കൊറോണ ദിനങ്ങൾ – 1 56അടിപൊളി  

കൊറോണ ദിനങ്ങൾ – 1

Corona Dinangal | Author : Akhil George


ഞാൻ അഖിൽ ജോർജ് … വയസ്സ് 27. കാണാൻ ഒരു 6 അടി പൊക്കം, നല്ല ശരീരം. ഒരു നാല് വർഷം മുമ്പ് കൊറോണ സമയത്തെ എൻ്റെ അനുഭവങ്ങൾ ആണ് ഇവിടെ പറയുന്നത്. എഴുതി ശീലമില്ലാതത് കൊണ്ടും സംഭവിച്ച കഥ ആയത് കൊണ്ടും കുറച്ച് നീളം ഉണ്ടാകും. തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുക.


കുടുംബത്തിലെ പ്രാരാബ്ധങ്ങൾ കാരണം ബാംഗ്ലൂരിൽ ജോലി നോക്കി വന്നതായിരുന്നു. പക്ഷേ ഒന്നും ശരിയാകുന്നില്ല, അവസാനം ഓലയിൽ ക്യാബ് ഡ്രൈവർ ആയി കയറി. രാത്രിയും പകലും ഇല്ലാതെ പണിയെടുക്കാൻ തുടങ്ങി. പ്രശ്നങ്ങൾ ഓരോന്നായി തീർത്തു തുടങ്ങി. ക്യാബ് ഡ്രൈവർ എന്ന ജോലി ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി. പല സംസ്കാരത്തിലുള്ള ആളുകൾ, പല സാഹചര്യത്തിലുള്ള ആളുകൾ, അവരുടെ സന്തോഷങ്ങൾ സങ്കടങ്ങൾ എല്ലാം ചില യാത്രകളിൽ എന്നോട് പ്രകടിപ്പിക്കാൻ തുടങ്ങി.

 

ഒരു ദിവസം രാത്രി സിൽക്ക് ബോർഡ് ഫ്ളൈ ഓവറിന് താഴെ നിൽക്കുമ്പോൾ ഒന്നിന് പുറകെ ഒന്നായി ട്രിപ്പുകൾ വരാൻ തുടങ്ങി, എല്ലാം ഔട്ട് സ്റ്റേഷൻ മാത്രം. സംശയം തോന്നി ഞാൻ എൻ്റെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു

 

അവൻ: അഖിലേട്ട അത് എടുക്കാൻ നിക്കണ്ട. കൊറോണ കാരണം lock down തുടങ്ങാൻ പോവാണ്. അതിനു എല്ലാവരും നാട്ടിൽ പോവാൻ വേണ്ടി അന്വേഷിക്കുന്നതാ. പോയാൽ ചിലപ്പോൾ കുടുങ്ങും. തിരിച്ചു വരാൻ പറ്റൂല്ല.

 

ഞാൻ: അപ്പോൾ ഇനി എന്ത് ചെയ്യും ഡോ. നമുക്ക് നാളെ മുതൽ വണ്ടി ഓടാൻ പറ്റൂല്ല ?

 

അവൻ: ജീവനോടെ ഉണ്ടേൽ അല്ലെ വണ്ടി ആവശ്യമുള്ളൂ. ഞാനും നാട്ടിൽ പോവാണു. അമ്മ വിളിച്ചു കട്ട കളിപ്പാണ്. നിങ്ങൾ എങ്ങനാ നാട്ടിൽ പോന്നുണ്ടോ.?

 

ഞാൻ: എനിക്ക് പറ്റൂലട. ഇവിടെ കിടന്നു മരിച്ചാലും കുഴപ്പമില്ല. എങ്ങനേലും എൻ്റെ പ്രശ്നങ്ങൾ തീർക്കണം.

 

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്. കണ്ണിൽ എല്ലാം ഇരുട്ട് കയറുന്നത് പോലെ. ഇനി എന്ത് ചെയ്യണം എന്നറിയാതെ ഞാൻ എൻ്റെ കാറിൽ തന്നെ ഇരുന്നു. ട്രിപ്പുകൾ വന്നു കൊണ്ട് ഇരിക്കുന്നു.

