കൊച്ചു കൊച്ചു സന്തോഷങ്ങൾ- 2 Like

Related Posts


ആദ്യഭാഗം വായിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത എല്ലാ വായനക്കാർക്കും നന്ദി… ഇനിയുള്ള ഭാഗങ്ങക്കും നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങുന്നു…. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ രണ്ടാം ഭാഗം…!!!!’

ഞാൻ ഡൈനിങ് റൂമിലേയ്ക്ക് കയറി ചെല്ലുമ്പോൾ ടേബിനു പുറത്ത് ചോറും കറികളുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്… അമ്മയും ഇരിപ്പുണ്ട്…

“””എന്താടാ… ഇന്നോഫീസിന്നു വന്നിട്ട് കണ്ടേയില്ലല്ലോ…??? എന്തുപറ്റി…???””” അമ്മ കുശലമെന്നോണം ചോദിച്ചു…

“””അവനിപ്പോളതിനൊന്നും സമയങ്കിട്ടീന്നു വരില്ല… ചെക്കൻ വലുതായി… ഉടനെ പിടിച്ചു കെട്ടിക്കണം…!!!””” അടുക്കളയിൽ നിന്നെന്തോ കറിയെടുത്തു വന്ന് ടേബിളിൽ വെയ്ക്കുന്നതിനിടയിൽ ഏട്ടത്തി പറഞ്ഞു… എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ ഏട്ടത്തിയിലേക്ക് പാഞ്ഞു… ഒന്നും അമ്മയോട് പറയല്ലേയെന്ന അർത്ഥത്തിൽ ഞാൻ കണ്ണുകൾ കൊണ്ടു കെഞ്ചി…

“””അതെന്താടീ… ഇരുപത്തിനാല് വയസ്സെന്നു പറയുന്നത് അത്ര വലിയ വയസ്സാണോ… പെണ്ണുകെട്ടിക്കാൻ….??? “”” അമ്മ ഏട്ടത്തിയെ നോക്കി… ഏട്ടത്തി എന്നെയും… ആ കണ്ണുകളിൽ എന്നോടുള്ള സകല കലിപ്പുമുണ്ടായിരുന്നു… ഞാനാ നോട്ടത്തിൽ നിന്നും രക്ഷപ്പെടാനൊരു വഴിതേടിയ സമയത്താണ് അമ്മുവിന്റെ വരവ്…

“””പെണ്ണിനെ കെട്ടിക്കാറായി… എന്നിട്ടും എവളുടെ നടപ്പു കാണുമ്പോഴാണ് എനിക്ക് പെരുത്തു കേറുന്നേ…!!!””” അമ്മ അമ്മുവിനെ നോക്കി… അപ്പോഴേയ്ക്കും അവൾ നേരത്തെയിട്ടിരുന്ന ചുരിദാറൊക്കെ മാറ്റി ഒരു ടൈറ്റ് ബനിയനും മുട്ടോളമിറക്കമുള്ള ഒരു പാവാടയുമിട്ടിരുന്നു…

“””എടീ പെണ്ണേ… നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി തുണിയുമുടുത്തോണ്ട് നടക്കരുതെന്ന്… അല്ലെങ്കിത്തന്നെ….!!!””” ഏട്ടത്തി എന്നെയൊന്നു നോക്കിയ ശേഷം പറയാൻ വന്ന വാക്കുകൾ മുറിച്ചു…

ഇനിയും അവിടെയിരിക്കുന്നത് ബുദ്ധിയല്ലെന്നു തോന്നിയപ്പോൾ ഞാൻ കഴിപ്പു നിർത്തി എഴുന്നേൽക്കാൻ തുടങ്ങി…
“””നീയെവിടെപ്പോവാടാ… ഇരുന്നു മൊത്തങ്കഴിച്ചേ…!!!””” അമ്മു കുറച്ചു കൂടി ചോറ് എന്റെ പ്ലേറ്റിലേയ്ക്കു വിളമ്പിക്കൊണ്ട് പറഞ്ഞു…

അമ്മയും ഏട്ടത്തിയും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കി ഇരുന്നുപോയി…. കാരണം ജനിച്ചേ പിന്നെ ഇങ്ങനൊക്കെ ആദ്യായിട്ടാണേ… എന്തേലും പാര പണിയാനല്ലാതെ ഏട്ടനും അനിയത്തിയും തമ്മിൽ മിണ്ടാറു കൂടിയില്ല… അതുകൊണ്ട് തന്നെ രണ്ടു വയസ്സിന് ഇളയതാണേലും അവൾ ചേട്ടാന്നൊന്നും വിളിക്കാറുമില്ല… ഞാനത് കാര്യമാക്കാറുമില്ല….

അങ്ങനെയുള്ള അവള് എനിക്ക് ചോറു വിളമ്പുന്നു… എന്നെ കഴിപ്പിക്കുന്നു… എന്റടുത്തിരുന്ന് ചോറു കഴിക്കുന്നു… എല്ലാം അവർക്കൊരതിശയമായിരുന്നു….

“””ഗായത്രീ… മോളേ…,,, ഇനി വേണേൽ നമുക്കിവളെ കെട്ടിച്ചു വിടാല്ലേ…??? ഒരു ഭർത്താവിനെ എങ്ങനെ നോക്കണമെന്നുള്ള വിവരമൊക്കെ പെണ്ണിന് വെച്ചു….!!!””” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു… ഏട്ടത്തി കൂടെ ചിരിച്ചെങ്കിലും നോട്ടം എന്റെ നെഞ്ചത്തായിരുന്നു… സത്യത്തിൽ ആ നോട്ടം സഹിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല….

“””മൊത്തോം ആയിട്ടില്ല… ഇന്നത്തെ രാത്രികൊണ്ട് മൊത്തം പഠിച്ചോളാമെന്നു പറയട്ടാടാ…???””” അമ്മു എന്റെ ചെവിയിൽ പതിയെ ചോദിച്ചിട്ട് കുറുകിച്ചിരിച്ചു…

ഞാൻ മിണ്ടാതിരിയെടി എന്നർത്ഥത്തിൽ കണ്ണുകാട്ടി…

“””ഒരിക്കലുമില്ലാത്ത സ്നേഹമാണല്ലോ ഇന്നുരണ്ടാളും തമ്മിൽ…. എന്തുപറ്റി…???”””

അമ്മയുടെ ചോദ്യത്തിന് മുന്നിൽ തമ്മിലൊന്നു നോക്കിയതല്ലാതെ ഞങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല….

“””രണ്ടുങ്കൂടിയെന്തോ കുരുത്തക്കേടൊപ്പിക്കാനുള്ള പരിപാടിയാ…!!!””” അമ്മ ഏട്ടത്തിയെ നോക്കി പിറുപിറുത്തു… ഏട്ടത്തി സംശയത്തോടെ അമ്മയെ നോക്കിയപ്പോൾ അമ്മ തുടർന്നു…

“””അത്… ഇവരുടെ അച്ഛമ്പറയും രണ്ടാളുമെത്രയൊക്കെയടി കൂടിയാലും കുരുത്തക്കേടിന് ഒത്തുതന്നെ കാണുമെന്ന്… ഇപ്പോഴുമെന്തോ പരിപാടിയൊപ്പിക്കാനുള്ളയിരിപ്പാ…!!!””” അമ്മ ഞങ്ങളെ ചുഴിഞ്ഞൊന്നു നോക്കിയിട്ട് പറഞ്ഞു…
“””ഇത്രേങ്കാലം ഞങ്ങളടി കൂടുന്നതായിരുന്നു പ്രശ്നം… ഇപ്പൊത്തമ്മി മിണ്ടിയതായോ കുറ്റം…???””” അമ്മുവും വിട്ടുകൊടുത്തില്ല…

“””അയ്യോ… ഞാനൊന്നുമ്പറയുന്നില്ലായേ… എനിക്കു നിന്നെ സംസാരിച്ചു തോപ്പിക്കാനുള്ള കഴിവുമില്ല… അതുകൊണ്ട് നമ്മളെ വിടപ്പാ…””” അമ്മ തൊഴുതുകൊണ്ട് പറഞ്ഞപ്പോൾ ഞാനും അമ്മുവും തമ്മിൽ നോക്കി ചിരിച്ചു…

കഴിച്ചു കഴിഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് പോയി… എന്റെ മനസ്സ് മുഴുവൻ അപ്പോൾ കാലുഷിതമായിരുന്നു… ഒരു ഭാഗത്ത് രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ ഓർത്തുള്ള ടെൻഷനായിരുന്നെങ്കിൽ മറുവശത്ത് ഏട്ടത്തിയ്ക്ക് എന്നോടുള്ള സമീപനമായിരുന്നു…

വിഷ്ണുവേട്ടൻ ഏട്ടത്തിയെ കെട്ടിക്കൊണ്ടു വന്ന അന്നു മുതൽ ഇന്നു കുറച്ചു മുമ്പുവരെയുള്ള കാര്യങ്ങൾ ഒരു കാര്യവുമില്ലാതെ മനസ്സിലൂടെയോടി… വീട്ടിൽ വന്നുകയറിയ ഏട്ടത്തി ആദ്യം കൂട്ടുകൂടിയതും എന്തുകാര്യവും ആദ്യം പറഞ്ഞിരുന്നതും എന്നോടായിരുന്നു… സ്കൂളിലോ കോളേജിലോ വലിയ സുഹൃത്ത് വലയമൊന്നുമില്ലായിരുന്ന എനിക്ക് എന്തും തുറന്നു പറയാൻ കഴിയുമായിരുന്ന ഏറ്റവും നല്ലൊരു കൂട്ടുകാരി… ഒരു പക്ഷേ അമ്മയെക്കാൾ എന്നെ സ്വാധീനിച്ചതും അവരായിരുന്നു… എന്നാൽ ഏട്ടൻ പോയതിൽ പിന്നെ എനിക്ക് എന്തോ ഒരകൽച്ച ഏട്ടത്തിയോടു തോന്നിത്തുടങ്ങി… അതൊരുപക്ഷേ കുറ്റബോധത്തിൽ നിന്നുമുടലെടുത്തതാകാം… എന്റെ ഏട്ടൻമൂലമാണ് അവരുടെ ജീവിതം നഷ്ടമായത് എന്ന കുറ്റബോധത്തിൽ നിന്നും… ഇത്രയൊക്കെയായിട്ടും അവർക്കെന്നോടുള്ള പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിരുന്നില്ല… ആരെക്കാളും കൂടുതലായി എന്നെ സ്നേഹിച്ചിട്ടേയുള്ളൂ… അതിന്റെ പേരിൽ അമ്മു ഏട്ടത്തിയുമായി ഒരുപാട് വഴക്കടിച്ചിട്ടുമുണ്ട്… സത്യത്തിൽ ഞാൻ ഏട്ടത്തിയുമായി കൂട്ടുകൂടുന്നതിനനുസരിച്ച് അമ്മു ഞങ്ങളിൽ നിന്നും അകന്നു കൊണ്ടേയിരുന്നു… എന്നോട് തല്ലു കൂടാനെങ്കിലും വരും… എന്നാൽ ഏട്ടത്തിയുമായി മിണ്ടാറേയില്ല… ഇനി മിണ്ടിയാലും അത് വഴക്ക് കൂടാൻ മാത്രമാകും… അതിനുള്ള കാരണം അവളിതുവരെ പറഞ്ഞിട്ടുമില്ല… ആരുമിട്ട് ചോദിച്ചിട്ടുമില്ല എന്നതാണ് സത്യം… എന്നാൽ അവളുമായുള്ള പ്രശ്നം ഏട്ടത്തിയ്ക്കും വലിയ വിഷയമായിരുന്നില്ല… അതേപ്പറ്റി ചോദിച്ചാൽ അവള് മിണ്ടിയില്ലേലും നീയുണ്ടല്ലോ എന്നായിരിക്കും മറുപടി… എന്നിട്ട്… എന്നിട്ട് ആ ഏട്ടത്തിയെയാണ്‌ ഞാൻ… ശ്ശേ…!!! മോശമായി…!!! ഏത് നേരത്താണോയെന്തോ…???

Leave a Reply

Your email address will not be published. Required fields are marked *