്” വസീം ഡോഗ് സ്ക്വാഡ് ലീഡറോട് പറഞ്ഞു.

“ശരി സര്‍..” അയാള്‍ വസീമിന് സല്യൂട്ട് നല്‍കിയിട്ട് നായയും ഒപ്പമുള്ള പോലീസുകാരുമൊത്ത് ലിഫ്റ്റില്‍ കയറി താഴേക്ക് പോയി.

ഹോട്ടല്‍ മാനേജര്‍ ആകാംക്ഷയോടെ വസീമിന്റെ മുഖത്തേക്ക് നോക്കി.

“ന്യൂ ഇയര്‍ നൈറ്റ് ആയിരുന്നതിനാല്‍, മിക്ക മുറികളിലും ആളുകള്‍ ഉണ്ടായിരുന്നില്ല. പലരും ഡാന്‍സ് ഫ്ലോറിലും മറ്റുള്ളവര്‍ പുറത്തുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കനുമായി പോയിരിക്കുകയായിരുന്നു. അതുകൊണ്ടാണ് കൊലയാളി ഈ ഫ്ലോറുകളില്‍ ഒക്കെ സഞ്ചരിച്ചിട്ടും ഒരാള്‍ പോലും അവിടെ ഉണ്ടാകാതിരുന്നത്. ആരെങ്കിലും അയാള്‍ക്ക് എതിരെ വന്നിരുന്നു എങ്കില്‍ ഒരു പക്ഷെ നമുക്കൊരു ലീഡ് കിട്ടിയേനെ. ഇനി അടുത്ത പടി അന്ന് ഡാന്‍സ് ഫ്ലോറില്‍ വന്ന ആളുകളുടെ ലിസ്റ്റ് പരിശോധിക്കുക എന്നതാണ്. ഒപ്പം ചിലരെ ചോദ്യം ചെയ്യാനും ഉണ്ട്. നിങ്ങള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എത്രയും വേഗം റെഡി ആക്കി എന്നെ ഏല്‍പ്പിക്കണം. അതായത് എല്ലാ ക്യാമറകളും അന്ന് സന്ധ്യമുതല്‍ ഉള്ള എല്ലാ വീഡിയോകളും ഒപ്പം മൊത്തം ഗസ്റ്റുകളുടെയും പൂര്‍ണ്ണ വിവരങ്ങളും…” വസീം അയാളോട് പറഞ്ഞു.

“ഇന്ന് തന്നെ എത്തിക്കാന്‍ നോക്കാം സര്‍. നടന്നില്ലെങ്കില്‍ നാളെ ഉച്ചയ്ക്ക് മുന്‍പേ എല്ലാം ഞാന്‍ ഉറപ്പായും സ്റ്റേഷനില്‍ എത്തിച്ചു തരാം” അയാള്‍ പറഞ്ഞു.

“ഫൈന്‍..അപ്പോള്‍ ഞങ്ങള്‍ പോകുന്നു. ഈ കൊലപാതകത്തിന്റെ അന്വേഷണത്തിന് സഹായകരമാകുന്ന എന്തെങ്കിലും ഇന്‍ഫര്‍മേഷന്‍ ലഭിച്ചാല്‍ എന്നെ അറിയിക്കണം. നിങ്ങള്‍ക്ക് തോന്നുന്ന എന്ത് സംശയവും എന്നെ അറിയിക്കണം. നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ ഒരു അന്വേഷണം നടത്തുന്നതും നല്ലതാണ്..” പോകുന്നതിനു മുന്പായി വസീം പറഞ്ഞു.

“ഷുവര്‍ സര്‍..ഇതിപ്പോള്‍ ഞങ്ങളുടെ കൂടി ആവശ്യം ആണല്ലോ സര്‍..സാറിന് എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും”

“ഓക്കേ..സീ യു..”

വസീം പോലീസുകാര്‍ക്ക് ഒപ്പം ലിഫ്റ്റില്‍ കയറി താഴേക്ക് പോയി.

രാജീവിന്റെ ശവദാഹമാണ്‌ പുതുവത്സര ദിനത്തില്‍ പരമേശ്വരന്‍ മുതലാളിയുടെ വീട്ടുവളപ്പില്‍ നടന്ന ആദ്യ ചടങ്ങ്. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ അവനെ ദഹിപ്പിച്ചു. വലിയ ഒരു ജനക്കൂട്ടം അവന്റെ സംസ്കാരത്തിന് സന്നിഹിതരായിരുന്നു. രാഷ്ട്രീയ നേതാക്കളും വന്‍ ബിസിനസുകാരും സിനിമാ മേഖലകളില്‍ നിന്നുള്ളവരും ഒക്കെയായി ഒരു വന്‍ ജനാവലി തന്നെ ഉണ്ടായിരുന്നു അന്ന് അവിടെ. എല്ലാം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയപ്പോള്‍ വീട്ടില്‍ പരമേശ്വരന്‍ മുതലാളിയും ഭാര്യയും മൂത്ത മകന്‍ രാജും മകള്‍ രമ്യയും പിന്നെ വളരെ അടുത്ത ചില ബന്ധുക്കളും മാത്രമായി ബാക്കി. എസ് പി സുരേഷ് വര്‍മ്മയും രാവിലെ സ്റ്റേഷനില്‍ നിന്നും വന്ന സമയം മുതല്‍ അവിടെയുണ്ടായിരുന്നു.

ശ്മശാനമൂകമായ അന്തരീക്ഷം തളംകെട്ടി നിന്നിരുന്ന ആ വീടിന്റെ ഗേറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കോര്‍പിയോയില്‍ രാജീവിന്റെ സന്തത സഹചാരി ആയിരുന്ന ഷാഫിയും അവന്റെ ചില ഗുണ്ടകളും ഇരിപ്പുണ്ടായിരുന്നു. ആരും ആരോടും ഒന്നും ഉരിയാടിയില്ല. സുരേഷ് വര്‍മ്മ മുറിക്കുള്ളില്‍ തല കുമ്പിട്ടിരിക്കുകയായിരുന്ന പരമേശ്വരന്‍ മുതലാളിയുടെ അടുത്തെത്തി.

“അളിയാ..ചിലത് സംസാരിക്കാനുണ്ട്..പക്ഷെ ഇന്ന് വേണ്ട..നാളെ ആകട്ടെ..അളിയന്‍ എന്തെങ്കിലും അല്‍പ്പം ആഹാരം വാങ്ങി കഴിച്ചിട്ട് കിടന്നോ….ഞാന്‍ നാളെ രാവിലെ എത്താം..അവളും കുട്ടികളും ഇവിടെത്തന്നെ കാണും..” വര്‍മ്മ പറഞ്ഞു.

പരമേശ്വരന്‍ മുതലാളി ഹൃദയം തകര്‍ന്നവനെപ്പോലെ അയാളെ നോക്കി. ആ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി.

“എന്നാലും എന്റെ മോന്‍..എന്റെ പൊന്നുമോന്‍ നമ്മളെ വിട്ടുപോയല്ലോ അളിയാ…..” പരമേശ്വരന്‍ വിതുമ്പി. വര്‍മ്മ അല്‍പനേരം അയാളെ നോക്കിനിന്ന ശേഷം മെല്ലെ തോളില്‍ തട്ടിയിട്ടു പുറത്തിറങ്ങി. അയാള്‍ നേരെ രാജിന്റെ സമീപം എത്തി. അവന്‍ അമ്മ കമലമ്മയുടെ മുറിയില്‍ അവരുടെ കട്ടിലില്‍ ഒപ്പം ഇരിക്കുകയായിരുന്നു. കമലമ്മ ഏങ്ങലടിച്ചുകൊണ്ട് കട്ടിലില്‍ പുറം തിരിഞ്ഞു കിടക്കുന്നത് വര്‍മ്മ കണ്ടു.

“മോനെ..അമ്മയെ നോക്കിക്കോണം. ഒപ്പം അച്ഛനും അമ്മയും നിങ്ങളും രാവിലെ മുതല്‍ പട്ടിണിയാണ്..എന്തെങ്കിലും അല്പം ആഹാരം കഴിക്കണം..ഞാന്‍ രാവിലെ എത്താം…” അയാള്‍ പറഞ്ഞു.

“എന്തായി അങ്കിള്‍ അന്വേഷണം..വല്ല തുമ്പും?” രാജ് ചോദിച്ചു.

“ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്..അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു…നമുക്ക് നാളെ വിശദമായി ചര്‍ച്ച ചെയ്യാം..” എസ് പി പറഞ്ഞു. രാജ് തലയാട്ടി.

അയാള്‍ അവന്റെ തോളിലും തട്ടിയിട്ടു നേരെ രമ്യയുടെ മുറിയില്‍ എത്തി. കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്ന അവളുടെ സമീപം അയാളുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റു. വര്‍മ്മ കട്ടിലില്‍ ഇരുന്നു രമ്യയുടെ പുറം തടവി.

“മോളെ..എഴുന്നേറ്റ് മുഖം കഴുകി അല്പം ആഹാരം കഴിക്ക്…” അയാള്‍ പറഞ്ഞു. രമ്യ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അയാളെ നോക്കി. ആ കണ്ണുകളില്‍ ദുഖത്തെക്കാള്‍ അധികമായി പകയുടെ കനലുകള്‍ എരിയുന്നത് വര്‍മ്മ കണ്ടു.

“അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ കൊലയാളി..അവനെ തിരിച്ചറിഞ്ഞോ?” അവള്‍ ചോദിച്ചു.

“ഇല്ല മോളെ..അന്വേഷണം നടക്കുന്നു..എങ്കിലും ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്…”

“എന്ത് ലീഡ്..പറ അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ ഘാതകന്‍..ആരായാലും അവനെ നിയമത്തിനു നല്‍കരുതങ്കിള്‍..അവനെ ഞങ്ങള്‍ക്ക് നല്‍കണം…പച്ചയ്ക്ക് കത്തിക്കണം എനിക്കവനെ..” അവള്‍ പകയോടെ പല്ലുകള്‍ ഞെരിച്ചു.

“കൂള്‍ ഡൌണ്‍ മോളൂ..അങ്കിള്‍ നാളെ വരാം..മോള്‍ എഴുന്നേറ്റ് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്ക്..”

അയാള്‍ മെല്ലെ എഴുന്നേറ്റു.

“എടി ഞാന്‍ വീട്ടില്‍ പോകുന്നു..രാവിലെ എത്താം..” അയാള്‍ ഭാര്യയോട്‌ പറഞ്ഞു. പിന്നെ മെല്ലെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി.

“ഷാഫി..നാളെ നീ സ്റ്റേഷനില്‍ എത്തണം..ചിലത് ചോദിച്ചറിയാന്‍ ആണ്..” പുറത്ത് കാത്തിരുന്ന ഷാഫിയോട് എസ് പി പറഞ്ഞു.

“എത്താം സര്‍…”

“ശരി..രാവിലെ കൃത്യം എട്ടര..”

“സര്‍”

എസ് പിയുടെ വണ്ടി കണ്ണില്‍ നിന്നും മറയുന്നത് ഷാഫി നോക്കി നിന്നു. അവന്‍ തന്റെ സുഹൃത്തുക്കള്‍ ഇരുന്നിരുന്ന വണ്ടിയുടെ അരികിലേക്ക് ചെന്ന് രഹസ്യമായി അവന്മാര്‍ ഒഴിച്ചു നല്‍കിയ മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചു.
“വാടാ..നമുക്ക് ഇപ്പോള്‍ പോകാം..വണ്ടി എടുക്ക്” വണ്ടിയുടെ ഉള്ളില്‍ കയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു. വണ്ടി മുന്‍പോട്ടു നീങ്ങി.

പകല്‍ സന്ധ്യയ്ക്ക് വഴിമാറി.

നേരം ഇരുണ്ടു തുടങ്ങിയ ആ സമയത്ത് പ്രധാന നിരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന അനേക വാഹങ്ങളുടെ ഇടയില്‍ വസീമിന്റെ ഐ 20-യും ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആയിരുന്ന അയാളുടെ തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്നത് സിവില്‍ ഓഫീസര്‍ രേണു ആയിരുന്നു. രണ്ടുപേരും മഫ്തിയില്‍ എവിടേക്കോ ഉള്ള യാത്രയിലാണ്. വസീം ഒരു ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്നപ്പോള്‍ രേണുവിന്റെ വേഷം ചുരിദാര്‍ ആയിരുന്നു.

“രേണു..അവരവിടെ താമസിക്കുന്നതില്‍ അയല്‍ക്കാര്‍ക്ക് വല്ല സംശയവും ഉണ്ടാകാന്‍ ഇടയുണ്ടോ?” വസീം ഒരു കാറിനെ മറികടക്കുന്നതിനിടെ ചോദിച്ചു.

“എന്തിന് സംശയിക്കണം? എന്റെ വീട് എനിക്ക് വാടകയ്ക്ക് നല്‍കിക്കൂടെ? രണ്ടു ചെറുപ്പക്കാര്‍ അവിടെ തനിച്ചു താമസിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞു ഞാന്‍ തനിയെ ചെല്ലുന്നത് നാട്ടുകാര്‍ക്ക് സംശയം ഉണ്ടാക്കിയേക്കാം എന്ന് കരുതിയത്‌ കൊണ്ടാണ് സാറ് കൂടി എന്റെ ഒപ്പം വരാന്‍ ഞാന്‍ പറഞ്ഞത്..” രേണു പറഞ്ഞു.

“എന്റെ രേണു..എന്നെ സ്റ്റേഷനില്‍ വച്ചു മാത്രം സാറാക്കിയാല്‍ മതി..ഒന്നുകില്‍ വസീം..അല്ലെങ്കില്‍ ഇക്ക..അങ്ങനെ വല്ലോം വിളി..ഇതൊരുമാതിരി…” വസീം ചെറു ചിരിയോടെ പറഞ്ഞു.

“പേടിയാണ് സര്‍ എനിക്ക്..അറിയാതെ സ്റ്റേഷനില്‍ വച്ച് വായില്‍ ഇക്കയെന്നോ മറ്റോ വന്നാല്‍ കുടുങ്ങിയില്ലേ..ഒപ്പമുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് അതുമതി കഥകള്‍ മെനയാന്‍..ഇപ്പോള്‍ത്തന്നെ സാറിനു എന്നോട് എന്തോ മമത കൂടുതലുണ്ട് എന്നൊരു കുശുകുശുപ്പ് സ്റ്റേഷനില്‍ ഉണ്ട്..” രേണു അയാളെ നോക്കി പറഞ്ഞു.

“അത് സാരമില്ല..രേണുവിനെപ്പോലെ അതിസുന്ദരിയായ ഒരു പെണ്ണിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ ഏതൊരു ആണും നിരീക്ഷിച്ചു പോകും..അത് കള..അപ്പൊ ഞാന്‍ പറഞ്ഞുവന്നത്…ഞാനിപ്പോള്‍ രേണുവിന്റെ കൂടെ വരുന്നത് ഒരു കമ്പനി തരാനല്ല..ഇത് അവന്മാരെ അനൌദ്യോകിമായി ഒന്ന് ചോദ്യം ചെയ്യാനാണ്. അവന്മാര്‍ക്ക് ഇതില്‍ പങ്കു കാണില്ല എന്നുറപ്പുണ്ടെങ്കിലും, നമ്മള്‍ ഒരു പഴുതും വിട്ടുകൂടാ..പ്രത്യേകിച്ച് എസ് പിയെ വിഡ്ഢിയാക്കിക്കൊണ്ട് നമ്മള്‍ കളിക്കുന്ന കളിയാണ് ഇത്..നാളെ ഒരു ശതമാനം ചാന്‍സ് എങ്കിലും ഇവര്‍ക്ക് എതിരെ വന്നാല്‍, അത് നമ്മുടെ ജോലിയേക്കാള്‍ സ്വമനസാക്ഷിയെ ബാധിക്കും”

“സാറ് അവരെ സംശയിക്കുന്നുണ്ടോ?”

“നെവര്‍..കാരണം പലതാണ്. അതില്‍ ഒന്നാമത്തേത് അതുപോലെ ഒരു ഹോട്ടലില്‍ ഒരു ദിവസം പോലും കയറാനുള്ള ശേഷി അവര്‍ക്കില്ല എന്നതാണ്. രണ്ട്, വാടകയ്ക്ക് ഒരു കൊലയാളിയെ നിയോഗിച്ച് രാജീവിനെപ്പോലെ സ്വാധീനമുള്ള ഒരു വമ്പനെ കൊല്ലാനുള്ള ശേഷിയോ കഴിവോ അവര്‍ക്കില്ല..എല്ലാറ്റിലും ഉപരി സമാധാനമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന നല്ല രണ്ടു ചെറുപ്പക്കാര്‍ ആണ് അവര്‍..അവന്മാര്‍ക്ക് രാഷ്ട്രീയം പോലുമില്ല..ഞാന്‍ അവരെക്കുറിച്ച് നന്നായി തിരക്കി അറിഞ്ഞിട്ടുള്ളതാണ്..”

“അതെ സര്‍..എന്നോട് ജോണേട്ടനും റോയിയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്..വളരെ നല്ല ആളുകള്‍ ആണ് അവര്‍. ശിവന്റെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയില്ല..പക്ഷെ അവന്‍ പാവമാണ്..”

“എനിവേ..നമ്മള്‍ ചെയ്യുന്നത് ഔദ്യോഗികമായി ശരിയല്ലെങ്കിലും മനുഷ്യത്വപരമായി ശരിയാണ് എന്ന ബോധ്യമാണ് അവന്മാരെ തല്ക്കാലം മാറ്റി നിര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ച ഘടകം..ഒരു കേസ് അവര്‍ക്കെതിരെ വന്നാല്‍, അത് അവരുടെ ഭാവിയെ ബാധിക്കും. അതുകൊണ്ട് ഈ കൊലപാതകത്തിലെ പ്രതിയെ ഏറ്റവും വേഗം തന്നെ കണ്ടു പിടിക്കേണ്ടതുണ്ട്..”

“അതെ സര്‍..”

വണ്ടി പ്രധാന നിരത്ത് കഴിഞ്ഞ് മീനച്ചിലാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ മുന്‍പോട്ടു നീങ്ങി. സൂര്യന്‍ മറഞ്ഞ് ഇരുള്‍ ഭൂമിയെ പൂര്‍ണ്ണമായി വിഴുങ്ങിക്കഴിഞ്ഞിരുന്നു. അവിടവിടെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചം മാത്രമേ ആ ഗ്രാമീണ വഴിയില്‍ ഉണ്ടായിരുന്നുള്ളൂ. ഒപ്പം ഇടയ്ക്കിടെ കടന്നുപോകുന്ന വാഹങ്ങളുടെ പ്രകാശവും.

“ദാ..ആ വഴിയെ ഇടത്തോട്ടു പോകണം സര്‍..” അല്പം മുന്‍പിലേക്ക് വിരല്‍ ചൂണ്ടി രേണു പറഞ്ഞു. വസീം അവള്‍ പറഞ്ഞ വഴിയെ വണ്ടി തിരിച്ചു.

“ആഹാ..വെറുതെയല്ല രേണു അവിടെ വന്നു താമസിക്കുന്നത്..ഈ റോഡില്‍ ഒരു ഇലക്ട്രിക് പോസ്റ്റ്‌ പോലും ഇല്ലല്ലോടോ?”

“ഉണ്ട് സര്‍..പക്ഷെ ലൈറ്റ് ഇല്ല..നമ്മുടെ നാടല്ലെ..അങ്ങനെയൊക്കെയാണ്..”

“എന്നാലും മനോഹരമായ സ്ഥലം..തന്നെപ്പോലെതന്നെ”

വസീം ചെറുചിരിയോടെ പറഞ്ഞു. രേണുവിന്റെ മുഖം തുടുത്തു. താന്‍ സുന്ദരിയാണ്‌ എന്നവള്‍ക്ക് നന്നായി അറിയാമായിരുന്നു. അത് പക്ഷെ താന്‍ ഉള്ളിന്റെയുള്ളില്‍ പ്രണയിക്കുന്ന വസീം സാറിന്റെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം. നാണിച്ച് തുടുത്ത് അവള്‍ വിരല്‍ കടിച്ചു.

“സര്‍..ഇനി കാണുന്ന വഴിയെ വലത്തോട്ടു തിരിയണം..അത് വീട്ടിലേക്കുള്ള വഴിയാണ്..”

അവള്‍ പറഞ്ഞു. വസീം ആ വഴിയിലൂടെ വണ്ടി തിരിച്ച് ആ വലിയ വീടിന്റെ കോമ്പൌണ്ടില്‍ എത്തി നിന്നു. പൂമുഖത്ത് ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നു. വണ്ടിയില്‍ നിന്നും വസീമും രേണുവും ഇറങ്ങി. പുറത്ത് വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ശിവനും റോയിയും വേഗം ചെന്നു വാതില്‍ തുറന്നു. രേണുവോ വസീമോ എത്തും എന്നവര്‍ക്ക് അറിയാമായിരുന്നു.

വസീം രേണുവിന്റെ വീട് മൊത്തത്തില്‍ ഒന്ന്‍ നോക്കി. പഴയ രീതിയിലുള്ള ഓടിട്ട വീടാണ്. വലിയ വരാന്തയും തടി കൊണ്ടുള്ള ജനാലകളും. സാമാന്യം നല്ല വലിപ്പമുള്ള ഒരു വീടായിരുന്നു അത്. ശിവനും റോയിയും അവരെ കണ്ടു കൈകൂപ്പി.

“വരൂ സര്‍…” റോയി വിളിച്ചു.

“ഓ..ഇപ്പൊ നിങ്ങളാണല്ലോ വീട്ടുകാര്‍ അല്ലെ..” ചിരിച്ചുകൊണ്ട് വസീം ചോദിച്ചു. റോയിയുടെയും ശിവന്റെയും മുഖങ്ങള്‍ കൃതജ്ഞതാഭരിതമായിരുന്നു. തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വയം അപകടം ഏറ്റെടുത്ത വസീമിനോട് സ്വന്ത സഹോദനോട് തോന്നുന്നതിനേക്കാള്‍ സ്നേഹവും ബഹുമാനവും ആ ചെറുപ്പക്കാര്‍ക്ക് ഉണ്ടായിരുന്നു.

“സുഖമല്ലേ..” രേണു ഇരുവരോടുമായി ചോദിച്ചു.

“ഉവ്വ് മാഡം..”

വസീമും രേണുവും ഉള്ളില്‍ കയറിയപ്പോള്‍ ശിവന്‍ കതകടച്ചു.

“വാ..നമുക്ക് അകത്തെവിടെയെങ്കിലും ഇരിക്കാം..” വസീം പറഞ്ഞു. രേണു അവരെ ഉള്ളിലുള്ള വലിയ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ കസേരകള്‍ ഇട്ട് നാലുപേരും ഇരുന്നു.
“സര്‍..ഒരു മിനിറ്റ്…ഞാന്‍ ചായ കൊണ്ടുവരാം” റോയ് പറഞ്ഞു.

“ഏയ്‌..നോ..നിങ്ങള്‍ ഇരിക്ക്..അല്പം സംസാരിക്കാനുണ്ട്..ഒപ്പം പോകാന്‍ തിടുക്കവും..” വസീം പറഞ്ഞു. റോയിയും ശിവനും ആകാംക്ഷയോടെ വസീമിനെ നോക്കി.

“രാജിവ് കൊല്ലപ്പെട്ട രാത്രി..അതായത് ഇന്നലെ രാത്രി..നിങ്ങള്‍ രണ്ടാളും എവിടെയായിരുന്നു?” വസീം ചോദിച്ചു.

“ഞങ്ങള്‍ എവിടെയും പോയില്ല സര്‍..വീട്ടില്‍ത്തന്നെ ആയിരുന്നു” മറുപടി ശിവനാണ് നല്‍കിയത്.
“എന്നെ സ്റ്റേഷനില്‍ വച്ച് കണ്ട ശേഷം നിങ്ങള്‍ വേറെ എങ്ങോട്ടെങ്കിലും പോയിരുന്നോ? നോക്ക്..എനിക്ക് നിങ്ങളെ സംശയമില്ല..പക്ഷെ എസ് പി നേരിട്ട് ഇടപെട്ടിരിക്കുന്ന കേസാണ് ഇത്..അദ്ദേഹം നേരിട്ടാണ് അന്വേഷണം.. നിങ്ങളെ അദ്ദേഹത്തിന്റെ മുന്‍പില്‍ എത്രയും വേഗം ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുകയുമാണ്. ഇങ്ങോട്ട് നിങ്ങളെ മാറ്റിയത് എന്റെയും രേണുവിന്റെയും റിസ്കില്‍ ആണ്. അതുകൊണ്ട് സത്യസന്ധമായി ഉത്തരങ്ങള്‍ നല്‍കണം. ഒന്നും ഒളിക്കരുത്..നാളെ സത്യം പുറത്തുവരും..അപ്പോള്‍ നിങ്ങള്‍ എന്നോട് കള്ളം പറഞ്ഞു എന്നെനിക്ക് മനസിലായാല്‍..എന്റെ രണ്ടാമത്തെ മുഖം നിങ്ങള്‍ കാണും…” വസീം പറഞ്ഞു.

“സര്‍..അങ്ങയെ ഞങ്ങള്‍ക്ക് നന്നായി അറിയാം..ഞങ്ങള്‍ ഒരിക്കലും അങ്ങയോടു കള്ളം പറയില്ല..അന്ന് രാത്രി സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ എങ്ങും പോയില്ല..നേരെ വീട്ടിലേക്ക് വരികയാണ്‌ ചെയ്തത്…രാവിലെ ശിവന്‍ പറഞ്ഞാണ് ഞാന്‍ വിവരം അറിഞ്ഞത്” റോയ് പറഞ്ഞു.

“ശിവന്‍ എങ്ങനെയാണ് അതിരാവിലെ തന്നെ ഈ വിവരം അറിഞ്ഞത്?”

“സര്‍..ഹംസ എന്ന പോലീസുകാരന്‍ എന്റെ അയല്‍ക്കാരനാണ്. അയാളാണ് രാവിലെ അച്ഛനോട് ഈ വിവരം പറഞ്ഞത്..”

“ഓഹോ..ഹംസ..അല്ലെ..” വസീം അര്‍ത്ഥഗര്‍ഭമായി രേണുവിനെ നോക്കി. അവളുടെ ചുണ്ടുകളില്‍ ചെറിയൊരു ചിരി വിടര്‍ന്നു.

“അപ്പോള്‍ നിങ്ങള്‍ക്ക് ഈ സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ല എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ?” ഇരുവരെയും നോക്കി വസീം ചോദിച്ചു.

“ഉറപ്പായും സര്‍..ഞങ്ങള്‍ക്ക് അവനെ കൊല്ലണം എന്ന് ആഗ്രഹം ഒരിക്കലും ഉണ്ടായിരുന്നില്ല. എന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോയി നശിപ്പിക്കാന്‍ ശ്രമിച്ച അവനെ ഒരു പാഠം പഠിപ്പിക്കണം എന്നുണ്ടായിരുന്നു..പക്ഷെ വിധി അവനു നല്‍കിയ ശിക്ഷ അതിനും മേലെ ആയിപ്പോയി….” റോയ് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

“ഓക്കേ..ഇനി നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുക. ഇന്ന് വൈകിട്ടോടെ നിങ്ങളെ തന്റെ മുന്‍പില്‍ ഹാജരാക്കണം എന്നായിരുന്നു എസ് പിയുടെ ഓര്‍ഡര്‍. നാളെ രാവിലെ അദ്ദേഹം എന്നോട് ചോദിയ്ക്കാന്‍ പോകുന്ന ആദ്യ ചോദ്യവും നിങ്ങള്‍ എവിടെ എന്നായിരിക്കും. എനിക്ക് നിങ്ങളോട് എന്തോ ഒരു മമത ഉണ്ട് എന്നദ്ദേഹത്തിനു മനസിലായിട്ടുണ്ട് എന്നാണ് എന്റെ തോന്നല്‍. അതുകൊണ്ട് നിങ്ങളെ പിടികൂടാനായി വേറൊരു ടീമിനെ അദ്ദേഹം നിയോഗിക്കാന്‍ ഇടയുണ്ട്. അവരുടെ കൈയില്‍ നിങ്ങള്‍ പെടരുത്. മിക്കവാറും നാളെത്തന്നെ നിങ്ങള്‍ക്ക് വേണ്ടി പോലീസ് ലുക്കൌട്ട് നോട്ടീസ് ഇടും. ആളുകള്‍ നിങ്ങളെ തിരിച്ചറിയാന്‍ അതുമൂലം കാരണമാകും. നിങ്ങള്‍ കഴിവതും ഇവിടെത്തന്നെ കഴിയുക. പുറത്തെങ്ങും പോകുകയോ അയല്‍ക്കാരുമായി സഹകരിക്കുകയോ ചെയ്യരുത്. ഇതാ..ഈ ഫോണ്‍ നിങ്ങള്‍ വച്ചോ..എന്തെങ്കിലും അപകടം നേരിട്ടാല്‍ ഇതില്‍ എന്നെയോ രേണുവിനെയോ വിവരം അറിയിക്കണം. ഏതെങ്കിലും കാരണവശാല്‍ പോലീസിന്റെ പിടിയില്‍ അകപ്പെട്ടാല്‍, ഈ ഫോണ്‍ അവരുടെ കൈയില്‍ കിട്ടാതെ നോക്കണം.”

ഒരു പഴയ മോഡലില്‍ ഉള്ള മൊബൈല്‍ അവര്‍ക്ക് നല്‍കി വസീം പറഞ്ഞു. വസീമിന്റെ നിര്‍ദ്ദേശങ്ങള്‍ ഭീതിയോടെയാണ് ശിവനും റോയിയും കേട്ടിരുന്നത്. തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്റെ വ്യാപ്തി ഇപ്പോഴാണ്‌ അവര്‍ക്ക് ശരിക്ക് മനസിലായത്.

“അങ്ങനെ ചെയ്യാം സര്‍” ശിവന്‍ പറഞ്ഞു.

“നിങ്ങളുടെ ആഹാരകാര്യം ഒക്കെ എങ്ങനെയാണ്?” വസീം ചോദിച്ചു.

“ഇവിടെ അല്പം അരിയും സാധനങ്ങളും ഉണ്ട്..അത് വച്ചു തല്ക്കാലം കഴിഞ്ഞോളാം സര്‍..പുറത്ത് നിന്നും വാങ്ങാന്‍ ഞങ്ങള്‍ക്ക് പറ്റില്ലല്ലോ..”

റോയ് അത് പറഞ്ഞിട്ട് ശിവനെ ദൈന്യതയോടെ നോക്കി. വസീമിന് കാര്യം മനസിലായി. അയാളുടെ മനസ്‌ നൊമ്പരപ്പെട്ടു. പാവങ്ങളുടെ കൈയില്‍ ഒട്ടും പണം കാണില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. അയാള്‍ പേഴ്സ് എടുത്ത് അയ്യായിരം രൂപ എണ്ണി റോയിയുടെ നേരെ നീട്ടി.

“ഇത് വച്ചോ..എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കാനാണ്..” അയാള്‍ പറഞ്ഞു.

റോയിയുടെയും ശിവന്റെയും കണ്ണുകള്‍ നിറഞ്ഞുപോയി. അവര്‍ക്ക് കണ്ഠം ഇടറിയതിനാല്‍ അല്പനേരത്തേക്ക് സംസാരിക്കാന്‍ സാധിച്ചില്ല. രേണുവും കണ്ണുകള്‍ തുടച്ചു.

“വേണ്ട സര്‍..ഇപ്പോള്‍ത്തന്നെ സാറ് ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് റിസ്ക്‌ എടുത്തു കഴിഞ്ഞു..സാറിനോടുള്ള കടപ്പാട് ഞങ്ങളുടെ തലയില്‍ കുമിഞ്ഞു കൂടുകയാണ്..വേണ്ട സര്‍..പണം വേണ്ട” റോയ് അവസാനം ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.

“ഏയ്‌..ഇത് ദാനമല്ല..നിങ്ങള്‍ക്ക് ദുബായില്‍ ജോലി കിട്ടിക്കഴിഞ്ഞു പലിശ സഹിതം ഞാന്‍ തിരികെ വാങ്ങിക്കോളാം…തല്‍ക്കാലം ഇത് വാങ്ങ്..” വസീം നിര്‍ബന്ധിച്ചു.

“വാങ്ങിക്കോ റോയി..സാറ് സ്നേഹത്തോടെ തരുന്നതല്ലേ..പിന്നെ തിരികെ കൊടുത്താല്‍ മതി..” രേണു അവരുടെ നിസ്സഹായാവസ്ഥ കണ്ടു പ്രേരിപ്പിച്ചു. റോയ് മടിച്ചുമടിച്ച് കൈനീട്ടി.

വസീം എഴുന്നേറ്റു; ഒപ്പം രേണുവും.

“അപ്പോള്‍ ഞങ്ങള്‍ ഇറങ്ങുന്നു..പറഞ്ഞത് ഓര്‍മ്മ വേണം. ഒരു കാരണവശാലും പോലീസിന്റെ കൈയില്‍ അകപ്പെടരുത്..അപകടം മണത്താല്‍ ഉടന്‍ രക്ഷപെട്ടോണം..വളരെ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഈ ഫോണ്‍ ഉപയോഗിക്കാവൂ..ഇതില്‍ നിന്നും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ആരെയും തന്നെ വിളിക്കാന്‍ പാടില്ല..എന്നെ കഴിവതും സ്റ്റേഷനിലെ ലാന്‍ഡ് ലൈനില്‍ മാത്രമേ വിളിക്കാവൂ..രേണുവിനെയും വീട്ടിലെ ഫോണില്‍ വിളിച്ചു ബന്ധപ്പെടാന്‍ മാത്രമേ ശ്രമിക്കാവൂ..അതും വേണ്ടി വന്നാല്‍ മാത്രം…യഥാര്‍ത്ഥ പ്രതി പിടിയിലാകാന്‍ പ്രാര്‍ഥിക്കുക…എന്നെക്കാള്‍ അതിന്റെ ആവശ്യകത നിങ്ങള്‍ക്കാണ്” വസീം പറഞ്ഞു.

“സര്‍..ഞങ്ങളെ കിട്ടാതെ വന്നാല്‍ പോലീസ് വീട്ടുകാരെ ഉപദ്രവിക്കാന്‍ ഇടയുണ്ടോ?” ശിവന്‍ ചോദിച്ചു.

“എനിക്കാണ് ചുമതല എങ്കില്‍ നിങ്ങള്‍ പേടിക്കണ്ട. വേറെ ആര്‍ക്കെങ്കിലും ആണ് എസ് പി ചാര്‍ജ്ജ് നല്‍കുന്നതെങ്കില്‍, അവരെ ചോദ്യം ചെയ്യാന്‍ ചിലപ്പോള്‍ വിളിപ്പിച്ചേക്കും. എന്തായാലും നിങ്ങള്‍ പേടിക്കണ്ട. സി ഐ ശങ്കര്‍ സര്‍ എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്..നിങ്ങളുടെ വീട്ടുകാര്‍ക്ക് കുഴപ്പം ഉണ്ടാകാതെ ഇരിക്കാനുള്ളത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞോളാം….അപ്പോള്‍ ഗുഡ് നൈറ്റ്”

“ഗുഡ് നൈറ്റ് സര്‍..ഗുഡ് നൈറ്റ് മാഡം..” ശിവനും റോയിയും പറഞ്ഞു.

“ഗുഡ്നൈറ്റ്…പേടിക്കണ്ട ട്ടോ..” പുഞ്ചിരിയോടെ രേണു പറഞ്ഞു. അവര്‍ തലയാട്ടി.

വസീമും രേണുവും കാറില്‍ കയറി പോകുന്നത് ഇരുവരും നോക്കി നിന്നു. പിന്നെ മെല്ലെ വീട്ടിലേക്ക് കയറി കതകടച്ചു. അയല്‍വീട്ടില്‍ നിന്നും രണ്ടു കണ്ണുകള്‍ അവരെയും ഒപ്പം പുറത്തേക്ക് പോയ കാറിനെയും നോക്കുന്നുണ്ടായിരുന്നു.

രാവിലെ കൃത്യം എട്ടരയ്ക്ക് എസ് പി സുരേഷ് വര്‍മ്മ സി ഐ ഓഫീസില്‍ എത്തി. സി ഐയും എസ് ഐയും അദ്ദേഹത്തെ സല്യൂട്ട് നല്‍കി സ്വീകരിച്ചു. എസ് പി ഇരുന്ന ശേഷം അവരോട് ഇരിക്കാന്‍ ആംഗ്യം കാട്ടി.

“സൊ ഇറ്റ്‌ ഈസ് ദ സെക്കന്റ് ഡേ…” എസ് പി ഇരുവരെയും നോക്കി പറഞ്ഞു.

“അതെ സര്‍” സി ഐ ആണ് അത് പറഞ്ഞത്.

“നമ്പര്‍ വണ്‍..റോയി ശിവന്‍ എന്നിവരാണ്. അവര്‍ എത്തിയോ മിസ്റ്റര്‍ വസീം?” എസ് പി ചോദിച്ചു.
“ഇല്ല സര്‍..ഞാന്‍ രാവിലെ തന്നെ അവിടേക്ക് ആളെ അയച്ചിട്ടുണ്ട്…” വസീം പറഞ്ഞു.

“ഓക്കേ..അവര്‍ വരുന്നത് വരെ നമുക്ക് കാക്കാം. നെക്സ്റ്റ്..ഇന്നലെ ഹോട്ടലില്‍ നിങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുതിയ വല്ല തെളിവും ലഭിച്ചോ?”

“യെസ് സര്‍..കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ കോട്ടും തൊപ്പിയും അഞ്ചാം നിലയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നു ഞാന്‍ ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. പക്ഷെ അതുകൊണ്ട് ഗുണമുണ്ടായില്ല. അയാള്‍ അവിടെ നിന്നും പടികള്‍ കയറി ആറാം നിലയില്‍ എത്തി ലിഫ്റ്റില്‍ കയറി ഏഴാം നിലയില്‍ ഇറങ്ങി. അവിടെ വച്ച് അയാള്‍ മിസ്സ്‌ ആയി. എങ്ങോട്ടാണ് പോയത് എന്ന് ക്യാമറകളില്‍ നിന്നും മനസിലായിട്ടില്ല..” വസീം പറഞ്ഞു.

“ക്യാമറയില്‍ നിന്നും ആളിന്റെ രൂപം ചെറുതായിട്ടെങ്കിലും മനസിലാക്കാന്‍ സാധിച്ചോ?” എസ് പി പ്രതീക്ഷയോടെ ചോദിച്ചു.

“ഇല്ല സര്‍..”

“റൈറ്റ്..എന്താണ് തുടര്‍ നടപടികള്‍?”

“സര്‍..നമുക്ക് ക്യാമറാ ദൃശ്യങ്ങള്‍ കുറേക്കൂടി വ്യക്തത വരുത്തി ഒന്നുകൂടി പരിശോധിക്കണം. ഒപ്പം ഹോട്ടലില്‍ അന്നുണ്ടായിരുന്ന എല്ലാവരുടെയും വിവരങ്ങള്‍ നമുക്ക് നല്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ കൂടെ എല്ലാ ക്യാമറകളില്‍ നിന്നുമുള്ള പരമാവധി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അവിടുത്തെ താമസക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ രാജീവുമായോ അവന്റെ വീടുമായോ ബന്ധമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കണം. അതേപോലെതന്നെ അവന്റെ സുഹൃത്തായ ഷാഫിയെ വിശദമായി ഒന്ന് ചോദ്യം ചെയ്യണം സര്‍..അവനില്‍ നിന്നും സഹായകരമായ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍, നമുക്ക് രാജീവിന്റെ മറ്റു സുഹൃത്തുക്കളെയും ഒപ്പം വീട്ടുകാരെയും ചോദ്യം ചെയ്യേണ്ടി വരും”

“ഷുവര്‍..പരമേശ്വരനോട് ഇന്ന് ഞാന്‍ തന്നെ സംസാരിക്കുന്നുണ്ട്..ഷാഫിയെ ഞാന്‍ വിളിപ്പിച്ചിരുന്നു…” എസ് പി ബെല്ലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി.

“ഷാഫിയെ വിളിക്ക്..” വസീം പറഞ്ഞു. അയാള്‍ തിരികെപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ ഷാഫി ഉള്ളില്‍ കയറി കൈകള്‍ കൂപ്പി.

“ഇരിക്ക്..” ഒരു കസേര ചൂണ്ടി എസ് പി പറഞ്ഞു. അവന്‍ ഇരുന്ന ശേഷം എസ് പി വസീമിനെ നോക്കി.

“ഷാഫി..നീ രാജീവിന്റെ ഹൃദയം സൂക്ഷിപ്പുകാരന്‍ ആയിരുന്നു എന്ന് എനിക്കറിയാം. അവന്റെ എല്ലാ രഹസ്യങ്ങളും നിനക്ക് അറിയാം എന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം നല്‍കി സഹകരിക്കുക. രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നിനക്ക് ആരെ എങ്കിലും സംശയമുണ്ടോ?” വസീം കരുതലോടെ തുടങ്ങി.

“സര്‍..പ്രധാന സംശയം ആ റോയിയെയും ശിവനെയും ആണ്. കാരണം ഈ അടുത്ത സമയത്ത് രാജീവിനോട്‌ അവര്‍ക്കാണ് ശത്രുത ഉണ്ടായിട്ടുള്ളത്..”

“റോയിയുടെ സഹോദരിയെ രാജീവാണ് തട്ടിയെടുപ്പിച്ചത് എന്നത് ശരിയാണോ?”

ഷാഫിയുടെ മുഖം വിളറുന്നത് വസീം ശ്രദ്ധിച്ചു. അയാള്‍ സി ഐയെയും എസ് പിയെയും നോക്കി. അവരും അവന്റെ ഭാവമാറ്റം മനസിലാക്കി.

“കമോണ്‍..ആലോചന പാടില്ല..ആലോചിച്ചാല്‍ കരണത്ത് അടി വീഴും..പറയടാ” സി ഐ സ്വരം കനപ്പിച്ചു. ഷാഫി ഭീതിയോടെ അയാളെ നോക്കി.

“ഇ..ഇല്ല സര്‍..എനിക്കറിയില്ല..” അവന്‍ വിക്കിവിക്കി പറഞ്ഞു.

“ഹും…അപ്പോള്‍ അത് നിനക്കറിയില്ല…അന്ന് റീനയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷണത്തില്‍ ആണ്. അവന്മാരുടെ സ്കെച്ച് അവളുടെ സഹായത്തോടെ ഉടന്‍ റെഡിയാകും..എന്റെ കൈയില്‍ അവരെ കിട്ടുന്ന താമസമേ ഉള്ളു അതിന്റെ പിന്നില്‍ ആരായിരുന്നു എന്ന് മനസിലാക്കാന്‍..രാജീവായിരുന്നു അതിന്റെ പിന്നിലെന്ന് തെളിഞ്ഞാല്‍പ്പിന്നെ നീ അകത്തായിരിക്കും..മര്യാദയ്ക്ക് സത്യം ഇപ്പോള്‍ പറഞ്ഞാല്‍, അത് നിനക്ക് ഗുണം ചെയ്തേക്കും..” വസീം അല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു.

“ഞാന്‍ സത്യമാണ് പറഞ്ഞത് സര്‍..എല്ലാ കാര്യങ്ങളും എന്നോട് ചര്‍ച്ച ചെയ്യുന്ന രീതി രാജീവിനുണ്ടായിരുന്നില്ല..റീനയെ തട്ടിക്കൊണ്ട് പോകാന്‍ അവന്‍ ശ്രമിച്ചിട്ടുണ്ട് എന്നെനിക്ക് തോന്നുന്നുമില്ല”

“ഓക്കേ ഫൈന്‍..രാജീവുമായി ശത്രുതയുള്ള വേറെ ആരെ എങ്കിലും നീ അറിയുമോ? അങ്ങനെയുള്ള ആരെ എങ്കിലും നീ അന്ന് ഹോട്ടലില്‍ വച്ച് കണ്ടതായി ഓര്‍ക്കുന്നോ?” ചോദ്യം സി ഐയുടെ വകയായിരുന്നു.

ഷാഫി ആലോചനയില്‍ മുഴുകി. അല്‍പനേരത്തെ ആലോചനയ്ക്ക് ശേഷം അവന്‍ അവരെ നോക്കി.

“സര്‍..രാജീവ് എസ് പി സാറിന്റെ അനന്തിരവന്‍ ആണ്. അതുകൊണ്ട് ചില സത്യങ്ങള്‍ എനിക്ക് തുറന്ന് പറയാന്‍ മടിയുണ്ട്…” ഷാഫി ചെറിയ ആശങ്കയോടെയാണ് അത് പറഞ്ഞത്.

“നെവര്‍ മൈന്‍ഡ്..നിനക്കറിയാവുന്ന സത്യങ്ങള്‍ അതേപടി പറഞ്ഞോ..ഒട്ടും മടിക്കണ്ട” എസ് പി അവന് അനുമതി നല്‍കി.

“സര്‍..സ്ത്രീ വിഷയത്തില്‍ രാജീവ് അല്‍പം ഓവറായിരുന്നു..പല പെണ്‍കുട്ടികളും അവന്റെ ഉപദ്രവത്തിന് ഇരയായിട്ടുണ്ട്..മാനം ഭയന്നു പലരും അത് പുറത്ത് പറയുന്നില്ലെന്നു മാത്രം. പക്ഷെ ഈ അടുത്തിടെ അത്തരത്തില്‍ ഉണ്ടായ ഏക സംഭവം റീനയുടെ കേസ് ആണ്. റോയിയും ശിവനും അവനെ കാണാന്‍ വന്നതും അത്ര നല്ല ഉദ്ദേശത്തോടെ ആയിരുന്നുമില്ല. പിന്നെ ഞാന്‍ സംശയിക്കുന്നത് വേറെ ഒരാളെ ആണ്..അയാളെ അന്ന് ഞാന്‍ ഹോട്ടലില്‍ വച്ചു കണ്ടിരുന്നു..അയാള്‍ക്ക് രാജീവിനോട്‌ മാത്രമല്ല, മുതലാളിയുടെ മൊത്തം വീട്ടുകാരോടും പകയുളള ആളാണ്‌…”

ഷാഫി പറഞ്ഞത് കേട്ട് എസ് പിയുടെ നെറ്റി ചുളിഞ്ഞു.

“ആരാണത്?” അദ്ദേഹം ചോദിച്ചു.

“മേ ഐ കമിന്‍ സര്‍..” ഷാഫി എന്തോ പറയാനായി വായ തുറന്നതും പുറത്ത് നിന്നും ആരോ വിളിച്ചു ചോദിക്കുന്നത് എസ് പി കേട്ടു.

“യെസ് കമിന്‍” അദ്ദേഹം അനുമതി നല്‍കി. സീനിയര്‍ സിവില്‍ ഓഫീസര്‍ ഹരികൃഷ്ണന്‍ ഉള്ളില്‍ കയറി സല്യൂട്ട് നല്‍കി. എസ് പി ചോദ്യഭാവത്തില്‍ അയാളെ നോക്കി.

“സര്‍..റോയിയും ശിവനും ഒളിവിലാണ്..വീട്ടുകാര്‍ പറയുന്നത് എവിടെ പോയെന്ന് അവര്‍ക്ക് അറിവില്ലെന്നാണ്…സര്‍” അയാള്‍ പറഞ്ഞു.

“ഓക്കേ..യു മേ ഗോ..ഷാഫി..നീ പുറത്ത് വെയിറ്റ് ചെയ്യ്‌..നിന്നെ വിളിപ്പിക്കാം” എസ് പി പറഞ്ഞു. ഹരികൃഷ്ണനും ഷാഫിയും പുറത്ത് പോയിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം വസീമിനെ നോക്കി. ആ മുഖത്തെ ഭാവം വസീമിന് പരിചിതമായിരുന്നു.

“മിസ്റ്റര്‍ വസീം..അവന്മാര്‍ക്ക് ഇതുമായി ബന്ധമുണ്ട് എന്നുള്ള എന്റെ സംശയം ഇപ്പോള്‍ ശരിയാണ് എന്ന് ബോധ്യമയില്ലേ? അതല്ലെങ്കില്‍ അവര്‍ ഒളിവില്‍ പോകുമായിരുന്നോ? ഐ വാണ്ട് ദം അറസ്റ്റട് അറ്റ്‌ ദ ഏര്‍ളിയെസ്റ്റ്…ശങ്കര്‍..അവരെ പിടികൂടാന്‍ ഒരു സ്പെഷല്‍ ടീം ഉണ്ടാക്കണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയോഗിക്കാം. വസീം ഇതില്‍ വേണ്ട. കാരണം ഇയാള്‍ക്ക് അവരോട് എന്തോ ചെറിയ താല്പര്യം ഉണ്ട്..ഡോണ്ട് മൈന്‍ഡ് മിസ്റ്റര്‍ വസീം..ഈ കേസിന്റെ അന്വേഷണം നിങ്ങള്‍ക്ക് തന്നെയാണ്..പക്ഷെ റോയി ശിവന്‍ എന്നിവരെ നിങ്ങള്‍ പോയാല്‍ കിട്ടില്ല .. ഐ നോ ദാറ്റ്…..” എസ് പി സി ഐക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം വസീമിനോട് പറഞ്ഞു.
“ഇറ്റ്സ് ഒക്കെ സര്‍. രാജീവ് വധക്കേസില്‍ അവര്‍ക്ക് പങ്കില്ല എന്നുള്ളത് എന്റെ സംശയമല്ല..മറിച്ച് ബോധ്യമാണ്. താങ്കള്‍ക്ക് അത് അന്വേഷണം തീരുന്നതോടെ ബോധ്യമാകും..” വസീം പറഞ്ഞു.

“ശങ്കര്‍..ഗിവ് ദ ടാസ്ക് ടു സംവണ്‍ എഫിഷ്യന്റ്…ആരാണ് നിങ്ങളുടെ മനസ്സില്‍ ഈ ജോലിക്ക് പറ്റിയതായി തോന്നുന്നത്?” എസ് പി ചോദിച്ചു.

“സര്‍ അഡീഷനല്‍ എസ് ഐ ടോമിച്ചനെ ഏല്‍പ്പിക്കാം ചുമതല..ഒപ്പം നാല് പോലീസുകാരെയും അയാള്‍ക്ക് നല്‍കാം” സി ഐ പറഞ്ഞു. അത് കേട്ടു വസീം ഉള്ളില്‍ ഞെട്ടി. ടോമിച്ചന്‍ വസീമുമായി ശത്രുതയില്‍ ആണ്. കാരണം വസീമിന്റെ വ്യക്തിത്വം തന്നെ. ഒപ്പം രേണുവിന് വസീമിനോടുള്ള അടുപ്പവും അയാളുടെ മനസ്സില്‍ പക സൃഷ്ടിച്ചിരുന്നു. വെറിയനും പെണ്ണുപിടിയനും അടിമുടി കൈക്കൂലിക്കാരനും ആയ ടോമിച്ചന്‍ സ്പെഷല്‍ സ്ക്വാഡിന്റെ ലീഡര്‍ ആയാല്‍, സംഗതി കുഴയും എന്ന് വസീം ആശങ്കയോടെ തിരിച്ചറിഞ്ഞു.

“ഓക്കേ..ഇന്ന് തന്നെ തിരച്ചില്‍ തുടങ്ങിക്കൊളാന്‍ അയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുക..അവര്‍ക്ക് അവന്മാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ലുക്കൌട്ട് നോട്ടീസ് നല്‍കുക. ലെറ്റ്‌ ദം ട്രൈ ഫസ്റ്റ്..ഇഫ്‌ ദേ ഡോണ്ട് സക്സീഡ് …വി വില്‍ ഗോ ഫോര്‍ ദ നോട്ടീസ്” എസ് പി പറഞ്ഞു.

“ഷുവര്‍ സര്‍”

“സര്‍ ഈ ടോമിച്ചന്‍ ആളത്ര ശരിയല്ല..ശങ്കര്‍ സാറിനും അറിയാവുന്ന കാര്യമാണ്. ദയവായി ആ പിള്ളേരുടെ വീട്ടുകാരെ അനവശ്യമായി ഉപദ്രവിക്കരുത് എന്ന് അയാളോട് ഒന്ന് പറയണം സര്‍..” വസീം എസ് പിയോട് അഭ്യര്‍ഥിച്ചു.

“ഡോണ്ട് വറി വസീം..അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട..ഞാന്‍ ശ്രദ്ധിച്ചോളാം…” ശങ്കര്‍ വസീമിന് ഉറപ്പ് നല്‍കി.

“ഒകെ..നമുക്ക് ഷാഫിയെ ചോദ്യം ചെയ്യാം..അവന്‍ പരമേശ്വരന്റെ കുടുംബവുമായി ശത്രുതയുള്ള ആരെയോ കണ്ടു എന്നല്ലേ പറഞ്ഞു വന്നത്..കാള്‍ ഹിം..”

എസ് പി പറഞ്ഞു. സി ഐ ബെല്ലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി.

“ഷാഫിയെ വിളിക്ക്” എസ് പി പറഞ്ഞു. അയാള്‍ പുറത്തിറങ്ങി ഷാഫിയെ ഉള്ളിലേക്ക് പറഞ്ഞു വിട്ടു. അവന്‍ വന്നു കസേരയില്‍ ഇരുന്നു.

“യെസ്..കമോണ്‍..പരമേശ്വരന്റെ കുടുംബത്തോട് ശത്രുതയുള്ള ആരെയാണ് നീ ഹോട്ടലില്‍ വച്ച് കണ്ടത്?” എസ് പി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.