 

കാറിൽ കിടന്നു ഞാൻ ഒന്ന് മയങ്ങി. ബൈക്കിൽ വന്ന ഒരു പോലീസ് വന്നു കാറിൻ്റെ ഗ്ലാസിൽ തട്ടി എന്നെ വിളിച്ചുണർത്തി. അവിടെ നിൽക്കാൻ പാടില്ല എന്ന് എന്നോട് പറഞ്ഞു. ഞാൻ കാർ എടുത്ത് റൂമിലേക്ക് പോയി. അവിടെ അൺഷിദയും ആദിലും ഉണ്ടായിരുന്നു, എൻ്റെ സുഹൃത്തുക്കൾ ആണ് രണ്ടു പേരും ഐടി ജോലിക്കാരും ആണ് അവർ. അവരും നാട്ടിൽ പോവാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു. ഞാൻ മാത്രം ആയ റൂമിൽ നിൽക്കാൻ ബുദ്ധിമുട്ടാണ് കാരണം വാടക തന്നെ പതിനായിരം രൂപ വേണം. ഞാൻ എൻ്റെ ഡ്രസ് എല്ലാം എടുത്ത് കാറിൽ വച്ച് അവരോട് യാത്ര പറഞ്ഞു ഇറങ്ങി. ഒരു ആവേശത്തിൽ ഇറങ്ങിയെങ്കിലും ഇനി എങ്ങോട്ട് എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി. അപ്പോളാണ് എനിക്ക് ഒരു കോൾ വരുന്നത്.

 

രമേശ് സർ: അഖിൽ, എന്താണ് പരിപാടി .? Lockdown അല്ലെ, അടുത്ത പ്ലാൻ എന്താ ?

 

ഞാൻ: അറിയില്ല സർ. പെരുവഴിയിൽ നിൽക്കുന്നുണ്ട്.

 

രമേശ് സർ: കൊറോണ ഡ്യൂട്ടി ചെയ്യാൻ പറ്റുമോ ? ഗവൺമെൻ്റിലേക്ക് കാറുകൾ വേണം എന്ന് പറഞ്ഞു ഒരു travels വിളിച്ചിരുന്നു. പോകാൻ താൽപര്യം ഉണ്ടോ.? സൂക്ഷിക്കണം.

 

ഞാൻ: പൊക്കോളം സർ. എങ്ങനേലും പിടിച്ചു നിന്നെ പറ്റൂ. പ്രശ്നങ്ങൾ ഓരോന്നായി തീർത്തു വരണം സർ. അതിനു എന്ത് ചെയ്യാനും റെഡി ആണ്.

 

രമേശ് സർ: നല്ല payment അവർ ഓഫർ ചെയ്യുന്നുണ്ട്. പക്ഷെ കളി കൊറോണയും ആയി ആണ്. ശ്രദ്ധിക്കണം.

 

ഞാൻ: സാരമില്ല സർ, ഞാൻ നോക്കിക്കോളാം. സർ ok പറഞ്ഞോളൂ.

 

ശെരി എന്ന് പറഞ്ഞു സർ കോൾ കട്ട് ചെയ്തു. എനിക്ക് എന്തോ ഭയങ്കര സന്തോഷം തോന്നി. ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ കാറിൽ തന്നെ ഇരുന്നു. കുറെ കഴിഞ്ഞു സർ ൻ്റെ കോൾ വന്നു. ജോലി മാർത്തഹല്ലി ഗവേണമെൻ്റ് ആശുപത്രിയിൽ ആണെന്നും അവിടെ തന്നെ ഒരു pg യിൽ താമസം റെഡി ആകിയിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. നോക്കിയപ്പോൾ നേരം വെളുക്കുന്നതെ ഉള്ളൂ. എങ്ങനെ എങ്കിലും അവിടെ എത്തിയാൽ മതി എന്നായി. റോഡ് മുഴുവൻ കാലി ആയിരുന്നു. ഞാൻ വണ്ടി എടുത്ത് നേരെ മർത്തഹല്ലിയിലേക്ക് പോയി ആശുപത്രി പരിസരം എല്ലാം നോക്കി വച്ച് രമേശ് സർ പറഞ്ഞ pg യിലേക്ക് പുറപ്പെട്ടു. അവിടെ ചെന്ന് travels ൻ്റെ പേരും എൻ്റെ ലൈസൻസും കാണിച്ചപ്പോൾ എനിക്കൊരു റൂം തന്നു. ആ റൂമിൽ ഞാൻ തനിച്ചായിരുന്നു. പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഭക്ഷണം കഴിക്കാൻ ഒരാൾ വന്നു വിളിച്ചു. വളരെ കുറച്ച് പേർ മാത്രമാണ് ഈ pg യിൽ താമസം ഉള്ളത്. അതു അവിടുള്ള ഒരു കോർപറേറ്ററുടെ pg ആണെന്നും പുള്ളി അവിടുത്തെ ഒരു ഡോൺ ആണെന്നും അറിയാൻ കഴിഞ്ഞു.

