കിച്ചുവിന്റെ ഭാഗ്യജീവിതം – 4 Like

കിച്ചുവിന്റെ ഭാഗ്യജീവിതം 4

Kichuvinte BhagyaJeevitham Part 4 | Author : MVarma

[ Previous part ] [ www.kambi.pw ]


കഴിഞ്ഞ പാർട്ടിൽ പറഞ്ഞ പോലെ ഒരുപാട് പുതിയ കഥാപാത്രങ്ങൾ ഇനി മുതൽ ഉണ്ടാകും. നിങ്ങൾക്ക് ഇഷ്ടമാവും എന്ന് വിശ്വസിച്ചു കൊണ്ട് തുടങ്ങുന്നു….

 

ചേച്ചി പോയിട്ട് എട്ട് മാസം കഴിഞ്ഞു. ഇടയ്ക്ക് വീഡിയോ കാൾ ചെയ്യും. സത്യം പറഞ്ഞാൽ ഇപ്പോൾ ഞാൻ അവളെ വല്ലാതെ മിസ് ചെയ്യുന്നു. മാമി മാമിയുടെ വീട്ടിലായതു കൊണ്ട് എന്റെ കണിയും പോയി കിട്ടി. ഇടി വെട്ടിയവന്റെ തലയിൽ പാമ്പു കടിച്ചു എന്ന് പറഞ്ഞത് പോലെ ആയി എന്റെ കാര്യങ്ങൾ. ജീവിതം ആകെ ബോർ അടിച്ചു തുടങ്ങി. അതിനിടയ്ക്ക് ഡിഗ്രി പഠനം പൂർത്തിയായി.

 

പിഎസ്സി പഠനത്തോടൊപ്പം ഒരു ജോലി തപ്പി നടന്ന എനിക്ക് അമ്മയുടെ ഏറ്റവും മൂത്ത സഹോദരൻ രാജേന്ദ്രൻ മാമൻ മാമന്റെ മരുമോന്റെ സ്ഥാപനത്തിൽ ജോലി ശെരിയാക്കി തന്നു. രാജേന്ദ്രൻ മാമന് രണ്ടു പെണ്മക്കൾ ആണ്. മൂത്തത് മീനച്ചേച്ചി, 34 വയസ്സ്. ചേച്ചിയെ കാണാൻ മാമിയെ പോലെ തന്നെയാണ്. മാമിയെ പരിചയപെടുത്തിയില്ലെല്ലോ. ഗീത എന്നാണ് മാമിയുടെ പേര്. നമ്മുടെ പഴയ നടി ഗീതയെ പോലെ തന്നെയുണ്ട് കാണാനും.

അതെ ലുക്ക് ആണ് മീനച്ചേച്ചിക്കും. ചേച്ചിയുടെ ഭർത്താവ് ബാബു ചേട്ടൻ ഒരുപാട് ബിസിനസ്സുകൾ ഉണ്ട്. മീനച്ചേച്ചിയും ചേട്ടനും കൂടെയാണ് അതൊക്കെ നോക്കി നടത്തുന്നത്. മൂന്ന് വലിയ ഹോട്ടലും, രണ്ടു ജില്ലകളിലായി 10 ബ്രാഞ്ചുകൾ ഉള്ള സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറും, ചെറിയ രീതിയിൽ റിയൽ എസ്റ്റേറ്റും, വീട് വച്ച് വിൽപ്പനയും വേറെയും എന്തൊക്കെയോ പരിപാടികൾ ഉണ്ട്. ആൾ വലിയൊരു പ്രമാണി ആണ് ആ നാട്ടിലെ. ആ നാട് എന്ന് പറഞ്ഞാൽ എന്റെ വീട്ടിൽ നിന്നും കഷ്ടി 15 കിലോമീറ്റര് വരും അവരുടെ വീട്ടിലേക്ക്.

 

മാമന്റെ രണ്ടാമത്തെ മോളാണ് മാളവിക. ഞാൻ മാളു എന്ന് വിളിക്കും. എന്നെക്കാളും നാലു വയസ്സ് മൂപ്പേ ഉള്ളു പുള്ളികാരിക്ക്, പക്ഷെ ഞാൻ മാളു ചേച്ചി എന്ന് ഇതുവരെ വിളിച്ചിട്ടില്ല. കുട്ടികാലം മുതലേ ഞാൻ മാളു എന്നാണ് വിളിച്ചിരുന്നത്. എന്റെ ചേച്ചിയുടെ വല്യ കൂട്ട് ആയിരുന്നു അവൾ. മീനച്ചേച്ചിയുടെ കല്യാണം കഴിഞ്ഞതോടു കൂടി മാമൻ കുടുംബമായി ബാബു ചേട്ടന്റെ നാട്ടിൽ, അവരുടെ വീട്ടിൽ നിന്നും ഒരു അഞ്ചു കിലോമീറ്റർ മാറി ഒരു വീടും വസ്തുവും വാങ്ങി അവിടെ താമസം ആയി. പത്തു വര്ഷം ആയി അവർ അങ്ങോട്ട് പോയിട്ട്.

 

ഒരു ദിവസം രാവിലെ പതിവുപോലെ തീറ്റിയും കഴിഞ്ഞു ടിവിയുടെ മുന്നിൽ ഇരുന്ന എന്നെ അമ്മ അടുക്കളയിലേക്ക് വിളിച്ചു.

 

അമ്മ: എടാ രാജൻ ചേട്ടൻ വിളിച്ചിരുന്നു. നിന്നോട് ബാബുവിനെ ഞാറാഴ്ച്ച പോയി കാണാൻ പറഞ്ഞു. അവൻ അന്ന് വീട്ടിൽ ഉണ്ടാകും. പിന്നെ പോയിട്ട് നേരെ ഇങ്ങു പോരരുത്, മാമന്റെ വീട്ടിൽ കൂടെ കയറിയിട്ടേ വരാവു, കേട്ടോടാ പൊട്ടാ.

 

ഞാൻ: കേട്ട് എന്റെ രാജിക്കുട്ടി.😃

 

അങ്ങനെ ഞാറാഴ്ച്ച ആയി. രാവിലെ കാപ്പികുടിയും കഴിഞ്ഞു ബാബു ചേട്ടന്റെ വീട്ടിലേക്ക് പോയി. പത്തരയോടു കൂടി ഞാൻ ബാബു ചേട്ടന്റെ വീട്ടിൽ എത്തി. വീട് എന്നൊന്നും പറയാൻ പറ്റില്ല, ഒരു കൊട്ടാരം. ഒന്നര ഏക്കറിൽ ഒരു വീട്. ബാബു ചേട്ടൻ പുള്ളിയുടെ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ. അച്ഛൻ ഒരു അഞ്ചു വര്ഷം മുമ്പ് മരിച്ചു പോയി. ഇപ്പോൾ വീട്ടിൽ മീനച്ചേച്ചിയും അമ്മയും ചേട്ടനും മാത്രമേ ഉള്ളു. കുട്ടികൾ ഒന്നും ആയില്ല. ചേച്ചിക്കാണ് പ്രെശ്നം എന്ന് വീട്ടിൽ അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കൊണ്ടാണോ അതോ ടെൻഷൻ കൊണ്ടാണോ എന്നറിയില്ല പുള്ളിക്കാരി കുറച്ചു ചൂടത്തി ആണ്. പെട്ടെന്ന് ദേഷ്യം വരും പുള്ളികാരിക്ക്.

 

ഗേറ്റ് തുറന്ന് ഒരു 100 മീറ്റർ കഴിഞ്ഞാലേ വീട്ടിൽ എത്തു. ഒരു വലിയ സിറ്റ്ഔട്ട്, എന്റെ മുറി ഇതിനെക്കാളും ചെറുതാണ്. രണ്ടു നില വീട്. താഴത്തെ നിലയിൽ രണ്ടു അറ്റാച്ഡ് ബെഡ്‌റൂം, ഒരു വലിയ ഹാൾ, ഒരു ഡൈനിങ്ങ് ഏരിയ, ഒരു വലിയ അടുക്കള, ഒരു വർക്ക് ഏരിയ. മുകളിലത്തെ നിലയിൽ മൂന്ന് അറ്റാച്ചഡ് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമിൽ നിന്നും പുറത്തിറങ്ങി നില്ക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ബാല്കണിയും ഉണ്ട്. ഒരു കിടിലം ഹോം തിയേറ്റർ രണ്ടാമത്തെ നിലയിൽ ഉണ്ട്. ചേട്ടന്റെ അമ്മ താഴത്തെ മുറിയിലും ചേട്ടനും ചേച്ചിയും മുകളിലത്തെ മുറിയിലും ആണ് കഴിയുന്നത്. വീടിന്റെ പുറത്തു മുഴുവൻ സിസിടിവി ക്യാമെറകളും ഉണ്ട്.

 

ബാബു ചേട്ടൻ സിറ്റ്ഔട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും പുള്ളിക്കാരൻ ഒരു ചിരിച്ചു.

 

ബാബു ചേട്ടൻ: എടാ കിച്ചു, കയറി വാടാ. എടി മീനെ, ദാ കിച്ചു വന്നെടി.

 

ചേട്ടന്റെ വിളി കേട്ട് ചേച്ചി പുറത്തിറങ്ങി വന്നു.

 

മീനച്ചേച്ചി: എടാ കിച്ചു, നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ ഓര്മയുണ്ടോടാ.?

 

ഞാൻ: അതെന്തൊരു ചോദ്യമാണ് ചേച്ചി, ഞാനല്ലേ കല്യാണം വിളിക്കാൻ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നത്.

 

മീനചേച്ചി:  അല്ല വർഷത്തിൽ ഒരിക്കലെങ്കിലും നിന്നെ ഈ പരിസരത്തൊന്നും കണ്ടു കിട്ടില്ലെലോ.

 

ബാബുച്ചേട്ടൻ: അതിനെന്താടി ഇനി മുതൽ അവൻ മിക്കവാറും ദിവസം ഇവിടെ തന്നെ കാണും, അല്ലേടാ കിച്ചു.

 

സംസാരം കേട്ട് ബാബുച്ചേട്ടന്റെ അമ്മ പുറത്തിറങ്ങി വന്നു. സാവിത്രി അമ്മ. പഴയ തറവാട്ടമ്മ പോലെ ഉണ്ട്. ഒരു സെറ്റും മുണ്ടും ഉടുത്തു, നെറ്റിയിൽ ഒരു ഭസ്മകുറിയും ഇട്ട്, മുറിയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.

 

സാവിത്രി: ഇതാര് കിച്ചുവോ?  വീട്ടിൽ എല്ലാപേർക്കും സുഖമാണോടാ?

 

ഞാൻ: സുഖം തന്നെ അമ്മ.

 

സാവിത്രി: അവനോട് വെളിയിൽ നിറുത്തി കഥ പറയാതെ, അകത്തു വിളിച്ചു വല്ലതും കഴിക്കാൻ കൊടുക്ക് മീനെ.

 

മീനച്ചേച്ചി: അയ്യോ, ആ കാര്യം ഞാനും മറന്നു പോയി, എടാ വാടാ കാപ്പി കുടിക്കാം. നീ ആദ്യം അകത്തോട്ട് കയറ്.

 

ബാബുച്ചേട്ടൻ: എടാ കയറി വാടാ. നമുക്ക് അകത്തിരുന്നു സംസാരിക്കാം.

 

അമ്മ നേരെ അടുക്കളയിലേക്ക് പോയി. ഞാൻ ചേച്ചിയുടെയും ചേട്ടന്റെയും പുറകെ അകത്തേയ്ക്ക് കയറി അവിടെ സോഫയിൽ ഇരുന്നു.

 

മീനച്ചേച്ചി: എടാ ഞാൻ കാപ്പി എടുക്കാമെ.

 

ഞാൻ: അയ്യോ കാപ്പി വേണ്ട ചേച്ചി, ഞാൻ കഴിച്ചിട്ടാണ് ഇറങ്ങിയത്.

 

മീനച്ചേച്ചി: അതൊന്നും പറഞ്ഞാൽ പറ്റില്ല. വർഷത്തിൽ ഒരിക്കലാണ് ഇവിടെ വരുന്നത്, അന്നും ഒന്നും തിന്നാതെ നിന്നെ ഞാൻ വിടില്ല.

 

ഞാൻ: ചേച്ചി സത്യമായിട്ടും ഞാൻ കാപ്പി കുടിച്ചതാണ്.

 

മീനച്ചേച്ചി: എങ്കിൽ ഒരു ചായ എടുക്കാം. നീ ഇരി.

Leave a Reply

Your email address will not be published. Required fields are marked *