 

രാവിലെ 10 മണി ആയപ്പോൾ നേരെ ആശുപത്രിയിലേക്ക് പോയി. Main ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. നാഗേശ്വര റെഡ്ഡി എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. കോവിഡ് ടീം ലെ എല്ലാവരെയും പരിചയപ്പെട്ടു. 2 ഹെൽത്ത് ഇൻസ്പെക്ടർ മാരും 2 ലേഡീസ് അക്കൗണ്ട്സ് ഒരു ലാബ് ടെക്നീഷ്യൻ ഉണ്ടായിരുന്നു. വളരെ നല്ല പെരുമാറ്റം ആയിരുന്നു എല്ലാവരും. കാറിൽ ഒട്ടിക്കാൻ ഒരു “എമർജൻസി വെഹിക്കിൾ, ഓൺ Covid ഡ്യൂട്ടി” എന്നൊരു സ്റ്റിക്കർ തന്നു. Sanitizer, PPE കിറ്റ്, കൊറോണ ടെസ്റ്റ് കിറ്റ് എന്നിവ എല്ലാം തന്നു. പിന്നീട് അങ്ങോട്ട് ഒരു യുദ്ധം തന്നെ ആയിരുന്നു. ഒരു വിധം വഴികളും ലൊക്കേഷനും എല്ലാം ഞാൻ പെട്ടന്ന് പഠിച്ചു. വൈകിട്ട് pg യിൽ എത്തിയാൽ എനിക്ക് ഒരു ക്വാർട്ടർ ഓൾഡ് മോങ്ക് അവിടെ ഉണ്ടാകും. മലയാളി ആയിട്ട് പോലും ബാംഗ്ലൂരിൽ Covid ജോലി ചെയ്യുന്നതു കൊണ്ട് കോർപറേറ്റർക്ക് എന്നോട് വളരെ അടുപ്പമായി. ശരത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്.

ദിവസങ്ങൾ കടന്നു പോയി. ആ ആശുപത്രിയിലെ ഒരു പ്രധാന അംഗമാവൻ എൻ്റെ കഠിനാധ്വാനം തന്നെ ധാരാളം ആയിരുന്നു. കന്നഡയിൽ സംസാരിക്കാനും അത്യാവശ്യം പഠിച്ചു. അങ്ങനെ ഇരിക്കെ ആണ് ഒരു തിങ്കളാഴ്ച രാവിലെ ഡോക്ടർ മീറ്റിംഗ് വിളിച്ചു. പരിചയം ഇല്ലാത്ത കുറച്ച് മുഖങ്ങളും അതിൽ ഉണ്ടായിരുന്നു.

 

റെഡ്ഡി ഡോക്ടർ (എല്ലാവരോടുമായി): കൊറോണ നമ്മുടെ കയ്യിൽ നിൽക്കാത്ത വിധം വളർന്നു കൊണ്ടിരിക്കുന്നു. നമ്മളെ കൊണ്ട് ഒറ്റക്ക് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥ എത്തിയിരിക്കുന്നു. അത് കൊണ്ട് ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിൽ നിന്നും പുതിയ ടീം നെ അയച്ചിട്ടുണ്ട്.

 

പുതിയതായി വന്ന ജൂനിയർ ഡോക്ടർമാരെയും ലാബ് ടെക്നീഷ്യൻ മാരെയും പരിചയപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *